രുദ്ര: ഭാഗം 50

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഞെട്ടിയുണർന്ന കണ്ണൻ കാണുന്നത് അവന്റെ മുഖത്തോട് അടുത്തുനിൽക്കുന്ന നീതുവിന്റെ മുഖമാണ് അവൾ പെട്ടെന്ന് ഞെട്ടിക്കൊണ്ട് എണീക്കാൻ പോയതും അവളുടെ കാലു തെന്നി അവന്റെ മുകളിൽക്കൂടി തന്നെ അവൾ വന്നു വീണു ചെന്ന് വീണപ്പോൾ രണ്ടിന്റേം തല രണ്ടും കൂട്ടിയിടിച്ചു രണ്ടുപേരും ഒന്ന് എരിവ് വലിച്ചുകൊണ്ട് തല ഉഴിഞ്ഞുകൊണ്ട് പരസ്പരം നോക്കി അവന്റെ പുറത്തു കിടന്ന് തല ഉഴിയുന്ന അവളെ നോക്കി അവൻ കള്ളച്ചിരിയോടെ കിടന്നു അത് കണ്ടതും അവൾ വേഗം എണീക്കാൻ ഭാവിച്ചു

അവളെ എണീക്കാൻ അനുവദിക്കാതെ അവളുടെ ഇടുപ്പിലൂടെ അവൻ ചേർത്ത് പിടിച്ചതും ഞെട്ടലോടെ അവൾ അവനെ നോക്കി കണ്ണും തള്ളി അവനെ നോക്കുന്ന നീതുവിനെ നോക്കി അവൻ പുരികമുയർത്തിയതും അവൾ അവന്റെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചു "എന്താ ഈ കാണിക്കണേ ..... എന്നെ വിട് ...." അവൾ അവന്റെ കൈ പിടിച്ചു മാറ്റാൻ നോക്കിക്കൊണ്ട് പറഞ്ഞതും അവളുടെ ഇടുപ്പിൽ അവന്റെ കൈ മുറുകി "വിടണോ .....?" ചുണ്ടിൽ കുസൃതി ചിരി നിറച്ചു കൊണ്ടവൻ ചോദിച്ചതും അവളൊന്ന് കൂർപ്പിച്ചു നോക്കികൊണ്ട് ഒന്ന് അമർത്തി മൂളി

"എന്നാലേ ...... വിടാൻ എനിക്ക് സൗകര്യമില്ല ....." അത് പറഞ്ഞുകൊണ്ടവൻ അവളെ പിടിച്ചു വലിച്ചതും അവളുടെ മുഖം അവന്റെ മുഖത്തോട് അടുത്ത് വന്നു അവൻ കൂളായി അവളെ കെട്ടിപ്പിടിച്ചു അങ്ങനെ കിടക്കുന്നത് കണ്ടതും അവൾക്ക് ദേഷ്യം വന്നു "കൈയെടുക്കടോ .....😡" അവൾ കണ്ണ് രണ്ടും പൂട്ടി ദേഷ്യത്തോടെ പറഞ്ഞു "ഇല്ലെങ്കിൽ .....?" അവൻ അവളെ ശുണ്ഠിപിടിപ്പിക്കാൻ ചിരിയോടെ പറഞ്ഞു "എന്റെ കൈയീന്ന് വാങ്ങി കൂട്ടും ....😡" അവൾ കടുപ്പിച്ചു പറഞ്ഞതും അവന്റെ ചിരി ഒന്ന് കൂടി "കിസ്സാ....?"

