രുദ്ര: ഭാഗം 57

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിങ്ങൾ ഉപദേശിച്ചു ഉപദേശിച്ചു എന്റെ ചേച്ചിയെ ജയിലിൽ കയറ്റി ..... ഇനി എന്നെ കൊലക്ക് കൊടുക്കാൻ വേണ്ടി ഇറങ്ങിയേക്കുവാണോ നിങ്ങൾ ....?" അവർ ദേഷ്യത്താൽ വിറക്കുന്നത് കണ്ട് കണ്ണൻ കണ്ണും വിടർത്തി അവളെ നോക്കി "മോളെ നീയെന്താ ഈ പറയുന്നേ ..... അവൾ അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്തതിൽ ഞാനെന്ത് പിഴച്ചു ..... നിന്റെ ഹേമ ആന്റിടെ മോൻ തന്നെയല്ലേ അവളെ ജയിലിലാക്കിയത് ..... എന്നിട്ട് കുറ്റം എനിക്കും ...." അവർ നീരസത്തോടെ പറഞ്ഞു "നിങ്ങൾ അങ്ങനെ കൈ മലർത്തണ്ട ..... ചേച്ചിയെ ഇങ്ങനെ ആക്കിയത് നിങ്ങള് തന്നെയാ ..... ചെറുപ്പം മുതൽ ഈ വീട്ടുകാർക്കെതിരെ അവളുടെ ഉള്ളിൽ വിഷം കുത്തി നിറക്കുവായിരുന്നില്ലേ നിങ്ങൾ .....

വേണ്ടാത്ത ആഗ്രഹങ്ങൾ അവൾക്ക് കൊടുത്തതും നിങ്ങൾ തന്നെ ആയിരുന്നില്ലേ .... ഇപ്പൊ എന്നെക്കൂടി നിങ്ങൾക്ക് വഴി തെറ്റിക്കണോ .....?" അവളുടെ ശബ്ദം കടുക്കുന്നതിനനുസരിച്ചു കൈ ഫോണിൽ മുറുകി "ഞാൻ പറഞ്ഞത് നിന്റെ നന്മക്ക് വേണ്ടിയാ ..... നിനക്ക് ആ സൂര്യനെ ജീവനാണല്ലോ ....അതാ ഞാ ...." "ആയിരുന്നു ...... സൂര്യേട്ടൻ എനിക്ക് ജീവനായിരുന്നു ...... പക്ഷെ ഇപ്പൊ എനിക്ക് അങ്ങനെ അല്ല .......ഇന്ന് മറ്റൊരാൾക്ക് അവകാശപ്പെട്ടതാണ് സൂര്യേട്ടൻ .....

ആ ബോധം എനിക്കുള്ളിടത്തോളം കാലം എന്റെ മനസ്സിൽ സൂര്യേട്ടൻ ഉണ്ടാവില്ല ...... എനിക്ക് ഇഷ്ടമാണ് സൂര്യേട്ടനെ ......ഒരിക്കൽ ജീവനുതുല്യം സ്നേഹിച്ചതല്ലേ പറിച്ചു മാറ്റാൻ സമയമെടുക്കും ...... പക്ഷെ ഇനി ആ മനുഷ്യനെ പ്രണയിക്കാൻ എനിക്കാവില്ല ..... അത് കിച്ചു ചേച്ചിയോട് ചെയ്യുന്ന ദ്രോഹമാണ് ..... ഒരു ദ്രോഹി ആകാൻ എനിക്ക് താല്പര്യമില്ല ..... അത് കൊണ്ട് ചെവി തുറന്ന് വെച്ച് കേട്ടോ ..... എന്റെ മനസ്സിൽ സൂര്യേട്ടൻ ഇല്ല ..... ഇനി ഒരിക്കലും സൂര്യേട്ടൻ എന്റെ ഉള്ളിൽ തിരികെ കയറാൻ ഞാൻ അനുവദിക്കുകയുമില്ല ......

