രുദ്ര: ഭാഗം 53

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കാറിൽ നിന്ന് ഇറങ്ങി വരുന്ന അപ്പുവിനെ കണ്ടതും രുദ്ര കൈയിലിരുന്ന അച്ചുവിനെ കണ്ണനെ ഏൽപ്പിച്ചു അവന്റെ അടുത്തേക്ക് ഓടി അവളെ കണ്ട് കണ്ണും വിടർത്തി നിൽക്കുന്ന അപ്പുവിനെ അവൾ ഓടിപ്പോയി കെട്ടിപ്പിടിച്ചു "miss you appuuu ....." അവളവനെ മുറുക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞതും കണ്ണിൽ ചെറിയ നനവ് പടർന്നു "രു .....രുദ്രേച്ചി ....?" അവൻ ഞെട്ടൽ വിട്ടുമാറാതെ ചോദ്യഭാവത്തിൽ അവളെ നോക്കിയതും അവൾ അവന്റെ മുഖം വാരിയെടുത്തു ഉമ്മകൾ സമ്മാനിച്ചു "ചേച്ചി ....." അവൻ അവളുടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു "ഈ ചേച്ചിയെ ഒന്ന് വന്ന് കാണാൻ പോലും നിനക്ക് തോന്നിയില്ലല്ലോടാ ....?"

അവനിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് രുദ്ര പറഞ്ഞതും അവൻ മുഖം കൂർപ്പിച്ചു " എന്നെ കാണണമെന്ന് ചേച്ചിക്കും തോന്നിയില്ലല്ലോ ....." അവൻ കെറുവിച്ചതും രുദ്ര അവന്റെ മൂക്കിൽ വിരലുകൊണ്ട് ഒന്ന് കൊട്ടി "നീ ആളാകെ മാറിയല്ലോടാ ..... വലിയ പയ്യനായി ....." അവനെ ആകെ മൊത്തം ഒന്ന് നോക്കി അവൾ പറഞ്ഞതും അവൻ ഇച്ചിരി നീണ്ട അവന്റെ ചെമ്പൻ മുടി കൈകൊണ്ട് പിന്നിലേക്ക് ഒതുക്കി വെച്ചു മുമ്പത്തേക്കാൾ നല്ല ഉയരമുണ്ട് ..... നീർക്കോലി പോലിരുന്ന ചെക്കനിപ്പോ അത്യാവശ്യം വണ്ണം ഒക്കെ വെച്ചിട്ടുണ്ട് മുടി ഒക്കെ നല്ല ഭംഗിയിൽ വളർത്തിയിട്ടിട്ടുണ്ട് ..... ഇടക്കിടക്ക് അത് നെറ്റിയിലേക്ക് വന്ന് വീഴുന്നത് കാണാൻ തന്നെ ഒരു ചന്തമുണ്ട് "എന്താ ചേച്ചി ഇങ്ങനെ നോക്കണേ ....?"

താടക്ക് കൈയും കൊടുത്തുള്ള അവളുടെ നോട്ടം കണ്ട് മുടി പിന്നിലേക്ക് ഒതുക്കി വെച്ചു അവൻ ചോദിച്ചതും അവൾ അവന്റെ കവിൾ രണ്ടും പിടിച്ചു വലിച്ചു "ഒന്നുല്ലടാ അപ്പുക്കുട്ടാ ..... നീ എന്താടാ ഇത്രയും നാളും എന്നെ കാണാൻ വരാഞ്ഞേ ....?" അവന്റെ തലക്ക് ഒന്ന് കൊടുത്തുകൊണ്ട് അവൾ ചോദിച്ചതും ചിരിച്ചുകൊണ്ട് ചന്ദ്രൻ അങ്ങോട്ട് വന്നു "അതെങ്ങനാ മോളെ .... നീ ഇങ്ങോട്ട് വന്ന് കണ്ടല്ലാതെ അങ്ങോട്ട് വരില്ലെന്ന വാശിയിലായിരുന്നു പുള്ളിക്കാരൻ ..... ഭയങ്കര അഭിമാനിയാ...." ചന്ദ്രൻ ചിരി കടിച്ചു പിടിച്ചു പറഞ്ഞതും അവൻ ചന്ദ്രനെ നോക്കി മുഖം വീർപ്പിച്ചു "നിന്നെ കണ്ടാൽ മിണ്ടില്ല ..... മൈൻഡ് ചെയ്യില്ല എന്നൊക്കെ പറഞ്ഞു നടന്ന ചെക്കനാ ... ഇപ്പൊ കണ്ടില്ലേ ...."

