രുദ്ര: ഭാഗം 40

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"കിടന്ന് തിളക്കാതെടാ ചെക്കാ ..... കൂടുതൽ നെഗളിച്ചാൽ നിന്റെ അമ്മയെ അനുഭവിച്ചത് പോലെ നിന്റെ പെങ്ങളെയും ഞാൻ അനുഭവിക്കും .... നിന്റെ മുന്നിലിട്ട് ...." രുദ്രയുടെ താടയിൽ പിടിച്ചു അവളിലേക്ക് മുഖമടുപ്പിച്ചുകൊണ്ട് പറഞ്ഞതും ശ്രാവൺ അയാളെ ചവിട്ടി തെറിപ്പിച്ചു "എന്റെ പെങ്ങളെ തൊട്ടാൽ കൊന്ന് കളയും ..... നായിന്റെ മോനെ ......" ശ്രാവൺ ദേഷ്യത്താൽ വിറക്കുകയായിരുന്നു "ഒന്ന് പോടാ ചെക്കാ ..... നിന്റെ തന്തയും ഇതുപോലെ ഒരുപാട് വീമ്പിളക്കിയതാ ...... എന്നിട്ട് എന്തായി ..... നിന്റെ അച്ഛൻ വിചാരിച്ചിട്ട് എന്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല ..... പിന്നെയാ നീ ....."

നിലത്തു നിന്ന് എണീറ്റ് പൊടി തട്ടിക്കൊണ്ട് അയാൾ പുച്ഛത്തോടെ പറഞ്ഞതും അവന്റെ മുഖം വലിഞ്ഞു മുറുകി "എന്തിനാ ..... എന്തിനാ ഞങ്ങളെ നിങ്ങൾ ദ്രോഹിക്കുന്നെ ...... എന്ത് തെറ്റാ ഞങ്ങൾ തന്നോട് ചെയ്തേ ....." നെറ്റിയിലെ മുറിപ്പാടിൽ കൈ അമർത്തിക്കൊണ്ട് രുദ്ര ചോദിച്ചതും നന്ദൻ ഒന്ന് ചിരിച്ചു "Good question ..... എന്താ ലേറ്റ് ആയെ ..... ഇതൊക്കെ ആദ്യമേ ചോദിക്കേണ്ടതല്ലേ ....." അവളെ പരിഹസിച്ചുകൊണ്ട് അയാൾ ചിരിച്ചതും ശ്രാവൺ അയാളെ നോക്കി മുഷ്ടി ചുരുട്ടി "ഞാൻ നിങ്ങൾക്ക് ഒരു കഥ പറഞ്ഞു തരാം ..... നിങ്ങളും ഞാനും കഥാപാത്രങ്ങളായ ഒരു ചെറിയ ജീവിത കഥ ....." അതും പറഞ്ഞു അയാൾ ഗൂഢമായി ചിരിച്ചു

"മാളികേക്കൽ തറവാട് എന്നൊരു തറവാട് ...... അവിടെ ആരുടേയും മനം മയക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി ...... അവിടത്തെ രാജകുമാരി ...... ശ്രീദേവി അവളെ ഹരിനന്ദൻ എന്ന ഒരു പാവം ചെറുപ്പക്കാരൻ ....അതായത് ഈ ഞാൻ സ്നേഹിച്ചിരുന്നു ഒരിക്കലും സ്വത്ത് മോഹിച്ചല്ല ..... അവളുടെ ശരീരവടിവും സൗന്ദര്യവും എന്നെ അത്രയും ലഹരി പിടിപ്പിച്ചിരുന്നു ......" അയാൾ ഒരു വൃത്തികെട്ട ഭാവത്തോടെ അത് പറഞ്ഞതും ശ്രാവൺ അയാൾക്ക് നേരെ പാഞ്ഞതും രണ്ട് തടിമാടന്മാർ വന്ന് അവനെ പിടിച്ചു വെച്ചു രുദ്ര കേൾക്കാൻ ആഗ്രഹിക്കാത്ത പോലെ കണ്ണുകൾ ഇറുക്കിയടച്ചു മുഖം തിരിച്ചിരുന്നു ..... ഒപ്പം കൈയിലെ കെട്ട്‌ അഴിക്കാനും ശ്രമിക്കുന്നുണ്ട്

