രുദ്ര: ഭാഗം 49

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"excuseme ..... Who are you ....?" അരുൺ അല്പം ഗൗരവത്തോടെ ചോദിച്ചതും സൂര്യൻ കിച്ചുവിന്റെയും അരുണിന്റേയും ഇടയിലേക്ക് വന്നു നിന്നു "ഞാനോ ....?" അവൻ കിച്ചുവിനെ ഒന്ന് നോക്കിക്കൊണ്ട് അയാളോട് ചോദിച്ചു അയാൾ സംശയത്തോടെ അവനെ നോക്കി "ഞാൻ സൂര്യ ..... സൂര്യദേവ് ..... താനിപ്പോ കെട്ടാൻ നോക്കുന്ന ഇവളെ കെട്ടാൻ പോകുന്നത് ഞാനാ ....." അവളുടെ തോളിൽ കൈയിട്ട് തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട് അവൻ പറഞ്ഞതും അയാൾക്കൊപ്പം കിച്ചുവും ഞെട്ടി "what ......?!" അയാൾ അല്പം ഞെട്ടലോടെയും നിരാശയോടെയുമാണ് അത് ചോദിച്ചത് "കേട്ടില്ലെന്നുണ്ടോ ..... ഇവളെന്റെ പെണ്ണാണെന്ന് ..... And mainly ..... ഇവളുടെ പിറകെയുള്ള നടത്തം ഇല്ലേ ...അതങ്ങ് നിർത്തിക്കോണം .....

ഇനിയൊരിക്കൽ കൂടി എനിക്ക് ഇത് പറയേണ്ടി വരരുത് ......" സൂര്യയുടെ മുഖത്തു ശാന്തത നിറഞ്ഞു നിന്നെങ്കിലും അവന്റെ വാക്കുകളിലെ ഭീഷണി അരുണിന് വ്യക്തമായിരുന്നു "വന്നാൽ .....!!" അവനുനേരെ വിരല് ചൂണ്ടി താക്കീതിന്റെ സ്വരത്തിൽ അവൻ പറയുമ്പോൾ സൂര്യന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു "എന്ത് നോക്കി നിക്കുവാടി ....? പോയി കാറിൽ കേറെടി ....." സൂര്യ ഒച്ചയെടുത്തതും അവൾ മുന്നും പിന്നും നോക്കാതെ ഓടിപ്പോയി കാറിൽ കയറി ഇരുന്നു "അപ്പൊ ശരി എന്നാൽ ..... And very nice to meet you ....."

അരുണിന്റെ കൈ പിടിച്ചു കനത്തിൽ തന്നെ ഒരു ഷേക്ക്ഹാൻഡ് അങ്ങ്‌ കൊടുത്തു കൈയിലെ സകല എല്ലുകളും ഒടിഞ്ഞു മടങ്ങിയ വേദന തോന്നി അരുണിന് കൈയും പിടിച്ചു എരിവ് വലിച്ചു നിൽക്കുന്ന അരുണിനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൻ കാറിനടുത്തേക്ക് നടന്നു "എന്താടി നോക്കുന്നെ ....?" കാറിലേക്ക് കയറിക്കൊണ്ട് അവനെ നോക്കി മിഴിച്ചിരിക്കുന്ന കിച്ചുവിനോട് അവൻ ഗൗരവത്തോടെ ചോദിച്ചതും അവളുടെ മുഖം കൂർത്തു "എന്താന്നോ ..... എന്തൊക്കെയാടോ താനാ അരുൺ സാറിനോട് വിളിച്ചു കൂവിയത്‌ ..... ആര് ആരെ കെട്ടുമെന്നാ ....?😡...." അവൾ അവനെ നോക്കി കണ്ണുരുട്ടിയതും അവൻ നെറ്റി ചുളിച്ചു നോക്കി "എന്തേ നീ കേട്ടില്ലേ ...... ?"

