രുദ്ര: ഭാഗം 9

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അവൾക്ക് ദേശ്യവും കരച്ചിലും ഒക്കെ ഒരുപോലെ വന്നു ...... അവളെക്കൊണ്ട് ആവും വിധം അവനെ പ്രതിരോധിക്കാൻ ശ്രമിച്ചു അവൾ ബെഡിൽ നിന്ന് ഇറങ്ങി ഓടാൻ നിന്നതും അവനവളെ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടുകൊണ്ട് ഷർട്ട് വലിച്ചൂരി അവൾക്ക് മേലെ അമരാൻ നിന്നതും വിൻഡോയുടെ ഗ്ലാസ്‌ ഡോർ പൊട്ടിപ്പൊളിഞ്ഞു വീണു വിഷ്ണു ഒന്ന് ഞെട്ടിക്കൊണ്ട്‌ എണീറ്റ് നിന്നതും കണ്ടു വിരലിനിടയിൽ സിഗരറ്റു വെച് അത് ആഞ്ഞുവലിച്ചു പുക ഊതിവിട്ടുകൊണ്ട് വിൻഡോ വഴി കാലു അകത്തേക്ക് എടുത്ത് വെക്കുന്ന മഹിയെ അവൻ സിഗരറ്റ് ആഞ്ഞു വലിച്ചുകൊണ്ട് വിഷ്ണുവിന്റെ മുഖത്തേക്ക് ഊതി വിട്ടു മഹിയെ കണ്ടതും വിഷ്ണുവിന്റെ ഉള്ളിൽ ഭയം നിറഞ്ഞു ചെന്നിയിൽ നിന്ന് വിയർപ്പൊഴുകി അവനെ കൂടുതൽ ഭയപ്പെടുത്തിയത് ശാന്തമായി മുന്നിൽ നിന്ന് സിഗരറ്റ് വലിക്കുന്ന മഹിയാണ് അവൻ പെട്ടെന്ന് മഹിടെ വയറു നോക്കി ഇടിക്കാൻ പോയതും അവൻ അതെ നിൽപ്പിൽ അവന്റെ കൈ തടഞ്ഞു പിടിച്ചുകൊണ്ട് പുക മുകളിലേക്ക് ഊതി വിട്ടു ഈ സമയം കൊണ്ട് രുദ്ര ബെഡിൽ നിന്ന് എണീറ്റ് മാറിയിരുന്നു "അപ്പൊ എങ്ങനെ ..... തുടങ്ങല്ലേ ......?" സിഗരറ്റ് കുറ്റി നിലത്തിട്ട് ചവിട്ടികൊണ്ട് അവസാനത്തെ പുകയും ഊതി വിട്ടുകൊണ്ട് മഹി ചോദിച്ചതും വിഷ്ണു അവന്റെ അടുത്തിരുന്ന വേയ്സ്‌ എടുത്ത് മഹിക്ക്‌ നേരെ വീശിയതും മഹി കൈ കൊണ്ട് അതിനെ തടഞ്ഞു കൈയിൽ വന്നടിച്ചു വെയ്‌സ് പൊട്ടി പല കഷണങ്ങളായി എന്നിട്ടും ഒരു ഭാവ വ്യത്യാസവുമില്ലാതെ മുന്നോട്ട് വരുന്ന മഹിയെ പകപ്പോടെ അവൻ നോക്കി നിന്നു

രുദ്രയെ സ്വന്തമാക്കാനുള്ള വെറിയിൽ ഡോർ ലോക്ക് ചെയ്തു വെച്ച നിമിഷത്തെ പഴിച്ചു കൊണ്ട് അവൻ മഹിക്ക്‌ മുന്നിൽ നിന്നു പാഴ്ശ്രമം ആണെന്ന് അറിഞ്ഞിട്ട് കൂടി വിഷ്ണു വീണ്ടും അവനെ ഇടിക്കാൻ കൈ ഓങ്ങിയതും മഹി ആ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചു കൈ പിറകിലേക്ക് വെച്ചുകൊണ്ട് ഒന്നുകൂടി ഒന്ന് അമർത്തിയതും എല്ലൊടിയുന്ന ശബ്ദവും ഒപ്പം അവന്റെ അലർച്ചയും ആ മുറിയിൽ മുഴങ്ങിക്കേട്ടു അതെ കൈയിൽ പിടിച്ചു വലിച്ചു അവനെ തിരിച്ചു നിർത്തിക്കൊണ്ട് അവന്റെ താടിയുടെ അടി ഭാഗത്തുകൂടി മഹി മുഷ്ടി ചുരുട്ടി ഇടിച്ചതും വായിൽ നിന്നും ചോരയും പല്ലും മുകളിലേക്ക് തെറിച്ചു രുദ്ര കണ്ണുകൾ ഇറുക്കിയടച്ചു നിന്നു "ഞാൻ ആയിരുന്നെങ്കിൽ എന്റെ കരണം അടിച്ചു പൊളിക്കുമല്ലോ നീ ...... ഇത്രയും ചെയ്ത ഇവനോട് എന്താടി നിന്റെ ശൗര്യം കാണിക്കാത്തെ ......? നോക്കി നിൽക്കാതെ കൊടുക്കാനുള്ളത് എന്താന്ന് വെച്ചാൽ വന്ന് കൊടുക്കടി ......" അവൻ ദേശ്യത്തോടെ പറഞ്ഞതും അവൾ പേടിയോടെ നിന്നു "വന്ന് അടിക്കടി 😡" അവൻ അലറിയതും അവൾ അവനടുത്തേക്ക് ചെന്നു വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കിയതും ഇതുവരെ അവൻ ചെയ്തതൊക്കെ അവളുടെ മനസ്സിലേക്ക് വന്നു ...... കണ്ണുകൾ ചുവന്നു അവളുടെ ദേശ്യം തീരുന്നത് വരെ അവൾ ഇരു കരണത്തും മാറി മാറി അടിച്ചു അവളുടെ വക കഴിഞ്ഞതും മഹി അവന്റെ മുടിയിൽ പിടിച്ചു അവന്റെ തല കൊണ്ട് ചുവരിൽ ഇടിച്ചു തലയിൽ നിന്ന് ചോര ഒഴുകി ഇറങ്ങി കയ്യിൽ കിട്ടിയ വെയ്‌സ് കൊണ്ട് തലക്കിട്ട്‌ ഒന്ന് കൊടുത്തതും ഒന്ന് ആടിക്കൊണ്ട് വിഷ്ണു മുട്ട്‌ കുത്തി ഇരുന്നു