അവൻ അവളെ ചുറ്റിപ്പിടിച്ചു ചോദിച്ചതും അവളുടെ മുഖം വീർത്തു "കളിക്കാതെ വിടെടോ എന്നെ ....." അവൾ ശബ്ദമുയർത്തിയതും അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൻ അവളെ വിട്ടു അവനെ ഒന്ന് തുറിച്ചുനോക്കി അവൾ പോകാൻ നിന്നതും അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് വന്നു വീണു ..... അവൾ ദേഷ്യത്തോടെ അവനെ നോക്കി പല്ല് കടിച്ചു "കളിയല്ലാത്ത ഒരു കാര്യം പറയാനാ .....😉" അവളെ നോക്കി കണ്ണിറുക്കികൊണ്ട് അവൻ പറഞ്ഞതും അവൾ മുഖം ചുളിച്ചു അവനെ നോക്കി "I love you .....😘”

അവളുടെ കാതിൽ ചുണ്ടു ചേർത്തുകൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് വിറച്ചു "ഇനി പൊയ്ക്കോ ...." അവൾക്ക് നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൻ അവളിലെ പിടി വിട്ടതും അവൾ ഏതോ ലോകത്തെന്ന പോലെ അങ്ങനെ കിടന്നു "നീതു ..... അച്ചു എവി .....😲" മാളൂട്ടിയെ ഉറക്കി കിടത്തിക്കൊണ്ട് അച്ചുവിനെ എടുക്കാൻ വന്ന രുദ്ര ആ കാഴ്ച കണ്ട് ഞെട്ടി രുദ്രയുടെ ശബ്ദം കേട്ടതും രണ്ടുപേരും ഞെട്ടി പിടഞ്ഞു എണീറ്റു വിട്ട് നിന്നു നീതു രുദ്രയുടെ മുഖത്തു നോക്കാനാവാതെ തല താഴ്ത്തി നിന്നു "സ് ....ശ്രീ ..... നീ എപ്പോ വന്നു ....."

അവൻ ചമ്മൽ മറച്ചുകൊണ്ട് ചോദിച്ചതും അവൾ അവനെ ഒന്ന് ഇരുത്തി നോക്കി "കണ്ണേട്ടൻ ഇവൾക്ക് കിസ് കൊടുത്തു കഴിഞ്ഞപ്പോൾ ....." അവൾ കൈരണ്ടും മാറിൽ പിണച്ചുകെട്ടി പറഞ്ഞതും നീതു അവിടുന്ന് മുകളിലേക്ക് ഓടി "അത്‌ ..... അത് പിന്നെ ..... അല്ല അച്ചു എവിടെ 😁 മോനെ അച്ചൂട്ടാ ..... " അതും പറഞ്ഞു കണ്ണൻ അവിടുന്ന് തടി തപ്പിയതും രുദ്ര ഒന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന മഹിയെ കണ്ട് ഞെട്ടി "ഹോ .... പേടിച്ചു പോയല്ലോ ..... ഏത് നേരവും ഇങ്ങനെ മനുഷ്യനെ പേടിപ്പിക്കാമെന്ന് നിങ്ങൾക്ക് വല്ല നേർച്ചയുമുണ്ടോ .....?" അവൾ നെഞ്ചിൽ ഒന്ന് കൈ വെച്ച് അവനെ നോക്കി കണ്ണുരുട്ടിയതും അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു നെഞ്ചോട് ചേർത്ത് നിർത്തി

"മഹിയേട്ടാ ..... എന്താ ഈ കാണിക്കുന്നേ ....വിട്ടേ ..... ആരേലും കണ്ടാൽ ....." "ആരേലും കണ്ടാൽ എന്താ .....?" അവൻ ചിരിയോടെ അവളുടെ കവിളിലൂടെ വിരലോടിച്ചു കണ്ണുകൾ അവളുടെ ചുണ്ടിൽ എത്തി നിന്നതും ഒരു കള്ളച്ചിരിയോടെ അവനാ ചുണ്ടുകളെ വിരലുകൊണ്ട് പിടിച്ചു വലിച്ചതും അവൾ കണ്ണും തള്ളി അവനെ നോക്കി "രുദ്രാ ....." അവന്റെ ആർദ്രമായ സ്വരം കേട്ടവൾ കണ്ണ് വിടർത്തി അവനെ നോക്കി "I love you ....." അവളുടെ കണ്ണുകളിലേക്ക് നോക്കിയവൻ പറഞ്ഞതും അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു

അത് കണ്ടതും അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു അവളുടെ ചുണ്ടിൽ അമർത്തി മുത്തിക്കൊണ്ട് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി "still i love ...." അവൻ അത് പറയാൻ വന്നതും "അമ്മേ ......" പുറത്തു നിന്ന അച്ചുവിനെ തൂക്കിക്കൊണ്ട് ഹേമയെ വിളിച്ചു അകത്തേക്ക് വന്ന സൂര്യയെ കണ്ട് രണ്ടുപേരും പരസ്പരം അകന്ന് മാറി രുദ്രയെ നോക്കി കള്ളച്ചിരിയോടെ നിൽക്കുന്ന മഹിയെയും വിളർച്ചയോടെ നിൽക്കുന്ന രുദ്രയെയും അവനൊന്ന് ഇരുത്തി നോക്കി "അച്ഛന്റെ പൊന്ന് വാടാ ...... " സൂര്യന്റെ നോട്ടം വക വെക്കാതെ അവൻ അച്ചുവിന്റെ നേരെ കൈ നീട്ടിയതും അവൻ ഒറ്റ കുതിപ്പിൽ മഹിയുടെ തോളത്തേക്ക് ചാഞ്ഞു രുദ്രയെ ഒന്നുകൂടി നോക്കികൊണ്ട് പുറത്തേക്ക് പോകുന്ന മഹിയെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവൾ സൂര്യനെ നോക്കി ഒന്ന് ഇളിച്ചുകൊണ്ട് മുകളിലേക്ക് പോയി

 "വരൂ .... എല്ലാരും അകത്തേക്ക് കയറി ഇരിക്ക് ....." അല്ലുവിന്റെ സംസാരം കേട്ടാണ് അന്നു പുറത്തേക്ക് വന്നത് പുറത്തു നിൽക്കുന്ന ആളുകളെ കണ്ടു അവൾ ഞെട്ടി അൻവറും ഫിദയും അവരുടെ ഫാമിലിയും "ഇവരിപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ ...." അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് അകത്തേക്ക് തിരിഞ്ഞോടി "ഇന്ന് വരുമെന്ന് ഒന്ന് പറഞ്ഞത് പോലുമില്ലല്ലോ ....." അല്ലു അത് ചോദിച്ചതും അൻവർ ഒന്ന് ചിരിച്ചു "ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി .... അവളോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ ....?" അൻവറിന്റെ ചോദ്യത്തിന് ഇല്ലെന്ന് അവൻ തലയാട്ടി ഇടക്കൊക്കെ ഫിദയുടെ കണ്ണുകൾ അവനെ തേടി വരുന്നുണ്ടെന്ന് അറിഞ്ഞതും അല്ലുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു

എങ്കിലും അവളെ നോക്കാൻ അവൻ കൂട്ടാക്കിയില്ല അപ്പോഴേക്കും അവർക്ക് കുടിക്കാനുള്ളതുമായി അന്നു അങ്ങോട്ട് വന്നു "അല്ലു ..... വിരോധം ഇല്ലെങ്കിൽ ഞാൻ അംനയോട് തനിച്ചൊന്ന് സംസാരിച്ചോട്ടെ .....?" അൻവറിന്റെ ആവശ്യം കേട്ടതും സമ്മതമറിയിച്ചുകൊണ്ട് അവൻ തലയാട്ടി ചിരിച്ചു അംന വിറച്ചു വിറച്ചു നിന്നതും അൻവർ അകത്തേക്ക് നടന്നു അല്ലു അവളോട് ചെല്ലാൻ പറഞ്ഞതും അവൾ മടിച്ചു മടിച്ചു അകത്തേക്ക് നടന്നു അത് കണ്ടതും ഫിദയും ഉമ്മയും (ഭദ്ര ) ഉപ്പയും ചിരിയോടെ ഇരുന്നു  "ഞാനൊന്ന് പ്രൊപ്പോസ് ചെയ്തപ്പോ ചിലർക്കൊക്കെ മുടിഞ്ഞ ജാഡ ആയിരുന്നല്ലോ ......" അൻവർ ഭിത്തിയോട് ചാരി നിന്ന് പുരികം പൊക്കി ചോദിക്കുന്നത് കേട്ടതും അന്നു തല കുനിച്ചു നിന്നു

