രുദ്രതാണ്ഡവം: ഭാഗം 17

rudhra thandavam

രചന: രാജേഷ് രാജു

"നീ തന്നെയല്ലേ പറഞ്ഞത് അവിടെ ഒറ്റുകാരാണ് കൂടുതലെന്ന്... അവരുടെ കയ്യിൽ നിന്ന് തല്ലുകിട്ടാനാണ് യോഗമെങ്കിൽ അത് ആരും കാണാത്തഒരിടത്തുവച്ച് കിട്ടുന്നതല്ലേ നല്ലത്... " രുദ്രനെന്താണ് ഉദ്ദേശിക്കുന്നതെന്ന് രോഷന് മനസ്സിലായില്ല... അപ്പോഴേക്കും പുറകിൽ വന്ന വണ്ടി അവിടെ എത്തിയിരുന്നു.... അതിൽനിന്ന് നാലഞ്ചുപേരിറങ്ങി.... അവർ രോഷനുനേരെ കുതിച്ചു... പെട്ടന്ന് രുദ്രൻ അവനു മുന്നിൽ നിന്നു... രുദ്രന്റെ നിൽപ്പുകണ്ട് ഓടി വന്നവർ ഒന്നു പകച്ചു... എന്താണ് ചേട്ടന്മാരെ നിന്നുകളഞ്ഞത്.... തല്ലാൻ വന്ന ഊർജ്ജം ഒറ്റയടിക്ക് കഴിഞ്ഞു പോയോ... രുദ്രൻ ചോദിച്ചു "മുന്നിൽനിന്ന് മാറിനിൽക്ക്... ഞങ്ങൾക്ക് വേണ്ടത് അവനെയാണ്... " "അതേയോ.... അവനെ കയ്യിൽകിട്ടിയിട്ട് എന്തുചെയ്യാനാണ് പരിപാടി... " "അവന്റെ കയ്യും കാലും വെട്ടിയെടുക്കാനാണ് പറഞ്ഞിട്ടുള്ളത്... " ആര് ഷാനവാസോ... എന്നാൽ അവനോട് ചെന്ന് പറഞ്ഞേക്ക് രോഷന്റെ ഒരു രോമത്തിൽപോലും തൊടാൻ പറ്റില്ലെന്ന്... പറഞ്ഞത് രുദ്രനാണെന്നുകൂടി പറഞ്ഞേക്ക്.... "

രുദ്രനായാലും വാസുദേവനായാലും മുന്നിൽനിന്ന് മാറിനിൽക്ക്... ഞങ്ങൾവന്നത് അവനെത്തേടിയാണെങ്കിൽ ചെയ്യാനുള്ളത് ചെയ്തിട്ടോ പോകൂ... "ഓഹോ... എന്നാലതൊന്ന് കാണട്ടെ... " രുദ്രൻ രോഷനെ തന്റെ മുന്നിലേക്ക് നിർത്തി... പെട്ടന്നായിരുന്നു വന്നവരിലോരുത്തൻ രോഷന്റെ നേരെ ഒരു ഇരുമ്പുദണ്ഡ് വീശിയത്... എന്നാൽ രുദ്രൻ ഇടതു കൈ കൊണ്ട് അതുപിടിച്ച് കാലുയർത്തി അവന്റെ നെഞ്ചിലൊരു ചവിട്ടു കൊടുത്തു... അവൻ പിന്നിലേക്ക് തെറിച്ചുവീണു... ആ ഇരുമ്പുദണ്ഡ് രുദ്രന്റെ കയ്യിലകപ്പെട്ടു... ഇതു കണ്ടുനിന്ന മറ്റുള്ളവർ രുദ്രനുനേരെ തിരിഞ്ഞു അവൻ കയ്യിലുള്ള ഇരുമ്പുദണ്ഡുകൊണ്ട് അവരെ നേരിട്ടു... രണ്ടു മിനിറ്റിനുള്ളിൽ എല്ലാവരേയും എണീക്കാൻ പറ്റാത്ത രീതിയിൽ പഞ്ഞിക്കിട്ടവൻ... ഇതെല്ലാം കണ്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു രോഷൻ... "എന്നാൽ പോവാം... " രുദ്രൻ രോഷനെ നോക്കി... "എന്താണ് രുദ്രാ നീ കാണിച്ചത്... എന്തൊരടിയാണ് നീയിവരെ അടിച്ചത്... എങ്ങാനും ഏതെങ്കിലുമൊരുവന്റെ കാറ്റുപോയാൽ എന്തുചെയ്യും.. "