"മ ..... മഹി ..... എന്നെ കൊല്ലല്ലേ ......" അവൻ മഹിയുടെ കാലിൽ പിടിച്ചു പറഞ്ഞതും മഹി അവന്റെ മുടിയിൽ പിടിച്ചു വലിച്ചു എണീപ്പിച്ചുകൊണ്ട് അവന്റെ നെഞ്ചിലെ വാരിയെല്ലുകളൊക്കെ പൊടിഞ്ഞു പോകുന്ന വിധത്തിൽ ഇടിച്ചു ആ ഒറ്റ ഇടിയെ വേണ്ടി വന്നുള്ളൂ വിഷ്ണു നിലം പതിക്കാൻ ആ നിമിഷം അവന്റെ മുഖത്തെ ശാന്തത ഒക്കെ മാറി ഒരു ക്രൂരഭാവം വന്നിരുന്നു നിലത്തു കിടന്ന് വേദനയോടെ അലറുന്ന വിഷ്ണുവിന്റെ നെഞ്ചിൽ ചവിട്ടികൊണ്ട് മഹി ഒരു ചെയർ വലിച്ചിട്ട്y അവനടുത്തായി ഇരുന്നു ടേബിളിൽ ഫ്രൂട്സിനൊപ്പം വെച്ചിരുന്ന കത്തി എടുത്ത് അവന്റെ കൈയിൽ ഒരു സൈക്കോയെ പോലെ അവൻ വരഞ്ഞു കത്തി കൈയിൽ മുറിവുണ്ടാക്കിയതും വിഷ്ണു വലിയ വായിൽ കരഞ്ഞു ആ കത്തി അവന്റെ ഉള്ളം കൈയിൽ കുത്തി ഇറക്കിയതും അവൻ തൊണ്ടപൊട്ടും വിധം അലറി രുദ്ര ഇതൊന്നും കണ്ട് നില്ക്കാൻ കഴിയാതെ മുഖം തിരിച്ചു അവൾക്ക് അന്നേരം മഹിയെ നോക്കാൻ വല്ലാത്ത പേടി തോന്നി ആ കത്തി കൊണ്ട് അവന്റെ ദേഹത്ത് മുഴുവൻ അവൻ അമർത്തി വരഞ്ഞു കുറേനേരം അവന്റെ അലർച്ചകൾ കേട്ടു കരച്ചിൽ ഒന്ന് നേർത്തു വന്നതും രുദ്ര അങ്ങോട്ടേക്ക് നോക്കി "നീയെന്താ കരുതിയെ ഇവളെ നിനക്ക് അങ്ങ്‌ വിട്ട് തന്നിട്ട് ഞാൻ അതും കണ്ട് അങ് മാറി നിൽക്കുമെന്നോ ..... എന്റേതായ ഒന്നും വേറൊരുത്തന് വിട്ട് കൊടുത്തു ഈ മഹിക്ക്‌ ശീലമില്ല ..... ആ ഞാൻ എന്റെ പെണ്ണിനെ നിന്റെ കൈവാക്കിന് വിട്ട് തരുമെന്ന് ചിന്തിച്ചിടത്താണ് നിനക്ക് തെറ്റിയത് ഞാൻ ഉണ്ടായിരുന്നെടാ നിന്റെ പിറകെ ......

അത് അറിയാതെ പോയതാണ് നിനക്ക് പറ്റിയ അടുത്ത തെറ്റ് നിന്നെ ഞാൻ ഓരോ തവണയും വെറുതെ വിടുന്നത് നീ എനിക്ക് ഒരു എതിരാളിയെ അല്ലാത്തതുകൊണ്ടാ പക്ഷെ ഇന്ന് നീ എന്റെ പകക്ക് ഇരയാവും ....... കാരണം നീ തൊട്ടത്‌ മഹാദേവന്റെ പെണ്ണിനെയാ ...! ഇനിയൊരുത്തനും ഇവളെ തൊടാൻ ധൈര്യം കാണിക്കരുത് ......" വന്യമായ ഭാവത്തോടെ അത്രയും പറഞ്ഞുകൊണ്ട് അവൻ വിഷ്ണുവിന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കാൻ തുനിഞ്ഞതും രുദ്ര ഓടിവന്ന് ആ കത്തി തട്ടിയെറിഞ്ഞു മഹി ദേശ്യത്താൽ ചുവന്ന കണ്ണുകളോടെ അവളെ നോക്കി "പ്ലീസ്‌ ..... കൊല്ലല്ലേ ......" കണ്ണ് നിറച്ചുകൊണ്ട് അവൾ പറഞ്ഞതും അവൻ അത് കാണാൻ കഴിയാതെ മുഖം തിരിച്ചുകൊണ്ടു ഒന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവൻ ഒരു ചവിട്ടു കൂടി കൊടുത്തു കൊണ്ട് ടേബിളിൽ ഇരുന്ന കീ എടുത്ത് ഡോർ തുറന്നു "ഇനിയും എന്തിനാടി ഇങ്ങനെ നിൽക്കുന്നെ ..... കിട്ടിയതൊന്നും പോരെ ....." വിഷ്ണുവിനെ അറപ്പോടെ നോക്കി നിൽക്കുന്ന അവളെ നോക്കി അവൻ ദേശ്യത്തോടെ പറഞ്ഞതും അവൾ വേഗം അവന്റെ അടുത്തേക്ക് പോയി കയ്യിലുണ്ടായിരുന്ന കീ കൊണ്ട് എൻട്രൻസ് തുറന്ന് മഹി പുറത്തേക്ക് ഇറങ്ങിയതും പിന്നാലെ അവളും ഇറങ്ങി അവളെ കൂട്ടാതെ വേഗം നടന്നു പോകുന്ന മഹിയുടെ പിന്നാലെ അവൾ ഓടി "ഞാനും ഉണ്ട് ......" ജിപ്സിയിലേക്ക് കയറിക്കൊണ്ട് പോകാൻ നിൽക്കുന്ന അവനെ നോക്കി അവൾ പറഞ്ഞതും "ഇങ്ങോട്ട് വന്നത് എന്റെ കൂടെ അല്ലല്ലോ ..... വന്നപോലെ അങ്ങ്‌ പോയാൽ മതി ....." അവൻ പുച്ഛത്തോടെ പറഞ്ഞതും അവളുടെ മുഖം കടുത്തു പക്ഷെ തെറ്റ് തന്റെ ഭാഗത്താണെന്നുള്ള ബോധ്യം ഉള്ളതുകൊണ്ട് അവളൊന്നും മിണ്ടിയില്ല "sorry ...... "

