രുദ്ര: ഭാഗം 46

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അച്ചൂ ....." അവൾ നിറകണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചതും അവൻ അവളുടെ കൈക്കുള്ളിൽ നിന്ന് കുതറി മാറി പുറത്തേക്ക് ഓടി "അച് ....." അവൾ അവന്റെ പിന്നാലെ പോകാൻ നിന്നതും വാതിൽക്കൽ നിന്ന് നെഞ്ചിൽ കൈ പിണച്ചുകെട്ടി അവളെ ഗൗരവത്തോടെ നോക്കുന്ന മഹിയെ കണ്ടതും അവളൊന്ന് നിന്നു അവനെ കണ്ടതും അവൾ ഒരു കുറ്റവാളിയെ പോലെ തലകുനിച്ചു അത് കണ്ടതും മഹി അകത്തേക്ക് വന്ന് അവളുടെ മുന്നിലായി വന്നുനിന്നു "ഞാൻ അവരെ കൊണ്ടുപോയ ഈ മിനിറ്റുകൾ പോലും നിനക്ക് സഹിക്കാൻ പറ്റിയില്ല അല്ലേ ..... അപ്പൊ ഈ കഴിഞ്ഞ മൂന്ന് വർഷം ഞാൻ എത്രത്തോളം അനുഭവിച്ചിട്ടുണ്ടാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ നീ .....?"

അവന്റെ ആ ചോദ്യത്തിന് മുന്നിൽ ചുണ്ടു കടിച്ചു പിടിച്ചു അവൾ കരച്ചിലടക്കി "മക്കളെയും കൊണ്ട് ഞാൻ നാട്ടിലേക്ക് പോവാ ..... നിനക്ക് ഇഷ്ടമുണ്ടെങ്കിൽ ..... എന്നിൽ വിശ്വാസമുണ്ടെങ്കിൽ നീ വന്നാൽ മതി ....ഞാൻ നിർബന്ധിക്കില്ല ...." മറ്റെങ്ങോ നോക്കി പറഞ്ഞുകൊണ്ട് അവൻ അവിടുന്ന് ഇറങ്ങിപ്പോയതും അവൾ അങ്ങനെ തന്നെ നിന്നു അവനിലെ മാറ്റം അവളെ ഒരുപാട് നൊമ്പരപ്പെടുത്തി ..... ഒരിക്കൽ തന്നെ ജീവനായി കണ്ടവന്റെ അവഗണന അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവൾ അരിച്ചരിച്ചു പുറത്തേക്ക് ഇറങ്ങിയതും മഹി അച്ചുവിനെ എടുത്ത് അടുത്ത മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ട് അവൾ അങ്ങോട്ട് നടന്നു ബെഡിൽ അച്ചുവിന്റെയും മാളുവിന്റെയും ഡ്രെസ്സും മറ്റ് തിങ്‌സും പാക്ക് ചെയ്യുകയായിരുന്നു

മഹി മാളൂട്ടി മഹിയുടെ മുതുകിൽ ചാരി ഇരുന്ന് ബെഡിൽ കുത്തിമറിയുന്ന അച്ചുവിനെ അങ്ങനെ നോക്കി ഇരിപ്പുണ്ട് അവൾ വാതിൽക്കൽ നിന്ന് അവരെ നോക്കിക്കണ്ടു കണ്ണനോടും വിശ്വനോടും അല്ലാതെ വേറാരൊടും അടുത്തിടപെഴുകാത്തവരാണ് .... മറ്റുള്ളവരുടെ അടുത്തേക്ക് പോലും പോകാത്തതാണ് ..... പക്ഷെ ഇന്ന് കണ്ട മഹിയോട് അവർക്കുള്ള അടുപ്പം അവളെ തെല്ലൊന്ന് അമ്പരപ്പിച്ചു അവൾ കണ്ണെടുക്കാതെ അവരെ നോക്കി നിന്നതും മഹി പാക്കിങ് ഒക്കെ കഴിഞ്ഞു ഡ്രൈവറെ വിളിച്ചു അതൊക്കെ കാറിലേക്ക് എടുത്ത് വെക്കാൻ പറഞ്ഞു അവരെ നോക്കി നിൽക്കുന്ന രുദ്രയെ വകവെക്കാതെ അവൻ മാളൂട്ടിയെയും അച്ചുവിനേയും എടുത്ത് പുറത്തേക്ക് നടന്നതും "ശീ ....."

