രുദ്ര: ഭാഗം 42

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അവരുടെ കണ്ണുകൾ ഡോറിനിടയിലൂടെ തലയിട്ടു രുദ്ര പോയോ എന്ന് നോക്കുന്ന രണ്ടു കുരുട്ടുകളിൽ എത്തി നിന്നു "*രുദ്രാക്ഷ്‌ * എന്ന അച്ചുവും *മഹിക * എന്ന മാളുവും ..... രുദ്രയുടെയും മഹിയുടെയും മക്കൾ ..... മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒരേദിവസം പിറന്നു വീണവർ ....." അവരെ കണ്ടതും കണ്ണൻ വേദന കലർന്ന പുഞ്ചിരിയോടെ വിശ്വനെ നോക്കി അവൻ മുഖത്ത് ഒരു ചിരിവരുത്തിക്കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു ഒരാളുടെ തലയുടെ മുകളിൽ തലവെച്ചു രുദ്ര പോകുന്നതും നോക്കി നിൽക്കുന്ന അച്ചുവിന്റെയും മാളുവിന്റെയും മുന്നിൽ ചെന്ന് അവൻ കൈയും കെട്ടി നിന്നതും രണ്ടും കൂടി കുഞ്ഞിപ്പല്ല് കാണിച്ചു വെളുക്കനെ ചിരിച്ചു കാണിച്ചു

ആ ചിരി കണ്ട് അവനും ചിരിച്ചു പോയി അവൻ അവരുടെ നേർക്ക് കുനിഞ്ഞുകൊണ്ട് ഒരുകൈയിൽ അച്ചുവിനെയും മറുകൈയിൽ മാളുവിനെയും എടുത്തു രണ്ടുപേരെയും രണ്ടു ഒക്കത്തും കൂടി ഇരുത്തിക്കൊണ്ട് അവൻ രണ്ടുപേരുടെയും കവിളിൽ ഉമ്മ വെച്ചു "നമുക്ക് ഒളിച്ചു കളിക്കാം .....?" അവൻ തലയാട്ടി ചോദിച്ചുകൊണ്ട് അവരെ നോക്കിയതും രണ്ടും കൂടി ചുണ്ടുചുളുക്കി അവനെ നോക്കി "കന്നാ.....(കണ്ണാ ) " മാളു ചുണ്ടു ചുളുക്കിയതും കണ്ണൻ അവളെ ഉണ്ടക്കവിളിൽ ഒരുമ്മ കൊടുത്തു "എന്താടാ മാളൂസേയ് .....?" അവൻ അവളെ കൊഞ്ചിച്ചുകൊണ്ട് വിളിച്ചതും അവൾ അച്ചുവിനെ നോക്കിയ ശേഷം പേടിയോടെ മുകളിലേക്ക് നോക്കി

"കന്നാ .....നോത്യേ .... ശീ ... ശീ ...( കണ്ണാ .... നോക്ക്യേ ..... ശ്രീ ..ശ്രീ )". മാളു മുകളിലേക്ക് നോക്കുന്നത് കണ്ട് മുകളിലേക്ക് നോക്കിയാ അച്ചു അവിടെ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്ന രുദ്രയെ കണ്ടതും കണ്ണനെ കുലുക്കി വിളിച്ചു കാണിച്ചു കൊടുത്തു "ശീയോട് പോയി പണിനോക്കാൻ പറ ..... എന്റെ മക്കൾ വാ കണ്ണൻ എണ്ണാൻ പോവാണേ .... നിങ്ങൾ പോയി ഒളിച്ചോ ....." കണ്ണൻ മുഖം പൊത്തി തിരിഞ്ഞു നിന്നതും രണ്ടും കൂടി ഉരുണ്ടുരുണ്ട്‌ ഓടി "കണ്ണാ ....." വിശ്വന്റെ ശബ്ദം കേട്ടാണ് അവൻ മുഖത്ത് നിന്ന് കൈ മാറ്റിയത് ഒരു കുറ്റവാളിയെപ്പോലെ അവനു മുന്നിൽ നിൽക്കുന്ന വിശ്വനെ കണ്ടതും അവൻ മുന്നോട്ട് ആഞ്ഞുകൊണ്ട് വിശ്വനെ കെട്ടിപ്പിടിച്ചു

