രുദ്ര: ഭാഗം 41

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അതിന് നീ ഇവിടുന്ന് പുറത്തു പോയാൽ അല്ലെ ഞാനാണ് ഇതിനൊക്കെ പിന്നിലെന്ന് അവർ അറിയൂ ...."അയാൾ കത്തി കൊണ്ട് തല ചൊറിഞ്ഞുകൊണ്ട് ദേവനോട് പറഞ്ഞതും ദേവൻ ഗൂഢമായി ചിരിച്ചു "നീയെന്താടാ കരുതിയെ ...... ആരും ഒന്നും അറിയില്ലെന്നോ ..... എന്നെ നിന്നെ പിന്തുടരാൻ പറഞ്ഞത് തന്നെ നിന്റെ അനന്തരവനാടാ ...... " ദേവൻ പറയുന്നത് കേട്ട് ശ്രാവൺ അടക്കം എല്ലാവരും ഞെട്ടി അയാൾ ഗൂഢമായി ചിരിച്ചുകൊണ്ട് ആ രംഗം ഓർത്തു (ദേവൻ ഓർക്കുന്നതാണേ ) "രുദ്രേടെ അച്ഛന് ശത്രുക്കൾ ആരെങ്കിലും ഉള്ളതായി അറിയോ .....?" മഹി ചോദിക്കുന്നത് കേട്ടതും ചന്ദ്രൻ ഒന്ന് ചിന്തിച്ചു "ഇല്ല മഹീ ..... അവനൊരു പാവാ .....

അവനോട് ശത്രുത തോന്നിയിട്ടുള്ളത് ഒന്ന് നിന്റെ മുത്തച്ഛനും പിന്നെ ആ ഭദ്രക്കുമാണ് ..... വേറെ ആർക്കും ശത്രുത തോന്നാൻ സാധ്യതയില്ല ....." ചന്ദ്രൻ ഉറപ്പിച്ചു പറഞ്ഞതും മഹി എന്തോ ചിന്തിച്ചു "ഇനി രുദ്രേടെ അമ്മക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടാകുമോ .....?" മഹി അടുത്ത സംശയം ഉന്നയിച്ചതും ചന്ദ്രൻ ഉണ്ടാവില്ല എന്ന അർത്ഥത്തിൽ തലയാട്ടി "തൽക്കാലം ഈ പ്രശ്നങ്ങളൊക്കെ ഒന്ന് തീരട്ടെ ..... നമുക്ക് കണ്ടു പിടിക്കാം ...." ഋഷി അതും പറഞ്ഞു നെഞ്ചിലെ മുറിവ് ഒന്നുകൂടി ഡ്രസ്സ് ചെയ്യാൻ വേണ്ടി പോയി കിരണും ശ്രാവണും ICU ലക്ഷ്യമാക്കി പോയി "ഇനി രുദ്രേടെ അമ്മക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടാകുമോ .....?"

മഹിയുടെ ചോദ്യം വീണ്ടും മനസ്സിലേക്ക് വന്നതും ഋഷിക്ക് പിന്നാലെ പോകാൻ നിന്ന ചന്ദ്രൻ ഒന്ന് നിന്നു "മഹീ ....." എന്തോ ഓർത്തുകൊണ്ട് അയാൾ വേഗം മഹിക്ക്‌ നേരെ തിരിഞ്ഞു "ശത്രു ഉണ്ട് മഹി ..... ശ്രീദേവിയുടെയും അശോകന്റെയും ശത്രു ആണവൻ ......" ചന്ദ്രന്റെ വാക്കുകൾ കേട്ട് മഹി തിരിഞ്ഞു നോക്കി "ആരാ ..... ആരാ അത് .....?" മഹി ചന്ദ്രന്റെ അടുത്തേക്ക് നടന്നു "ഹരിനന്ദൻ ...... നിന്റെ അമ്മാവൻ ....." അത് കേട്ട് മഹി ഞെട്ടലോടെ അയാളെ നോക്കി വിശ്വസിക്കാനാവാതെ നിൽക്കുന്ന മഹിയോടായി അയാൾ ഉണ്ടായതൊക്കെ പറഞ്ഞു എല്ലാം കേട്ട് അവൻ കുറെ നേരം മിണ്ടാതെ നിന്നു "അന്ന് ജയിലിൽ പോകാൻ നേരം നന്ദൻ അശോകനെ തല്ലും കൊല്ലും എന്നൊക്കെ വെല്ലു വിളിച്ചിരുന്നു പക്ഷെ ജയിലിൽ നിന്നിറങ്ങിയ നന്ദൻ ഒരുപാട് മാറിയിരുന്നു .....

