രുദ്ര: ഭാഗം 51

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അത് അങ്കിൾ .... എന്നോടൊന്നും തോന്നരുത് ..... എനിക്ക് ..... എനിക്ക് ഒരു കുട്ടിയെ ഇഷ്ടാണ് ..... ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് അവളെ മാത്രം ആയിരിക്കും ..... Sorry ...." അത് ഫിദയുടെ നെഞ്ചിൽ തന്നെ വന്നു തറച്ചു കണ്ണുകൾ നിറഞ്ഞൊഴുകി ..... ഒരുപാട് ശ്രമിച്ചു .... അനുസരിക്കാൻ കണ്ണുകൾ തയ്യാറായില്ല അവന്റെ മുന്നിലിരുന്ന് കണ്ണീരടക്കാൻ അവൾ ഒരുപാട് ബുദ്ധിമുട്ടി അത് കണ്ടതും അല്ലുവിനെ ചുണ്ടിലെ പുഞ്ചിരിക്ക് തെളിച്ചം കൂടി അന്നുവിനൊപ്പം പുറത്തേക്ക് വരുന്ന അൻവറിനെ കണ്ടതും അവൾ അവിടുന്ന് എണീറ്റു "പോകാം ...." നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചുകൊണ്ട് ഫിദ അവിടുന്ന് പുറത്തേക്ക് നടന്നതും അൻവർ അല്ലുവിനെ നോക്കി കണ്ണുരുട്ടി

"എന്തിനാടാ അവളെ ഇങ്ങനെ കരയിക്കുന്നേ .... ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞൂടെ ....?" അൻവർ അത് പറഞ്ഞതും അവൻ കണ്ണിറുക്കി ഒന്ന് ചിരിച്ചു "സമയമായിട്ടില്ല അളിയാ .... നാളെ അവളുടെ പിറന്നാൾ അല്ലെ ..... നാളെ ഞാൻ അവൾക്ക് കൊടുക്കാൻ പോകുന്ന ഗിഫ്റ്റ്‌ എന്റെ പ്രണയമാണ് ..... ഇത്രയും കാലം ഉള്ളിൽ ഒളിപ്പിച്ച എന്റെ പ്രണയം ....." അവന്റെ വാക്കുകൾ കേട്ടതും അൻവറും ഉപ്പയും ഉമ്മയും തലയാട്ടി ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു പോയി "മ്മാ ......" മാളൂട്ടിയുടെ വിളിയും നിർത്താതെയുമുള്ള കരച്ചിലും കേട്ടാണ് മഹി മുറിയിലേക്ക് ഓടി വന്നത് കട്ടിലിൽ നിന്ന് താഴെ വീണു കിടക്കുന്ന മോളെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു "വാവേ കരയല്ലേടാ .... അച്ഛന്റെ പൊന്ന് കരയല്ലേ ..... വാവോ .... വാവോ ....."

മഹി മോളെ വാരി എടുത്തുകൊണ്ട് നെഞ്ചോട് ചേർത്തുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ നോക്കി ഉറക്കത്തിൽ മറിഞ്ഞു വീണതാണ് നെറ്റി മുഴച്ചിട്ടുണ്ട് ..... കൈയിലൊക്കെ ഉണ്ടായിരുന്ന മുറിവ് ഉണങ്ങാത്തതുകൊണ്ടാവും വീഴ്ചയിൽ ചോര ഒലിക്കുന്നുണ്ട് അതൊക്കെ കണ്ടപ്പോൾ തന്നെ മഹിയുടെ നിയന്ത്രണം വിട്ടിരുന്നു അതിന്റെ കൂടെ നിർത്താതെയുള്ള കരച്ചില് കൂടിയായപ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകി "രുദ്രാ .......!!" ആ വീട് ഇളകിമാറും വിധം അവൻ അലറി അച്ചുവിന് ചെറിയ പനിപോലെ വന്നതും വിശ്വനെ കാണിക്കാൻ പോയതായിരുന്നു രുദ്ര മഹിയുടെ അലർച്ച കേട്ടതും അവൾ അച്ചുവിനെ വിശ്വനെ ഏൽപ്പിച്ചു മുകളിലേക്കോടി

