രുദ്രതാണ്ഡവം: ഭാഗം 1

rudhra thandavam

രചന: രാജേഷ് രാജു

"മോനെ ഒരു ഓട്ടം പോകണമായിരുന്നു... " ആരുടേയോ ശബ്ദം കേട്ടായിരുന്നു ആ ഓട്ടോ ഡ്രൈവർ കണ്ണുതുറന്നത്... മുന്നിൽ നിൽക്കുന്ന പ്രായമായ മനുഷ്യനേയും സ്ത്രീയേയും അവൻ മാറിമാറി നോക്കി... "എവിടേക്കാണമ്മാവാ പോകേണ്ടത്.. " മേപ്പല്ലൂര് വരെ... അവൻ തന്റെ ഓട്ടോ സ്റ്റാർട്ട്ചെയ്തു മുന്നോട്ടെടുത്തു... "മേപ്പല്ലൂര് എവിടെയാണമ്മാവാ പോകേണ്ടത്... " അവൻ പോകുന്ന വഴി അവരോട് ചോദിച്ചു... മേപ്പല്ലൂർ കൃഷ്ണന്റെ അമ്പലത്തിനടുത്താണ് മോനെ... ആ പ്രായമായ മനുഷ്യൻ പറഞ്ഞു... അവനവരെ അവർ താമസിക്കുന്ന ക്ഷേത്രത്തിനടുത്തുള്ള വീടിനുമുന്നിൽ എത്തിച്ചു.... "എത്രയായി മോനേ..." അയാൾ ചോദിച്ചു... അവൻ പറഞ്ഞ പണം കൊടുത്ത് അയാൾ വീട്ടിലേക്കു നടന്നു... കുറച്ചുനടന്ന അയാൾക്ക് തലകറങ്ങുന്നതുപോലെ തോന്നി.. അയാൾ പെട്ടന്ന് അവിടെയിരുന്നു... "

എന്തുപറ്റി.... എന്തേ ഒരു തളർച്ചപോലെ..." കൂടെയുള്ള ആ സ്തീ ചോദിച്ചു.... "ഒന്നുമില്ല തല കറങ്ങുന്നതുപോലെ... " അയാൾ മെല്ലെ അവരെ പിടിച്ച് എഴുന്നേറ്റു പതുക്കെ ഉമ്മറത്തേക്ക് നടന്നു.. അവിടെയുള്ള കസേരയിലിരുന്നു... എന്തേ ഇപ്പോൾ ഒരു ക്ഷീണം... കഴിഞ്ഞതെല്ലാം മനസ്സിൽ വെച്ചു നടന്നിട്ടാണ്... ഇനി അതെല്ലാം ഓർക്കണോ... നമുക്കത് വിധിച്ചിട്ടില്ലാന്നു കരുതിയാൽ മതി.. അങ്ങനെ കരുതാൻ പറ്റുമോ.. നമ്മുടെ കുട്ടി അനുഭവിക്കേണ്ട സ്വത്താണ് അവർ കൈക്കലാക്കിയത്... നമ്മുടെ മക്കളുണ്ടായിരുന്നെങ്കിൽ ഇതെല്ലാം നടക്കുമായിരുന്നോ.... ആ,, നീ പറഞ്ഞതുപോലെ എല്ലാം വിധിയാണ്... ന്റെ കുട്ടിക്ക് അതനുഭവിക്കാനുള്ള ഭാഗ്യമുണ്ടാവില്ല.. അയാൾ കേസേരയിൽ ചാരിക്കിടന്ന് കണ്ണുകളടച്ചു മേപ്പല്ലൂർ ഗ്രാമത്തിലെ പുത്തൻപുരക്കലെന്ന ഇടത്തരം കുടുംബത്തിലുള്ളതാണ് വാരിജാക്ഷൻനായരും പത്മാവതിയമ്മയും.... ഇവരുടെ മകൻ അരവിന്ദാക്ഷനും ഭാര്യ ഹേമലതയും ഒരു അപകടത്തിൽ മരണപ്പെട്ടു...