മുന്നോട്ട് എടുക്കാൻ നിന്ന മഹി അവൾ പറഞ്ഞത് കേട്ട് ഒന്ന് നിന്നു "സത്യം അറിയാതെ അന്ന് വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞതിന് ..... " സംശയത്തോടെ നോക്കുന്ന അവനെ നോക്കി പറഞ്ഞതും അവന്റെ മുഖത്തു പുച്ഛം നിറഞ്ഞു അവളെ ഒന്ന് പുച്ഛിച്ചുകൊണ്ട് അവൻ അവിടുന്ന് പോയതും അവളൊരു ദീർഘനിശ്വാസത്തോടെ അതും നോക്കി നിന്നു "hey രുദ്രാ ....." പരിചിതമായ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി അവൾ തിരിഞ്ഞതും യൂണിഫോമിൽ ജീപ്പിൽ വന്നിറങ്ങിയ ഋഷി അവളുടെ നേർക്ക് വന്നു "എന്താ ഇവിടെ .....?" അവൻ ചിരിയോടെ ചോദിച്ചതും അവളൊന്നും മിണ്ടിയില്ല "come ..... ഞാൻ ഡ്രോപ്പ് ചെയ്യാം ....." അവന്റെ ക്ഷണം അവൾ നിരസിച്ചെങ്കിലും അവനവളെ നിർബന്ധിച്ചു കൊണ്ടുപോയി "നമുക്ക് ഒരിടംവരെ പോയാലോ .....?" അവന്റെ ചോദ്യത്തിന് സംശയത്തോടെ നോക്കുന്ന അവളുടെ മറുപടിക്ക് കാക്കാതെ അവൻ ജീപ്പ് വളച്ചു എന്തോ ഒന്നും ചോദിക്കാൻ അവൾ മുതിർന്നില്ല കുറച്ചു മുന്നേ നടന്ന സംഭവത്തിൽ തന്നെ മനസ്സ് കുരുങ്ങി കിടക്കുന്നു മഹിയുടെ മുഖം മനസ്സിലേക്ക് വന്നു "നിന്റെ മനസ്സ് നിറയെ വിഷമാണെന്ന് അറിയാൻ വൈകിപ്പോയി ...... നിന്റെ ഉള്ളിന്റെ ഉള്ളിൽ ആത്മാർത്ഥമായ സ്നേഹമുണ്ടെന്ന് ഞാൻ വിശ്വസിച്ചു ..... നീയൊരു മൃഗമാണെന്ന് ഞാൻ അറിഞ്ഞില്ല ...... സ്നേഹിച്ച പെണ്ണിനെ വരെ കൂട്ടിക്കൊടുക്കാൻ പോലും മടിക്കാത്ത മൃഗമാണെന്ന് ....." മഹിയുടെ മുഖത്തുനോക്കി ഒട്ടും മയമില്ലാതെ പറഞ്ഞ ആ രംഗം അവളുടെ മനസ്സിലേക്ക് കടന്നു വന്നു ഉള്ളിൽ കുറ്റബോധം തോന്നി ......

അവനോട് അങ്ങനെയൊക്കെ പറഞ്ഞതിൽ അവൾക്ക് സ്വയം പുച്ഛം തോന്നി മഹി വന്നില്ലായിരുന്നെങ്കിൽ ..... ആ അവസ്ഥയോർത്തു അവളുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി ഋഷി കാണാതെ അവളത് തുടച്ചു മാറ്റി ഋഷി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവളതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല ..... എല്ലാത്തിനും മൂളിക്കൊണ്ട് അവൾ പുറത്തേക്ക് നോക്കിയിരുന്നു കുറച്ചു സമയത്തിനുള്ളിൽ ആ ജീപ്പ് അത്യാവശ്യം വലിപ്പമുള്ള ഒരു വീടിന് മുന്നിൽ ചെന്ന് നിന്നു "ഇറങ്ങു...." ഋഷിയുടെ ശബ്ദം കേട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത് അവൾ ചുറ്റും ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി "അമ്മേ ...... അമ്മെ ......" ഋഷി അകത്തേക്ക് നോക്കി വിളിച്ചതും അംബിക വേഗം പുറത്തേക്ക് വന്നു "എന്തിനാടാ കിടന്ന് അലറു......" രുദ്രയെ കണ്ടതും അംബിക അത് മുഴുമിപ്പിക്കാതെ മോളെ എന്ന് വിളിച്ചു അവളുടെ അടുത്തേക്ക് ഓടി "മോളെ ......" അവർ അവളുടെ കവിളിൽ കൈ വെച്ചുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു "അകത്തേക്ക് വാ മോളെ ......" അംബിക അവളുടെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി "മോൾക്ക് അച്ഛമ്മയെ കാണണ്ടേ ....?" അംബിക ചോദിച്ചതിന് വേണം എന്ന അർത്ഥത്തിൽ അവൾ തല കുലുക്കി അംബിക അവളെയും കൂട്ടി അടുത്തുള്ള മുറിയിലേക്ക് നടന്നു ബെഡിൽ തളർന്നുകിടക്കുന്ന ആ രൂപത്തിൽ അവളുടെ കണ്ണുകൾ തറഞ്ഞു നിന്നു പണ്ട് അച്ഛൻ അമ്മയെക്കുറിച്ചു വാതോരാതെ പറയുന്നത് മനസ്സിലേക്ക് കടന്നു വന്നു കണ്ണുകൾ നിറഞ്ഞു വന്നു അവൾ അച്ഛമ്മയുടെ അടുത്തായി ഇരുന്നു "അ ...... അച്ഛമ്മേ ......"

