രുദ്ര: ഭാഗം 47

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിന്നെയൊന്നും വീട്ടിൽ കയറ്റാൻ പോലും കൊള്ളില്ല ..... ഇറങ്ങിപ്പോടി " അതും പറഞ്ഞു സൂര്യൻ അവളെ പുറത്തേക്ക് തള്ളിയതും പുറത്തു നിന്നും കയറിവന്ന കണ്ണൻ അവളെ താങ്ങിപ്പിടിച്ചു അവൾ അപ്പോഴും കിതപ്പടക്കാൻ പാടുപെടുന്നുണ്ടായിരുന്നു കണ്ണന്റെ കൈകളിൽ കിടന്നവൾ നിറകണ്ണുകളോടെ അവനെ നോക്കിയതും ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കുകയായിരുന്നവൻ അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അവന്റെ മുഖം ചുളിഞ്ഞു ഏറെനേരം അവളെ അവൻ വിടാതെ പിടിച്ചിരുന്നു അൽപനേരം കഴിഞ്ഞതും അവൾ ബോധം വന്നതുപോലെ അവനിൽ നിന്ന് മാറി നിന്നു അത് കണ്ടതും സൂര്യൻ ദേഷ്യത്തോടെ പുറത്തേക്ക് വന്നു

"നിന്നോടല്ലെടി ഇറങ്ങിപ്പോകാൻ പറഞ്ഞെ .... "സൂര്യൻ അവളെ പിടിച്ചു തള്ളാൻ ആഞ്ഞതും കണ്ണൻ അവൾക്ക് മുന്നിൽ കയറി നിന്നുകൊണ്ട് അവനെ തടഞ്ഞു "എന്താ പ്രശ്നം .....?" നീതുവിനെ ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് അവൻ കണ്ണനോട് ചോദിച്ചതും ബഹളം കേട്ട് എല്ലാവരും ഇറങ്ങി വന്നിരുന്നു നീതുവിനെ അവിടെ കണ്ടതും എല്ലാവരുടെയും മുഖത്തു ദേഷ്യം വന്ന് നിറഞ്ഞു "കണ്ണാ മാറിനിൽക്ക് ..... ഇവൾ ആ നന്ദന്റെ വിത്താണ് ..... ആരുടെ ജീവൻ എടുക്കാനാണ് ഇങ്ങോട്ട് എഴുന്നള്ളിയതെന്ന് ദൈവത്തിന് മാത്രേ അറിയൂ ....." അവൻ ദേഷ്യത്തോടെ പറഞ്ഞതും കണ്ണനൊന്ന് ഞെട്ടി നന്ദന്റെ മകളാണ് അതെന്ന് അവനു അറിയില്ലായിരുന്നു എന്ന് ആ ഞെട്ടലിൽ നിന്ന് സൂര്യന് മനസ്സിലായി

"അവൾ ആരുടേയും ജീവനെടുക്കാൻ വന്നതല്ല ..... അവളുടെ ചേച്ചി കൊല്ലാൻ ശ്രമിച്ച എന്റെ കുഞ്ഞിനെ രക്ഷിക്കാനാ അവള് വന്നത് ....." പുറത്തുനിന്ന് ഋഷിയോടൊപ്പം കയറി വന്ന മഹി പറഞ്ഞതും എല്ലാവരും ഞെട്ടലോടെ നിന്നു അത് വകവെക്കാതെ അവൻ മാളൂട്ടിയെ രുദ്രയുടെ കൈയിൽ നിന്നും വാങ്ങി "എന്റെ മോളെ കൊല്ലാൻ നോക്കിയത് ആരാണെന്ന് കണ്ടുപിടിക്കാൻ വേണ്ടി ഋഷിയെ കൂട്ടി ഇറങ്ങിയതാ ഞാൻ .... അവിടെ പോയി ആ മാളിന്റെ പരിസരത്തുള്ള സകല സിസിടിവിയും പരിശോധിച്ചപ്പോ എനിക്ക് മനസ്സിലായി ആരാണ് ഇതിന് പിന്നിലെന്ന് ഇന്നത്തോടെ അവളെ തീർക്കാൻ വേണ്ടി തന്നെയാ ഞാൻ അങ്ങോട്ടേക്ക് പോയത് .....