"എന്റെ ഫ്ലോ കളയാതെ ചെക്കാ ......ഞാനൊന്ന് പറഞ്ഞോട്ടെ ....." അവനെ നോക്കി ചുണ്ടുചുളുക്കി ഒരു വല്ലാത്ത ഭാവത്തിൽ അയാൾ പറഞ്ഞതും അവരുടെ പിടിയിൽ കിടന്ന് കുതറിക്കൊണ്ട് ശ്രാവൺ അയാളെ തുറിച്ചു നോക്കി "ആഹ് അപ്പൊ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയെ ..... ഹാ നിന്റെ അമ്മയുടെ സൗന്ദര്യം മത്തു പിടിപ്പിച്ചത് വരെ എന്താ പറയാ അവളെ കാണാൻ ശെരിക്കും ഒരു അപ്സരസ്സ് പോലെ എന്നൊക്കെ പറയാം ..... ഒരുപാട് ആഗ്രഹിച്ചു പോയി ...... ഒരുപാട് കൊതിച്ചു പോയി ഞാൻ പക്ഷെ കള്ളും കഞ്ചാവുമായി നടക്കുന്ന എന്നെ അവൾക്ക് വേണ്ടത്രേ .....😏

മറ്റൊരുത്തനെയാണ് അവൾ സ്നേഹിക്കുന്നതെന്ന് കൂടി പറഞ്ഞു അവളുടെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് എന്നെ ഒരു കോമാളിയാക്കി എന്നിട്ടും അവളോടുള്ള ഇഷ്ടം ഒരു തരിമ്പു പോലും കുറഞ്ഞില്ല അവളെ സ്വന്തമാക്കണമെന്ന ഉദ്ദേശത്തോടെ തന്നെയാ ഞാൻ സത്യന്റേയും ഹേമയുടെയും പ്രണയത്തിന് കൂട്ട്‌ നിന്നത്‌ ഒരുപാട് കഷ്ടപ്പെട്ടു അവൾക്ക് വേണ്ടി ..... ഇന്നല്ലെങ്കിൽ നാളെ അവൾ സ്വന്തമാകുമെന്ന പ്രതീക്ഷയിൽ ഞാൻ കഴിഞ്ഞു പക്ഷെ അപ്പോഴേക്കും ആ ചെറ്റയുമായി അവൾ ഒരുപാട് അടുത്തു എന്നെ തഴഞ്ഞു കാക്കാശിന് ഗതിയില്ലാത്ത അശോകനെ അവൾ സ്നേഹിച്ചത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

എന്റെ ദേഷ്യവും വാശിയും ഉച്ചസ്ഥായിയിൽ എത്തിയപ്പോ കുളക്കടവിൽ കുളിക്കാനിറങ്ങിയ അവളെ ഞാൻ കടന്നു പിടിച്ചു അവളെ ആദ്യം തനിക്ക് തന്നെ സ്വന്തമാക്കണമെന്ന വാശിയായിരുന്നു എനിക്ക് അവളുടെ ധാവണിതുമ്പിൽ പിടിച്ചു വലിച്ചതും മദ്യലഹരിയിൽ ആയിരുന്ന എന്നെ തള്ളി മറിച്ചിട്ട് അവൾ അവിടുന്ന് ഓടി അവളെ വിടാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല .... അവൾക്ക് പിന്നാലെ ഓടി അവൾക്കൊപ്പം ഓടിയെത്തി അവളെ തൂക്കിയെടുത്തു അടുത്ത് കണ്ട പൊന്തക്കാട്ടിലേക്ക് കൊണ്ട് പോയി അവളുടെ ധാവണി അഴിച്ചു മാറ്റാനൊരുങ്ങിയ എന്നെ ആരോ ചവിട്ടി വീഴ്ത്തി അശോകനെ കാണാനാണ് അവൾ കുളപ്പടവിലേക്ക് പോയതെന്ന് അവനെ അവിടെ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് അന്നവൻ പട്ടിയെ തല്ലുന്നത്‌ പോലെ തല്ലി .....

