രുദ്രതാണ്ഡവം: ഭാഗം 20

rudhra thandavam

രചന: രാജേഷ് രാജു

"ആഹാ... നല്ല ഉരുപ്പിടികളാണല്ലോ രണ്ടും... എന്തുചെയ്യാനാ... ഇന്നത്തെ ദിവസം രണ്ടും ഇക്കാക്കയുടെ കൂടെ കഴിയാനല്ലേ വിധി.... നാളെ നേരംവെളുക്കുമ്പോൾ അവന് കൊടുക്കാനുള്ള ഏറ്റവും വലിയ സമ്മാനമാണ് നിങ്ങൾ.... എന്റേയും ഈ നിൽക്കുന്ന ചേട്ടന്മാരുടേയും... ആവിശ്യമെല്ലാം കഴിഞ്ഞ്... നിങ്ങളുടെ ഈ ശരീരം അവന്റെ കൺമുന്നിലിട്ടു കൊടുക്കണം... അതു കണ്ടവൻ കരയണം.... പിടിച്ചു വണ്ടിയിൽ കയറ്റടാ രണ്ടിനേയും..." ഷാനവാസ് പറഞ്ഞതുകേട്ട് കൂടെയുണ്ടായിരുന്ന രണ്ടുപേര് അവരുടെയടുത്തേക്ക് വന്നു..... ഈ സമയം തീർത്ഥയും വേണിയും തങ്ങളുടെ ബേഗ് മാറോട് ചേർത്തു പിടിച്ചു ചുറ്റും നോക്കുകയായിരുന്നു.... ഏതെങ്കിലും വീടുകളോ അളുകളോ അവിടെയുണ്ടായിരുന്നില്ല അവരുടെയടുത്തേക്ക് വന്നവർ തീർത്ഥയുടേയും വേണിയുടേയും കയ്യിൽ പിടിച്ചു....

പെട്ടന്ന് ഓട്ടോ ഡ്രൈവർ പുറത്തിറങ്ങി.... "എന്താണ് ചേട്ടന്മാരേ ഇത്... പെൺകുട്ടികളുടെ നേരെയോണോ നിങ്ങളുടെ അഭ്യാസം... " അയാൾ ആ രണ്ടുപേരുടേയും കൈകൾ തട്ടിമാറ്റിക്കൊണ്ട് ചോദിച്ചു... "അതു ചോദിക്കാൻ നീയാരാടാ... " ഷാനവാസ് മുഖമടക്കി ഒന്നു കൊടുത്തുകൊണ്ട് ചോദിച്ചു... അയാളുടെ കവിളിൽ പൊട്ടി ചുണ്ടിലെ ചോരയൊലിച്ചു... ആ നിമിഷത്തിൽ വേണി തീർത്ഥയുടെ കയ്യും പിടിച്ച് അവിടെനിന്നും ഓടി.... പിടിക്കടാ ആ കഴുവേറി മക്കളെ... ഷാനവാസ് അലറി... അവന്റെ കൂടെ വന്ന എല്ലാവരും തീർത്ഥയുടേയും വേണി യുടേയും പുറകെയോടി.... കുറച്ചധികം മുന്നോട്ടോടിയ തീർത്ഥയും വേണിയും ഒരു കാറുവരുന്നത് കണ്ട് കൈകാണിച്ചു... അവരുടെ മുന്നിൽ ആ കാർ നിർത്തി... അതിൽ നിന്നും ഇറങ്ങി ആളെ കണ്ട് അവർ നിന്നു... ദ്രുവേട്ടൻ... വേണി പറഞ്ഞത് കേട്ട് തീർത്ഥയവളെ നോക്കി.... "എന്താടീ രണ്ടും കൂടി നടുറോഡിൽ ഓട്ടമത്സരം നടത്തുകയാണോ.... " അതു പറഞ്ഞ് നോക്കുമ്പോഴാണ്...

