രുദ്ര: ഭാഗം 54

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"sorry അമ്മാ ...... ഇനിയും ഈ ലോകത്തു തുടർന്നാൽ ഞാൻ ഒരുപക്ഷെ ഒരു ഭ്രാന്തി ആയിപ്പോകും ..... എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല ...... നാളെ അമ്മക്ക് ഞാനൊരു ബാധ്യത ആകുന്നതിനേക്കാൾ നല്ലത് ഞാൻ ....." ബാക്കി പറയാതെ അവൾ ഒരടി പിന്നിലേക്ക് എടുത്തു വെച്ചു "കിരണേട്ടനോട് പറയണം ..... എനിക്ക് ..... എനിക്ക് ഏട്ടനെ ജീവനായിരുന്നൂന്ന് ..... അടുത്ത ജന്മം എങ്കിലും എന്നെ സ്വീകരിക്കാനുള്ള മനസ്സ് കാണിക്കുമെങ്കിൽ കിരണേട്ടനായി ഞാൻ പുനർജനിക്കും ..... കിരണേട്ടന് വേണ്ടി മാത്രം ....." അത്രയും പറഞ്ഞുകൊണ്ട് കൈവരിയിലെ അറ്റത് നിന്ന് അവൾ കൈ രണ്ടും വിടർത്തി "മോളെ പ്ലീസ്‌ ..... അമ്മക്ക് പേടിയാവുന്നു ....."

ആ അമ്മക്ക് കൈയും കാലും തളരുന്നത് പോലെ തോന്നി "I love you kiranettaaaaaaaaaaaaaaaaa........" കൈ രണ്ടും വിടർത്തിക്കൊണ്ട് അവൾ മാനം നോക്കി അലറിക്കൊണ്ട്‌ പിന്നിലേക്ക് മറിഞ്ഞു "മോളെ ........!!!!!!" അവൾ താഴേക്ക് വീഴുന്നത് കണ്ട് അവർ അലറി  "അപ്പൊ ഇനി റിങ് എക്സ്ചേഞ്ച് ചെയ്യാം അല്ലെ .....?" ഫിദയുടെ ഉപ്പ അത് പറഞ്ഞതും ഫിദ അല്ലുവിനെ ഒന്ന് നോക്കി അന്നുവിനോട് സംസാരിച്ചു നിൽക്കുന്ന അല്ലുവിനെ കണ്ടതും അവൾ പുഞ്ചിരിയോടെ മുഖം താഴ്ത്തി നിന്നു ഫിദയുടെ ഉപ്പ അൻവറിനെ റിങ് ഏൽപ്പിച്ചതും അല്ലു അവന്റെ സൈഡിലേക്ക് ഒന്ന് നോക്കി

തനിക്കാരുമില്ലെന്ന തോന്നലാൽ അവന്റെ ശിരസ്സ് താണതും ഒരുകൈ അവനെ ചേർത്ത് പിടിച്ചിരുന്നു അവൻ തലയുയർത്തി നോക്കിയതും മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന മഹി മഹി പിന്നിലേക്ക് കണ്ണ് കാണിച്ചതും അവൻ തിരിഞ്ഞു നോക്കി പിന്നിൽ അവനുനേരെ റിങ് വെച്ചുനീട്ടുന്ന സത്യനെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു "നീയും ഇവനും ഒക്കെ എനിക്ക് ഒന്നല്ലേടാ ....." അവനെ ചേർത്തുപിടിച്ചു മഹിയെ ചൂണ്ടി സത്യൻ പറഞ്ഞതും അവന്റെ കണ്ണിൽ ഒരു നീർത്തിളക്കം അയാൾ കണ്ടു "നോക്കി നിക്കാതെ ഇട്ട് കൊടുക്കെടാ ....."

