രുദ്രതാണ്ഡവം: ഭാഗം 11

rudhra thandavam

രചന: രാജേഷ് രാജു

നിവിൻ തന്റെ ബൈക്കെടുത്തു.... ദേവിക അവന്റെ പുറകിൽ കയറി... അവൾ എല്ലാവർക്കും നേരെ കൈവീശിക്കാണിച്ചു... നിവിൻ ബൈക്ക് മുന്നോട്ടെടുത്തു... പെട്ടന്നായിരുന്നു ഒരു ലോറി നിയന്ത്രണംവിട്ട് അവരുടെ ബൈക്കിൽ വന്നിടിച്ചത്.... ആ ലോറി അവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി.... "നിവിൻ....." വേണി ഉറക്കെയലറി വിളിച്ചു...പിന്നെ ബോധം മറഞ്ഞ് പുറകിലേക്ക് വീണു.... പിന്നെയവിടെ കൂട്ടക്കരച്ചിലായിരുന്നു... പെട്ടെന്നു തന്നെ ആളുകൾ ഓടിക്കൂടി... ചിലർ ലോറിയുടെ നേരെയോടി... എന്നാൽ ആളുകൾ തന്റെ നേരെ വരുന്നത് കണ്ട് അതിലെ ഡ്രൈവർ ലോറി നിർത്താതെ പോയിരുന്നു.... നിവിനേയും ദേവികയേയും വാരിയെടുത്ത് തങ്ങളുടെ കാറുകളിൽ കിടത്തി രുദ്രനും വിശാലവും ഹോസ്പ്പിറ്റലിലേക്ക് കുതിച്ചു... എന്നാൽ പാതിവഴിൽവച്ചേ നിവിൻ മരണത്തിനു കീഴടങ്ങിയിരുന്നു... ഹോസ്പിറ്റലിൽ എത്തിച്ച ദേവികയെ ഓപ്രേക്ഷൻ തിയേറ്ററിലേക്ക് കയറ്റി... വിശാൽ അകെ തളർന്ന് അവിടെയുണ്ടായിരുന്ന കസേരയിൽ ഇരിക്കുകയായിരുന്നു...

അവനെ അഭി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു മണിക്കൂറുകൾ നീണ്ട ഓപ്രേഷനൊടുവിൽ ഡോക്ടർ പുറത്തേക്കുവന്നു..... അഭി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു... "Sorry... ഞാൻ അവരുടെ ജീവൻ നിലനിർത്താൻ എന്നെക്കൊണ്ടാവുന്നതെല്ലാം ഞാൻ ചെയ്തു... പക്ഷേ.. " ഡോക്ടർ അവന്റെ പുറത്തു തട്ടി.... എല്ലാംകേട്ട് വിശാൽ പൊട്ടിക്കരഞ്ഞുകൊണ്ട് താഴേക്ക് മുട്ടുകുത്തിയിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ നിവിൻന്റേയും ദേവികയുടേയും ബോഡി പോസ്റ്റ്മോർട്ടത്തിനുശേഷം അവരവരുടെ വീട്ടിലേക്ക് കൊണ്ടുപോയി... ചടങ്ങുകളെല്ലാം കഴിഞ്ഞ് നിവിന്റെ വീട്ടിൽനിന്ന് രുദ്രനും പരമേശ്വരനും അംബികയും വേണിയേയും കൂട്ടി വീട്ടിലേക്ക് പോന്നു... വേണി ആ ഷോക്കിൽനിന്നും മുക്തയായിരുന്നില്ല... അവളെ എന്തുപറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ അവളുടെയടുത്ത് ഇരിക്കുകയായിരുന്നു അവർ... ഈ സമയം ദേവികയുടെ വീട്ടിൽനിന്നും അഭിയും നന്ദനയും തീർത്ഥയും കൂടി വിശാലിനേയും കൂട്ടി തേവള്ളിയിലേക്ക് പോവുകയായിരുന്നു... "അഭി വണ്ടിയോന്ന് നിർത്ത്... " വിശാൽ പറഞ്ഞു.. അഭി വണ്ടി നിർത്തി... എവിടേക്കാണ് എന്നെ കൊണ്ടുപോകുന്നത്.... എന്റെ ദേവികയെ കൊന്നവരുടെ അടുത്തേക്കോ... വേണ്ട എനിക്കവിടേക്ക് പോകണ്ട... "