"ആർക്കോ എന്നോട് ഭയങ്കര ഇഷ്ടമാണെന്നോ ... എന്നെ ജീവനാണെന്നോ മറ്റോ കേട്ടല്ലോ ....." അൻവർ പോക്കറ്റിൽ കൈയിട്ട് നിന്നതും അവൾ അതേ നിർത്തം നിന്നു അത് കണ്ടതും അൻവർ അവളുടെ അടുത്തേക്ക് വന്നു "ഇഷ്ടമായിരുന്നെങ്കിൽ നിനക്ക് അങ്ങ്‌ തുറന്ന് പറഞ്ഞാലെന്തായിരുന്നു ..... വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ .....😬" അവനത് പറഞ്ഞതും അവൾ കണ്ണും നിറച്ചു അവനെ നോക്കി "hey ..... അതിന് താനെന്തിനാ കരയുന്നെ ..... Leave it ..... ഞാൻ വെറുതെ പറഞ്ഞതാടോ ....." അവളെ നോക്കി അവൻ സൗമ്യമായി പറഞ്ഞതും അവൾ കണ്ണ് നിറച്ചു അങ്ങനെ നിന്നു "എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല സർ .....!!" പെട്ടെന്ന് അവളിൽ നിന്ന് അങ്ങനെ കേട്ടതും അവൻ ഞെട്ടിത്തരിച്ചു നിന്നു പോയി

"അന്നു ..... താൻ എന്താ ഈ പറയുന്നേ ...." അവന്റെ മുഖത്തു ദൈന്യത നിറഞ്ഞു നിന്നു "സാറിനോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല ..... ഒരുപാട് ഇഷ്ടമാണ് ..... പക്ഷെ ..... എനിക്ക് അതിനേക്കാളൊക്കെ വലുതാണ് എന്റെ കാക്കു ..... കാക്കൂനെ വിട്ട് ഞാൻ എങ്ങോട്ടും ഇല്ല .... എനിക്ക് കാക്കു ഇല്ലാതെ പറ്റില്ല ....." അവൾ കണ്ണ് നിറച്ചു പറയുന്നത് കേട്ടതും അൻവറിന്റെ ഉള്ളിൽ നിന്ന് ഒരു ഭാരം ഇല്ലാതായത് അവൻ അറിഞ്ഞു "ഉഫ് ..... എന്റെ പെണ്ണേ .... എന്തോന്നാടോ ഇത് ..... വെറുതെ അങ്ങ്‌ ടെൻഷൻ അടിപ്പിക്കാ ..... ഈ കാരണം കൊണ്ടാണോ താൻ ഇത്രയും വലിയ ഒരു തീരുമാനം എടുത്തേ .....🤦🏻‍♂️ ഈ പെണ്ണ് ....." അൻവർ തലക്ക് കൈ കൊടുത്തതും അവൾ തല താഴ്ത്തി നിന്നു

