രുദ്ര: ഭാഗം 58

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മഹിക്കൊപ്പം കാറിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ടതും അവളൊന്ന് ഞെട്ടി കണ്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുന്ന അവൾക്ക് മുന്നിലേക്ക് നിത്യ വന്ന് നിന്നതും ഒരു പൊട്ടിക്കരച്ചിലോടെ അവൾ നിത്യയെ കെട്ടിപ്പിടിച്ചു "ചേച്ചി ......!" അവൾ ഇടർച്ചയോടെ വിളിച്ചതും നിത്യ അവളുടെ തലയിൽ അമർത്തി മുത്തി "എന്തിനാ ചേച്ചി ..... ഇവരെ ഒക്കെ ദ്രോഹിക്കുന്നെ ..... ഇവരൊക്കെ നമ്മുടെ സ്വന്തമല്ലേ ..... മതിയാക്കിക്കൂടെ ....." അവൾ നിത്യയിൽ നിന്ന് വിട്ട് മാറിക്കൊണ്ട് പറഞ്ഞതും നിത്യ ഒന്ന് പുഞ്ചിരിച്ചു അത് കണ്ടതും മഹി വന്ന് നിത്യയുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു "ഇവളിപ്പോ പഴേ നിത്യ അല്ല ..... ഈ മഹിയുടെ പെങ്ങളായിട്ടാണ് ഈ തിരിച്ചു വരവ് ..... "

മഹി ചിരിയോടെ പറഞ്ഞതും നീതു ഞെട്ടലോടെ നിത്യയെ നോക്കി അവളുടെ മുഖത്തെ ചിരി കണ്ടതും നീതു അമ്പരപ്പോടെ അവരെ നോക്കി നിന്നു അപ്പോഴാണ് മാളൂട്ടിയെ എടുത്ത് രുദ്ര സിറ്റ്ഔട്ടിലേക്ക് വന്നത് നിത്യയെ കണ്ടതും അവളൊന്ന് ഞെട്ടി പരിഭ്രമത്തോടെ മാളൂട്ടിയെ മാറോടടക്കി പിടിച്ചു നിത്യ രുദ്രക്ക്‌ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾക്ക് നേരെ ചെന്നതും അവളുടെ മുഖത്തു പരിഭ്രമം നിറഞ്ഞു അവൾ ആശ്രയത്തിനെന്ന വണ്ണം മഹിയെ നോക്കി അപ്പോഴേക്കും നിത്യ അവൾക്ക് മുന്നിൽ വന്ന് നിന്നിരുന്നു

നിത്യ മോളെ എടുക്കാൻ വേണ്ടി തുനിഞ്ഞതും രുദ്ര കുഞ്ഞിനെ ചേർത്ത് പിടിച്ചു തിരിഞ്ഞു നിന്നു അത് കണ്ടതും നിത്യയുടെ മുഖം വാടി വിളറിയ ചിരിയോടെ അവരെ നോക്കി നിൽക്കുന്ന നിത്യയെ ഭിത്തിയിൽ ചാരി നിന്ന് ഋഷി നോക്കുന്നുണ്ടായിരുന്നു അവളുടെ മുഖം വാടിയത് കണ്ട മഹി രുദ്രയുടെ കൈയിൽ നിന്ന് മോളെ എടുത്തു നിത്യക്ക് നേരെ നീട്ടി അത് കണ്ടതും നിത്യയുടെ മുഖം വിടർന്നു നിറകണ്ണുകളോടെ അവൾ മോളെ വാങ്ങി അവൾക്കൊരു ഉമ്മ കൊടുത്തു മാളൂട്ടി രുദ്രക്ക്‌ നേരെ പോകാൻ വാശി പിടിക്കുന്നത് കണ്ടതും രുദ്ര അവളെ എടുക്കാനായി മുന്നോട്ട് വന്നു