"തല്ലാതെപിന്നെ അവർ തരുന്നതും വാങ്ങിച്ച് വീട്ടിൽ പോകണമായിരുന്നോ... " രുദ്രൻ ചോദിച്ചു "അതല്ല പറഞ്ഞത്... തല്ലുമ്പോൾ ഒരുമയത്തിലൊക്കെ തല്ലേണ്ടേ.... ഇതൊരുമാരി പെരുമ്പാമ്പിനെ തല്ലുന്നതുപോലെയല്ലേ തല്ലിയത്... " "ദേ ഒരുമാതിരി വർത്തമാനം പറയരുത്... നിന്നെ കണ്ടാണ് ഇവരെ ഞാൻ നേരിട്ടത്... കാര്യമെല്ലാം കഴിഞ്ഞപ്പോൾ ഞാനായോ കുറ്റക്കാരൻ...." "നിന്നെ കുറ്റം പറഞ്ഞതല്ല... ഇവരത് ചോദിച്ചു വാങ്ങിച്ചതാണ്... എന്നാലും... " "ഒരെന്നാലുമില്ല... നീ വന്ന് വണ്ടിയിൽ കയറ്... നേരമൊരുപാടായി വിശന്നിട്ടു കണ്ണു കാണുന്നില്ല... പോകുന്ന വഴിക്ക് ആദ്യം കാണുന്ന ഹോട്ടലിൽ കയറി എന്തെങ്കിലും കഴിച്ചിട്ടേ ഇനിമുന്നോട്ടുള്ളൂ... " രുദ്രൻ ബൈക്കെടുത്തു.. രോഷൻ അവന്റെ പുറകിൽ കയറി അവർ വന്ന വഴിയേ തിരിച്ചു വിട്ടു... പോകുന്ന വഴിയിൽ ആദ്യം കണ്ട ഹോട്ടലിൽ കയറി.. "

രുദ്രാ നിനക്കിന്ന് പ്രത്യേകിച്ച് എന്തെങ്കിലും പരിപാടിയുണ്ടോ...? " ഭക്ഷണം ഓഡർചെയ്തിരിക്കുമ്പോൾ രോഷൻ ചോദിച്ചു.... "പ്രത്യേകിച്ച് ഒന്നുമില്ല... എന്തേ ചോദിച്ചത്... എങ്ങോട്ടെങ്കിലും പോകാനുണ്ടോ..." "ഒരു വഴിക്ക് പോകാനുണ്ട്... ആ ഷാനവാസിന്റേയും റഷീദിന്റേയും ഒരു പഴയ ബംഗ്ലാവുണ്ട് അങ്ങ് അടിവാരത്ത്... നമുക്കൊന്ന് അവിടെ വരെ പോയാലോ.... അവിടെയാണ് ഈ കഞ്ചാവെല്ലാം ഡീൽചെയ്യുന്ന സ്ഥലം... നാൽപ്പതേക്കർ സ്ഥലത്തിനു നടുക്കാണ് ഈ ബംഗ്ലാവ് നിൽക്കുന്നത്.... അവിടെ തന്നെയാണ് ഇത് നട്ടുമുളപ്പിക്കുന്നതും... അതെല്ലാം നമുക്കൊന്ന് നശിപ്പിക്കണം... നമ്മുടെ പുറകെ കോൺസ്റ്റബിൾ സുന്ദരനടക്കം വിശ്വസിക്കാൻ പറ്റിയ കുറച്ചുപേരുണ്ട്.... " രോഷൻ ചുറ്റുമൊന്ന് വീക്ഷിച്ചശേഷമാണ് രുദ്രനോടത് പറഞ്ഞത് നിനക്ക് കിട്ടിയതൊന്നും പോരേ... ഇനിയും വല്ല ഏടാകൂടത്തിലും ചെന്നുചാടണോ.... ആ ഷാനവാസ് ആരാണെന്ന് നിനക്ക് നല്ലതുപോലെ അറിയാത്തതിനാലാണ് ഈ ചോരത്തിളപ്പ്... "