മഹിയുടെ തോളിൽ തലവെച്ചു കിടന്നുകൊണ്ട് മാളൂട്ടി രുദ്രയുടെ സാരിയിൽ പിടിച്ചതും രുദ്ര അവളുടെ കൈകൾ പിടിച്ചു പതിയെ മുത്തി മഹി അത് കണ്ട് അവൻ വേഗം മുന്നോട്ട് നടന്നതും രുദ്രയുടെ കൈയിൽ നിന്നും മാളൂട്ടിയുടെ കൈകൾ വേർപ്പെട്ടു അച്ചു മഹിയുടെ താടിയിലും മുടിയിലുമൊക്കെ പിടിച്ചു കളിക്കുന്ന തിരക്കിലായിരുന്നു അവർ പുറത്തേക്ക് പോയതും പിന്നാലെ അവളും ഓടി പുറത്തിറങ്ങി മക്കളെ കാറിലേക്ക് ഇരുത്തുന്ന മഹിയെ കണ്ടതും അവൾ തളർച്ചയോടെ അങ്ങനെ നിന്നു കിരണും കണ്ണനും ഒക്കെ ദയനീയമായി അവളെ നോക്കി

"ഇപ്പോഴും നിനക്ക് നിന്റെ വാശിയാണല്ലേ വലുത് .... എന്നാൽ ശരി... നിന്റെ ഇഷ്ടം തന്നെ നടക്കട്ടെ ....." മഹി അതും പറഞ്ഞു അച്ചുവിനെയും മാളുവിനെയും നേരെ ഇരുത്തിക്കൊണ്ട് അവനും അതിനുള്ളിലേക്ക് കയറി കാർ മുന്നോട്ട് നീങ്ങിയതും രുദ്ര കണ്ണുകൾ ഇറുക്കിയടച്ചു കണ്ണുനീർ ഒഴുകിയിറങ്ങി പെട്ടെന്ന് കാർ നിൽക്കുന്ന ശബ്ദം കേട്ടവൾ കണ്ണ് തുറന്ന് നോക്കി കാറിൽ നിന്നും മഹി ഇറങ്ങി വന്നതും അവൾ നിറകണ്ണുകളോടെ നിന്നു "നിനക്ക് ഒരുപക്ഷെ ഞാനില്ലാതെ ജീവിക്കാൻ കഴിയുമായിരിക്കും .... പക്ഷെ എനിക്കും എന്റെ പിള്ളേർക്കും നിന്നെ വേണം ..... അതുകൊണ്ട് ചോദ്യമോ പറച്ചിലോ ഒന്നുമില്ല....."

അത്രയും പറഞ്ഞു മഹി അവളെ തൂക്കിയെടുത്തു തിരിഞ്ഞു നടന്നു "ഇതിനെ ഞാൻ കൊണ്ടുപോവാ ..... പെങ്ങളെ കാണണേൽ അങ് മാളികേക്കൽ വന്നാൽ മതി ..... " പോകുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞതും കിരണും കണ്ണനും ചിരിയോടെ നിന്നു മഹി അവളെ കാറിലേക്ക് ഇട്ടുകൊണ്ട് അവനും അതിലേക്ക് കയറിയതും ആ കാർ ആ കോമ്പൗണ്ട് കടന്ന് പോയി അവർ പോയതും വിശ്വൻ കണ്ണ് തുടച്ചുകൊണ്ട് അങ്ങനെ നിന്നു ഇത്രയും കാലം തന്റെ നെഞ്ചിൽ കിടന്ന് വളർന്നവർ പെട്ടൊന്നൊരിക്കൽ വിട്ട് പോയപ്പോൾ അയാളുടെ ഉള്ളൊന്ന് പിടഞ്ഞു "ഇനി നീ എന്ത് നോക്കി നിക്കുവാ .... പോയി എടുക്കാൻ ഉള്ളതൊക്കെ എടുത്തിട്ട് വാടാ ....."

