രുദ്ര: ഭാഗം 39

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മനസ്സിൽ ഒരൽപം പോലും കാമം ഇല്ലാതെ അവളിലെ പെണ്ണിനെ അവൻ പൂർണയാക്കിയപ്പോഴും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു  "എന്താടി ..... നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് എന്നെ വിളിച്ചു ശല്യം ചെയ്യരുതെന്ന് ....." ഫോൺ അറ്റൻഡ് ചെയ്തുകൊണ്ട് സൂര്യ ദേഷ്യപ്പെട്ടതും അവളൊന്ന് ചിരിച്ചു "ശല്യപ്പെടുത്തിയതല്ലല്ലോ ..... ഇഷ്ടം കൊണ്ട് വിളിച്ചു പോകുന്നതാ ......" അവൾ കൊഞ്ചലോടെ പറഞ്ഞതും സൂര്യൻ ഫോണിൽ പിടിമുറുക്കി "ദേ നിന്റെം നിന്റെ തള്ളേടേം പ്ലാനിങ് ഒന്നും അറിയാത്തവനാണ് ഞാനെന്ന് കരുതണ്ട ..... നീ അവർക്കൊപ്പം നിൽക്കില്ലെന്നാ ഞാനും കരുതിയെ ..... പക്ഷെ ഇപ്പൊ മനസ്സിലാവുന്നുണ്ട് .....

നീ നിന്റെ ചേച്ചിയെ പോലെ തന്നെയാണ് നീതു ......" അവൻ ദേഷ്യത്തോടെ പറഞ്ഞതും കുറച്ചു നേരം അവൾ നിശബ്ദമായി നിന്നു "അവർ അങ്ങനെയൊക്കെ ചെയ്‍തതിൽ ഞാനെന്ത് പിഴച്ചു ..... അവർക്കൊപ്പം ഞാൻ ഒരിക്കലും നിന്നിട്ടില്ല .... ഇനി നിൽക്കത്തുമില്ല ..... സൂര്യേട്ടനെ ഞാൻ സ്നേഹിക്കുന്നത് എന്റെ അമ്മയുടെ പ്ലാനിങ്ങോ ..... സ്വത്ത് മോഹിച്ചോ ഒന്നുമല്ല ..... എനിക്ക് നിങ്ങളെ ഒക്കെ ഒരുപാട് ഇഷ്ടാ ..... ഹേമാന്റി .... സത്യങ്കിൾ ..... മഹിയേട്ടൻ ..... രുദ്രേച്ചി ഇവരെ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടാ ...... അതുകൊണ്ടാ അവിടേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നെ ..... ഇതിനൊക്കെ പുറമെ ..... എനിക്ക് സൂര്യേട്ടനെ ഒരുപാട് ഇഷ്ടമാണ് ..... "

പറയുന്നതിനിടയിൽ നേർത്ത വിതുമ്പലുകൾ പുറത്തു വന്നു ..... കരയാതിരിക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു "നീതു പ്ലീസ്‌ ..... ഒന്ന് നിർത്തുന്നുണ്ടോ ..... നിന്നെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല .....എന്റെ മനസ്സിലും ജീവിതത്തിലും ഒരാൾക്കേ സ്ഥാനമുള്ളൂ ...... അത്രയും ഭ്രാന്തമായി ഞാൻ അവളെ സ്നേഹിക്കുന്നുണ്ട് ...... അവളെ അല്ലാതെ മറ്റൊരാളെ എന്റെ ലൈഫ് പാർട്ണർ ആയി സങ്കൽപ്പിക്കാൻ പോലും കഴിയില്ല ..... Please try to undrstand ....." അവൻ നിസ്സഹായനായി പറഞ്ഞതും വീണ്ടും അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു "ആരാ അവൾ .....?" ആ ചോദ്യത്തിൽ വീണുടഞ്ഞ സ്വപ്നങ്ങളുടെ വേദന നിഴലിച്ചിരുന്നു "നീ അറിയും ..... രുദ്രേടെ ഫ്രണ്ട് .....

