രുദ്ര: ഭാഗം 8

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ആരാ ....?" പുറത്തു നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടതും ഹേമ സംശയത്തോടെ ചോദിച്ചു "എന്റെ പേര് ഋഷികേശ് ..... എന്നെ നിങ്ങൾക്ക് മനസ്സിലായെന്ന് വരില്ല ...... എന്റെ അമ്മയെ കണ്ടാൽ ചിലപ്പോ നിങ്ങൾക്ക് മനസ്സിലാകും ....." സംശയത്തോടെ നോക്കുന്ന ഹേമയോട് അത്രയും പറഞ്ഞുകൊണ്ട് ഋഷി മാറിയതും അവന്റെ പുറകിൽ നിന്ന് മുന്നോട്ട് കയറി വരുന്ന ആളെ കണ്ട് ഹേമ ഞെട്ടി "അംബികാ ......"തനിക്ക് മുന്നിലായി ചിരിയോടെ നിൽക്കുന്ന സ്ത്രീയെ നോക്കി ഹേമ ഞെട്ടലോടെ ഉരുവിട്ടു "എന്താ ഹേമേ ഇങ്ങനെ നോക്കി നിക്കണേ ....... വീട്ടിൽ വരുന്നവരെ വാതിൽക്കൽ തന്നെ നിർത്തുവാണോ .....?" അവർ ചെറു ചിരിയോടെ ചോദിച്ചുകൊണ്ട് ഹേമക്ക് മുന്നിലായി വന്ന് നിന്നതും അകത്തു നിന്ന് മുത്തശ്ശി അങ്ങോട്ടേക്ക് വന്നു ഒപ്പം മഹിയും "ആരാ ഹേമേ ....." അത് ചോദിച്ചു ഹേമയുടെ പിന്നിൽ നിന്ന് മുന്നിലേക്ക് വന്ന മുത്തശ്ശി ഒന്ന് ഞെട്ടി മുഖത്ത് ഒരു പരിഭ്രമം നിറഞ്ഞു "നീ ..... നീ എന്താ ഇവിടെ .....?" അവർ ഞെട്ടലോടെ ചോദിച്ചു "ഇവിടെയാണ് ഞങ്ങളുടെ കുട്ടികൾ ഉള്ളതെങ്കിൽ ഇവിടെയല്ലാതെ പിന്നെ എവിടെയാണ് ഞങ്ങൾ വരേണ്ടത് .....?" ഒരു പുഞ്ചിരിയോടെ ശാന്തമായി അവരത് പറഞ്ഞതും മുത്തശ്ശിയുടെ മുഖം മാറി ..... മഹി സംശയത്തോടെ അവരെ ഉറ്റുനോക്കി "നിങ്ങടെ കുട്യോളോ .....? അങ്ങനെ ആരും ഇവിടെ ഇല്ല ..... മര്യാദക്ക് വന്നപോലെ തിരികെ പൊയ്ക്കോ ...... ഹേമേ നീ വാതിലടക്കു ......" മുത്തശ്ശി ദേശ്യത്തിൽ അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് പോകാൻ നിന്നതും "ഞങ്ങളിൽ നിന്ന് അവരെ എന്തിനാ നിങ്ങൾ മറച്ചു പിടിക്കുന്നെ ..... രുദ്രയും അഥർവും എന്റെ ഏട്ടന്റെ ചോരയല്ലേ ...... അവർ ഞങ്ങടെ വീട്ടിലെ കുട്ടികളല്ലേ ......