"കണ്ണാ ഞാൻ ....." അയാൾ എന്തോ പറയാൻ വന്നതും അവൻ അയാളുടെ വാ പൊത്തി .... വേണ്ട എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു "അന്ന് മരണത്തോട് മല്ലടിച്ചു കിടന്ന എന്നെയോ അവളെയോ തേടി ആരും വന്നില്ലല്ലോ ...... ഇന്നീ നിമിഷം വരെ ഞങ്ങളെ അന്വേഷിക്കാൻ ആരും ഉണ്ടായിരുന്നില്ല ..... ജീവശ്ചവമായി കിടന്ന എന്നെയും ആരും തുണയില്ലാതെ ഒറ്റക്കായ എന്റെ ശ്രീയെയും നോക്കാൻ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു ..... അവളുടെ മക്കളെപ്പോലും അവൾ അകറ്റി നിർത്തിയപ്പോ എല്ലാം കണ്ട് ഒന്നനങ്ങാൻ പോലും ആവാതെ ഞാൻ കിടന്നപ്പോൾ അവരെ അചന്റെ നെഞ്ചിലിട്ടല്ലേ വളർത്തിയത് ..... ഇത്രയൊക്കെ ഞങ്ങൾക്ക് വേണ്ടി ചെയ്തില്ലേ .....

എന്തിനാ അച്ഛാ ഇങ്ങനൊരു കുറ്റബോധം .....?"അവൻ അയാളെ കൈയിൽ പിടിച്ചു ചോദിച്ചതും കണ്ണീരോടെ അയാൾ അവനെ കെട്ടിപ്പിടിച്ചു "കന്നാ ...... വാ കന്നാ ....." ശ്രാവൺ വിശ്വനെ കെട്ടിപ്പിടിച്ചു നിന്നതും മാളൂട്ടി ഓടി വന്ന് അവന്റെ കാലിൽ ചുറ്റിപ്പിടിച്ചു അവൻ വിശ്വനിൽ നിന്ന് വിട്ട് നിന്നുകൊണ്ട് അവളെ നോക്കി "ആഹാ ..... എന്റെ മാളൂട്ടി ഒളിച്ചില്ലേ ....മ്മ്മ് ...?" അവൻ മുഖം തോളിൽ തുടച്ചുകൊണ്ട് അവളെ വാരി എടുത്ത് അവളുടെ ഉണ്ടക്കവിളിൽ ഉമ്മ വെച്ചുകൊണ്ട് ചോദിച്ചതും അവൾ അവനെ നോക്കി വെളുക്കനെ ചിരിച്ചുകൊണ്ട് വയറിൽ തൊട്ട് കാണിച്ചു "എടാ അവൾക്ക് വിശക്കുന്നുന്നാ പറയുന്നേ 😅.....

" അവരുടെ ഓരോ ചലനങ്ങളും വിശ്വനെക്കാൾ നന്നായി മറ്റാർക്കും അറിയില്ല അവർ ജനിച്ചു വീണത് മുതൽ അയാളുടെ കൈകളിൽ കിടന്നാണ് രണ്ടുപേരും വളർന്നത് "ആണോടാ ..... എന്റെ ചുന്ദരിവാവക്ക് വിശക്കുന്നുണ്ടോ ......?" അവൻ അവളുടെ കുഞ്ഞു വയറിൽ ഇക്കിളിപ്പെടുത്തിക്കൊണ്ട് ചോദിച്ചതും അവൾ പൊട്ടിപ്പൊട്ടി ചിരിച്ചു "മതിയെടാ ..... എന്റെ കൊച്ചിനെ ഇങ് തന്നേ ..... നല്ല വിഷപ്പായി കാണും ..... " വിശ്വൻ അതും പറഞ്ഞു ശ്രാവണിന്റെ കൈയിൽ നിന്ന് മോളെ എടുത്തു "അച്ചു എവിടെ ..... ഡാ അച്ചൂ ..... " ശ്രാവൺ അവിടെ മുഴുവൻ നോക്കിക്കൊണ്ട് വിളിച്ചതും "നീ വിളിക്കണ്ട .....

ഒരാൾക്ക് വിശപ്പടിച്ച സ്ഥിതിക്ക് അടുത്ത ആളും ഇപ്പൊ തന്നെ ഇങ് എത്തിക്കോളും ....." വിശ്വൻ അത് പറഞ്ഞു തീർന്നതും വായിൽ വിരലിട്ട് നുണഞ്ഞുകൊണ്ട് അവൻ അലഞ്ഞലഞ്ഞു അങ്ങോട്ടേക്ക് വന്നു "ഞാൻ പറഞ്ഞില്ലേ ....."ഒരുകൈ വായിലും ഇട്ട് മറുകൈ ഇട്ടിരിക്കുന്ന കുട്ടി ഷോർട്സിലും പിടിച്ചു മുകളിലേക്ക് കയറ്റി വരുന്ന അച്ചുവിനെ നോക്കിക്കൊണ്ട് വിശ്വൻ പറഞ്ഞു "അയ്യേ ..... അച്ചൂട്ടന്റെ നിക്കർ ഊരിപ്പോയല്ലോ .....?" കുഞ്ഞി ട്രൗസർ അഴിഞ്ഞു വീണതും ശ്രാവൺ വായപൊത്തി അവനെ കളിയാക്കിയതും മാളൂട്ടിയും വായപൊത്തി ചിരിച്ചു അത് കണ്ടതും രണ്ടിനെയും ഒന്ന് തുറിച്ചു നോക്കി