അവർക്ക് ഒരുമകളാണുള്ളത് 'തീർത്ഥ'... ഇപ്പോളവൾ പിജി യ്ക്ക് പഠിക്കുന്നു... തീർത്ഥയുടെ അച്ഛനുമമ്മയും പ്രണയിച്ചു വിവാഹം ചെയ്തവരാണ്.. അടുത്തഗ്രാമത്തിലെ വലിയ പ്രമാണിമാരായിരുന്ന തേവള്ളികുടുംബത്തിലെ കേശവൻ നായരുടേയും മീനാക്ഷിയമ്മയുടേയും ഇളയ മകളാണ് സ്നേഹലത... അവരുടെ വീട്ടുകാർ ഈ വിവാഹം എതിർത്തിരുന്നു... അവരുടെ മൂത്ത സഹോദരന്മാരായിരുന്ന സേതുമാധവനും ഹരിഗോവിന്ദനുംകൂടി അവളുടെ പേരിലുള്ള സ്ഥലം കയ്യടക്കിവെച്ചിരിക്കുകയായിരുന്നു... തീർത്ഥ കോളേജുവിട്ടുവരുമ്പോൾ ഉമ്മറത്തെ ചാരുകസേരയിൽത്തന്നെ ഇരിക്കുകയായിരുന്നു വാരിജാക്ഷൻനായർ... "എന്തുപറ്റി മുത്തശ്ശാ.... എന്തോ വലിയ ആലോചനയിലാണല്ലോ... എന്തുപറ്റി... " അയാൾ കണ്ണുതുറന്ന് അവളെ നോക്കി.... "മോളുവന്നോ... മുത്തശ്ശൻ ഓരോകാര്യങ്ങൾ ആലോചിച്ചിരിക്കുകയായിരുന്നു... മോള് അകത്തേക്ക് ചെല്ല്.... ഞാനിവിടെ കുറച്ചുനേരംകൂടി ഇരിക്കട്ടെ... " തീർത്ഥ അകത്തേക്ക് നടന്നു...

അവൾ നേരെ പോയത് അടുക്കളയിലേക്കായിരുന്നു... അവിടെ മീനാക്ഷിയമ്മയുടെ പുറകിലൂടെ ചെന്ന് അവരെ കൂട്ടിപ്പിടിച്ചു "ന്റെ മാളുട്ടി ഇന്ന് നേരത്തെ വന്നോ.. മോള് പോയി മേൽ കഴുകി വാ മുത്തശ്ശി ചായയെടുത്തുവെക്കാം... " മീനാക്ഷിയമ്മ അവളുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു... "അല്ല മുത്തശ്ശീ... മുത്തശ്ശനെന്താ പതിവില്ലാതെ ഉമ്മറത്ത് വലിയആലോചനയിലിരിക്കുന്നത്.... ഇന്ന് നിങ്ങൾ അമ്മാവന്മാരെ കാണാൻ പോയിരുന്നോ... ? " "ഉം... പോയിരുന്നു... എന്നാൽ അവർ കുറേയധികം ഞങ്ങളോട് ദേഷ്യപ്പെട്ടു..." "എന്തിനാണ് മുത്തശ്ശീ ഈ വയസ്സുകാലത്ത് അവരുടെ ചീത്തകേൾക്കാൻ അവിടേക്ക് പോയത്.... ഞാൻ പറഞ്ഞതല്ലേ അതിനൊന്നും പോകേണ്ടെന്ന്... അവരുടെ ആ സ്വത്ത് കണ്ടിട്ടല്ലല്ലോ നമ്മൾ ഇത്രയും കാലം ജീവിച്ചത്... ഇനിയൊട്ടും അതുവേണ്ടതാനും... " എന്നു പറഞ്ഞാലെങ്ങനെയാണ് മോളേ... നിനക്കവകാശപ്പെട്ടതല്ലേ അത്...

