രുദ്ര: ഭാഗം 60

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്താ നീ പറഞ്ഞെ .....?" നിത്യക്ക് കേട്ടത് വിശ്വസിക്കാനായില്ല ..... ഒരേസമയം ഞെട്ടലും സന്തോഷവും ഒക്കെ തോന്നി ..... നിത്യ അമ്പരപ്പോടെ അത് ചോദിച്ചതും അവൾ കണ്ണനെ ഒന്ന് നോക്കി "എനിക്ക് കണ്ണേട്ടനെ വിവാഹം കഴിക്കാൻ സമ്മതമാണ് ..... പക്ഷെ എനിക്ക് ഒരു കണ്ടിഷൻ ഉണ്ട് ......"അതും പറഞ്ഞു അവൾ സത്യനെ നോക്കിയതും സത്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു "എന്ത് കണ്ടീഷൻ ....." നിത്യ നെറ്റി ചുളിച്ചു .... കണ്ണൻ ആകാംക്ഷയോടെ അവളെ ഉറ്റുനോക്കി "എന്റെ വിവാഹം നടക്കുന്ന അതെ പന്തലിൽ വെച്ച് തന്നെ എന്റെ ചേച്ചിയുടെ വിവാഹവും നടക്കണം ..... അതിന് ചേച്ചിക്ക് സമ്മതമാണെങ്കിൽ കല്യാണത്തിന് എനിക്ക് പൂർണ സമ്മതം ....."

അവൾ പുഞ്ചിരിയോടെ പറഞ്ഞതും നിത്യ ഒന്ന് ഞെട്ടി "അത് കലക്കി ..... നല്ല കാര്യാ മോളെ നീ പറഞ്ഞെ ....." ഹേമ നീതുവിനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു കണ്ണൻ കേട്ടത് വിശ്വസിക്കാനാവാതെ മിഴിച്ചു നിന്നതും രുദ്ര അവനെ ഒന്ന് നുള്ളി അവനൊന്ന് എരിവ് വലിച്ചുകൊണ്ട് മുന്നോട്ട് നോക്കിയതും അവനെ നോക്കി നിൽക്കുന്ന നീതുവിനെയാണ് കണ്ടത് അവളെ കണ്ടതും അവൻ മനോഹരമായി ഒന്ന് പുഞ്ചിരിച്ചതും അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് നോട്ടം മാറ്റി "ചേച്ചി ഒന്നും പറഞ്ഞില്ല ....."നീതു അവളുടെ തോളിൽ കൈ വെച്ചപ്പോഴാണ് അവൾ ഞെട്ടലിൽ നിന്ന് മുക്തയായത് "നീതു ..... ഞാൻ .... നീ എന്തിനാ എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നെ ..... എനിക്ക് കാണേണ്ടത് നിന്റെ വിവാഹമാണ് .....

നീ സന്തോഷത്തോടെ ജീവിക്കുന്നതാണ് ..... അല്ലാതെ ഒരു ജീവിതത്തെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല ..... " അവൾ നീതുവിന്റെ കവിളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞതും നീതു അവളുടെ കൈയിൽ പിടിച്ചു "ഇനിയും ചിന്തിക്കാല്ലോ ..... ചേച്ചി ആഗ്രഹിക്കുന്നത് പോലെ ചേച്ചിയുടെ വിവാഹം കാണാൻ എനിക്കും ആഗ്രഹമുണ്ട് .... ചേച്ചി സന്തോഷത്തോടെ ജീവിക്കുന്നത് എനിക്കും കാണണം ..... ചേച്ചിക്ക് ഇതിന് സമ്മതമല്ലെങ്കിൽ ഞാൻ വിവാഹത്തിൽ നിന്ന് പിന്മാറും ....." അത് ചെന്ന് കൊണ്ടത് കണ്ണന്റെ നെഞ്ചിലായിരുന്നു അവൻ ദയനീയമായി നിത്യയെ ഒന്ന് നോക്കി "നീതു ഞാൻ പറയുന്നത് ....." "വേണ്ട .... വിവാഹത്തിന് ചേച്ചി തയ്യാറല്ലെങ്കിൽ ഞാനും അതിന് തയ്യാറല്ല ..... എനിക്ക് വേറൊന്നും പറയാനില്ല ...."