"എന്താ മഹിയേട്ടാ .....?" അവൾ അകത്തേക്ക് വന്നുകൊണ്ട് ചോദിച്ചതും മഹി അവളെ തുറിച്ചു നോക്കി അപ്പോഴാണ് വാവിട്ടു കരയുന്ന മോളെ അവൾ ശ്രദ്ധിക്കുന്നത് "മോളെ ....." അവൾ മോളെ എടുക്കാൻ തുനിഞ്ഞതും മഹി അവളെ തടഞ്ഞു "മോളെ ശ്രദ്ധിക്കാതെ നീ എവിടെപ്പോയി കിടക്കുവായിരുന്നു ......? ഞാൻ വരുമ്പോ നിലത്തു വീണു കിടന്നു കരയുവായിരുന്നു ...... നിനക്ക് മക്കളെ ഒന്ന് ശ്രദ്ധിച്ചാൽ എന്താ ...... ഓ അതിന് നിന്റെ തലയിൽ ഞാനോ മക്കളോ ഇല്ലല്ലോ ..... കൂടെപ്പിറപ്പുകൾക്ക് മാത്രമല്ലെ അവിടെ സ്ഥാനമുള്ളൂ ......" ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തിൽ അവൻ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു "ദേ വെറുതെ അതും ഇതും പറയരുത് .....

എന്റെ മക്കൾ എനിക്ക് എത്ര ഇമ്പോര്ടന്റ്റ് ആണെന്ന് ആരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല ....." അവൾക്കും ദേഷ്യം വരുന്നുണ്ടായിരുന്നു "ഓഹ് .... എന്നിട്ടാണോ ഇത്രയും മക്കളുടെ കാര്യത്തിൽ ഇത്ര അശ്രദ്ധ കാണിക്കുന്നത് .....?" മഹി മോളെ നെഞ്ചോട് ചേർത്തുകൊണ്ട് പതിയെ തട്ടിക്കൊണ്ട് രുദ്രയോട് ശബ്ദമുയർത്തിയതും അവൾ മോളെ അവന്റെ കൈയിൽ നിന്നും പിടിച്ചു വാങ്ങി അവനെ വകവെക്കാതെ മോളെ ബെഡിലേക്ക് കിടത്തി ഷെൽഫ് തുറന്ന് മെഡിസിൻ എടുത്ത് മോളെ കഴിപ്പിച്ചു "അമ്മേടെ പൊന്നിന് ഒന്നുല്ലാട്ടോ ...."

അതും പറഞ്ഞു രുദ്ര അവൾക്ക് ഉമ്മ കൊടുത്തതും അവളുടെ കരച്ചിൽ നേർത്തു വന്നു അമ്മയുടെ കൈ ചുറ്റിപ്പിടിച്ചു അവൾ ചിണുങ്ങിക്കൊണ്ട് ഉറക്കത്തിലേക്ക് വീണതും രുദ്ര ഒന്നുകൂടി മോളുടെ കവിളിൽ ചുണ്ടുകളമർത്തി രക്തം പുരണ്ട ബാൻഡേജ് ഒക്കെ അഴിച്ചുമാറ്റി വേറെ കെട്ടിക്കൊടുത്തു തിരിഞ്ഞതും മഹിയുടെ ദേഷ്യം ഒന്ന് കുറഞ്ഞിരുന്നു "മക്കളുടെ കാര്യത്തിൽ അത്രക്ക് ശ്രദ്ധയാണേൽ മഹിയേട്ടൻ എന്തുകൊണ്ട് മോളെ ശ്രദ്ധിച്ചില്ല ..... ഇന്ന് രാവിലെ മുതൽ മോൻ പനിച്ചു വിറച്ചു കിടന്നിട്ട് മഹിയേട്ടൻ അതറിഞ്ഞോ ....? ശ്രദ്ധക്കുറവ് കൊണ്ടല്ല ...... കൂടെപ്പിറപ്പുകൾക്ക് പ്രാധാന്യം കൊടുത്തത് കൊണ്ടുമല്ല പനി പിടിച്ചു കിടന്ന അച്ചൂനെ അച്ഛനെ (വിശ്വൻ ) കാണിക്കാൻ പോയതാ ..... അല്ലാതെ ......

