രുദ്ര: ഭാഗം 48

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"missed you a lot ....."അവന്റെ കണ്ണുകളിൽ പ്രണയവും വിരഹവും ഒരുപോലെ നിറഞ്ഞു നിന്നതവൾ അറിഞ്ഞു കണ്ണിൽ ചെറിയ നീർത്തിളക്കം അവൾ കണ്ടെങ്കിലും അപ്പോഴും മനം മയക്കുന്ന ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ ഉണ്ടായിരുന്നു അവന്റെ ആ പുഞ്ചിരിയിൽ കുരുങ്ങിപ്പോയിരുന്നു അവളുടെ മനസ്സ് ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന അവന്റെ നുണക്കുഴിയിൽ അവൾ ഏറെനേരം നോക്കി നിന്നു വെട്ടിയൊതുക്കിയ താടി ഒന്ന് ഉഴിഞ്ഞുകൊണ്ട് ഒരുകൈകൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചു അവൻ അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചതും അവൾ ചെറുഞെട്ടലോടെ അവനെ നോക്കി "Don’t you miss me ....?"

അവളുടെ കണ്ണുകളിലേക്ക് നോക്കി പ്രാണായാർദ്രമായി നിൽക്കുന്ന അവനെ നോക്കാനുള്ള കെൽപ്പ് അവൾക്കുണ്ടായിരുന്നില്ല അവളുടെ ഇടുപ്പിൽ വരിഞ്ഞു മുറുക്കിയ കൈകളെ വിടുവിച്ചുകൊണ്ട് അവൾ അവനിൽ നിന്ന് അടർന്നു മാറി "പറ ..... നിനക്ക് എന്നെ ഒട്ടും മിസ്സ്‌ ചെയ്തില്ലേ ...." ഭിത്തിയിലേക്ക് ചേർന്ന് നിന്നുകൊണ്ട് അവൻ ചിരിയോടെ ചോദിച്ചതും അവൾ മൗനത്തെ കൂട്ടുപിടിച്ചു "ഇച്ചിരി പോലും ചെയ്തില്ലാ .....?" അവൻ അവളെ നോക്കി അതെ ചിരിയോടെ ചോദിച്ചതും അവൾ പുറത്തേക്ക് പോകാൻ തുനിഞ്ഞു "എങ്ങോട്ടാ ..... എനിക്ക് പറയാനുള്ളത് കേട്ടിട്ടേ നീ ഇവിടുന്ന് പോകൂ ....."

അവളുടെ കൈയിൽ പിടിച്ചു അവൻ പറഞ്ഞതും അവൾ കൈ വിടുവിച്ചുകൊണ്ട് മുന്നോട്ട് നടന്നു മഹി പിന്നിലൂടെ പോയി അവളുടെ വയറിലൂടെ കൈയിട്ട് പൊക്കിയെടുത്തുകൊണ്ട് സോഫയിലേക്ക് ഇരുന്നു അവന്റെ മടിയിൽ നിന്ന് കുതറി ഇറങ്ങാൻ ശ്രമിച്ച അവളെ അവൻ ഇരുകൈകൾ കൊണ്ട് ചുറ്റിപ്പിടിച്ചു അവളുടെ കഴുത്തിൽ മുഖം വെച്ച് അങ്ങനെ ഇരുന്നു "ഞാൻ പറഞ്ഞില്ലേ ..... എനിക്ക് പറയാനുള്ളത് കേട്ടിട്ടേ നീ പോകൂ ...." അതും പറഞ്ഞു അവൻ അവളുടെ തോളിൽ അവന്റെ കുറ്റിത്താടി കൊണ്ട് ഒന്ന് ഉരസിയതും അവളിരുന്നു ഞെരിപിരികൊണ്ടു "ഈ മൂന്ന് വർഷം എന്നെ നരകിപ്പിച്ചതിനും വിഷമിപ്പിച്ചതിനും ഒക്കെ കണക്ക് പറയിക്കാതെ നിന്നെ ഞാൻ അങ്ങ് വെറുതെ വിടുമെന്ന് നീ കരുതിയോ ....?

