രുദ്രതാണ്ഡവം: ഭാഗം 12

rudhra thandavam

രചന: രാജേഷ് രാജു

"എല്ലാം ഈശ്വരനിശ്ചയമാണ്... അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ പറ്റൂ... " പരമേശ്വരൻ പറഞ്ഞു.. അവർ തിരിഞ്ഞു നോക്കുമ്പോൾ വേണി ആ കുട്ടിയെ നോക്കിക്കൊണ്ടേയിരിക്കുകയായിരുന്നു... അവളുടെ മുഖത്ത് എന്തോ ഒരു സന്തോഷം നിഴലിച്ചു നിന്നിരുന്നു.... കുറച്ചുനേരം അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞ് അവർ റൂമിലേക്ക് നടന്നു... "അങ്കിൾ... " രുദ്രൻ റൂമിന്റെ വാതിൽ തുറക്കുമ്പോഴാണ് ശിവാനി അവനെ വിളിച്ചത്... അവൻ തിരിഞ്ഞു നോക്കി... തങ്ങളുടെ റൂമിന് ഓപ്പോസിറ്റ് റൂമിന്റെ വാതിൽക്കൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ശിവാനിയെ അവൻ കണ്ടു.., ആഹാ... ആരിത് ശിവാനിമോളോ.... മോളൂസിന്റെ അച്ഛനെവിടെ.... ? അവൻ ചോദിച്ചു "അച്ഛൻ അകത്തുണ്ട്... " അവൾ അതു പഞ്ഞപ്പോഴേക്കും ആദി അവിടേക്ക് വന്നു... "നിങ്ങളുടെ റൂം ഇതാണോ.... " ആദി ചോദിച്ചു "അതെ...ഇതും അപ്പുറത്തെ റൂമും.... സ്ത്രീകളെയെല്ലാം അപ്പുറത്തെ റൂമിലാക്കി... " രുദ്രൻ പറഞ്ഞു... എന്നാൽ ശരി പുറത്തേക്ക് ഇറങ്ങുമ്പോൾ പറയോണ്ടു... നമുക്കൊരുമിച്ച് പോകാം.. ആദി പറഞ്ഞു "ഓ അതിനെന്താ.. " രുദ്രൻ ശിവാനിയെ നോക്കി... "മോളൂസ് അങ്കിളിന്റെ കൂടെ വരണോ... " ശിവാനി ആദിയെ നോക്കി... അവൻ തലയാട്ടി... അവൾ രുദ്രന്റെ നേരെ നടന്നു...

രുദ്രനവളെ എടുത്തുകൊണ്ട് റൂമിലേക്ക് നടന്നു... അതുകണ്ട് ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "മോളൂസിന് ഇവരെയെല്ലാം അറിയുമോ...." രുദ്രൻ റൂമിലെത്തിയപ്പോൾ എല്ലാവരേയും ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു... ഇല്ലെന്നവൾ പറഞ്ഞു... അവൻ ഓരോരുത്തരേയും അവൾക്ക് ആരാണെന്ന് പരിചയപ്പെടുത്തിക്കൊടുത്തി.... "ഇനി മോളൂസിന് കുറച്ചു ആന്റിമാരേയും മുത്തശ്ശി മാരേയും പരചയപ്പെടുത്തിത്തരാം... " അവൻ അവളേയുമെടുത്ത് തൊട്ടപ്പുറത്തെ മുറിയിലേക്ക് നടന്നു..... ആ മുറിയുടെ വാതിലിൽ മുട്ടി... തീർത്ഥ വന്ന് വാതിൽ തുറന്നു... ശിവാനിയെ കണ്ടവൾ ചിരിച്ചു.... അവൾ ശിവാനിക്കുനേരെ കൈകാണിച്ചു... ശിവാനി രുദ്രന്റ തോളിലേക്ക് തല ചായ്ച്ചുകിടന്നു... "ഓ... ഇവൾക്ക് ഈ മുരടനെ മാത്രമേ പിടിക്കത്തുള്ളു അല്ലേ... " അവൾ കുറച്ചു നീരസത്തോടെ പറഞ്ഞു... "നിന്നെ കണ്ടാൽ ഏതു കുട്ടിയാണ് അടുത്തേക്ക് വരുക..." അവനും വിട്ടുകൊടുത്തില്ല... ദേ... അകത്ത് എല്ലാവരുമുണ്ടായിപ്പോയി... .. ഇല്ലെങ്കിൽ ഇതിനുള്ള മറുപടി തന്നേനെ ഞാൻ... അവൾ തിരിഞ്ഞു നിന്നു.... അതുകണ്ട് രുദ്രന് ചിരി വന്നു... അവൻ ശിവാനിയെ നോക്കി... മോളുസേ... ഇതാരാണെന്നറിയോ... അതാണ് അങ്കിളിന്റെ ആന്റി... ആന്റി പാവമല്ലേ...