" ബാക്കി മുഴുമിപ്പിക്കാതെ അവൾ പുറത്തേക്ക് നടന്നതും മഹിക്ക്‌ എന്തോ പോലെ ആയി "ഛെ ..... വേണ്ടായിരുന്നു ...." അവൻ മുഷ്ടി ചുരുട്ടി ഭിത്തിയിൽ പിടിച്ചുകൊണ്ട് സ്വയം പറഞ്ഞു  "എന്താ കിച്ചൂ നീ ഇങ്ങനെ ..... നീയും നിന്റെ ഏട്ടനെ പോലെ തുടങ്ങിയാൽ എങ്ങനാ ..... ഇതിപ്പോ എത്രാമത്തെ ആലോചനയാ നിന്റെ ഒറ്റ വാശികൊണ്ട് വേണ്ടെന്ന് വെയ്ക്കുന്നെ ..... വയസ്സ് എത്രയായി എന്ന് വല്ല ബോധവുമുണ്ടോ നിനക്ക് ....? എന്തിനാ കിച്ചു നീ ഇങ്ങനെ വേദനിപ്പിക്കുന്നെ .....?"

ആ രംഗം അവൾക്ക് പുതുമയുള്ളതായിരുന്നില്ലെങ്കിലും പാർവതിയുടെ നിറഞ്ഞ കണ്ണുകൾ അവളെ തളർത്തി വാതിൽക്കൽ ചാരി നിന്ന് കിരൺ അവരെ ഉറ്റു നോക്കുന്നുണ്ടായിരുന്നു "പഠിക്കണമെന്ന് പറഞ്ഞു ..... പഠിപ്പിച്ചു ..... ജോലി വേണമെന്ന് പറഞ്ഞു .... അതും കിട്ടി ..... ഇനിയും എന്തിനു വേണ്ടിയാ ഈ കാത്തിരിപ്പ് ...... അവസാനിപ്പിക്കൂടെ കിച്ചൂ ..... നിനക്ക് ഒരു കുടുംബം ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്നത് തെറ്റാണോ .....?" നിറ കണ്ണുകളോടെയുള്ള പാർവതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ അവൾ തലതാഴ്ത്തി നിന്നു "എന്തെങ്കിലും ഒന്ന് പറയ് കിച്ചൂ 😡...."

പാർവതിയുടെ ശബ്ദമുയർന്നു ..... കിരൺ അകത്തേക്ക് വന്നു "വാ ...." കിച്ചുവിന്റെ തോളിൽ കൈയിട്ട് ചേർത്ത് പിടിച്ചുകൊണ്ട് അവളെ കൂട്ടി പുറത്തേക്കിറങ്ങി ഒന്നും മിണ്ടാതെ മുന്നോട്ട് നടക്കുന്ന കിരണിനൊപ്പം അവളും നടന്നു "എന്താ കിച്ചു നിന്റെ പ്രശ്നം ..... പഠിപ്പ് കഴിഞ്ഞു .... ആഗ്രഹിച്ച ജോലി തന്നെ നിനക്ക് കിട്ടി .....എന്നിട്ട് ഇപ്പോഴും വിവാഹം വേണ്ട എന്ന് പറയണമെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാകുമല്ലോ ...." അല്പനേരത്തെ മൗനത്തെ കീറി മുറിച്ചുകൊണ്ടവൻ ചോദിച്ചതും അവളൊന്ന് നിന്നു നിസ്സഹായത നിറഞ്ഞ ഒരു നോട്ടം മാത്രമായിരുന്നു മറുപടി "നിന്റെ ഒരു ആഗ്രഹത്തിനും ഇന്നേവരെ ഞങ്ങൾ എതിര് നിന്നിട്ടില്ല കിച്ചു .....

