രുദ്ര: ഭാഗം 44

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മാളുവിനെ ഇടിച്ച ആ കാറിൽ ഇരുന്ന ആൾ രുദ്രക്ക്‌ നേരെ ഒരു പേപ്പർ വീശിക്കൊണ്ട് അവിടെ നിന്നും പാഞ്ഞുപോയി ..... അവൾ വിറയ്ക്കുന്ന കൈകളോടെ അത് തുറന്നു നോക്കി "It’s just a beginning ...... " ആ പേപ്പറിലേക്ക് നോക്കിക്കൊണ്ട് അവൾ മാളൂട്ടിയെ മാറോടടക്കി പൊട്ടിക്കരഞ്ഞു "ഞാൻ .... ഞാൻ പറഞ്ഞതല്ലേ ..... വേണ്ടാന്ന് ..... " അവൾ വിതുമ്പലടക്കിക്കൊണ്ട് കണ്ണനെ നോക്കി പറഞ്ഞതും അവൻ നിറകണ്ണുകളോടെ മാളുവിന്റെ പിഞ്ചുകൈയിൽ പിടിച്ചു കുലുക്കി "മാ..... മാളൂസേയ് ..... " അവൻ ഇടർച്ചയോടെ വിളിച്ചതും വിശ്വനും മഹിയും കിരണും ഋഷിയും ഒക്കെ അങ്ങോട്ടേക്ക് ഓടി വന്നു "അച്ഛാ ....കാർ എടുക്ക് ..... പെട്ടെന്ന് ..... പ്ലീസ് ....."

ശ്രാവൺ മാളുവിന്റെ കൈയിൽ പിടിച്ചുകൊണ്ട് അലറിയതും വിശ്വൻ അച്ചുവിനെ അവന്റെ അടുത്താക്കിക്കൊണ്ട് അങ്ങോട്ടേക്ക് ഓടി മഹി ഒരുവാക്ക് പോലും മിണ്ടാനാവാത്ത വിധം തറഞ്ഞു നിൽക്കുകയായിരുന്നു രക്തത്തിൽ കുളിച്ചു കിടക്കുന്ന മാളൂട്ടിയിൽ ആയിരുന്നു അവന്റെ കണ്ണുകൾ ആരാണോ ഏതാണെന്നോ ഒന്നും അറിയില്ല പക്ഷെ ആ കുഞ്ഞിന് വേണ്ടി എന്തിനെന്നില്ലാതെ അവന്റെ കണ്ണുകൾ നിറഞ്ഞു ..... ഹൃദയം പതിവിലും വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു ശരീരം തളരുന്നത് പോലെ തോന്നിയതും അവൻ ഒരു ആശ്രയത്തിനെന്ന വണ്ണം കിരണിന്റെ കൈയിൽ മുറുകെ പിടിച്ചു "രു ..... രുദ്രാ ....."

അവൻ നിറഞ്ഞ കണ്ണുകളെ തുടച്ചുമാറ്റിക്കൊണ്ട് വിളിച്ചതും അവളതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല ആ കുഞ്ഞിനെ മാറോട് ചേർത്ത് പൊട്ടിക്കരയുകയായിരുന്നു അവൾ അത് കണ്ട് മനസ്സിൽ അനേകായിരം സംശയങ്ങൾ ഉയർന്നു പൊങ്ങിയെങ്കിലും ഒന്നും ചോദിക്കാൻ നാവ് പൊങ്ങിയില്ല പിന്നെ അവന്റെ കണ്ണുകൾ അവിടെ നിന്ന് കരയുന്ന അച്ചുവിൽ ഉടക്കിയതും അവൻ അവനെ പോയി എടുത്തു അപ്പോഴേക്കും വിശ്വൻ കാറുമായി വന്നിരുന്നു രുദ്ര ആരെയും നോക്കാതെ കുഞ്ഞിനേയും കൊണ്ട് കാറിലേക്ക് കയറിയതും കണ്ണൻ മഹിയുടെ കൈയിൽ നിന്ന് കുഞ്ഞിനെ പിടിച്ചു വാങ്ങികൊണ്ട് കാറിലേക്ക് കയറി ആ കാർ അകന്ന് പോകുന്നത് നോക്കി

