രുദ്രതാണ്ഡവം: ഭാഗം 18

rudhra thandavam

രചന: രാജേഷ് രാജു

അല്ലെങ്കിലും ഞാനൊന്നും പറയാനില്ല... എന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ലല്ലോ... എല്ലാം നിങ്ങൾ സ്വയം എടുക്കുന്ന തീരുമാനമാണല്ലോ... ഷാഹിന പറഞ്ഞത് കേട്ട് അവനെന്തോ പറയാൻ തുടങ്ങിയതായിരുന്നു... പെട്ടന്നാണ് അവന്റെ മൊബൈൽ റിങ് ചെയ്തത്.. അവനതെടുത്തു... അപ്പുറത്തുനിന്നും കേട്ട വാർത്ത അവന്റെ നിയന്ത്രണം വിടുവിക്കുന്നതായിരുന്നു.. അവൻ കയ്യിൽ കിട്ടിയ ഫ്ലവർവേഴ്സെടുത്ത് മുന്നിലുള്ള ടീപ്പോയ് ലക്ഷ്യമാക്കി എറിഞ്ഞു... "കൊല്ലും ആ കള്ളഹിമാറിനെ... " ഷാനവാസ് പെട്ടന്ന് പുറത്തേക്ക് നടന്ന് തന്റെ കാറിൽ കയറി പോയി... അവൻ അടിവാരത്തുള്ള ബംഗ്ലാവിലേക്കായിരുന്നു പോയത് അവിടെയെത്തിയ അവൻ കണ്ടത് തന്റെ വിശ്വസ്തരായ ജോലിക്കാർ ചോരയിൽ കുളിച്ചു കിടക്കുന്നതാണ്... "ഏതു നായിന്റെ മോനാടാ ഇത് ചെയ്തത്.... " "അവർ മൂന്നു പേരുണ്ടായിരുന്നു... അതിലൊരുവൻ പുതുതായി വന്ന ആ എസ്ഐയാണ്... മറ്റു രണ്ടുപേര് ആരാണെന്നറിയില്ല... " അതിലൊരുവൻ പറഞ്ഞു എന്തിനാടാ തടിമാടന്മാരായി നടക്കുന്നത്....

മൂന്ന് നരുന്ത് പയ്യന്മാരുടെ കയ്യിൽനിന്ന് മേടിച്ചു കൂട്ടിയിരിക്കുന്നു... അവർ ഒളിഞ്ഞു നിന്നാണ് ആക്രമിച്ചത്... നമ്മുടെ എല്ലാമവൻ നശിപ്പിച്ചു... തമ്മുടെ തോട്ടവും കത്തിച്ചു... അയാൾ പറഞ്ഞുതീരുംമുമ്പേ ഷാനവാസ് അയാളുടെ മുഖമടക്കി ഒന്നു കൊടുത്തു... ഇതിനു വേണ്ടിയാണോ നായ്ക്കളെ നിങ്ങളെ ചെല്ലും ചെലവും തന്ന് കൂടെ നിർത്തിയത്.... ഒന്നും രണ്ടും രൂപയുടെ മുതലല്ല അവൻ നശിപ്പിച്ചത്.... ബോസിനോട് ഇനി ഞാനെന്തു പറയും... അവൻ പെട്ടന്ന് തന്റെ ഫോണെടുത്ത് ബോസിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം രുദ്രനും രോഷനും ആദിയും കൂടി ചില തീരുമാനങ്ങൾ എടുക്കുകയായിരുന്നു... "രുദ്രാ ആരാണ് അവരുടെ ബോസ്... ആ ഷാനവാസിനെ കയ്യിൽ കിട്ടിയാൽ നല്ലോണമൊന്ന് കുടഞ്ഞ് അതാരാണെന്ന് മനസ്സിലാക്കാമായിരുന്നു... പക്ഷേ അങ്ങനെ ചെയ്താൽ ആയാൾ മുങ്ങും... അതുപാടില്ല... അയാളെയും ഷാനവാസിനേയും ഒന്നിച്ചു കിട്ടണം.... " രോഷൻ പറഞ്ഞു നീയെന്തു വിഡ്ഢിത്തമാണ് പറയുന്നത്.... എങ്ങനെയായാലും അവരറിയും നീയാണ് ഇതിനു പിന്നിലെന്ന്...