മഹി അവളെ തടഞ്ഞു നിത്യ അതൊന്നും ശ്രദ്ധിക്കാതെ മോളെ കളിപ്പിച്ചു കൊണ്ടിരുന്നു ആ കുഞ്ഞു മുഖത്തേക്ക് ഉറ്റുനോക്കവെ അവളുടെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു നിറകണ്ണുകളോടെ അവൾ മാളൂട്ടിയുടെ കവിളിൽ മുത്തിയതും രുദ്ര അമ്പരപ്പോടെ അത് നോക്കി നിന്നു "ഒരു മാപ്പ് പറച്ചിലിലൂടെ ഞാൻ നിനക്ക് നൽകിയ വേദനകൾ ഇല്ലാതാവില്ലെന്നറിയാം ..... എങ്കിലും പറയുന്നു ...... മാപ്പ് ..... ചെയ്തുപോയതിനൊക്കെ മാപ്പ് ചോദിക്കാൻ മാത്രമേ എനിക്കിപ്പോ കഴിയുള്ളു ..... " നെഞ്ചിൽ തട്ടി തന്നെയാണ് അവളത് പറഞ്ഞത് ഇതിനിടയിൽ അവളെ ഉറ്റുനോക്കുന്ന ഋഷിയുടെ കണ്ണുകളെ അവഗണിച്ചുകൊണ്ട് അവൾ മാളൂട്ടിയുടെ കവിളിൽ തലോടി

"എന്താ മഹിയേട്ടാ ഇതൊക്കെ ....?" രുദ്ര ഒന്നും മനസ്സിലാവാതെ മഹിയുടെ കൈയിൽ പിടിച്ചതും മഹി അവൾക്ക് നേരെ തിരിഞ്ഞു അവളുടെ കവിളിൽ കൈ വെച്ച് അവനൊന്ന് കണ്ണ് ചിമ്മി കാണിച്ചു അപ്പോഴേക്കും സംസാരം കേട്ട് സത്യനും ഹേമയും അല്ലുവും ഒക്കെ ഇറങ്ങി വന്നു മഹി ഒരു ദീർഘനിശ്വാസത്തോടെ ഉണ്ടായതൊക്കെ പറഞ്ഞു കേട്ടതും എല്ലാവരുടെ മനസ്സും നിറഞ്ഞു ..... ഉള്ളിൽ ബാക്കിയുണ്ടായിരുന്ന അവസാന ആധിയും ഇല്ലാതായതറിഞ്ഞു രുദ്ര മനസ്സ് നിറഞ്ഞു നിത്യയെ നോക്കി പുഞ്ചിരിച്ചു മഹി പറഞ്ഞു തീർന്നതും നിത്യ കണ്ണന് നേരെ നടന്നു "Thank youu ....."

അവൾ അത് പറഞ്ഞതും അവൻ നീതുവിനെ ഒന്ന് നോക്കി അവളുടെ മുഖത്തു നന്ദിസൂചകമായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു അത് കണ്ട് മനസ്സ് നിറഞ്ഞു അവൻ നിത്യയെ നോക്കി ഒന്ന് ചിരിച്ചു "Thanks ഒന്നും വേണ്ട ..... ദേ ഇവളെ എനിക്ക് കെട്ടിച്ചു തന്നാൽ മതി....."നീതുവിനെ ചൂണ്ടി കുസൃതിയോടെ അവനത് പറഞ്ഞതും നിത്യ അന്താളിപ്പോടെ അവനെ നോക്കി അത്രയും നേരം നീതുവിന്റെ ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു "ഓഹോ അപ്പൊ അതിന് വേണ്ടിയാണ് പൊന്നുമൊൻ ഇത്രയൊക്കെ കഷ്ടപ്പെട്ടത്‌ അല്ലെ ....?"

ഋഷി അവനെ ഒന്ന് ഇരുത്തി നോക്കിയതും അവനതിന് ഒന്ന് ചിരിച്ചു "അല്ല ..... ഇവൾ നീതുവിന്റെ ചേച്ചി അല്ലെ .... നീതുവിനെ പോലെ നല്ലൊരു മനസ്സ് ഇവൾക്കും ഉണ്ടാകുമെന്ന് തോന്നി .....മാറുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ...... അതിന് ഒരു അവസരം കൊടുത്തു എന്ന് മാത്രം തെറ്റിദ്ധാരണ നിറഞ്ഞ അവളുടെ മനസ്സിനെ തിരുത്തണമെന്ന് തോന്നി നിങ്ങൾ എല്ലാവരും ഇങ്ങനൊരു നിത്യയെ കാണാൻ ആഗ്രഹിച്ചിട്ടില്ലേ .... ഇവൾ നന്നാവാൻ വേണ്ടി അല്ലെ ജയിലിലേക്ക് വരെ അയച്ചത് പക്ഷെ ജയിലിൽ അടച്ചതുകൊണ്ട് ദേഷ്യം കൂടുകയേ ഉള്ളു പിന്നെ നിത്യയെ നീതു ഒരുപാട് സ്നേഹിക്കുന്നുണ്ട് ..... അവളെയോർത്തു ദുഃഖിക്കുന്ന നീതുവിനെ കണ്ടപ്പോൾ എന്തോ.....!