മനസ്സിലായോ ......" നീതു ആദ്യം പറഞ്ഞതൊക്കെ കേട്ട് തിരികെ നടക്കാനൊരുങ്ങിയ കണ്ണൻ ബാക്കി കേട്ട് ഒന്ന് നിന്നു "ഇനി മേലിൽ അമ്മയാണ് അമ്മായിയാണ് എന്നൊന്നും പറഞ്ഞു വിളിച്ചേക്കരുത് ...... കേട്ടല്ലോ ....."അത്രയും പറഞ്ഞു അവൾ ഫോൺ ബെഡിലേക്കിട്ടു "സൂര്യനെ പടിയിറക്കി വിട്ട സ്ഥിതിക്ക് എനിക്കിനി അവിടേക്കുള്ള എൻട്രി എളുപ്പമാവും അല്ലെ ...." പിന്നിൽ നിന്ന് ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത് നെഞ്ചിൽ കൈയും കെട്ടി ഡോറിൽ ചാരി നിന്ന് ചിരിക്കുന്ന കണ്ണനെ കണ്ട് അവൾ മുഖം വീർപ്പിച്ചു

"ആ വ്യാമോഹം തനിക്ക് വേണ്ട ..... ഒരിക്കലും .... ഒരിക്കലും തനിക്കതിന് സാധിക്കില്ല ...... ഒരിക്കലും ....." അടിവരയിട്ട് ഉറപ്പിച്ചവൾ പറഞ്ഞതും കണ്ണൻ ചിരിയോടെ അവളെ നോക്കി "ഇത് നീ തിരുത്തി പറയുന്ന ദിവസം വിദൂരമല്ല ..... എന്നെയും എന്റെ പ്രണയത്തിനെയും നീ മനസിലാക്കാൻ പോകുന്നതേ ഉള്ളു ....." അവളെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് അവൻ പറഞ്ഞു നിർത്തി "ഒന്ന് പോകുന്നുണ്ടോ ..... ശല്യം ചെയ്യാതെ ....." അവൾ മുഖം തിരിച്ചുകൊണ്ടു ഒച്ചയെടുത്തതും അവൻ ചെറു ചിരിയോടെ തിരിഞ്ഞു നടന്നു അവന്റെ ചുണ്ടിൽ അപ്പോഴും നിറപുഞ്ചിരി ഉണ്ടായിരുന്നു അവൻ പോയതും ഒരു നെടുവീർപ്പോടെ അവൾ അവനെ തിരിഞ്ഞു നോക്കി എന്തോ ചിന്തിച്ചിരുന്നു 

"ഉണ്ണിയേട്ടാ ..... ഏട്ടത്തീടെ മെഡിസിൻസ് ആണ് ....." രുദ്ര മുറിയിലേക്ക് വന്നുകൊണ്ട് കിരണിനെ ഒരു കവർ ഏല്പിച്ചുകൊണ്ട് അവൾ പറഞ്ഞതും അവൾക്ക് പിന്നാലെ മുറിയിലേക്ക് വരുന്ന ലക്ഷ്മിയിലും പാർവതിയിലും അവന്റെ കണ്ണുകളുടക്കി അവരെ കണ്ടതും അവൻ രുദ്രയുടെ കൈയിൽ നിന്ന് ആ കവർ വാങ്ങി ഷെൽഫിൽ വെച്ച് കിച്ചുവിനെയും പാർവതിയെയും കാണാത്ത ഭാവത്തിൽ പുറത്തേക്ക് നടന്നു പാർവതി അത് കണ്ട് കിച്ചുവിനെ ഒന്ന് നോക്കി .....