കിച്ചു ....." അവൻ ഗൗരവത്തോടെ അത് പറഞ്ഞു "മ്മ് ....ആ ചേച്ചി സുന്ദരിയാ.... സ്മാർട്ടാ..... സൂര്യേട്ടന് നന്നായി ചേരും ....." അവൾ പറയുന്നതിന് അവനൊന്ന് മൂളിക്കൊടുത്തു "സൂര്യേട്ടൻ എന്റെ ഉള്ളിൽ വേരുറക്കുന്നതിന് മുന്നേ ഒക്കെ എന്നോട് തുറന്ന് പറയാമായിരുന്നു ..... Anyway .... Wish you all the best ..... ആ ചേച്ചിയെ തന്നെ വിവാഹം ചെയ്യാൻ സൂര്യേട്ടന് സാധിക്കട്ടെ ....." അത്രയും പറഞ്ഞു ആ കാൾ disconnect ആയതും സൂര്യ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് അവൻ ബെഡിലേക്ക് വീണു "ശെരിയാ.... ഒക്കെ അവളോട് നേരത്തെ തുറന്നു പറയണമായിരുന്നു ..... അവൾ പലപ്പോഴായി എന്നോട് ഇഷ്ടമാണെന്ന് പറയുമ്പോ തമാശയായി താനത് അവഗണിച്ചു എനിക്കറിയാം ....

അവൾക്കെന്നെ ജീവനാണെന്ന് ..... അവൾ നിത്യയെയും അവളുടെ അമ്മയെയും പോലെ ഒന്നുമല്ല ഒരു സാധു ..... മഹിയേട്ടാ സൂര്യേട്ടാ എന്നൊക്കെ വിളിച്ചു എപ്പൊഴും ഞങ്ങടെ പിറകെ വരും ഞങ്ങൾക്കും അവളെ വല്യ കാര്യമായിരുന്നു ..... ഇപ്പൊ ഇപ്പൊ എന്തുകൊണ്ടോ ഏട്ടൻ അവരോടൊക്കെ ഒരു ഇഷ്ടക്കേടുള്ളത് പോലെ നിത്യയുടേയും അവളുടെ അമ്മയുടെയും സ്വഭാവം മനസ്സിലായി തുടങ്ങിയപ്പോ ഞാനും അവരെ ഒക്കെ പാടെ അവഗണിച്ചു പക്ഷെ അപ്പോഴും നീതു എന്നെ സ്ഥിരം വിളിക്കുമായിരുന്നു ..... എത്ര വഴക്ക് പറഞ്ഞാലും ഒരു നാണവുമില്ലാതെ വീണ്ടും വീണ്ടും വരും പക്ഷെ എനിക്കൊരിക്കലും അവളെ സ്വീകരിക്കാനാവില്ല എന്നെ മനസ്സിനെ കിച്ചുവിനോളം സ്വാധീനിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല ....

അവൾക്കെന്നെ ഇഷ്ടമല്ലെങ്കിൽ കൂടി മറ്റൊരാളെ സ്വീകരിക്കാൻ എനിക്ക് കഴിയില്ല ...." മനസ്സിൽ പലതും ചിന്തിച്ചുകൂട്ടി അവൻ കണ്ണുകൾ ഇറുക്കിയടച്ചു ••••••••••••••••••••••••••••••••••••••••••••••••• സൂര്യരശ്മികൾ കണ്ണിലേക്ക് കുത്തിക്കയറിയപ്പോഴാണ് രുദ്ര കണ്ണ് തുറന്നത് കണ്ണ് തുറന്ന അവൾ കാണുന്നത് അവളെയും ചേർത്ത് പിടിച്ചു ഉറങ്ങുന്ന മാഹിയെയാണ്‌ ഏതൊരു പെണ്ണും സന്തോഷിക്കുന്ന നിമിഷങ്ങളിൽ അവൾക്ക് മാത്രം സന്തോഷിക്കാനുള്ള വിധി ഇല്ലെന്ന് അവൾ ഓർത്തു നിറഞ്ഞു വന്ന കണ്ണുകളെ തുടച്ചുകൊണ്ട് അവൾ മഹിയുടെ നെറ്റിയിൽ ചുണ്ടു പതിപ്പിച്ചു "ഇത് മാത്രം മതി എനിക്ക് ..... Thank youu ....."