അവൾ ഇടർച്ചയോടെ വിളിച്ചതും അവർ കണ്ണുകൾ പതിയെ തുറന്നു മുന്നിലിരിക്കുന്ന രുദ്രയെ സംശയത്തോടെ അവർ നോക്കിയതും "നമ്മുടെ അശോകേട്ടന്റെ മോളെ അമ്മേ ഇത് ....." അംബിക സന്തോഷത്തോടെ പറഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞു ആണോ എന്ന അർത്ഥത്തിൽ അവർ രുദ്രയെ നോക്കിയതും അവൾ തലയാട്ടി "മോ ..... മോളേ ....." വിറയ്ക്കുന്ന ചുണ്ടുകളോടെ അവർ വിളിച്ചതും അവൾ അവരുടെ കൈ എടുത്ത് ചുണ്ടോട് ചേർത്തു അവർ എണീറ്റിരിക്കാൻ ശ്രമിക്കുന്നത് കണ്ടതും അംബികയും അവളും കൂടി സഹായിച്ചു നേരെ ഇരുന്നതും അച്ഛമ്മ അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു "അപ്പു മോനെ കൂടി കൊണ്ട് വരായിരുന്നു ....." സ്നേഹപ്രകടനങ്ങളൊക്കെ ഒരുവിധം കഴിഞ്ഞതും അംബിക അവളോട് പറഞ്ഞു "ആഹ് ബെസ്റ്റ്‌ ...... ഇതിനെ തന്നെ എനിക്ക് വഴീന്ന് കിട്ടിയതാ ....." ഋഷി ചിരിയോടെ പറഞ്ഞതും രുദ്ര ഒന്ന് ചിരിക്കാൻ ശ്രമിച്ചു "അയ്യോ മോളെക്കണ്ട സന്തോഷത്തിൽ ഒന്നും കൊടുക്കാൻ പറ്റിയില്ല..... ഞാൻ മോൾക്ക് കഴിക്കാൻ എന്തെങ്കിലും എടുക്കാം ....." അതും പറഞ്ഞു അംബിക കിച്ചണിലോട്ട് പോയതും ഋഷി എണീറ്റ് മുത്തശ്ശിയുടെ അടുത്ത് രുദ്രക്ക് ഓപ്പോസിറ്റ് ആയി ഇരുന്നു "മോളിനി എങ്ങട്ടും പോണ്ട ..... അപ്പു മോനെ കൂടി കൊണ്ട് വരണം ..... ഈ അച്ചമ്മേടെ കണ്ണടയുന്ന കാലം വരെ നിങ്ങൾ ഇവിടെ വേണം .....അത് വരെ എനിക്ക് നിങ്ങളെ കണ്ടു കൊണ്ടിരിക്കണം " അച്ഛമ്മ അവളുടെ തലയിൽ തലോടി പറഞ്ഞതും "അപ്പൊ മോളെ ആരേലും കെട്ടിക്കൊണ്ട് പോയാലോ .....?"

പുറത്തു നിന്ന് കയറി വന്ന ഋഷിയുടെ അച്ഛൻ പറഞ്ഞതും അവർ അയാളെ നോക്കി ആളെ മനസ്സിലാവാഞ്ഞിട്ടാവണം അവൾ സംശയത്തോടെ നോക്കുന്നുണ്ട് "അതിന് ഞങ്ങൾ ഇവളെ പുറത്തു കൊടുത്തിട്ട് വേണ്ടേ ...... ഞങ്ങൾ ഇവളെ ദേ ഈ ഋഷിയെക്കൊണ്ട് കെട്ടിക്കും ..... അപ്പൊ പിന്നെ എന്നും മോൾ ഇവിടെ കാണുമല്ലോ ....." അത് കേട്ടതും ഋഷിയുടെ മുഖം തെളിഞ്ഞു ഞെട്ടലോടെ നോക്കുന്ന രുദ്രയെ നോക്കി അവനൊരു കള്ളച്ചിരി ചിരിച്ചു "അല്ല ..... നിങ്ങൾക്ക് വേറെ പണി ഒന്നുല്ലേ .... ചുമ്മാ ഓരോന്ന് പറഞ്ഞു ....." ഉള്ളിലെ സന്തോഷം മറച്ചു പിടിച്ചുകൊണ്ട് അവൻ അവിടെ നിന്നും എണീറ്റു "കണ്ടോ കണ്ടോ ...... കല്യാണക്കാര്യം പറഞ്ഞപ്പോ അവന്റെ ഒരു നാണം ...." അവന്റെ അച്ഛൻ ദേവൻ അവനെ കളിയാക്കിയതും "അച്ഛനും കൂടി തുടങ്ങല്ലേ ....." ദേവനെ നോക്കി കൈകൂപ്പിക്കൊണ്ട് ഇറങ്ങിപ്പോകുന്ന ഋഷിയെ നോക്കി അവർ പൊട്ടി ചിരിച്ചു അത് കേട്ടതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി പടർന്നു •••••••••••••••••••••••••••••••••••••••••••••••• "മഹി ..... മഹീ ..... ഈ ഡോർ ഒന്ന് തുറക്ക് ....." ഹേമ മഹിയുടെ മുറിയുടെ ഡോറിൽ തട്ടിക്കൊണ്ട് വിളിച്ചു "ഡാ രുദ്ര ഇത് വരെ വന്നിട്ടില്ല ..... നീ ഒന്ന് പോയി നോക്ക് ....." അവൻ ഡോർ തുറന്നതും ഹേമ പരിഭ്രമത്തോടെ പറഞ്ഞു "എനിക്ക് പറ്റില്ല ..... അവൾ പോകുന്നിടത്തൊക്കെ പിന്നാലെ ചെന്ന് അന്വേഷിക്കാൻ അവളെന്റെ ആരാ ..... 'അമ്മ ഒന്ന് പോയെ ....." അവൻ ദേശ്യത്തിൽ പറഞ്ഞു "മഹീ ..... മോനെ ..... രുദ്രമോള് ഫ്രണ്ടിന്റെ birthday പാർട്ടിക്ക് വേണ്ടി രാവിലെ ഇവിടുന്ന് പോയതാ ......