എന്താണേലും ഏട്ടനോട് തുറന്ന് പറയ് ......" അവന്റെ സ്നേഹത്തോടെയുള്ള ചോദ്യത്തിന് മുന്നിൽ അവൾ മനസ്സ് തുറന്നു ഒക്കെ കേട്ടതിന് ശേഷം അവനൊന്ന് ചിരിച്ചു "ഏട്ടൻ ഉണ്ടെടീ നിന്റെ കൂടെ ..... നീ ധൈര്യായിട്ടിരിക്ക് ....." അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു അവൻ അകത്തേക്ക് നടക്കുമ്പോൾ ഇങ്ങനൊരു ഏട്ടനെ കിട്ടിയതിൽ അഭിമാനിക്കുകയായിരുന്നു അവളുടെ മനസ്സ്  "പത്രത്തിലൊന്നും കൊടുത്താൽ ശെരിയാവില്ല ..... ശ്രീക്കുട്ടീടെ വിവാഹത്തിനോ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .... അതുകൊണ്ട് കിച്ചുവിന്റെ കല്യാണത്തിന് ഒരു കുറവും ഉണ്ടാവാൻ പാടില്ല ....

എന്റെ പെങ്ങൾക്കുള്ള ചെക്കനെ പത്രത്തിൽ പരസ്യം കൊടുത്തു കണ്ടു പിടിക്കേണ്ട ആവശ്യം ഒന്നുമില്ല ..... ഞാൻ തന്നെ നോക്കിക്കോളാം ....." വിശ്വനോട് കിരൺ പറയുന്നത് കേട്ടാണ് സൂര്യ താഴേക്ക് വന്നത് "ഏട്ടൻ ആ പറഞ്ഞത് കറക്റ്റ് ..... ഞങ്ങടെ പെങ്ങൾക്കുള്ള ചെക്കനെ ഞങ്ങൾ തന്നെ നോക്കിക്കോളാം ....." കണ്ണനും അവനെ പിന്താങ്ങി "എടാ മക്കളെ .... കിച്ചൂനെ നമ്മുടെ ഋഷിക്ക് കൊടുത്താലോ .... അവൻ പൊന്ന് പോലെ നോക്കിക്കോളും ..... ഋഷി ആകുമ്പോ നമുക്ക് അവനെ നന്നായി അറിയുന്നതല്ലേ ..... അവനും ചന്ദ്രേട്ടനും അവളെ പൊന്നു പോലെ നോക്കിക്കോളും ....." ഹേമ അത് പറഞ്ഞതും സൂര്യൻ ഒരു നോട്ടമായിരുന്നു അത് കേട്ട കിരണും കണ്ണനും ആദ്യം നോക്കിയത് സൂര്യനെ ആയിരുന്നു .....

അവന്റെ മുഖഭാവം കണ്ട് രണ്ടുപേരും ചിരി കടിച്ചു പിടിച്ചിരുന്നു അതൊക്കെ കേട്ടുകൊണ്ടാണ് രുദ്ര മാളൂട്ടിയുമായി അങ്ങോട്ട് വന്നത് ..... മഹി അച്ചുവിനെയും കൊണ്ട് ഡോക്ടറെ കാണാൻ പോയിരിക്കുകയായിരുന്നു "അത്‌ നല്ല ഒരു പ്രൊപോസൽ ആണല്ലോ ഏട്ടാ ..... ഋഷിയേട്ടൻ അവൾക്ക് നല്ല മാച്ച് ആവും ..... അവളുടെ സ്വഭാവത്തിന് ഒരു പോലീസുകാരൻ തന്നെയാ നല്ലത് ....." മോളെയും കൊണ്ട് കിരണിന്റെ അടുത്തിരുന്നുകൊണ്ട് രുദ്ര പറഞ്ഞതും സൂര്യൻ പല്ല് കടിച്ചുകൊണ്ട് അവളെ മനസ്സിൽ സ്മരിച്ചു "എന്നാൽ പിന്നെ അത് തന്നെ നോക്കാം അല്ലെ ..... ചന്ദ്രനോട് ഞാൻ സംസാരിക്കാം .....കിച്ചുമോൾക്കും താല്പര്യം ആണെങ്കിൽ നമുക്ക് എത്രയും പെട്ടെന്ന് വിവാഹവും നടത്താം ...."