മോള് ആന്റിയോട് കൂട്ടു കൂടില്ലേ... " അവളും തലയാട്ടി സമ്മതിച്ചു... പിന്നെ തീർത്ഥയെ നോക്കി.... ആന്റീ.... ആന്റി മോളൂസിനോട് പിണക്കമാണോ... " അതുകേട്ട് തീർത്ഥ ചിരിച്ചുകൊണ്ട് അവളുടെ നേരെ വീണ്ടും കൈകാണിച്ചു... അവൾ തീർത്ഥയുടെ കൈകളിലേക്ക് ചാടി.... അവൾ ശിവാനിയെ എടുത്തു... പിന്നെ രുദ്രനെ നോക്കി അകത്തേക്കു നടന്നു... കുറച്ചു നേരം കഴിഞ്ഞ് രുദ്രൻ ഭക്ഷണം കഴിക്കാൻ പോകാൻ ആദിയെ വിളിച്ചു.... പിന്നെ മറ്റുള്ളവരേയും വിളിച്ചു... ശിവാനിയപ്പോൾ വേണിയുടെ കയ്യിലായിരുന്നു... അവല്ലെവരും പുറത്തേക്കു നടന്നു... ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ ദുദ്രൻ വേണിയെ നോക്കി... അവൾ ശിവാനിയോട് ഓരോന്നും പറഞ്ഞു ചിരിച്ചുകൊണ്ട് അവൾക്ക് ഭക്ഷണം വാരിക്കൊടുക്കുകയായിരുന്നു.... രുദ്രന്റെ കണ്ണു നിറഞ്ഞു... അവൻ അംബികയേയും പരമേശ്വരനേയും നോക്കി.... അവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല... ഭക്ഷണം കഴിച്ച് അവർ റൂമിലേക്ക് നടന്നു.... അന്നേരവും ശിവാനി വേണിയുടെ അടുത്തുതന്നെയായിരുന്നു... തന്റെ റൂമിലേക്ക് കയറുമ്പോൾ ആദി ശിവാനിയെ വിളിച്ചു... എന്നാലൾ വേണിയുടെ തോളത്ത് ഒട്ടിക്കിടന്നു.... "മോളുസിന് ഉറങ്ങേണ്ടെ... നല്ലകുട്ടിയായിട്ട് വാ.." ആദി വീണ്ടുമവളെ വിളിച്ചു..