എന്നാൽ നമുക്കിപ്പോൾ ആവിശ്യം നിന്റെ സുരക്ഷയാണ്... അതിനാദ്യം കുറച്ചു ദിവസം നീ ലീവെടുക്ക് എന്നിട്ട് അമ്മയേയും പെങ്ങളും കൂട്ടി മറ്റെവിടെയെങ്കിലും പോയി നിൽക്ക്... അപ്പോഴേക്കും ഞങ്ങൾ അവരെക്കുറിച്ചന്വേഷിച്ച് കണ്ടുപിടിക്കാം... അതുവേണ്ട രുദ്രാ... അങ്ങനെ അവനെ പേടിച്ച് നാടുവിടുന്നതിലും നല്ലത് ജീവൻ വെടിയുന്നതാണ്... മാത്രമല്ല നിങ്ങളെ അവന്റെ മുന്നിലിട്ടുകൊണ്ട് പോകുന്നതിൽ എനിക്കു താല്പര്യമില്ലാ... എന്തു വന്നാലും എന്റെ ശവത്തിൽ ചവിട്ടിയേ അവർ മറ്റാരെയും തൊടൂ... അതല്ല ചങ്ങാതീ... രുദ്രൻ പറയുന്നതിലും കാര്യമുണ്ട്... ഞങ്ങളെ അവർക്കാർക്കും അറിയില്ല... നിന്നെ മാത്രമേ അവനറിയൂ... അതുകൊണ്ട് നിന്നെ ലക്ഷ്യം വച്ചായിരിക്കും അവരുടെ നീക്കം... ആദിയാണത് പറയുന്നത് വേണ്ട ആദീ... അവനോട് ഇനി പറഞ്ഞിട്ട് കാര്യമില്ല.... ഏതായാലും നമ്മളെല്ലാവരും ഇതിലൊരു ഭാഗമായതല്ലേ... ഇനി വരുന്നിടത്തുവച്ച് കാണാം... രുദ്രൻ പറഞ്ഞു... ✨✨✨✨✨ അങ്ങനെ ഞങ്ങൾ ഏതു നിമിഷവും അവരുടെ തിരിച്ചടി പ്രതീക്ഷിച്ച് നിന്നു...

എന്നാൽ ഞങ്ങളറിയാതെ ഒരാൾ ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു... "രുദ്രാ... വീടിനുള്ളിൽ ഇത്രയും സ്ഥലമുണ്ടായിട്ടാണോ നിങ്ങൾ അവിടെ നിന്ന് സംസാരിക്കുന്നത്... എന്താണ് ഇത്ര വലിയ രഹസ്യം... " അവിടേക്ക് വന്ന അംബിക ചോദിച്ചു... "ഒന്നുമില്ലമ്മേ ഞങ്ങൾ പഴയ ചില കാര്യങ്ങൾ സംസാരിക്കുകയായിരുന്നു... " എന്താണ് ഞങ്ങളറിയാതെ പാടില്ലാത്ത വല്ലതുമാണോ... " "അതൊന്നുമല്ലമ്മേ... ഞങ്ങൾ ആദിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു...... " "കഴിഞ്ഞില്ലേ... സമയം എത്രയായെന്ന് വല്ല നിശ്ചയവുമുണ്ടോ... ഭക്ഷണമൊന്നും കഴിക്കേണ്ടേ... " അപ്പോഴാണ് അവർ സമയത്തെ കുറിച്ച് ചിന്തിച്ചത്... വിശാൽ ഫോണിൽ നോക്കി... ഒൻപതുമണി കഴിഞ്ഞിരിക്കുന്നു... "രുദ്രാ ബാക്കി പിന്നെ പറയാം.... ഞാൻ പോകട്ടെ.... " വിശാൽ പോകാനൊരുങ്ങി... "ഭക്ഷണം കഴിച്ചിട്ട് പോകാം വിശാലേ.... " അംബിക പറഞ്ഞു... "വേണ്ട ആന്റീ... മുത്തശ്ശനും മുത്തശ്ശിയും ഞാൻ ചെന്നിട്ടേ ഭക്ഷണം കഴിക്കുകയുള്ളൂ..... ഞാൻ പിന്നെ വരുന്നുണ്ട്... " വിശാൽ അവിടെനിന്നും ഇറങ്ങി...