ഇപ്പോൾ നീതുവും ഹാപ്പി നിത്യയും ഹാപ്പി നിങ്ങളും ഹാപ്പി..... അതോണ്ട് ഞാനും ഹാപ്പി ...." കൈ രണ്ടും ഉയർത്തി അവനത് പറഞ്ഞതും നീതുവിന്റെ കണ്ണുകൾ തെളിഞ്ഞു "എനിക്ക് ഇവളെ ഇഷ്ടാണ് ..... എന്ന് കരുതി അവളെ ഇഷ്ടം ഇല്ലാണ്ട് സ്വന്തമാക്കാൻ മാത്രം ചെറ്റ അല്ല ഞാൻ ....." ഋഷിയെ നോക്കി ഒരു പുഞ്ചിരിയോടെ അവനത് പറഞ്ഞതും ഋഷിയുടെ മുഖം ഒന്ന് വിളറി അത് തനിക്കിട്ട് ഒന്ന് കൊട്ടിയതാണോ എന്ന് ചിന്തിച്ചു ഋഷി രുദ്രയെ ഒന്ന് നോക്കി തലകുടഞ്ഞു "അർഹതയില്ലാത്തതു പിടിച്ചു വാങ്ങാൻ കണ്ണൻ പഠിച്ചിട്ടില്ല ....." നീതുവിനെ നോക്കി ഊന്നിപ്പറഞ്ഞുകൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ അകത്തേക്ക് നടന്നതും നീതു അവൻ പോകുന്നതും നോക്കി അങ്ങനെ നിന്നു

രുദ്രയും കിരണും അത് കണ്ട് അവന്റെ പിന്നാലെ പോയി "അവനൊരു പാവാടി ..... "മഹി അകത്തേക്ക് പോകുന്ന കണ്ണനെ നോക്കി അവളോട് പറഞ്ഞതും അവൾ തലതാഴ്ത്തി പിടിച്ചു അകത്തേക്ക് നടന്നു ഇതൊക്കെ കണ്ട് സൂര്യൻ വല്ലാതെ ആയി അവന്റെ ഉള്ളിൽ കുറ്റബോധം തോന്നി തുടങ്ങി ..... കണ്ണനെ ഓർക്കുമ്പോഴൊക്കെ അവന്റെ മനസ്സിന് വല്ലാത്ത ഭാരം അനുഭവപ്പെടാൻ തുടങ്ങി എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ അവൻ പുറത്തേക്കിറങ്ങിപ്പോയി "നിനക്ക് ഞങ്ങൾ ഇല്ലെടാ ....." കണ്ണന്റെ മുറിയിൽ അവന്റെ ഇരുവശത്തുമായി രുദ്രയും കിരണും സ്ഥാനം പിടിച്ചുകൊണ്ട് കിരൺ ചോദിച്ചതും അവനൊന്ന് ചിരിച്ചു "അവളെ നമുക്ക് സെറ്റ് ആക്കാന്നെ ....."