അതങ്ങനെ വിട്ടുകൊടുക്കാൻ പറ്റുമോ... " വേണം... നമുക്കത് അനുഭവിക്കാനുള്ള ഭാഗ്യമില്ലെന്ന് കരുതിയാൽ മതി... ഇനി ആ പേരുപറഞ്ഞ് നിങ്ങളാരും തേവള്ളിത്തറവാടിന്റെ പടി കയറുരുത്... " അതും പറഞ്ഞ് തീർത്ഥ തന്റെ മുറിയിലേക്ക് പോയി... മീനാക്ഷിയമ്മ അവൾ പോകുന്നതും നോക്കി ഒന്നു നെടുവീർപ്പിട്ടു... ▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം തേവള്ളിയിൽ ഇന്ന് വാരിജാക്ഷൻനായരും പത്മാവതിയമ്മയും വന്നിരുന്ന കാര്യത്തെക്കുറിച്ചുള്ള ചർച്ച നടക്കുകയായിരുന്നു... ഹരീ നമ്മൾ ഇത്രയും നാൾ പേടിച്ചിരുന്നത് എന്താണോ അത് നടന്നിരിക്കുന്നു... ഒന്നും രണ്ടും രൂപയുടെ സ്വത്തല്ല അച്ഛൻ അവളുടെ പേരിൽ എഴുതിവച്ചിരിക്കുന്നത്... കോടികൾ വിലമതിക്കുന്നതാണ്... അതങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ല.. അതും നമ്മളെ ദിക്കരിച്ച് ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയ ഒരുത്തന്റെ മകൾക്ക്...

സേതുമാധവൻ ഹരിഗോവിന്ദനോട് പറഞ്ഞു അതുതന്നെയാണ് എനിക്കും പറയാനുള്ളത്... നമ്മളിത്രയും നാൾ നിധിപോലെ കൊണ്ടുനടന്നിട്ട് അവസാനം ഒന്നുമില്ലാതെപ്പോകാൻ പറ്റില്ലല്ലോ... ഇതിനൊരു പരിഹാരമാണ് നമ്മൾ ആദ്യം കണ്ടെത്തേണ്ടത്... ഒന്നും നടന്നിട്ടില്ലെങ്കിൽ ആരുമറിയാതെ അവളെയങ്ങ് തീർക്കും ഞാൻ... " "അവിവേകമൊന്നും ചിന്തിക്കല്ലേ ഹരീ... അവളെ കൊന്നാൽ ആ സ്വത്ത് നമുക്കുകിട്ടുമെന്താണ് ഉറപ്പ്.... എല്ലാം നമുക്ക് പതിയെ ആലോചിക്കാം... " സേതുമാധവൻ പറഞ്ഞു "ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾ കേൾക്കുന്നമോ... " അവിടെയുണ്ടായിരുന്ന ഹരിഗോവിന്ദന്റെ ഭാര്യ സുമിത്ര ചോദിച്ചു.. എല്ലാവരും അവരെ നോക്കി... "ആണുങ്ങൾ സംസാരിക്കുന്നിടത്ത് ഒരു പെണ്ണിനെന്തുകാര്യം എന്നു കരുതരുത്... ആ സ്വത്ത് നമ്മുടെ കയ്യിൽനിന്ന് പോകാതിരിക്കാൻ നമ്മുടെ വിശാലിനെക്കൊണ്ട് അവളെ കെട്ടിച്ചാലോ... അതാകുമ്പോൾ സ്വത്തും പോകില്ല... ഇതിനെയോർത്ത് നമ്മൾ ആദി പിടിക്കുകയും വേണ്ട... "

സുമിത്ര പറയുന്നതുകേട്ട് മറ്റുള്ളവർ പരസ്പരം നോക്കി... "ഇവൾ പറയുന്നതിലും കാര്യമുണ്ട്... നമുക്ക് ഈ കാര്യമങ്ങ് ഉറപ്പിച്ചാലോ... " സേതുമാധവന്റ ഭാര്യ വിലാസിനിയും അതിനനുകൂലിച്ചു... "പറയുന്നത് നല്ല കാര്യം തന്നെയാണ് പക്ഷേ അവൻ സമ്മതിക്കുമോ... അഥവാ സമ്മതിച്ചാൽ തന്നെ ആ പെണ്ണും അവിടെയുള്ളവരും സമ്മതിക്കേണ്ടെ... എനിക്കു വലിയ പ്രതീക്ഷയില്ല..." സേതുമാധവൻ പറഞ്ഞു "ആദ്യം നിങ്ങളവനോട് അഭിപ്രായം ചോദിക്ക്... ബാക്കിയെല്ലാം നമുക്ക് തീരുമാനിക്കാം... " "ആ... ഏതായാലും അവൻ വരട്ടെ... ഇതിനെ പറ്റി നമുക്കപ്പോൾ തീരുമാനിക്കാം..." സേതുമാധവൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു... അതിനവൻ എന്നു വരുമെന്ന് കരുതിയാണ്... അതിനിടയിൽ അവർ വല്ല വല്ലതും ചെയ്താൽ നമ്മൾ ഇത്രയും ചെയ്തതിനു കാര്യമുണ്ടാകില്ല... നിങ്ങൾ അവനെ വിളിച്ച് കാര്യങ്ങൾ പറയു... വിലാസിനി കുറച്ചു ദേഷ്യത്തിൽ പറഞ്ഞു "എടീ..നമ്മളിപ്പോൾ അവനോട് പറഞ്ഞാലും അവന് ലീവ് കിട്ടി നാട്ടിലെത്തുമ്പോഴേക്കും കുറച്ചു ദിവസം കഴിയും... അവൻ വിളിച്ചപ്പോൾ പറഞ്ഞതല്ലേ അടുത്തുതന്നെ വരുന്നുണ്ടെന്ന്... ഏതായാലും അവൻ വരട്ടെ.. " സേതുമാധവൻ അതുപറഞ്ഞ് പുറത്തേക്കു പോയി ▪️▪️▪️▪️