കണ്ണന്റെ തലക്കിട്ട് ഒന്ന് കൊടുത്തുകൊണ്ട് കിരൺ പറഞ്ഞതും കണ്ണൻ അകത്തേക്ക് ഓടി അത് കണ്ടതും വിശ്വൻ തളർച്ചയോടെ പടിക്കെട്ടിൽ ഇരുന്നതും കിരൺ അയാളെ നോക്കി പുഞ്ചിരിച്ചു ഋഷി അവന്റെ ബൈക്കും എടുത്ത് കിരണിനോട് പറഞ്ഞു അവിടുന്ന് പോയി "എന്നാൽ വിട്ടാലോ ....?" കണ്ണൻ രണ്ട് സ്യൂട്ട്‌ കേസ് ഒക്കെ എടുത്ത് വന്നതും നിറകണ്ണുകളോടെ വിശ്വൻ അവനെ നോക്കി അവൻ വീട് പൂട്ടി താക്കോൽ പോക്കറ്റിൽ ഇടുന്നത് കണ്ടതും അയാൾ സംശയത്തോടെ അവനെ നോക്കി അത് കണ്ടതും കിരൺ അയാളെ പോയി കെട്ടിപ്പിടിച്ചു "എന്റെ കൂടെപ്പിറപ്പുകളെ ഇത്രയും കാലം പൊന്നുപോലെ നോക്കിയതിന് എന്ത് തന്നാലും മതിയാവില്ല .....

കണ്ണനെപ്പോലെ എന്നെയും മകനായി കണ്ടൂടെ ..... ഞങ്ങടെ അച്ഛന്റെ സ്ഥാനത് ഞങ്ങൾക്കൊപ്പം വന്നൂടെ .....?" കിരണിന്റെ ചോദ്യത്തിന് മുന്നിൽ നിറകണ്ണുകളോടെ വിശ്വൻ നിന്നു പെട്ടെന്ന് ബോധം വന്നതുപോലെ അയാളവനെ കെട്ടിപ്പിടിച്ചു അത് കണ്ടതും കണ്ണനും കൂടി ഓടി വന്ന് അവരെ രണ്ടുപേരുടെയും പുറത്തുകൂടി കെട്ടിപ്പിടിച്ചു "എനിക്ക് മക്കൾ ഇപ്പൊ മൂന്നാ ..... നീയും ഇവനും രുദ്രയും ഒക്കെ എന്റെ മക്കള് തന്നാ ...." വിശ്വൻ അത് പറയുമ്പോൾ രണ്ടുപേരെയും തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചിരുന്നു പരസ്പരം വിട്ടുമാറിക്കൊണ്ട് ആ വീടിനോട് എന്നന്നേക്കുമായി വിടപറഞ്ഞുകൊണ്ട് അവർ അവിടെ നിന്നും യാത്രയായി

മഹി കാറിൽ ഇരിക്കവേ രുദ്രയോട് ഒന്നും മിണ്ടിയില്ല അവളും ഒന്നും മിണ്ടാതെ മാളൂട്ടിയെ നെഞ്ചോട് ചേർത്തിരുന്നു അച്ചു മഹിയുടെ മടിയിൽ കയറി ഇരുന്ന് അവന്റെ മുഖത്തും താടിയിലും പിടിച്ചു വലിക്കുന്നുണ്ട് മഹി അവനെ ചുറ്റിപ്പിടിച്ചുകൊണ്ട് അവന്റെ കവിളിൽ കടിച്ചതും അവൻ മഹിയുടെ കൈയിൽ കിടന്ന് കുതറി അപ്പോഴും രുദ്രയുടെ കണ്ണുകൾ മഹിയുടെ മുഖത്തായിരുന്നു അവന്റെ വളർന്നുകിടക്കുന്ന താടിയിലേക്കും മുടിയിഴകളിലേക്കും അവളുടെ കണ്ണുകൾ പാറിവീണു പെട്ടെന്ന് മാളൂട്ടി മഹിയുടെ നേർക്ക് ചാഞ്ഞതും മഹി രുദ്രയെ നോക്കി അവൻ നോക്കുന്നത് കണ്ടതും രുദ്ര അവനിൽ നിന്ന് നോട്ടം മാറ്റി