അവൻ ഗൗരവത്തോടെ ചോദിച്ചതും അവളുടെ മുഖം വീർത്തു "എന്താടി ....?" അവളുടെ നോട്ടം കണ്ടവൻ നെറ്റി ചുളിച്ചു "ആരോട് ചോദിച്ചിട്ടാ താൻ അരുൺ സാറിനോട് അങ്ങനെ ഒക്കെ പറഞ്ഞത് ..... ഞാൻ തന്റെ പെണ്ണാണെന്ന് താൻ മാത്രം അങ്ങ്‌ ....." ബാക്കി പറയും മുന്നേ അവളുടെ തലയുടെ പിന്നിൽ പിടിച്ചു അവൻ അവളുടെ ചുണ്ടുകളെ അവന്റെ ചുണ്ടുകളാൽ ബന്ധിച്ചു പ്രതീക്ഷിക്കാത്തതു കൊണ്ട് തന്നെ അവളുടെ കണ്ണുകൾ വികസിച്ചു ..... പ്രതികരിക്കാൻ മറന്ന് അവൾ അങ്ങനെ ഇരുന്നു നെറ്റിയിൽ നിന്ന് വിയർപ്പു തുള്ളികൾ ഒഴുകി ഇറങ്ങിയതും അവളൊരു ഞെട്ടലോടെ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു

എന്നാൽ അവൻ അതൊന്നും വകവെക്കാതെ അവളുടെ കീഴ്ച്ചുണ്ടിനെ താലോലിച്ചു കൊണ്ടിരുന്നു അവളുടെ തലയിൽ വെച്ചിരുന്ന അവന്റെ വലം കൈ അവളുടെ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്നത് അറിഞ്ഞതും അവൾ സകലശക്തിയും എടുത്ത് അവനെ തള്ളിമാറ്റി കിതപ്പോടെ അവനെ നോക്കി പേടിപ്പിക്കുന്ന അവളെ നോക്കി അവൻ കള്ളച്ചിരി ചിരിച്ചതും അവളുടെ മുഖം ഒന്നുകൂടി വീർത്തു "ഇനിയും ഓരോന്ന് ചോദിച്ചു എന്റെ ചെവി തിന്നാൻ ആണ് പ്ലാൻ എങ്കിൽ എനിക്കിതു പോലെ ഇനിയും തരേണ്ടി വരും ..... So ..." അവൻ ഒരു ചിരിയോടെ അവളെ നോക്കിക്കൊണ്ട് അവന്റെ ചുണ്ട് വിരലുകൊണ്ട് തുടച്ചതും അവൾ അവനെ നോക്കി നെറ്റി ചുളിച്ചു "so ....?"

"shut your mouth ....." അതും പറഞ്ഞവൻ കാർ ഹൈ സ്പീഡിൽ പറപ്പിച്ചതും അവളൊന്ന് ആടിക്കൊണ്ട് ഒരുവശത്തേക്ക് പോയി വീണു കാറിൽ അള്ളിപ്പിടിച്ചു നേരെ ഇരുന്നുകൊണ്ട് അവൾ സീറ്റ് ബെൽറ്റ് വലിച്ചിട്ടു മുന്നോട്ട് നോക്കി ചിരിയോടെ ഡ്രൈവ് ചെയ്യുന്ന അവനെ നോക്കി മുഖം വീർപ്പിച്ചു പുറത്തേക്ക് നോക്കിയിരുന്നു "ഒന്ന് നിന്നേ ...." വീടിന് മുന്നിൽ കാർ വന്ന് നിന്നതും ഡോർ തുറന്ന് ഇറങ്ങാൻ തുനിഞ്ഞ കിച്ചുവിനോടായി അവൻ പറഞ്ഞു "മ്മ് എന്താ ....🤨...?" "ഇനി ഈ അരുൺ സാറിനെ പോലെ ആരെങ്കിലും വന്നാൽ .... നിനക്ക് ഒരു ചെക്കനുണ്ടെന്ന് പറഞ്ഞേക്ക് ....." പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു "ഇല്ലെങ്കിൽ ....?"