ഋഷി കൂടി വന്നപ്പോ കോളം തികഞ്ഞു "എല്ലാർടേം വക കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് ...." അവൻ മുഖം വീർപ്പിച്ചുകൊണ്ട് പോകാൻ നിന്നതും രുദ്ര അവനെ പിടിച്ചു നിർത്തി "അതെന്താടാ എന്റെ മക്കളെ കാണണ്ടേ നിനക്ക് .....?" രുദ്ര ചിരിയോടെ ചോദിച്ചതും അവന്റെ മുഖം വിടർന്നു വേണമെന്ന് ആവേശത്തോടെ തലകുലുക്കിയതും രുദ്ര പിള്ളേരെ എടുത്ത് നിൽക്കുന്ന മഹിയുടെ നേർക്ക് ചൂണ്ടി അവരെ കണ്ടതും മഹി അങ്ങോട്ടേക്ക് വന്നു അപ്പു കണ്ണ് ചിമ്മാതെ രണ്ടുപേരെയും നോക്കി നിന്നു മഹി അടുത്തെത്തിയതും രണ്ട് പേരിൽ ആരെ എടുക്കണമെന്നറിയാതെ അവൻ കുഴങ്ങി

അത് കണ്ടതും രുദ്ര ചിരിച്ചുകൊണ്ട് അവനെ അടുത്തുകണ്ട ചെയറിൽ പിടിച്ചിരുത്തി മഹി രണ്ടുപേരെയും അവന്റെ മടിയിൽ വെച്ചുകൊടുത്തതും അപ്പു കണ്ണും വിടർത്തി അവരെ നോക്കി അച്ചുവും മാളുവും മഹിയുടെ നേർക്ക് തന്നെ ചാടാൻ നോക്കുന്നുണ്ട് മഹി എടുക്കുന്നില്ലന്ന് കണ്ടതും രണ്ടും കിട്ടിയിടം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു അപ്പുവിന്റെ മടിയിൽ തന്നെ ഇരുന്നു "അച്ചൂട്ടാ നോക്കെടാ .... നിന്റെ അമ്മാവനാ.... 🤭...." എവിടെ നിന്നോ ഇടിച്ചു കയറി വന്ന സൂര്യൻ പറഞ്ഞതും രണ്ടും കൂടി അപ്പുവിനെ നോക്കി രണ്ടും കൂടി കുറച്ചുനേരം അവനെ നോക്കിയിരുന്നു പതിയെ അച്ചു പിന്നിലേക്ക് ഒതുക്കി വെച്ച അപ്പുവിന്റെ മുടിയിലൊക്കെ പിടിച്ചു കളിക്കാൻ തുടങ്ങി

മാളൂട്ടിക്ക് അനങ്ങാൻ വയ്യാത്തോണ്ട് വായിൽ വിരലിട്ട് നുണഞ്ഞുകൊണ്ട് അടങ്ങി ഒതുങ്ങി ഇരുന്നു അപ്പോഴേക്കും ഫിദയുടെ ഉപ്പയും ഉമ്മയും ഒക്കെ വന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു ഫിദയെ ഒരു രാജകുമാരിയെപോലെ ഒരുക്കിയിട്ടുണ്ട്‌ എല്ലാവരും അവൾക്കുള്ള ഗിഫ്റ്റ്സ്‌ ഒക്കെ കൊടുത്തു ..... പക്ഷെ അവളുടെ മുഖത്തു തീരെ തെളിച്ചം ഉണ്ടായിരുന്നില്ല മനസ്സ് മുഴുവൻ അല്ലുവിന്റെ വാക്കുകളായിരുന്നു ഈ ആഘോഷങ്ങളൊക്കെ അവൾക്ക് ഒരുതരം വീർപ്പുമുട്ടലുണ്ടാക്കി എങ്കിലും വരുന്നവർക്ക് മുന്നിൽ കൃത്രിമ ചിരിയോടെ നിന്നു അപ്പോഴേക്കും ഫിദയുടെ ഉപ്പ എല്ലാവർക്കും മുന്നിലായി വന്നു നിന്നു

"ഇവിടെ എന്റെ മകളുടെ പിറന്നാളിന് എത്തിച്ചേർന്ന എല്ലാവരെയും ഞാൻ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു .... ഇപ്പൊ ഇങ്ങനെ ഒരു സ്വാഗതം ചെയ്യൽ എന്തിനാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഇന്നിവിടെ നടക്കുന്നത് എന്റെ മകളുടെ പിറന്നാൾ ആഘോഷം മാത്രമല്ല ......" ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു നിർത്തിയതും എല്ലാവരുടെയും മുഖത്ത് സംശയം വന്നു നിറഞ്ഞു "ഇന്ന് എന്റെ രണ്ടു മക്കളുടെയും എൻഗേജ്മെന്റ് കൂടിയാണ് ...." ജഹാംഗീർ അത് പറഞ്ഞതും എല്ലാവരും ഞെട്ടിയ കൂട്ടത്തിൽ ഫിദയും ഞെട്ടി "എന്റെ മകൻ അൻവറും എന്റെ പൊന്ന് മോള് ഫിദയും ഇന്ന് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കാലെടുത്തു വെക്കാൻ ഒരുങ്ങുകയാണ് ....

നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന അവർക്കൊപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിങ്ങൾ എല്ലാവരെയും ഈ ചടങ്ങിലേക്ക് ഒന്നുകൂടി ഞാൻ സ്വാഗതം ചെയ്യുന്നു ....." അതൊക്കെ കേട്ടപ്പോഴേക്കും എല്ലാവരും കൈയടിച്ചു പാസ്സാക്കി "ഉമ്മാ ..... ഉപ്പ എന്തൊക്കെയാ ഈ പറയുന്നേ ..... എനിക്ക് ..... എനിക്ക് വിവാഹം ഒന്നും വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ ...." അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു "ഇത്രയും കാലം നീ പറഞ്ഞതൊക്കെ ഞങ്ങൾ കേട്ടു .... നിന്റെ വാക്ക് കേട്ട് ആ പയ്യന്റെ മുന്നിൽ നിന്റെ ഉപ്പ നാണം കേട്ടത് തന്നെ ബാക്കി ..... വയസ്സ് കൂടുവാണ് നിനക്ക് ..... ഇനിയും നിന്റെ വാശിക്ക് കൂട്ട്‌ നിൽക്കാൻ ഞങ്ങൾക്ക് വയ്യ .....

നിന്നെ സുരക്ഷിതമായ കൈകളിൽ തന്നെയാണ് ഏൽപ്പിക്കുന്നത് ..... വെറുതെ നടക്കാത്ത സ്വപ്‌നങ്ങൾ മനസ്സിൽ കൊണ്ട് നടക്കണ്ട ....." അവൾക്ക് മാത്രം കേൾക്കാൻ പാകത്തിലുള്ള ഉമ്മയുടെ വാക്കുകൾ അവളെ തളർത്തി മറുത്തൊന്നും പറയാൻ അവൾക്ക് തോന്നിയില്ല അല്ലെങ്കിലും എന്ത് പറയാനാണ് ..... മറ്റൊരുത്തിയെ സ്നേഹിക്കുന്നവനെയും കാത്തു ഇനിയും ജീവിക്കണമെന്നോ ....? തന്നെയും തന്റെ പ്രണയത്തെയും കാണാതെപോയ ആ വ്യക്തിക്ക് വേണ്ടി തോറ്റ് പോയ പ്രണയത്തിന്റെ സ്മാരകം ആയി കഴിയണമെന്നോ .....? ഇന്നേവരെ ഒരാഗ്രഹത്തിനും എതിര് നിൽക്കാത്തവരെ വേദനിപ്പിച്ചുകൊണ്ട് എന്ത് നേടാനാണ് ...... കൈപ്പിടിയിൽ നിന്ന് വഴുതിപ്പോയ പ്രണയം തിരികെ കിട്ടുമോ .....

ഒരിക്കലുമില്ല ...... തനിക്ക് മാത്രം തോന്നിയ ആ പ്രണയം മനസ്സിൽ കുഴിച്ചു മൂടുന്നതുകൊണ്ട് താനൊഴിച്ചു ബാക്കി ഉള്ളവർക്ക് സന്തോഷം നൽകുമെങ്കിൽ , അതല്ലേ നല്ലത് പക്ഷെ ആ മുഖം മായ്ച്ചു കളയാൻ ഈ ജന്മം കഴിയുമോ ..... അറിയില്ല മനസ്സിൽ ഒരാളെ പ്രതിഷ്ഠിച്ചുകൊണ്ട് മറ്റൊരാളുടെ ഭാര്യ ആയി ജീവിക്കുന്നതിനേക്കാളും നല്ലത് മരണമാണ് .....* "നിങ്ങളുടെ അനുവാദത്തോടെ ഞാൻ എന്റെ ഭാവി മരുമക്കളെ ..... അല്ല എന്റെ മക്കളെ വേദിയിലേക്ക് ക്ഷണിക്കുവാണ് ....." ഉപ്പയുടെ വാക്കുകളാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത് ചിന്തകൾ ഭ്രാന്ത് പിടിപ്പിച്ചപ്പോൾ അവൾ അവിടുന്ന് പോകാനൊരുങ്ങിയതും കൈകളിൽ ഉമ്മയുടെ പിടുത്തം വീണു അരുതെന്ന് കണ്ണുകൾ കൊണ്ട് പറയുമ്പോൾ നിസ്സഹായയായി അവൾ തലതാഴ്ത്തി നിന്നു "വാ മോളെ ...."

ജഹാംഗീർ (അൻവറിന്റെ ഉപ്പ )സ്നേഹത്തോടെ വിളിച്ചതും പുറത്തു നിന്നും അല്ലുവിന്റെ കൈയും പിടിച്ചു അന്നു അകത്തേക്ക് വന്നത് എല്ലാവരും കൈയടിയോടെ അവളെ സ്വീകരിച്ചു അപ്പോഴും തലയുയർത്തി നോക്കാതെ നിൽക്കുവായിരുന്നു ഫിദ "നിങ്ങൾക്കൊക്കെ ഇവരെ അറിയുമെങ്കിലും ചിലർക്കെങ്കിലും പരിചയക്കുറവ് ഉണ്ടാകും ..... ഇതാണ് എന്റെ മകൻ നിക്കാഹ് ചെയ്യാൻ പോകുന്ന കുട്ടി ..... അംനാ ജാസ്മിൻ ...." അയാളത് പറഞ്ഞതും കൈയടികൾ ഉയർന്നു "പിന്നെ ഇത് എന്റെ മകളുടെ പ്രതിശ്രുധവരൻ ..... അംജദ് അലി .... നമ്മുടെ അല്ലു 😅...." അല്ലുവിനെ ചേർത്ത് പിടിച്ചു അയാളത് പറഞ്ഞതും മഹിയടക്കം എല്ലാവരും ഞെട്ടി ഫിദ കേട്ടത് സത്യമാണോന്നറിയാൻ ഞെട്ടലോടെ തലയുയർത്തി നോക്കി തന്റെ ഉപ്പയുടെ തോളോട് ചേർന്നുനിന്ന് തന്നെ നോക്കി മീശ പിരിക്കുന്ന അവനെ കണ്ടതും അവൾ അമ്പരന്നു "സന്തോഷായില്ലേ ....?"