ഇപ്പൊ നേരം സന്ധ്യ കഴിഞ്ഞു ..... ഇതുവരെ വന്നിട്ടില്ല ...... വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല .... എനിക്കെന്തോ പേടി തോന്നുന്നു ..... ഒന്ന് പോയി നോക്കെടാ ......" അത് പറഞ്ഞപ്പോൾ രാവിലെ അവനവളെ ഹോട്ടലിന് മുന്നിൽ വിട്ട് വന്നത് ഓർമ വന്നു ഒരു നിമിഷം ക്രൂരമായി ചിരിക്കുന്ന വിഷ്ണുവിന്റെ മുഖം മനസ്സിലേക്ക് വന്നു നിന്ന നിൽപ്പിൽ ബൈക്കിന്റെ കീയും എടുത്ത് അവൻ പുറത്തേക്ക് ഓടി അവളെ അവിടെ വിട്ടിട്ട്‌ വരാൻ തൊന്നിയ നിമിഷതെ ക്ഷപിചുകൊണ്ട്‌ അവൻ ബൈക്കുമായി കുതിച്ചു പല തവണ അവളുടെ ഫോണിൽ വിളിച്ചെങ്കിലും റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല അവൻ നേരെ ആ ഹോട്ടലിലേക്ക് പോയി ......അവിടെ മുഴുവൻ അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല ...... വിഷ്ണുവും അവിടെ ഉണ്ടായിരുന്നില്ല അവന്റെ ഹൃദയമിടിപ്പ് വർധിച്ചു ...... മനസ്സിൽ അകാരണമായ ഭയം ഉടലെടുത്തു അവൻ ആ ടൌൺ മുഴുവൻ അലഞ്ഞു ...... ഓരോ സ്ഥലവും കയറിയിറങ്ങി പരിശോധിക്കാനുള്ള ഓട്ടത്തിലായിരുന്നു അവൻ ഓടി ഓടി തളർന്നു ശ്വാസം വിലക്കിയപ്പോൾ അവൻ തളർച്ചയോടെ നിലത്തേക്കിരുന്നു കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു ...... അവനോട് തന്നെ ദേശ്യവും വെറുപ്പും തോന്നിയ നിമിഷം ....! എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അവൻ വീട്ടിലേക്ക് തിരിച്ചു വന്നു കയറിയതും വീട്ടു മുട്ടാത്ത ഒരു കാർ വന്ന് നിന്നതും ഒരുമിച്ചായിരുന്നു

അതിൽ നിന്ന് ഇറങ്ങി വരുന്ന രുദ്രയെ കണ്ടതും ജീവൻ തിരിച്ചു കിട്ടിയ പോലെയായിരുന്നു അവന് ഇത്രെയും നേരം അവൻ അനുഭവിച്ച സങ്കർഷം മനസ്സിലേക്ക് വന്നതും അവന്റെ മുഖം വലിഞ്ഞു മുറുകി അവളുടെ ഒപ്പം ഇറങ്ങി വരുന്ന ഋഷിയെ കൂടി കണ്ടതും അവന്റെ നിയന്ത്രണം വിട്ടു പോയി "എവിടെയായിരുന്നു നീ ഇതുവരെ ......?" മുഷ്ടി ചുരുട്ടി പിടിച്ചു ദേശ്യം നിയന്ത്രിച്ചുകൊണ്ട് അവൻ ചോദിച്ചതും "അവൾ എന്റെ വീട്ടിലായിരുന്നു ......." "ട്ടെ " ഋഷിയുടെ മറുപടി കേട്ടതും വലിയ ശബ്ദത്തോടെ മഹിയുടെ കരങ്ങൾ രുദ്രയുടെ കവിളത്തു പതിഞ്ഞു "എവിടെയായിരുന്നു നീ ഇതുവരെ ......?" മുഷ്ടി ചുരുട്ടി പിടിച്ചു ദേശ്യം നിയന്ത്രിച്ചുകൊണ്ട് അവൻ ചോദിച്ചതും "അവൾ എന്റെ വീട്ടിലായിരുന്നു ......." "ട്ടെ " ഋഷിയുടെ മറുപടി കേട്ടതും വലിയ ശബ്ദത്തോടെ മഹിയുടെ കരങ്ങൾ രുദ്രയുടെ കവിളത്തു പതിഞ്ഞു "ഡാ ....." ഋഷി അവന്റെ നെഞ്ചിൽ പിടിച്ചു തള്ളിയതും ചുവന്നു കലങ്ങിയ കണ്ണുകൾ കൊണ്ട് മഹി ഒന്ന് തുറിച്ചു നോക്കി "എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല ..... എനിക്ക് സംസാരിക്കേണ്ടത് ദേ ഇവളോടാണ് ....." അനിഷ്ടത്തോടെ ഋഷിയുടെ മുഖത്ത് നോക്കി പറഞ്ഞുകൊണ്ട് അവൻ രുദ്രയുടെ നേർക്ക് തിരിഞ്ഞു "നിന്റെ ഫോൺ എവിടെ .....?" ശബ്ദം കുറച്ചവൻ ചോദിച്ചു അപ്പൊ അവൾ ബാഗിൽ നിന്നും ഫോൺ പുറത്തേക്കെടുത്തു ഫോൺ കണ്ടതും അവൾ ഞെട്ടി 76 missed calls .....! ഫോൺ സൈലന്റിൽ ആയിരുന്നത് കൊണ്ട് അവൾ ഫോൺ റിങ് ചെയ്തത് അറിഞ്ഞിരുന്നില്ല അവൾ ഫോൺ പുറത്തേക്കെടുത്തതും മഹി അത് പിടിച്ചു വാങ്ങി നിലത്തേക്കെറിഞ്ഞു പൊട്ടിച്ചു ശബ്ദം കേട്ടാണ് മുത്തശ്ശിയും ഹേമയും സത്യനും സൂര്യയും ഒക്കെ ഇറങ്ങി വന്നത് .....