കണ്ണ് നിറഞ്ഞു വന്നെങ്കിലും ആരും കാണാതെ അത് തുടച്ചു മാറ്റി പാർവതി കീർത്തിയുടെ അടുത്തേക്ക് നടന്നു അവളുടെ മുഖത്തു നിറഞ്ഞു തുളുമ്പിയ സന്തോഷം കണ്ട് അവരുടെ ഒക്കെ മനസ്സും നിറഞ്ഞു "എന്തിനാ മോളെ നീ ഈ അവിവേകം കാണിച്ചത് ..... ഈ അവസ്ഥയിൽ നിന്നെ കാണാൻ അമ്മക്ക് വയ്യ ....." ലക്ഷ്മി നിറകണ്ണുകളോടെ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു ടേബിളിൽ ഇരിക്കുന്ന പേന ഇടതുകൈ നീട്ടി കൊണ്ട് എടുക്കാൻ ശ്രമിച്ചെങ്കിലും ശരീരം വഴങ്ങിയില്ല അത് കണ്ടതും രുദ്ര ആ പേനയും എടുത്ത് ഒരു നോട്ട് പാടും അവൾക്ക് നേരെ നീട്ടി അവൾ പേന വാങ്ങിയതും രുദ്ര നോട്‌ പാട് അവൾക്ക് നേരെ പിടിച്ചു

ഇടതു കൈകൊണ്ട് അല്പം ബുദ്ധിമുട്ടിയാണെങ്കിലും അവൾ എന്തൊക്കെയോ കുത്തിക്കുറിച്ചു അല്പനേരത്തിന് ശേഷം അവൾ എഴുത്തു നിർത്തി രുദ്രയെ നോക്കിയതും രുദ്ര അത് ലക്ഷ്മിക്ക് നേരെ കാണിച്ചു "എനിക്കീ അവസ്ഥ വന്നതിൽ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ് അമ്മാ .... ഞാനിങ്ങനെ ചെയ്തത് കൊണ്ടല്ലേ എന്റെ പ്രണയം കിരണേട്ടൻ തിരിച്ചറിഞ്ഞത് ..... അതുകൊണ്ടല്ലേ എനിക്കെന്റെ കിരണേട്ടനെ കിട്ടിയത് ഒരു ഭാഗം തളർന്നു ..... അതുകൊണ്ടെന്താ ..... ഏത് നേരവും കിരണേട്ടനെ അടുത്തിരുന്നു കാണാൻ പറ്റുന്നില്ലേ ..... ആ കൈകൾ കൊണ്ട് എന്നെ കോരിയെടുത്തില്ലേ .... ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്നെ പരിചരിക്കുന്നില്ലേ ....

എനിക്കത് മതി ..... കിരണേട്ടൻ ഇങ്ങനെ ഒപ്പം ഉണ്ടാവുമെങ്കിലും ഒരിക്കലും എന്റെ ചലനശേഷി തിരിച്ചു കിട്ടരുതേ എന്നേ ഞാൻ പ്രാർത്ഥിക്കു..... That much I love him ..... " ഇടതുകൈകൊണ്ട് എഴുതിയ വൃത്തിയില്ലാതെ വളഞ്ഞു പുളഞ്ഞുള്ള അവളുടെ വാക്കുകൾ നിറകണ്ണുകളോടെ ലക്ഷ്മി വായിച്ചു അപ്പോഴും കണ്ണിൽ കുസൃതി നിറച്ചു അവൾ ലക്ഷ്മിയെ നോക്കി കിടപ്പുണ്ടായിരുന്നു ലക്ഷ്മി മുന്നോട്ട് ആഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചതും അവൾ ലക്ഷ്മിയെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചു അവളുടെ മുഖത്തു ഒരു പ്രത്യേക ഐശ്വര്യം തുളുമ്പുന്നത് കൗതുകത്തോടെ ലക്ഷ്മി നോക്കിയിരുന്നു 