. "ഇല്ല... മോളൂസ് ആന്റിയുടെ കൂടെയാണ് ഉറങ്ങുന്നത് " അതുകേട്ട് വേണി രുദ്രനെ നോക്കി... "ആദീ... ഇന്ന് മോള് വേണിയുടെ കൂടെ കിടക്കട്ടെ... അഥവാ രാത്രിയിൽ കരയുകയാണെങ്കിൽ അവിടേക്ക് ആക്കിത്തരാം" രുദ്രൻ പറഞ്ഞു അത് നിങ്ങൾക്കൊരു ബുദ്ധിമുട്ടാകും... മാത്രമല്ല ഇവൾ ജനിച്ചതിനു ശേഷം എന്റെ കൂടെയില്ലാതെ ഉറങ്ങിയിട്ടില്ല... "എന്നാലോരു കാര്യം ചെയ്യൂ അവളുറങ്ങിയതിനുശേഷം മുറിയിലേക്ക് കൊണ്ടുവന്നുതരാം... അല്ലാതെ അവൾ വരുമെന്ന് തോന്നുന്നില്ല...." അവസാനം രുദ്രന്റെ നിർബന്ധത്തിനുമുന്നിൽ അവൻ വഴങ്ങി... വേണി ശിവാനിയെ തോളിലിട്ട് പുറത്തുതട്ടി റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു... ഈ സമയത്ത് രുദ്രൻ ആദിയുടെ മുറിയിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു... "ആദീ നീ മോളേയും കൊണ്ട് എത്രനാളെന്നു കരുതിയാണ് ഒറ്റക്കു ജീവിക്കുന്നത്... മോൾക്കും ആഗ്രഹമുണ്ടാവില്ലേ ഒരമ്മയുടെ സ്നേഹം ലഭിക്കാൻ.... ഇനിയും വൈകിയലത് മോളുടെ ഭാവിയെത്തന്നെ ബാധിക്കും... " രുദ്രൻ പറഞ്ഞു "കഴിയില്ല രുദ്രാ... എനിക്ക് ഇനി മറ്റൊരു പെണ്ണിനെ സ്നേഹിക്കാൻ കഴിയില്ല... നീ പറയുന്നതുപോലെ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല... എന്റെ മകളുടെ ഭാവിയെക്കുറിച്ച് ആലോചിക്കാഞ്ഞിട്ടുമല്ല...

എന്തുകൊണ്ടോ മായയെ മറന്ന് മറ്റൊരു ജീവിതത്തിലേക്ക് കടക്കാൻ പറ്റുന്നില്ല... " അങ്ങനെ ചിന്തിക്കാതിരിക്ക്... നീയിപ്പോൾ മകളുടെ കാര്യം മാത്രം ചിന്തിക്ക്.... മരിച്ചുപോവർ തിരുച്ചുവരുല്ലല്ലോ.... മായയുടെ ആത്മാവിന് സന്തോഷം കിട്ടണമെങ്കിൽ... നീ മകളുടെ കാര്യത്തിലൊരു തീരുമാനമെടുക്കണം..." രുദ്രൻ പറഞ്ഞു.... അപ്പോഴേക്കും വേണി ശിവാനിയേയും കൊണ്ട് അകത്തേക്കു വന്നു... അവൾ നല്ല ഉറക്കമായിരുന്നു... വേണിയവളെ കട്ടിലിൽ കിടത്തി പുറത്തേക്ക് നടന്നു... രുദ്രൻ ശിവാനിയെ നോക്കി... നീയിവളുടെ മുഖത്തേക്ക് നോക്ക്.... ഒന്നുമറിയാത്ത പ്രായമാണ്... ഈ സമയത്തല്ലാതെ മറ്റെപ്പോഴാണ് അവൾക്ക് അമ്മയുടെ സ്നേഹം ലഭിക്കേണ്ടത്... നീയേതായാലും പെട്ടെന്നൊരു തീരുമാനമെടുക്കണം... ഇനിയും വൈകരുത്... നിന്റെ തീരുമാനം എന്തായാലും അത് നിന്റെ മോൾക്കനുകൂലമാകണം... എന്നാൽ രാവിലെ കാണാം... രുദ്രൻ റൂമിലേക്ക് നടന്നു... അടുത്ത ദിവസം രാവിലെ എല്ലാവരും ഫ്രഷായി ക്ഷേത്രത്തിൽ കയറി തൊഴുത് കുടജാദ്രിയിലുമെല്ലാം പോയി തൊഴുത് വൈകീട്ടായപ്പോഴേക്കും അവർ റൂമിൽ തിരിച്ചെത്തി... "ആദീ നീ വരുന്നുണ്ടോ ഞങ്ങളുടെ കൂടെ... ഇപ്പോൾ പുറപ്പെട്ടാൽ പുലർച്ചെ വീട്ടിലെത്താം... " രുദ്രൻ ആദിയോട് ചോദിച്ചു...