വിശാൽ ദേഷ്യത്തോടെ ഇടറിയതു ശബ്ദത്തിൽ പറഞ്ഞു... "പിന്നെ... പിന്നെയെവിടേക്കാണ് പോകേണ്ടത്.... അത് നിന്റെ വീടല്ലേ.... " അഭി ചോദിച്ചു "എന്റെ വീട്... അങ്ങനെയൊരു വീട് എനിക്കിനി വേണ്ട... എന്നെ കൊലപാതകിയായി കാണേണ്ടെങ്കിൽ അവിടേക്കെന്നെ കൊണ്ടു പോകരുത്... എന്നോട് കുറച്ചെങ്കിലും സ്നേഹം നിങ്ങൾക്കുണ്ടെങ്കിൽ എനിക്കൊരു റും എവിടെയെങ്കിലും എടുത്തുതന്നാൽ മതി... എന്റെ ജീവനാണ് അവർ..." മുഴുമിക്കാൻ കഴിയാതെ വിശാൽ പൊട്ടിക്കരഞ്ഞു.... "എന്നിട്ട് ഈ സമയത്ത് നിന്നെ ഒറ്റക്ക് ഒരിടത്ത് നിർത്താനോ... അതേതായാലും വേണ്ട.... " "എന്താ... ഞാനെന്തെങ്കിലും ചെയ്യുമെന്ന് കരുതിയിട്ടാണോ... അതോർത്ത് നിങ്ങൾ പേടിക്കേണ്ടാ... എന്റെ ദേവികയെ കൊന്നവരോട് പ്രതികാരം ചെയ്യാതെ എനിക്കങ്ങനെ പോകാൻ പറ്റുമോ... " "നിന്റെ വിഷമം ഞങ്ങൾക്കെല്ലാവർക്കും അറിയാം... ഇവരുടെ കാര്യമൊന്നോർത്തു നോക്ക്യേ... നാലു ശരീരവും ഒറ്റ മനസ്സുമായി നടന്നവരാണിവർ... ഇവർ സഹിക്കുന്നില്ലേ... നമുക്കെല്ലാത്തിനും വഴിയുണ്ടാക്കാം...