അവൻ ട്രൗസർ പിടിച്ചു വലിച്ചിട്ടതും വിശ്വൻ മാളൂട്ടിയെ കൊണ്ടുപോയി അവർക്കായി സെറ്റ് ചെയ്ത കുഞ്ഞു ഡൈനിങ്ങ് ടേബിളിനോട് ചേർന്നുള്ള ചെയറിൽ ഇരുത്തിക്കൊണ്ട് അച്ചൂനെ എടുത്ത് ഡൈനിങ്ങ് ടേബിളിൽ നിർത്തി അവന്റെ ട്രൗസർ പിടിച്ചു നേരെ ഇട്ടുകൊണ്ട് അവനെയും ചെയറിലേക്ക് ഇരുത്തി വിശ്വൻ കിച്ചണിൽ പോയി രണ്ടു പേർക്കുമുള്ള പാലുമായി വന്നു രണ്ട് ഗ്ലാസ്സിലായി പാലൊഴിച്ച ശേഷം ഓരോ ബിസ്കറ്റുകളായി പാലിൽ മുക്കി രണ്ടുപേരുടെയും വായിൽ വെച്ചുകൊടുത്തു രണ്ടുപേരുടെയും വയറു നിറയെ അത് കഴിപ്പിച്ചു കൊണ്ട് വാ കഴുകി തുടച്ചുകൊണ്ട് വിശ്വൻ രണ്ടുപേരെയും എടുത്ത് രണ്ട് തോളിൽ ഇട്ടുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു

അത് കണ്ടതും കണ്ണൻ വന്ന് മാളൂട്ടിയെ എടുത്തു തോളിലിട്ടുകൊണ്ട് അവളെ പതിയെ തട്ടിയുറക്കി രണ്ടുപേരും ഇറങ്ങിയതും അവരെ ബെഡിൽ കിടത്തിക്കൊണ്ട് ഒരുവശത്തു തലയിണ തട വെച്ചുകൊണ്ട് മറ്റേ അറ്റത് ശ്രാവൺ കിടന്നു വിശ്വൻ അവരെ ശ്രാവണിനെ ഏല്പിച്ചുകൊണ്ട് ലൈറ്റ് ഓഫ് ചെയ്തു പുറത്തേക്ക് പോയതും അവൻ രണ്ടുപേരുടെയും അടുത്തേക്ക് ചേർന്ന് കിടന്നു അവരുടെ മുഖത്തേക്ക് നോക്കി കിടക്കവേ പല ഓർമകളും അവന്റെ മനസ്സിലേക്ക് വന്നു ...... അന്നത്തെ സംഭവങ്ങൾ ഓർമ വന്നതും അവൻ കണ്ണുകൾ ഇറുക്കിയടച്ചു "അന്ന് നന്ദൻ തന്നെയും ശ്രീയെയും ഒരു കാറിൽ കയറ്റി

കൊക്കയിലേക്ക് കൊണ്ട് പോകുന്നതൊക്കെ പാതിമറഞ്ഞ ബോധത്തിൽ ഞാൻ അറിയുന്നുണ്ടായിരുന്നു അയാൾ ഞങ്ങളെ കയറ്റിയ കാർ ഉൾപ്പടെ കൊക്കയിലേക്ക് തള്ളി ഇടാൻ പോയെങ്കിലും അത് ചെയ്തില്ല പെട്ടെന്ന് കാർ തള്ളുന്നത് നിർത്തി ഞങ്ങളെ അതിൽ നിന്നും പുറത്തേക്ക് വലിച്ചിട്ടു അതിന് ശേഷം ഞങ്ങളെ കൊണ്ടുവന്ന കാർ മാത്രം അവർ കൊക്കയിലേക്ക് തള്ളി ഇടുന്നതും ആ കാർ പൊട്ടിത്തെറിക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു എന്തിനാണ് അയാൾ അതൊക്കെ ചെയ്തതെന്ന് എനിക്കപ്പോൾ മനസ്സിലായില്ലായിരുന്നു രക്തം ഒരുപാട് വാർന്നൊലിച്ചു എന്റെ കണ്ണുകളിൽ ക്ഷീണം ബാധിച്ചതും എന്റെ കണ്ണുകൾ അടയുന്നതും ഞാൻ അറിഞ്ഞു