ചിരിയോടെ അവളുടെ തോളിൽ തോൾ കൊണ്ട് തട്ടി അൻവർ അത് ചോദിച്ചപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു നിറകണ്ണുകളോടെ അവൾ അല്ലുവിനെ നോക്കിയതും അവൻ അവളെ നോക്കി കണ്ണിറുക്കി കാണിക്കുന്നുണ്ട് അവൾക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല "ആദ്യം കേക്ക് മുറിക്കാം ..... അത് കഴിഞ്ഞാവാം ബാക്കി ചടങ്ങുകൾ ...." ഫിദയുടെ കൈയിലേക്ക് കത്തി എടുത്ത് കൊടുത്തുകൊണ്ട് ഉപ്പ പറഞ്ഞതും അപ്പോഴും അവളുടെ നോട്ടം അല്ലുവിലായിരുന്നു "മതിയെടി നോക്കി വെള്ളമിറക്കിയത് ..... അവൻ ഇവിടെ തന്നെ ഉണ്ടാവും .... നീ ആദ്യം കട്ട് ചെയ്യ് ...." അൻവർ അവളുടെ തലക്ക് ഒന്ന് കൊടുത്തു ചുറ്റുമുള്ളവർ പൊട്ടിച്ചിരിച്ചു അവൾ അവനെ ഒന്നുകൂടി ഒന്ന് നോക്കി അവളെ തന്നെ നോക്കി കൈയും കെട്ടി നിൽക്കുവാണ് കക്ഷി ...! അവൾ കേക്ക് കട്ട് ചെയ്യാൻ ഒരുങ്ങിയതും മഹി വന്ന് അല്ലുവിനെ പിടിച്ചു അവളുടെ അടുത്തായി നിർത്തിയതും അവൾ അവന്റെ മുഖത്ത് നോക്കാനാവാതെ മിഴികൾ താഴ്ത്തി

"കട്ടല്ലേ കട്ടല്ലേ ....." കിരണിന്റെ അടുത്തു നിന്ന കിച്ചു ഓടി വരുന്നതിനിടയിൽ പറഞ്ഞതും എല്ലാവരും അവളെ സംശയിച്ചു നോക്കി "ഇനി കട്ടിക്കൊ ..... പിന്നേ ക്രീം ഉള്ള ഭാഗം നീ കട്ടണ്ട ..... അത് എനിക്കുള്ളതാ .... കേട്ടല്ലോ ...." അവളത് പറഞ്ഞതും എല്ലാരും അവളെ ഒരുമാതിരി നോക്കുന്നുണ്ട് രുദ്രയും കണ്ണനും ഒക്കെ ചിരി കടിച്ചു പിടിച്ചു നിൽക്കുന്നുണ്ട് സൂര്യൻ ആണേൽ ഇവളേതെടാ എന്ന മട്ടിലും ....! ഫിദ ഒന്ന് ചിരിച്ചുകൊണ്ട് കേക്ക് കട്ട് ചെയ്തുകൊണ്ട് ഒരു പീസ് കൈയിലെടുത്തതും ആർക്ക് കൊടുക്കണമെന്ന് കൺഫ്യൂഷൻ അവൾ അല്ലുവിനെ നോക്കി ..... ഉപ്പയെ നോക്കി ..... ഉമ്മയെ നോക്കി .... അൻവറിനെ നോക്കി ഫ്രണ്ട്സിനെയും നോക്കി അവളുടെ നിൽപ്പ് കണ്ടതും അല്ലുവിനെ അവളുടെ അടുത്തേക്ക് നിർത്തിക്കൊണ്ട് അവനു കൊടുക്കാൻ കണ്ണ് കാണിച്ചതും അവൾ വിറച്ചു വിറച്ചു അവനുനേരെ കേക്ക് നീട്ടി അവനത് കഴിക്കാൻ നിന്നതും കിച്ചു അവളുടെ കൈയിൽ പിടിച്ചു അത് വായിലാക്കി "നശിപ്പിച്ചു 😬"