അവന്റെ കവിളിൽ കൈ വെച്ച് പറഞ്ഞുകൊണ്ട് അവൾ അഴിഞ്ഞുകിടന്ന ഡ്രസ്സ് എടുത്ത് പൊത്തിക്കൊണ്ട് വേറെ ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് പോയി അവൾ പോയതും മഹി കണ്ണുകൾ തുറന്നു ബാത്റൂമിലേക്ക് തന്നെ നോക്കി അങ്ങനെ കിടന്നു അവൻ എന്തോ ചിന്തിച്ചുകൊണ്ട് തലയിണയിൽ മുഖമമർത്തി കിടന്നു •••••••••••••••••••••••••••••••••••••••••••••••••••• "എന്നിട്ട് നീ എന്ത് പറഞ്ഞു ...." അൻവർ പറഞ്ഞതൊക്കെ അല്ലുവിനോട് പറഞ്ഞു കേൾപ്പിക്കുകയായിരുന്നു അന്നു "ഞാനെന്ത് പറയാൻ ..... എന്റെ ഹാർട്ട് അടിച്ചു പോയില്ലെന്നേ ഉള്ളു .....

എന്റെ മുന്നിൽ വന്ന് എന്റെ കണ്ണിൽ നോക്കി I love you ന്ന് പറഞ്ഞപ്പോൾ കറന്റ് അടിച്ച ഫീലായിരുന്നു ..... വായിൽ നിന്ന് ഒരക്ഷരം പുറത്തേക്ക് വരുന്നുമില്ല ..... പോരാത്തേന് അയാളുടെ ഒരു നോട്ടവും ..... അപ്പോഴേ തിരിഞ്ഞു ഓടിയില്ലേ ഞാൻ ....." അവൾ വലിയ കാര്യം പോലെ പറഞ്ഞതും അവനവളുടെ തലക്ക് ഒന്ന് കൊടുത്തു "അന്നു ..... ഞാൻ സാറിനോട് അങ്ങനെ പറഞ്ഞതിൽ നിനക്ക് എന്നോട് ദേഷ്യമുണ്ടോ .....?" അവളുടെ കൈയിൽ പിടിച്ചു അവൻ ചോദിച്ചതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു "എന്തിന് ..... എനിക്ക് ദോഷം വരുന്നതൊന്നും എന്റെ ഈ പൊന്നാങ്ങള ചെയ്യില്ലെന്ന് എനിക്കറിയാം ...." അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് അവൾ കുസൃതിയോടെ പറഞ്ഞു "അപ്പൊ നിനക്ക് സാറിനെ ഇഷ്ടപ്പെട്ടോ ....?" അവൻ ഉത്സാഹത്തോടെ ചോദിച്ചതും അവൾ എന്തോ ചിന്തിച്ചു "അങ്ങനെ ചോദിച്ചാൽ .....

എന്തായാലും ഇഷ്ടക്കേട് ഇല്ല ..... പുള്ളി എക്സ്ട്രാ ഡീസെന്റാ ....." അവൾ ചിരിയോടെ പറഞ്ഞതും അവനും മറ്റെങ്ങോ നോക്കി ചിരിച്ചു " സത്യം പറയ് .... ഈ പറ്റിൽ എന്റെ ഫിദൂനെ വളക്കാനുള്ള പ്ലാൻ എങ്ങാനും ആണോ .....?" പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ അവനൊന്ന് ഞെട്ടി അവനു മുന്നിൽ കൈയും കെട്ടി ഇരിക്കുന്ന അവളെ നോക്കി പിന്നെ ഒന്ന് ചിരിച്ചു "ഞാനെന്തിനാ വളക്കുന്നെ ..... അവൾക്ക് എന്നെ ഇഷ്ടാമാണെന്നൊക്കെ എനിക്കറിയാം ....." അവളെ നോക്കി കണ്ണ് ചിമ്മി അവൻ പറഞ്ഞതും അവൾ ഞെട്ടലോടെ അവനെ നോക്കി "ഇങ്ങൾ എങ്ങനെ അറിഞ്ഞു .....?" അവൾ ഞെട്ടലോടെ ചോദിച്ചതും അല്ലു അവളെ നോക്കി കണ്ണിറുക്കി "പറ കാക്കു .....