"കണ്ണാ നീ ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ ....." ജീപ്പിൽ ചാരി നിൽക്കുന്ന കണ്ണനെ നോക്കി അവൻ ചോദിച്ചതും അവനൊന്ന് തലകുലുക്കി "നീയിത്‌ എന്താ കണ്ണാ ഒന്നും അറിയാത്ത പോലെ .... ആ നിത്യയെ പുറത്തിറക്കിയാൽ അവൾ ആദ്യം തീർക്കാൻ പോകുന്നത് നിന്റെ പെങ്ങളെ ആവും ..... അവളൊന്നും ഒരിക്കലും നന്നാകുന്ന കൂട്ടത്തിലല്ല ...... " ഋഷി ദേഷ്യത്തോടെ പറഞ്ഞതും കിരൺ ഒന്ന് ചിരിച്ചു "നീ ഒന്ന് ശ്രമിച്ചുനോക്ക് ..... എത്രയൊക്കെയായാലും നീതുവിന് അവൾ ചേച്ചി അല്ലാതാകില്ലല്ലോ ..... നീ ഒന്ന് ശ്രമിച്ചു നോക്ക് ...... എനിക്കുറപ്പുണ്ട് അവൾ നന്നാവും ....." ഋഷിയുടെ തോളിൽ കൈ വെച്ചുകൊണ്ട് അവൻ പറഞ്ഞതും ഋഷി ഒന്ന് നെടുവീർപ്പിട്ടു "ഞാൻ മഹിയോട് ഒന്ന് സംസാരിക്കട്ടെ .....

എന്നിട്ട് തീരുമാനിക്കാം ......" അവൻ ഗൗരവത്തോടെ പറഞ്ഞതും കണ്ണൻ ചിരിയോടെ തലയാട്ടി "വീട്ടിലേക്കാണെൽ കേറ് ..... ഞാനും അങ്ങോട്ടാ ....." ഋഷി പറഞ്ഞു തീരും മുന്നേ അവൻ ജീപ്പിലേക്ക് കയറി ഋഷി അവനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് ജീപ്പ് എടുത്തു ഇതേസമയം ജയിൽ കമ്പികളിൽ കൈ മുറുക്കിക്കൊണ്ട് മനസ്സിൽ പലതും കണക്ക് കൂട്ടുകയായിരുന്നു നിത്യ ...! "കൊല്ലും ..... എല്ലാത്തിനേം കൊല്ലും ..... മഹാദേവൻ ..... നീ ഒരുങ്ങി ഇരുന്നോ ..... നിന്റെ നാശം കാണാൻ ഞാൻ വരും ...... അന്ന് എന്റെ കൈയിൽ നിന്ന് ഒരു രക്ഷ നിനക്കോ നിന്റെ വീട്ടുകാർക്കോ ഉണ്ടാവില്ല ...."

ജയിലഴികളിൽ പിടിമുറുക്കിക്കൊണ്ട് അവൾ പകയോടെ പറഞ്ഞതും അവളുടെ സെല്ലിൽ കിടന്ന പെൺകുട്ടി അവളെ ആശ്ചര്യത്തോടെ നോക്കി നിത്യ ജയിൽ ജീവിതം ശരീരത്തിൽ സമ്മാനിച്ച മുറിവുകളെ പകയോടെ നോക്കികൊണ്ട് തിരിഞ്ഞു നടന്നു "നിത്യാ ഹരിനന്ദൻ ....." ആ ഇരുട്ട് നിറഞ്ഞ സെല്ലിൽ അവൾ മുട്ടിൽ മുഖം പൂഴ്ത്തി ഇരുന്നതും ഒരു ലേഡി കോൺസ്റ്റബിൾ വന്ന് സെല്ലിൽ ലാത്തി കൊണ്ട് മുട്ടി ആ സ്ത്രീ ശബ്ദം കേട്ടാണ് അവൾ തലയുയർത്തി നോക്കിയത് "നിന്നെ സൂപ്രണ്ട് വിളിക്കുന്നുണ്ട് .... എണീറ്റ് വാ ....." അവർ പറയുന്നതിന് ചെവി കൊടുക്കാതെ അവൾ ഇരിക്കുന്നത് കണ്ടതും അവരുടെ മുഖം കടുത്തു "ഇന്നലത്തെ ചൂരൽ പ്രയോഗത്തിന്റെ വേദന ഇത്ര പെട്ടെന്ന് മറന്നോടി .....