അല്ലു കിച്ചുവിനെ നോക്കി പല്ല് കടിച്ചു "അയ്യടി ..... അങ്ങേർക്ക് കല്യാണം കഴിഞ്ഞിട്ട് കൊടുത്താൽ മതി ....." അവളുടെ കൈയിൽ ബാക്കി ഉണ്ടായിരുന്നത് കൂടി വായിലാക്കി അവളത് പറഞ്ഞതും സൂര്യ വന്നു അവളേം പിടിച്ചു വലിച്ചോണ്ട് പോയി അവൾ പോയതും ഫിദ ഒന്നുകൂടി കട്ട് ചെയ്തു അവനു നേരെ നീട്ടി അവനൊന്ന് ചിരിച്ചുകൊണ്ട് അവളുടെ കൈയിൽ പിടിച്ചുകൊണ്ട് കേക്ക് കടിച്ചെടുത്തു അവന്റെ കുറ്റിത്താടി അവളുടെ കൈവിരലുകളെ ഇക്കിളിപ്പെടുത്തിയതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു അത് കണ്ട് ഒന്ന് ചിരിച്ചുകൊണ്ടാവാൻ ചുണ്ടിൽ പറ്റിയ കേക്ക് വിരലുകൊണ്ട് തുടച്ചു മാറ്റി പിന്നെ അവൾ കേക്ക് ഓരോരുത്തർക്കും കൊടുക്കാൻ തുടങ്ങി

അച്ചുവും മാളുവും കൂടി ആ കേക്ക് മുഴുവൻ കൈയിലും മുഖത്തും ആക്കി മഹിയെ നോക്കി ഇളിച്ചു കാണിച്ചതും കേക്കിന്റെ ക്രീം എടുത്ത് അവൻ രണ്ടിന്റേം മൂക്കിൻതുമ്പിൽ തൊട്ട് കൊടുത്തു രണ്ടും കൂടി പരസ്പരം നോക്കി കുലുങ്ങി ചിരിച്ചതും രുദ്ര ഒന്ന് തറപ്പിച്ചു നോക്കി അപ്പൊ തന്നെ രണ്ടും കൂടി നിലത്തേക്ക് ഊർന്നിറങ്ങി അച്ചൂട്ടൻ വാണംവിട്ട പോലെ ഓടിയതും മാളൂട്ടി ഓടാൻ പറ്റാതെ ചുണ്ടും ചുളുക്കി പ്ലാസ്റ്റർ ചെയ്ത കാലിൽ നോക്കി നിന്നു രുദ്ര അവളെ എടുക്കാൻ വന്നതും ഓടിപ്പോയ അച്ചു തിരിച്ചു വന്നു മാളൂട്ടിയുടെ കൈയും പിടിച്ചു പതിയെ ഓടി മാളൂട്ടിക്ക് ഓടാൻ ബുദ്ധിമുട്ടായതുകൊണ്ട് രണ്ടും കൂടി കുണുങ്ങി കുണുങ്ങി പോകുന്നത് കണ്ട് അറിയാതെ രുദ്ര ചിരിച്ചുപോയി

അവർ പോകുന്നതും നോക്കി മഹി അവളെ ചേർത്തുപിടിച്ചതും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു  "നിനക്കെന്താടി കോമൺസെൻസ് ഇല്ലേ ....?" കിച്ചുവിനെ മാറ്റി നിർത്തി ചൂടാകുവാണ് സൂര്യൻ "ഇല്ല ..... " അവളുടെ ഒട്ടും കൂസാതെയുള്ള മറുപടി കേട്ടതും അവൻ അവളെ നോക്കി കണ്ണുരുട്ടി അവൾ അത് കണ്ടു ചുണ്ട് കോട്ടിയതും അവൻ അവളെ പിടിച്ചു ഭിത്തിയോട് ചേർത്തു "നീയെന്താടി കൊച്ചു കുട്ടിയാണോ ..... അത്രേം ആളുകളുടെ മുന്നിൽ വെച്ചു കേക്ക് തട്ടിപ്പറിക്കാൻ ...." അവളെ ഭിത്തിയോട് ചേർത്ത് നിർത്തി രണ്ടു സൈഡിൽ കൂടി ഭിത്തിയിൽ കൈയൂന്നിക്കൊണ്ട് അവൻ ചോദിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി "എന്നെ ചോദ്യം ചെയ്യാൻ താനാരാ എന്റെ അച്ഛനോ ....?"

"അല്ലെടി നിന്റമ്മാവൻ 😡....." അവന്റെ മറുപടി കേട്ട് അവൾ മുഖം വീർപ്പിച്ചതും അവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു "അവള് കൊച്ചുപിള്ളേരെ പോലെ കേക്ക് തട്ടിപ്പറിക്കാൻ നടക്കുന്നു .....😏...." അവൻ അവളെ നോക്കി പുച്ഛിച്ചു "ഓ ..... അന്ന് രുദ്രേടെ റിസപ്ഷന് നിങ്ങള് കേക്കിന് വേണ്ടി ഒരു യുദ്ധം തന്നെ നടത്തിയല്ലോ ..... അപ്പൊ അതോ ....?" അവള് പുച്ഛം വാരി വിതറിയതും അവനൊന്ന് ഇളിച്ചു കാണിച്ചു "അത് .... അത് പിന്നെ ....😁 " "ഓ ..... അന്ന് രുദ്രേടെ റിസപ്ഷന് നിങ്ങള് കേക്കിന് വേണ്ടി ഒരു യുദ്ധം തന്നെ നടത്തിയല്ലോ ..... അപ്പൊ അതോ ....?" അവള് പുച്ഛം വാരി വിതറിയതും അവനൊന്ന് ഇളിച്ചു കാണിച്ചു "അത് .... അത് പിന്നെ ....😁