ഇതിനിടക്ക് നീതു എന്നെ വിളിച്ചെങ്കിലും എടുക്കാൻ ഞാൻ കൂട്ടാക്കിയില്ല ..... അപ്പോഴാണ് ഇവളെനിക്ക് ഒരു മെസ്സേജ് അയച്ചത് മാളൂട്ടിയുടെ മരുന്നിൽ നിത്യേച്ചി വിഷം ചേർത്തിട്ടുണ്ടെന്നും ആ മരുന്ന് മോൾക്ക് കൊടുക്കരുതെന്നുമായിരുന്നു ആ മെസ്സേജ് .....! അത് കണ്ടപ്പോഴേ ആ നിത്യയെ വെട്ടിക്കൊല്ലാൻ എന്റെ മനസ്സ് പറഞ്ഞതാ പക്ഷെ എന്റെ മോളെ ഓർത്തപ്പോൾ ആ ശ്രമം അവിടെ ഉപേക്ഷിച്ചു ഇങ്ങോട്ട് പായുകയായിരുന്നു സൂര്യനെയും അമ്മയേയും ഒക്കെ ഞാൻ മാറി മാറി വിളിച്ചിട്ടും കിട്ടിയില്ല രുദ്രയുടെയും കണ്ണന്റെയും ഒന്നും നമ്പർ കൈയിലും ഇല്ല ..... നെഞ്ചിടിപ്പോടെയാണ് കാർ ഓടിച്ചത് പക്ഷെ കൃത്യസമയത്തു ഇവൾ വന്നതുകൊണ്ട് എന്റെ മോൾക്ക് ഒന്നും സംഭവിച്ചില്ല ....."

മാളൂട്ടിയെ ഒന്ന് തലോടി കവിളിൽ ഉമ്മവെച്ചുകൊണ്ട് മഹി പറഞ്ഞതും എല്ലാവരും നന്ദിയോടെ അവളെ നോക്കി "നമ്മൾ എത്രയൊക്കെ ആട്ടിയിറക്കിയതാ ഇവളെ ..... എന്നിട്ടും നമുക്കൊരു പ്രശ്നം വന്നപ്പോ ഓടി വന്നില്ലേ ഇവൾ ..... ആ മൃഗത്തിന്റെ മകളായി ജനിച്ചു പോയത് ഇവളുടെ തെറ്റ് അല്ലല്ലോ ..... ഇനിയെങ്കിലും ഇവളോട് ഈ ശത്രുത കാണിക്കരുത് ..... ഇന്നിവൾ ഇല്ലായിരുന്നെങ്കിൽ എന്താ ഉണ്ടാവാന്ന് ഒന്ന് ഓർത്തു നോക്ക് ....." എല്ലാവരോടും ദേഷ്യപ്പെട്ട് മാളൂട്ടിയെ തോളിലേക്ക് ഇട്ടുകൊണ്ട് മഹി നീതുവിന് നേരെ തിരിഞ്ഞതും ഒരു കാർ പൊടിപറത്തിക്കൊണ്ട് മുറ്റത്തു വന്നു നിന്നു ആ കാറിൽ നിന്ന് ദേഷ്യത്തോടെ പുറത്തേക്കിറങ്ങിക്കൊണ്ട് കാറിന്റെ ഡോർ വലിച്ചടക്കുന്ന നിത്യയെ പകയോടെ മഹി നോക്കി

മോളെ രുദ്രയുടെ കൈയിൽ കൊടുത്തുകൊണ്ട് അവൻ മുണ്ടും മടക്കി കുത്തി അങ്ങനെ നിന്നതും അവൾ ഓടിവന്ന് നീതുവിന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു "നീ ഒളിച്ചും പാത്തും പോകുന്നത് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയതാ ..... എനിക്കെതിരെ കളിക്കാൻ എങ്ങനെ തോന്നിയെടി നിനക്ക് ..... അതും നമ്മുടെ അച്ഛനെ ഇല്ലാതാക്കിയ ഈ ദുഷ്ട കൂട്ടങ്ങൾക്ക് വേണ്ടി ..... ?" ദേഷ്യത്തോടെ അതും പറഞ്ഞു നിത്യ വീണ്ടും അവളെ അടിക്കാൻ ഓങ്ങിയതും അവളുടെ കൈയിൽ ആരുടെയോ പിടി വീണു അവൾ അമർഷത്തോടെ മുഖം ചെരിച്ചതും അവിടെ ദേഷ്യത്താൽ ചുവന്ന മുഖവുമായി നിൽക്കുന്ന കണ്ണനെ കണ്ട് അവളുടെ മുഖവും വീർത്തു