കൂടുതൽ നെഗളിപ്പ് കാണിക്കാൻ നിന്നാൽ പല്ല് അടിച്ചു കൊഴിക്കും ..... ഇങ്ങോട്ട് ഇറങ്ങി വാടി ....." അവരുടെ ശബ്ദം ഉയർന്നതും അവൾ തലചെരിച്ചു അവരെ നോക്കി കണ്ണുകൾ ദേഷ്യത്താൽ കുറുകി ദേഷ്യം പല്ലിനടിയിൽ കടിച്ചമർത്തിക്കൊണ്ട് അവൾ അവിടുന്ന് എണീറ്റു സെല്ല് തുറന്നതും അവൾ വെച്ച് വേച്ചു അവർക്ക് പിന്നാലെ നടന്നു സൂപ്രണ്ടിന്റെ മുറിക്ക് മുന്നിൽ എത്തിയതും അവർ അവളോട് അകത്തേക്ക് പോകാൻ പറഞ്ഞു ആ കോൺസ്റ്റബിളിനെ ഒന്ന് തുറിച്ചുനോക്കിക്കൊണ്ട് അവൾ പതിയെ അകത്തേക്ക് കയറി അവിടെ ഇരിക്കുന്ന ഋഷിയെയും മഹിയെയും കണ്ടതും അവളുടെ കണ്ണുകൾ കുറുകി

കണ്ണിൽ പകയുടെ തീക്കനൽ എരിഞ്ഞു അവൾ ഓടിവന്ന് മഹിയുടെ കഴുത്തിൽ കുത്തിപ്പിടിക്കാൻ നിന്നതും ഋഷി എണീറ്റ് അവളുടെ ഇടുപ്പിലൂടെ കൈയിട്ട് പിന്നിലേക്ക് തള്ളിക്കൊണ്ട് പോയി മഹിയുടെ അടുത്തേക്ക് പോകാൻ അവൾ കുതറുന്നത് കണ്ട സൂപ്രണ്ട് മഹിക്ക്‌ നേരെ തിരിഞ്ഞു "ഇപ്പോഴും കേസ് പിൻവലിച്ചു ഇവളെ കൊണ്ട് പോകാൻ തന്നെയാണോ നിങ്ങളുടെ തീരുമാനം ...... കണ്ടില്ലേ അവളുടെ വെറി ....." സൂപ്രണ്ട് അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞതും മഹി ഒന്ന് ചിരിച്ചു "ഞാൻ എന്റെ കേസ് പിൻവലിക്കാൻ തീരുമാനിച്ചു കഴിഞ്ഞു ..... ഇനി അതിൽ മാറ്റമില്ല ....."

അവൻ ചെറു ചിരിയോടെ പറഞ്ഞതും സൂപ്രണ്ട് അത്ഭുതത്തോടെ അവനെ നോക്കി "തന്നെ കൊല്ലാൻ വരുന്നവൾക്ക് ആയുധം എറിഞ്ഞു കൊടുക്കുകയാണ് താൻ ..... ഇനിയും മനസിലായില്ലേ ..... തന്നെ കൊല്ലാനാണ് ഇവൾ ശ്രമിക്കുന്നത് ..... എന്നിട്ടും ഒപ്പം കൂട്ടുന്നത് വിഡ്ഢിത്തം ആണ് ....." അവർ അത് പറയുമ്പോ ഋഷിയുടെ കൈയിൽ കിടന്ന് കുതറുന്ന നിത്യയെ ദേഷ്യത്തോടെ നോക്കി "അവളെന്നെ കൊല്ലാൻ ശ്രമിച്ചെന്ന് കരുതി അവളെന്റെ അതേ ചോര അല്ലാതാകില്ലല്ലോ ..... എന്നെ കൊന്ന് ഇവളുടെ കലി തീരുന്നെങ്കിൽ അവൾ കൊന്നോട്ടെ ...." അതും പറഞ്ഞു മഹി നിത്യയെ നോക്കിയതും അത്രയും നേരം കുതറിയ അവൾ ഒന്ന് അടങ്ങി മഹിയെ തന്നെ നോക്കി നിൽക്കുന്ന അവളുടെ കണ്ണിൽ അമ്പരപ്പായിരുന്നു "എന്താടി കൊല്ലുന്നില്ല ....?"