"നിങ്ങൾ പൊയ്ക്കൊ എനിക്ക് കൃഷ്ണഗിരിയിലൊന്ന് പോകണം ഒരാളെ മീറ്റുചെയ്യാനുണ്ട്.... " ആദി പറഞ്ഞു "എന്നാൽ ശെരി... ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ... " രുദ്രൻ റൂമിലേക്ക് നടന്നു... തങ്ങളുടെ സാധനങ്ങളെല്ലാം പാക്കുചെയ്ത് അവൻ റുമുകൾ പൂട്ടി... രുദ്രൻ ശിവാനിമോളുടെ അടുത്തേക്കു ചെന്നു "മോളൂസേ.... അങ്കിളും ആന്റിയുമെല്ലാം പോവുകയാണ് ട്ടോ... നമുക്കിനിയും കാണാം... " രുദ്രൻ പറഞ്ഞതുകേട്ട് ശിവാനി തലയാട്ടി... പിന്നെ വേണിയെ നോക്കി... അവൾ വേണിയുടെ അടുത്തേക്ക് നടന്നു... "ആന്റീ.... ആന്റിയും പോവാണോ... " അവൾ ചിണുങ്ങിക്കൊണ്ട് ചോദിച്ചു അതെ മോളൂസേ.... ആന്റി പോവാണ്... മോളൂസിനെ കാണാൻ ആന്റി വരുന്നുണ്ട് ഒരു ദിവസം... ഇപ്പോൾ ആന്റിക്കൊരു ഉമ്മ തന്നേ.. " വേണി പറഞ്ഞു... അവൾ വേണിയുടെ ഇരുകവിളിലും ഉമ്മ കൊടുത്തു... വേണി ശിവാനിയെ കെട്ടിപ്പിടിച്ചു മുഖംനിറയേ ഉമ്മ കൊടുത്തു... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയത്ത് തേവള്ളിയിൽ നിങ്ങളെന്തുഭാവിച്ചാണ് മനുഷ്യാ... ഒന്നുംരണ്ടും ദിവസമല്ല നാലഞ്ചു മാസമായി അവനിങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ട്.... ഇനിയെങ്കിലും അവനെയൊന്ന് പോയികാണുന്നുണ്ടോ നിങ്ങൾ... അവനെ നിങ്ങൾ ഇവിടേക്കൊന്ന് വിളിച്ചുകൊണ്ടു വരുന്നുണ്ടോ... "

സേതുമാധവനോട് ഭാര്യ വിലാസിനി പറഞ്ഞു അതിനാരും അവനെ ഇവിടെനിന്ന് ഇറക്കിവിട്ടതല്ലല്ലോ... അവൻ സ്വയം പോയതല്ലേ... വേണമെങ്കിൽ തിരിച്ചുവന്നോളും..." അയാൾ പറഞ്ഞു അവൻ പോകാനുള്ള കാരണം എന്താണെന്ന് ഞാൻ പറയാതെതന്നെ നിങ്ങൾക്കറിയില്ലേ.... എനിക്കിപ്പോൾ സംശയമാണ് ആ കുട്ടിയുടെ മരണത്തിനുപിന്നിൽ നിങ്ങളാണോന്ന്... ഞാനിതു വരെ ചോദിച്ചില്ലെന്നേയുള്ളൂ.. അവൾ പറഞ്ഞതുകേട്ട് അയാളൊന്ന് ഞെട്ടി... നിങ്ങൾ ഞെട്ടണ്ടാ... അന്ന് നിങ്ങളവനോട് പറഞ്ഞതുമാണ് അവരെയൊന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന്... എല്ലാത്തിനും കാരണം നിങ്ങളുടെ ഒടുക്കത്തെ സ്വത്തുമോഹമാണ്.... ദേ.. ഞാനൊരു കാര്യം പറഞ്ഞേക്കാം നാളെ എന്റെ മോനിവിടെ കാണണം.. ഇല്ലെങ്കിൽ എന്താണ് വേണ്ടതെന്ന് എനിക്കറിയാം... " എടീ നീയെന്തറിഞ്ഞിട്ടാണ് പറയുന്നത്... ആ സ്വത്ത് നഷ്ടപ്പെടാതിരിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്.. എന്നുകരുതി നമ്മുടെ മോന്റെ ജീവിതം വച്ച് ഞാൻ കളിക്കുമെന്ന് നീ കരുതുന്നുണ്ടോ... ആ പെണ്ണിന്റെ മരണത്തിന് കാരണക്കാരൻ ഞാനല്ല...