അവൻ പോകുന്നതും നോക്കി രുദ്രൻ നിന്നു... "രുദ്രാ... എനിക്കു നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.... " രുദ്രൻ തിരിഞ്ഞുനോക്കി "അവൻ നിന്റെ കൂട്ടുകാരനായിരിക്കാം... മാളുട്ടിയെ ഒരനിയത്തിയെപ്പോലെ കാണുന്നവനുമാവാം... എന്നാലും അവൻ പുത്തൻപുരക്കൽ നിൽക്കുന്നത് നല്ല ഏർപ്പാടല്ല... നിനക്കുവേണ്ടി ഉറപ്പിച്ചുവച്ചവളാണ് അവിടെയുള്ളത്... പുറമെയുള്ള ആളുകൾ എന്തൊക്കെയാണ് പറഞ്ഞു പരത്തുകയെന്ന് നമ്മൾ ചിന്തിക്കണം... അവളുടെ സ്വന്തം ഏട്ടനൊന്നുമല്ലല്ലോ അവൻ.. അമ്മാവന്റെ മകനല്ലേ... മുറച്ചെറുക്കൻ... പോരാത്തതിന് അവന്റെ വീട്ടുകാരുമായി നല്ല ബന്ധമല്ല അവർക്കുള്ളത്.. ആളുകൾക്ക് അനുമതി ഓരോന്ന് പറഞ്ഞുനടക്കാൻ... " അംബിക പറഞ്ഞു "അമ്മയെന്താണ് പറഞ്ഞുവരുന്നത്... " രുദ്രൻ ചോദിച്ചു.... "വേറൊന്നുമല്ല... നീയവനോട് പറയണം അവന്റെ സ്വന്തം വീട്ടിലേക്ക് താമസം മാറാൻ... അതുപറ്റില്ലെങ്കിൽ ഒരു ചെറിയ വീട് വാടകക്കെടുത്ത് അങ്ങോട്ട് താമസം മാറ്റട്ടെ... മറ്റുള്ളവരുടെ മുന്നിലൂടെ ഇറങ്ങിനടക്കണം ഞങ്ങൾക്ക്...