"തൊട്ട് പോകരുത് അവളെ ...." ഒരു താക്കീതിന്റെ സ്വരത്തിൽ അവൻ പറഞ്ഞതും നീതു നിറകണ്ണുകളോടെ കണ്ണനെ നോക്കി "ഛീ കയ്യീന്ന് വിടടാ ..... ഇവൾ എന്റെ അനിയത്തിയാ ..... നീ ആരാടാ ഞങ്ങൾക്കിടയിൽ വരാൻ ..... മാറി നിക്കെടാ ചെക്കാ ....." അതും പറഞ്ഞു അവൾ അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചതും അവന്റെ പിടി കൂടുതൽ മുറുകി വന്നു "ധൈര്യമുണ്ടെങ്കിൽ നീ അവളെ ഒന്ന് തൊട്ട് നോക്കെടി ....." മഹി അവൾക്ക് മുന്നിൽ വന്ന് നിന്നുകൊണ്ട് കണ്ണന്റെ പിടി അയച്ചുകൊണ്ട് പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി "നിന്റെ തന്ത കണ്ണുരുട്ടിയിട്ടു മഹി പേടിച്ചിട്ടില്ല പിന്നെയാ ..... "

മഹി പരിഹാസത്തോടെ പറഞ്ഞതും അവൾ കൈയിൽ കരുതിയ കത്തി എടുത്ത് അവനു നേരെ വീശി മഹി കത്തി കൊള്ളാതെ പിന്നിലേക്ക് മാറിക്കൊണ്ട് അവളുടെ കൈ പിടിച്ചു തിരിച്ചു കത്തി അവളുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങിക്കൊണ്ട് അവളെ നിലത്തേക്ക് തള്ളിയിട്ടു "ഇതുകൊണ്ട് കുത്തിയാൽ നീയും ചാവും .... കാണണോ ..... കാണണോടി നിനക്ക് ....?" മഹി കത്തി അവൾക്ക് നേരെ നീട്ടിക്കൊണ്ട് അവൾക്ക് നേരെ അലറിയതും അവളുടെ മുഖത്തു ഭയത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല "എന്റെ മോളെ കൊല്ലാൻ നോക്കിയ നിന്റെ ജീവനെടുക്കണമെന്ന് കരുതിയതാ ..... അത് ചെയ്യാൻ അറിയാഞ്ഞിട്ടല്ല ..... ദേ ഇവളെ ഓർത്തിട്ടാ ..... നിന്നെ ഞാൻ കൊല്ലാതെ വിടുന്നെ ....."

അതും പറഞ്ഞു മഹി നീതുവിനെ ചേർത്ത് പിടിച്ചതും നീതു വിതുമ്പിക്കൊണ്ട് അവളെ നോക്കി "ഋഷി ..... ഇനി ഇവൾ ആർക്കുമൊരു ശല്യമായി വരാൻ പാടില്ല ..... എന്റെ മകളെ ഇവൾ കൊല്ലാൻ ശ്രമിക്കുന്നത് ഇതിപ്പോ രണ്ടാമത്തെ തവണയാ ..... ഇനിയൊരിക്കൽ കൂടി അത് ചെയ്യാൻ ഇവൾ പുറത്തു ഉണ്ടാവരുത് ...." മഹി അതും പറഞ്ഞു നീതുവിനെയും വിളിച്ചു അകത്തേക്ക് പോയതും ഋഷി ആർക്കോ ഫോൺ ചെയ്തു അൽപ സമയത്തിനുള്ളിൽ ഒരു ജീപ്പ് നിറയെ പോലീസ് വന്നിറങ്ങിയതും നീതു അകത്തു നിന്ന് ഓടി വന്നു "ചേച്ചീ ...... " വനിതാ കോൺസ്റ്റബിൾസ് വന്ന് അവളെ ജീപ്പിലേക്ക് പിടിച്ചു കയറ്റുന്നത് കണ്ടതും നീതു കരഞ്ഞു വിളിച്ചുകൊണ്ട് അങ്ങോട്ടേക്ക് ഓടിയതും കിരൺ അവളുടെ വയറിലൂടെ കൈയിട്ട് തടഞ്ഞു നിർത്തി