അതെങ്ങനെ അവനെ പറഞ്ഞുമനസ്സിലാക്കുമെന്ന് എനിക്കറിയില്ല... ഞാൻ വിളിച്ചാൽ അവൻ വരില്ലെന്നുറപ്പാണ്... " എന്നാൽ ഞാൻ പോകും നിങ്ങൾക്ക് വേണ്ടെങ്കിലും എനിക്കവനെ വേണ്ടെന്ന് വക്കാൻ പറ്റില്ലല്ലോ... " വിലാസിനി അയാളെയൊന്ന് നോക്കി മുറിയിലേക്ക് നടന്നു... സേതുമാധവൻ അവർ പോകുന്നതും നോക്കി നിന്നു... അയാൾ നേരെ ഹരിഗോവിന്ദന്റെയടുത്തേക്ക് ചെന്നു... ഹരിഗോവിന്ദനപ്പോൾ ഷെൽഫിൽ എന്തോ തിരിയുകയായിരുന്നു... "എന്താടാ നീയിതെല്ലാം വലിച്ചുവാരിയിടുന്നത്... " സേതുമാധവൻ ചോദിച്ചു... ഏട്ടാ അവളുടെ പേരിലുള്ള നമ്മുടെ തറവാടിന്റെ ആധാരം കാണുന്നില്ല... ഞാനിതിൽവച്ച് പൂട്ടിയതായിരുന്നു... ഏട്ടനത് എടുത്തിരുന്നോ... " നീ വെച്ചിരുന്ന സ്ഥലമേതാണെന്ന് ഓർത്തു നോക്ക്... അതിപ്പോൾ ആരെടുക്കാനാണ്... " ഞാൻ ഇവിടെ തന്നെയാണ് വച്ചത്... എനിക്കുനല്ല ഓർമ്മയുണ്ട്.... ഇനി വിശാലെങ്ങാനും... " "അവനെങ്ങനെ എടുക്കാനാണ്... അതിന്റെ ചാവി നിന്റെയടുത്തല്ലേ.... നീയല്ലാതെ വേറെയാരാണ് അതു തുറക്കുക... ഇനി സുമത്രവല്ലതും മാറ്റിവച്ചിട്ടുണ്ടോയെന്ന് ചോദിക്ക്... " സേതുമാധവൻ പറഞ്ഞതുകേട്ട് ഹരിഗോവിന്ദൻ സുമിത്രയെ വിളിച്ചു... "സുമിത്രേ... നീ നമ്മുടെ ഷെൽഫിൽനിന്ന് ആധാരം വല്ലതും എടുത്തിരുന്നോ... "