നീയാദ്യം കുറച്ചുനാൾ അതെല്ലാം വിട്ടുകളഞ്ഞ് മനസ്സൊന്ന് ശാന്തമാക്കാൻ നോക്ക്..." അഭി തീർത്ഥയേയും നന്ദനയേയും നോക്കി വിശാലിനോട് പറഞ്ഞു... അപ്പോഴും അവർ കരയുകയായിരുന്നു... അഭിഷേകം കാറിൽ നിന്നിറങ്ങി "ഞാനേതായാലും രുദ്രനെ വിളിച്ചു നോക്കട്ടെ... നിന്നെ ഒറ്റക്ക് വിടാൻ ഏതായാലും പറ്റില്ല... " അഭി രുദ്രനെ വിളിച്ചു... കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു.... "നീയേതായും അവനെയും കൂട്ടി ഇവിടേക്ക് വാ... ഇവിടെ വന്നിട്ട് തീരുമാനിക്കാം" രുദ്രൻ പറഞ്ഞു.. അഭിയതു സമ്മതിച്ചു രുദ്രൻ നേരെ പരമേശ്വരന്റെ അടുത്തേക്ക് നടന്നു... അവൻ എല്ലാ കാര്യവും അയാളോട് പറഞ്ഞു... "മോനെ രുദ്രാ അവനെ ഒറ്റക്കു വിടുന്നകാര്യം മാത്രം ചിന്തിക്കേണ്ട... അവൻ കുറച്ചുനാൾ ഇവിടെ നിൽക്കട്ടെ... അതവന് ഇഷ്ടമാകുമോ എന്നതേയുള്ളൂ പ്രശ്നം... ഏതായാലും അവർ വരട്ടെ... ഞാൻ അംബികയുമായി സംസാരിക്കട്ടെ... " പരമേശ്വരൻ പറഞ്ഞു... കുറച്ചു നേരത്തിനുശേഷം അഭിയുടെ കാർ രുദ്രന്റെ വീടിന്റെ മുറ്റത്തു വന്നുനിന്നു.... അതിൽ നിന്ന് എല്ലാവരും ഇറങ്ങി.. അവർ ഹാളിൽ ഇരുന്നു വിശാലേ.... നിന്നെ ഏതായാലും ഞങ്ങൾ ഒറ്റക്ക് വിടുന്നില്ല... നീ കുറച്ചുനാൾ ഇവിടെ നിൽക്ക്... മനസ്സൊന്ന് ശരിയാകുന്നതുവരെ... " രുദ്രൻ പറഞ്ഞു... അഭിയും ആ തീരുമാനത്തിന് അനുകൂലിച്ചു.... "അതുവേണ്ട രുദ്രാ... ഞാൻ മറ്റെവിടെയെങ്കിലും നിന്നോളാം... എന്നെക്കൊണ്ട് ആർക്കുമൊരു ബുദ്ധിമുട്ട് ഉണ്ടാവരുത്.... "

"ആ ബുദ്ധിമുട്ട് ഞങ്ങൾ സഹിച്ചോളാം... നീ പറയുന്നത് അനുസരിക്ക് ആദ്യം... " രുദ്രൻ പറഞ്ഞു... ആ സമയത്താണ് വാരിജാക്ഷൻനായരും പത്മാവതിയമ്മയും അവിടേക്ക് വന്നത്... അവരെ കണ്ട് തീർത്ഥ അവരുടെയടുത്തേക്ക് നടന്നു... അവൾ പത്മാവതിയുടെ നെഞ്ചിൽ തലചായ്ച്ച് പൊട്ചിക്കരഞ്ഞു.... അവരവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു... "എന്താ മോളേ ഇത്... വേണിമോളെ സമാധാനിപ്പിക്കേണ്ട നിങ്ങൾ ഇങ്ങനെ തളർന്നാലോ..." "സഹിക്കുന്നില്ല മുത്തശ്ശീ... ഏതുനേരത്താണോ ആ പാർട്ടി നടത്താൻ തോന്നിയത്... ഒന്നും വേണ്ടായിരുന്നു... " തീർത്ഥ കരഞ്ഞുകൊണ്ട് പറഞ്ഞു... ആ സമയം എല്ലാവരുടേയും കണ്ണ് നിറഞ്ഞിരുന്നു.... "അത്രയേ അവർക്ക് ദൈവം കൊടുത്ത ആയുസ്സുണ്ടായിരുന്നുള്ളൂ... അത് അവിടെ വച്ചല്ലെങ്കിൽ മറ്റെവിടെവച്ചായാലും നടക്കും... മോള് സമാധാനിക്ക്... " വാരിജാക്ഷൻനായർ പറഞ്ഞു.. പിന്നെ അയാൾ വിശാലിനെ നോക്കി.. "മോനെ കഴിഞ്ഞതു കഴിഞ്ഞു... നിനക്ക് ഞങ്ങളൊക്കെയില്ലേ... നിന്റെ അനുജത്തിയില്ലേ... ഈ കൂട്ടുകാരില്ലേ..." "അതെ.... അതുകൊണ്ടാണ് പറയുന്നത്... ഞാനിവിടെ നിൽക്കുന്നത് നിങ്ങൾക്കും പ്രശ്നമുണ്ടാക്കും... അവർ നിങ്ങളേയും വെറുതെ വിടില്ല... എന്തും ചെയ്യാൻ മടിക്കാത്തവരാണ് അവർ..."

വിശാൽ പറഞ്ഞു എന്തൊക്കെയാണ് മോനെ നീ പറയുന്നത്.... അവരാണ് ഇത് ചെയ്തതെന്ന് എന്താണുറപ്പ്..... അഥവാ അവരാണ് ചെയ്തെങ്കിൽ ഇവരെ ദ്രോഹിക്കാൻമാത്രം എന്തീണ് കാരണം.... എല്ലാം നിന്റെ തോന്നലാണ്.... ഇപ്രോൾ നീ ഇവിടേയാണെന്ന് അവർക്കറിയില്ലല്ലോ... അഥവാ അവർ അറിഞ്ഞ് ഇവിടേക്ക് വരുകയാണെങ്കിൽ... പിന്നെ ഈ രുദ്രന് മറ്റൊരു മുഖം കൂടിയുണ്ട്.... അതവർ കാണും... " രുദ്രൻ കുറച്ചു കടുപ്പത്തിൽ തന്നെയാണത് പറഞ്ഞത്.... "മോനേ ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ.... ഇവിടെ നിൽക്കാൻ ഇവനു ബുദ്ധിമുട്ടാണെങ്കിൽ അവൻ ഞങ്ങളുടെ വീട്ടിൽ നിൽക്കട്ടെ... " വാരിജാക്ഷൻനായർ രുദ്രനോട് പറഞ്ഞു... അവൻ എല്ലാവരുടേയും മുഖത്തേക്ക് നോക്കി... പിന്നെ വിശാലിനെ നോക്കി... ആദ്യമൊക്കെ എതിരു പറഞ്ഞെങ്കിലും എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങി പുത്തൻപുരക്കൽ താമസിക്കാമെന്ന് സമ്മതിച്ചു.... ▪️▪️▪️▪️▪️▪️▪️▪️▪️ ദിവസങ്ങളും മാസങ്ങളും ഓരോന്നായി കടന്നുപോയി... ദേവികയും നിവിനും എല്ലാവരുടേയും മനസ്സിൽ ഉണങ്ങാത്ത മുറിവായി തീർന്നിരുന്നു... തീർത്ഥ കോളേജിലും രുദ്രൻ ഓഫീസിലും പോയിത്തുടങ്ങിയിരുന്നു... വേണിക്കു കൂട്ടായി എപ്പോഴും ആരെങ്കിലും അവളുടെ അടുത്തുണ്ടാകും....

വിശാലിന് തന്റെ ജോലി നഷ്ടപ്പെട്ടു... ഇപ്പോൾ രുദ്രന്റെ കൂടെ അവന്റെ ഓഫീസിൽ പോവുന്നു... വേണിയുടെ നോട്ട്സെല്ലാം തീർത്ഥ എഴുതികൊടുക്കുന്നുണ്ടായിരുന്നു... ഒരുദിവസം രുദ്രനും വിശാലും ഓഫീസിലേക്ക് പോവുകയായിരുന്നു.... കൂടെ കോളേജിലേക്ക് തീർത്ഥയും അവരോടൊപ്പം ഉണ്ടായിരുന്നു.... വിശാലേ... നമുക്കൊരു യാത്ര പോയാലോ... ഒരു രണ്ടുമൂന്ന് ദിവസത്തെ യാത്ര.. കുറച്ചു ക്ഷേത്രദർശനമെല്ലാം നടത്താം... ഇപ്പോഴത്തെ അവസ്ഥയിൽ നിനക്കും വേണിക്കും അതൊരു ആശ്വാസവുമാകും.... "ഇപ്പോഴെനിക്ക് എവിടേക്കും വരുന്നതിന് താൽപര്യമില്ല... നിങ്ങൾ പോയിട്ടു വാ... " വിശാൽ പറഞ്ഞു "അതുപറഞ്ഞാലെങ്ങനെ ശരിയാകും... നിനക്കും വേണിക്കും വേണ്ടിയല്ലേ ഇങ്ങനെയൊരു യാത്ര പ്ലാൻ ചെയ്യുന്നത്.... നീയൊന്നും ഇങ്ങോട്ട് പറയേണ്ട... ഞാൻ പറയുന്നതങ്ങ് കേട്ടാൽ മതി.... " "അതുശരിയാ വിശാലേട്ടാ... ഇപ്പോൾ ഇങ്ങനൊരു യാത്ര എല്ലാത്തിനും നല്ലതാണ്.. നിങ്ങൾ പോയിട്ടു വാ... " തീർത്ഥ പറഞ്ഞു "ഞങ്ങളല്ല നമ്മൾ.. നമ്മളൊന്നിച്ചാണ് പോകുന്നത്...