അശോകനോടും ദേവിയോടും ചെയ്ത തെറ്റിനൊക്കെ മാപ്പ് ചോദിച്ചു ഒരു പുതിയ മനുഷ്യനായിരുന്നു അവൻ പിന്നെ വീട്ടുകാരുടെ നിർബന്ധത്താൽ ശ്രീദേവിയെ വിവാഹം കഴിക്കാൻ അവൻ നിർബന്ധിതനായി ഒരിക്കൽ പോലും അശോകനെ ദ്രോഹിക്കാനോ മറ്റോ അവൻ ശ്രമിക്കാത്തത് കൊണ്ട് തന്നെ ജയിലിലെ അനുഭവങ്ങൾ അവനെ പാടെ മാറ്റി എന്ന് ഞങ്ങളും കരുതി പക്ഷെ ശ്രീദേവി ഒളിച്ചോടിയപ്പോൾ നാട്ടുകാരുടെ മുന്നിൽ അവനും കുടുംബവും നാണം കെട്ടു ..... അന്നവൻ ഒരു ഭ്രാന്തനെ പോലെ അലറിയത് ഇപ്പോഴും എനിക്ക് ഓർമയുണ്ട് ....." അത്രയും പറഞ്ഞു ചന്ദ്രൻ ഒന്ന് നിർത്തി "എനിക്കുറപ്പാ മഹി ...... അവൻ തന്നെയാണ് ഇതൊക്കെ ചെയ്തതെന്ന് എനിക്ക് നല്ല സംശയമുണ്ട് ....."

ചന്ദ്രൻ മഹിയുടെ തോളിൽ കൈ വെച്ച് പറഞ്ഞതും "സംശയിക്കണ്ട ..... അവൻ തന്നെയാണ് ....." ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും വാതിൽക്കൽ പിടിച്ചു നേരെ നിൽക്കാൻ ബുദ്ധിമുട്ടുന്ന ദേവനെ കണ്ട് അവർ നെറ്റിചുളിച്ചു "ശ്രീദേവിയെ കൊന്നതും അവനാണ് ..... അറിയില്ലായെന്നു ഞാൻ നുണ പറഞ്ഞതാണ് ..... ഞങ്ങളുടെ നാവിൽ നിന്ന് ഒരിക്കലും അവന്റെ പേര് വരില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചതായിരുന്നു പക്ഷെ ഇന്ന് നിങ്ങളിപ്പോ പറഞ്ഞതൊക്കെ കേട്ടപ്പോൾ എനിക്കും ഒരു ചതി മണക്കുന്നുണ്ട് പെട്ടെന്നൊരു ദിവസം അവൻ ഭദ്രയുടെ ചങ്ങാത്തം കൂടി ..... അതിന് ശേഷമാ ഞങ്ങളുടെ ദേവൂട്ടി .....!

ഒരു ഗുണവുമില്ലാതെ അവൻ അശോകനെ തകർക്കാൻ ഞങ്ങൾക്ക് കൂട്ട് നിൽക്കുന്നതെന്തിനാണെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് പക്ഷെ അപ്പോഴും അശോകൻ ചെയ്ത ചതി ഞങ്ങളുടെ കണ്ണുകളെ മറച്ചു ..... സത്യം എന്താണെന്ന് അന്വേഷിക്കാൻ പോലും ഞങ്ങൾ ശ്രമിച്ചില്ല ..... അതിന് അവൻ അനുവദിച്ചതുമില്ല ....." ദേവൻ പറയുന്നതൊക്കെ കേട്ട് മഹി മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു "മഹീ ..... ചെയ്തതൊക്കെ തെറ്റാണെന്നൊരു തോന്നൽ ........ അറിയണം എനിക്ക് എന്റെ ദേവൂട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയണം .....