"ഇല്ല... എന്തേ എന്തുപറ്റി... " സുമിത്ര ചോദിച്ചു "നമ്മുടെ തറവാടിന്റെ ആധാരം കാണുന്നില്ല... " "ഈശ്വരാ... ഇനിയെന്തുചെയ്യും... ഇനി അവനെങ്ങാനും എടുത്തു കാണുമോ... " അതാണ് എനിക്കും സംശയം... പക്ഷേ ഷെൽഫ് പൂട്ടി താക്കോൽ ഞാൻ അലമാറയിൽ വച്ചതല്ലായിരുന്നോ... അതവന് എളുപ്പം കിട്ടുന്നതാണോ... നിങ്ങളെന്താ രണ്ടും കൂടി നാടകം കളിക്കുകയാണോ.... നിങ്ങളിൽ ആരെങ്കിലുമറിയാതെ അതിവുടുന്നു പോവില്ല... സത്യം പറഞ്ഞോ.. ആരാണിതിനു പിന്നിൽ കളിച്ചത്... സേതുമാധവൻ ദേഷ്യത്തോടെ ചോദിച്ചു ഏട്ടൻ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞങ്ങളാണ് അത് എടുത്തുമാറ്റിയതെന്ന്... " ആരുമാറ്റിയാലും വേണ്ടില്ല... എനിക്കത് വേണം... അതെടുത്തത് ആരായാലും എനിക്കത് തിരിച്ചു തരുന്നതാവും നല്ലത്... സേതുമാധവൻ തിരിഞ്ഞ് പുറത്തേക്കുപോയി... എന്തുചെയ്യണമെന്നറിയാതെ ഹരിഗോവിന്ദനും സുമിത്രയും നിന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ അടുത്ത ദിവസം ഒരുപാട് വൈകിയാണ് രുദ്രൻ എഴുന്നേറ്റത്... അവൻ നേരെ ബാത്രൂമിൽകയറി ഫ്രഷായി നേരെ താഴേക്കു ചെന്നു...

അടുക്കളയിൽ ആരുടെയൊക്കെയോ സംസാരം കേട്ട് അവൻ അവിടേക്ക് നടന്നു... തീർത്ഥയും അംബികയും എന്തോ സംസാരിക്കുകയായിരുന്നു... കൂടെ വേണിയുമുണ്ട്... "നീയെണീറ്റോ... എന്തൊരു ഉറക്കമാണെടാ ഇത്.. സമയമെത്രയായെന്ന് വല്ല നിശ്ചയവുണ്ടോ.... " അവനെ കണ്ട് അംബിക ചോദിച്ചു... അപ്പോഴാണ് തീർത്ഥയും അവനെ കണ്ടത്.... നല്ല ക്ഷീണം... അവിടുന്ന് ഇവിടെ വരെ ഡ്രൈവ് ചെയ്തതല്ലേ... നീയെപ്പോൾ വന്നു..." അവൻ തീർത്ഥയോട് ചോദിച്ചു... "ഞാനിപ്പോൾ വന്നതേയുള്ളൂ... വിശാലേട്ടനോട് ചെറിയ പനി... മരുന്നെന്തെങ്കിലും ഇവിടെ ഇരിപ്പുണ്ടോ എന്നറിയാൻ വന്നതാണ്... " "എന്നിട്ട് ഡോക്ടറുടെയടുത്ത് പോയില്ലേ... " "അതിനാത്രമൊന്നുമില്ല... ചുക്കുകാപ്പി ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.. പിന്നെ മരുന്നെന്തെങ്കിലുമൊന്ന് ഉണ്ടെങ്കിൽ കൊടുക്കാമെന്ന് കരുതി.. " അവൾ പറഞ്ഞു... "അതുകൊണ്ട് ഇന്നത്തെ ക്ലാസ് മുടങ്ങിയല്ലേ... " "ഇതുകൊണ്ടൊന്നുമല്ല പോവാതിരുന്നത്.... ഇന്ന് ഞാൻ പോയാൽ അവിടെ കിടന്നുറങ്ങാനേ സമയം കാണൂ... " "എന്നിട്ട് മരുന്ന് കിട്ടിയോ... ഇല്ലെങ്കിൽ ഞാനേതായാലും പുറത്തേക്ക് പോകുന്നുണ്ട്... വരുമ്പോൾ വാങ്ങിക്കാം... " "ആന്റി തന്നു മരുന്ന്.. അയ്യോ സംസാരിച്ച് സമയം പോയതറിഞ്ഞില്ല... വിശാലേട്ടനോട് കഞ്ഞികൊടുക്കണം... ഞാൻ പോവാണ് അംബികാന്റീ...