സത്യൻ അത് പറഞ്ഞു അവിടുന്ന് എണീറ്റതും "അത് നടക്കില്ല ....." സൂര്യന്റെ മുഖം വലിഞ്ഞു മുറുകി ..... കിരണും കണ്ണനും ഒഴികെ ബാക്കി എല്ലാം അവനെ നെറ്റി ചുളിച്ചു നോക്കുന്നുണ്ട് "അതെന്താടാ ..... ഋഷി നല്ല പയ്യനല്ലേ .... രണ്ടുപേർക്കും ജോലിയും ഉണ്ട് ..... അവർക്ക് പരസ്പരം അറിയേം ചെയ്യാം .... എന്തുകൊണ്ടും നല്ല ബന്ധം ..... ഞങ്ങൾ ഇത് നടത്താൻ തന്നെ തീരുമാനിച്ചു ....." കിരൺ ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചുകൊണ്ട് പറഞ്ഞതും സൂര്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടു "അവളെ കെട്ടാൻ ഇവിടെ ഞാൻ ഉണ്ട് ..... എന്റെ എതിർപ്പ് വക വെക്കാതെ എന്റെ പെണ്ണിനെ ആ ഋഷിക്ക് കൊടുത്താൽ ഞാൻ അവളേം കൊല്ലും അവനേം കൊല്ലും ....."

അവൻ മുഷ്ടി ചുരുട്ടിപ്പിടിച്ചു നിന്ന് കിതച്ചു ..... എല്ലാവരും ഞെട്ടി .....കിരണിനും കണ്ണനും ചിരി പൊട്ടി "ആഹാ എന്നിട്ട് .....?" കണ്ണൻ ചിരിയടക്കി പിടിച്ചു ചോദിച്ചു അതിന് രൂക്ഷമായ ഒരു നോട്ടമായിരുന്നു അവന്റെ മറുപടി "എല്ലാവരോടും കൂടി പറയുവാ ..... അവളെ ആ ഋഷിക്ക് കെട്ടിച്ചു കൊടുക്കാനുള്ള ഉദ്ദേശം ഉണ്ടെങ്കിൽ അത് അങ്ങ്‌ മാറ്റി വെച്ചേക്ക് ..... ഞാൻ ജീവനോടെ ഉള്ളിടത്തോളം കാലം അവളെ വേറൊരുത്തനും കെട്ടില്ല ..... " സൂര്യ കത്തിക്കയറിയതും കിരണും കണ്ണനും പൊട്ടി ചിരിച്ചു "ചിരിക്കണ്ട ..... അവൾ എന്റെയാ .... എനിക്ക് തന്നെ തരുന്നതാ എല്ലാവർക്കും നല്ലത് ...."

അവന്റെ മുഖം വീർത്തു സത്യനും ഹേമയും ആകെ ഞെട്ടി ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ നിൽക്കുന്നുണ്ട് കിരൺ ഒന്ന് ചിരിച്ചുകൊണ്ട് സൂര്യയെ പോയി കെട്ടിപ്പിടിച്ചതും ഞെട്ടലോടെ അവൻ കിരണിനെ നോക്കി "എന്റെ കിച്ചുവിന് വേണ്ടി നിന്നെക്കാൾ മികച്ച ഒരാളെ കിട്ടില്ലെന്ന് എനിക്കറിയാം ..... Because loves *Youuuu *..... she is happy with you ...... അത് നേരിട്ട് കണ്ടറിഞ്ഞതാ ഞാൻ ....." കിരൺ അത് പറഞ്ഞതും അവൻ അമ്പരപ്പോടെ അവനെ നോക്കി "നിനക്കറിയോ ....? വിവാഹത്തെപ്പറ്റി ചോദിച്ചപ്പോഴൊക്കെ അവൾ ഒഴിഞ്ഞു മാറുകയായിരുന്നു ..... 25 വയസ്സ് വരെ ഇങ്ങനെ വിവാഹം വേണ്ടെന്ന് വാശി പിടിക്കാൻ കാരണം എന്താണെന്ന് കുറെ ആലോചിച്ചിരുന്നു .....