എന്റെ മക്കളെ വരെ നീ എന്നിൽ നിന്ന് അകറ്റി നിർത്തി .... എന്നിട്ട് ഞാൻ അതൊക്കെ അങ്ങ്‌ ക്ഷമിച്ചാൽ അതെങ്ങനെ ശെരിയാകും ....?" അവന്റെ മുഖത്തു അപ്പോഴുണ്ടായിരുന്ന ഭാവം എന്താണെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല "എന്താടി നോക്കുന്നെ ..... ഒക്കെ മറന്ന് ഞാൻ നിന്നെ സ്നേഹിക്കുമെന്ന് നീ കരുതിയോ ..... ഇത്രയൊക്കെ ആയിട്ടും വീണ്ടും നിന്റെ പിന്നാലെ വരാൻ ഞാൻ അത്ര പൊട്ടൻ ഒന്നുമല്ല 😏..... ഇതിനൊക്കെ നിന്നെ അനുഭവിപ്പിച്ചില്ലെങ്കിൽ എന്റെ പേര് മഹാദേവൻ എന്നല്ല ....." മഹിയുടെ ആ ഭാവമാറ്റം ഒരു ഞെട്ടലോടെയാണവൾ നോക്കിക്കണ്ടത് അവന്റെ വലിഞ്ഞു മുറുകിയ മുഖവും അവന്റെ വാക്കുകളും അവളുടെ കണ്ണ് നനയിച്ചു നിറകണ്ണുകളോടെ അവളവനെ നോക്കിയതും അവളെ നോക്കി പൊട്ടിച്ചിരിക്കുന്ന മഹിയെ കണ്ട് അവൾ നിർവികാരയായി ഇരുന്നു "ഇപ്പൊ ഒരു ആശ്വാസം .....

എന്റെ കൊറേ കണ്ണീർ നീ കാരണം പോയതല്ലേ ..... ഇനി നീ കുറച്ചു കരയ്‌ ...." നെഞ്ചിൽ കൈവെച്ചു ചിരിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ നിറഞ്ഞകണ്ണുകൾ തുടച്ചു മാറ്റാതെ അവനെ തുറിച്ചുനോക്കി "Love you ....."അവളുടെ കവിളിൽ കടിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ അവന്റെ കൈ തട്ടിമാറ്റി ദേഷ്യത്തിൽ അവിടെ നിന്നും എണീറ്റു "hate you ....." അവൾ മുഖം തുടച്ചുകൊണ്ട് അവനുനേരെ അലറിയതും മഹി അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവന്റെ മടിയിലിരുത്തി "still i love you ....." അവൾ മറുത്തെന്തെങ്കിലും പറയും മുന്നേ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു

അവൻ അവളുടെ ചുണ്ടുകൾ കവർന്നിരുന്നു അവളവനെ തള്ളിമാറ്റാൻ കുറേ ശ്രമിച്ചെങ്കിലും അവളുടെ ചുണ്ടുകളെ വിടാതെ നുണയുകയായിരുന്നു അവൻ ഏറെനേരത്തെ ചുംബനത്തിന് ശേഷം അവൻ അവളിൽ നിന്ന് വിട്ടുമാറിയതും അവൾ കണ്ണ് നിറച്ചു ദേഷ്യത്തോടെ അവനെ നോക്കി അവളവന്റെ കവിളത്തു അടിച്ചുകൊണ്ട് അവനെ തുറിച്ചുനോക്കിയതും അവൻ കവിളിൽ കൈവെച്ചു അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇടുപ്പിലൂടെ കൈയിട്ട് അവളെ വലിച്ചടുപ്പിച്ചു "sorry ......!" അതും പറഞ്ഞവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു ....

കണ്ണിൽ നിറഞ്ഞ കണ്ണുനീർ ഒഴുകിയിറങ്ങി അത് കണ്ടതും മഹി അവളുടെ ഇരു കണ്ണിലും അമർത്തി ചുംബിച്ചു ......അവൾ അവന്റെ കഴുത്തിലൂടെ കൈയിട്ട് കൊണ്ട് അവനെ കെട്ടിപ്പിടിച്ചു "ഇനി പറയ് ..... എന്നെ നീ മിസ്സ്‌ ചെയ്തോ ഇല്ലയോ ....ഒരിക്കൽ പോലും എന്നെ ഒന്ന് കാണണമെന്ന് നിനക്ക് തോന്നിയില്ലേ ....?" അവളെ കവിളിൽ കൈവെച്ചു കണ്ണിൽ നോക്കി ചോദിച്ചതും അവൾ കണ്ണ് നിറച്ചു അവനെ നോക്കി ഏറെനേരം മൗനത്തെ കൂട്ട് പിടിച്ചു അവൾ അങ്ങനെ ഇരുന്നു "Your tears tell me how much you missed me..... " അവളുടെ കണ്ണിൽ നിന്ന് ഒഴുകാൻ വെമ്പി നിൽക്കുന്ന കണ്ണ് നീരിനെ തുടച്ചു മാറ്റിക്കൊണ്ട് അവൻ അവളുടെ കണ്ണുകളിൽ മുത്തി പുഞ്ചിരിയോടെ അവളെ നെഞ്ചോട് ചേർത്തു "ദേഷ്യം ഉണ്ടോ എന്നോട് ....?"

