രുദ്ര: ഭാഗം 7

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഞാൻ കരുതി നീ അവളെ വിട്ടെന്ന് ....." വിഷ്ണുവിനെ പെരുമാറിയിട്ട് കൈയും കുടഞ്ഞു വരുന്ന മഹിയെ നോക്കി അല്ലു ചോദിച്ചതും അവനൊന്ന് തുറിച്ചു നോക്കി "അങ്ങനെ വിട്ട് കളയാൻ വേണ്ടി അല്ല അവളെ ഞാൻ സ്നേഹിച്ചത് ...... " തുറിച്ചുനോക്കി അതും പറഞ്ഞു നടന്നു പോകുന്ന മഹിയെ നോക്കി അവനൊന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞതും അവനെ നോക്കി ചിരിക്കുന്ന ഫിദയെ കാണാത്ത ഭാവത്തിൽ അവൻ നടന്നു പോയി അവൻ പോയതും അവൾ എന്തോ ഓർത്തു പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു ================================= വീട്ടിൽ ചെന്നതും രുദ്ര ആരോടും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചു ഹേമയും മുത്തശ്ശിയും ഒരുപാട് തവണ വാതിലിൽ മുട്ടി വിളിച്ചെങ്കിലും അവൾ തുറന്നില്ല "പ്ലീസ്‌ മുത്തശ്ശി എന്നെ ഒന്ന് തനിച്ചു വിട് .....". അവളുടെ ശബ്ദത്തിലെ ദൈന്യത മനസ്സിലാക്കിയാവാം അവർ കൂടുതൽ ശല്യം ചെയ്യാതെ തിരികെ പോയി എന്തോ അവളുടെ മനസ്സിന് വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു മാനം നഷ്ടപ്പെടുമെന്ന ഭീതിയിൽ ഒരുനിമിഷം മരണത്തെക്കുറിച്ചുപോലും അവൾ ചിന്തിച്ചു പോയിരുന്നു മഹിയാണ് ഇതിന് പിന്നിലെന്ന് അറിഞ്ഞപ്പോൾ അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം അന്നേരം വരെ അവൾ അനുഭവിച്ച ദേശ്യവും പേടിയുമൊക്കെ ആ നിമിഷം അവളുടെ മനസ്സിലേക്ക് വന്നു മഹിക്ക്‌ നേരെ പൊട്ടിത്തെറിച്ചുകൊണ്ട് അതവൾ തീർത്തത് ആ ദേശ്യത്തിൽ തെറ്റും ശെരിയും വിലയിരുത്താനുള്ള വിവേകം അവൾക്ക് നഷ്ടപ്പെട്ടിരുന്നു പറഞ്ഞു പോയ വാക്കുകളുടെ കാഠിന്യം മനസ്സിലാക്കാൻ പ്രണയം തുളുമ്പിയ മഹിയുടെ കണ്ണിൽ ആളിക്കത്തിയ വെറുപ്പിന്റെ അഗ്നി കാണേണ്ടി വന്നു മഹി തെറ്റുകാരനാണെന്ന് വിശ്വസിക്കാൻ അവൾക്കും കഴിയുമായിരുന്നില്ല എന്തുകൊണ്ടോ അവളുടെ കണ്ണുകളിൽ നിന്ന് നീർമുത്തുകൾ പൊഴിഞ്ഞു •••••••••••••••••••••••••••••••••••••••••••••••