ഇങ്ങളെങ്ങനാ അറിഞ്ഞേ .... ആരാ പറഞ്ഞെ ....?" "എന്നോടാരും പറഞ്ഞില്ല ..... ചെറിയൊരു സംശയം തോന്നി ..... ഒന്ന് എറിഞ്ഞു നോക്കിയതാ ..... നിന്റെ റിയാക്ഷൻ കണ്ടപ്പോ confirm ആയി ....." അവൻ ചിരി കടിച്ചു പിടിച്ചു പറഞ്ഞതും അവൾ വെളുക്കനെ ചിരിച്ചു കാണിച്ചു "അവളോടൊന്നും പോയി ചോയിച്ചേക്കല്ലേ 😖.... " അവൾ മുഖം ചുളിച്ചു പറഞ്ഞതും അവൻ അവളെ നോക്കി മീശ പിരിച്ചു "ഇത് ഞാൻ അറിഞ്ഞ കാര്യം അവളോട് നീ പറയരുത് ..... കേട്ടല്ലോ ..."അവൻ മീശ ഒന്ന് പിരിച്ചു വെച്ച് പറഞ്ഞതും അന്നു അവനെ ചൂഴ്ന്നു നോക്കിക്കൊണ്ട് തലയാട്ടി •••••••••••••••••••••••••••••••••••••••••••••••••••••• "Dr. Viswanaath shenoy ....." ക്യാബിനു മുന്നിലെ ബോർഡിൽ നിന്ന് പേര് വായിച്ചുകൊണ്ട് മഹി ഒരു നെടുവീർപ്പോടെ അകത്തേക്ക് കയറി "ആഹ് മഹിയോ ..... Come ....."

അയാൾ സ്നേഹത്തോടെ ക്ഷണിച്ചതും അവൻ അകത്തേക്ക് കടന്നു ചെന്നു "ഇരിക്ക് മഹീ ..... എന്തിനാ കാണണമെന്ന് പറഞ്ഞെ ..... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ .... ?" അയാളുടെ ചോദ്യം കേട്ടതും അവൻ ചെയറിലേക്ക് ഇരുന്നുകൊണ്ട് രുദ്രയുടെ കണ്ടിഷനെ കുറിച്ച് പറഞ്ഞു "ഡോക്ടർ ..... ഞാനിപ്പോ വന്നത് ഒരു heart transplantation വഴി രുദ്രയുടെ ജീവൻ നിലനിർത്താൻ സാധിക്കുമോ എന്നറിയാനാ ....." മഹി പറയുന്നത് കേട്ട് അയാൾ ഞെട്ടി "What you mean ....?" അയാൾ സംശയത്തോടെ ചോദിച്ചു "അങ്ങനെയൊരു സാധ്യത ഉണ്ടെങ്കിൽ എന്റെ ഹൃദയം എന്റെ ഭാര്യക്ക് നൽകാൻ ഞാൻ തയ്യാറാണ് .....!!" അവന്റെ വാക്കുകൾ അയാളെ ശെരിക്കും അമ്പരപ്പിച്ചു "Are you mad .....?

എന്താണ് പറയുന്നതെന്നുള്ള ബോധമുണ്ടോ തനിക്ക് ..... തന്റെ ഹൃദയം രുദ്രക്ക്‌ കൊടുത്താൽ പിന്നെ താനെങ്ങനെ ജീവിക്കും ..... Just like committing suicide ....." അയാൾ ദേഷ്യത്തോടെ പറഞ്ഞതും മഹി ഒന്ന് ചിരിച്ചു "I know Doctor ..... But she is my life ..... without her ..... death is better ....." പുഞ്ചിരിയോടെ പറയുന്ന മഹിയെ അയാൾ അതിശയത്തോടെ നോക്കിയിരുന്നു "ഡ്യൂട്ടി ഡോക്ടർ സമ്മതിക്കാത്തത് കൊണ്ടാണോ താൻ എന്റെ സഹായം തേടി വന്നത് .....?" അയാൾ ഏറെനേരത്തെ ചിന്തക്ക് ശേഷം അവനോട് ചോദിച്ചു "No ..... "അവൻ ഉടനടി മറുപടി കൊടുത്തു "then why ......" "I don’t trust that damn Doctor ....." അവൻ ടേബിളിൽ ഇടിച്ചുകൊണ്ട് പറഞ്ഞതും ഡോക്ടർ അവനെ നോക്കി നെറ്റി ചുളിച്ചു