രുദ്രയെ കണ്ടതും അവരുടെ ഉള്ളിൽ ഒരു ആശ്വാസം ഉണ്ടായി "വിളിച്ചാൽ എടുക്കാത്ത ഫോൺ നിനക്ക് ഇനി വേണ്ട ....." അവളെ നോക്കി അവൻ ദേശ്യത്തോടെ പറഞ്ഞതും അവൾ പേടിയോടെ തല താഴ്ത്തി നിന്നു "നീ ആരാന്നാടി നിന്റെ വിചാരം ...... നിന്നെ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോ ഇവിടെയുള്ളവർ ഉള്ളിരുകിയാ ഇത്രയും നേരം കഴിഞ്ഞത് ..... നിനക്ക് എന്താ ബോധമില്ലേ ..... വൈകിയാൽ വിളിച്ചു പറയാനല്ലേ നിനക്ക് ഫോൺ വാങ്ങി തന്നത് ...... അതോ ഇനി രാവിലെ ഞാൻ കൂട്ടാതെ വന്നതിന് നീ പ്രതിഷേധിച്ചതാണോ ......?" അവൻ ദേശ്യത്തോടെ ചോദിച്ചതും അവൾ കണ്ണും നിറച്ചു അവനെ നോക്കി അവൾക്കപ്പോഴാണ് അതേക്കുറിച്ചുള്ള ചിന്ത വന്നത് ...... ആരെയും ഒന്ന് വിളിച്ചു പറയാനുള്ള മനസ്സ് പോലും കാണിച്ചില്ലല്ലോ എന്നോർത്തു അവൾക്ക് വല്ലാതെ കുറ്റബോധം തോന്നി "ഡാ മതി അവളെ വഴക്ക് പറഞ്ഞത് ..... മോൾ വാ ....." ഹേമ അവളെ അകത്തേക്ക് കൊണ്ട് പോകാൻ തുനിഞ്ഞതും മഹി അവരെ തടഞ്ഞു "തന്നിഷ്ടത്തിന് നടക്കാനാണേൽ അത് ഇവിടെ പറ്റില്ല ..... ഇനിയും നിന്നെ തേടി നാട് മുഴുവൻ അലയാൻ ഇവിടെ ആർക്കും സൗകര്യമില്ല ..... അതുകൊണ്ട് എങ്ങോട്ടാണെന്ന് വെച്ചാൽ പൊയ്ക്കോ ......" മഹി ദേശ്യത്തോടെ പറയുന്നത് കേട്ട് അവൾ ഞെട്ടി "മഹീീ ......." സത്യൻ ദേശ്യത്തിൽ വിളിച്ചതും അവൻ സത്യന് നേരെ തിരിഞ്ഞു "ഇല്ലച്ഛാ ..... നിങ്ങൾ കുറച്ചു പേര് ഇത്രയും നേരം ഇവിടെ നിന്നുരുകിയില്ലേ ......

പട്ടിയെ പോലെ നാട് മുഴുവൻ ഞാൻ ഇവൾക്ക് വേണ്ടി അലഞ്ഞപ്പോൾ ഇവൾ ആരെയും ഒന്ന് വിളിച്ചു പോലും പറയാതെ നമ്മളെയൊക്കെ തീ തീറ്റിച്ചില്ലേ ...... ഇവൾ നിങ്ങൾക്ക് എന്തെങ്കിലും പ്രാധാന്യം തന്നിരുന്നെങ്കിൽ നിങ്ങളോട് ഇവൾ വിളിച്ചു പറഞ്ഞേനെ ...... പോട്ടെ അങ്ങോട്ട് എത്ര തവണ വിളിച്ചു ..... എടുത്തോ ഇവൾ .....നിങ്ങളൊക്കെ ഇവളെ ഇങ്ങനെ തലയിൽ കയറ്റി വെച്ചതിന്റെ കൂലിയാ ഇതൊക്കെ ....." മഹി ഉള്ളിലെ അമർഷവും ദേശ്യവും ഒക്കെ അവളോട് വാക്കുകളിലൂടെ തീർത്തു "എങ്ങോട്ടാണ് വെച്ചാൽ പോടീ ......" മഹി അലറിയതും അവൾ പേടിയോടെ പിന്നിലേക്ക് വെച്ചതും ഋഷി അവളെ താങ്ങി പിടിച്ചു "ഇങ്ങനെ ആട്ടിയിറക്കാൻ ഇവൾ പോകാൻ വേറൊരിടമില്ലാത്തവളല്ല ...... ഇവളെ സ്വീകരിക്കാൻ ഞാനും എന്റെ ഫാമിലിയും എന്നും ഉണ്ടാകും ...... വാ രുദ്രാ ......" ഋഷി അവളുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞതും അവൾ നിറകണ്ണുകളോടെ എല്ലാവരെയും നോക്കി "നീ ആരാടാ എന്റെ കുടുംബകാര്യത്തിൽ ഇടപെടാൻ ...... ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും കാണും ..... നീ അതിനിടയിൽ കയറി ഉണ്ടാക്കാൻ വരണ്ട ......! ഡീീ ....... നോക്കി നിൽക്കാതെ കേറിപ്പോടി അകത്തു ......" ഋഷിയെ നോക്കി അമർഷത്തോടെ പറഞ്ഞുകൊണ്ട് അവനടുത്തായി നിൽക്കുന്ന രുദ്രയെ നോക്കി അവൻ അലറിയതും അവൾ വിശ്വാസം വരാതെ നിറകണ്ണുകളോടെ അവനെ നോക്കി "പറഞ്ഞത് കേട്ടില്ലേ ...... കേറിപ്പോകാൻ 😡...."