നിങ്ങളുടെ ഒപ്പം എന്തിനും ഞാൻ ഉണ്ടാകും ......" മഹിയുടെ തോളിൽ കൈ വെച്ചുകൊണ്ട് അയാൾ പറഞ്ഞതും മഹി അയാളെ പിടിച്ചു ബെഡിലേക്ക് കൊണ്ടുപോയി ഇരുത്തി ശേഷം മഹി പറയുന്നതൊക്കെ കേട്ട് അയാൾ ഗൂഢമായി ചിരിച്ചുകൊണ്ട് തലയാട്ടി  "അവനാടാ ..... ആ ചുണക്കുട്ടിയാടാ എന്നെ നിനക്ക് പിന്നാലെ അയച്ചത് ..... ഇന്നലെ ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയത് മുതൽ നിന്റെ പിന്നാലെ ഉണ്ടായിരുന്നു ......അതുകൊണ്ട് എനിക്ക് നേരിട്ട് ഇതൊക്കെ അറിയാൻ കഴിഞ്ഞു ..... പിന്നെ മറ്റൊരു കാര്യം നീയിത്രയും നേരം പറഞ്ഞതൊക്കെ നിന്റെ അനന്തരവന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട് .... വിത്ത് ലൊക്കേഷൻ ഇപ്പൊ അവൻ ഏത് അവസ്ഥയിലാണെന്ന് നിനക്ക് അറിയാല്ലോ ......

നിനക്ക് ഒരു 10 മിനിറ്റ് സമയം തരാം ..... നിന്നെക്കൊണ്ട് പറ്റുമെങ്കിൽ രക്ഷപ്പെട്ടോ ....." നന്ദൻ നേരത്തെ ഇരുന്ന ചെയർ വലിച്ചിട്ട് അതിൽ കാലിന്മേൽ കാലു കയറ്റി ഇരുന്ന് ദേവൻ പറഞ്ഞതും രുദ്രയുടെയും ശ്രാവണിന്റെയും മുഖത്തു ഒരു പുച്ഛച്ചിരി വന്നു കുറച്ചു നേരം എന്തോ ചിന്തിച്ചിരുന്ന നന്ദൻ പെട്ടെന്ന് പൊട്ടിച്ചിരിച്ചു "ഇതിനൊക്കെ ഇറങ്ങി തിരിച്ചപ്പോഴേ ഞാൻ മരണം മുന്നിൽ കണ്ടതാ ..... പക്ഷെ ഞാൻ മരിക്കുന്നതിന് മുന്നേ അവരെ ഒക്കെ ജീവിച്ചിരിക്കുന്ന ജഡമാക്കിയിട്ടേ ഞാൻ പോകൂ ...." അത്രയും പറഞ്ഞുകൊണ്ട് ദേവൻ അവിടെ കിടന്ന വലിയ ചുറ്റിക കൊണ്ട് രുദ്രയുടെ തലക്ക് ആഞ്ഞടിച്ചു "ഡാ......."

ശ്രാവൺ ഒരു അലർച്ചയോടെ അയാൾക്ക് നേരെ പാഞ്ഞതും അയാൾ അവന്റെ തലക്കും ആഞ്ഞടിച്ചു ഞെട്ടലോടെ കസേരയിൽ നിന്ന് എണീറ്റ ദേവന് നേരെ ഒരു പുച്ഛച്ചിരിയോടെ നന്ദൻ നടന്നു "Happy journey ....." ദേവന് നേരെ ചുണ്ടുകൂർപ്പിച്ചു ഉമ്മ കൊടുക്കുന്നതുപോലെ കാണിച്ചുകൊണ്ട് ആ ചുറ്റിക അയാൾ അവനുനേരെ ആഞ്ഞു വീശി ആ ചുറ്റിക നിലത്തേക്കെറിഞ്ഞുകൊണ്ട് നിലത്തുകിടക്കുന്ന രുദ്രയെയും കണ്ണനെയും വലിച്ചിഴച്ചു കൊണ്ടുപോകുന്ന നന്ദനെ പാതിമറഞ്ഞ ബോധത്തിൽ ദേവൻ കണ്ടു ••••••••••••••••••••••••••••••••••••••••••••••••••••••