"എന്തു ചെയ്യാനാ... ഞാനൊരു പോലീസുകാരനായിപ്പോയില്ലേ.... നിനക്കു പറ്റുമെങ്കിൽ കൂടെ വാ... ഇല്ലെങ്കിൽ ഞാനൊറ്റക്ക് പോകും..." "നിന്നോട് പറഞ്ഞിട്ട് കാര്യമില്ല... ഏതായാലും നീയൊറ്റയ്ക്ക് പോകേണ്ട... ഞാനും വരാം... കൂടെ ഒരാളേയും കൂടി വിളിക്കാം... നിനക്കു പറ്റിയ ആളാണ്... വെട്ടൊന്ന് തുണ്ടം രണ്ട് എന്ന പ്രകൃതക്കാരനാണ്.... " "ആരാണത് നീയല്ലാതെ ഇത്രവലിയ ഗജപോക്കിരി... " ആദി... ആദിത്യൻ... ഞാൻ ജോലിചെയ്യുന്ന ഓഫീസിലെ ജനറൽ മാനേജരാണ് കക്ഷി... ഇത്തരം പല കാര്യങ്ങൾക്കും ഒരു മടിയും കൂടാതെ എടുത്തുചാടും... ഏതായാലും ഞാനൊന്ന് വിളിച്ചു നോക്കട്ടെ.... രുദ്രൻ തന്റെ ഫോണെടുത്ത് ആദിയെ വിളിച്ചു... കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു.... അവൻ വരാമെന്നേറ്റിട്ടുണ്ട്... പോകുമ്പോൾ നമുക്കവനേയും കൂട്ടാം..... അവർ ഭക്ഷണം കഴിച്ച് അവിടെ നിന്നും അടിവാരത്തേക്ക് പുറപ്പെട്ടു... പോകുന്ന വഴി ആദിയേയും കൂട്ടി... അവർ അടിവാരത്തുള്ള ഷാനവാസിന്റെ ആ പഴയ ബംഗ്ലിവിനടുത്തെത്തി... തങ്ങളുടെ ബൈക്കുകൾ കുറച്ചു മാറി ഒരു സ്ഥലത്തുവച്ച് അവിടെ കണ്ട മതിലെടുത്തുചാടി ബംഗ്ലാവ് ലക്ഷ്യമാക്കി നടന്നു... നടന്നവർ ബംഗ്ലാവിന്റെ പുറകിലെ ത്തി... അവർ ചുറ്റും നിരീക്ഷിച്ചു... "എങ്ങനെ ഇതിനകത്തു കയറും...." രുദ്രൻ ചോദിച്ചു..