പെണ്ണ് കേസിൽ എന്നെ അകത്താക്കി ജയിലിൽ വെച്ചു ഞാൻ അനുഭവിക്കേണ്ടി വന്നത് കുറച്ചൊന്നുമല്ല അന്നേ മനസ്സിൽ കുറിച്ചിട്ടതാ ..... ജയിലിൽ നിന്ന് ഇറങ്ങിയാൽ അവരുടെ നാശം കാണുമെന്ന് പുറത്തു ഇറങ്ങിയപ്പോഴേക്കും എന്റെ പെങ്ങളെ സത്യൻ വിവാഹം കഴിച്ചിരുന്നു എന്നോടുള്ള ദേഷ്യം ഹേമയോട് അവർക്കുണ്ടായിരുന്നില്ല പതിയെ പതിയെ ഞാൻ അവരുടെ സിമ്പതി പിടിച്ചു പറ്റി അവിടെ കയറിപ്പറ്റി പിടിച്ചു നില്ക്കാൻ ഞാൻ അവർക്ക് മുന്നിൽ അശോകന്റെയും ശ്രീദേവിയുടെയും ബന്ധം തെളിവ് സഹിതം കാട്ടി കൊടുത്തു അവരുടെ ബന്ധത്തെ ഞാൻ എതിർത്തതുകൊണ്ടാണ് എന്നെ അവർ കള്ളക്കേസിൽ കുടുക്കിയതെന്ന് പറഞ്ഞപ്പോൾ എല്ലാവരും വിശ്വസിച്ചു ഞാൻ അവർക്ക് മുന്നിൽ നല്ലപിള്ള ചമഞ്ഞു പക്ഷെ ശ്രീദേവിക്ക് മുന്നിൽ ഞാൻ പശ്ചാത്തപിക്കുന്ന പാപിയായിരുന്നു ......

അവളുടെ ഉള്ളിൽ കയറിപ്പറ്റാൻ വീണ്ടുമൊരു ശ്രമം നടത്തി എന്നോട് മകൾ ചെയ്ത തെറ്റിന് അവളെ എനിക്ക് വിവാഹം ചെയ്തു തരാമെന്ന് ദേവിയുടെ അച്ഛൻ പറഞ്ഞപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു എനിക്ക് ആ വീട്ടുകാരുടെ മുന്നിലും ദേവിയുടെ മുന്നിലും ഒക്കെ ഞാൻ തകർത്തഭിനയിച്ചു ആ സമയത്താണ് ആ ദേവയാനി ..... അശോകനെ ഇഷ്ടമാണെന്ന് പറഞ്ഞു നടന്നത് സത്യം പറയാലോ ആ കിളുന്ത് പെണ്ണിനെ കണ്ടാൽ ആരായാലും ഒന്ന് രുചിച്ചു നോക്കി പോവും ശ്രീദേവിയല്ലാതെ വേറൊരാളെ ഞാൻ മോഹിച്ചിട്ടുണ്ടെങ്കിൽ അത് അവളായിരുന്നു ..... ആ ദേവയാനി പക്ഷെ കെട്ടി കൂടെ പൊറുപ്പിക്കണമെന്നൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല .....

അവളെ ഒന്ന് രുചിച്ചറിയണം ..... അത്രയേ ഉണ്ടായിരുന്നുള്ളു അതിന് വേണ്ടി ഞാൻ അവളുടെ ചേച്ചിയുമായി ചങ്ങാത്തം കൂടി പലപ്പോഴും ആ വീടിനുള്ളിൽ വരെ കയറാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും എന്റെ ഉദ്ദേശങ്ങളൊന്നും നടന്നില്ല പിന്നെ അശോകനെ ഇഷ്ടമാണെന്ന് അവൾ എന്നോട് തുറന്ന് പറഞ്ഞപ്പോൾ എനിക്ക് അവളുടെ കഴുത്തു ഞെരിച്ചു കൊല്ലാനാ തോന്നിയെ പക്ഷെ അവളെ കൊന്ന് ജയിലിൽ പോയി കിടക്കേണ്ടവനല്ല ഞാൻ ...... അവൾ മരിക്കണം ..... പക്ഷെ പഴി ആ അശോകനും കിട്ടണം അതിന് വേണ്ടി അശോകന്റെ പേരിൽ ഞാൻ അവൾക്ക് എഴുത്തുകൾ എഴുതി അവന്റെ പ്രണയത്തിനായി ദാഹിച്ച ആ വിഡ്ഢി അത് അവന്റേതാണെന്ന് തന്നെ വിശ്വസിച്ചു