"തന്നെയും തന്റെ കാക്കുവിനെയും തമ്മിൽ പിരിക്കാൻ എനിക്കും താല്പര്യമില്ല ..... താൻ തന്റെ കാക്കുവിന് കൊടുക്കുന്ന സ്നേഹത്തിന്റെ ഒരു പങ്ക് പറ്റാൻ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ ..... എനിക്കറിയാം അല്ലു നിന്റെ എല്ലാമാണെന്ന് .... അവനും നീ മാത്രമേ ഉള്ളൂ എന്നും അറിയാം ..... അതുകൊണ്ട് ഞാൻ ഒരിക്കലും അവനിൽ നിന്ന് തന്നെ പറിച്ചു മാറ്റില്ല ..... അത് ഞാൻ പണ്ടേ തീരുമാനിച്ചതാ ..... നിക്കാഹ് കഴിഞ്ഞാൽ തനിക്ക് പഴേത് പോലെ ഇവിടെ തന്നെ താമസിക്കാം ..... എനിക്കും എന്റെ വീട്ടുകാർക്കും അതിൽ യാതൊരു എതിർപ്പും ഇല്ല ..... തന്റെ കാക്കുവിനെ പോലെ വേണമെന്ന് ഞാൻ പറയില്ല ..... എന്നെ കൂടി സ്നേഹിച്ചാൽ മതി ....."

അവൻ പറഞ്ഞവസാനിപ്പിച്ചതും അവൾ നിറകണ്ണുകളോടെ അവനെ നോക്കി "അന്നൂ ...... എന്റെ മഹറിന് അവകാശിയാവാൻ .....എന്റെ നല്ല പാതിയായി ജീവിതകാലം മുഴുവൻ എന്നെ സ്നേഹിച്ചു എനിക്കൊപ്പം കഴിയാൻ തനിക്ക് സമ്മതമാണോ .....?" ആർദ്രമായി അവനത് ചോദിക്കുമ്പോൾ അവളുടെ നോട്ടം അവന്റെ പ്രണയം തുളുമ്പുന്ന കണ്ണുകളിലായിരുന്നു "സമ്മതം ..... ഒരു നൂറു വട്ടം സമ്മതം ....." അവന്റെ നെഞ്ചിലേക്ക് വീണുകൊണ്ടവൾ പൊട്ടിക്കരച്ചിലോടെ പറഞ്ഞതും പുഞ്ചിരിയോടെ അവൻ അവളെ ചേർത്ത് പിടിച്ചു

"നല്ല ജോബ് ഒക്കെ ആയില്ലേ ..... പെങ്ങളുടെ കാര്യവും ഓക്കേ ആയി ..... ഇനിയെന്താ മോന്റെ പ്ലാൻ ..... ?" ഫിദയുടെ ഉപ്പ ആയിരുന്നു അല്ലുവിനോട് അത് ചോദിച്ചത് "അങ്ങനെ പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ല അങ്കിൾ ...." അവൻ സൗമ്യമായി മറുപടി പറഞ്ഞതും ഫിദയുടെ മുഖത്തു ഒരു നിരാശ പടർന്നു "മോനെ ..... മോന് സമ്മതമാണെങ്കിൽ ..... അംന മോൾക്കൊപ്പം മോനും വന്നൂടെ ഞങ്ങളുടെ വീട്ടിലേക്ക് ..... എന്റെ മരുമകനായി .....?" ഒട്ടും ആലോചിക്കാതെയുള്ള അയാളുടെ ചോദ്യം കേട്ട് അവനൊന്ന് അമ്പരന്നു എന്ത് കണ്ടിട്ടാണ്

അയാൾ തന്റെ മകൾക്ക് വേണ്ടി എന്നെ ചോദിക്കുന്നതെന്ന് അവനു അത്ഭുതമായിരുന്നു "മോൻ ഒന്നും പറഞ്ഞില്ല ...." അയാളത് പറഞ്ഞപ്പോൾ ഫിദയുടെ മുഖത്ത് ആകാംക്ഷ കൂടി അത് അവൻ കൃത്യമായി കണ്ടിരുന്നു "അത് അങ്കിൾ .... എന്നോടൊന്നും തോന്നരുത് ..... എനിക്ക് ..... എനിക്ക് ഒരു കുട്ടിയെ ഇഷ്ടാണ് ..... ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് അവളെ മാത്രം ആയിരിക്കും ..... Sorry ...."........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story