ഋഷി പിടിച്ചിരിക്കുന്ന അവളുടെ കൈയിൽ പിടിച്ചു വലിച്ചുമാറ്റിക്കൊണ്ട് അവൻ പറഞ്ഞതും അവൾ അകത്തേക്ക് ഓടിക്കയറി പിന്നാലെ ഹേമയും സത്യനും എല്ലാവരും കയറിപ്പോയതും മഹി ഋഷിക്ക് നേരെ തിരിഞ്ഞു "എത്ര കാലം നിങ്ങൾ അവളെ ഞങ്ങളിൽ നിന്ന് അകറ്റും .....? " മഹിയെ നോക്കി മാറിൽ കൈയും കെട്ടി അവൻ ചോദിച്ചതും മഹി അവനെ ഒന്ന് പുച്ഛിച്ചു "എന്തായാലും അധികനാൾ ഉണ്ടാവില്ല ..... വൈകാതെ എന്റെ പെണ്ണായി അവൾ എന്നോടൊപ്പം ഉണ്ടാകും ....." ഒരു തരം വാശിയോടെ ഋഷി അത് പറഞ്ഞതും മഹി ഒന്ന് ചിരിച്ചു "all the best " ഒരു പരിഹാസചിരിയോടെ മഹി അവിടെ നിന്നും പോയതും ഋഷി കാറിൽ കയറി അവിടെ നിന്നും പോയി •••••••••••••••••••••••••••••••••••••••••••••••• സോഫയിൽ ഇരുന്ന് മുഖം പൊത്തി കരയുന്ന രുദ്രയുടെ അടുത്തായി സത്യൻ വന്നിരുന്നു അയാൾ ഒരുകൈകൊണ്ടു അവളെ നെഞ്ചോട് ചേർത്തതും അവൾ സത്യനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി ഹേമയും മുത്തശ്ശിയും സൂര്യനും അവളുടെ ചുറ്റും കൂടി അപ്പു എപ്പോഴോ ഉറക്കം പിടിച്ചിരുന്നു "എന്താ മോളെ ഇത് ...... ഇങ്ങനെ കരയാതെ കണ്ണൊക്കെ തുടച്ചെ ....." സത്യൻ അവളുടെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞതും അവൾ എങ്ങി എങ്ങി കരഞ്ഞു "ഞാൻ ചെയ്തത് വലിയ തെറ്റാ ...... ഞാൻ അവിടെ പോയപ്പോൾ നിങ്ങളോട് ഒരു വാക്ക് പോലും ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല ..... ഒന്ന് വിളിച്ചു പോലും പറഞ്ഞില്ല ...... നിങ്ങളൊക്കെ എന്നെയോർത്തു ഉരുകുമെന്ന് ചിന്തിച്ചത് പോലുമില്ല ..... സോറി ....."

അവൾ കരച്ചിലിനിടെ പറഞ്ഞതും സത്യൻ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു "പോട്ടെ മോളെ ..... അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ...... മോള് കരയാതെ ...... " ഹേമ അവളെ തലോടിക്കൊണ്ട് പറഞ്ഞതും മുത്തശ്ശി അവളുടെ കൈ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് അവളെ നിറകണ്ണുകളോടെ നോക്കി "മോൾക്ക് അവിടെ പോകാൻ ഇഷ്ടാനാണെങ്കിൽ പൊയ്ക്കോ ...... പക്ഷെ എന്നന്നേക്കുമായി ഈ മുത്തശ്ശിയെ വിട്ട് അവിടേക്ക് പൊയ്ക്കളയല്ലേ ......" വിതുമ്പലോടെ മുത്തശ്ശി പറഞ്ഞതും അവൾ കരഞ്ഞുകൊണ്ട് ഇല്ലായെന്ന് തലയാട്ടി മുത്തശ്ശിയെ കെട്ടിപ്പിടിച്ചു "മോളെ എനിക്കും സത്യേട്ടനും നീയും അപ്പുവും ഞങ്ങടെ മക്കളാ ...... നീ എന്നെ ആന്റീന്ന് വിളിക്കുമ്പോ അമ്മെന്നാ ഞാൻ കേൾക്കുന്നേ ...... നിന്റെ കണ്ണ് നിറഞ്ഞാൽ സഹിക്കില്ലടാ ഞങ്ങൾക്ക് ..... എന്റെ പൊന്ന് ആ കണ്ണ് തുടക്ക് ....." ഹേമ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞതും അവൾ കണ്ണ് തുടച്ചു ഇതൊക്കെ മാറി നിന്ന് നോക്കുകയായിരുന്നു മഹി മൂക്കും കവിളും ചുവപ്പിച്ചു കണ്ണും മൂക്കും തുടക്കുന്ന രുദ്രയെ കണ്ടതും ചുണ്ടിൽ ഊറിവന്ന പുഞ്ചിരി സമർത്ഥമായി ഒളിപ്പിച്ചുകൊണ്ട് അവൻ മുകളിലേക്ക് കയറിപ്പോയി അവൻ പോകുന്നത് കണ്ടതും രുദ്ര അവരോട് ഇപ്പൊ വരാമെന്ന് പറഞ്ഞു അവന്റെ പിറകെ പോയി അവൾ അവന്റെ മുറിയിലേക്ക് ചെന്നപ്പോഴേക്കും അവൻ തിരിഞ്ഞു നിന്ന് വാച്ച് അഴിക്കുകയായിരുന്നു അവൾ ഡോറിൽ മുട്ടിയതും അവൻ തിരിഞ്ഞു നോക്കി "ഉം ..... എന്ത് വേണം .....?" വാച്ച് ടേബിളിലേക്ക് വെച്ചുകൊണ്ട് അവൻ ചോദിച്ചതും അവൾ അകത്തേക്ക് കയറി "sorry ......" പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു അവനത് കേൾക്കാത്ത ഭാവത്തിൽ മറികടന്നു പോകാൻ നിന്നതും അവൾ അവന്റെ കൈയിൽ പിടിച്ചു നിർത്തി