അവന്റെ നെഞ്ചിലേക്ക് ചുരുണ്ടുകൂടികൊണ്ട് അവൾ ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു "മ്മ് ഉണ്ടായിരുന്നു .... എന്നെ ഒളിച്ചു എന്നിൽ നിന്ന് മക്കളെ മറച്ചു പിടിച്ചു ഇത്രയും കാലം നീ എന്നെ ഒരു കോമാളിയാക്കി എന്ന് തോന്നിയപ്പോൾ എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യമാ വന്നേ ..... പക്ഷെ അങ്ങനെ കൊല്ലാൻ പറ്റില്ലല്ലോ ..... എന്റെ മനസ്സിലും തലച്ചോറിലും ഒക്കെ ഉടുമ്പ് പോലെ പറ്റിപ്പിടിച്ചേക്കുവല്ലേ ..... പിന്നെ നീ അതൊക്കെ ചെയ്തത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഓർത്തപ്പോ ആ ദേഷ്യം ഒക്കെ എങ്ങോ പോയി ..... ഇനി ഇതിന്റെ പേരിൽ നിന്നെ അകറ്റി നിർത്താനൊന്നും എന്നെക്കൊണ്ട് പറ്റില്ല ..... അല്ലേൽ തന്നെ ഒന്ന് സ്നേഹിച്ചു തുടങ്ങുമ്പോ ഓരോരോ മാരണങ്ങൾ വന്ന് കേറും .....

അതിന്റെ കൂടെ ഞാനും കൂടി തെറ്റി നടന്നാൽ ഞാൻ ഇങ്ങനെ മുരടിച്ചു പോവത്തേ ഉള്ളൂ ....." മഹി അവളുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞതും അവൾ തലയുയർത്തി അവനെ നോക്കി അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൾ പഴേപടി അവനെ കെട്ടിപ്പിടിച്ചു അങ്ങനെ ഇരുന്നു അപ്പോഴേക്കും മാളൂട്ടി ഉണർന്ന് കരയാൻ തുടങ്ങി രുദ്ര പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞു മഹിയുടെ മടിയിൽ നിന്ന് എണീറ്റ് അങ്ങോട്ട് ഓടി മാളൂട്ടിയെ വാരിഎടുത്തുകൊണ്ട് അവൾ ബെഡിലേക്ക് ഇരുന്നതും അവളുടെ കരച്ചിൽ ഒരുവിധം അടങ്ങി "എന്താടാ .... എന്തിനാ മാളൂട്ടി കരയണേ ....?"

മഹി രുദ്രയുടെ അടുത്തായി മുട്ട്‌ കുത്തി ഇരുന്നുകൊണ്ട് മാളൂട്ടിയുടെ കവിളിൽ കൈവെച്ചു ചോദിച്ചതും അവൾ കുഞ്ഞിച്ചുണ്ടു പുറത്തേക്ക് ഉന്തിക്കൊണ്ട് അവനെ നോക്കി "നോഉന്നു ...." അവൾ പ്ലാസ്റ്റർ ചെയ്ത കൈയിലേക്ക് ചൂണ്ടി പറഞ്ഞതും മഹി അവളെ കൈ പിടിച്ചു നോക്കി തിരിഞ്ഞു മറിഞ്ഞു കിടന്നപ്പോ കൈ അടിയിലായതാവും വേദന വരാൻ കാരണം മഹി അവളുടെ കൈയിൽ പതിയെ ഉമ്മ വെച്ചുകൊണ്ട് ഷെൽഫിൽ നിന്ന് വിശ്വൻ ഏൽപ്പിച്ച മെഡിസിൻ പോയി എടുത്തു ഗ്ലാസിൽ കുറച്ചു വെള്ളവുമായി അവൾക്ക് മുന്നിൽ മുട്ട്‌ കുത്തി ഇരുന്ന മഹി മെഡിസിൻ മാളൂട്ടിക്ക് നേരെ നീട്ടി മെഡിസിൻ കണ്ടതും അവളുടെ കരച്ചിൽ കൂടി വന്നു രുദ്രയുടെ വയറിൽ മുഖം അമർത്തിവെച്ചു അവൾ കരയാൻ തുടങ്ങിയതും മഹി രുദ്രയെ ഒന്ന് നോക്കി