"why .....?" "I don’t know......" അവൻ അലസമായി മറുപടി പറഞ്ഞതും അയാൾ കുറച്ചുനേരം എന്തൊക്കെയോ ചിന്തിച്ചിരുന്നു "താനൊരു കാര്യം ചെയ്യ് ..... രുദ്രയുടെ സ്കാനിങ് റിപ്പോർട്ട് കയ്യിലുണ്ടോ .....?"കുറച്ചു നേരത്തെ ചിന്തക്കൊടുവിൽ അയാൾ ചോദിച്ചതും "ഉണ്ട് ഡോക്ടർ .... എന്റെ ഫോണിൽ ഉണ്ട് ....." മഹി പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തേക്ക് എടുത്തുകൊണ്ട് പറഞ്ഞതും അയാൾ അവനുനേരെ കൈ നീട്ടി " ഞാനൊന്ന് നോക്കട്ടെ ...... എന്തെങ്കിലും ചെയ്യാൻ പറ്റുവോ എന്ന് ......" അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞതും അവൻ പ്രതീക്ഷയോടെ അയാളെ നോക്കി ഫോണിൽ കുറേനേരം അയാൾ സൂം ചെയ്ത്‌ ഒക്കെ നോക്കി അവളുടെ ഫയൽ നന്നായി പഠിച്ചു കൊണ്ട് അയാൾ അതൊക്കെ അയാളുടെ ഫോണിലേക്ക് സെൻറ് ചെയ്തു "It’s look like.... hmm.... someone is trying to cheat you .....”

അയാൾ ടേബിളിലേക്ക് കൈയൂന്നിക്കൊണ്ട് പറഞ്ഞതും മഹി ഒന്ന് ഞെട്ടി " ഈ റിപോർട്സിൽ എന്തൊക്കെയോ ക്രമക്കേടുകൾ ഉണ്ട് ..... ശുദ്ധ മണ്ടത്തരങ്ങളാണ് എഴുതി പിടിപ്പിച്ചേക്കുന്നേ ..... എനിക്കൊന്നും അങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ല മഹി ..... താനൊരു കാര്യം ചെയ്യ് .... ഇപ്പൊ തന്നെ രുദ്രയെ കൂട്ടി ഇങ്ങോട്ട് വാ ..... എനിക്ക് ചില doubts ഒക്കെ ഉണ്ട് ..... " അയാൾ പറഞ്ഞതും മഹി ഫോണും എടുത്ത് വേഗം അവിടുന്ന് എണീറ്റു "മഹീ ....." അവൻ പുറത്തേക്കിറങ്ങാൻ നിന്നതും അയാൾ മടിച്ചുകൊണ്ട് പിന്നിൽ നിന്ന് വിളിച്ചു "അത് ..... കണ്ണൻ .... അവന് സുഖമാണോ ......?" അയാൾ മടിയോടെ ചോദിച്ചതും അവനൊന്ന് തലകുലുക്കി കണ്ണടച്ച് കാണിച്ചു "ഇങ്ങനൊരാൾ അവനെയും കാത്തു വീട്ടിൽ ഇരിപ്പുണ്ടെന്ന് അവനോട് ഒന്ന് പറഞ്ഞേക്കണേ ..... " ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ പറഞ്ഞതും അവൻ തിരിഞ്ഞു നടന്നു