"എന്റെ ചേച്ചിയെ കൊണ്ട് പോവല്ലേ പ്ലീസ് .... ചേച്ചീ ....." അവൾ അവന്റെ കൈയിൽ നിന്ന് കുതറാൻ ശ്രമിച്ചുകൊണ്ട് കരഞ്ഞു വിളിച്ചതും ആ ജീപ്പ് അവളുടെ കണ്ണിൽ നിന്ന് ഓടി മറഞ്ഞിരുന്നു "ചേച്ചീ ....." അവൾ ഇടർച്ചയോടെ വിളിച്ചുകൊണ്ട് കണ്ണന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു ..... അത് കണ്ടവൻ അവളെ ചേർത്ത് പിടിക്കാൻ കൈകൾ ഉയർത്തിയതും "അവളെ മാറ്റിയെടുക്കാൻ വേറെ വഴിയില്ല മോളെ ....." പിന്നിൽ മഹിയുടെ ശബ്ദം കേട്ടതും ഉയർത്തിയ കൈകൾ കണ്ണൻ പെട്ടെന്ന് താഴ്ത്തിക്കൊണ്ട് നീതുവിനെ അവനിൽ നിന്ന് അടർത്തി മാറ്റി "അവളുടെ ഉള്ളിലുള്ള തെറ്റിദ്ധാരണകളൊക്കെ മാറ്റിയെടുക്കണം ......

നിന്നെപ്പോലെ അവളും ഈ കുടുംബത്തിലുള്ളതല്ലേ ...... തള്ളിക്കളയാൻ പറ്റോ ഞങ്ങൾക്ക് ....." ഹേമ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞതും അവൾ പൊട്ടിക്കരച്ചിലോടെ ഹേമയുടെ നെഞ്ചിലേക്ക് വീണു ഹേമയും മഹിയും കൂടി അവളെ അകത്തേക്ക് കൊണ്ടുപോയതും ചുണ്ടിൽ ഒരു പുഞ്ചിരിയോടെ അതും നോക്കി കണ്ണൻ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു "കാക്കു ..... കിച്ചു ഇന്ന് വിളിച്ചിരുന്നു .... അവളുടെ തന്നെ ഡിപ്പാർട്മെന്റിലെ ഒരു ടീച്ചർ ലോങ്ങ് ലീവ് എടുത്ത് പോയി ആ പോസ്റ്റിലേക്ക് ഒരാളെ വേണം .... എന്നോട് ആ പോസ്റ്റിലേക്ക് വരാൻ പറ്റോ ന്ന് അവള് ചോദിക്കുന്നു ..... ഞാൻ എന്താ പറയാ ......"

ഫുഡ് കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞതും അല്ലു തലയുയർത്തി നോക്കി "പഠിക്കണം ജോലി നേടണമെന്നൊക്കെ നീ തന്നെ അല്ലെ പറഞ്ഞു നടന്നേ ..... ഇത്ര നല്ലൊരു അവസരം വന്നിട്ട് അത് വിട്ട് കളയുന്ന എന്തിനാ .... നീ ഇന്ന് തന്നെ കിച്ചുവിനെ വിളിച്ചു വരാമെന്ന് പറയ് ....." അവളുടെ കവിളിൽ തട്ടി അതും പറഞ്ഞു അവൻ കൈകഴുകാൻ എണീറ്റു "ജോലി ഒക്കെ ആയില്ലേ ..... ഇനിയെന്താ നിന്റെ പ്ലാൻ ....?" കൈ കഴുകുന്നതിനിടയിൽ അല്ലു അന്നുവിനോടായി ചോദിച്ചതും അവൾ നെറ്റി ചുളിച്ചു അവനെ നോക്കി "അൻവർ സർ ഇന്നലെ കൂടി വിളിച്ചിരുന്നു ..... സാറിന്റെ ഫാമിലി ഒക്കെ എന്നാ ഇങ്ങോട്ട് വരേണ്ടെന്ന് ചോദിക്കുന്നു ..... "