അതും പറഞ്ഞു അവൾ തിരികെ നടന്നതും നിത്യ എന്തോ ചിന്തിച്ചു നിന്നു "നിൽക്ക്‌ ....." സ്റ്റെയർ കയറിയ നീതു ആ വിളി പ്രതീക്ഷിച്ച പോലെ ഒന്ന് ചിരിച്ചു ആ ചിരി മറച്ചു വെച്ച് ഗൗരവത്തോടെ അവൾ നിത്യയെ നോക്കി "ഞാൻ വിവാഹം കഴിച്ചോളാം ..... നിങ്ങൾ പറയുന്നത് ഇനി ആരായാലും എനിക്ക് സമ്മതമാണ് ....." അവൾ നീതുവിനെ നോക്കി പറഞ്ഞതും അവളോടിവന്നു നിത്യയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു അത് കേട്ടപ്പോഴാണ് കണ്ണന് ശ്വാസം നേരെ വീണത് "ആഹാ അത് നന്നായി ..... ഇനി നിത്യേച്ചിക്ക് കൂടി ഒരാളെ കണ്ട് പിടിക്കണം ....." രുദ്ര അവരുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞതും നിത്യ ഒന്ന് ചിരിച്ചു "ഇനി അതിനായിട്ട് ബുദ്ധിമുട്ടണ്ട ..... അവളെ ഋഷി കെട്ടിക്കോളും ....."

ഫയലിലേക്ക് നോക്കിക്കൊണ്ട് മഹി പറഞ്ഞതും സത്യൻ അവനെ നോക്കി ചിരിച്ചു ഒരുനിമിഷം മഹിയുടെ മനസ്സിലൂടെ ഋഷി പലതവണയായി അവളെ നോക്കി നിൽക്കുന്ന രംഗങ്ങൾ മനസ്സിലേക്ക് കടന്നു വന്നതും അവൻ തലയുയർത്താതെ ഒന്ന് ചിരിച്ചു അത് കണ്ടതും രുദ്ര അവനെ ഒന്ന് ഇരുത്തി നോക്കി "ഞാൻ അത് പറയാൻ വരുവായിരുന്നു ..... നീതു എന്നോടിത്തെക്കുറിച്ചു പറഞ്ഞപ്പോ എന്റെ മനസ്സിലും ഋഷി ആയിരുന്നു ..... നിത്യക്ക് എതിർപ്പൊന്നുമില്ലെങ്കിൽ ചന്ദ്രനുമായി സംസാരിച്ചു ഇത് ഉറപ്പിക്കാം ..... മോള് എന്ത് പറയുന്നു ....." ഋഷിയുടെ പേര് പറഞ്ഞപ്പോ തന്നെ റിലേ പോയതുപോലെ നിന്ന നിത്യയോട്‌ സത്യൻ ചോദിച്ചതും അവൾ ചെറുങ്ങനെ ഞെട്ടി സത്യനെ നോക്കി "എ .... എന്താ ....?"

അയാൾ ചോദിച്ചതൊന്നും അവൾ കേട്ടിരുന്നില്ല "ഋഷിയെ വിവാഹം കഴിക്കുന്നതിൽ മോൾക്ക് എന്തെങ്കിലും താൽപര്യക്കുറവ് ഉണ്ടോ ....?" സത്യന്റെ ചോദ്യം കേട്ട് അവൾ എന്തോ ചിന്തിച്ചുകൊണ്ട് നീതുവിനെ നോക്കി അവൾ ചുറ്റും നിൽക്കുന്നവരെ ഒക്കെ ഒന്ന് ഓടിച്ചു നോക്കി അവരുടെ മുഖത്തെ ആകാംക്ഷ കണ്ടതും അവൾ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു "താൽപര്യക്കുറവ് ഒന്നുമില്ല അങ്കിൾ ..... എനിക്ക് സമ്മതമാണ് ....." എല്ലാവരെയും ഒന്ന് നോക്കി ചിരിയോടെ അവൾ പറഞ്ഞതും എല്ലാവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു "Thank you so muchhhh chechiiiii......" നീതു അവളെ ഇറുക്കി കെട്ടിപ്പിടിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു "

എന്നാൽ പിന്നെ എല്ലാവരുടെയും ഒരുമിച്ചു ഒരു പന്തലിൽ വെച്ച് നടത്തിയേക്കാം ..... ഞാൻ ചന്ദ്രനോട് കൂടി ഒന്ന് സംസാരിച്ചു നമുക്ക് നിശ്ചയം നടത്തി വെക്കാം ....." സത്യൻ അത് പറഞ്ഞതും എല്ലാവരും അതിനോട് യോജിച്ചു "എങ്കിൽ അവരുടെ കൂടെ കിരണേട്ടന്റെയും ഏട്ടത്തിയുടെയും വിവാഹം ഒന്നുകൂടി നടത്തിയാലോ .....?" അത് കേട്ടതും കിരണും കീർത്തിയും ഞെട്ടി പരസ്പരം നോക്കി "അല്ല ഹോസ്പിറ്റലിൽ പെട്ടെന്ന് താലി കെട്ടിയതല്ലേ ..... ആചാരപ്രകാരം വിവാഹം നടക്കണമെന്ന് അവർക്കും ആഗ്രഹം ഉണ്ടാവില്ലേ .....?" അത് കേട്ടതും മഹി ഫയൽ അവിടെ വെച്ച് അവളുടെ അടുത്തേക്ക് വന്ന് അവളെ ചേർത്ത് പിടിച്ചു "മോള് പറഞ്ഞത് ശരിയാ .....

ഇവന്റെ താലികെട്ടിന് ഞങ്ങളാരും ഉണ്ടായിരുന്നില്ലല്ലോ .... അപ്പൊ ആ വിഷമം ഇങ്ങനെ തീർക്കാം ..... അപ്പൊ ഒരു പന്തലിൽ വെച്ച് തന്നെ നാല് വിവാഹവും നടത്താം അല്ലെ ....." സത്യൻ അത് പറഞ്ഞതും കീർത്തി നിറകണ്ണുകളോടെ കിരണിനെ നോക്കി അവൾ എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന് അവൻ അവളുടെ നിറകണ്ണുകളിൽ നിന്ന് വായിച്ചെടുത്തു അവളെ നോക്കി അവൻ കണ്ണിറുക്കി ചിരിക്കുമ്പോൾ അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു  "Thanks Neethu ....." സിറ്റ്ഔട്ടിൽ ഇരുന്ന നീതുവിന്റെ അടുത്തായി ഇരുന്നുകൊണ്ട് സൂര്യ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു "എനിക്കൊരു ജീവിതമാകാതെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞായിരുന്നല്ലോ .....

ഇനി വിവാഹം കഴിക്കുന്നതിൽ പ്രശ്നം ഇല്ലല്ലോ ...." അവൾ ചിരിയോടെ പറയുന്നത് കേട്ടുകൊണ്ടാണ് കണ്ണൻ അവിടേക്ക് വന്നത് അവളുടെ വാക്കുകൾ കേട്ട് അവൻ വാതിൽക്കൽ തറഞ്ഞു നിന്നു അത്രയും നേരം അവന്റെ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയും ഉള്ളിലെ സന്തോഷവും ഒരുനിമിഷം കൊണ്ട് ഇല്ലാതായി എന്തോ ഉള്ളിൽ ഒരു ഭാരം പോലെ അവനു തോന്നി "എന്റെ വിവാഹം നടക്കാൻ വേണ്ടിയാണോ നീ ഈ വിവാഹത്തിന് തയ്യാറാ...." അവളെ നോക്കി അല്പം ദേഷ്യത്തോടെ ചോദിക്കുന്നതിനടയിലാണ് അവരെ നോക്കി നിർവികാരനായി നിൽക്കുന്ന കണ്ണനെ സൂര്യൻ കണ്ടത് "കണ്ണാ ഡാ ......"