ശ്രീദേവിയുമായുള്ള ബന്ധത്തെ തുടർന്ന് അവളുടെ വീട്ടുകാർ അവനെ നാട്ടിൽ നിന്ന് തുരത്തിയത് കൊണ്ട് അവർ തമ്മിൽ കാണാനുള്ള സാഹചര്യം ഉണ്ടായില്ല പക്ഷെ രാത്രികാലങ്ങളിൽ അവൻ ദേവിയെ കാണാൻ വരാറുണ്ടെന്ന് അറിഞ്ഞപ്പോഴേക്കും അവൾ ഗർഭിണി ആയി കഴിഞ്ഞിരുന്നു അപ്പൊ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല എന്നിട്ടും അവളെ സ്വീകരിക്കാൻ ഞാൻ തയ്യാറായിരുന്നു പക്ഷെ വിവാഹത്തിന്റെ തലേന്ന് എന്നെ വിഡ്ഢിയാക്കി അവൾ അശോകനൊപ്പം ഒളിച്ചോടി ..... ഒരിക്കൽ പോലും ആഗ്രഹിക്കാത്ത അമ്മാവന്റെ മകളെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നു അതോടെ ഞാൻ വെറിപിടിച്ചവനെ പോലെ അലഞ്ഞു രണ്ടിനേം കൊല്ലാൻ തന്നെ തീരുമാനിച്ചു

ആ സമയത്താണ് അശോകൻ ഒളിച്ചോടിയതറിഞ്ഞു ആ ദേവയാനി എന്നെ സമീപിച്ചത് അതൊക്കെ നുണയാണെന്നും അവനെ ആരോ ചതിച്ചതാണെന്നും ഞാൻ അവളെ വിശ്വസിപ്പിച്ചു വിശ്വാസയോഗ്യമായ എഴുത്തിലൂടെ അവളുടെ സംശയങ്ങളെ ഞാൻ പാടെ ഇല്ലാതാക്കി എനിക്കറിയാമായിരുന്നു അശോകനെ നേരിൽ കാണാനുള്ള അവസരം അവൾ നഷ്ടപ്പെടുത്തില്ലെന്ന് അതുകൊണ്ട് തന്നെ അശോകന്റെ പേരിൽ ഞാൻ അയച്ച കത്ത് വിശ്വസിച്ചു അവൾ അവന്റെ വീട്ടിലേക്ക് പോയി അപ്പോഴേക്കും അവന്റെ വീട്ടുകാരെ ശ്രീദേവിയുടെ വീട്ടുകാർ അവിടുന്ന് തുരത്തിയിരുന്നു ആളൊഴിഞ്ഞ അശോകന്റെ വീട്ടിൽ അവനു വേണ്ടി കാത്തിരുന്ന അവളുടെ അടുത്തേക്ക് പോയത് ഈ ഞാനായിരുന്നു അവൾ എന്നെ കാണരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നത് കൊണ്ട് തന്നെ മുഖം മറക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു

അവളെന്റെ മുഖം കാണുന്നതിന് മുന്നേ എന്റെ കൈയിലെ മയക്കുമരുന്ന് ഉപയോഗിച്ച് ഞാൻ അവളെ മയക്കി കിടത്തി ഒരുപാട് കഷ്ടപ്പെട്ടു ഞാനന്ന് ...... ചെറിയ പാളിച്ച മതിയായിരുന്നു എന്റെ പ്ലാൻ മൊത്തം ഇല്ലാതാവാൻ പക്ഷെ വിജയം എന്റെ കൂടെ ആയിരുന്നു ബോധരഹിതയായി കിടന്ന അവളെ ഞാൻ ആവോളം ആസ്വദിച്ചു ..... എന്റെ ആഗ്രഹങ്ങളൊക്കെ അവളിൽ ഞാൻ തീർത്തു ആവശ്യം കഴിഞ്ഞു അവളെ അവിടെ ഉപേക്ഷിച്ചു പോരുമ്പോൾ അശോകന്റെ പേര് ഉപയോഗിച്ച് അവസാനമായി ഒരു കത്ത് കൂടി ഞാൻ അവൾക്ക് എഴുതി "ഇനി നമ്മൾ കാണില്ല ..... എനിക്ക് വേണ്ടത് നിന്റെ ശരീരമായിരുന്നു ...... അതെനിക്ക് കിട്ടി ..... ഇനി എന്നെ അന്വേഷിക്കരുത് ....."

ആ എഴുത്തിൽ ഞാൻ ആ കളി അവിടെ അവസാനിപ്പിച്ചു അവളൊരു മന്ദബുദ്ധി ആണെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു ..... അല്ലെങ്കിൽ ഇത്ര സമർത്ഥമായി അവളെ പറ്റിക്കാൻ എനിക്ക് കഴിയില്ലായിരുന്നു ഞാനാഗ്രഹിച്ചത് പോലെ അവളെ രുചിച്ചറിഞ്ഞു ...... പഴി അശോകനും എല്ലാമറിഞ്ഞു വെറീ പിടിച്ചു നടന്ന ഭദ്രയുടെ ഒപ്പം നിന്ന് ഞാൻ അവൾക്ക് പിരി കേറ്റി വിട്ടു പക്ഷെ ഭ്രാന്തിയായ സഹോദരിയെ പരിചരിക്കുന്നതിനിടയിൽ അവൾ പ്രതികാരം മറന്നു ഞാൻ അത്രയൊക്കെ ചെയ്തത് പാഴായി പോയാൽ എനിക്ക് സഹിക്കോ ..... ഇല്ല ..... സഹിക്കില്ല അതാ ഞാൻ ആ ഭ്രാന്തിയെ കൊന്ന് കളഞ്ഞത് ......

അവളെ ഒന്നുകൂടി അനുഭവിച്ചിട്ടാ അവളെ ഞാൻ ഇല്ലാതാക്കിയേ അവളെ ആ നരുന്ത്‌ കൊച്ചിനെ കൂടി കൊല്ലാമെന്ന് കരുതിയാ ഞാൻ പോയത് ..... അതിന്റെ നല്ല കാലം കൊണ്ട് അത് അവിടെ ഇല്ലായിരുന്നു അവളെ കൊന്നിട്ട് ഞാൻ ആദ്യം വിളിച്ചത് ആ അശോകനെ ആയിരുന്നു ചന്ദ്രന് ആക്സിഡന്റ് ആയെന്നും അവൻ റോഡിൽ കിടക്കുവാണെന്നും പറഞ്ഞു ഞാൻ അവനെ ആ ഭദ്ര വരുന്ന സമയം നോക്കി ആ വഴി വിളിച്ചു വരുത്തി അവൻ വരുമെന്ന് തീരെ പ്രതീക്ഷ ഇല്ലായിരുന്നു .... ആത്മാർത്ഥ സുഹൃത്തും അതിലുപരി പെങ്ങളുടെ ഭർത്താവും ആയതുകൊണ്ടാവും അവൻ പിടച്ചടിച്ചു ഓടി വന്നത് അവിടെ മുഴുവൻ തിരഞ്ഞു പോകാൻ ഒരുങ്ങിയ അശോകനെ ആ ഭദ്ര നല്ല വ്യക്തമായി കണ്ടു