അത് കണ്ടതും അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് മഹി മാളൂട്ടിയെ എടുത്ത് മടിയിലിരുത്തി രണ്ടുപേരെയും മടിയിലിരുത്തിക്കൊണ്ട് അവൻ അവരോട് ഓരോന്ന് സംസാരിച്ചിരുന്നതും രുദ്ര പുറത്തേക്ക് കണ്ണുകൾ പായിച്ചു ഏറെനേരത്തെ യാത്രക്ക് ശേഷം അവർ മാളികേക്കലെത്തി അവരെ പ്രതീക്ഷിച്ചെന്നപോലെ എല്ലാവരും മുറ്റത്തുണ്ടായിരുന്നു ഹേമയും സത്യനും സൂര്യനും അല്ലുവും കിച്ചുവും പാർവതിയും അന്നുവും ഫിദയും ഒക്കെ ഉണ്ടായിരുന്നു അവിടെ രുദ്ര പുറത്തേക്കിറങ്ങിയതും ഹേമയും സത്യനും കിച്ചുവും ഫിദയും ഒക്കെ ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു അച്ചുവിനെയും മാളുവിനെയും ഒക്കെ മാറി മാറി എടുത്ത് എല്ലാവരും അവരെ താലോലിച്ചു

പരിഭവങ്ങളും പരാതികളും ഒക്കെ പറഞ്ഞു തീർത്തു എല്ലാവരും രുദ്രയെയും കുഞ്ഞുങ്ങളെയും അകത്തേക്ക് കൊണ്ടുപോയി ഹാളിൽ മാലയിട്ടു വെച്ചിരിക്കുന്ന മുത്തശ്ശിയുടെ ഫോട്ടോ കണ്ടതും അവൾ ഞെട്ടലോടെ തറഞ്ഞു നിന്നു "മോള് മരിച്ചൂന്ന് കേട്ട് കുഴഞ്ഞു വീണതാ .... പിന്നെ എണീറ്റിട്ടില്ല ....." സത്യൻ ആ ഫോട്ടോയിലേക്ക് തന്നെ നോക്കിക്കൊണ്ട് അവളോട് പറഞ്ഞതും അവൾ ഞെട്ടലോടെ സത്യനെ നോക്കി അയാളുടെ കൺകോണിൽ കണ്ണുനീരിന്റെ നനവ് പടർന്നിരുന്നു അവൾ സത്യനെ കെട്ടിപ്പിടിച്ചു കരഞ്ഞതും സത്യൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് അകത്തേക്ക് കൊണ്ട് പോയി കുറച്ചു കഴിഞ്ഞതും കിരണും കണ്ണനും വിശ്വനും അവിടേക്ക് വന്നതും ഹേമ വന്ന് അവരെ സ്വീകരിച്ചു അവർക്കുള്ള മുറി കാണിച്ചു കൊടുത്തു അച്ചുവിനെയും മാളുവിനെയും തിരികെ കിട്ടിയ സന്തോഷത്തിലായിരുന്നന്നു വിശ്വൻ ...! 