അവൻ ടവലിൽ കൈ തുടച്ചുകൊണ്ട് പറഞ്ഞതും അവൾ അവന്റെ അടുത്തേക്ക് വന്നു ടവൽ വാങ്ങി "എന്നിട്ട് കാക്കു എന്ത് പറഞ്ഞു .....?" അവൾ ടവൽ ഹാങ്ങ് ചെയ്തുകൊണ്ട് അവനുനേരെ തിരിഞ്ഞു "ഞാൻ എന്ത് പറയാൻ ..... നിന്റെ സ്റ്റാൻഡ് അറിയാതെ ഞാൻ അവരോട് എന്ത് പറയാനാ ..... " അവൻ സിറ്റ്ഔട്ടിലേക്ക് നടന്നുകൊണ്ട് പറഞ്ഞതും അവൾ അവന്റെ പിന്നാലെ പോയി "കാക്കു ..... കാക്കൂനെ വിട്ട് ഞാൻ എങ്ങനെയാ .....?" അവൾ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞതും അവനൊന്ന് ചിരിച്ചു "അത് വിട് ..... നിനക്ക് അൻവർ സാറിനോട് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ ....? എനിക്ക് അതറിഞ്ഞാൽ മതി ....." അവനത് ചോദിച്ചതും അവൾ കണ്ണ് നിറച്ചു അവനെ നോക്കി "എന്താ അന്നു ...?

വേറെ ആരെങ്കിലും നിന്റെ മനസ്സിൽ .....?" അവനെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ അവൾ അവന്റെ വായ പൊത്തി "കാക്കു ..... എനിക്ക് സാറിനെ ഒരുപാട് ഒരുപാട് ഇഷ്ടാണ് ..... എപ്പഴാണെന്നോ എങ്ങനെയാണെന്നോ ഒന്നും എനിക്കറിയില്ല ..... സാറിൽ നിന്ന് എനിക്ക് നേരെ വീഴുന്ന ഓരോ നോട്ടവും എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു .... എന്നിട്ടും ഞാൻ മനസ്സിലാക്കിയില്ല എനിക്ക് സാറിനെ ഒരുപാട് ഇഷ്ടമാണെന്ന് .....പക്ഷെ അന്ന് കോളേജിന്റെ പടിയിറങ്ങുമ്പോ ..... ഇനിയൊരിക്കലും സാറിനെ കാണാൻ പറ്റില്ലെന്ന് മനസ്സ് മന്ത്രിച്ചപ്പോൾ ഞാൻ അറിയുകയായിരുന്നു സർ എനിക്ക് ആരായിരുന്നു എന്നും ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും ......

പക്ഷെ എന്റെ കാക്കൂനെ വിട്ട് എനിക്ക് എങ്ങും പോകണ്ട ..... കാക്കൂനേക്കാൾ വലുതായി ഈ അന്നുവിന് ഒന്നുമില്ല ..... ഇങ്ങളെ നഷ്ടപ്പെടുത്തിക്കൊണ്ട് എനിക്കൊന്നും വേണ്ട ....." അത്രയും പറഞ്ഞവൾ അല്ലുവിനെ കെട്ടിപ്പിടിച്ചതും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയിരുന്നു അവന് "ഒന്നങ്ങട് തന്നാലുണ്ടല്ലോ ..... അവളുടെ ഒരു ഓഞ്ഞ സെന്റി ..... "അല്ലു അവളുടെ തലക്കിട്ട്‌ ഒന്ന് കൊടുത്തുകൊണ്ട് പറഞ്ഞതും അവൾ ചുണ്ടുചുളുക്കി അവനെ നോക്കി "മര്യാദക്ക് സാറിനെ കെട്ടി അവന്റെ കൂടെ പൊയ്ക്കോണം ..... നിന്നെ പറഞ്ഞു വിട്ടിട്ട് വേണം എനിക്കും ഒരു പെണ്ണൊക്കെ കെട്ടി സ്വസ്ഥമായി ജീവിക്കാൻ ....."