അവൾ ഗൗരവത്തോടെ ചോദിച്ചതും അവനൊന്ന് ചിരിച്ചു "ഇല്ലെങ്കിൽ ..... പിന്നെ ഒന്നും പറയാൻ നീ ഉണ്ടാവില്ല .... " അതും പറഞ്ഞു മറുപടി കാക്കാതെ അവൻ കാർ പറപ്പിച്ചതും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി തത്തിക്കളിച്ചു അവൾ സ്വയം തലക്കടിച്ചുകൊണ്ട് തിരിഞ്ഞു നടന്നതും അവിടെ കൈയും കെട്ടി നിന്ന് അവളെ ഉറ്റുനോക്കുന്ന കിരണിനെയും പാർവതിയെയും കണ്ട് അവളൊന്ന് ഞെട്ടി "എന്താടി ഒരു ചുറ്റിക്കളി ....?" അവളെ ചൂഴ്ന്ന് നോക്കിക്കൊണ്ട് പാർവതി ചോദിച്ചതും അവളൊന്ന് പതറി "അത് .... പിന്നെ അമ്മാ .... ഞാൻ ...." "നിന്ന് വിക്കണ്ട ..... കയറി പൊയ്ക്കോ ...." പാർവതിയെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് കിരൺ പറഞ്ഞതും അവളൊന്ന് ഇളിച്ചുകൊണ്ട് അകത്തേക്ക് ഓടി 

ടെറസ്സിൽ ഉണക്കാനിട്ട പിള്ളേരുടെ ഡ്രസ്സ് എടുക്കുവായിരുന്നു രുദ്ര പെട്ടെന്ന് ഇടുപ്പിലൂടെ രണ്ട് കൈകൾ മുറുകിയതും അവൾ ഞെട്ടലോടെ കുതറി മാറി .... കൈയിലിരുന്ന തുണി ഒക്കെ താഴെ വീണു പിന്നിൽ അവളെ നോക്കി മീശയും പിരിച്ചു നിൽക്കുന്ന മഹിയെ കണ്ടതും അവൾ നെഞ്ചിൽ കൈ വെച്ച് ആശ്വസിച്ചു "മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ ഇറങ്ങിയേക്കുവാണോ ...." അവൾ കൈ രണ്ടും ഇടുപ്പിൽ കുത്തി അവനെ നോക്കി കണ്ണൂരുട്ടിയതും അവന്റെ കണ്ണുകൾ ആഞ്ഞു വീശുന്ന കാറ്റിൽ പാറി പറക്കുന്ന സാരിക്കിടയിലൂടെ കാണുന്ന അവളുടെ പൊക്കിൾ ചുഴിയിലേക്ക് പാറി വീണു അവൻ കള്ളച്ചിരിയോടെ അവളെ നോക്കികൊണ്ട് അവളുടെ നഗ്നമായ ഇടുപ്പിൽ ഒന്ന് പിച്ചി അവളൊന്ന് വിറച്ചുകൊണ്ട് ഇടുപ്പിൽ കുത്തിയ കൈകൾ താഴ്ത്തിയിട്ടു

അത് കണ്ടതും അവൻ അവൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു അവൾ ഒരു വിറയലോടെ അവനെ വീക്ഷിച്ചു അവൻ പതിയെ അവളുടെ വയറിനെ മറച്ചുകൊണ്ട് പാറി വീഴുന്ന സാരി മാറ്റിക്കൊണ്ട് അവളുടെ പൊക്കിൾചുഴിയിൽ അമർത്തി മുത്തി പെരുവിരലിൽ നിന്ന് ഒരു തരിപ്പ് കയറുന്നത് അവൾ അറിഞ്ഞു ..... അറിയാതെ കണ്ണുകൾ കൂമ്പിയടഞ്ഞു അവന്റെ കുറ്റിത്താടി അവളെ ഇക്കിളിപ്പെടുത്തിയതും അവൾ സാരിത്തുമ്പ് പിടിച്ചു ഞെരിച്ചു അത് കണ്ടതും അവൻ ചിരിയോടെ എണീറ്റ് നിന്നു അവന്റെ മുന്നിൽ വിറയലോടെ നിൽക്കുന്ന അവളെ കണ്ടപ്പോൾ അവനു ചിരിയാണ് വന്നത് "എന്റെ രണ്ട് പിള്ളേരെ പ്രസവിച്ചിട്ടും നിനക്ക് ഇപ്പോഴും പേടി മാറിയില്ലേ ...?" അവന്റെ ചോദ്യം കേട്ടതും അവൾ ആകെ വിളറി വെളുത്തു "മാ ... മാളൂന് മെഡിസിൻ കൊടുക്കാൻ സമയം ആയി ...."