"ആരാണ് ഈ ഞങ്ങൾ... അച്ഛനും വേണിയും ഇതേ പറ്റി എന്തെങ്കിലും പറഞ്ഞിരുന്നോ... അതോ അവരുടെ അഭിപ്രായങ്ങൾ അമ്മ സ്വയം ഏറ്റെടുത്തോ... കഷ്ടം.. അമ്മയെപറ്റി ഞാനിങ്ങനെയൊന്നുമല്ല കരുതിയത്.... ഒന്നുമില്ലെങ്കിലും നിങ്ങളുടെ ഉറ്റ കൂട്ടുകാരിയുടെ മകനല്ലേ അവൻ... അതുപോട്ടെ അവന്റെ അവസ്ഥ ആലോചിച്ചിട്ട് അമ്മക്കിത് പറയാൻ തോന്നിയല്ലോ... "എനിക്കതൊന്നും അറിയേണ്ട... എന്റെ മരുമകളായി വന്നുകയറുന്നൾ ഒരു ചീത്തപ്പേര് കേൾപ്പിച്ചവളാണെന്ന് ആളുകൾ പറഞ്ഞുനടന്നാൽ അതിന്റെ മാനക്കേട് എനിക്കാണ്.... നിനക്കു പറയാൻ വിഷമമാണെങ്കിൽ ഞാൻ പറയാം..." "അവളെ വിവാഹം കഴിക്കുന്ന അവനില്ലാത്ത മാനക്കേട് നിനക്കെന്തിനാണ്.... അവനല്ലേ അവളെ വിവാഹം ചെയ്യുന്നത് എല്ലാം കേട്ട് അവിടേക്കുവന്ന പറയരമേശ്വരൻ പറഞ്ഞു... അംബിക പരമേശ്വരനെ നോക്കി.... "ശരിയാണ് അവനാണ് അവളെ വിവാഹം ചെയ്യുന്നത്... എന്നുകരുതി എന്റെ മരുമകളാവാൻ പോകുന്നവളുടെ കാര്യത്തിൽ എനിക്ക് വേവലാതിയുണ്ട്.... പത്രത്തിൽ ഓരോന്ന് ദിവസവും വായിക്കുന്നതല്ലേ...

"അമ്മേ... അമ്മയുദ്ദേശിക്കുന്നതുപോലെയൊരു കുട്ടിയല്ല അവൾ... അവൾക്ക് അവളെ സൂക്ഷിക്കാനുള്ള തിരിച്ചറിവുണ്ട്... പിന്നെ വിശാലിന്റെ കാര്യം... അവനെന്തെങ്കിലും ദുരുദ്ദേശമുണ്ടെങ്കിൽ അവനത് എന്നേ ചെയ്യാനായിരുന്നു... രണ്ടുമൂന്ന് വർഷമായി അവനവളെ കാണാൻ തുടങ്ങിയിട്ട്... അന്നുമുതൽ ഇന്നുവരെയും സ്വന്തം കൂടപ്പിറപ്പായിട്ടേ അവനവളെ കണ്ടിട്ടുള്ളൂ... ഇനിയത് അങ്ങനെ മാത്രമേ ഉണ്ടാവുകയുമുള്ളൂ... " "അതല്ല മോനേ ഇന്നുതന്നെ ഇതേപറ്റി നമ്മുടെ അയൽപക്കത്തുളള ജാനകിയമ്മ എന്നോടു ചോദിച്ചു... അവരുടെ ചോദ്യത്തിനു മുന്നിൽ ഞാനുരുകി ഇല്ലാതായി.... ആലോചിച്ചപ്പോൾ എനിക്കും അത് ശരിയാണെന്ന് തോന്നി... "അതുശരി... അപ്പോൾ അമ്മയുടെ മനസ്സിൽ സ്വയം ഉതിർത്തതല്ല ഇത്.... അവർ അമ്മയുടെ മനസ്സിൽ വിഷം കുത്തി നിറച്ചതാണല്ലേ... അമ്മയൊരു കാര്യം മനസ്സിലാക്കണം... ഇങ്ങനെയുള്ള പല ആളുകളും നമ്മുടെ നാട്ടിലുണ്ട്... ഇന്ന് അവർ വിശാലിന്റേയും മാളുട്ടിയുടേയും കുറ്റം അമ്മയോട് പറഞ്ഞു... നാളെ അവിടെപ്പോയി നമ്മുടെ കുറ്റം പറയും...