"അച്ഛന്റെ മാളൂട്ടി ഈ മരുന്ന് കഴിച്ചേ ..... ഇത് കഴിച്ചാൽ അല്ലെ മാളൂട്ടീടെ വേദന മാറു ...." മഹി അവളെ കൊഞ്ചിച്ചതും അവൾ വാശിയോടെ കരയാൻ തുടങ്ങി "മാളൂ .....😡" രുദ്രയുടെ ഒറ്റ വിളിയിൽ അവൾ ഞെട്ടിപ്പിടഞ്ഞു എണീറ്റിരുന്നു രുദ്ര ദേഷ്യത്തോടെ നോക്കുന്നത് കണ്ടതും അവൾ വിതുമ്പിക്കരയാൻ തുടങ്ങി "കണ്ണ് തുടക്കെടി ..... ശബ്ദം പുറത്തു വരരുത് ...." രുദ്ര ശബ്ദമുയർത്തിയതും മാളൂട്ടി വേഗം കണ്ണ് തുടച്ചുകൊണ്ട് വാപൊത്തി ഇരുന്നു ശബ്ദം പുറത്തുവരാതിരിക്കാൻ അവൾ വാ പൊത്തി വിതുമ്പുന്നത് കണ്ടതും മഹിക്ക്‌ പാവം തോന്നി "എന്താടി ഇത് .... ഇങ്ങനെയാണോ കുഞ്ഞിനെ മരുന്ന് കഴിപ്പിക്കേണ്ടേ ...."

മഹി ബെഡിലേക്ക് ഇരുന്നുകൊണ്ട് മാളൂട്ടിയെ എടുത്ത് മടിയിൽ വെച്ചതും അവൾ മഹിയുടെ നെഞ്ചിൽ അള്ളിപ്പിടിച്ചു നിന്ന് വിതുമ്പി അത് കണ്ടതും മഹി രുദ്രയെ ഒന്ന് തുറിച്ചു നോക്കി "മഹിയേട്ടൻ ഒന്ന് മിണ്ടാതിരുന്നേ ..... ഇവൾ മരുന്ന് കഴിക്കുമോന്ന് ഞാനൊന്ന് നോക്കട്ടെ ...." അതും പറഞ്ഞു അവൾ മെഡിസിൻ മാളൂട്ടിയുടെ നേർക്ക് നീട്ടിയതും അവൾ പേടിയോടെ അത് വായിലാക്കി വെള്ളവും കുടിച്ചു "കണ്ടില്ലേ ..... ഇവരോട് ഇങ്ങനെ നിന്നാലേ ശെരിയാകു ....." രുദ്ര ചിരിയോടെ പറഞ്ഞതും മഹി അവളെ നോക്കി കണ്ണുരുട്ടി "പിള്ളേരെ ഇങ്ങനെ ഒക്കെ പേടിപ്പിച്ചാൽ അവർക്ക് നിന്നോടുള്ള അടുപ്പം കുറയത്തെ ഉള്ളൂ ....."