വീഡിയോ കണ്ട് നന്ദനെ കൊല്ലാനുള്ള ദേഷ്യത്തിലാണ് മഹി അവിടേക്ക് ചെന്നത് കിരണും സൂര്യനും അല്ലുവും ഋഷിയും ചന്ദ്രനും ഒക്കെ അവന്റെ പിന്നാലെ ഉണ്ടായിരുന്നു അവൻ ആ വാതിൽ ചവിട്ടി തുറന്ന് അകത്തേക്ക് കയറിയതും അകത്തു കണ്ട കാഴ്ച കണ്ട് അവൻ ഞെട്ടി നിലത്തൊക്കെ ചോരപ്പാട് കണ്ട് അവരുടെ ഹൃദയമിടിപ്പ് വർധിച്ചു നിലത്തു കിടന്ന് നിറങ്ങുന്ന ദേവനെ കണ്ടതും മഹി ഓടിപ്പോയി അയാളെ തട്ടി വിളിച്ചു "ദേവാ ..... രുദ്രയും കണ്ണനും എവിടെ ..... ദേവാ ..... കണ്ണ് തുറക്ക് ദേവാ ....." ചന്ദ്രൻ അയാളുടെ തല മടിയിൽ വെച്ചുകൊണ്ട് പറഞ്ഞതും അയാൾ പ്രയാസപ്പെട്ടുകൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു ഋഷിയും അല്ലുവും സൂര്യയും ഓരോ മുക്കും മൂലയും അരിച്ചു പിറക്കി

"അ .... അവരെ ..... അവൻ ..... എങ് ..... എങ്ങോട്ടോ....കൊണ്ട് ..... പോയി മഹീ ....." അയാൾ തലയിൽ കൈ വെച്ച് വേദന കടിച്ചു പിടിച്ചു പറഞ്ഞതും മഹി അവിടുന്ന് ചാടിയെണീറ്റു അപ്പോഴേക്കും മഹിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു തുറന്ന് നോക്കിയപ്പോൾ ഒരു വീഡിയോ ആയിരുന്നു ചോര പുരണ്ട വിറയ്ക്കുന്ന കൈകളോടെ മഹി അത് ഓപ്പൺ ചെയ്തു "noooooooo ........" ആ വീഡിയോ കണ്ടവൻ അലറി കണ്ണനെയും രുദ്രയെയും ഒരു കാറിലേക്ക് കിടത്തുന്നതും അത് നന്ദന്റെ ഗുണ്ടകൾ കൊക്കയിലേക്ക് തള്ളിയിടുന്നതും കൊക്കയിൽ വീണ കാർ പൊട്ടിത്തെറിക്കുന്നതുമായിരുന്നു ആ വീഡിയോ അവൻ ഒരു തളർച്ചയോടെ നിലത്തേക്ക് ഊർന്നിരുന്നതും ഋഷി ആ വീഡിയോ ഓപ്പൺ ആക്കി നോക്കി

"രുദ്രാാ ......" മഹി മുടിയിൽ കൈകൊരുത്തുകൊണ്ട് അലറി വിളിച്ചു "രുദ്രാാ ........ " അവനൊരു ഭ്രാന്തനെ പോലെ അലറിവിളിച്ചതും വീഡിയോ കണ്ട കിരൺ പിന്നിലേക്ക് വേച്ചു പോയി നിലത്തേക്കിരുന്നു അവൻ പൊട്ടിപ്പൊട്ടി കരഞ്ഞു വിറയലോടെ ഇരിക്കുന്ന മഹിയുടെ തോളിൽ കിരൺ കൈകൾ അമർത്തി "മരിക്കണം അവൻ ..... കൊല്ലും ഞാൻ അവനെ ....." തോളിൽ മുഖം തുടച്ചുകൊണ്ട് കിരൺ ചാടിയെണീറ്റു പുറത്തേക്ക് പോകാൻ തുനിഞ്ഞതും "നിനക്ക്‌ അവനെ കിട്ടില്ല ....." നിറഞ്ഞു ചുവന്ന കണ്ണുകളാൽ നിലത്തേക്ക് നോക്കിയിരുന്നുകൊണ്ട് മഹി പറഞ്ഞതും കിരൺ അത് കേൾക്കാത്ത ഭാവത്തിൽ പുറത്തേക്ക് പോയി പിറകെ ഓരോരുത്തരായി പോയതും ചന്ദ്രൻ ദേവനെയും കൂട്ടി പോയി എല്ലാവരും പോയതും മഹി ഭിത്തിയിലേക്ക് ചാരി ഇരുന്നു