ഹേമ അവന്റെ തലക്ക് ഒന്ന് കൊടുത്തതും അവൻ ചിരിയോടെ തലയുഴിഞ്ഞു ശേഷം അൻവർ അന്നുവിനെ മോതിരമണിയിച്ചതിനൊപ്പം അവൻ ഫിദയെയും അണിയിച്ചു തിരിച്ചു അവരും അണിയിച്ചതും അല്ലു അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു "ശരിക്ക് പറഞ്ഞാൽ ഞങ്ങളുടെ കുടുംബത്തു ഇങ്ങനെ ഒരു ചടങ്ങൊന്നും ഉണ്ടാവാറില്ല .... പിന്നെ ഇവളുടെ ഒറ്റ നിർബന്ധം കൊണ്ടാ .... പക്ഷെ ഇപ്പൊ തോന്നുന്നു ഇത് തന്നെയാ വേണ്ടതെന്ന് ..... അപ്പൊ ഇനി ഫുഡ് കഴിക്കാം ..... എല്ലാവരും വരൂ ....." ഫിദയുടെ ഉപ്പ ഉമ്മയെ ചേർത്ത് പിടിച്ചു പറഞ്ഞതും എല്ലാവരും ഫുഡിങ്ങിനായി പോയി

അതിനിടയിൽ പലരും വന്ന് ഫോട്ടോ ഒക്കെ എടുക്കുന്നുണ്ട് അച്ചുവും മാളുവും അപ്പുവിന്റെ ഒക്കത്തിരുന്ന് അവനെ വട്ടാക്കുന്നുണ്ട് ഫുഡിങ് ഒക്കെ കഴിഞ്ഞു എല്ലാവരും കൂടി ചർച്ചിക്കലായി നിക്കാഹ് അടുത്ത് തന്നെ നടത്തണമെന്ന് തീരുമാനവുമായി അങ്ങനെ ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞു എല്ലാം പോകാനൊരുങ്ങി സത്യനും ഹേമയും കൂടി അല്ലുവിനെയും അന്നുവിനെയും വീട്ടിലേക്ക് വിളിച്ചു വിവാഹം വരെ അവിടെ നിൽക്കണമെന്ന അവരുടെ ആവശ്യം അല്ലു സ്നേഹത്തോടെ നിരസിച്ചെങ്കിലും അവർ അവനെക്കൊണ്ട് സമ്മതിപ്പിച്ചു

അങ്ങനെ എല്ലാം കൂടി ഫിദയോടും വീട്ടുകാരോടും യാത്ര പറഞ്ഞു മുറ്റത്തേക്കിറങ്ങി കിരൺ കാറിലേക്ക് കയറാൻ നിന്നപ്പോഴാണ് മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നത് കാറിൽ നിന്നിറങ്ങി ഡോർ വലിച്ചടച്ചു അവന്റെ അടുത്തേക്ക് വരുന്ന ലക്ഷ്മിയെ (കീർത്തിയുടെ അമ്മ ) കണ്ടതും അവൻ നെറ്റി ചുളിച്ചു അവരുടെ മുഖം മുഴുവൻ ചുവന്ന് വീർത്തിട്ടുണ്ട് അവർക്ക് പിന്നാലെ കരഞ്ഞുകൊണ്ട് പാർവതിയും ഉണ്ടായിരുന്നു "എന്റെ മോളെ മരണത്തിലേക്ക് തള്ളിയിട്ടുകൊണ്ട് നീ ആഘോഷിക്കുവാണല്ലേ .....