പിന്നീട് കണ്ണുകൾ തുറന്ന ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു അന്നെന്റെ ബോധം മറഞ്ഞതിൽ പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ശ്രീയുടെ മുഖം ഓർമ വന്നതും ഞാനാ ബെഡിൽ നിന്ന് ചാടിയെണീക്കാൻ ശ്രമിച്ചു ..... പക്ഷെ ഒന്നനങ്ങാൻ പോലും എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല അത് തിരിച്ചറിഞ്ഞ നിമിഷം ഞാൻ തകർന്നു പോയി ഒന്ന് അലറിക്കരയാൻ പോലും എനിക്ക് ആവുന്നുണ്ടായിരുന്നില്ല നേഴ്സ് എന്റെ അവസ്ഥ കണ്ട് അച്ഛനെ കൂട്ടി വന്നപ്പോഴേക്കും ശ്രീയെക്കുറിച്ചു ചോദിക്കാൻ പോലും എന്റെ നാവ് ചലിക്കുന്നുണ്ടായിരുന്നില്ല

എന്റെ മനസ്സ് വായിച്ചതുപോലെ അച്ഛൻ എന്നോട് അവളെപ്പറ്റി പറഞ്ഞു ആരൊക്കെയോ ചേർന്ന് എന്നെയും ശ്രീയെയും ഹോസ്പിറ്റൽ എത്തിച്ചതാണെന്നും കൊണ്ട് വന്നപ്പോൾ രണ്ടുപേർക്കും ബോധം ഇല്ലായിരുന്നു എന്നും അച്ഛൻ പറഞ്ഞപ്പോൾ ഞങ്ങളെ രക്ഷിച്ചവരിൽ മഹിയുടെയും ഏട്ടന്റെയും മുഖങ്ങളായിരുന്നു ഞാൻ തിരഞ്ഞത് അവരൊന്നുമല്ല ഞങ്ങളെ രക്ഷിച്ചതെന്ന് അറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു അന്ന് ഞങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് അച്ഛൻ പല തവണ ശ്രീയോട് ചോദിച്ചെങ്കിലും നിറഞ്ഞ കണ്ണുകൾ കൊണ്ടൊരു നോട്ടമല്ലാതെ മറ്റൊന്നും അവളിൽ നിന്ന് അറിയാൻ കഴിഞ്ഞില്ല

ആരോടും ഒന്നും മിണ്ടാതെ എപ്പോഴും എന്തെങ്കിലും ചിന്തിച്ചിരിക്കുന്ന അവളെ നോക്കി വീൽ ചെയറിൽ നിസ്സഹായനായി ഇരിക്കാനെ എനിക്ക് ആയുള്ളൂ അച്ഛൻ ഒരുപാട് കൗൺസിലിങ്ങിലൂടെയാണ് അവളെ ഒന്ന് സംസാരിപ്പൂച്ചെടുത്തത് ഞങ്ങളെ സംരക്ഷിക്കാനാവും അച്ഛൻ എല്ലാവരിൽ നിന്നും ഞങ്ങളെ ഒളിപ്പിച്ചു ഞങ്ങടെ ജീവന് ഭീഷണി ഉണ്ടെന്ന് പേടിച്ച അച്ഛൻ ഞങ്ങളെ പുറംലോകത്തിൽ നിന്ന് മറച്ചു പിടിച്ചു ഒരുപക്ഷെ ഞങ്ങളെ വിട്ട് കൊടുക്കാൻ കഴിയാതിരുന്നത് ഞങ്ങളോടുള്ള സ്നേഹവും കരുതലും കൊണ്ടാവാം ..... എന്നാൽ അത് സ്വാർത്ഥതയാണെന്ന് പറഞ്ഞു ഇപ്പോഴും കുറ്റബോധത്തോടെ കഴിയുകയാണ്

ആ പാവം ഇത്രയും കാലം ആയിട്ടും ഞങ്ങളെ അന്വേഷിച്ചു ഉണ്ണിയേട്ടനോ മഹിയോ ആരും വന്നില്ല അതിന് അവരൊന്ന് ശ്രമിച്ചത് കൂടി ഇല്ലെന്ന് ഓർക്കുമ്പോ .......!! പിന്നെ പിന്നെ ഞാനും പതിയെ എല്ലാം മറന്ന് ജീവിതത്തിലേക്ക് വരാൻ തുടങ്ങി പലതവണ ഞാൻ ശ്രീയോട് കഴിഞ്ഞ സംഭവങ്ങളെക്കുറിച്ചു ചോദിക്കാൻ ശ്രമിച്ചെങ്കിലും അത് കേൾക്കാൻ ആഗ്രഹിക്കാത്തതു പോലെ അവൾ ഒഴിഞ്ഞു മാറാൻ തുടങ്ങി പിന്നെ ഞാൻ അതിന് മുതിർന്നില്ല നടക്കാൻ കഴിയാത്ത എന്നെയും ആ പിഞ്ചുകുഞ്ഞുങ്ങളെയും ശ്രീയെയും നോക്കാൻ അച്ഛൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു

മാസങ്ങൾ നീണ്ട ട്രീട്മെന്റിലൂടെ ഞാൻ പൂർവസ്ഥിതി പ്രാപിച്ചപ്പോൾ എന്റെ ശ്രീയുടെ കുഞ്ഞുങ്ങളെയാണ് ഞാനീ കൈകൊണ്ട് ആദ്യമായി എടുത്തത് അവർക്ക് പേര് വെച്ചതും ഞാൻ തന്നെയാ .... അവരുടെ ഒരു കാര്യങ്ങളിലും തലയിടാതെ ശ്രീ അവളുടെ മാത്രം ലോകത്തേക്ക് ഒതുങ്ങി കൂടുന്നത് കാണുമ്പോൾ ആദ്യമൊക്കെ ദേഷ്യമായിരുന്നു അവളോട് പിന്നെ പിന്നെ എനിക്ക് അവളോട് സഹതാപം തോന്നി തുടങ്ങി ...... ചിലപ്പോ ഒറ്റക്കിരുന്ന് കരയുന്നതൊക്കെ കാണാം ഒരു കാര്യവുമില്ലാതെ മക്കളോട് ദേഷ്യപ്പെടും അവളുടെ ദേഷ്യം അവരുടെ ദേഹത്ത് തീർക്കും ഇപ്പൊ ഇപ്പൊ അവളെ പേടിച്ചു അവളുടെ കൺവെട്ടത് പോലും അവർ പോകാറില്ല

കുഞ്ഞുങ്ങളെ ഓർക്കുമ്പോ മഹിയുമായി കോൺടാക്ട് ചെയ്യാൻ പലതവണ ശ്രമിച്ചിട്ടുണ്ട് ..... അന്നൊക്കെ ഒരു ഭ്രാന്തിയെ പോലെ അലറിക്കൊണ്ട് എന്നെ ശ്രീ അതിൽ നിന്നും പിന്തിരിപ്പിച്ചു ഇപ്പോഴും അറിയില്ല എനിക്ക് ..... കൈവിട്ട്‌ പോയ ജീവിതം എങ്ങനെയാ തിരിച്ചു പിടിക്കേണ്ടതെന്ന് ....." മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ അച്ചുവിനെയും മാളുവിനെയും ചേർത്ത് പിടിച്ചു കണ്ണുകളടച്ചു ••••••••••••••••••••••••••••••••••••••••••••••••• സൂര്യപ്രകാശം കണ്ണിലേക്ക് കുത്തിക്കയറിയതും മഹി ആയാസപ്പെട്ടുകൊണ്ട് കണ്ണുകൾ പതിയെ തുറന്നു അവൻ എണീറ്റ് ബെഡിലേക്ക് ചാരി ഇരുന്നുകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു

തലവെട്ടി പൊളിക്കുന്നത് പോലെ തോന്നിയതും അവൻ മുടിയിൽ കൈ കൊരുത്തു പിടിച്ചുകൊണ്ട് അലറി അലർച്ച കേട്ട് ആ സ്ഥാപനത്തിലെ ജീവനക്കാർ ഓടിക്കൂടി മഹിയെ അവർ ബലമായി പിടിച്ചു വെച്ചുകൊണ്ട് അവന്റെ ശരീരത്തിലേക്ക് മരുന്ന് കുത്തിയിറക്കിയതും അവൻ ഒന്ന് പിടഞ്ഞുകൊണ്ട് ബെഡിലേക്ക് വീണു "ഇതെന്താ ഇയാൾ മാത്രം ഇങ്ങനെ വയലെന്റ് ആകുന്നത് .....?" അവൻ മയക്കത്തിലായതും അടുത്ത് നിന്ന പുതുതായി വന്ന അറ്റൻഡർ നേഴ്സിനോടായി ചോദിച്ചു "വയലന്റ് ആകുന്നതൊന്നുമല്ല ..... ഉള്ളിലേക്ക് ലഹരി ചെല്ലാത്തതിന്റെ ആഫ്റ്റർ എഫക്ട് ആണ് ...... ഈ അലർച്ച മാത്രേ ഉള്ളൂ .... ദേഹോപദ്രവം ഒന്നുമില്ല .....താൻ പുതിയതല്ലേ .....