. "വാ നോക്കാം... എന്തെങ്കിലും വഴി തെളിയാതിരിക്കില്ല... " അവർ ബംഗ്ലാവിന്റെ മുൻ വശത്തേക്ക് നടന്നു... പെട്ടന്ന് അകത്ത് നിന്ന് ആരുടേയോ സംസാരം കേട്ടു... അവരവിടെ നിന്നു... "രോഷാ... ഞാനാദ്യം മുന്നിൽ പോയി ബെല്ലടിക്കാം... നിങ്ങൾ എന്നെ കാണുന്ന രീതിയിൽ മറഞ്ഞിരിക്കണം... പിന്നെ വേണ്ടതെന്താണെന്ന് പറയണ്ടല്ലോ... " രുദ്രൻ ചെന്ന് ബെല്ലടിച്ചു.. ആരോ നടന്നുവരുന്ന ശബ്ദം കേട്ട് അവൻ മറ്റൊരിടത്തേക്ക് മറഞ്ഞു നിന്നു... ഒരു തടിയൻ വന്ന് വാതിൽതുറന്നു... പുറത്താരേയും കാണാതായപ്പോൾ അയാൾ വെളിയിലേക്കിറങ്ങി... ദുദ്രൻ ശബ്ദമുണ്ടാക്കാതെ അയാളുടെ പുറകിൽ വന്ന് അയാളുടെ വായപൊത്തിപ്പിടിച്ചു തലയൊരു ഭാഗത്തേക്ക് വെട്ടിച്ചു... അയാൾ നിലത്തേക്കു കുഴഞ്ഞു വീണു... ഈ സമയം രോഷനും ആദിയും അകത്തേക്ക് കയറി... അവരുടെ പുറകെ രുദ്രനും ചെന്നു.... അവർ ഹാളിലെത്തി ചുറ്റും നോക്കി... ഇനിയെന്ത് എന്ന ഭാവത്തിൽ രുദ്രാ ഇത്രയും വലിയ ബംഗ്ലാവിൽ എവിടെയാണ് കഞ്ചാവെല്ലാം സൂക്ഷിച്ചതെന്ന് എങ്ങനെ കണ്ടുപിടിക്കും...

രോഷൻ ചോദിച്ചു "അതിനൊരു വഴിയുണ്ട്... നിങ്ങൾ രണ്ടുപേരും രണ്ടു സൈഡിലായി ഒളിച്ചിരിക്ക്... ഞാനിവിടെ നിന്ന് ഒരു ശബ്ദമുണ്ടാക്കും അകത്തുള്ളവരെ പുറത്തുവരാതിരിക്കില്ല... " ആദി പറഞ്ഞതുകേട്ട് രുദ്രനും രോഷനും രണ്ടുഭാഗത്തായി ഒളിച്ചിരുന്നു.... ആദി ഉറക്കെ വിസിലടിച്ചു.... എന്നിട്ടും മറ്റൊരു ഭാഗത്തേക്ക് മാറിനിന്നു... ശബ്ദം കേട്ട് മുകളിൽ നിന്ന് രണ്ടുപേർതാഴേക്കോടിവന്നു.... മറഞ്ഞുനിന്നിരുന്ന രുദ്രനും രോഷനും അവരെ നേരിട്ടു... ഈ സമയം ആദി മുകളിലേക്കോടിക്കയറി... അവനെല്ലായിടത്തും നോക്കി അവിടെയുള്ള ഒരു മുറിയിൽ വെളിച്ചം കണ്ട് അവനവിടേക്ക് നടന്നു... മെല്ലെ വാതിലിനു മറവിലൂടെ അകത്തേക്കു നോക്കി... അവിടെ രണ്ടുപേർ നിൽക്കുന്നതവൻ കണ്ടു... അവൻ ചുറ്റും നോക്കി മറ്റാരെയും അവിടെ കാണാത്തതിനാൽ ഒന്നുകൂടിയവൻ വിസിലടിച്ചു.... അകത്തുള്ള രണ്ടുപേരും പുറത്തേക്ക് വന്നു... ആരും കാണാതെ ആദി മറഞ്ഞുനിന്നു... പുറത്തിറങ്ങിയ രണ്ടുപേരും അവിടെയെല്ലാം നോക്കി മെല്ലെ താഴേക്കിറങ്ങി...