മഹി വീട്ടിലെത്തിയതും അവളെപോലെ അകത്തു കയറി വാതിലടച്ചു ഹിമയും സത്യനും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി നേരം സന്ധ്യ ആയിട്ടും രണ്ടുപേരുടെയും മുറികൾ തുറക്കപ്പെട്ടില്ല മുത്തശ്ശി സൂര്യനോട് കാര്യം തിരക്കിയെങ്കിലും അവൻ കൈമലർത്തി രാത്രി ആയതും അപ്പു രുദ്രയുടെ മുറിക്ക് മുന്നിൽ വന്ന് നിന്ന് മുട്ടാനും വിളിക്കാനും ഒക്കെ തുടങ്ങി രുദ്ര ക്ഷീണം കൊണ്ട് മയങ്ങിപ്പോയതുകൊണ്ട് അവൻ വിളിച്ചതൊന്നും അവൾ കേട്ടിരുന്നില്ല പെട്ടെന്ന് ഓപ്പോസിറ്റ് റൂമിലെ ഡോർ തുറന്നുകൊണ്ട് മഹി പുറത്തേക്ക് വന്നതും അവനെ കണ്ട് പേടിച്ചു അപ്പു പിന്നിലേക്ക് നടന്നു ഡോറിൽ ചാരി നിന്നു രുദ്രയാണെന്നറിയാതെ അന്ന് മഹി അവളുടെ മുടിയിൽ പിടിച്ചു ഉപദ്രവിച്ച സംഭവത്തിന് ശേഷം അപ്പുവിന് മഹിയെ പേടിയാണ് അപ്പു അവനെ നോക്കി ഇപ്പൊ കരയും എന്ന മട്ടിൽ ചുണ്ടു ചുളുക്കിയതും അവനെ നോക്കി മഹി അതിമനോഹരമായി പുഞ്ചിരിച്ചു അത് കണ്ടതും അപ്പുവിന്റെ ചുണ്ടിലും ഒരു ചിരി പടർന്നു അപ്പോഴേക്കും ഉറക്കമുണർന്ന രുദ്ര വാതിൽ തുറന്ന് പുറത്തേക്ക് വന്നു ..... അവളെ കണ്ടതും ഒന്ന് പുച്ഛിച്ചുകൊണ്ട് അവൻ പുറത്തേക്കും അത് വകവെക്കാതെ അവൾ അപ്പുവിനെയും കൂട്ടി അകത്തേക്കും പോയി ഫുഡ് കഴിക്കാനും രണ്ടുപേരും പോയില്ല ..... ഹേമ കുറെ വിളിച്ചു നോക്കിയെങ്കിലും അവർ വരാൻ കൂട്ടാക്കിയില്ല ഹേമക്കും നല്ല വിഷമം തോന്നിയിരുന്നു ....... മഹിയുടെ കാര്യം പോട്ടെന്ന് വെക്കാം .....

കാരണം അവനിതൊക്കെ പതിവാണ് പക്ഷെ രുദ്രയെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഹേമ സ്വന്തം മകളായി കണ്ടിരുന്നു ..... ഒരു മകളില്ലാത്ത വിഷമം രുദ്രയെ മകളായി കണ്ട് തീർക്കുകയായിരുന്നു അവർ അവളിൽ നിന്ന് ഇങ്ങനൊരു അകൽച്ചയും ഒഴിഞ്ഞു മാറ്റവും ഹേമയുടെ ഉള്ള് ചെറുതായെങ്കിലും നോവിച്ചിരുന്നു എന്തുകൊണ്ടോ അവളെ കൂടുതൽ ശല്യപ്പെടുത്താൻ ഹേമക്ക് തോന്നിയില്ല ..... അധികനേരം നിൽക്കാതെ അവിടെ നിന്നും പോയി ••••••••••••••••••••••••••••••••••••••••••••••••••• പിന്നീട് അങ്ങോട്ട് മഹി അവളെ തീരെ ശ്രദ്ധിക്കാതായി ...... അവന്റെ കാര്യം മാത്രം നോക്കി നടന്നു അവളെ അത് ബാധിക്കില്ല എന്ന തരത്തിൽ അവളതിനെ പുച്ഛിച്ചു തള്ളി ഇങ്ങനെ ദിവസങ്ങൾ കടന്നു പോയി മഹിയും രുദ്രയും ഒരു വീട്ടിലാണെങ്കിൽ കൂടി അവർ തമ്മിലിലുള്ള കൂടിക്കാഴ്ച കുറഞ്ഞു വന്നു