ഒന്നും മനസ്സിലാകാതെ മഹിയും കിരണും ഋഷിയും നിന്നു "എന്താ ഇതൊക്കെ ..... ഇവിടെ എന്തൊക്കെയാ സംഭവിക്കുന്നെ ..... ഏതാ ആ കുട്ടികൾ .... ശ്രീയും കണ്ണനും നമ്മളെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോയത് എന്തിനാ ..... എനിക്കൊന്നും മനസ്സിലാകുന്നില്ല ....." കിരൺ അവർ പോകുന്നതും നോക്കി മഹിയോട് ചോദിച്ചതും മഹി ഓടിപ്പോയി കാറും എടുത്ത് വന്നു "നമ്മളറിയാതെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട് കിരൺ ..... നീ വാ ...." ഋഷി അതും പറഞ്ഞു അവന്റെ ബൈക്ക് എടുത്ത് മഹിക്ക്‌ പിന്നാലെ പോയതും കിരണും അവന്റെ കാറിൽ കയറി പോയി

"കണ്ണേട്ടാ എന്റെ മോള് ....." മാളൂട്ടിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചതും അവൾ കണ്ണന്റെ തോളിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞതും എന്ത് പറയണമെന്നറിയാതെ അവൻ ഒരുകൈയിൽ അച്ചുവിനെയും മറുകൈ കൊണ്ട് രുദ്രയെയും ചേർത്ത് പിടിച്ചിരുന്നു അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞതും ഒരു കുഞ്ഞുകൈ അവളുടെ കൈക്ക് മുകളിൽ സ്ഥാനം പിടിച്ചു അതറിഞ്ഞതും അവൾ കണ്ണ് തുറന്ന് നോക്കിയതും കണ്ണന്റെ മടിയിൽ ഇരുന്ന് അവളെ നോക്കി ഇരിക്കുന്ന അച്ചുവിനെയാണ് കണ്ടത് അവൻ രുദ്രയുടെ മടിയിലേക്കിരുന്നുകൊണ്ട് അവന്റെ കുഞ്ഞിക്കൈകൾ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു മാറ്റിയതും അവളൊരു പൊട്ടിക്കരച്ചിലോടെ അവനെ മാറോടടക്കി പിടിച്ചു അത് കണ്ടതും അവൻ വായിൽ വിരലിട്ട് നുണഞ്ഞുകൊണ്ട് രുദ്രയുടെ മാറിലേക്ക് ചാരി കിടന്നു

ഇതൊക്കെ കണ്ടുകൊണ്ട് വന്ന മഹിയുടെ കണ്ണും നിറഞ്ഞിരുന്നു "ഞാനാ എല്ലാത്തിനും കാരണം ..... എന്റെ അശ്രദ്ധ കൊണ്ടല്ലേ മാളൂട്ടി ഈ അവസ്ഥയിലായത് ......" വിശ്വൻ രുദ്രക്ക്‌ മുന്നിൽ മുട്ട്‌ കുത്തി കൈകൾ കൂപ്പി പറഞ്ഞതും അവളാ കൈകളെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു വിശ്വനോട് ഒരു വാക്ക് പറയാൻ പോലും അവളുടെ നാവ് ചലിക്കുന്നുണ്ടായിരുന്നില്ല മഹിയും കിരണും ഋഷിയും ഒന്നും മനസ്സിലാകാതെ അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു മഹിക്ക് എന്ത് ചെയ്യണമെന്ന് പോലും മനസ്സിലാകുന്നുണ്ടായിരുന്നില്ല രുദ്രയെ കണ്ടെത്തിയതിൽ അവന്റെ മനസ്സ് ഒരുപാട് സന്തോഷിക്കുന്നുണ്ടെങ്കിലും ആരാണെന്ന് പോലും അറിയാത്ത ആ കുഞ്ഞിന് വേണ്ടി അവന്റെ ഉള്ളം നീറിപ്പുകഞ്ഞു അപ്പോൾ അവന്റെ ശ്രദ്ധ രുദ്രയിലായിരുന്നില്ല .....