കണ്ണിറുക്കിക്കൊണ്ട് രുദ്ര പറഞ്ഞതും അവൻ അവളുടെ തലക്ക് ഒന്ന് കൊടുത്തു അത് കിട്ടിയതും അവൾ അവന്റെ കൈയിൽ പിടിച്ചു തോളിൽ തലവെച്ചു അങ്ങനെ ഇരുന്നതും കിരൺ അവന്റെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു "നിങ്ങളിവിടെ ഇരിക്ക് ..... ഞാൻ പോയി കീർത്തിക്ക് മെഡിസിൻ എടുത്ത് കൊടുക്കട്ടെ ...." അല്പനേരത്തിന് ശേഷം എണീറ്റ് നിന്നുകൊണ്ട് കിരൺ പറഞ്ഞതും കണ്ണൻ ഒന്ന് തലയാട്ടി രുദ്ര അതെ ഇരുപ്പാണ് അവൻ രണ്ടുപേരെയും ഒന്ന് നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നും പുറത്തേക്ക് നടന്നു അവൻ മുറിയിലേക്ക് കയറിയതും ബെഡിൽ കിടന്നുകൊണ്ട് ഇടതുകൈകൊണ്ട് വെള്ളം എടുക്കാൻ ശ്രമിക്കുന്ന കീർത്തിയെയാണ് കണ്ടത് അത് കണ്ടതും അവൻ ഓടിച്ചെന്ന് അവളെ പിടിച്ചു എണീപ്പിച്ചു

ഇരുത്തിക്കൊണ്ട് വെള്ളം എടുത്തു കുടിപ്പിച്ചു അവൾ തന്റെ വായയിലേക്ക് ശ്രദ്ധയോടെ വെള്ളം ഒഴിച്ച് തരുന്ന കിരണിനെ സസൂക്ഷ്മം വീക്ഷിച്ചു വെള്ളം കുടിപ്പിക്കുന്നതിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ അത് കണ്ടതും ഇടതുകൈ കൊണ്ട് അവൾ അവന്റെ കൈയിൽ പിടിച്ചതും അവൻ അവിടെ നിന്നും ഗ്ലാസുമായി തിരിഞ്ഞു നടന്നു മെഡിസിൻ എടുത്തുകൊണ്ട് വീണ്ടും അവൾക്ക് നേരെ വന്നു ശ്രദ്ധയോടെയാണ് അവൻ ഓരോന്നും ചെയ്യുന്നതെങ്കിലും എന്തോ കടമ നിർവഹിക്കുന്നത് പോലെ അവൾക്ക് തോന്നി അവൻ നീട്ടിയ മരുന്ന് വാങ്ങിക്കഴിക്കുമ്പോഴും അവളുടെ കണ്ണുകൾ അവന്റെ മുഖത്തായിരുന്നു ഒരിക്കൽ പോലും അവളുടെ നേർക്ക് അവന്റെ കണ്ണുകൾ നീണ്ടിരുന്നില്ല എന്നത് അവളെ നിരാശയാക്കി മരുന്ന് കഴിച്ചു

കുറച്ചു കഴിഞ്ഞതും അവൾക്ക് ഉറക്കം വന്നു കോട്ടുവാ ഇട്ട് ഇരിക്കുന്ന അവളെ കിരൺ ശ്രദ്ധയോടെ പിടിച്ചു കിടത്തി അവളെ കിടത്തിപ്പോകാൻ നിന്ന കിരണിന്റെ കൈകളിൽ അവളുടെ പിടി വീണു പാതിതുറന്ന കണ്ണുകൾ എന്തൊക്കെയോ പറയാൻ വെമ്പുന്നത് പോലെ തോന്നിയതും അവൻ മുഖം ചുളിച്ചുകൊണ്ട് അവളുടെ അടുത്തായി ഇരുന്നു പതിയെ പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണതും അവൻ അവളുടെ കൈകളെ അടർത്തിമാറ്റി എണീറ്റ് പോകാനായി തുനിഞ്ഞതും ബെഡിൽ കിടന്ന നോട്പാട് അവന്റെ കണ്ണിലുടക്കി കൈ നീട്ടി അവനത് എടുത്തുകൊണ്ട് അതിലെ വാചകങ്ങളിലേക്ക് കണ്ണുകൾ പായിച്ചു "എനിക്കീ അവസ്ഥ വന്നതിൽ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ് അമ്മാ .... ഞാനിങ്ങനെ ചെയ്തത് കൊണ്ടല്ലേ എന്റെ പ്രണയം കിരണേട്ടൻ തിരിച്ചറിഞ്ഞത് .....