ഇത്രയൊക്കെ പോരെ അവൾക്ക് അവനെ കൊല്ലാൻ എന്റെ കൈയിൽ ചോര പുരളാതെ ഭദ്രയിലൂടെ ഞാൻ എന്റെ ശത്രുവിനെ ഇല്ലാതാക്കി ......" അയാൾ ക്രൂരമായ ചിരിയോടെ പറഞ്ഞതും കണ്ണൻ അയാളെ ചവിട്ടാനായി മുന്നോട്ട് ആഞ്ഞതും അയാൾ അവിടുന്ന് മാറി നിന്നു "ഡാ ....... എന്റെ അച്ഛനെ നീ ....." ആ ഗുണ്ടകളുടെ കൈയിൽ കിടന്ന് കുതറിക്കൊണ്ട് അവൻ അലറി "അച്ഛനെ മാത്രമല്ലടാ നിന്റെ അമ്മയെയും ഈ ഞാനാ തീർത്തേ ..... വയസ്സ് ഒരുപാട് ആയിട്ടും അവൾ ഒട്ടും ഉടഞ്ഞിട്ടില്ലായിരുന്നു ...... എന്റെ ആശയും മോഹവും ഒക്കെ തീർത്തു സ്നേഹിച്ചു സ്നേഹിച്ച ഞാൻ അവളെ കൊന്നത് ......

ഉഫ് അവളുടെ ആ ഗന്ധം ഇപ്പോഴും എന്റെ മൂക്കിൻ തുമ്പിലുണ്ട് ......" അതുകൂടി കേട്ടപ്പോൾ അവന്റെ നിയന്ത്രണം വിട്ട് പോയി രുദ്ര ബാക്കി കേൾക്കാനാവാതെ ചെവി പൊതി അലറിക്കരഞ്ഞു ശ്രാവൺ ആ ഗുണ്ടകളെ ഒക്കെ വശങ്ങളിലേക്ക് പറപ്പിച്ചുകൊണ്ട് ഒരു അലർച്ചയോടെ കൈയിലെ കെട്ട്‌ പൊട്ടിച്ചു "ഞങ്ങടെ അമ്മയെ നീ ...... " അയാളുടെ മൂക്കിടിച്ചു പൊട്ടിച്ചുകൊണ്ട് അവൻ ദേഷ്യം അടക്കാനാവാതെ നിന്ന് കിതച്ചു നിലത്തു കിടന്ന അയാൾക്ക് നേരെ അവൻ പാഞ്ഞതും അയാളുടെ ഗുണ്ടകൾ അവനെ പിടിച്ചു വെച്ചു അവൻ മുഷ്ടി ചുരുട്ടി പിടിച്ചു നന്ദനെ നോക്കി .... അയാൾ പോക്കെറ്റിൽ നിന്ന് കർചീഫ് എടുത്ത് മൂക്കിലെ ബ്ലഡ് തുടച്ചു മാറ്റി "മൂക്കിലിടിച്ചാൽ ഭയങ്കര വേദനയാടാ മോനെ ....."

അതും പറഞ്ഞു അയാൾ അവന്റെ മൂക്കിനിടിക്കാൻ നിന്നതും ശ്രാവൺ അവന്റെ കൈ പിടിച്ചു വെച്ചിരുന്നവനെ പിടിച്ചു വലിച്ചു മുന്നിൽ നിർത്തിക്കൊടുത്തു നന്ദന്റെ ഇടി കൊണ്ടവൻ മൂക്ക് പൊത്തി നിലത്തേക്ക് വീണതും ശ്രാവൺ ബാക്കി ഉള്ളവന്മാരെ ഓരോരുത്തരെയായി ചവിട്ടി തെറിപ്പിച്ചു "ഡാ മോനെ മതി മതി ..... നിന്റെ ടേൺ കഴിഞ്ഞു ......" നന്ദന്റെ ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത് രുദ്രയുടെ കഴുത്തിൽ കത്തി വെച്ചുകൊണ്ട് ഒരു ആപ്പിളും കടിച്ചിരിക്കുന്ന അയാളെ കണ്ടതും അവൻ കണ്ണുകൾ രക്തവർണമായി "എന്റെ പെങ്ങളെ വിടെടാ പന്ന ##%%$$&&@@......" അടുത്ത് നിന്നവനെ ചവിട്ടി തെറിപ്പിച്ചുകൊണ്ട് അവൻ അലറി