സൂര്യൻ അവന്റെ നേർക്ക് വന്നതും കണ്ണൻ അവനു നേരെ കൈ ഉയർത്തി കാണിച്ചുകൊണ്ട് നീതുവിന് നേരെ നടന്നു നീതു എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ നോട്ടത്തിന് മുന്നിൽ ഒരക്ഷരം പുറത്തേക്ക് വന്നില്ല "അവന് വേണ്ടിയായിരുന്നോ ഈ വിവാഹം ..... അപ്പൊ ..... അപ്പൊ നിനക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ നീ ഈ വിവാഹത്തിന് സമ്മതിച്ചത് .....?" അവന്റെ മുഖത്തു നിർവികാരത മാത്രമായിരുന്നു അവളെന്തോ പറയാൻ വന്നതും കണ്ണൻ അവളെ തടഞ്ഞു "മതി ..... ഒന്നും അറിയാതെ ഒരു കോമാളിയായി ഞാൻ .....

ആർക്ക് വേണ്ടിയായാലും മറ്റൊരാളുടെ ഫീലിങ്ങ്സ് വെച്ച് കളിക്കുന്നത് അവർക്ക് എത്ര മാത്രം വേദന ഉണ്ടാക്കുമെന്ന് അറിയണമെങ്കിൽ നീ എന്റെ സ്ഥാനത്തു നിൽക്കണം Anyway ..... ഒരുപാട് നന്നിയുണ്ട് ..... എന്റെ ഫീലിങ്‌സിന് പുല്ല് വില കൽപ്പിച്ചു എന്നെ ഒരു കോമാളിയാക്കിയതിന് ...... ഒരുപാട് മോഹിപ്പിച്ചതിന് ...... !" അത്രയും പറഞ്ഞു അവൻ സൂര്യനെ ഒന്ന് നോക്കി "ക ....."അവളെന്തോ പറയാൻ വന്നതും "ഇവന്റെ ലൈഫിനെക്കുറിച്ചു ഓർത്തു നീ വിഷമിക്കണ്ട ..... അവന്റെ വിവാഹം നടക്കും ..... അതിന്റെ പേരിൽ ഇഷ്ടമില്ലാത്തൊരാളെ സ്വീകരിച്ചു ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു നീ കഷ്ടപ്പെടണ്ട ..... എല്ലാവരോടും ഞാൻ പറഞ്ഞോളാം ....."

അവളെ ഒന്ന് കേൾക്കാൻ പോലും മെനക്കെടാതെ അവൻ പുറത്തേക്ക് ഇറങ്ങിപ്പോകാൻ നിന്നതും നീതു അവനെ പിടിച്ചു തള്ളി ഭിത്തിയോട് ചേർത്ത് നിർത്തി "കൊറേ നേരായി ഞാൻ സഹിക്കുന്നു ...... താനിത് പറഞ്ഞു പറഞ്ഞു എങ്ങോട്ടാ ഈ പോണേ ..... എന്തറിഞ്ഞിട്ടാ ഇങ്ങനെ കിടന്ന് ഡയലോഗ് അടിക്കണേ .....?" അവൾ അവന്റെ കോളറിൽ പിടിച്ചു ചോദിച്ചതും കണ്ണൻ അവളെ പിടിച്ചു മാറ്റാൻ നോക്കി "മാറി നിക്കടി ....." അവൻ ഒച്ചയെടുത്തുകൊണ്ട് അവളെ തുറിച്ചു നോക്കിയതും അവൾ മുന്നും പിന്നും നോക്കാതെ അവന്റെ ചുണ്ടുകൾ കവർന്നു അവൾ എരിഞ്ഞു കയറിയ ദേഷ്യം മുഴുവൻ അവന്റെ കീഴ്ചുണ്ടിൽ പല്ലുകൾ ആഴ്ത്തിക്കൊണ്ട് തീർത്തു സൂര്യൻ ആ കാഴ്ച കണ്ട് ഞെട്ടലോടെ നിന്നു .....