മുത്തശ്ശനും മുത്തശ്ശിയും പിന്നെ എന്റെ അച്ഛനും അമ്മയും വേണിയും നമ്മളും എല്ലാവരുമൊന്നിച്ചൊരു യാത്ര... നാളെ രാവിലെതന്നെ പുറപ്പെടാം.... വേണിയോട് ഞാൻ എല്ലാം പറഞ്ഞിരുന്നു.... ആദ്യം എതിർത്തെങ്കിലും എന്റെ നിർബന്ധത്തിനുമുന്നിൽ അവൾ സമ്മതിച്ചു" "രുദ്രാ അത്... എന്നെ വെറുതെവിട്ടേക്ക്... എനിക്കിപ്പോൾ അതിനൊന്നും ഒരു മൂടില്ല... " "ദേ നോക്ക് വിശാലേ... എന്റെ ഈ താല്പര്യത്തിന് നീ എതിരു നിൽക്കുകയാണെങ്കിൽ അറിയാലോ എന്നെ... അവിടെവെച്ച് നമ്മൾ തമ്മിലുള്ള ബന്ധം അതോടെ മുറിയും.... ഇത് വെറും വാക്കല്ല... ഈ രുദ്രന്റെ തീരുമാനമാണ്... " എന്റെ ഏട്ടനല്ലേ... ഒന്നു സമ്മതിക്ക്... ഇതുവരെ വിശാലേട്ടനോട് ഒന്നും ഞാനാവിശ്യപ്പെട്ടില്ലല്ലോ... ഇതിനെങ്കിലും ഏട്ടനൊന്ന് സമ്മതിക്ക്... തീർത്ഥ പറഞ്ഞതിന് അവൻ പ്രതികരിച്ചില്ല... പിന്നീട് അതിനെപ്പറ്റിയുള്ള സംസാരമുണ്ടായില്ല... അന്ന് വൈകീട്ട് വരുമ്പോൾ രുദ്രൻ പുത്തൻപുരക്കൽ ചെന്ന് നാളെ രാവിലെ പോകുന്ന കാര്യങ്ങൾ വാരിജാക്ഷൻനായരോടും പത്മാവതിയമ്മയോടും പറഞ്ഞതിനുശേഷമാണ് തന്റെ വീട്ടിലേക്കു പോന്നു... അടുത്തദിവസം രാവിലെ അവർ പുറപ്പെട്ടു വിശാലിന്റെ കാറിലും രുദ്രന്റെ കാറിലുമായിരുന്നു യാത്ര... അവർ മൂകാംബികയിലേക്കായിരുന്നു പോയത്...