അല്ലു അത് പറഞ്ഞു തീരലും അവൾ അവനെ തള്ളി താഴെ ഇട്ടതും ഒരുമിച്ചായിരുന്നു "ഇതായിരുന്നല്ലേ കാലാ നിന്റെ മനസ്സിലിരുപ്പ് .... നിന്നെ ഞാൻ സ്വസ്ഥമായി ജീവിപ്പിച്ചു തരാടാ പട്ടീ ...." അതും പറഞ്ഞവൾ അവന്റെ പുറത്തു കയറി ഇരുന്ന് അവനെ പിച്ചാനും മാന്താനും തുടങ്ങിയപ്പോൾ അവൻ വേദന കൊണ്ട് കാറി കൂവുന്നുണ്ടായിരുന്നു "അച്ചൂ ..... അച്ചൂ .... ഡാ അച്ചൂ ...." കൈയിൽ ഒരു പ്ലേറ്റുമായി വീട് മുഴുവൻ അച്ചുവിനെ തിരയുകയായിരുന്നു രുദ്ര ഇപ്പൊ ഇപ്പൊ എല്ലാവരും കൂടി കൊഞ്ചിച് രണ്ടിനെയും തലയിൽ കയറ്റി വെച്ചിരിക്കുവാണ് രുദ്രയെ ഇപ്പൊ വകവെക്കാറു പോലുമില്ല രണ്ടും മാളൂട്ടിക്ക് എണീറ്റ് ഓടാൻ ഒന്നും പറ്റാറില്ല .....

അതുകൊണ്ട് അവൾക്ക് ഫുഡ് കൊടുക്കുന്നത് എളുപ്പത്തിൽ കഴിഞ്ഞു അച്ചുവിനുള്ള ഫുഡ് എടുത്ത് തിരികെ വന്നപ്പോൾ ചെക്കൻ അവിടുന്ന് മുങ്ങി രുദ്രക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു "ഇപ്പൊ ഇപ്പൊ ചെക്കന് എന്നെ പുല്ല് വിലയാ ..... എന്റെ കൈയിൽ കിട്ടട്ടെ ശരിയാക്കി കൊടുക്കുന്നുണ്ട് ......" രുദ്ര പിറുപിറുത്തുകൊണ്ട് മുറിയിലേക്ക് നടന്നതും അവിടെ മഹിയുടെ നെഞ്ചിൽ നിൽക്കുന്ന അച്ചുവിനെ കണ്ട് അവൾ കണ്ണുരുട്ടി മഹിയുടെ രണ്ടു കൈയിലും പിടിച്ചു അവന്റെ നെഞ്ചിൽ ചവിട്ടിയാണ് പുള്ളിക്കാരന്റെ നിൽപ്പ് മാളൂട്ടി മഹിയുടെ അടുത്ത് തന്നെ പറ്റി കിടപ്പുണ്ട് "അച്ചൂ .....😡" അവൾ അലറിയതും മൂന്ന് പേരും ഒരുപോലെ തലചെരിച്ചു നോക്കി അവളെ കണ്ടതും മഹി അവനെയും കൊണ്ട് എണീറ്റതും അച്ചു അവന്റെ കൈയിൽ നിന്ന് ചാടിയിറങ്ങി

മഹിയുടെ പിറകിൽ ഒളിച്ചു നിന്നു രുദ്ര നല്ല ദേഷ്യത്തിലാണെന്നും കൈയിൽ കിട്ടിയാൽ നല്ലത് കിട്ടുമെന്നും അവനറിയാമായിരുന്നു "ഞാൻ അങ്ങോട്ട് വരുന്നോ .... അതോ നീ ഇങ്ങോട്ട് ഇറങ്ങി വരുന്നോ .....?" രുദ്ര കണ്ണുരുട്ടിയതും അവൻ ചുണ്ട് പുറത്തേക്ക് ഉന്തിക്കൊണ്ട് പതിയെ ബെഡിൽ നിന്നും ഇറങ്ങി അവളുടെ മുന്നിൽ വന്നു നിന്നു "ഞാൻ ഇത്രയും നേരം നിന്നെ തൊണ്ട പൊട്ടി വിളിച്ചത് നീ കേട്ടില്ലേ .....?" അവൾ ഗൗരവത്തോടെ ചോദിച്ചതും അവൻ ഇപ്പൊ കരയും എന്ന മട്ടിലായി "കേട്ടില്ലേന്ന് ....?" അവൾ ശബ്ദമുയർത്തിയതും അവനൊന്ന് തിക്കി "കേത്തു ....." അവൻ വിതുമ്പിക്കൊണ്ട് പറഞ്ഞതും മഹി വന്ന് അവനെ വാരി എടുത്തു "കൊച്ചിനെ പേടിപ്പിക്കുന്നോടി ...."