അപ്പോഴേക്കും രുദ്രനും രോഷനും കയ്യിൽകിട്ടിയവരെ കീഴ്പ്പെടുത്തിയിരുന്നു... അവർ മുകളിലേക്ക് കയറാൻ തുനിയുമ്പോഴാണ് രണ്ടുപേർ ഇറങ്ങിവരുന്നത് കണ്ടത്... ഉടനെ രുദ്രൻ രോഷനെ നോക്കി... അതു മനസ്സിലാക്കിയ രോഷൻ കോണിയുടെ സൈഡിലേക്ക് മാറിനിന്നു... രുദ്രൻ മറ്റൊരു ഭാഗത്തേക്കും മാറിയിരുന്നു... താഴേക്കിറങ്ങിവന്ന രണ്ടുപേര് അവിടെ ബോധമില്ലാതെ കിടക്കുന്ന വരെ കണ്ട് ചുറ്റുമൊന്ന് നോക്കി... ഈ സമയം രുദ്രനും രോഷനും അവരുടെ മേൽ ചാടി വീണു.. അവരേയും കീഴ്പ്പെടുത്തിയ ശേഷം അവർ മുകളിലേക്ക് കയറിച്ചെന്നു... ആദിയുടെ വിളി കേട്ട് അവർ അവിടേക്ക് നടന്നു... ആ മുറിയിലെത്തിയ രുദ്രനും രോഷനും ഞെട്ടി... രണ്ട് ചാക്ക് നിറയേ കഞ്ചാവ് അവിടെയുണ്ടായിരുന്നു... കുറേയേറെ പൊതികളാക്കി അവിടെയുള്ള മേശപ്പുറത്തുമുണ്ടായിരുന്നു... ഇത്രയേറെ കഞ്ചാവ് കാണണമെങ്കിൽ നീ പറഞ്ഞതുപോലെ ഇത് ഇവിടെ തന്നെ നട്ടുവളർത്തിയതായിരിക്കണം... അതാണ് നമുക്ക് കണ്ടെത്തേണ്ടത്... ആദ്യം ഇതെല്ലാം നശിപ്പിക്കണം... രുദ്രൻ പറഞ്ഞു... അവർ ആ ചാക്കെല്ലാം ഹാളിലേക്കിട്ട് അതിനു തീയിട്ടു.... രുദ്രൻ താഴെ കിടക്കുന്ന ഒരുവനെ പൊക്കിയെടുത്തു...

"സത്യം പറയണം എവിടെയാടാ ഇതെല്ലാം നട്ടുനനച്ച് വളർത്തുന്നത്.... " രുദ്രൻ ചോദിച്ചതിന് അയാൾമറുപടി പറഞ്ഞില്ല.. രുദ്രൻ അവനെ നാഭിക്കിട്ട് ഒന്നു തൊഴിച്ചു... അയാളിൽനിന്ന് ഒരുശബ്ദം പുറത്തേക്കു വന്നു... സത്യം പറയുന്നതാണ് നിനക്കുനല്ലത്... ഇല്ലെങ്കിൽ നിന്റെ അടിവയറിന്ന് കലക്കും ഞാൻ... രുദ്രൻ വീണ്ടും കാൽ മടക്കി അവനെ തൊഴിക്കാൻ നോക്കി... "അയ്യോ ഇനിയെന്നെ ഒന്നും ചെയ്യല്ലേ... ഞാനല്ലാം പറയാം... " അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു "എന്നാൽ പെട്ടന്നു പറയ്..." അയാൾ സ്ഥലം പറഞ്ഞുകൊടുത്തു... "എത്ര കാലമായി ഈ ബിസിനസ്സ് തുടങ്ങിയിട്ട്..." രോഷനാണ് അത് ചോദിച്ചത് അതറിയില്ല... ഞാനിവിടെ വന്നിട്ട് ആറു വർഷമായി... അന്നുമുതൽ ഇതിവിടെ കാണുന്നുണ്ട് നിന്റെ ബോസ് ഷാനവാസ് ഇവിടെ വരാറില്ലേ.. അയാൾ മാത്രമാണോ ഇതിനു പിന്നിലുള്ളത്... രുദ്രൻ ചോദിച്ചു ഷാനവാസ് വരാറുണ്ട്... പക്ഷേ... അയാൾ പറഞ്ഞുനിറുത്തി.. "എന്താടാ ഇടക്കൊരു പക്ഷേ.... പറയെടാ മുഴുവൻ.... " രുദ്രൻ വീണ്ടും അയാളുടെ നാഭിയിൽ തൊഴിച്ചു...