നിനക്ക് ഇപ്പൊ സമാധാനം ആയി കാണുമല്ലോ ..... എന്റെ കുഞ്ഞ്‌ വേദനിക്കുന്നത് കാണാൻ നിനക്ക് സന്തോഷമല്ലേ ..... ചെല്ലെടാ ..... ആ ഐസിയൂവിന് മുന്നിൽ ചെന്ന് നോക്കെടാ ..... എന്റെ കുഞ്ഞ്‌ ജീവന് വേണ്ടി പിടഞ്ഞു നരകിക്കുന്നത് കാണാം ..... ചെല്ല് .... പോയി കൺകുളിർക്കെ കണ്ട് സന്തോഷിക്ക് ....." ലക്ഷ്‌മി അവനെ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞുകൊണ്ട് അവർ നിലത്തു മുട്ട് കുത്തി ഇരുന്നു അപ്പോഴും ഞെട്ടലോടെ നിൽക്കുകയായിരുന്നു കിരൺ "കിരൺ ..... എന്താടാ ഇതൊക്കെ ..... ഇവർ എന്തൊക്കെയാ ഈ പറയുന്നേ ...." മഹി അവനെ പിടിച്ചു തിരിച്ചുകൊണ്ടു ചോദിച്ചതും കിരൺ ഞെട്ടലോടെ അവനെ നോക്കി "എന്താ ഏട്ടാ പ്രശ്നം ....?"

പാർവതിയും കിച്ചുവും ആശ്വസിപ്പിക്കുന്ന ആ സ്ത്രീയെ നോക്കിക്കൊണ്ട് രുദ്ര അവനോട് ചോദിച്ചു "എനിക്ക് ..... എനിക്കറിയില്ല ..... എനിക്കൊന്നും അറിയില്ല ശ്രീ ....." അവൻ ദയനീയമായി പറഞ്ഞതും ലക്ഷ്മി വീറോടെ നിലത്തു നിന്നും എണീറ്റു "നിനക്കറിയില്ല അല്ലെ ..... എന്റെ മോള് നിന്നെ സ്നേഹിച്ചു പോയി എന്ന ഒരു തെറ്റ് ചെയ്തു ..... ആ തെറ്റിന് അവൾ കൊടുക്കേണ്ടി വന്നത് അവളുടെ ജീവിതമാണ് ..... എന്തിനാടാ എന്റെ മോളെ വിഷമിപ്പിച്ചത് ..... അവൾ ..... അവളൊരു പാവമല്ലായിരുന്നോ .... എന്തിനാടാ അവളെ വേണ്ടാന്ന് പറഞ്ഞെ ..... അവൾക്ക് നിന്നെ ജീവനല്ലായിരുന്നോ ....." ആദ്യം ദേഷ്യത്തോടെയാണ് ലക്ഷ്മി അവനോട് പറഞ്ഞതെങ്കിലും പിന്നീടതൊരു പൊട്ടിക്കരച്ചിലായി

"വാടാ ..... നീ വന്ന് വിളിച്ചാൽ എന്റെ കുഞ്ഞ്‌ എണീക്കും ..... ഞാൻ നിന്റെ കാലു പിടിക്കാം ..... എന്റെ മോളെ രക്ഷിക്കണം ......" ലക്ഷ്മി അവന്റെ കാലിൽ വീഴാൻ പോയതും കിരൺ അവരെ പിടിച്ചു എണീപ്പിച്ചു അവർ വിതുമ്പിക്കൊണ്ട് കിരണിന്റെ നെഞ്ചിലേക്ക് വീണതും നിറഞ്ഞ കണ്ണുകളോടെ പകച്ചു നിൽക്കുവായിരുന്നവൻ "ലക്ഷ്മി ..... വാ ..... ഇവനോട് യാചിച്ചു കിട്ടുന്ന സൗജന്യം ഒന്നും നമുക്ക് വേണ്ട ..... ഇവന് മറ്റുള്ളവരുടെ മനസ്സും അതിന്റെ വേദനയും ഒന്നും മനസ്സിലാവില്ല ..... നീ വാ .... നമുക്ക് തിരിച്ചു കൊണ്ട് വരാം നമ്മുടെ കീർത്തി മോളെ ..... അതിന് വേണ്ടി നീ ഇവന്റെ കാലിൽ വീഴണ്ട ....."