അതാ അങ്ങനെ തോന്നുന്നത് പുള്ളി ഈ ഡീഅഡിക്ഷൻ സെന്റർ അടക്കം ഒരുപാട് സ്ഥാപനങ്ങളുടെ ഓണർ ആണ് ....." അവർ അയാളെ മാറ്റി നിർത്തി രഹസ്യമായി പറഞ്ഞതും അയാളൊന്ന് അമ്പരന്നു "ഇത്രയും വലിയ പണക്കാരൻ ആയ ഇയാൾ എന്തിനാ ഇങ്ങനെ സ്വയം നശിക്കുന്നെ ..... ഒരു ഡീഅഡിക്ഷന് സെന്റർ ഉള്ള ഇദ്ദേഹം തന്നെ അതിന്റെ വരുംവരായ്കകൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ലഹരിക്ക് അടിമപ്പെട്ടു കഴിയുന്നത് എന്തിനാ ....." ഉള്ളിലെ സംശയങ്ങൾ അയാൾ അഴിച്ചു വിട്ടതും അവരൊന്ന് നെടുവീർപ്പിട്ടു "പണമുണ്ടായത് കൊണ്ട് മാത്രം കാര്യമില്ലല്ലോ ....

സാറിനെ കുറിച്ച് ഒന്നുമറിയാത്തതുകൊണ്ടാ തനിക്ക് ഇങ്ങനെ ഒക്കെ തോന്നുന്നേ ലഹരിയുടെ വരുംവരായ്കകൾ അറിഞ്ഞു വെച്ച് അത് ഉപയോഗിക്കുന്ന ബുദ്ധിശൂന്യനായി സാറിനെ കാണരുത് സാർ ഇങ്ങനെ ആയതിന് ഒരു കാരണമുണ്ട് ജീവനുതുല്യം സ്നേഹിച്ച ഭാര്യയെ ശത്രുക്കൾ ഇല്ലാതാക്കി ..... സാറിന്റെ ഭാര്യ കാറോടെ കത്തി ചാമ്പലാകുന്ന ദൃശ്യം കാണേണ്ടി വന്ന ആ പാവത്തിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല മരിക്കാൻ പലതവണ ശ്രമിച്ചെങ്കിലും സ്നേഹിക്കുന്നവരുടെ കണ്ണുനീർ അദ്ദേഹത്തെ നിസ്സഹായനാക്കി ജീവിതം തന്നെ മടുത്തപ്പോൾ മദ്യപാനത്തിൽ അഭയം തേടി .....

കഞ്ചാവ് സഹിതം ഉപയോഗിക്കാൻ തുടങ്ങി അവസാനം കുടിച്ചു കുടിച്ചു അവശനായപ്പോൾ ഇങ്ങനൊരു ഡീഅഡിക്ഷൻ സെന്റർ പണിതു ഒരുപാട് പേരുടെ ജീവിതം ഇതിലൂടെ തിരിച്ചു കൊടുത്തു കുടിച്ചും വലിച്ചും അവശനാകുമ്പോ ..... ഒന്ന് നേരെ പോലും നിൽക്കാനുള്ള ആവതില്ലാതാകുമ്പോൾ ഇവിടെ അഡ്മിറ്റ് ആകും നേരെ നിൽക്കാനാകുമ്പോ വീണ്ടും പോകും കുടിയും വലിയുമായി വീണ്ടും അവശനാകുന്നത് വരെ കണ്ണിൽ കണ്ടിടത്തൊക്കെ താമസിക്കും ..... അവശത കൂടുമ്പോൾ അഡ്മിറ്റ് ആകും ഇതാണ് സ്ഥിരം പരിപാടി പക്ഷെ ആ ഉള്ള് ഒരുപാട് നീറുന്നുണ്ടെടോ .....