ആ വീഡിയോ ഒന്നുകൂടി പ്ലേയ് ചെയ്തതും അവന്റെ നെറ്റിയിലെയും കൈയിലെയും ഞെരമ്പുകൾ വെടച്ചു പൊന്തി വല്ലാത്തൊരു ഭാവമായിരുന്നു അപ്പോഴവന് അവനാ ഫോൺ എറിഞ്ഞുടച്ചുകൊണ്ട് രക്തം പുരണ്ട ആ ചുറ്റിക എടുത്ത് തോളിൽ വെച്ചുകൊണ്ട് പുറത്തേക്ക് നടന്നു ••••••••••••••••••••••••••••••••••••••••••••••••••••• കിരൺ നേരെ പോയത് വിഡിയോയിൽ കണ്ട കൊക്കയിലേക്കാണ് അവിടെ വെച്ചായിരുന്നു അശോകനെയും അവനു നഷ്ടപ്പെട്ടത് അവനാ കൊക്കയിലേക്ക് നോക്കി ആർത്തു കരഞ്ഞതും ഋഷി അവനെ കെട്ടിപ്പിടിച്ചു ചേർത്ത് നിർത്തി കിരൺ പെട്ടെന്നെന്തോ ഓർത്ത പോലെ വാശിയോടെ കണ്ണുനീർ തുടച്ചു മാറ്റി വെറി പിടിച്ചവനെ പോലെ അവൻ നന്ദന് വേണ്ടി അലഞ്ഞു ആ കൊക്കയും പരിസരവും കിരണും ഋഷിയും ഒക്കെ അരിച്ചു പെറുക്കിയിട്ടും നന്ദനെയോ അവന്റെ കൂട്ടാളികളെയോ കണ്ടെത്താൻ അവർക്കായില്ല

അവർ നന്ദന്റെ വീട്ടിലും മറ്റ് സ്ഥാപനങ്ങളിലും ഒരുപാട് അലഞ്ഞെങ്കിലും പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല ഋഷിയുടെ ഫോണിലേക്ക് മഹിയുടെ ഒരു മെസ്സേജ് വന്നത് അവനത് എടുത്ത് നോക്കി നിലത്തു ചോര ഒലിപ്പിച്ചു കിടക്കുന്ന നന്ദനും ഒപ്പം അവർ നേരത്തെ നിന്ന കൊക്കയുടെ ലൊക്കേഷനും അത് കണ്ടതും വേഗം എല്ലാവരും അങ്ങോട്ടേക്ക് പുറപ്പെട്ടു അവർ അവിടെ എത്തിയപ്പോൾ തന്നെ കാണുന്നത് നിലത്തു കിടന്ന് പുളയുന്ന നന്ദന്റെ അടുത്തായി ചുറ്റികയും തോളിൽ പിടിച്ചു നിൽക്കുന്ന മഹിയെയാണ് നന്ദൻ ഒന്നനങ്ങാൻ പോലും കഴിയാതെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിപ്പിച്ചു കിടക്കുന്നുണ്ട് കൈയിലെയും കാലിലെയും ഞെരമ്പുകൾ അറുത്തു വിട്ടിരിക്കുന്നു

ശരീരത്തിൽ അങ്ങിങ്ങായിൽ കത്തി കുത്തി ഇറക്കിയ പാടിൽ നിന്ന് പൈപ്പ് തുറന്നു വിട്ട പോലെ ചോര വരുന്നുണ്ട് ശരീരത്തിൽ ജീവൻ ബാക്കിയുണ്ടെന്നതിന് തെളിവായി ചെറിയ ഞെരക്കം മാത്രം ബാക്കിയുണ്ട് "ഞാൻ പറഞ്ഞതല്ലേ നിനക്ക് ഇവനെ കിട്ടില്ലെന്ന് ......" രക്തവർണമായ മഹിയുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കാനുള്ള ശക്തി പോലും കിരണിന് ഉണ്ടായിരുന്നില്ല കിരൺ മഹിയുടെ കൈയിലെ ചുറ്റിക വാങ്ങാൻ നിന്നതും മഹി അതിൽ പിടിമുറുക്കി അവൻ ഇല്ലെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു "ഇവന്റെ ജീവന്റെ അവസാനതുടിപ്പ് ഇല്ലാതാകുന്നത് എന്റെ ഈ കൈ കൊണ്ടായിരിക്കണം ..... മറ്റാർക്കും ഇവനെ വിട്ടുകൊടുക്കില്ല ഞാൻ ..... "