ഒടുവിൽ അവൾ തന്നെ എനിക്കുള്ള മറുപടിയും തന്നു ..... ആ കാരണം നീയാണ് സൂര്യാ ..... നിന്നോടുള്ള പ്രണയമാണ് ....." ഞെട്ടലോടെയാണ് അവൻ കിരണിന്റെ ഓരോ വാക്കുകളും കേട്ട് നിന്നത് "അപ്പൊ എങ്ങനാ ..... അളിയനാവാൻ റെഡി അല്ലെ അളിയോ .....?" കണ്ണൻ അവന്റെ തോളിൽ കൈയിട്ടു ചോദിച്ചതും അവനു എന്ത് പറയണമെന്ന് പോലും അറിയില്ലായിരുന്നു "എനിക്ക്‌ നിങ്ങളുടെ അനുവാദമാണ് വേണ്ടത് ..... എന്റെ പെങ്ങൾക്ക് കൊടുത്തൂടെ ഇവനെ .....?" കിരൺ ഹേമയുടെയും സത്യന്റെ അടുത്തേക്ക് പോയി ചോദിച്ചതും സത്യൻ അവനെ ചേർത്ത് പിടിച്ചു "എന്താടാ ഇത് ..... നിന്റെ പെങ്ങളെന്ന് പറഞ്ഞാൽ അവൾ ഞങ്ങൾക്ക് കൂടി സ്വന്തമല്ലേ .....

എന്റെ ദേവിയുടെ വയറ്റിൽ പിറന്നതല്ലെങ്കിലും എനിക്ക് അവളും അനന്തരവൾ തന്നെയാ ..... അല്ല .... മകൾ ..... രുദ്രയെ പോലെ കിച്ചുവും എനിക്ക് മകൾ തന്നെയാണ് ..... എല്ലാവരും ഇവിടെ തന്നെ ജീവിക്കുന്നത് കാണാൻ തന്നെയാ ഞങ്ങൾക്കും സന്തോഷം ...." സത്യൻ അത് പറഞ്ഞതും കിരൺ അവന്റെ തലയിൽ തലോടി "എന്നാലും കിച്ചുമോളുടെ കാര്യം ആലോചിക്കുമ്പോഴാ എനിക്ക് ..... ഈ കുരുത്തംകെട്ടതിനെ ഒക്കെ എങ്ങനെ ഇഷ്ടപ്പെട്ടോ ആവോ ..... ആഹ് ആ കൊച്ചിന്റെ തലവിധി ..... അല്ലാതെന്ത് പറയാനാ ....." കിട്ടിയ ഗ്യാപ്പിൽ ഹേമ അവനെ വാരിയതും അവൻ ഹേമയെ നോക്കി പല്ല് കടിച്ചു "അമ്മാ .....😬” "എന്താടാ 🤨....?" ഹേമയുടെ മുഖത്തെ ഗൗരവം കണ്ടതും സൂര്യൻ ഒന്ന് പതറി "ന്നുല്ല ....😑"