അതുകൊണ്ടല്ലേ എനിക്കെന്റെ കിരണേട്ടനെ കിട്ടിയത് ഒരു ഭാഗം തളർന്നു ..... അതുകൊണ്ടെന്താ ..... ഏത് നേരവും കിരണേട്ടനെ അടുത്തിരുന്നു കാണാൻ പറ്റുന്നില്ലേ ..... ആ കൈകൾ കൊണ്ട് എന്നെ കോരിയെടുത്തില്ലേ .... ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്നെ പരിചരിക്കുന്നില്ലേ ....എനിക്കത് മതി ..... കിരണേട്ടൻ ഇങ്ങനെ ഒപ്പം ഉണ്ടാവുമെങ്കിലും ഒരിക്കലും എന്റെ ചലനശേഷി തിരിച്ചു കിട്ടരുതേ എന്നേ ഞാൻ പ്രാർത്ഥിക്കു..... That much I love him ..... " അതിലെ വാചകങ്ങൾ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു വീണ്ടും വീണ്ടും അതിലെ വരികളിലൂടെ അവന്റെ കണ്ണുകൾ ഓടി നടന്നു ബെഡിലേക്ക് ചാരി ഇരുന്നുകൊണ്ട് അവൻ മലർന്ന് മുകളിലേക്ക് നോക്കി

കണ്ണിൽ നിറഞ്ഞ നീർതുള്ളികൾ കൺപോളകൾക്കിടയിലൂടെ ഒലിച്ചിറങ്ങി അവനത് തുടച്ചു മാറ്റിക്കൊണ്ട് ശാന്തമായി ഉറങ്ങുന്ന കീർത്തിയെ ഒന്ന് നോക്കി "എന്തിനാടി നീയെന്നെ ഇങ്ങനെ സ്നേഹിക്കുന്നെ .....?" അവന്റെ വാക്കുകൾ ഇടറി തലയെത്തിച്ചു അവളുടെ വിരിനെറ്റിയിൽ അവൻ അമർത്തി മുത്തി "l love you ....." അവൾ കേൾക്കാൻ കൊതിച്ച വാക്കുകൾ അവൻ ഉരുവിട്ടപ്പോൾ അതൊന്നുമറിയാതെ ശാന്തമായി ഉറങ്ങുകയായിരുന്നു അവൾ രാത്രി മക്കളെ ബെഡിലേക്ക് ഉറക്കി കിടത്തി പില്ലോ തട വെച്ച് രുദ്രയെ അന്വേഷിച്ചു ഇറങ്ങിയതാണ് മഹി അവൾ കണ്ണനൊപ്പമുണ്ടാകുമെന്ന് കരുതി അവൻ കണ്ണന്റെ മുറി ലക്ഷ്യമാക്കി നടന്നു മുറിയുടെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടതും അവൻ അകത്തേക്ക് കയറി

അവിടെ നിലത്തിരുന്ന് കണ്ണ് തുറന്ന് ബെഡിലേക്ക് തല മുട്ടിച്ചിരിക്കുന്ന കണ്ണനെയും അവന്റെ തോളിൽ കണ്ണടച്ച് ചാഞ്ഞു കിടക്കുന്ന രുദ്രയെയും കണ്ട് അവൻ അവിടെ നിന്നു "ആഹ് മഹിയോ ....." കാൽപ്പെരുമാറ്റം കേട്ടിട്ടാവണം അവൻ തലയുയർത്തി നോക്കിയത് "ഇവിടിരുന്നു ഉറങ്ങിപ്പോയി ....." അവൻ രുദ്രയെ നോക്കി പറഞ്ഞതും മഹി അവന്റെ അടുത്തേക്ക് വന്നു "സാരമില്ലടാ ഞാൻ കൊണ്ട് പൊയ്ക്കോളാം ....." അവളുടെ കൈ എടുത്ത് തോളിൽ ഇട്ടുകൊണ്ട് മഹി അവളെ പൊക്കി എടുത്തു "ഓരോന്ന് ഓർത്തു സെഡ് അടിച്ചു ഇരിക്കാതെ പോയി കിടന്നുറങ്ങെടാ ..... " മഹി പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞതും അവനൊന്ന് തലയാട്ടി ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു അവൻ പോയതും മഹി ഒരു നെടുവീർപ്പോടെ അവന്റെ നെഞ്ചിൽ പറ്റി കിടക്കുന്ന രുദ്രയെ ഒന്ന് നോക്കി.............. തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story