അത്രയും പറഞ്ഞുകൊണ്ട് മഹി ആ ചുറ്റിക എടുത്ത് നന്ദന്റെ തലക്ക് ആഞ്ഞടിച്ചതും അയാളുടെ തല ചിന്നി ചിതറി ആർക്കും സഹതാപം തോന്നിയില്ല ..... തന്റെ കൈകൊണ്ട് കൊല്ലാൻ പറ്റിയില്ല എന്ന വിഷമം മാത്രമേ ബാക്കിയുള്ളവർക്ക് ഉണ്ടായിരുന്നുള്ളു ചിതറിത്തെറിച്ച തല സഹിതം മഹി അയാളുടെ സ്വന്തം കാറിലേക്ക് എടുത്തിട്ടു കൊണ്ട് അയാൾ ചെയ്തതുപോലെ ആ കൊക്കയിലേക്ക് ആ കാർ തള്ളിയിട്ടു അത് മറിഞ്ഞു മറിഞ്ഞു ആഴങ്ങളിലേക്ക് വീണു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതും ഒരു തളർച്ചയോടെ മഹി അവിടെ ഇരുന്നു ഏറെനേരം അവിടെ തന്നെ ഇരുന്നു .....

പിന്നെ കൈ രണ്ടും വിടർത്തി അവൻ കൊക്കയിലേക്ക് മറിയാൻ പോയതും കിരൺ അവനെ പിടിച്ചു വലിച്ചു മുകളിലേക്ക് ഇട്ടു മഹിയുടെ കരണം അടിച്ചു പൊട്ടിച്ചുകൊണ്ട് അവൻ മഹിയെ ചേർത്ത് പിടിച്ചതും അല്ലുവും സൂര്യയും ഋഷിയും കൂടി വന്ന് അവരെ പൊതിഞ്ഞു പിടിച്ചു "നിന്നെക്കൂടി നഷ്ടപ്പെടുത്താൻ ..... വയ്യെടാ ഞങ്ങൾക്ക് ....." അതു പറഞ്ഞപ്പോഴേക്കും കിരൺ പൊട്ടിക്കരഞ്ഞു പോയിരുന്നു "എനിക്ക് അവളില്ലാതെ പറ്റില്ലടാ ....." കിരണിന്റെ തോളിൽ മുഖംഅമർത്തിക്കൊണ്ട് അവനൊരു പൊട്ടിക്കരച്ചിലോടെ അവൻ പറഞ്ഞതും ബാക്കി ഉള്ളവരും കരഞ്ഞു പോയിരുന്നു അന്നാദ്യമായി അവൻ പൊട്ടിക്കരഞ്ഞു ..... ആകാശത്തു കാർമേഘങ്ങൾ ഇരുണ്ടു കൂടി ....

.ഏങ്ങി എങ്ങി കരയുന്ന അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം മഴത്തുള്ളികൾ അവനെ നനയിച്ചു കൊണ്ട് ആർത്തലച്ചു പെയ്തു "അവൾക്ക് വേണ്ടി മരിക്കാൻ നിൽക്കാതെ അവളെ ഓർത്തു ജീവിക്കാൻ നോക്കെടാ ...... ഞങ്ങൾക്ക് വേണമെടാ നിന്നെ ..... ജീവിക്കെടാ ......" കിരൺ അത് പറഞ്ഞതും അവൻ അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു •••••••••••••••••••••••••••••••••••••••••••••••• 3 വർഷങ്ങൾക്ക് ശേഷം ......! "അച്ചു ...... മാളു ..... അച്ചു ഡാ മോനെ നിങ്ങളിതെവിടാ ......ശെടാ ഈ പിള്ളേര് ഇതെവിടെ പോയി ...."സ്റ്റെയർ ഇറങ്ങി വന്നുകൊണ്ട് വിശ്വൻ അവരെ വിളിച്ചുകൊണ്ട് സ്വയം പറഞ്ഞു "കണ്ണാ ..... ഡാ ..... പിള്ളേരെവിടെ .....?"