അതും പറഞ്ഞു അവൻ പത്തിമടക്കിയതും അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു "അപ്പൊ പിന്നെ നമുക്ക് ഇതങ്ങ്‌ ഉറപ്പിക്കാം ..... ഇവനെയും കൂട്ടി ഓഫിഷ്യൽ ആയ ഒരു പെണ്ണുകാണലിന് ഞങ്ങൾ വരുമെന്ന് പാർവതിയോട് പറഞ്ഞേക്ക് ...." സത്യൻ അത് പറഞ്ഞതും സൂര്യൻ ഓടിപ്പോയി സത്യനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു "ഇനി ദേ ഇവൾക്ക് കൂടി ഒരു ചെക്കനെ കണ്ട് പിടിക്കണം ....." രുദ്ര നീതുവിനെ അടുത്ത് പിടിച്ചിരുത്തിക്കൊണ്ട് പറഞ്ഞതും അവളൊന്ന് ഞെട്ടി കണ്ണുകൾ അറിയാതെ സൂര്യന് നേരെ പാഞ്ഞു അവളുടെ നോട്ടം തന്നിലാണെന്ന് അറിഞ്ഞതും അത്രയും നേരം സൂര്യയുടെ മുഖത്തു ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു

"ആഹ് അതെ ..... നല്ലൊരു ചെക്കൻ ഒത്തു വന്നാൽ നമുക്ക് ഉറപ്പിച്ചു വെക്കാം .... എന്നിട്ട് കിരണിനു കൂടി ഒരാളെ കണ്ടു പിടിച്ചു മൂന്ന് പേരുടെയും ഒരുമിച്ച് നടത്തണം ..... അതല്ലേ ഒരു സന്തോഷം ...." ഹേമ അത് പറഞ്ഞതും സത്യൻ അത് ശരി വെച്ചു "എന്നാൽ എനിക്കൊരു കാര്യം പറയാനുണ്ട് ...." പെട്ടെന്ന് കണ്ണന്റെ ശബ്ദം കേട്ടതും എല്ലാവരുടെയും നോട്ടം അവനിലെത്തി നിന്നു "നീതുവിനെ എനിക്കിഷ്ടാണ് ..... അവളെ ഞാൻ തന്നെ കെട്ടിക്കോളം ..... അപ്പൊ പിന്നെ നിങ്ങൾക്ക് ചെക്കനെ അന്വേഷിച്ചു ബുദ്ധിമുട്ടാതെ വേഗം കല്യാണം നടത്താല്ലോ ....."

അത് കേട്ട് ഞെട്ടിയത് നീതുവും സൂര്യനുമായിരുന്നു ബാക്കിയുള്ളവരൊക്കെ ഒരു അന്താളിപ്പോടെ അവനെ നോക്കി നിൽപ്പുണ്ട് "എടാ കിരണേ .... ഇനി നിനക്കും ആരെങ്കിലും ഉണ്ടോടാ ..... ?" സത്യൻ അമ്പരന്ന് നിൽക്കുന്ന കിരണിനോടായി ചോദിച്ചതും അവൻ പെട്ടെന്ന് ഇല്ലെന്ന് തല ചലിപ്പിച്ചു "ഭാഗ്യം ....." സത്യൻ ചിരിയോടെ പറഞ്ഞതും എല്ലാവരും ചിരിച്ചു പോയി "ആരും ഒന്നും പറഞ്ഞില്ലല്ലോ ..... വെറുതെ തമാശക്ക് പറഞ്ഞതല്ല ..... ശരിക്കും ഇഷ്ടം തോന്നീട്ട് തന്നെയാ ..... എനിക്ക് തന്നൂടെ ഇവളെ ..... അത്രക്ക് ഇഷ്ടായിട്ടാ ....." കണ്ണൻ അത് പറഞ്ഞത് സത്യനോട് ആണെങ്കിലും നോട്ടം മുഴുവൻ നീതുവിലായിരുന്നു "എല്ലാവരും ഞങ്ങടെ കൺവെട്ടത്തു തന്നെ ഉണ്ടാകുന്നതില്പരം സന്തോഷം വേറെ എന്താടാ .....