" നിൽക്ക്.. ഞാനുണ്ട് കൂടെ വിശാലിനെ കാണാൻ... ഒരു മിനിറ്റ് ഒരു ഗ്ലാസ് ചായ കുടിക്കട്ടെ... " അവൾ പോവാൻ തുടങ്ങുമ്പോൾ രുദ്രൻ പറഞ്ഞു... രുദ്രൻ അംബിക കൊടുത്ത ചായ പെട്ടന്ന് കുടിച്ച് അവളുടെ കൂടെ നടന്നു... "ഏട്ടാ... ഞാനും വരട്ടെ അവിടേക്ക്.... ഇവിടെ ഒറ്റക്കിരുന്നു മടുത്തു... " വേണി പറഞ്ഞതുകേട്ട് അവൻ അത്ഭുതപ്പെട്ടു... അവൻ അംബികയെ നോക്കി... അവരും സന്തോഷത്തോടെ നിൽക്കുകയായിരുന്നു... "അതിനെന്താ മോളെ... നീയിങ്ങനെ ഒറ്റക്ക് ഇരിക്കുന്നത് കാണുമ്പോൾ ഞങ്ങളുടെ നെഞ്ച് പിടയുകയായിരുന്നു... നിന്റെ ഈ മാറ്റം ഞങ്ങൾക്കെത്ര സന്തോഷമുണ്ടാക്കിയെന്നറിയോ..." രുദ്രൻ വേണിയുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു... "ഇന്നു രാവിലെ ഇവൾ മാളുട്ടിയുടെ കൂടെ അമ്പലത്തിലൊന്ന് പോയിരുന്നു....എല്ലാത്തിനും കാരണം ആ കുട്ടിയാണ്... അവൾ ദേവിയുടെ അനുഗ്രഹമുള്ള കുട്ടിയാണ്..." അംബിക അതു പറഞ്ഞപ്പോൾ രുദ്രൻ വേണിയുടെ മുഖത്തേക്ക് നോക്കി... അവൾ ചെറുതായൊന്നു ചിരിച്ചു....

പിന്നെ അവർ മൂന്നു പേരും കൂടി പുത്തൻപുരക്ക ലേക്ക് നടന്നു അവിടെ ചെല്ലുമ്പോൾ വിശാൽ ഉമ്മറത്ത് പടിയിൽ തൂണുംചാരി ഇരിക്കുകയായിരുന്നു... തൊട്ടടുത്ത് കസേരയിൽ വാരിജാക്ഷൻനായരും ഇരിക്കുന്നുണ്ട് അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... ആഹാ... അസുഖക്കാരൻ ഇവിടെ ഇരിക്കുകയാണോ... ഇവനാണോ പനിയുണ്ടെന്ന് പറഞ്ഞത്... രുദ്രൻ തീർത്ഥയെ നോക്കി.... "പനിയെല്ലാം കുറഞ്ഞു... ഇവളുടെ ചുക്കുകാപ്പിക്കുമുന്നിൽ പനി ഓടിയൊളിച്ചു... " വിശാൽ പറഞ്ഞു... "വല്ലാതെയങ്ങ് പെങ്ങളെ പൊന്തിക്കല്ലേ... ഇനിമുതൽ ഞാനാണ് ഇവളുടെ പരീക്ഷണ വസ്തു... അതു താങ്ങാനുള്ള കെൽപ്പ് എനിക്കില്ല... " രുദ്രൻ തീർത്ഥയെ കളിയാക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല.... അതുകേട്ട് തീർത്ഥ അവനെയൊന്ന് പിച്ചി... ആ... എന്തൊരു പിച്ചലാടി ശൂർപ്പണകേ... "എന്നെ ഏതായാലും സഹിക്കണം... അപ്പോളിത് അഡ്വാൻസായിട്ട് കിടക്കട്ടെ...." പെട്ടന്നാണ് ഗെയ്റ്റിനുമുന്നിൽ ഒരു കാറ് വന്നു നിന്നത്... അതിൽനിന്നിറങ്ങിയ ആളെ കണ്ട് വിശാൽ ഞെട്ടി.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story