"എന്തിനാ നിത്യേച്ചി ആ പാവങ്ങളെ ഇനിയും ഇങ്ങനെ ദ്രോഹിക്കുന്നെ ..... അച്ഛൻ ചെയ്ത ദ്രോഹങ്ങൾ ഒന്നും പോരാഞ്ഞിട്ടാണോ ഇപ്പൊ ചേച്ചിയും കൂടി അവരെ ദ്രോഹിക്കുന്നെ .... എന്തിനാ ചേച്ചി ഈ പക .... ആ പിഞ്ചു കുഞ്ഞിനെപ്പോലും വെറുതെ വിടാതെ ഇത്രയും ക്രൂരയാവാൻ എങ്ങനെ സാധിക്കുന്നു ചേച്ചിക്ക് ....."നീതു കണ്ണീരോടെ പറഞ്ഞതും നിത്യ അവളെ തുറിച്ചു നോക്കി "എന്താടി ..... അവരൊക്കെ കൂടി നമ്മളോട് ചെയ്തത് നീ മറന്നോ ..... ആ രുദ്രയെ കൊല്ലാതെ വിട്ടിട്ടും അവരൊക്കെ കൂടി നമ്മുടെ അച്ഛനെ കൊന്ന് കളഞ്ഞില്ലേ .... അച്ഛൻ മരിച്ചപ്പോ കിട്ടേണ്ടതൊക്കെ സ്വന്തമാക്കി നമ്മുടെ അമ്മയെന്ന സ്ത്രീയും സ്വന്തം കാര്യം നോക്കി പോയില്ലേ ....

ഞാനും നീയും ആരുമില്ലാതായില്ലേ ..... ആരാ അതിനൊക്കെ കാരണം ..... അവരല്ലേ ..... നമ്മൾ ആരോരുമില്ലാതെ ജീവിക്കുമ്പോൾ ആരെങ്കിലും തിരിഞ്ഞു നോക്കിയോ ..... ഏഹ്ഹ് ..... നമ്മളെ അനാഥരാക്കിക്കൊണ്ട് അവർ സന്തോഷത്തോടെ ജീവിച്ചാൽ അതെങ്ങനെ ഞാൻ ക്ഷമിക്കും ...... എന്റെ അച്ഛനെ കൊന്ന ആ മഹിയെ സന്തോഷിക്കാൻ ഞാൻ അനുവദിക്കില്ല ..... ഞാൻ വെറുതെ വിട്ട ആ പെണ്ണിനെ ഞാൻ ഇന്ന് തന്നെ തീർക്കും .... അതായിരിക്കും അവനു കൊടുക്കാൻ പോകുന്ന ആദ്യത്തെ അടി ....." അത്‌ പറഞ്ഞവൾ പൊട്ടിപ്പൊട്ടി ചിരിച്ചതും നീതു വെറുപ്പോടെ അവളെ നോക്കി "ചേച്ചി എന്തൊക്കെ ചെയ്താലും മഹിയേട്ടൻ ഉള്ളിടത്തോളം കാലം അവരെ ആരെയും ഒന്നും ചെയ്യാൻ ചേച്ചിക്ക് കഴിയില്ല ...."

നീതു വെറുപ്പോടെ പറഞ്ഞതും നിത്യ പാഞ്ഞുവന്ന് അവളുടെ മുടിക്കുത്തിൽ കുത്തിപിടിച്ചു "എന്നാലിന്ന് എനിക്കതിന് കഴിയും ..... ആ നരുന്ത്‌ പെണ്ണിന് ഇന്ന് കൊടുക്കാനുള്ള മരുന്നിൽ എന്റെ ആളുകൾ വിഷം ചേർത്തിട്ടുണ്ട് .... അത് കഴിക്കുന്നതോടെ ആ പെണ്ണിന്റെ കാര്യം .... ഡിം ..... അവൻ അവന്റെ മോളെ എങ്ങനെ രക്ഷിക്കുമെന്ന് എനിക്കും ഒന്ന് കാണണം ....." അതും പറഞ്ഞു അവളെ തള്ളി താഴെ ഇട്ടതും നീതു അവളെ ഞെട്ടലോടെ നോക്കി നീതു അറപ്പോടെ അവളെ നോക്കിക്കൊണ്ട് ദേഷ്യത്തോടെ മുറിയിലേക്ക് കയറിക്കൊണ്ട് ഫോൺ എടുത്ത് സൂര്യന് വിളിച്ചു അവൾ ഒരുപാട് തവണ ട്രൈ ചെയ്‌തെങ്കിലും അവൻ അറ്റൻഡ് ചെയ്യാത്തത് കണ്ടതും അവൾ നിത്യയുടെ കണ്ണ് വെട്ടിച്ചു പിറക് വശം വഴി പുറത്തേക്കിറങ്ങി കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുന്നതിന് മുന്നേ എങ്ങനെയെങ്കിലും അവിടെ എത്തണമെന്ന ചിന്ത മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു

ധൃതിയിൽ ഇറങ്ങി ഓടുമ്പോൾ ചെരുപ്പ് പോലും ഇടാൻ അവൾ മറന്നിരുന്നു ചുട്ടുപൊള്ളുന്ന ചൂടിൽ അവൾ ആ റോഡിലൂടെ ഓടിയതും ചൂട് താങ്ങാനാവാതെ അവളുടെ ഉള്ളംകാലുകൾ പൊള്ളുന്നത് അവളറിഞ്ഞു കാലിൽ എന്തൊക്കെയോ തറഞ്ഞു കേറുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ അവൾ മഹിയുടെ വീട് ലക്ഷ്യമാക്കി ഓടി അവൾ മഹിയുടെ വീടിനുള്ളിലേക്ക് ഓടിക്കയറിയതും ഫോണിൽ സംസാരിച്ചു പുറത്തേക്ക് വരുന്ന സൂര്യനെ കണ്ടതും അവൾ ആശ്വാസത്തോടെ അവന്റെ അടുത്തേക്ക് ഓടി "നീ എന്താടി ഇവിടെ ....?" അവളെ കണ്ടതും സൂര്യൻ അവൾക്ക് നേരെ ചീറിയതും അവൾ കിതപ്പടക്കാനാവാതെ അവനു മുന്നിൽ നിന്നു

"അച്ഛാ .... മോൾക്ക് മരുന്ന് കൊടുക്കാൻ സമയമായി .... മോളെ ഇങ് താ ...." അകത്തു നിന്ന് രുദ്രയുടെ ശബ്ദം കേട്ടതും അവളൊന്നും ചിന്തിക്കാതെ അകത്തേക്കോടി രുദ്ര മാളൂട്ടിയുടെ വായിലേക്ക് മരുന്ന് ഒഴിക്കാൻ നിന്നതും നീതു ഓടിച്ചെന്ന് അത് തട്ടിയെറിഞ്ഞുകൊണ്ട് അവൾക്ക് മുന്നിൽ നിന്ന് കിതച്ചു അത് കണ്ടതും സൂര്യൻ ദേഷ്യത്തോടെ അവൾക്ക് നേരെ പാഞ്ഞു "എന്താടി നീയീ കാണിച്ചേ .... ? നിനക്ക് എന്താ ഈ വീട്ടിൽ കാര്യം .....? അച്ഛൻ ബാക്കി വെച്ച ജീവൻ മകൾ എടുക്കാൻ വന്നതാണോ ....?"

അതും പറഞ്ഞു സൂര്യൻ അവളോട് ചൂടായതും അവൾ കിതപ്പോടെ എന്തോ പറയാൻ വന്നതും "നിന്നെയൊന്നും വീട്ടിൽ കയറ്റാൻ പോലും കൊള്ളില്ല ..... ഇറങ്ങിപ്പോടി " അതും പറഞ്ഞു സൂര്യൻ അവളെ പുറത്തേക്ക് തള്ളിയതും പുറത്തു നിന്നും കയറിവന്ന കണ്ണൻ അവളെ താങ്ങിപ്പിടിച്ചു അവൾ അപ്പോഴും കിതപ്പടക്കാൻ പാടുപെടുന്നുണ്ടായിരുന്നു കണ്ണന്റെ കൈകളിൽ കിടന്നവൾ നിറകണ്ണുകളോടെ അവനെ നോക്കിയതും ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കുകയായിരുന്നവൻ .............. തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story