അവൾക്ക് സമ്മതമാണെങ്കിൽ ഞങ്ങൾക്ക് നൂറു വട്ടം സമ്മതം ....." സത്യന്റെ വാക്കുകൾ അവന്റെ ഉള്ളിൽ ഒരു കുളിർമഴയായി പെയ്തിറങ്ങി അവൻ സന്തോഷത്തോടെ ആദ്യം നോക്കിയത് വിശ്വനെയാണ് അവൻ പ്രതീക്ഷിച്ചത് പോലെ നിറകണ്ണുകളോടെ നിൽക്കുന്നുണ്ടയാൾ അയാൾക്ക് ഒരു നിറപുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഒരു മറുപടിക്കായി അവൻ നീതുവിനെ നോക്കി പക്ഷെ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല ഒക്കെ കേട്ട് നിറകണ്ണുകളോടെ ഇരിക്കുന്ന അവൾ അവന്റെ ഉള്ളിൽ ഒരു നടുക്കം സൃഷ്ടിച്ചു ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് മുകളിലേക്ക് ഓടിപ്പോകുന്ന അവളെ നോക്കി നിരാശയോടെ അവൻ നിന്നു അപ്പോഴും അവനു താങ്ങായി ഇടവും വലവും നിന്ന് ചേർത്ത് പിടിക്കാൻ അവന്റെ കൂടെപ്പിറപ്പുകൾ ഉണ്ടായിരുന്നു "അവളെ നമുക്ക് പതിയെ സെറ്റ് ആക്കാന്നേ ...."

അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കണ്ണിറുക്കിക്കൊണ്ട് രുദ്ര പറഞ്ഞതും അവനൊന്ന് ചിരിച്ചെന്ന് വരുത്തി "നീതു ......" ബാൽക്കണിയിൽ നിന്ന് ഒഴുകിയിറങ്ങിയ കണ്ണുകൾ തുടച്ചു മാറ്റുന്ന അവളെ സൂര്യൻ പിന്നിൽ നിന്നും വിളിച്ചു ഒന്ന് തിരിഞ്ഞുനോക്കി അവനു അവൾ വിളറിയ പുഞ്ചിരി സമ്മാനിച്ചു "നീതു ..... നീ എനിക്ക് എന്റെ അനിയത്തിയാ ..... ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് ഞാൻ നിന്നോട് റിക്വസ്റ്റ് ചെയ്യുവാ ..... എല്ലാം മറന്ന് കണ്ണനെ നീ സ്വീകരിക്കണം ..... അവനൊരു പാവാ .... നിന്നെ ഒരുപാട് ഇഷ്ടാ അവന് ..... അത് നീ കാണാതെ പോവരുത് ..... നമ്മളെ സ്നേഹിക്കുന്നവരെ വേണം നീതു നമ്മൾ സ്നേഹിക്കാൻ ......"

അവൻ പറയുന്നതിന് അവളൊന്ന് ചിരിച്ചു "സൂര്യേട്ടൻ പേടിക്കണ്ട ..... ഇനിയും പിന്നാലെ നടന്ന് ഇഷ്ടം പറയാനോ ശല്യപ്പെടുത്താൻ നീതു വരില്ല ..... ഏട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു ..... ഏട്ടൻ എന്റേതാകുന്നത് ഒരുപാട് സ്വപ്നം കണ്ടതാ .... കിട്ടില്ലെന്ന് അറിയാം ..... മനസ്സിനെ ഞാനത് പറഞ്ഞു പഠിപ്പിക്കുന്നുണ്ട് ..... അറിയാതെപോലും മനസ്സ് ഏട്ടനിലേക്ക് ചായരുതേ എന്ന പ്രാർത്ഥനയാണ് ഇപ്പോൾ മറക്കാൻ ശ്രമിക്കാം ..... പക്ഷെ മറ്റൊരാളെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ മാത്രം പറയരുത് .... എനിക്ക് ..... എനിക്കതിന് കഴിയില്ല ....." അത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടക്കാനൊരുങ്ങിയതും ഒക്കെ കേട്ട് പിന്നിൽ നിന്ന കണ്ണനെ കണ്ട് അവൾ ഞെട്ടി .......... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story