അവന്റെ മനസ്സിൽ അപ്പോഴും രുദ്രയെ കുറിച്ചുള്ള ചിന്തകളായിരുന്നു അവൻ ഒട്ടും സമയം പാഴാക്കാതെ വീട്ടിലേക്ക് പാഞ്ഞു •••••••••••••••••••••••••••••••••••••••••••••••••••••••• ഹാളിൽ എന്തോ ചിന്തിച്ചിരിക്കുന്ന ശ്രാവണിന്റെ തോളിൽ ചാരിയിരിക്കുകയായിരുന്നു രുദ്ര രുദ്രയുടെ പേരിൽ വഴിപാട് നേർന്ന പാർവതി കിച്ചുവിനെയും കൂട്ടി അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങിയതും കിരൺ അവരെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു പോയി പെട്ടെന്ന് കാളിങ് ബെൽ കേട്ടതും ശ്രാവൺ എഴുന്നേറ്റ് പോയി ഡോർ തുറന്നു ഡോർ തുറന്ന സ്പോട്ടിൽ തന്നെ ഭാരമുള്ള എന്തോ ഒന്ന് തലക്ക് വന്നടിച്ചതും ശ്രാവൺ തെറിച്ചു വീണു "കണ്ണേട്ടാ ......"

വലിയൊരു ചുറ്റികയുമായി മുന്നിൽ നിൽക്കുന്ന തടിമാടന്മാരുടെ അടുത്ത് ചോര ഒലിപ്പിച്ചു കിടക്കുന്ന അവനെ നോക്കി അവൾ അലറിയതും അവൾക്ക് നേരെ അതിലൊരാൾ ആ ചുറ്റിക ആഞ്ഞു വീശി വേദന താങ്ങാനാവാതെ അവൾ നിലത്തേക്ക് വീണതും അവർ വന്ന് രുദ്രയെയും ശ്രാവണിനെയും തൂക്കിക്കൊണ്ട് പോയി •••••••••••••••••••••••••••••••••••••••••••••••••••••• മുഖത്തേക്ക് തണുത്ത വെള്ളം വന്ന് വീണപ്പോഴാണ് അവർ രണ്ടുപേരും ആയാസപെട്ടുകൊണ്ട് കണ്ണ് തുറക്കുന്നത് മുന്നിൽ കാലിന്മേൽ കാലുകയറ്റി ചെയറിൽ ഇരിക്കുന്ന നന്ദനെ കണ്ട് രുദ്ര ഞെട്ടി "നി.... നിങ്ങൾ .....?" അവൾ വിശ്വാസം വരാതെ അയാളുടെ നേരെ വിരൽ ചൂണ്ടിയതും അയാൾ പൊട്ടിച്ചിരിച്ചു

"അതെ മോളെ ..... ഞാൻ തന്നെയാ ..... എന്താ ഷോക്ക് ആയോ .....?" അയാൾ പരിഹാസത്തോടെ പറഞ്ഞുകൊണ്ട് ചെയറിലേക്ക് ചാരി ഇരുന്നതും ശ്രാവൺ അയാളെ സംശയത്തോടെ നോക്കി "ആരാടാ നീ ..... നിനക്ക് എന്താ വേണ്ടേ .....?" കൈയിലെ കെട്ട്‌ അഴിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ ചീറിയതും നന്ദൻ അവന്റെ നെഞ്ചിൽ ചവിട്ടി താഴെയിട്ടു "കിടന്ന് തിളക്കാതെടാ ചെക്കാ ..... കൂടുതൽ നെഗളിച്ചാൽ നിന്റെ അമ്മയെ അനുഭവിച്ചത് പോലെ നിന്റെ പെങ്ങളെയും ഞാൻ അനുഭവിക്കും .... നിന്റെ മുന്നിലിട്ട് ...." രുദ്രയുടെ താടയിൽ പിടിച്ചു അവളിലേക്ക് മുഖമടുപ്പിച്ചുകൊണ്ട് പറഞ്ഞതും ശ്രാവൺ അയാളെ ചവിട്ടി തെറിപ്പിച്ചു "എന്റെ പെങ്ങളെ തൊട്ടാൽ കൊന്ന് കളയും ..... നായിന്റെ മോനെ ......" ..... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story