വൈകീട്ടായപ്പോഴേക്കും അവർ അവിടെയെത്തി.... അവിടെയുള്ളതിൽവച്ച് ഏറ്റവും നല്ല റുമുകൾ തിരഞ്ഞെടുത്തു... എല്ലാവരും റൂമുകളിലെത്തി... കുറച്ചുനേരം റെസ്റ്റെടുത്തതിനുശേഷം അവർ എല്ലാവരും കുളിച്ചു ഫ്രെഷായി പുറത്തേക്കിറങ്ങി... ക്ഷേത്രത്തിൽ കയറിതൊഴുത് പുറത്തിറങ്ങി.... "രുദ്രാ ഞാൻ റൂമിലുണ്ടാകും നിങ്ങൾ പുറത്തെ ല്ലാം കറങ്ങി വന്നോളൂ... " വിശാൽ പറഞ്ഞു.... "അതെന്താ നീ മാത്രം റൂമിലേക്ക് പോകുന്നത്.... ഇവിടെയെല്ലാം ചുറ്റിക്കാണുവാൻ പോകുന്നുണ്ടെങ്കിൽ നീയുമുണ്ടാകും.... അല്ലെങ്കിൽ നമുക്കെല്ലാവർക്കും ഒന്നിച്ച് റൂമിലേക്ക് പോകാം.... " രുദ്രനോട് കൂടുതൽ പറഞ്ഞൊഴിയാൻ പറ്റില്ലെന്ന് കണ്ട വിശാൽ അവരുടെ കൂടെ നടന്നു... അവർ അവിടെയെല്ലാം ചുറ്റിനടന്നു... "ഹലോ രുദ്രൻ... " പെട്ടന്ന് ആരുടേയോ വിളികേട്ടു അവൻ വിളികേട്ട ഭാഗത്തേക്ക് നോക്കി.... "ആദിത്യൻ... " അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവന്റെയടുത്തേക്ക് നടന്നു... രുദ്രൻ ആദ്യം ജോലിചെയ്തിരുന്ന കമ്പനിലെ ജനറൽ മാനേജർ ആയിരുന്നു ആദിത്യൻ... എന്നാൽ അവനും രുദ്രനുമായുള്ള ബന്ധം വലുതാണ്... "ആദീ... നിന്നെയിവിടെ കാണുമെന്ന് ഒട്ടും കരുതിയില്ല... ഇവിടെ എപ്പോഴെത്തി... " "ഇതാ വന്നിറങ്ങിയതേയുള്ളൂ... നല്ല റൂം വല്ലതും കിട്ടുമോ എന്നു നോക്കി നടക്കുകയായിരുന്നു... " ആദി പറഞ്ഞു... രുദ്രൻ തിരിഞ്ഞ് പരമേശ്വരനേയും അംബികയേയും വിളിച്ചു "അമ്മേ, അച്ഛാ ഇതാരാണെന്ന് മനസ്സിലായോ... " രുദ്രൻ ചോദിച്ചതുകേട്ട് അവർ ഇല്ലെന്ന് തലയാട്ടി...

"ഇതാണ് ആദി... ആദിത്യൻ.. ഞാൻ മുമ്പ് പറയാറില്ലേ... എന്റെ ജനറൽ മാനേജർ ഒരു ആദിത്യനെ കുറിച്ച്... അവനാണിത്... " ഇപ്പോൾ ഓർമ്മ വരുന്നു...നീ പണ്ട് ജോലിചെയ്തിരുന്ന അവിടുത്തെ.... "അതേ അമ്മേ.. ഇവന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോഴാണ് ഇവനെ കാണുന്നത്... അതൊക്കെ പോട്ടെ എവിടെ നിന്റെ മായ... " രുദ്രന്റെ ചോദ്യം കേട്ട് ആദി യുടെ മുഖംവാടി... അവൻ തന്റെ കയ്യും പിടിച്ചു നിൽക്കുന്ന മൂന്നു വയസ്സായ തന്റെ മകളെ നോക്കി... പിന്നെ മുഖമുയർത്തി രുദ്രനെ നോക്കി... മൂന്നു വർഷം മുമ്പ് ഇവളെ എന്റെ കയ്യിലേൽപ്പിച്ച് അവൾ പോയി... ഇവളെ പ്രസവിച്ച രണ്ടാം ദിവസം പെട്ടന്ന് ബ്ലീഡിംഗ് വന്നു.... ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു... ഡോക്ടർമാർ ആവുന്നതും നോക്കി... രക്ഷിക്കാൻ കഴിഞ്ഞില്ല..." അവൻ കണ്ണു തുടച്ചു... ഇതുകേട്ട് രുദ്രൻ ഞെട്ടിത്തരിച്ചു... തന്റെ ക്ലാസ്മേറ്റായിരുന്നു മായ.... കോളേജിൽ പഠിക്കുന്ന സമയത്തുതന്നെ ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു... ഒരു കണക്കിന് ഇവരുടെ ഇഷ്ടത്തിന് ചുക്കാൻപിടിച്ചത് താനായിരുന്നു... അവളാണ് എനിക്ക് ആദി ജോലിചെയ്യുന്ന കമ്പനിയിൽ ജോലിമേടിച്ചുതന്നതും... താൻ പുതിയ ബിസിനസ് തുടങ്ങിയതിൽപ്പിന്നെ അവനുമായിട്ട് ബന്ധമോയൊന്നുമുണ്ടായിരുന്നില്ല....