സൂപ്രണ്ട് പുച്ഛത്തോടെ ചോദിച്ചതും അവൾ മഹിക്ക്‌ നേരെ പായാൻ തുനിഞ്ഞു അത് കണ്ടതും ഋഷി അവളുടെ കൈയിൽ പിടിച്ചു നിർത്തി "തല്ലലും കൊല്ലലും ഒക്കെ ഇത് കണ്ടിട്ട് ആവാം ....." അവൻ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് ഫോണിലെ വീഡിയോ പ്ലേയ് ചെയ്തു അവളുടെ കൈയിലേക്ക് വെച്ച് കൊടുത്തു നന്ദൻ (നിത്യയുടെ അച്ഛൻ ) രുദ്രയുടെ അച്ഛനമ്മമാരോടും ഭദ്രയുടെ സഹോദരിയോടും ചെയ്ത ക്രൂരതകൾ പണ്ട് അയാൾ തന്നെ വിളിച്ചു പറയുന്ന വീഡിയോ ആയിരുന്നു അത് (രുദ്രയെയും കണ്ണനെയും കിഡ്നാപ് ചെയ്തപ്പോൾ പറഞ്ഞത് ) ആ വീഡിയോ മുഴുവൻ കണ്ട് തീർന്നതും രുദ്രയേയും കണ്ണനെയും കാറിലിട്ട് കൊക്കയിലേക്ക് തള്ളുന്ന നന്ദൻ അയച്ച ഫേക്ക് വീഡിയോ കൂടി അവൾക്ക് കാണിച്ചു കൊടുത്തതും ഒരു തളർച്ചയോടെ നിലത്തേക്കിരുന്നു

"അ .... അച്ഛൻ ....തന്റെ പ്രണയം നേടിത്തരാൻ എന്ന പേരിൽ സ്വന്തം പ്രതികാരം ചെയ്ത്‌ വിഡ്ഢിയാക്കുവായിരുന്നോ എന്നെ .....?" ആ തിരിച്ചറിവ് അവളുടെ ഉള്ള് പിടിച്ചുലച്ചു ഒരുപാട് സ്നേഹിച്ച അച്ഛന്റെ വൃത്തികെട്ട മുഖം അവൾക്ക് മുന്നിൽ ഋഷി തുറന്ന് കാട്ടിയപ്പോൾ അവളുടെ ഉള്ളിലെ ഈശ്വരതുല്യനായ അച്ഛന്റെ വിഗ്രഹം പൊട്ടിപ്പൊളിഞ്ഞു പോയി അവളാ നിലത്തിരുന്ന് നെഞ്ച് പൊട്ടി കരഞ്ഞപ്പോൾ അവളെ ചേർത്ത് പിടിക്കാൻ മഹി ഉണ്ടായിരുന്നു നിറകണ്ണുകളോടെ അവൾ അവനെ നോക്കി കൈകൂപ്പി കാണിച്ചതും മഹി അവളുടെ കണ്ണ് തുടച്ചുകൊണ്ട് കണ്ണ് ചിമ്മി കാണിച്ചു "നിന്നോട് ഞങ്ങൾക്കാർക്കും ഒരു ദേഷ്യവുമില്ല .....