കുറച്ചു നേരം അങ്ങനെ നിന്നുകൊണ്ട് പെട്ടെന്ന് ബോധം വന്നതുപോലെ അവൻ തിരിഞ്ഞു നിന്നുകൊണ്ട് തല കുടഞ്ഞു എന്നിട്ട് സ്വയം തലക്കടിച്ചുകൊണ്ട് അവൻ അകത്തേക്ക് ധൃതിയിൽ കയറിപ്പോയി നീതു അതൊന്നും വകവെക്കാതെ അവന്റെ ചുണ്ടുകളിലേക്ക് പല്ലുകൾ അമർത്തിക്കൊണ്ടിരുന്നു കണ്ണൻ അവളെ തള്ളിമാറ്റിയതും ഒരു കിതപ്പോടെ അവൾ അവനെ നോക്കി "മേലാൽ ഇമ്മാതിരി സെന്റി ഡയലോഗുമായി എന്റെ അടുത്തേക്ക് വന്നേക്കരുത് ..... പറഞ്ഞേക്കാം ...... പിന്നെ ഞാൻ കെട്ടുന്നുണ്ടെങ്കിൽ തന്നെയേ കെട്ടു ..... അത് മറ്റാർക്കും വേണ്ടിയല്ല ..... എനിക്ക് വേണ്ടിയാണ് ....."

അവന്റെ കോളറിൽ പിടിച്ചു അത്രയും പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയതും അവൾ പോകുന്നതും നോക്കി അമ്പരപ്പോടെ അവൻ നിന്നു  അകത്തേക്ക് കയറിയ നീതു തലയിൽ കൈ വെച്ചു അങ്ങനെ നിന്നു "ഛെ ..... എന്തൊക്കെയാ ചെയ്തു കൂട്ടിയെ ..... ആകെ നാണം കെട്ട് ....." അവൾ സ്വയം പുലമ്പിക്കൊണ്ട് മുറിയിലേക്ക് നടന്നതും അവളെ തന്നെ നോക്കി നിന്ന രുദ്രയുമായി അവൾ കൂട്ടിമുട്ടി "എന്താടി ..... ഒറ്റക്ക് സംസാരിക്കുന്നെ ..... കെട്ട് ഉറച്ചപ്പോൾ വട്ടായോ ....?" ആക്കിയ മട്ടിൽ അവൾ ചോദിച്ചതും അവളൊന്ന് ചുമലുകൂച്ചി കാണിച്ചു മുറിയിലേക്കോടി മുറിയിലേക്ക് കയറി ഡോർ അടച്ചുകൊണ്ട് അവൾ ബെഡിലേക്ക് വീണു "ഛെ ..... "

അവൾ നെറ്റിയിൽ അടിച്ചുകൊണ്ട് ആ രംഗങ്ങൾ ഒന്നുകൂടി ഓർത്തു വേണമെന്ന് വെച്ച് ചെയ്തതല്ല പെട്ടെന്ന് അങ്ങനെ ഒക്കെ കേട്ടപ്പോൾ അറിയാതെ ചെയ്തുപോയതാണ് എന്തൊക്കെയാ വിളിച്ചു പറഞ്ഞതെന്ന് ഒരു നിശ്ചയോം ഇല്ല കണ്ണട്ടന്റെ വാക്കുകളും അവന്റെ മുഖവും ഒക്കെ കണ്ടപ്പോൾ ആകെ വല്ലാണ്ടായി പെട്ടെന്നുണ്ടായ ഉൾപ്രേരണയിൽ എന്തൊക്കെയോ ചെയ്തു പോയി പുള്ളിക്കാരൻ എന്നെ പറ്റി എന്ത് കരുതിക്കാണും ....ഛെ ..... എന്താ നീതു ഇത് ...."അവൾ ഓരോന്ന് പിറുപിറുത്തുകൊണ്ട് പില്ലോ കൊണ്ട് മുഖമമർത്തി കിടന്നു  രാത്രി എല്ലാവരും ഫുഡ് കഴിച്ചു കഴിഞ്ഞതും സത്യൻ എല്ലാവരെയും വിളിച്ചു വരുത്തി "ഞാൻ ചന്ദ്രനെ കണ്ടിരുന്നു ..... അവരോട് ഞാൻ നിത്യയുടെ കാര്യം സംസാരിച്ചിരുന്നു ....." സത്യൻ അത് പറഞ്ഞതും എല്ലാവര്ക്കും ആകാംക്ഷയായി "എന്നിട്ട് അവർ എന്ത് പറഞ്ഞു .....?" ഹേമയാണ് അത് ചോദിച്ചത് "അത് ....!"........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story