ഐസിയുവിന്റെ ഡോറിലേക്ക് നോക്കി അവൻ അക്ഷമനായി കാത്തു നിന്നു "കണ്ണാ ...."രുദ്രയുടെ അടുത്ത് വിശ്വനെ പിടിച്ചിരുത്തിക്കൊണ്ട് മാറി നിന്ന് മുഖം പൊത്തി കരയുന്ന കണ്ണന്റെ തോളിൽ കൈവെച്ചുകൊണ്ട് കിരൺ വിളിച്ചതും അവൻ തലയുയർത്തി നോക്കി കിരണിനൊപ്പം മഹിയും ഋഷിയും ഉണ്ടായിരുന്നു "എന്താടാ കണ്ണാ ഇതൊക്കെ ....?" അവന്റെ അവസ്ഥ കണ്ട് കിരൺ കണ്ണ് നിറച്ചു ചോദിച്ചതും അവൻ പൊട്ടിക്കരഞ്ഞുപോയി "ഏട്ടാ ..... എന്റെ മാളൂട്ടി ....." കിരണിനെ കെട്ടിപ്പിടിച്ചവൻ പൊട്ടിക്കരഞ്ഞതും എന്ത് പറയണമെന്നറിയാതെ കിരൺ നിന്നു ഒന്നും ചോദിക്കാനോ പറയാനോ പറ്റിയ സാഹചര്യമല്ലെന്ന് തോന്നിയതും കിരൺ അവനോട് ഒന്നും ചോദിക്കാതെ അവനെ ചേർത്ത് പിടിച്ചു നിന്നു ഏറെനേരത്തിന് ശേഷം ഡോക്ടർ പുറത്തേക്ക് വന്നതും രുദ്ര അച്ചുവിനെയും എടുത്ത് അങ്ങോട്ടേക്ക് ഓടി

"ഡോക്ടർ ..... എന്റെ മാളു ..? ....." അവൾ വിതുമ്പലോടെയും അത്യധികം ആകാംക്ഷയോടെയുമാണ് ചോദിച്ചത് മഹിയുടെ മുഖത്തും ആ ആകാംക്ഷ ഉണ്ടായിരുന്നു "hey ..... Calm down ..... പേടിക്കാനൊന്നുമില്ല ..... ശക്തമായ ഇടി ഒന്നും കിട്ടിയ സാധ്യത ഇല്ല ..... നെറ്റി ഇടിച്ചു വീണതുകൊണ്ട് നെറ്റി ഒന്ന് പൊട്ടിയിട്ടുണ്ട് ..... പിന്നെ കുഞ്ഞല്ലേ പേടിച്ചു ബോധം പോയതാ .... കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല ..... കൈയിലും കാലിലും ഒക്കെ ചെറിയ പൊട്ടലുണ്ട് കുറച്ചു ദിവസം നല്ല കെയർ കൊടുക്കണം ....." ഡോക്ടറിന്റെ വാക്കുകൾ കേട്ടതും അവൾ കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു .....

മഹിയുടെ മുഖത്തു ഒരു ആശ്വാസം വന്ന് നിറഞ്ഞു അച്ചുവിനെ ചേർത്തു പിടിച്ചുകൊണ്ട് അവൾ ഡോക്ടർക്ക് നേരെ കൈകൾ കൂപ്പിയതും അയാൾ നിറഞ്ഞചിരി സമ്മാനിച്ചുകൊണ്ട് അവിടെ നിന്നും പോയി ഡോക്ടർ പോയതും അവൾ അച്ചുവിനെ നെഞ്ചോടടക്കി പിടിച്ചു പൊട്ടിക്കരഞ്ഞു "ഇനിയെന്തിനാടി കരയുന്നേ .... നമ്മുടെ മാളൂട്ടിക്ക് ഒന്നുമില്ലന്ന് ഡോക്ടർ പറഞ്ഞില്ലേ ....." കണ്ണൻ അവളുടെ അടുത്ത് മുട്ടുകുത്തി ഇരുന്നുകൊണ്ട് അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞതും അവൾ ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു അപ്പോഴും അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു മഹി അതൊക്കെ നോക്കി ഒരു വശത്തേക്ക് മാറി നിന്നു കിരൺ അവരുടെ അടുത്തേക്ക് പോകാൻ നിന്നതും മഹി അവനെ തടഞ്ഞു "കുട്ടിയെ വേണേൽ കയറി കണ്ടോളു .....