വിഷ്ണുവിനെക്കുറിച്ചുള്ള സത്യം അവളെ അറിയിക്കാൻ പല തവണ ഫിദ ശ്രമിച്ചെങ്കിലും അവളതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല D പിന്നീട് ഫിദയും ആ ശ്രമം ഉപേക്ഷിച്ചു "സൂര്യ ..... വാ ..... സമയം പോകുന്നു ....." ധൃതിയിൽ സ്റ്റെയർ ഇറങ്ങിക്കൊണ്ട് രുദ്ര മുകളിലേക്ക് നോക്കി വിളിച്ചു പറയുന്നതിനിടെ അവളുടെ കാല് വഴുക്കി വീണു ഫോണിൽ നോക്കിക്കൊണ്ട് സ്റ്റെയർ കയറി വന്ന മഹിയേം കൊണ്ട് ഉരുണ്ടുരുണ്ടു അവൾ താഴെ എത്തി ഇതിനിടയിൽ മഹിയുടെ ഫോൺ നിലത്തു വീണ് പൊട്ടി രുദ്ര മഹിയുടെ നെഞ്ചിലേക്ക് വന്ന് വീണപ്പോൾ തല നിലത്തടിച്ചാണ് മഹി വീണത് ആ വേദനയും പൊട്ടിക്കിടക്കുന്ന ഫോണും കൂടി കണ്ടപ്പോ അവന്റെ പെരുവിരലിൽ നിന്ന് ദേശ്യം അരിച്ചു കയറി രുദ്ര ആണേൽ ഞെട്ടലോടെ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് അവനെ നോക്കി എന്തോ ആ ഒരു നിമിഷം അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു

അവൾ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നുകൊണ്ട് അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി "എന്ത് നോക്കി കിടക്കുവാടി ..... എണീറ്റ് മാറടി ......" അവൻ ദേശ്യത്തോടെ പറഞ്ഞതും അവൾ ഞെട്ടിപ്പിടഞ്ഞുകൊണ്ട് എണീറ്റ് നിന്നു "നിന്റെ മുഖത്തു എന്താ കണ്ണില്ലേ ...... മനുഷ്യനെ മെനക്കെടുത്താനായിട്ട് ഇറങ്ങിക്കോളും ....." പൊട്ടിയ ഫോൺ കൈയിലെടുത്തുകൊണ്ട് അവൻ അവളോട് ദേശ്യപ്പെട്ടു അവൾ തിരിച്ചെന്തെങ്കിലും പറയും മുന്നേ അവനവളെ ഒന്ന് ദഹിപ്പിച്ചു നോക്കിക്കൊണ്ട് അവിടെ നിന്നും പോയി ••••••••••••••••••••••••••••••••••••••••••••••• കോളേജിലെത്തിയതും ഗേറ്റിനടുത്തു നിൽക്കുന്ന വിഷ്ണുവിനെ കണ്ട് അവൾ അങ്ങോട്ടേക്ക് നടന്നു ഹോസ്പിറ്റൽ വാസം ഒക്കെ കഴിഞ്ഞ്‌ ഇന്നാണ് അവൻ കോളേജിൽ എത്തിയത് .......കൈയിലും തലയിലുമൊക്കെ ചെറിയ കെട്ട് ഉണ്ട് "ഇപ്പൊ എങ്ങനെയുണ്ട് ചേട്ടാ ......" അവനടുത്തെത്തിയതും അവൾ ചോദിച്ചു "ഭേദണ്ട് ....." അവൻ ചെറു ചിരിയാലെ പറഞ്ഞു "I am sorry ...... എന്നോട് സംസാരിച്ചതിനല്ലേ അയാൾ ചേട്ടനെ തല്ലിയത്‌ ...... ഞാൻ കാരണം ചേട്ടനും വേദനിക്കേണ്ടി വരുന്നുന്നു ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ ......" അവൾ കൈ ചുരുട്ടി പിടിച്ചു പറഞ്ഞതും അവന്റെ ചുണ്ടിൽ ഗൂഢമായ പുഞ്ചിരി പടർന്നു "സാരമില്ല രുദ്രാ ..... തനിക്ക് വേണ്ടി തല്ല് കൊള്ളുന്നതിൽ എനിക്ക് സന്തോഷേ ഉള്ളു ...." പറയുമ്പോഴും അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലങ്ങോളമിങ്ങോളം ഓടി നടന്നു പുഞ്ചിരിയോടെ ദൂരേക്ക് നടന്നു പോകുന്നവളെ നോക്കി അവൻ ഒരു വഷളൻ ചിരിയോടെ താടി ഉഴിഞ്ഞു ഇതൊക്കെ പിന്നിൽ നിന്ന് മഹി കാണുന്നുണ്ടായിരുന്നു വിഷ്ണു തിരിഞ്ഞതും ജിപ്സിയിൽ ചാരി പോക്കറ്റിൽ കൈയിട്ട് നിൽക്കുന്ന മഹിയെ കണ്ട് ഞെട്ടി

മഹി അവനെ നോക്കി അതെ നിൽപ്പ് തുടർന്നതും അവൻ കഴുത്തിലെ വിയർപ്പു തുള്ളികൾ തുടച്ചുകൊണ്ട് പേടിയോടെ അവനെ നോക്കി മഹി അവനടുത്തേക്ക് നടക്കാനൊരുങ്ങിയതും അവൻ വേഗം അവിടുന്ന് തിരിഞ്ഞോടി ••••••••••••••••••••••••••••••••••••••••••••••• "അതേയ് ..... ഒന്ന് നിന്നേ ....." കോളേജ് ഗ്രൗണ്ടിലൂടെ നടന്നുപോകുന്ന അല്ലുവിനെ പിറകെ ഓടിക്കൊണ്ട് ഫിദ വിളിച്ചതും അവനൊന്ന് നിന്നുകൊണ്ട് തിരിഞ്ഞു നോക്കി "Sorry ......😁" അവൾ ഇളിയോടെ പറഞ്ഞതും അവൻ മുഖം ചുളിച്ചു അവളെ നോക്കി "എന്തിന് ....?" അവൻ സംശയത്തോടെ ചോദിച്ചു "അന്ന് ഇയാൾ എന്റെ പൊട്ടിവീണ പാദസരം തരാനാണ് എന്റെ പിന്നാലെ വന്നതെന്ന് അറിയാതെ എന്റെ ആങ്ങളമാരോട് പോയി പറഞ്ഞത് ...... അവർ വന്ന് തല്ലുന്നൊന്നും ഞാൻ കരുതീല ..... Sorry ....." അവൾ ചുണ്ടു ചുളുക്കിക്കൊണ്ട് പറഞ്ഞതും അവനൊന്ന് മൂളിക്കൊണ്ട് തിരിഞ്ഞു നടന്നു ഒരു ദിവസം കോളേജിൽ വെച്ചു അല്ലുവിനെ ബൈക്കിൽ കയറി ഇരുന്ന് സെൽഫി എടുത്തോണ്ടിരുന്നത് അല്ലു കണ്ടു ..... അവൻ അവളെ ഓടിച്ചപ്പോൾ ഓടിയ ഓട്ടത്തിൽ അവളുടെ സ്വർണകൊലുസ്സ് അവന്റെ ബൈക്കിനടുത്തു പൊട്ടി വീണു അത് കൊടുക്കാൻ അവനവളുടെ പിന്നാലെ പോയി ..... ബൈക്കിൽ കയറിയതിന് ചീത്ത വിളിക്കാനാവുമെന്ന് കരുതി അവൾ പോയി ആങ്ങളമാരോട് അല്ലു അവളെ follow ചെയ്തുന്ന് പറഞ്ഞു അതോടെ അവളുടെ ആങ്ങളമാർ വന്ന് അവനെ എടുത്ത് പഞ്ഞിക്കിട്ടു ഹോസ്പിറ്റലിലും ആയി അവൻ ഫിദയെ പിറകെ നടന്ന് ശല്യം ചെയ്തുന്നും ആങ്ങളമാർ തല്ലി ഹോസ്പിറ്റലിൽ ആക്കിയെന്നും കോളേജിൽ ഫ്ലാഷ് ആയി അവൻ ആകെ മൊത്തം നാറി അതിനാണ് ഇപ്പൊ അവൾ സോറി പറഞ്ഞു വന്നത് ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു വാക്ക് പോലും മിണ്ടാതെ പോകുന്ന അവനെ നോക്കി അവൾ പല്ല് കടിച്ചു