"പറയാം ഞാൻ പറയാം... ഷാനവാസല്ല ഞങ്ങളുടെ ബോസ്.... മറ്റാരോ ആണ്....ഒരിക്കൽ ഇത് ഷാനവാസിന്റെ ബംഗ്ലാവായിരുന്നു... എന്നാൽ ഇന്നിതിന് മറ്റൊരു അവകാശികൂടിയുണ്ട് ... അതാരാണെന്ന് ഞങ്ങൾക്കറിയില്ല... ഞങ്ങളോടത് പറഞ്ഞിട്ടുമില്ല.... അയാളിവിടേക്ക് ഇതുവരെ വന്നിട്ടില്ല എല്ലാം ഷാനവാസാണ് നോക്കി നടത്തുന്നത്... രുദ്രൻ രോഷനെ നോക്കി.... പിന്നെ അയാളെ നിലത്തേക്കിട്ടു.... രോഷാ വാ... ഇരുടാകുന്നതിനുമുമ്പ് നമുക്കത് നശിപ്പിച്ച് ഇവിടെനിന്നും പുറത്തുകടക്കണം.... അവർ അവിടെനിന്നിറങ്ങി.... കഞ്ചാവ് ചെടികൾ കൃഷിചെയ്തിടത്ത് ചെന്ന് എല്ലാം കത്തിച്ച് നശിപ്പിച്ചു.... അവർ അവിടെനിന്നും പുറത്തുകടന്ന് തങ്ങളുടെ ബൈക്കെടുത്ത് തിരിച്ചു പോന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ റഷീദിന്റെ കാര്യമോർത്ത് ദേഷ്യത്തോടെ ഹാളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ഷാനവാസ്... "എത്ര തവണ പറഞ്ഞതാണ് അവനോട് ഇത് വിൽന്നതു ഒരേസ്ഥലത്തുതന്നെ വച്ചാകരുതെന്ന്... പറഞ്ഞത് കേൾക്കില്ല... കൂടെയുള്ളവർ ഒറ്റുന്നകാലമാണ്... ഇനിയവനെ എങ്ങനെ പുറത്തിറക്കും....

അവനെ സാധനവുമായി കയ്യോടെ പൊക്കിയതാണ് ഇതിനെല്ലാം കാരണം... ഇല്ലെങ്കിൽ എങ്ങനെയെങ്കിലും പുറത്തിറക്കാമായിരുന്നു.... "ഇക്കാക്കാ ചായ എടുക്കട്ടെ... അവിടേക്കുവന്ന ഷാനവാസിന്റെ ഭാര്യ ഷാഹിന ചോദിച്ചു... " നിന്റെ ഉമ്മുമ്മാക്ക് കൊണ്ടുപോയി കൊടുക്കെടി... അവൾ ചായയുമായി വന്നിരിക്കുന്നു.... ഷാനവാസ് അവൾക്കുനേരെ പൊട്ടിത്തെറിച്ചു.... ഇതുനല്ല കൂത്തേ... അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കാണ്... നിങ്ങളെല്ലാംകൂടിയല്ലേ അവനെ ഇങ്ങനെയാക്കിയത്... എന്നിട്ടിപ്പോൾ അവൻ അകത്തായതിന് എന്നോടാണോ തുള്ളുന്നത്... "ഷാഹിനാ... നീ പോവാൻ നോക്ക്.... ഈ സംസാരം നിനക്ക് നല്ലതിനാവില്ല.... " അല്ലെങ്കിലും ഞാനൊന്നും പറയാനില്ല... എന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ലല്ലോ... എല്ലാം നിങ്ങൾ സ്വയം എടുക്കുന്ന തീരുമാനമാണല്ലോ... ഷാഹിന പറഞ്ഞത് കേട്ട് അവനെന്തോ പറയാൻ തുടങ്ങിയതായിരുന്നു... പെട്ടന്നാണ് അവന്റെ മൊബൈൽ റിങ് ചെയ്തത്.. അവനതെടുത്തു... അപ്പുറത്തുനിന്നും കേട്ട വാർത്ത അവന്റെ നിയന്ത്രണം വിടുവിക്കുന്നതായിരുന്നു.. അവൻ കയ്യിൽ കിട്ടിയ ഫ്ലവർവേഴ്സെടുത്ത് മുന്നിലുള്ള ടീപ്പോയ് ലക്ഷ്യമാക്കി എറിഞ്ഞു............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story