"ഉഫ്ഫ്‌ ..... എന്നാ തെറിയാടാ ..... ചെവി അടിച്ചു പോയല്ലോ ......" അയാൾ ചെവി കുടഞ്ഞുകൊണ്ട് പറഞ്ഞതും കണ്ണന് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു മുന്നോട്ട് ആഞ്ഞ ശ്രാവണിന് നേരെ കൈ കാണിച്ചുകൊണ്ട് കൈയിലെ കത്തി അയാൾ രുദ്രയുടെ കഴുത്തിലേക്ക് അടുപ്പിച്ചു അപ്പോഴേക്കും ആരുടെയോ ചവിട്ടേറ്റ് നന്ദൻ തെറിച്ചു വീണിരുന്നു താഴെ വീണ നന്ദൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും അവിടെ നിന്ന ആളിനെ കണ്ട് ഞെട്ടി "ദേവൻ ......" ദേഷ്യത്താൽ വിറച്ചുകൊണ്ട് നിൽക്കുന്ന ദേവനെ നോക്കി അയാൾ ഉരുവിട്ടതും ദേവൻ അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി "എല്ലാം ഞാൻ കേട്ടെടാ നായിന്റെ മോനെ ......എന്റെ പെങ്ങളെ നീ ......"

ബാക്കി പറയാൻ കഴിയാത്ത വിധം അയാളുടെ തൊണ്ടയിൽ നിന്ന് ഒരു നേർത്ത ഗദ്ഗദം പുറത്തേക്ക് വന്നു "Ohh No ...... എടാ ഇവൻ എല്ലാം കേട്ടു എന്ന് ..... അയ്യോ ഞാനിനി എന്ത് ചെയ്യും ..... എനിക്ക് പേടിയാകുന്നല്ലോ ..... ഇവൻ എന്നെ മൂക്കിൽ വലിച്ചു കയറ്റിയാലോ ...... അയ്യോ പേടിച്ചിട്ട് എനിക്ക് കൈയും കാലും വിറക്കുന്നുണ്ടെ ......" കൂട്ടാളികളോട് പറഞ്ഞു അയാൾ ദേവനെ പരിഹസിച്ചതും ദേവൻ പുച്ഛത്തോടെ ചിരിച്ചു " പരിഹസിക്കണ്ടടാ നീ ..... എനിക്ക് ഒരുപക്ഷെ നിന്നെയും നിന്റെ ഈ മല്ലന്മാരെയും നേരിടാൻ പറ്റിയെന്ന് വരില്ല .....

പക്ഷെ നിന്റെ തനിസ്വരൂപം അറിഞ്ഞാൽ മഹിയുടെ കൈയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമോ നിനക്ക് ഇവനൊരുത്തൻ മാത്രമേ ഇവിടെ നിന്റെ കസ്റ്റഡിയിൽ ഉള്ളു ..... ബാക്കിയുള്ളവന്മാരൊക്കെ പുറത്തുണ്ട് ..... അത് നീ മറക്കണ്ട ...." ദേവന്റെ വാക്കുകൾക്ക് മുന്നിൽ അയാൾ ഒന്ന് പതറിയെങ്കിലും അയാൾ അത് പുറത്തു കാട്ടിയില്ല "അതിന് നീ ഇവിടുന്ന് പുറത്തു പോയാൽ അല്ലെ ഞാനാണ് ഇതിനൊക്കെ പിന്നിലെന്ന് അവർ അറിയൂ ...."അയാൾ കത്തി കൊണ്ട് തല ചൊറിഞ്ഞുകൊണ്ട് ദേവനോട് പറഞ്ഞതും ദേവൻ ഗൂഢമായി ചിരിച്ചു "നീയെന്താടാ കരുതിയെ ...... ആരും ഒന്നും അറിയില്ലെന്നോ ..... എന്നെ നിന്നെ പിന്തുടരാൻ പറഞ്ഞത് തന്നെ നിന്റെ അനന്തരവനാടാ ...... " .... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story