ഒരാൾക്ക് മാത്രേ ഇപ്പോൾ കയറാൻ പറ്റൂ ...." ഡോക്ടർ വന്ന് പറഞ്ഞതും വിശ്വൻ അച്ചുവിനെ രുദ്രയുടെ കൈയിൽ നിന്നും വാങ്ങിക്കൊണ്ട് അവളോട് പോയിട്ട് വരാൻ പറഞ്ഞു അവൾ അത് കേൾക്കാൻ കാത്തു നിന്നത് പോലെ അകത്തേക്ക് ഓടിയതും വിശ്വൻ ഒരു ആശ്വാസത്തോടെ കണ്ണനെ നോക്കി ചിരിച്ചു കണ്ണൻ ഒരു ചിരിയോടെ തിരിഞ്ഞതും പിന്നിൽ കൈയും കെട്ടി നിൽക്കുന്ന മഹിയെ കണ്ട് അവൻ തല താഴ്ത്തി നിന്നു "എനിക്ക് ഒന്നേ അറിയാനുള്ളൂ ..... എന്തിനായിരുന്നു ഈ ഒളിച്ചുകളി ....?" മഹിയുടെ ശബ്ദത്തിൽ ദേഷ്യവും വേദനയും ഒക്കെ കലർന്നിരുന്നു "പറയാം ..... എല്ലാം പറയാം ..... ഒന്നും മനഃപൂർവമായിരുന്നില്ല ..... " അങ്ങനെ തുടങ്ങി രുദ്ര അവനോട് പറഞ്ഞതൊക്കെ അവൻ മഹിയോട് തുറന്നു പറഞ്ഞു ഒക്കെ കേട്ട് മഹി മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു

"ഇവരെ ജീവനോടെ വേണമെങ്കിൽ ആ നാട്ടിൽ നിന്ന് പൊയ്‌ക്കോളണമെന്ന് അവർ ഭീഷണിപ്പെടുത്തിയപ്പോ എനിക്ക് മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല .... അതുകൊണ്ടാ ഇവരെ കൂട്ടി ആ നാട് വിട്ടത് ....." ഒരു കുറ്റസമ്മതം പോലെ അച്ചുവിനെ ചേർത്ത് പിടിച്ചുകൊണ്ട് വിശ്വൻ പറഞ്ഞതും കിരൺ ദേഷ്യത്തോടെ അവരെ നോക്കി "എന്താ കണ്ണാ ഇതൊക്കെ ......നിങ്ങളൊക്കെ എന്താ ഇങ്ങനെ പേടിക്കുന്നെ .... ആ നന്ദനെ ഒക്കെ അന്നേ മഹി കൊന്ന് കൊക്കയിൽ തള്ളിയതാണ് ..... " കിരൺ പറയുന്നത് കേട്ട് കണ്ണനും വിശ്വനും ഞെട്ടി വിശ്വസിക്കാനാവാതെ നിൽക്കുന്ന കണ്ണനോട് കിരൺ അന്ന് സംഭവിച്ചതൊക്കെ തുറന്ന് പറഞ്ഞു "എന്നാലും കണ്ണാ നിനക്കെങ്കിലും ഞങ്ങളെ ഒന്ന് അറിയിക്കാമായിരുന്നു .....

നിങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു മരിച്ചു ജീവിക്കുകയായിരുന്നു ഇത്രയും കാലം ....." കിരൺ നിറകണ്ണുകളോടെ പറഞ്ഞതും കണ്ണൻ അവനെ കെട്ടിപ്പിടിച്ചു "ഞാൻ ഒരുപാട് തവണ ശ്രമിച്ചതാ .... ശ്രീ എന്നെ ഓരോ തവണയും തടയുകയായിരുന്നു ..... അയാൾ നിങ്ങളെ കൊല്ലുമെന്ന് അവൾ പേടിച്ചിരുന്നു എനിക്ക് അവളെ മനസ്സിലാക്കാൻ പറ്റുന്നില്ല ഏട്ടാ ..... അവൾക്കിപ്പോ എല്ലാത്തിനോടും പേടിയാണ് ..... മരണത്തെ ഒഴികെ അവളുടെ ശരീരത്തിലെ ബുള്ളെറ്റ് അവളുടെ ജീവനെ കാർന്നു തിന്നുകയാണെന്ന സത്യം ഞാൻ പോലും മറന്നിരുന്നു ..... പക്ഷെ അവളിപ്പോഴും അത് മനസ്സിലിട്ട് ഉരുകി ഉരുകി തീരുവാണെന്ന് ഞാൻ അറിഞ്ഞില്ല ....."

കണ്ണൻ കിരണിനോടായി പറഞ്ഞതും വിശ്വൻ അവനെ പിടിച്ചു തിരിച്ചു നിർത്തി "നീ ഇത് ഏത് ബുള്ളറ്റിന്റെ കാര്യാ കണ്ണാ ഈ പറയുന്നേ ....?" വിശ്വൻ സംശയത്തോടെ ചോദിച്ചതും അവൻ അവൾക്ക് വെടിയേറ്റത് മുതലുള്ള സംഭവങ്ങൾ ഓരോന്നായി പറഞ്ഞു കേൾപ്പിച്ചു "എന്ത് വിവരക്കേടാ കണ്ണാ നീയീ പറയുന്നേ ..... ഇത്രക്കും ബുദ്ധിയില്ലാതായിപ്പോയോ നിനക്ക് ..... രുദ്രയുടെ ഉള്ളിൽ അങ്ങനൊരു ബുള്ളെറ്റ് ഉണ്ടായിരുന്നെങ്കിൽ അവളിത്രയും കാലം ജീവനോടെ ഉണ്ടാകില്ലായിരുന്നു .... അവളുടെ ശരീരത്തിൽ അങ്ങനൊരു ബുള്ളെറ്റ് ഇല്ലെന്ന് നേരിട്ട് ബോധ്യപ്പെട്ടതാ എനിക്ക് " വിശ്വന്റെ വാക്കുകൾ അത് എല്ലാവർക്കും ഒരു ഷോക്ക് ആയിരുന്നു "അച്ഛാ ..... അപ്പൊ ആ ഡോക്ടർ പറഞ്ഞത് .....?"

കണ്ണൻ ഞെട്ടലോടെ ചോദിച്ചതും വിശ്വൻ ഒന്ന് നെടുവീർപ്പിട്ടു "നീ ഇപ്പൊ ഇതൊക്കെ പറഞ്ഞപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ വന്നത് ..... മുൻപൊരിക്കൽ രുദ്രയുടെ സ്കാനിംഗ് റിപ്പോർട്ടുമായി മഹി എന്നെ കാണാൻ വന്നിരുന്നു അന്ന് ആ റിപ്പോർട്ടിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു .... ഞാനത് മഹിയോട് പറയുകയും ചെയ്തിരുന്നു രുദ്രയെ ഒന്നുകൂടി സ്കാൻ ചെയ്യാൻ വേണ്ടി കൂട്ടിക്കൊണ്ട് വരാനും ഞാൻ പറഞ്ഞിരുന്നു പക്ഷെ അപ്പോഴേക്കും കാര്യങ്ങളെല്ലാം മാറി മറിഞ്ഞിരുന്നു പക്ഷെ നന്ദന്റെ ആളുകൾ നിങ്ങളെ എന്റെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നിട്ടപ്പോൾ നിങ്ങൾ രണ്ടുപേർക്കും ബോധമില്ലായിരുന്നു രണ്ടുപേർക്കും ഇന്റേണൽ ഇഞ്ച്വറി ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്താൻ സ്കാനിങ്ങും മറ്റും ഒക്കെ ഞാൻ തന്നെ ചെയ്തതാ ....