"അവൻ ഒരുമാതിരി ഇളിയോടെ പറഞ്ഞതും അവൾ അവനെ മൊത്തത്തിലൊന്ന് നോക്കി "മാറി നിക്ക് അങ്ങോട്ട് ...." അവന്റെ ഇളി കണ്ട അവൾ അവനെ തള്ളിമാറ്റി പോകാൻ നിന്നതും അവൻ അവളെ പിടിച്ചു വലിച്ചു ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറി നിന്നു "മ്മ് ...എന്താ 🤨....?" അവൾ ഗൗരവം ഒട്ടും വിടാതെ ചോദിച്ചതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു "ആർക്കോ എന്നെ ഇഷ്ടാമെന്നോ ..... കല്യാണം പോലും വേണ്ടെന്ന് വെച്ചു എന്നെ മനസ്സിലിട്ട് നടക്കുവാണെന്നോ ഒക്കെ കേട്ടു ..... അതൊന്ന് നേരിട്ട് കേട്ടാൽ കൊള്ളാമെന്നുണ്ട് ....." അവൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വിളറി

ഉടനടി അവൻ അവളുടെ അരയിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചുകൊണ്ട് ഒന്ന് കറങ്ങി തിരിഞ്ഞു അവൻ ഭിത്തിയോട് ചേർന്നും അവളെ അവന്റെ നെഞ്ചോട് ചേർത്തും നിർത്തിയതും ഒരു ഞെട്ടലോടെ അവൾ തലയുയർത്തി നോക്കി "Now tell me ...." അവൻ പ്രയാർദ്രമായി പറഞ്ഞു "എ .... എന്ത് ....?" "I ......" അതും പറഞ്ഞു അവൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു "love ....." അവൾ തടയും മുന്നേ അവളുടെ കവിളിലും അവൻ ചുണ്ടമർത്തി "youuuuu ......" അതും പറഞ്ഞു അവൻ അവളുടെ ചുണ്ടുകളെ ലക്ഷ്യം വെക്കുമെന്ന ധാരണയിൽ അവൾ വായപൊത്തി പിടിച്ചതും അവളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് അവൻ അവളുടെ കഴുത്തിൽ ചുണ്ടമർത്തി അവളൊന്ന് വിറച്ചുകൊണ്ട് കണ്ണുകളടച്ചതും അവൻ അവളുടെ കഴുത്തിൽ പല്ലുകളമർത്തി

അവളൊന്ന് എരിവ് വലിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചതും അവളുടെ ഇടുപ്പിൽ അവന്റെ കൈകൾ മുറുകി കഴുത്തിൽ ചോര പൊടിയുന്നതറിഞ്ഞതും പതിയെ അവൻ അവളിൽ നിന്ന് വിട്ട് നിന്ന് "പറയ് ..... ഇതുപോലെ ..... I love you ന്ന് ....." അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ ചുണ്ടുകൂർപ്പിച്ചു അത് കണ്ടതും അവൻ കണ്ണും വിടർത്തി വിരലുകൾ കൊണ്ട് അവളുടെ ചുണ്ടുകളെ പതിയെ തലോടിയതും അവൾ അവന്റെ വയറിന് നോക്കി ഒരു പഞ്ച് കൊടുത്തു "ഉയ്യോ ....." അവൻ അവളിൽ നിന്ന് പിടി വിട്ടുകൊണ്ട് അവന്റെ വയറിൽ കൈ വെച്ച് വിളിച്ചതും അവൾഅവിടുന്നു സ്ഥലം വിട്ടു "നിന്നെ ഞാൻ എടുത്തോളാടി .....😬"

അവൻ വയർ തടവി വിളിച്ചു പറഞ്ഞതും അവൾ പോകുന്ന പോക്കിൽ തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തി "ഡീ ....." അവൻ മുന്നോട്ട് ആഞ്ഞതും അവൾ തിരിഞ്ഞോടി "വട്ട്‌ പെണ്ണ് 😅....." അവൾ പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് അവൻ ഫങ്ഷൻ നടക്കുന്നിടത്തേക്ക് പോയി  ഇതേസമയം ഫിദയുടെ മനസ്സിൽ അനേകായിരം ചോദ്യങ്ങൾ വന്നു നിറഞ്ഞു അല്ലുവിന്റെ ഈ മാറ്റത്തിന് കാരണം എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല അവൾ ഓരോന്ന് ചിന്തിച്ചു അല്ലുവിനെ നോക്കിയതും അവൻ ചെറുചിരിയോടെ അൻവറിനൊപ്പം ചിരിച്ചു സംസാരിച്ചു നിൽക്കുന്ന അനുവിനെ നോക്കി നിൽക്കുകയായിരുന്നു

"അന്നു ..... അവൾക്ക് വേണ്ടിയാകുമോ ഇങ്ങനൊരു മാറ്റം .....?" മനസ്സിൽ ആ ചോദ്യം ഉയർന്നു വന്നതും കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ കണ്ണും തുടച്ചു അല്ലുവിനടുത്തേക്ക് നടന്നു "എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ....." എല്ലാവരും കേക്ക് പങ്കിട്ടെടുക്കുന്ന തിരക്കിലായതും ഫിദ അല്ലുവിനോടായി പറഞ്ഞതും അവൻ സംശയത്തോടെ അവളെ നോക്കി അവളുടെ മുഖം ആകെ വാടിയിട്ടുണ്ട് ..... കണ്ണും മൂക്കും ഒക്കെ ചുവന്നിട്ടുണ്ട് അവൻ കാര്യം മനസ്സിലാവാതെ മുന്നിൽ നടക്കുന്ന ഫിദക്ക്‌ പിന്നാലെ നടന്നു "എന്തിന് വേണ്ടിയാ ഈ അഭിനയം .....