അവരെ എന്നന്നേക്കുമായി അടർത്തി മാറ്റി കൊണ്ട് പോകാൻ ഒന്നുമല്ല ഞങ്ങൾ വന്നത് അമ്മയ്ക്ക് അവരെ ഒന്ന് കാണണം ..... അവരെ ഞങ്ങൾക്കൊപ്പം അയച്ചെ പറ്റൂ ..... വിട്ട് തരാൻ തയ്യാറെങ്കിൽ ഞങ്ങൾ ലീഗലി മൂവ് ചെയ്യും ..... രുദ്രമോൾക്ക് പ്രായപൂർത്തി ആയേക്കാം ..... പക്ഷെ അഥർവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ഞങ്ങൾക്ക് ഒരു കേസ് മൂവ് ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല ..... വെറുതെ നിങ്ങളായിട്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത് ...... രണ്ട് ദിവസം കഴിഞ്ഞു ഞങ്ങൾ വരും ...... എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്ക് ......" അത്രയും പറഞ്ഞുകൊണ്ട് അവർ തിരിഞ്ഞു നടക്കാൻ നിന്നതും അപ്പു ബോൾ നിലത്തിട്ട് ഉരുട്ടിക്കൊണ്ട് അങ്ങോട്ടേക്ക് വന്നു പിന്നാലെ അവനുള്ള ഫുഡുമായി രുദ്രയും മുത്തശ്ശി പരിഭ്രമത്തോടെ അംബികയെ നോക്കി അംബിക വാത്സല്യത്തോടെ അവരെ രണ്ടു പേരെയും നോക്കി നിന്നു ഋഷിയുടെ കണ്ണുകൾ രുദ്രയിൽ മാത്രം തറഞ്ഞു നിന്നു ..... മഹിയും അവളെ തന്നെയായിരുന്നു നോക്കിയത് "അപ്പു ...... ഡാ ഇത് കഴിച്ചിട്ട് പോടാ ..... ഡാ നിക്കടാ അവിടെ ...."മുറ്റത്തേക്ക് ഇറങ്ങികൊണ്ട് അവൾ അപ്പുവിന്റെ പിന്നാലെ ഓടി അവളുടെ ഓട്ടവും അപ്പുനെ നോക്കിയുള്ള തുറിച്ചു നോട്ടവും ഒക്കെ ഋഷി ചിരിയോടെ നോക്കി നിന്നു ഇടക്കെപ്പോഴോ ഋഷിയെ നോക്കിയാ മഹി കാണുന്നത് രുദ്രയെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന അവനെയാണ് അവളുടെ മുഖത്ത് വന്നു പോകുന്ന ഭാവങ്ങൾക്കനുസരിച്ചു ഋഷിയുടെ മുഖം തെളിഞ്ഞു വരുന്നത് അവൻ ശ്രദ്ധിച്ചു "വന്ന കാര്യം കഴിഞ്ഞില്ലേ ...... വിട്ടോ ...... " ഋഷിക്ക് മുന്നിൽ ഒരു മറപോലെ നിന്നുകൊണ്ട് മഹി ഗൗരവത്തോടെ പറഞ്ഞതും ഋഷി മഹിയെ ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് മുറ്റത്തേക്കിറങ്ങി "ഹെലോ മാഡം ....."

ഋഷി രുദ്രക്ക്‌ മുന്നിൽ പോക്കറ്റിൽ കൈയിട്ട് നിന്നുകൊണ്ട് വിളിച്ചതും അവൾ അപ്പുവിന്റെ വായ കഴുകിക്കൊടുത്തുകൊണ്ട് തലയുയർത്തി നോക്കി ഋഷിയെ കണ്ടതും അവളൊന്ന് അമ്പരന്നു മഹി സിറ്റ്ഔട്ടിൽ നിന്നും അവരെ നോക്കുന്നുണ്ടായിരുന്നു "ഇ ..... ഇയാളെന്താ ഇവിടെ .....?" അവൾ അവനെ കണ്ട ഞെട്ടലിൽ ചോദിച്ചതും ഒരു പുഞ്ചിരിയിൽ അവൻ മറുപടി ഒതുക്കി "മോളെ ......" അവന്റെ പിന്നിൽ നിൽക്കുന്ന