വിവാഹം കഴിഞ്ഞയുടനെ അവൻ മലേഷ്യയിലേക്ക് മായ യേയും കൂട്ടി പോയിരുന്നു.... പിന്നെ ഇന്നാണ് അവനെ കാണുന്നത്.... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ രുദ്രന്റെ മനസ്സിൽ തെളിഞ്ഞു വന്നു... അവൻ ആദിയുടെ മകളെ നോക്കി... മായയുടെ അതേ തനിപകർപ്പ്.... അവൻ അവളുടെ അടുത്തിരുന്നു... "എന്താ മോളൂസിന്റെ പേര്....?" രുദ്രൻ ആ കുട്ടിയോട് ചോദിച്ചു.... അവൾ ആദിയെ നോക്കി പിന്നെ രുദ്രന്റെ മുഖത്തേക്കു നോക്കി ചിരിച്ചു... "ശിവാനീന്നാ മോളൂസിന്റെ പേര്... അങ്കിളിന്റെ പേരെന്താണ്...? അവൾ രുദനോട് ചോദിച്ചു അങ്കിളിന്റെ പേര് രുദ്രൻ എന്നാണ്.... മോളൂസിന്റെ അച്ഛന്റെ കൂട്ടുകാരനാണ് ഈ അങ്കിൾ... മോൾക്ക് അങ്കിളിനെ ഇഷ്ടയോ..... ? "ഉം... " അവളൊന്നു മൂളി... രുദ്രൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു... അവൻ എഴുനേറ്റ് ആദിയെ നോക്കി... ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല.... നീ മലേഷ്യയിൽ നിന്ന് എന്നു വന്നു.... മായയുടെ പ്രസവത്തിനായിട്ട് നാട്ടിലേക്ക് വന്നതാണ്.... എന്നാൽ അവൾ പോയല്ലേ... അതിനുശേഷം ഞാൻ പോയിട്ടില്ല.... എന്റെ മോളോടൊന്നിച്ച് നാട്ടിൽ ഒരു വാടകവീടെടുത്ത് താമസിക്കുന്നു.... പഴയ കമ്പനിയിൽ ജോലിക്കു കയറി... " നിങ്ങൾ രണ്ടുപേരും മാത്രമേ വന്നിട്ടുള്ളോ... വേറെയാരുമില്ലേ കൂടെ... രുദ്രൻ ചോദിച്ചു..