മഹി മാളൂട്ടിയെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞതും രുദ്ര ഒന്ന് ചിരിച്ചു "എന്നാര് പറഞ്ഞു ...... അമ്മേടെ പൊന്ന് വാടാ ....." മഹിയോട് അത് പറഞ്ഞു അവൾ മാളൂട്ടിയുടെ നേരെ കൈ നീട്ടിയതും അവൾ പല്ല് കാട്ടി ചിരിച്ചുകൊണ്ട് രുദ്രയുടെ മേലേക്ക് ചാടി അത് കണ്ട് മഹി ഒന്ന് അമ്പരന്നു ഇത്രയും നേരം രുദ്രയെ പേടിച്ചു ഇരുന്ന് മോങ്ങിയ പെണ്ണാ ..... ഇപ്പൊ അവളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചു ഇളിച്ചോണ്ട് നിൽക്കുന്നത് "ഇവര് ജനിച്ചു വീണപ്പോ തൊട്ട് ഞാൻ ഇങ്ങനെയാ ഇവരോട് പെരുമാറിയിട്ടുള്ളെ ...... പക്ഷെ എന്റെ മക്കൾക്ക് എന്നെ വെറുക്കാനൊന്നും പറ്റില്ല ..... അല്ലേടാ വാവേ ....?" അവളെ വയറിൽ ഇക്കിളിപ്പെടുത്തിക്കൊണ്ട് രുദ്ര ചോദിച്ചതും അവൾ പൊട്ടിപ്പൊട്ടി ചിരിച്ചു അവളെ ചിരിപ്പിച്ചുകൊണ്ട് പുറത്തേക്ക് കൊണ്ടുപോകുന്ന രുദ്രയെ നോക്കി അമ്പരപ്പോടെ അവൻ ഇരുന്നു

ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിക്ക് വെച്ച് കിച്ചുവിനെ കണ്ട സൂര്യൻ കാർ സഡ്ഡൻ ബ്രേക്ക് ഇട്ട് നിർത്തി ജോലി കഴിഞ്ഞ്‌ കോളേജിൽ നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുവായിരുന്നു കിച്ചു അവളെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു അവൻ കുറച്ചു മുന്നോട്ടായി നിർത്തിയ കാറിൽ നിന്നും പുറത്തേക്കിറങ്ങിക്കൊണ്ട് ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു അപ്പോഴാണ് ഒരാൾ അവളുടെ അടുത്തേക്ക് വന്നു നിൽക്കുന്നത് കണ്ടത് "കൃഷ്ണാ ....." അയാൾ മടിച്ചു മടിച്ചാണ് അവളെ വിളിച്ചത് അത് കണ്ടതും സൂര്യൻ അവിടെ തന്നെ നിന്ന് അവരെ ഉറ്റുനോക്കി "എന്താ അരുൺ സർ ....."

അവൾ അയാൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചതും അയാൾ പരിഭ്രമത്തോടെ നിന്നു ..... നെറ്റിയിൽ നിന്ന് ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുള്ളികളെ കർചീഫ് കൊണ്ട് തുടച്ചുമാറ്റി അയാളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടപ്പോൾ തന്നെ സൂര്യന് കാര്യം മനസ്സിലായി അവൻ മാറിൽ കൈയും കെട്ടി നിന്ന് അവരെ ഉറ്റുനോക്കി "കൃഷ്ണാ ..... എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു ....." അയാളത് പറഞ്ഞതും അവൾ നെറ്റി ചുളിച്ചു അയാളെ നോക്കി "എന്താ സർ ....?" "അത് പിന്നെ ..... ഞാൻ ..... എനിക്ക് ...."അയാൾ വാക്കുകൾക്കായി പരതി "എന്താണേലും പറഞ്ഞോളൂ സർ ....." "അത് പിന്നെ കൃഷ്ണാ ..... എനിക്ക് തന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് ....."

അയാൾ കണ്ണടച്ച് ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞതും കിച്ചു ഒന്ന് ഞെട്ടി അത് കേട്ട് സൂര്യന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു "ഞാൻ എന്റെ വീട്ടുകാരെ കൂട്ടി കൃഷ്ണയുടെ വീട്ടിലേക്ക് വരുന്നതിനെക്കുറിച്ചു എന്താ കൃഷ്ണയുടെ അഭിപ്രായം ....." "വളരെ മോശം അഭിപ്രായമാണ് ....." പെട്ടെന്ന് സൂര്യയുടെ ശബ്ദം കേട്ടതും രണ്ടുപേരും ഒരുപോലെ തിരിഞ്ഞു നോക്കി ..... അവനെ കണ്ട കിച്ചു ചെറുതായി ഒന്ന് ഞെട്ടി "excuseme ..... Who are you ....?" അരുൺ അല്പം ഗൗരവത്തോടെ ചോദിച്ചതും സൂര്യൻ കിച്ചുവിന്റെയും അരുണിന്റേയും ഇടയിലേക്ക് വന്നു നിന്നു "ഞാനോ ....?" അവൻ കിച്ചുവിനെ ഒന്ന് നോക്കിക്കൊണ്ട് അയാളോട് ചോദിച്ചു ........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story