പക്ഷെ ഇങ്ങനെ കുടിച്ചു കുടിച്ചു സ്വയം ഇല്ലാണ്ടാവുന്നത് കാണുമ്പോ ..... എന്തോ പോലെ തോന്നുവാ ഇതൊക്കെ ഇവിടെ എല്ലാവര്ക്കും അറിയാം ..... ഉപദേശിക്കാനുള്ള അവകാശം നമുക്ക് ഇല്ലാതായിപ്പോയി ഞാൻ പോവാ .....സാറിനെ ഒന്ന് ശ്രദ്ധിച്ചേക്കണെടോ ......" അതും പറഞ്ഞു അവർ പോയതും അയാൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു താടിയും മുടിയും ഒക്കെ കാടുപോലെ വളർന്നുകിടപ്പുണ്ട് ..... സിഗരറ്റിന്റെ സ്ഥിരമായ ഉപയോഗം കൊണ്ടാവാം ചുണ്ടുകൾ വരണ്ടിരിക്കുന്നു കണ്ണിന് ചുറ്റും കറുപ്പ് ബാധിച്ചിട്ടുണ്ട് ..... പെട്ടെന്ന് കണ്ടാൽ ആരെയും പേടിപ്പെടുത്തുന്ന രൂപം അയാൾക്ക് മഹിയെക്കുറിച്ചറിഞ്ഞപ്പോൾ അവനോട് സഹതാപം തോന്നി അവനെ നേരെ കിടത്തിക്കൊണ്ട് അവനെ നോക്കി ഒരു നെടുവീർപ്പിട്ടുകൊണ്ട് അയാൾ പുറത്തേക്ക് പോയി ••••••••••••••••••••••••••••••••••••••••••••••••

"നിങ്ങളോടൊക്കെ എത്ര പറഞ്ഞാലും മനസ്സിലാവില്ലേ ..... വീണ്ടും വീണ്ടും വിവാഹക്കാര്യം പറഞ്ഞു എന്റടുത്തേക്ക് വരാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ..... ഓഹ് ..... നിങ്ങൾക്കെന്താ ..... നഷ്ടങ്ങളും വേദനകളും എനിക്ക് മാത്രമല്ലെ ..... എന്റെ കൂടെപ്പിറപ്പുകൾ അല്ലെ മരിച്ചത് ..... അതിൽ നിങ്ങൾക്കെന്തിനാ സങ്കടം .... അല്ലെ ....?" ഒരു പൊട്ടിത്തെറിയോടെ കിരൺ പാർവതിയോട് പറഞ്ഞതും അവർ വിറച്ചുകൊണ്ട് പിന്നിലേക്ക് മാറി "മോ ..... മോനെ ....."പാർവതി കണ്ണ് നിറച്ചു അവനെ നോക്കിയതും കിച്ചു അവരെ ചേർത്ത് പിടിച്ചു "എന്നെ നിങ്ങൾ അങ്ങനെ വിളിക്കരുത് ..... അവര് .... എന്റെ .... കൂടെപ്പിറപ്പുകൾ ..... അവരെന്റെ ജീവനായിരുന്നില്ലേ .....

അവരെ ഒക്കെ ഇത്ര പെട്ടെന്ന് മറക്കാൻ ..... നിങ്ങൾക്ക് ഒക്കെ എങ്ങനെ ..... എങ്ങനെ കഴിഞ്ഞു .....?" തൊണ്ടക്കുഴിയിൽ നിന്ന് നേർത്ത വിതുമ്പൽ പുറത്തേക്ക് വന്നതും അവന്റെ വാക്കുകൾ മുറിഞ്ഞു "ഇല്ല ഏട്ടാ ..... മറന്നിട്ടില്ല ..... ഞങ്ങൾക്കാർക്കും അതിന് കഴിയില്ല ..... കണ്ണേട്ടനും രുദ്രയും എന്റെയും കൂടി കൂടെപ്പിറപ്പുകൾ ആണ് ..... എന്റെ നെഞ്ചിൽ തൊട്ട് തന്നെയാ കണ്ണേട്ടനെ ഞാൻ ഏട്ടാന്ന് വിളിച്ചതും പക്ഷെ കീർത്തി ..... അവൾ ..... അവളുടെ സങ്കടം കാണാൻ പറ്റുന്നില്ല ഏട്ടാ ..... ഏട്ടനെ അവൾക്ക് ജീവനാ ഏട്ടാ ..... എത്ര കൊല്ലമായി അവൾ ഏട്ടനെ മനസ്സിലിട്ട് നടക്കുന്നു ..... ഏട്ടനെ കിട്ടിയില്ലെങ്കിൽ മരിക്കാൻ പോലും അവൾ മടിക്കില്ല ....