പാർവതി അത് പറയുമ്പോൾ അവരുടെ കണ്ണിൽ അവനോടുള്ള വെറുപ്പ് നിറഞ്ഞു നിന്നു ലക്ഷ്മിയെ പിടിച്ചു കാറിൽ കയറ്റി അവിടുന്ന് പോകുന്ന പാർവതിയെ നോക്കി അവൻ നിറകണ്ണുകളോടെ നിന്നു "ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നെ .... ആരാ അത് ..... ആരാ ഈ കീർത്തി ..... എന്തിനാ അവർ ഏട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞെ ..... പറ ഉണ്ണിയേട്ടാ ....." രുദ്ര അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചതും അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല മഹിയും മറ്റുള്ളവരും ഒന്നും മനസ്സിലാവാതെ നിന്നു "ഞാൻ പറയാം ....."

കിച്ചുവിന്റെ ശബ്ദം കേട്ടതും രുദ്ര കിരണിന്റെ ഷർട്ടിൽ നിന്ന് പിടി വിട്ട് അവൾക്ക് നേരെ തിരിഞ്ഞു "ഇപ്പൊ ഇവിടുന്ന് പോയത് ലക്ഷ്മിയാന്റി ..... അമ്മേടെ ഫ്രണ്ട് .... ആന്റിടെ മകൾ കീർത്തനക്ക് ഏട്ടനെ ജീവനാണ് ..... പലതവണ അവൾ ഇഷ്ടം പറഞ്ഞു ഏട്ടന്റെ പിന്നാലെ വന്നിട്ടുണ്ട് ..... അന്നൊക്കെ ഏട്ടൻ ഒഴിഞ്ഞു മാറി വിവാഹാലോചന വരെ എത്തിയിട്ടും ഏട്ടൻ അവളെ വേണ്ടാന്ന് തീർത്തു പറഞ്ഞു ഇന്ന് വരെ ഒന്നിനും വാശി പിടിക്കാത്ത അവൾ ആദ്യമായി വാശി പിടിച്ചത് ഏട്ടന് വേണ്ടി ആയിരുന്നു .....

ഏട്ടന്റെ സ്നേഹത്തിന് വേണ്ടി ആയിരുന്നു പക്ഷെ അവളെയും അവളുടെ സ്നേഹത്തെയും കാണാൻ ഏട്ടന് കഴിഞ്ഞില്ല ഏട്ടൻ ഓരോ തവണ അവളെ വേണ്ടെന്ന് പറയുമ്പോഴും അവളുടെ മനസ്സ് വല്ലാത്തൊരു വിഭ്രാന്തിയിലേക്ക് പോവുകയായിരുന്നു പലപ്പോഴും സ്വയം മുറിപ്പെടുത്തി വാവിട്ടു കരയുമായിരുന്നു മരിക്കാൻ പലതവണ ശ്രമിച്ചെങ്കിലും ലക്ഷ്മിയാന്റി അവൾക്ക് കാവലിരുന്നു പക്ഷെ ഇന്ന് ..... ലക്ഷ്മിയാന്റിക്ക് പോലും അവളെ ....

."അവൾ ഒന്ന് നിർത്തിക്കൊണ്ട്‌ കിരണിനെ നോക്കി അവന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് "എന്തിനാ ഏട്ടാ ആ പാവത്തിനെ ....?" കിച്ചു നിര കണ്ണുകളോടെ അവനെ നോക്കി "എന്താടാ ഇതൊക്കെ ....?" മഹി അവന്റെ മുന്നിൽ കയറി നിന്നു "മഹി ..... എനിക്ക് ..... എനിക്കവളെ കാണണം ....." മറ്റൊന്നും പറയാതെ അവൻ മഹിയുടെ കൈയിൽ പിടിച്ചു പറഞ്ഞു അവന്റെ കണ്ണൊക്കെ നിറഞ്ഞു ചുവന്നിട്ടുണ്ട് മഹി അവന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കി "വാ ...." അവന്റെ കൈയും പിടിച്ചു മഹി മുന്നോട്ട് നടന്നു....... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story