മഹി അവൾക്ക് നേരെ കൈ ഓങ്ങിക്കൊണ്ട് അച്ചൂട്ടന്റെ കണ്ണ് തുടച്ചു അവന്റെ ഉണ്ടക്കവിളിൽ ഒരുമ്മ കൊടുത്തു "അയ്യേ അച്ചൂട്ടൻ കരയാ ....? ഈ നീർക്കോലിയെ ഒക്കെ പേടിക്കാന്ന് വെച്ചാ ..... അയ്യേ .... നീ അച്ഛന്റെ വില കളയോടാ .....?" അവന്റെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ ചോദിച്ചതും അവൻ മൂക്ക് വലിച്ചു അവനെ നോക്കി "നിങ്ങളൊക്കെ കൂടിയാ ഇവനെ ഇങ്ങനെ വഷളാക്കുന്നെ ...." അവൾ പ്ലേറ്റ് ടേബിളിൽ വെച്ചുകൊണ്ട് അച്ചുവിനെ നോക്കി കണ്ണുരുട്ടിയതും അച്ചു മഹിയെ നോക്കി ചുണ്ടു ചുളുക്കി മഹി അവനെ നോക്കി ഒന്ന് കണ്ണ് ചിമ്മിക്കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞതും അവൾ അപ്പോഴും അച്ചുവിനെ നോക്കി കണ്ണുരുട്ടുവാണ് "എന്താടി കൊച്ചിനെ നോക്കി പേടിപ്പിക്കണേ ...."

അവന്റെ ചോദ്യം കേട്ടതും അവൾ അവനെ നോക്കി കണ്ണുരുട്ടി "നിനക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടോ ....?" അവൻ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചതും അവൾ മുഖം ചുളിച്ചു അവനെ നോക്കി "വരുന്നുണ്ടെങ്കിൽ ഞാൻ മാറ്റി തരാന്നെ ...." ഒരു പ്രത്യേക താളത്തിൽ പറഞ്ഞു മീശ പിരിച്ചുകൊണ്ട് അവൻ അവൾക്ക് നേരെ പോയതും അവൾ അവനെ തള്ളിമാറ്റി അവനെ നോക്കി കണ്ണുരുട്ടി അവിടുന്ന് പോയി അവൾ പോയതും ഒന്ന് ചിരിച്ചുകൊണ്ട് അവൻ അച്ചുവിന് ഫുഡ് കൊടുത്തു രണ്ടു പേരെയും ഉറക്കിക്കിടത്തി

ബാത്‌റൂമിൽ കയറി മുഖം കഴുകിക്കൊണ്ട് കണ്ണാടിയിലേക്ക് നോക്കിയതും അവിടെ കണ്ട അവന്റെ പ്രതിബിംബത്തിലേക്ക് അവൻ കുറച്ചു നേരം നോക്കി നിന്നു വളർന്നു കിടക്കുന്ന താടിരോമങ്ങളിലൂടെ അവൻ വിരലോടിച്ചു അതിലേക്ക് നോക്കി എന്തോ ചിന്തിച്ചുകൊണ്ട് അവനൊന്ന് ചിരിച്ചു പിള്ളേരുടെ അനക്കമൊന്നും ഇല്ലാത്തതു കണ്ട് മുറിയിലേക്ക് വന്നതാണ് രുദ്ര രണ്ടുപേരും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നത് കണ്ടതും അവൾ ചിരിച്ചുകൊണ്ട് പോയി

രണ്ടുപേരെയും പുതപ്പിച്ചു കൊടുത്തു രണ്ടുപേർക്കും ഓരോ ഉമ്മ കൊടുത്തു അവൾ പുറത്തേക്ക് ഇറങ്ങാൻ നിന്നതും ആരോ അവളുടെ കൈ പിടിച്ചു വലിച്ചു അകത്തേക്ക് ഇട്ടുകൊണ്ട് വാതിലടച്ചതും അവൾ ഞെട്ടലോടെ തലയുയർത്തി താടിയും മീശയും മുടിയും ഒക്കെ വെട്ടിയൊതുക്കി സുന്ദരനായി നിൽക്കുന്ന മഹിയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു അവളെ കൈക്കുള്ളിലാക്കി നിന്ന അവന്റെ കണ്ണുകളിൽ പ്രണയം തുളുമ്പി "മ ...." അവളെന്തോ പറയാൻ വന്നതും അത് വകവെക്കാതെ അവളുടെ കവിളിൽ കുത്തി പിടിച്ചു ചുണ്ടിൽ അമർത്തി മുത്തി "missed you a lot ....." ............. തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story