ആ പാവത്തിനെ കൂടി മരണത്തിലേക്ക് തള്ളിവിടാൻ വയ്യാത്തോണ്ടാ .... പ്ലീസ്‌ ഏട്ടാ ..... ഈ വിവാഹത്തിന് ഒന്ന് സമ്മതിക്ക് ..... പാവം ലെക്ഷ്മിയാന്റി (പാർവതിയുടെ ഫ്രണ്ട് ) മകൾക്ക് വേണ്ടി അമ്മയോട് യാചിക്കുവാണ് ......" കണ്ണും നിറച്ചു കിച്ചു അവന്റെ കൈയിൽ പിടിച്ചതും അവനാ കൈ തട്ടി എറിഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങിപ്പോയതും പാർവതി വിതുമ്പിക്കൊണ്ട് നിലത്തേക്കിരുന്നു "കിച്ചൂ ..... കീർത്തി മോള് ..... അതൊരു പാവാ കിച്ചു ...... എനിക്കതിന്റെ കണ്ണീര് കാണാൻ വയ്യ ..... എത്ര കാലമെന്നു വെച്ചാ അവനിങ്ങനെ ഒറ്റക്ക് നീറി നീറി ജീവിക്കുന്നെ ..... എന്റെ കുഞ്ഞിനും ഒരു ജീവിതം വേണ്ടേ ...."

പാർവതി വിതുമ്പലോടെ പറഞ്ഞതും കിച്ചു അവരെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു അന്നത്തെ ആ സംഭവത്തിന് ശേഷം കിരൺ അങ്ങനെ പുറത്തേക്കിറങ്ങാറില്ല വല്ലപ്പോഴും മഹിയുടെ ഒപ്പം കൂടും ..... കുടിച്ചു നിലതെറ്റിയാവും തിരികെ വരുക സൂര്യനും കിച്ചുവും അല്ലുവും അന്നുവും ഫിദയും ആരും കോളേജിൽ പോകാതെ വീട്ടിൽ ചടച്ചിരിക്കാൻ തുടങ്ങിയതും മഹി അവരുടെ ഒക്കെ പഠനം പൂർത്തിയാക്കിപ്പിച്ചു അല്ലുവും സൂര്യനും ഇപ്പൊ സത്യനൊപ്പം ബിസിനസ് നോക്കി നടത്തുന്നു കിച്ചുവും അന്നുവും പഠനം പൂർത്തിയാക്കി ..... കിരൺ ജോലി ഉപേക്ഷിച്ചതും കിച്ചുവിന് ആ ജോലി ഏറ്റെടുക്കണമെന്ന് ഒരു വാശിയായിരുന്നു ....

. അതിന് വേണ്ടി അവൾ ഒരുപാട് പരിശ്രമിച്ചു ഒടുവിൽ സത്യന്റെ സഹായത്തോടെ കിരൺ വർക്ക് ചെയ്ത ....അവൾ പഠിച്ച അതെ കോളേജിൽ തന്നെ അവൾക്ക് ജോലി കിട്ടി അന്നുവിന്റെ പഠനം കഴിഞ്ഞതും അല്ലു ഒരു വീടെടുത്തു അവളെ അങ്ങോട്ട് കൊണ്ടുപോയി ഫിദയും പഠനം കഴിഞ്ഞതോടെ വീട്ടിനുള്ളിൽ കഴിഞ്ഞുകൂടി സത്യങ്ങൾ തിരിച്ചറിഞ്ഞ ഭദ്ര കിരണിന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു മാപ്പപേക്ഷിച്ചു ...... ഒപ്പം ഫിദയും അൻവറും ഒന്നും അറിയരുതെന്ന് യാചിച്ചു ഇന്ന് അവർ നല്ലൊരു ഉമ്മയാണ് ..... കുടുംബിനിയാണ് .....

പകയോ പ്രതികാരമോ ഒന്നുമില്ലാതെ അവർ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു ചന്ദ്രനും ഋഷിയും അപ്പുവിനെയും കൂട്ടി അവരുടെ വീട്ടിലേക്ക് മാറി പുതിയ പുതിയ കേസുകൾക്കിടയിൽ ഋഷി പലനാടുകളും അലഞ്ഞു തിരക്കിലായി  "ട്രിങ്‌ ട്രിങ് ..... ട്രിങ് ട്രിങ് ......" ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മഹി കണ്ണിന് മുകളിൽ വെച്ചിരുന്ന കൈകൾ എടുത്തു മാറ്റിയത് മരുന്നിന്റെ മയക്കം വിട്ട് അപ്പൊ ഉണർന്നിട്ടേ ഉണ്ടായിരുന്നുള്ളു അവൻ കണ്ണൊന്ന് തിരുമ്മിക്കൊണ്ട് അവൻ ഫോൺ എടുത്തു നോക്കി ..... ഋഷി ആയിരുന്നു അത് അവൻ ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് മിണ്ടാതെ കിടന്നു "മഹി ..... ഡാ ..... ഞാൻ കണ്ടെടാ അവളെ ..... നമ്മുടെ രുദ്രയെ ഞാൻ കണ്ടെടാ ഇന്ന് ..... അവൾ മരിച്ചിട്ടില്ല മഹീ .... ജീവനോടെ തന്നെ ഉണ്ട് ....."... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story