എനിക്ക് നീയും നീതുവും എന്റെ അനിയത്തിമാര് തന്നെയാ ....പക്ഷെ എന്റെ മാളൂനെ കൊല്ലാൻ നോക്കിയപ്പോ എന്റെ നിയന്ത്രണം വിട്ട് പോയി ...... അതാ ഞാൻ .....!" അവൻ പാതിയിൽ നിർത്തിയതും അവൾ കണ്ണ് നിറച്ചു അവനെ നോക്കി "നീതുവിനെ പോലെ നിനക്കും എന്നെ ഏട്ടനായി കണ്ടൂടെടി ....." ഇളം ചിരിയോടെ അവൻ ചോദിച്ചതും പൊട്ടിക്കരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു അത്‌ നോക്കി കൈയും കെട്ടി ഋഷി നിന്നതും മഹി അവനെ നോക്കി ചിരിച്ചുകൊണ്ട് നിത്യയെ പിടിച്ചു എണീപ്പിച്ചു "ഇവൾ മാറില്ലെന്നല്ലേ നിങ്ങൾ പറഞ്ഞെ ..... ഇപ്പൊ എങ്ങനെ ഉണ്ട് .....?" പുറത്തു നിന്ന് എത്തി നോക്കിക്കൊണ്ട് കണ്ണൻ ചോദിച്ചതും ഋഷി ചിരിച്ചുപോയി

"ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞെങ്കിൽ ഇവളെ ഞങ്ങൾ കൊണ്ട് പൊയ്ക്കോട്ടേ ....?" ഋഷി ജയിൽ സുപ്രണ്ടിനോട് ചോദിച്ചതും അവർ ഒന്ന് തലയാട്ടി സമ്മതമറിയിച്ചു അവളുടെ വേഷം ഒക്കെ മാറ്റി മഹി അവളെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞിരുന്നു മനസ്സിൽ ആ വീഡിയോ മാത്രമായിരുന്നു ഒരുപാട് സ്നേഹിച്ച തന്റെ അച്ഛൻ ഒരു മുരുഗമായിരുന്നൂന്ന് ഓർക്കും തോറും അവളുടെ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി ആ വിഡിയോയിൽ പരാമർശിച്ച ദേവയാനിയും കുഞ്ഞും ഒരുനിമിഷം അവളുടെ മനസ്സിലൂടെ കടന്ന് പോയതും അവളൊന്ന് നിന്നു "മഹിയേട്ടാ ..... എനിക്ക് ..... എനിക്ക് അവളെ ഒന്ന് കാണണം ....."

അവൾ നിറകണ്ണുകളോടെ പറഞ്ഞതും മഹി നെറ്റി ചുളിച്ചു "എന്റെ അച്ഛൻ എന്ന ആ മൃഗം ചെയ്ത പാപത്താൽ ജനിക്കേണ്ടി വന്നവളെ ...... എന്റെ ..... എന്റെ കൂടെപ്പിറപ്പിനെ ...... ഒരു തവണ ..... ഒറ്റ തവണ എനിക്ക് അവളെ ഒന്ന് കാണണം ..... എവിടെയാ അവൾ ..... എനിക്കൊന്ന് കാണിച്ചു തരോ ...." ഒരു കുഞ്ഞുകുട്ടിയെ പോലെ നിന്ന് വിതുമ്പുന്ന അവളെ ഗൗരവത്തോടെ ഉറ്റുനോക്കുവായിരുന്നു ഋഷി "വാ ...." നിത്യയെ ചേർത്തുപിടിച്ചു പറഞ്ഞുകൊണ്ട് അവളെ കാറിലേക്ക് കയറ്റി ഋഷി ഫിദയുടെ വീട് ലക്ഷ്യമാക്കി കാർ മുന്നോട്ട് എടുത്തുകൊണ്ട് മിററിലൂടെ അവളെ ഒന്ന് നോക്കി അല്പനേരത്തെ യാത്രക്ക് ശേഷം ഫിദയുടെ വീടിന് മുന്നിൽ കാർ ചെന്ന് നിന്നത് അവൾ കാറിൽ നിന്ന് ഇറങ്ങി മുറ്റത്തു തന്നെ ഫിദയും അൻവറും ഉണ്ടായിരുന്നു