മറ്റൊരാളെയാണ് സ്നേഹിക്കുന്നതെന്ന് നിങ്ങൾ തന്നെ ഒരിക്കൽ പറഞ്ഞതല്ലേ പിന്നെ എന്തിനാ ഇങ്ങനെ ഒരു വേഷം കെട്ടൽ ....? അന്നുവിനെ ഓർത്തിട്ടാണെങ്കിൽ അത് വേണ്ട ..... ഞാനും എന്റെ വീട്ടുകാരും അവളെ ഈ വീട്ടിലെ അംഗമായി കണ്ടു കഴിഞ്ഞു നിങ്ങളെന്നെ reject ചെയ്തതിന്റെ പേരിൽ അവളെ ഞങ്ങൾ വിട്ട് കളയില്ല ..... അത്രക്കും ക്രൂരരല്ല ഞങ്ങൾ ..... അവളെന്റെ ബെസ്റ്റ്‌ ഫ്രണ്ടാ ..... ഇവിടെ അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ഇതിന്റെ പേരിൽ സ്വന്തം ജീവിതം നശിപ്പിക്കണമെന്നില്ല ...... ഉപ്പാനോട് ഞാൻ പറഞ്ഞോളാം ..... നിങ്ങൾ ഇഷ്ടപ്പെട്ട കുട്ടിയെ നിക്കാഹ് ചെയ്ത സന്തോഷായി ജീവിക്ക് ..... നിങ്ങൾ കിട്ടിയില്ലെന്ന് കരുതി ഫിദാ ജഹാന് വേറെ ചെക്കനെ കിട്ടാതിരിക്കത്തൊന്നുമില്ല ....."

ഉറച്ച ശബ്ദത്തോടെ അത്രയും പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയില്ല അർഹിക്കാത്തതു ആഗ്രഹിക്കരുതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടാണ് അവളത് മുഴുമിപ്പിച്ചത് അവന്റെ മുഖത്തേക്ക് നോക്കിയാൽ പതറിപ്പോവുമെന്ന് അവൾ ഭയന്നു "അപ്പൊ ഞാൻ നിന്നെ കെട്ടിയില്ലെങ്കിൽ നിനക്ക് പ്രശ്നം ഒന്നും ഇല്ല അല്ലെ .....?" അവൻ നെഞ്ചിൽ കൈയും കെട്ടി നിന്ന് ചോദിച്ചതും അവളൊന്ന് പതറി "ഇ ..... ഇല്ലാ ......" അവൾ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു "മുഖത്ത് നോക്കി സംസാരിക്കെടി ...." അവന്റെ ശബ്ദമുയർന്നതും അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി " ഫിദാ ജഹാനെ കെട്ടാൻ ഒരുപാട് പേര് ഉണ്ടാവുമായിരിക്കും ......

പക്ഷെ ഈ അല്ലുവിന്റെ പെണ്ണിനെ കെട്ടാൻ മാത്രം ചങ്കൂറ്റം ഉള്ളവന്മാരുണ്ടെങ്കിൽ നീ വരാൻ പറയ് ..... നേരിടാൻ എനിക്ക് ഭയമില്ല ....." അവന്റെ വാക്കുകൾ അവളിൽ ഉണ്ടാക്കിയ ഞെട്ടൽ ചെറുതൊന്നുമല്ലായിരുന്നു "അന്നുവിനെ ഓർത്തു എനിക്ക് ടെൻഷൻ ഇല്ല ..... അവളെ ആണൊരുത്തന്റെ കൈയിൽ തന്നെയാ ഏൽപ്പിക്കുന്നെ എന്നുള്ള വിശ്വാസം എനിക്കുണ്ട് പിന്നെ ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റെ കാര്യം ..... ഞാൻ ഒരാളെ സ്നേഹിച്ചാൽ അവളെ തന്നെ കെട്ടാനുള്ള ചങ്കുറപ്പ് എനിക്കുണ്ട് ......" അവന്റെ കണ്ണുകളിലേക്ക് കണ്ണ് ചിമ്മി നോക്കുന്ന അവളെ നോക്കി അവൻ തുടർന്നു "ഞാൻ നിന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഞാൻ നിന്നേം കൊണ്ടേ പോവൂ ..... "