••••••••••••••••••••••••••••••••••••••••••••••• ക്ലാസ് കഴിഞ്ഞതും രുദ്രയെ കൂട്ടാൻ സൂര്യൻ എത്തിയിരുന്നു അവൻ അവളെയും കൂട്ടി പോകുന്ന പോക്കിൽ പോലീസ് ചെക്കിങ് കണ്ട് ഒന്ന് അറച്ചു അവനാണേൽ ഹെൽമെറ്റും വെച്ചിട്ടില്ല "ഡീ പോലീസ് 😫....." സൂര്യൻ രുദ്രയെ നോക്കി ദയനീയമായി പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി "നിനക്ക് എന്താടാ ഹെൽമെറ്റ് വെച്ചാൽ 😠....?" അവൾ അവനെ നോക്കി ദേശിച്ചതും ഒരു പോലീസുകാരൻ അവർക്കടുത്തായി വന്നുകൊണ്ട് അവരോട് ബൈക്ക് സൈഡിലേക്ക് ഒതുക്കാൻ പറഞ്ഞു വേറെ വഴിയില്ലാത്തതു കൊണ്ട് അവൻ ബൈക്ക് ഒതുക്കി "സർ ദേ ഇവന് ഹെൽമെറ്റ് ഇല്ല ....."മറുപുറം തിരിഞ്ഞു നിൽക്കുന്ന മേലുദ്യോഗസ്ഥനോട് അയാൾ പറഞ്ഞതും പൊടുന്നനെ അയാൾ തിരിഞ്ഞു നോക്കി "Rishikesh IPS ...." സൂര്യ അയാളുടെ പേര് സൂക്ഷിച്ചു നോക്കി വായിച്ചതും അയാൾ കണ്ണിലെ ഗ്ലാസ് എടുത്ത് ജീപ്പിന് മുകളിൽ വെച്ചുകൊണ്ട് അവർക്ക് നേരെ വന്നു "എന്താ മോനെ ടു വീലർ ഓടിക്കുമ്പോ ഹെൽമെറ്റ് ധരിക്കണമെന്ന് നിനക്ക് അറിയില്ലേ .....?" തികച്ചും ശാന്തമായിരുന്നു ആ ചോദ്യം "അത് പിന്നെ ..... ഹെൽമെറ്റ് വെച്ചാൽ hairstyle ....." അവൻ പാതിയിൽ നിർത്തി "വർഗീസേട്ടോ ...... എന്നാൽ ഈ മോന്റെ hairstyle നശിപ്പിക്കാതെ ഇവനെ തൂക്കി ആ ജീപ്പിലെക്കിട്ടെ ....." അയാൾ മാറിൽ കൈയും കെട്ടി നിന്നുകൊണ്ട് പറഞ്ഞതും "അതെന്തിനാ ...... .?" രുദ്ര മുന്നോട്ട് വന്നുകൊണ്ട് പറഞ്ഞതും ഋഷി അവളെ സൂക്ഷിച്ചു നോക്കി "ഹെൽമെറ്റ് ധരിക്കാതെ പൊതു നിരത്തിലൂടെ വാഹനം ഓടിച്ചതിന് ..... എന്തേ .....?" ഋഷി പുരികം പൊക്കി അവളോട് ചോദിച്ചതും അവൾ സൂര്യനെ മാറ്റി അവന്റെ മുന്നിൽ കയറി നിന്നു "ഹെൽമെറ്റ് ധരിക്കാത്തവരെ ഒക്കെ ലോക്കപ്പിൽ ഇടുമെങ്കിൽ ഈ കാണുന്ന പോലീസ് സ്റ്റേഷനുകൾ ഒന്നും പോരാതെ വരുമല്ലോ ......" അവൾ യാതൊരു മടിയുമില്ലാതെ ഒരു പൊലീസുകാരനായ തന്റെ മുഖത്തുനോക്കി ചോദിക്കുന്നത് കേട്ട് ഋഷി ഒന്ന് അമ്പരന്നു "പെറ്റി അടക്കാൻ ഞങ്ങൾ റെഡി ആണ് .....