ഫിദയെ സംശയത്തോടെ നോക്കി നിന്ന നിത്യയെ നോക്കി മഹി കണ്ണടച്ച് കാണിച്ചതും നിത്യ നിറകണ്ണുകളോടെ ഫിദക്ക്‌ നേരെ നടന്നു ഫിദ നിത്യയെ കണ്ട് ദേഷ്യത്തോടെ മുഖം വീർപ്പിച്ചതും അവളെ ഞെട്ടിച്ചുകൊണ്ട് നിത്യ അവളെ കെട്ടിപ്പിടിച്ചു അതിനേക്കാൾ അവളെ ഞെട്ടിച്ചത് നിത്യയെ നോക്കി ചിരിയോടെ നിൽക്കുന്ന മഹിയാണ് അവൾക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല "Sorry ......." നിത്യ കണ്ണുകൾ ഇറുക്കിയടച്ചു പറഞ്ഞതും ഫിദ സംശയത്തോടെ നിന്നു നിത്യ എന്തോ പറയാൻ വന്നതും ഋഷി കണ്ണ് കൊണ്ട് അരുതെന്ന് കാണിച്ചു അത് കണ്ടതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു അവളെ വരിഞ്ഞു മുറുക്കി "

എന്റെ അച്ഛൻ നിന്റെ അമ്മയോട് ചെയ്ത ക്രൂരതക്ക് മാപ്പ് പറയാനല്ലാതെ എനിക്ക് മറ്റൊന്നിനും സാധിക്കുന്നില്ല ...... മാപ്പ് ഒരായിരം മാപ്പ് ....." മനസ്സിൽ അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു അവളിൽ നിന്ന് അടർന്നു മാറി മുഖം തുടച്ചു ഒന്നും പറയാതെ തിരികെ നടക്കുന്ന നിത്യ അവൾ സംശയത്തോടെ നോക്കി നിന്നു "എന്താ മഹി ....? എന്തെങ്കിലും പ്രശ്നമുണ്ടോ .....?" അൻവറിന്റെ ചോദ്യം കേട്ട് പോകാൻ ഒരുങ്ങിയ മഹി ഒന്ന് നിന്നു "ഇല്ല ..... പ്രശ്നങ്ങളൊക്കെ അവസാനിച്ചതാണ് ....." ഒരു ചിരിയോടെ അതും പറഞ്ഞു

അവൻ തിരികെ നടന്നതും കണ്ണനും ഋഷിയും അവന്റെ പിറകെ പോയി കാറിലേക്ക് കയറി വീട്ടിലേക്കുള്ള യാത്രയിൽ ആരും പരസ്പരം ഒന്നും മിണ്ടിയില്ല  എന്തൊക്കെയോ ആലോചിച്ചു കണ്ണ് തുടച്ചു സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്നു നീതു മുറ്റത്തു ഋഷിയുടെ കാർ വന്ന് നിന്നത് കണ്ടതും അവൾ അവിടുന്ന് എണീറ്റു മഹിക്കൊപ്പം കാറിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ടതും അവളൊന്ന് ഞെട്ടി കണ്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുന്ന അവൾക്ക് മുന്നിലേക്ക് നിത്യ വന്ന് നിന്നതും ഒരു പൊട്ടിക്കരച്ചിലോടെ അവൾ നിത്യയെ കെട്ടിപ്പിടിച്ചു "ചേച്ചി ......!".............. തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story