അതും പറഞ്ഞവൻ പുറത്തേക്ക് നടന്നു "വായും പൊളിച്ചു നിക്കാതെ താഴേക്ക് വാ..... Engagement ആണെന്ന് മറക്കണ്ട ....."പോകുന്നതിനിടയിൽ കുറച്ചു ഗൗരവത്തോടെ അവൻ പറഞ്ഞതും അവൾ ഞെട്ടൽ വിട്ട് മാറി അവനെ നോക്കി അപ്പോഴാണ് അവൻ പറഞ്ഞതിന്റെയൊക്കെ പൊരുൾ അവൾക്ക് വ്യക്തമായത് അവൾക്ക് കരയണോ ചിരിക്കണോ എന്നൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല "മോളെ ഫിദാ ....." ഉപ്പയുടെ വിളി എത്തിയതും പിന്നൊന്നും ചിന്തിക്കാതെ താഴേക്ക് ഓടി  "കീർത്തി ..... മോളെ വേണ്ടെടാ ..... അബദ്ധമൊന്നും കാണിക്കല്ലേ മോളെ ....." ടെറസ്സിന്റെ കൈവരിയിൽ കയറി നിന്നുകൊണ്ട് പിന്നിലേക്ക് നടക്കുന്ന കീർത്തിയെ നോക്കി ലക്ഷ്മി (പാർവതിയുടെ ഫ്രണ്ട് ) കരഞ്ഞുകൊണ്ട് പറഞ്ഞു വെളുത്തു മെലിഞ്ഞ സുന്ദരിയായ പെൺകുട്ടി .....

കരഞ്ഞു കരഞ്ഞു കൺപോളകൾ വീർത്തിട്ടുണ്ട് ..... കവിളും മൂക്കും ചുവന്നിട്ടുണ്ട് അവൾ ..... കീർത്തന ...... കീർത്തന വാസുദേവ് അച്ഛനില്ലാതെ വളർന്ന അവൾക്ക് എല്ലാം 'അമ്മ ആയിരുന്നു അച്ഛന്റെ ബിസിനസ് നോക്കി നടത്താനുള്ള തിരക്കിനിടയിലും മകൾക്കായി ലക്ഷ്മി സമയം കണ്ടെത്തിയിരുന്നു ഏറെ ലാളിച്ചു വളർത്തിയിട്ടും അവൾ പക്വതയോട് കൂടിയാണ് വളർന്നു വന്നത് പണത്തിന്റെയോ സൗന്ദര്യത്തിന്റെയോ അഹങ്കാരത്തിൽ കിരണിനു വേണ്ടി അല്ലാതെ ഒന്നിനു വേണ്ടിയും ഇന്നുവരെ അവൾ വാശി പിടിച്ചിട്ടില്ല ചെറുപ്പം മുതൽ കിരണിനോട് അവൾക്ക് പ്രണയമാണ് അവന്റെ സൗമ്യമായുള്ള പെരുമാറ്റവും അധികം ആരോടും അടുക്കാത്ത പ്രകൃതവും ഒക്കെ അവൾ ആദ്യമൊക്കെ ഒരു കൗതുകത്തോടെ വീക്ഷിക്കുമായിരുന്നു

പിന്നെ പിന്നെ അത് ഇഷ്ടത്തിലേക്കും പ്രണയത്തിലേക്കും വഴുതി മാറി പലതവണ പ്രണയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കിരൺ ഒഴിഞ്ഞു മാറുകയായിരുന്നു അവനില്ലാതെ ഭ്രാന്താകുമെന്നായപ്പോൾ ലക്ഷ്മി വഴി വിവാഹത്തിന് ശ്രമിച്ചു സ്വീകരിക്കില്ലെന്ന് കിരൺ തീർത്തു പറഞ്ഞപ്പോൾ തകർന്നു പോയതാണ് അവളുടെ മനസ്സ് ആ തകർച്ച ഒരു വിഭ്രാന്തിയിലേക്ക് അവളെ നയിച്ചു പലപ്പോഴും പിച്ചും പേയും പറഞ്ഞു അവൾ സ്വയം ഉപദ്രവിച്ചു പലതവണ ആത്മഹത്യക്ക് ശ്രമിച്ചു ..... എല്ലാ തവണയും ലക്ഷ്മി തടസ്സമായി നിന്നു പക്ഷെ ഇന്ന് .....

എല്ലാം അവസാനിപ്പിക്കാൻ അവൽ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു "കീർത്തി ..... മോളെ ..... വേണ്ടാ ..... " ആ പാവം എന്ത് ചെയ്യണമെന്നറിയാതെ വിതുമ്പിക്കരഞ്ഞതും ആ കൈവരിയിലൂടെ അവൾ പിന്നിലേക്ക് നടന്നു "sorry അമ്മാ ...... ഇനിയും ഈ ലോകത്തു തുടർന്നാൽ ഞാൻ ഒരുപക്ഷെ ഒരു ഭ്രാന്തി ആയിപ്പോകും ..... എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല ...... നാളെ അമ്മക്ക് ഞാനൊരു ബാധ്യത ആകുന്നതിനേക്കാൾ നല്ലത് ഞാൻ ....." ബാക്കി പറയാതെ അവൾ ഒരടി പിന്നിലേക്ക് എടുത്തു വെച്ചു........ തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story