"ഞാൻ ....... എനിക്ക് ...... ഒന്നും മനപൂർവ്വമല്ല ...... വയ്യാതെ കിടക്കുന്ന അച്ഛമ്മയെ കണ്ടപ്പോൾ വേറൊന്നും ഓർത്തില്ല ..... ഇങ്ങനെ ഒക്കെ ആവുമെന്ന് എനിക്കറിയില്ലായിരുന്നു ......" അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞതും അവൻ പുച്ഛത്തോടെ അവളുടെ പിടി വിടുവിച്ചു "നിനക്ക് തോന്നുന്നത് പറയുകയും ചെയ്യുകയും ചെയ്തു മറ്റുള്ളവരുടെ ഫീലിങ്ങ്സ് വെച്ചു കളിക്കും ..... അവരെ വേദനിപ്പിച്ചു അവരുടെ മനസ്സും തകർത്തു ഒടുവിൽ സോറി പറഞ്ഞു വരുന്നത് നിനക്ക് ഒരു ഹോബി ആണല്ലോ നീ എപ്പോഴെലും മറ്റുള്ളവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ...... നിന്റെ ഓരോ കാര്യങ്ങളും നോക്കിയും കണ്ടും ചെയ്തു തരുന്ന എന്റെ പാവം അമ്മ ഇന്ന് നെഞ്ചുരുകിയാ ഇത്രയും നേരം കഴിഞ്ഞത് ..... നിനക്ക് എന്താ അല്ലെ ..... നിനക്ക് അത് അമ്മ അല്ലല്ലോ അല്ലെങ്കിലും നിന്നെ ചങ്ക് പറിച്ചു സ്നേഹിക്കുന്നവരെ അറിയാനുള്ള മനസ്സ് നിനക്ക് ഇല്ലല്ലോ ..... ഉണ്ടായിരുന്നെങ്കിൽ ഏതോ ഒരുത്തന്റെ വാക്ക് കേട്ട് എന്റെ പ്രണയത്തെ നീ അവഹേളിക്കില്ലായിരുന്നു ......" പറയുമ്പോൾ അവന്റെ മുഖത്ത് നിറഞ്ഞു നിന്ന പുച്ഛം അവളുടെ കണ്ണ് നനയിച്ചു കൊച്ചു കുട്ടികളെപോലെ ഏങ്ങിക്കരയുന്ന അവളെ നോക്കി അവനൊന്ന് ശ്വാസം വലിച്ചു വിട്ടു "എനിക്ക് ..... എനിക്ക് അറിയില്ല ..... ഞാൻ ഇങ്ങനെയാ ...... എന്റെ ..... എന്റെ അച്ഛനും അമ്മയും പോയതിൽ പിന്നെ പരിധിവിട്ട് ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല ..... എനിക്ക് ..... എനിക്ക് പറ്റണില്ല ..... " അവന്റെ മുന്നിൽ നിന്ന് പൊട്ടിക്കരയുന്ന അവളെ കണ്ട് നിൽക്കാൻ അവനായില്ല ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കിക്കൊണ്ടവൾ വിതുമ്പിക്കരഞ്ഞതും പുറത്തേക്ക് നടന്ന മഹി തിരികെ വന്ന് അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തുകൊണ്ട് പതിവ് പോലെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു "love you ......" കവിളിൽ അമർത്തി വെച്ചുകൊണ്ട് മുഖത്തെ ഗൗരവം വിടാതെ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്ന മഹിയെ അവൾ ഞെട്ടലോടെ നോക്കിനിന്നു

••••••••••••••••••••••••••••••••••••••••••••••• "ഇതാണല്ലേ പരിപാടി .....?" മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന മഹിയെ നോക്കി സൂര്യൻ ആക്കിയ മട്ടിൽ ചോദിച്ചതും "എന്ത് ....?" അവൻ ഗൗരവത്തോടെ ചോദിച്ചു "ഞാൻ കണ്ടു 🙈 മുദ്ധുഗവു 😘....." അവൻ ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കണ പോലെ കാണിച്ചതും "അതിന് ....?" മഹി അല്പം ദേശ്യത്തോടെ ചോദിച്ചതും "അതിനൊന്നുല്ല 😥" സൂര്യ അവന്റെ ഭാവം കണ്ട് പേടിയോടെ പറഞ്ഞതും മഹി ഒന്ന് അമർത്തി മൂളിക്കൊണ്ട് താഴേക്ക് പോയി പിന്നാലെ കണ്ണും തുടച്ചു പോകുന്ന രുദ്രയെ കണ്ട് അവൻ മുകളിലേക്ക് നോക്കി ചിന്തയിലാണ്ടു രുദ്ര നേരെ പോയത് ഹേമയുടെ അടുത്തേക്കാണ് കിച്ചണിൽ നിന്ന ഹേമയെ അവൾ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചതും ഹേമ ഒന്ന് ഞെട്ടി രുദ്രയുടെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണുനീർ ഹേമയുടെ കഴുത്തിൽ ഇറ്റിവീണു ഹേമ അവളെ പിടിച്ചു നേരെ നിർത്തിയതും അവൾ ഹേമയെ കെട്ടിപ്പിടിച്ചു "sorry ...... ഞാൻ കാരണം ഒരുപാട് വേദനിച്ചുന്നു അറിയാം ..... ന്നോട് ക്ഷമിക്കണം ....." പറയുന്നതിനൊപ്പം അവളുടെ പിടുത്തവും മുറുകി ഹേമ അവളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ട് അവളെ അടർത്തി മാറ്റി കണ്ണ് തുടച്ചു കൊടുത്തു "ഞാൻ ..... ഞാൻ അമ്മേന്ന് വിളിച്ചോട്ടെ .....?" അവളുടെ ചോദ്യം കേട്ടതും ഹേമയുടെ കണ്ണ് നിറഞ്ഞു അവർ നിറകണ്ണുകളോടെ തലയാട്ടിക്കൊണ്ട് അവളെ മാറോടടക്കി പിടിച്ചു "നീയെന്റെ പൊന്ന് മോളല്ലേ ....." രുദ്രയെ ചേർത്ത് പിടിച്ചു അവരത് പറയുമ്പോ നാളുകൾക്കിപ്പുറം അമ്മയുടെ വാത്സല്യം അനുഭവിച്ചറിഞ്ഞതിൽ അവളുടെ മനസ്സ് സന്തോഷിക്കുന്നുണ്ടായിരുന്നു .......... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story