സ്ത്രീയിൽ അവളുടെ കണ്ണുകളുടക്കിയതും അവർ ഇടർച്ചയോടെ വിളിച്ചു അവരെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി പണ്ടെപ്പോഴോ അച്ഛൻ തനിക്ക് സമ്മാനിച്ച ആൽബത്തിലെ ഫോട്ടോ അവൾ ഓർത്തെടുത്തു "എന്നെ മനസ്സിലായോ മോൾക്ക് .....?" അവളുടെ കവിളിൽ തലോടി അവർ ചോദിച്ചതും അവൾ അവരുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി "മോൾടെ അപ്പച്ചിയാ ....." അവളെ തലോടിക്കൊണ്ട് അംബിക പറഞ്ഞതും അവളവരെ നോക്കി വിളറിയ ചിരി ചിരിച്ചു അംബിക അപ്പുവിനെ നേരെ കുനിഞ്ഞുകൊണ്ട് അവന്റെ നെറ്റിയിൽ ഉമ്മ വെച്ചതും അവൻ അവരെ സൂക്ഷിച്ചു നോക്കി "ഞങ്ങൾ ഇപ്പൊ പോകുവാ ...... വൈകാതെ വരും ...... നിങ്ങളെ കൂട്ടിക്കൊണ്ട് പോകാൻ ...... നിങ്ങളെ കാണാൻ അച്ഛമ്മ അവിടെ കാത്തിരിക്കുന്നുണ്ട് ......" അംബിക രണ്ടുപേർക്കും ഓരോ ഉമ്മ കൂടി കൊടുത്തുകൊണ്ട് യാത്ര പറഞ്ഞു പോയി കാറിൽ കയറി അപ്പോഴാണ് മുത്തശ്ശിക്ക് ആശ്വാസമായത് എന്നിട്ടും അവിടെ തന്നെ നിൽക്കുന്ന ഋഷിയെ നോക്കി രുദ്ര നെറ്റി ചുളിച്ചതും അവൻ അപ്പുവിനെ എടുത്തു ഒക്കത്തു വെച്ചുകൊണ്ട് രുദ്രയുടെ മുഖത്തേക്ക് നോക്കി "cute ....."

അതും പറഞ്ഞു അവളെ നോക്കി തന്നെ അവൻ അപ്പുവിന്റെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് അവളെ നോക്കി സൈറ്റ് അടിച്ചതും രുദ്ര അവനെ നോക്കി കണ്ണുരുട്ടി ഇതൊക്കെ കണ്ടുകൊണ്ട് നിന്ന മഹിയുടെ മുഷ്ടി ചുരുണ്ടു അപ്പുവിനെ താഴെ ഇറക്കിക്കൊണ്ട് രുദ്രയെ നോക്കി കണ്ണിറുക്കിക്കൊണ്ട് പോകുന്ന ഋഷിയെ ദേശ്യത്തോടെ നോക്കിക്കൊണ്ട് മഹി അകത്തേക്ക് കയറിപ്പോയി ••••••••••••••••••••••••••••••••••••••••••••••• "രുദ്രാ നാളെ എന്റെ birthday ആണ് ...... ചെറിയ ഒരു പാർട്ടി ഉണ്ട് ..... താൻ എന്തായാലും വരണം ...... പ്ലീസ്‌ ....." വിഷ്ണു ഒരുപാട് നിര്ബന്ധിച്ചപ്പോഴാണ് അവൾ ഒടുവിൽ വരാമെന്ന് സമ്മതിച്ചത് ഹേമ അവളെ ഏൽപ്പിച്ച പണത്തിൽ നിന്ന് കുറച്ചു എടുത്ത് അവൾ നല്ലൊരു ഷർട്ട് അവനായി വാങ്ങി കോളേജിൽ വന്ന നാൾ മുതൽ ഒരു കവചം പോലെ കൂടെ നടന്നവനാണ് വിഷ്ണു ഒരു ചേട്ടന്റെ സ്നേഹവും സംരക്ഷണവും ഒക്കെ അവനിൽ നിന്ന് ആവോളം കിട്ടിയിരുന്നു അവൾക്ക് അതുകൊണ്ട് തന്നെ അവൾ നേരിട്ട് പൊയി അവനുള്ള ഷർട്ട് വാങ്ങി ഹേമയുടെ അനുവാദം വാങ്ങി അവൾ അവിടെ നിന്നും ഇറങ്ങി അവന്റെ അച്ഛന്റെ ടൗണിലുള്ള ഹോട്ടലിൽ വെച്ചായിരുന്നു ഫങ്ക്ഷൻ അവൾ ഹോട്ടലിനുള്ളിൽ പ്രവേശിച്ചുകൊണ്ട് ചുറ്റും കണ്ണോടിച്ചു ഒരൊറ്റ സ്റ്റാഫ്‌സ് പോലും അവിടെ ഇല്ലായിരുന്നു എന്നത്‌ അവളെ അത്ഭുതപ്പെടുത്തി അവൾ വിഷ്ണുവിനെ വിളിക്കാനായി ഫോൺ എടുത്തതും എൻട്രൻസ് ലോക്ക് ആക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി എൻട്രൻസ് പൂട്ടി കീ കൈയിലിട്ട് കറക്കുന്ന വിഷ്ണുവിനെ അവൾ സംശയത്തോടെ നോക്കി "എന്താ ചേട്ടാ ..... Birthday celeberation ആണെന്ന് പറഞ്ഞിട്ട് ......" അവൾ പാതിയിൽ നിർത്തിയതും അവനൊന്ന് ചിരിച്ചുകൊണ്ട് അവൾക്ക് നേരെ വന്നു "സെലിബറേഷൻ ഒക്കെ ഉണ്ട് ..... പക്ഷെ അത് എന്റെ birthday യുടെ അല്ല ......"

ഒരു വഷളൻ ചിരിയോടെ ചോദ്യഭാവത്തിൽ നിൽക്കുന്ന രുദ്രയുടെ തോളിൽ അവൻ കൈ വെച്ചതും അവളൊന്ന് ഞെട്ടി അവൻ അവളെ മൊത്തത്തിലൊന്ന് നോക്കിക്കൊണ്ട് താടി ഉഴിഞ്ഞു ..... ഇന്നേവരെ അവൾ കാണാത്ത പുതിയൊരു ഭാവമായിരുന്നു അവന്റെ മുഖത്തു അവന്റെ കൈകൾ അവളുടെ തോളിൽ അമർന്നതും അവൾ വെറുപ്പോടെ അവന്റെ കൈ തട്ടിയെറിഞ്ഞു "ഇതാ രുദ്രാ നിന്റെ പ്രോബ്ലം ..... നിനക്ക് ഇങ്ങനുള്ള വികാരവിചാരങ്ങൾ ഒന്നുമില്ലേ ..... കൊറേ ആയി ഞാൻ കടിച്ചു പിടിച്ചു നിൽക്കുന്നു ..... ഇനിയും നിന്നെ മുന്നിൽ മാന്യനായി അഭിനയിക്കാൻ എനിക്ക് വയ്യ ..... നിന്നെ ഇങ്ങനെ കണ്ടു നിൽക്കാനുള്ള ക്ഷമയും എനിക്കില്ല ......?" അവന്റെ വാക്കുകൽ കേൾക്കവേ അവളുടെ മനസ്സിലേക്ക് ഫിദ വിഷ്ണുവിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ കടന്നു വന്നു അതെ ..... താനാണ് തെറ്റുകാരി ...... തന്റെ ചിന്ത മാത്രമാണ് ശെരിയെന്ന ചിന്ത ഇന്ന് തന്നെ നിലയില്ലാകയത്തിലേക്കാണ് തള്ളി വിട്ടിരിക്കുന്നത് മനസ്സ് നുറുങ്ങുന്ന വേദനയിലും അവൾ അവസാനത്തെ ആശ്രയമെന്നോണം വിഷ്ണുവിനെ ദയനീയമയി നോക്കി "നിനക്ക് അറിയോ .... ഈ ഒരു ദിവസത്തിന് വേണ്ടി ഞാൻ എത്ര കഷ്ടപ്പെട്ടെന്ന് ആദ്യമൊക്കെ ഏതോ പട്ടികാട്ടിൽ നിന്ന് വന്നപോലുള്ള നിന്റെ രൂപവും വേഷവും കണ്ട് പുച്ഛമായിരുന്നു എനിക്ക് നിന്നോട് പക്ഷെ ആ മഹിക്ക്‌ നിന്നെ ജീവനാണെന്ന് അറിഞ്ഞപ്പോ എന്തോ എനിക്ക് പിന്നെ നീയൊരു തുറുപ്പു ചീട്ടായിട്ടാ തോന്നിയത് നിന്നോടൊപ്പം കൂടി നിന്നെയും അവനെയും മാക്സിമം തമ്മിൽ തല്ലിപ്പിച്ചു ...... അവൻ നെട്ടോട്ടം ഓടുന്നത് കാണുന്നത് എനിക്ക് ഒരു ഹരമാ ..... പക്ഷെ നിന്നോട് ഉണ്ടാക്കുന്നത് അവൻ ഒരു ഹരമാക്കി അപ്പോഴാണ് നിന്റെ പുതിയ makeover ......