സത്യം പറഞ്ഞാൽ അപ്പോഴൊന്നും മഹി പറഞ്ഞ ബുള്ളറ്റിന്റെ കാര്യമൊന്നും എന്റെ മനസ്സിലേ ഇല്ലായിരുന്നു ..... നിങ്ങളെ എങ്ങനേലും രക്ഷിച്ചെടുക്കണമെന്നായിരുന്നു മനസ്സ് മുഴുവനും എങ്കിലും അന്ന് രുദ്രയുടെ ശരീരത്തിനുള്ളിൽ ഒരു മൊട്ടുസൂചി പോലും ഉണ്ടായിരുന്നില്ല അവളെ കൺസൾട്ട് ചെയ്ത ഡോക്ടർ എന്ന നിലയിൽ ഞാൻ പറയുന്നു ..... രുദ്രയുടെ ശരീരത്തിൽ അങ്ങനെ ഒരു ബുള്ളെറ്റ് ഇല്ല .... അവളുടെ ജീവന് യാതൊരുവിധ ആപത്തും ഇല്ല ......" ആ വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചെങ്കിലും അതവർക്ക് ഒരാശ്വാസമായിരുന്നു "രുദ്രമോൾക്ക് ഇങ്ങനൊരു തെറ്റിധാരണ ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ അത് മാറ്റിയേനെ ....

പക്ഷെ അവൾ എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് നടന്നു ..... അവളുടെ മക്കളെ പോലും ......" "അച്ഛാ ............!!" പെട്ടെന്ന് രുദ്രയുടെ അലർച്ച കേട്ടതും വിശ്വൻ അബദ്ധം പറ്റിയത് പോലെ കണ്ണുകൾ ഇറുക്കിയടച്ചു "എന്താ പറഞ്ഞെ മക്കളെന്നോ ......?" മഹി ഞെട്ടലോടെ ചോദിച്ചതും വിശ്വൻ ദയനീയമായി രുദ്രയെ നോക്കി "മഹിക മഹാദേവന്റെ കൂടെ ഉള്ളവരാരാ ..... ?" പെട്ടെന്ന് നേഴ്‌സ് പുറത്തേക്ക് വന്നുകൊണ്ട് ചോദിച്ചതും മഹിയും കിരണും ഋഷിയും ഒരുപോലെ ഞെട്ടി രുദ്ര അത് വകവെക്കാതെ നേഴ്സിന്റെ അടുത്തേക്ക് ഓടി "ആ കുട്ടിയുടെ അമ്മ ഉണ്ടെങ്കിൽ ഒന്ന് അകത്തേക്ക് വരാമോ ..... കുഞ്ഞു പേടിച്ചു കരയുന്നുണ്ട് ..... കരച്ചിൽ നിർത്തുന്നില്ല ..... "

നേഴ്‌സ് അത് പറഞ്ഞു തീരും മുന്നേ അവൾ അകത്തേക്ക് ഓടി അത് കണ്ടതും മഹി ഞെട്ടലോടെ നിന്നു മഹിയുടെ മുഖഭാവം കണ്ട കണ്ണൻ അവിടുന്ന് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും മഹിയുടെ കൈകൾ അവന്റെ കൈയിൽ പിടിത്തമിട്ടു "ആ മഹികയുടെ പേരിനൊപ്പമുള്ള മഹാദേവൻ ഞാൻ ആണോ ..... ?" മഹിയുടെ ചോദ്യത്തിന് മുന്നിൽ തലകുനിച്ചു നിൽക്കാനേ അവനായുള്ളു "കണ്ണാ നിന്നോടാ ഞാൻ ചോദിക്കുന്നെ ..... പറയ് ..... അവൾ എന്റെ മകൾ ആണോന്ന് ..... ?" അവന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് മഹി ദേഷ്യത്താൽ അലറി "അതേ ..... അവൾ നിന്റെ മകളാണ് ..... നിന്റെ ചോര ..... അവൾ മാത്രമല്ല ദേ ഇവനും നിന്റെ ചോരയാണ് ...." മഹിയുടെ കൈ തട്ടി മാറ്റി അച്ചുവിനെ വിശ്വന്റെ കൈയിൽ നിന്ന് വാങ്ങിക്കൊണ്ട് അവൻ അലറി.................. തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story