"മുത്തശ്ശാ എനിക്കൊരു കാര്യം പറയാനുണ്ട്.. " രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ തീർത്ഥ പറഞ്ഞു വാരിജാക്ഷൻനായരും പത്മാവതിയമ്മയും അവളുടെ മുഖത്തേക്കു നോക്കി... "നാളെ ഉച്ചക്കുശേഷം ഞാൻ വേണിയുടെ വീട്ടിലൊന്ന് പോകട്ടെ... അവളുടെ ബർത്ത്ഡേയാണ് നാളെ ദേവികയും നന്ദനയുമെല്ലാം പോകുന്നുണ്ട്... അവരുടെ കൂടെ ഞാനും പോട്ടെ മുത്തശ്ശാ... " "മോളെ അവിടെ പോയി വരുമ്പോൾ ഒരുപാട് നേരമാവില്ലേ.. മാത്രമല്ല ഈ വഴിക്ക് നീ മാത്രമല്ലേ ഉണ്ടാകൂ... " പത്മാവതിയമ്മയാണത് ചോദിച്ചത്... "ആ കാര്യമോർത്ത് വിഷമിക്കേണ്ട.... എത്ര വൈകിയാലും അവളെന്നെ ഇവിടെ എത്തിച്ചിരിക്കും... പോകുന്നതിൽ ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല... പക്ഷേ നേരം വഴുകുകയാണെങ്കിൽ അവരെ ബുദ്ധിമുട്ടിക്കേണ്ടേ... " വാരിജാക്ഷൻനായർ ചോദിച്ചു "അതിനൊന്നും കുഴപ്പമില്ല...

എന്നെ പോകാനനുവദിച്ചാൽ മതി.. " അവളെ നോക്കി അവർ രണ്ടുപേരും ചിരിച്ചു അടുത്ത ദിവസം ഉച്ചക്കുശേഷം തീർത്ഥയും കൂട്ടുകാരികളുമായി വേണിയുടെ വീട്ടിലെത്തി... അവരെ കണ്ട് വേണി ഓടിവന്നു... "ഞാൻ കരുതി ഇത്രയും നേരമായപ്പോൾ നിങ്ങൾ വരില്ലെന്ന്... വാ അകത്തേക്ക് ഇരിക്കാം.." വേണി അവരേയും കൂട്ടി മുന്നിൽ നടന്നു... ഏറ്റവും ബേക്കിലായി തീർത്ഥയും നടന്നു... അവൾ ആ വീടെല്ലാം നോക്കി കണ്ടുകൊണ്ടായിരുന്നു അകത്തേക്ക് നടന്നത്.. അപ്പോഴേക്കും മറ്റുള്ളവർ അകത്തേക്ക് കയറിയിരുന്നു... തീർത്ഥ അകത്തേക്ക് കാലെടുത്തുവെച്ചതും പെട്ടന്നെതിരെ വന്ന ഒരു ചെറുപ്പക്കാരനുമായി അവൾ കൂട്ടിയിടിച്ചു.. തുടരും..

Share this story