അതും പറഞ്ഞു തിരിഞ്ഞോടുന്ന രുദ്രയെ നോക്കി ചിരിയോടെ അവൻ നിന്നു  "അച്ചൂട്ടാ ..... മാളു എന്ത്യേ .....?" സോഫയിൽ ഉറങ്ങിക്കിടക്കുന്ന കണ്ണന്റെ മുതുകിലിരുന്ന് കളിക്കുന്ന അച്ചുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് രുദ്ര ചോദിച്ചതും അവൻ കുറച്ചു അപ്പുറത് മാറി ഇരുന്ന് മാളൂട്ടിയെ കളിപ്പിക്കുന്ന നീതുവിന് നേരെ കൈ ചൂണ്ടി കാണിച്ചു അത് കണ്ടതും അവൾ ഒന്ന് ചിരിച്ചുകൊണ്ട് അച്ചുവിനെ എടുത്ത് അവളുടെ നേർക്ക് നടന്നു "നീതു .... മോളെ ഇങ് തന്നേക്ക് .... അവൾക്ക് മരുന്ന് കൊടുക്കാൻ സമയം ആയി .... ഞാൻ വരുന്നത് വരെ ഈ ചെക്കനെ ഒന്ന് നോക്കിക്കോണേ ...." നീതുവിന്റെ അടുത്തായി അച്ചുവിനെ ഇരുത്തിക്കൊണ്ട് മാളൂട്ടിയെ എടുത്ത് അവൾ മുകളിലേക്ക് പോയതും നീതു അച്ചുവിന് നേരെ തിരിഞ്ഞു അവൾ അവനെ എടുക്കാൻ തുനിഞ്ഞതും അവൻ അവിടുന്ന് ഊന്നിറങ്ങി

കണ്ണന്റെ അടുത്തേക്ക് ഉരുണ്ടുരുണ്ട് ഓടിയതും നീതു അവന്റെ പിന്നാലെ ഓടി "അച്ചൂട്ടാ നിക്ക് ...." അവൾ അവന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞതും അവൻ സോഫയിൽ വലിഞ്ഞുകേറി അതിൽ കിടന്ന കണ്ണൻ മലർന്നു കിടന്നതും അവൻ കണ്ണന്റെ പുറത്തു കയറി ഇരുന്നു അവൾ ഒന്ന് മടിച്ചുകൊണ്ട് അച്ചുവിനെ എടുക്കാൻ കുനിഞ്ഞതും അവൻ അവളുടെ ഇടയിൽ കൂടി താഴേക്ക് നൂഴ്ന്ന് ഇറങ്ങി അവളുടെ കാലിൽ കാലു വെച്ച് വീഴ്ത്തിക്കൊണ്ട് അവൻ അവിടുന്ന് ഓടി അവൾ ബാലൻസ് ചെയ്യാൻ കഴിയാതെ നേരെ കണ്ണന്റെ നെഞ്ചിലേക്ക് പോയി വീണു ഞെട്ടിയുണർന്ന കണ്ണൻ കാണുന്നത് അവന്റെ മുഖത്തോട് അടുത്തുനിൽക്കുന്ന നീതുവിന്റെ മുഖമാണ് ........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story