ഹാളിൽ മുഴുവൻ തിരഞ്ഞുകൊണ്ട് വിശ്വനാഥ് സോഫയിൽ കമിഴ്ന്നു കിടക്കുന്ന *ശ്രാവണിനോടായി * ചോദിച്ചതും അവൻ തലയുയർത്തി നോക്കി "ഓ .... അവർ അവിടെ എവിടെയെങ്കിലും ഒളിച്ചു നിൽപ്പുണ്ടാവും ..... " അതും പറഞ്ഞു അവൻ തലചെരിച്ചു നോക്കിയതും കർട്ടന്റെ അടിയിൽ നാല് കുഞ്ഞിക്കാലുകൾ കണ്ടു "ഒരു മിനിറ്റ് ..... ഇപ്പൊ നോക്കിക്കോ ....." അതും പറഞ്ഞു കണ്ണൻ ഒരു കുസൃതി ചിരിയോടെ എണീറ്റിരുന്നു "അയ്യോ അച്ഛാ ദേ ശ്രീ വരുന്നു ....." അവൻ അത് പറഞ്ഞു തീർന്നതും കർട്ടൻ മാറ്റി രണ്ട് കുട്ടിക്കുറുമ്പുകൾ ഓടി വന്ന് കണ്ണന്റെ അടുത്തു കയറി കണ്ണുകളടച്ചു ഉറങ്ങുന്നത് പോലെ കിടന്നതും കണ്ണൻ പൊട്ടിച്ചിരിച്ചു

അവന്റെ ചിരി കേട്ട് രണ്ടും കൂടി കണ്ണ് തുറന്ന് വാതിൽക്കലേക്ക് എത്തി നോക്കിയതും അവിടെ ആരുമില്ലെന്ന് കണ്ടതും അവർ കണ്ണനെ ഒരു നോട്ടം അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവർ രണ്ടും കൂടി ശ്രാവണിന്റെ മുതുകിലും തലയിലും കൂടി വലിഞ്ഞു കയറി "ഡേയ് ഡേയ് .....താഴെ ഇറങ് പിള്ളേരെ .... " അവനവരെ പിടിച്ചിറക്കാൻ നോക്കിക്കൊണ്ട് പറഞ്ഞതും രണ്ടും അവന്റെ കൈയിൽ ചവിട്ടി കയറി നിന്ന് അവന്റെ മുടി പിടിച്ചു വലിച്ചു "എന്താ ഇവിടെ .....?" ഗാംഭീര്യമേറിയ ശബ്ദം കേട്ടതും മൂന്നും കൂടി അങ്ങോട്ടേക്ക് നോക്കി അവിടെ ഗൗരവത്തോടെ നിൽക്കുന്ന രുദ്രയെ കണ്ടതും കണ്ണന്റെ പുറത്തു ഇരുന്ന രണ്ടും കൂടി ഇറങ്ങി അകത്തേക്ക് ഒറ്റ ഓട്ടം

"എന്തിനാടി അവരെ ഇങ്ങനെ പേടിപ്പിക്കണേ .....?" അവളെ അടുത്തേക്ക് നടന്നുകൊണ്ട് അവൻ ചോദിച്ചതും രുദ്ര അവനെ നോക്കി കണ്ണുരുട്ടി "ഓ നമ്മളൊന്നും പറയുന്നില്ല ....." അവനത് പറഞ്ഞതും അവനെ തറപ്പിച്ചു നോക്കിക്കൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി അവൾ പോകുന്നതും നോക്കി അവൻ നെടുവീർപ്പിട്ടു "ഞാനാ കണ്ണാ എല്ലാത്തിനും കാരണം ..... ഞാനല്ലേ നിങ്ങളെ അവരിൽ നിന്ന് മറച്ചു പിടിച്ചത് ..... എന്റെ സ്വാർത്ഥത കൊണ്ടല്ലേ നിങ്ങളിപ്പോ ഉറ്റവരെ പിരിഞ്ഞു കഴിയുന്നത് ..... അതോർക്കുമ്പോ എനിക്ക് എന്തോ ....." അവന്റെ കൈയിൽ പിടിച്ചു കുറ്റബോധത്തോടെ വിശ്വൻ പറഞ്ഞതും അവനൊന്ന് ചിരിച്ചു അവരുടെ കണ്ണുകൾ ഡോറിനിടയിലൂടെ തലയിട്ടു രുദ്ര പോയോ എന്ന് നോക്കുന്ന രണ്ടു കുരുട്ടുകളിൽ എത്തി നിന്നു "*രുദ്രാക്ഷ്‌ * എന്ന അച്ചുവും *മഹിക * എന്ന മാളുവും ..... രുദ്രയുടെയും മഹിയുടെയും മക്കൾ ..... മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒരേദിവസം പിറന്നു വീണവർ ....." അവരെ കണ്ടതും കണ്ണൻ വേദന കലർന്ന പുഞ്ചിരിയോടെ വിശ്വനെ നോക്കി ... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story