. "എന്റെ കൂടെ ആരുവരാനാണ്... ഒരനാഥപ്പെണ്ണിനെ വിവാഹം കഴിച്ച എന്നെ അന്നേ പടിയടച്ച് പിണ്ഡം വച്ചതല്ലേ... " "അപ്പോൾ ഇതുവരെ അവർക്ക് നിന്നോടുള്ള ദേഷ്യം മാറിയിട്ടില്ലേ... വല്ലാത്ത മനുഷ്യരുതന്നെ... " ആദ്യമൊക്കെ അമ്മ അനിയനോടൊന്നിച്ച് പലപ്പോഴായി മകളെ കാണാൻ വരുമായിരുന്നു... ഒരിക്കൽ അച്ഛനിതറിഞ്ഞു... പിന്നെ പറയണ്ടല്ലോ... അതിൽപിന്നെ അമ്മയുടെ വരവും നിന്നു... അതൊക്കെ പോട്ടെ നിന്റെ വിവാഹം കഴിഞ്ഞോ...? "ഇല്ല കഴിഞ്ഞിട്ടില്ല... " "എന്തു പറ്റി പഴയ കളിക്കൂട്ടുകാരിയേയും മനസ്സിൽ വച്ചാണോ ഇപ്പോഴും നടപ്പ്... " ആദി രുദ്രൻ കേൾക്കാൻ പാകത്തിൽ ചോദിച്ചു എന്നു ചോദിച്ചാൽ സംഭവം സത്യമാണ്.... എന്നാൽ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് അതിനിടയിൽ ചില സംഭവങ്ങൾ നടന്നു... അവൻ നടന്ന കാര്യങ്ങൾ ആദിയോട് പറഞ്ഞു.... അതുകേട്ടപ്പോൾ ആദിയും ആകെ വല്ലാതെയായി... "ഈ യാത്രയിൽ നിന്റെ ആളും വന്നിട്ടുണ്ടോ... " ആദി ചോദിച്ചു... "വന്നിട്ടുണ്ട്... " രുദ്രൻ തീർത്ഥയെ കാണിച്ചുകൊടുത്തു "അപ്പോൾ ഇതാണല്ലേ ചെറുപ്പംമുതൽ നിന്നെ പിടിച്ചുകെട്ടിയാൽ ആൾ... " ആദി അവളെ നോക്കി രുദ്രനോട് ചോദിച്ചു... അതിനു മറുപടിയായി അവനൊന്നു ചിരിച്ചു... കുട്ടിക്ക് എന്നെ മനസ്സിലായിക്കാണില്ല...

എന്നാൽ അഞ്ചാറു വർഷങ്ങൾക്കു മുന്നേ കുട്ടിയെ എനിക്കറിയാമായുരുന്നു.... മുന്നിൽ നിൽക്കുന്നതുപോലെയല്ലേ ഇവൻ ഞങ്ങളോട് കുട്ടിയെ പറ്റി പറഞ്ഞിരുന്നത്.... ഏതായാലും സന്തോഷമായി എനിക്ക്.... നിങ്ങൾ തമ്മിൽ ഒന്നിക്കാൻ പോകുന്നല്ലോ.... എന്നാൽ ശെരിയെടാ ഞാൻ റൂം ഏതെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ... നമുക്കിനിയും കാണാം.... "എന്നാൽ ഞങ്ങൾ റൂമെടുത്ത ലോഡ്ജിലൊന്ന് നോക്കൂ ചിലപ്പോൾ കിട്ടിയേക്കാം... " രുദ്രൻ ലോഡ്ജിന്റെ പേരും സ്ഥലവും പറഞ്ഞു കൊടുത്തു... ആദി മകളേയും കൂട്ടി രുദ്രൻ പറഞ്ഞ സ്ഥലത്തേക്ക് നടന്നു... "പാവം.... ഈ ചെറുപ്രായത്തിൽ എന്തൊക്കെ അനുഭവിച്ചു... ഇവന്റെ കാര്യമാലോചിക്കുമ്പോൾ വേണിമോളുടെ കാര്യം ഒന്നുമല്ല....ആ കുട്ടിയുടെ കാര്യമോർത്തിട്ടാണ് എനിക്ക് സങ്കടം... ഈ ചെറുപ്രായത്തിൽ അമ്മയില്ലാതെ... " അംബിക പറഞ്ഞു "എല്ലാം ഈശ്വരനിശ്ചയമാണ്... അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ പറ്റൂ... " പരമേശ്വരൻ പറഞ്ഞു.. അവർ തിരിഞ്ഞു നോക്കുമ്പോൾ വേണി ആ കുട്ടിയെ നോക്കിക്കൊണ്ടേയിരിക്കുകയായിരുന്നു... അവളുടെ മുഖത്ത് എന്തോ ഒരു സന്തോഷം നിഴലിച്ചു നിന്നിരുന്നു.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story