അതെല്ലാം ഒരു ചെവിയിൽകൂടി കേട്ട് മറുചെവിയിലൂടെ പുറത്തുവിടണം...... " "അതല്ല മോനേ അവർ പറയുന്നതിലും കാര്യമില്ലേ.... " "എന്ത് കാര്യം.. അമ്മ ആവിശ്യമില്ലാത്തത് ആലോചിച്ച് തല പുണ്ണാക്കേണ്ട... " എന്നാലും എനിക്ക് പേടിയാണ് മോനേ... അവരത് പറഞ്ഞപ്പോൾ തൊട്ട് മനസ്സിൽ വല്ലാത്തൊരു പേടിയാണ് വന്നത്... അതു സാരമില്ല അമ്മേ.... ആർക്കും തോന്നാവുന്ന സംശയമേ അമ്മക്കും തോന്നിയിട്ടുള്ളൂ... മറ്റുള്ളവരുടെ വാക്കിലല്ല ഓരോരുത്തരുടേയും പ്രവർത്തിയിലാണ് നമ്മൾ വിശ്വാസമർപ്പിക്കേണ്ടത്... നമ്മുടെ വേണിയും അവനും ഒരേ ദുഃഖം അനുഭവിക്കുന്നവരാണ്... നാളെ നമ്മുടെ വേണിയെ പറ്റിയാണ് സംസാരമുണ്ടായതെന്ന് ആലോചിച്ച് നോക്കിക്കേ... എന്താകും നമ്മുടെ അവസ്ഥയെന്ന്.... ഇനി ഇതുപോലെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് തുള്ളിച്ചാടി അതിൽ പിടിച്ചുതൂങ്ങാൻ നിൽക്കരുതു... പറഞ്ഞേക്കാം... രുദ്രൻ അകത്തേക്ക് കയറിപ്പോയി.... "എന്താടീ ഇതൊക്കെ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി.. അതിവനോട് പറയണമായിരുന്നോ...

അവന്റെ മനസ്സെത്ര വേദനിച്ചിട്ടുണ്ടാകും... അല്ലെങ്കിലും പണ്ടേ നീയങ്ങനെയാണ്... ഒരുതരിപോലും ആലോചിക്കാനുള്ള കഴിവില്ലേ നിനക്ക്... " പരമേശ്വരൻ ചോദിച്ചു... "അതു പിന്നെ എനിക്കവർ പറഞ്ഞതു കേട്ടപ്പോൾ... ആ സമയത്ത് ഞാനെന്റെ മോന്റെ ഭാവി മാത്രമേ ആലോചിച്ചുള്ളൂ... " "പെൺബുദ്ധി പിൻബുദ്ധി... പണ്ടുള്ളവർ പറയുന്നത് ശരിയാണ്... എന്നു കരുതി എല്ലാ പെണ്ണുങ്ങളും ഇതുപോലെയാണെന്നല്ല... നിന്നെപ്പോലെ കുറച്ചു കഴുതകളുണ്ട്... ഇപ്പോഴും പഴയ കാലത്താണ് ജീവിക്കുന്നതെന്നാണ് മനസ്സിൽ... കാലം മാറി പെണ്ണേ... നീയേതായാലും വാ... വല്ലാതെ വിശക്കുന്നുണ്ട്... " പരമേശ്വരൻ അകത്തേക്ക് കയറി... പുറകെ അംബികയും ചെന്നു... രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ രുദ്രന്റെ മനസ്സിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മൂന്ന് ശരീരങ്ങളാണ്... അവൻ ഞെട്ടി കണ്ണു തുറന്നു.... എല്ലാം മനസ്സിൽനിന്ന് മറന്നുതുടങ്ങിയതായിരുന്നു... ഷാനവാസിന്റെ വരവോടെ വീണ്ടുമെല്ലാം മനസ്സിൽ തെളിയുകയാണ്... അന്നവനോട് ഒരുപാട് പറഞ്ഞതാണ് ഇവിടെനിന്നും മാറിനിൽക്കാൻ എന്നാൽ കേട്ടില്ല... രുദ്രന്റെ മനസ്സിൽ പഴയതെല്ലാം ഇന്നലെകഴിഞ്ഞതുപോലെ തെളിഞ്ഞുവന്നു.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story