സത്യം പറഞ്ഞാൽ ഞാൻ വീണു പോയി ഉഫ് ..... എന്താ ഒരു structure ...... " അവൻ അവളെ ഇടുപ്പിൽ പിടിക്കാനായി ചെന്നതും അവൾ ദേശ്യത്തോടെ അവന്റെ കൈ തട്ടിയെറിഞ്ഞു അത് കണ്ട് അവനൊന്ന് ചിരിച്ചു "അന്ന് ഞാൻ തീരുമാനിച്ചു ...... അവൻ നിന്നെ തൊടുന്നതിന് മുന്നേ എനിക്ക് നിന്റെ രുചി അറിയണമെന്ന് ...... അതിനുവേണ്ടി ഞാൻ തയ്യാറാക്കിയ പ്ലാൻ കൊണ്ട് ഇപ്പൊ നീ ഇവിടെ എത്തി നിൽക്കുന്നു ...... ഇതിപ്പോ ഞാൻ നിന്നോട് പറയുന്നത് എന്തിനാണെന്ന് അറിയോ ....... ആ മഹി കാരണം അപമാനവും തോൽവിയും മാത്രേ എനിക്ക് ഉണ്ടായിട്ടുള്ളൂ ...... ആ അവനു മുന്നിൽ ഞാൻ ജയിച്ചു ...... അവനെ തോൽപ്പിക്കാനും എനിക്ക് ജയിക്കാനും കാരണം നീയാ ...... ആ നിന്നെ ഞാൻ വേദനിപ്പിക്കില്ല ...... സ്നേഹിക്കെ ചെയ്യൂ ......." അവളെ പൊക്കിയെടുത്തുകൊണ്ട് അവൻ പറഞ്ഞതും അവൾ അവന്റെ കൈയിൽ കിടന്ന് കുതറി "വിടടാ എന്നെ ......." അവൾ അവന്റെ കയ്യിൽ കിടന്ന് അലറിയതും അവനവളെ ഒരു റൂമിൽ കൊണ്ട് കയറി ബെഡിലേക്കിട്ടു അവൾക്ക് ദേശ്യവും കരച്ചിലും ഒക്കെ ഒരുപോലെ വന്നു ...... അവളെക്കൊണ്ട് ആവും വിധം അവനെ പ്രതിരോധിക്കാൻ ശ്രമിച്ചു അവൾ ബെഡിൽ നിന്ന് ഇറങ്ങി ഓടാൻ നിന്നതും അവനവളെ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടുകൊണ്ട് ഷർട്ട് വലിച്ചൂരി അവൾക്ക് മേലെ അമരാൻ നിന്നതും വിൻഡോയുടെ ഗ്ലാസ്‌ ഡോർ പൊട്ടിപ്പൊളിഞ്ഞു വീണു വിഷ്ണു ഒന്ന് ഞെട്ടിക്കൊണ്ട്‌ എണീറ്റ് നിന്നതും കണ്ടു വിരലിനിടയിൽ സിഗരറ്റു വെച് അത് ആഞ്ഞുവലിച്ചു പുക ഊതിവിട്ടുകൊണ്ട് വിൻഡോ വഴി കാലു അകത്തേക്ക് എടുത്ത് വെക്കുന്ന മഹിയെ അവൻ സിഗരറ്റ് ആഞ്ഞു വലിച്ചുകൊണ്ട് വിഷ്ണുവിന്റെ മുഖത്തേക്ക് ഊതി വിട്ടു ........... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story