പിന്നെ എന്തിനാ ഇങ്ങനൊരു ഷോ ഒക്കെ .....?" ഗൗരവം വിടാതെ തന്നോട് കയർക്കുന്ന രുദ്രയെ കാൺകെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു "രുദ്രേ ഒന്ന് മിണ്ടാതിരിക്ക് ....." സൂര്യ അവളെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞതും അവൾ അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു "അവരെ പറഞ്ഞു വിട്ടേക്ക് ....." മാറിൽ കൈയും കെട്ടി നിന്ന് രുദ്രയെ നോക്കിക്കൊണ്ട് ഋഷി കോൺസ്റ്റബിളിനോട് പറഞ്ഞതും അയാൾ അവരോട് പോകാൻ പറഞ്ഞു "രുദ്രാ ....." അവർ പോകുന്നതും നോക്കി അവൻ ചിരിയോടെ ഉരുവിട്ടു "എന്തിനാ സർ അവരെ വിട്ടത് ..... ആ കൊച്ചിന് എന്തൊരു അഹങ്കാരം ആയിരുന്നു ....." കോൺസ്റ്റബിൾ പറഞ്ഞതും ഋഷി അയാൾക്ക് നേരെ തിരിഞ്ഞു "ഇമ്മാതിരി ചീള് കേസ് പിടിക്കാനാണോ ഞാൻ നിങ്ങളെയൊക്കെ കൊണ്ട് ഇങ്ങോട്ട് വന്നേ ..... ചാടിപ്പോയ പ്രതിയെ തപ്പാൻ നോക്ക് .... ചെല്ല് ....." അയാളോട് അത്രയും പറഞ്ഞുകൊണ്ട് അകന്നു പോകുന്ന രുദ്രയെ നോക്കി അവൻ ചിരിയോടെ നിന്നു •••••••••••••••••••••••••••••••••••••••••••••••• സൺ‌ഡേ ആയതുകൊണ്ട് ഇന്ന് എല്ലാവരും വീട്ടിൽ തന്നെ ഉണ്ട് രാവിലെ തന്നെ ആരോ കാളിങ്ബെൽ അടിച്ച ശബ്ദം കേട്ടാണ് ഹേമ വാതിൽ തുറന്നത് "ആരാ ....?" പുറത്തു നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടതും ഹേമ സംശയത്തോടെ ചോദിച്ചു "എന്റെ പേര് ഋഷികേശ് ..... എന്നെ നിങ്ങൾക്ക് മനസ്സിലായെന്ന് വരില്ല ...... എന്റെ അമ്മയെ കണ്ടാൽ ചിലപ്പോ നിങ്ങൾക്ക് മനസ്സിലാകും ....." സംശയത്തോടെ നോക്കുന്ന ഹേമയോട് അത്രയും പറഞ്ഞുകൊണ്ട് ഋഷി മാറിയതും അവന്റെ പുറകിൽ നിന്ന് മുന്നോട്ട് കയറി വരുന്ന ആളെ കണ്ട് ഹേമ ഞെട്ടി "അംബികാ ......"........... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story