അവരുടെ പുറകെ ഓടിവരുന്നവരെ കണ്ടത്... തൊട്ടു പിന്നിലായി ഷാനവാസ് തന്റെ വണ്ടി യിലും അവിടെയെത്തി യിരുന്നു... ദ്രുവൻ തീർത്ഥയുടേയും വേണി യുടേയും മുന്നിലേക്ക് വന്നു... ദ്രുവനെ കണ്ട് ഷാനവാസും ശിങ്കിടികളും ഒന്നു പകച്ചു... പെട്ടെന്ന് ഷാനവാസ് ഹോണടിച്ചു... അതു മനസ്സിലാക്കിയ അവന്റെ ശിങ്കിടികൾ തിരികേ പോയി അവന്റെ വണ്ടിയിൽ കയറി... അവർ വന്ന വഴിയേ തിരിച്ചു പോയി... "എന്താടീ ആ ഷാനവാസുമായി നിങ്ങൾക്ക് ബന്ധം... " ദ്രുവൻ വേണിയോട് ചോദിച്ചു... "അയാളെ ഞങ്ങൾക്കറിയില്ല ദ്രുവേട്ടാ... ഞങ്ങൾ വന്ന ഓട്ടോ തടഞ്ഞു നിർത്തിയതാണയാൾ..." അവൾ ഉണ്ടായ സംഭവങ്ങൾ അവനോട് പറഞ്ഞു... "ഓഹോ... അപ്പോളവൻ പകവീട്ടുകയാണല്ലേ... " അവൻ പറഞ്ഞത് കേട്ട് വേണിയും തീർത്ഥയും പരസ്പരം നോക്കി... ആ സമയത്താണ് വേണിയുടെ ഫോൺ റിങ് ചെയ്തത് അവൾ ബേഗിൽനിന്ന് ഫോണെടുത്തു നോക്കി.... രുദ്രന്റെ കോളായിരുന്നു അത്... അവൾ ദ്രുവനെ നോക്കി.. "ആരാടി വിളിക്കുന്നത്... " അവൻ ചോദിച്ചു...

രുദ്രനീണെന്ന് വേണി പറഞ്ഞതും അവളുടെ കയ്യിൽനിന്ന് ഫോൺ വാങ്ങിച്ചു.... "നിങ്ങളെവിടെയെത്തി മോളേ..." മറുതലക്കൽനിന്ന് രുദ്രൻ ചോദിച്ചു.... "മോളല്ല... ദ്രുവനാണ്.... എന്താടാ പ്രായപൂർത്തിയായ രണ്ടെണ്ണത്തിനെ ഒറ്റക്ക് വിട്ടിട്ടാണോ നീ സുഖിക്കുന്നത്... നീയെവിടെയാണ് ഇപ്പോൾ... "ഞങ്ങൾ ടൌണിലുണ്ട്... നിയെന്താ അവിടെ" അതെല്ലാം വന്നിട്ട് പറയാം... നീ ക്രിസ്ത്യൻപള്ളിയുടെ സൈഡിലൂടെയുള്ള റോഡിന് ഒരു രണ്ടു കിലോമീറ്റർ മുന്നോട്ട് വാ... ഞങ്ങളിവിടെയുണ്ട്" കുറച്ചുകഴിഞ്ഞപ്പോൾ രുദ്രനും വിശാലും അവർ നിൽക്കുന്നിടത്തേക്ക് എത്തി... അവർ കാറിൽ നിന്നിറങ്ങി... ദ്രുവാ... നിയെന്താ ഈ വഴി... ആരെയെങ്കിലും കാണാൻ വന്നതാണോ... രുദ്രൻ ചോദിച്ചുകൊണ്ട് ദ്രുവന്റെ അടുത്തേക്ക് വന്നു.... "മുഖ മടക്കി ഒന്നു തരുകയാണ് വേണ്ടത്... എന്ത് ദൈര്യത്തിലാടാ ഇവരെ ഊരുചുറ്റാൻ വിട്ടത്... ഞാനിപ്പോൾ വന്നില്ലായിരുന്നെങ്കിൽ ആ ഷാനവാസും കൂട്ടരും ഇവരെ പിച്ചിച്ചീന്തി ഏതെങ്കിലും റെയിൽപാതയിൽ കൊണ്ടിട്ടേനെ...

പലതവണ നിനക്ക് വാണിങ് തന്നതാണ് അവൻ പ്രതികാരം ചെയ്യുമെന്നു കാര്യം... നീ വല്ല്യ പുള്ളിയായതുകൊണ്ട് ചെവി കൊണ്ടില്ലത്... ഏതായാലും നീ ഇവരെയും കൂട്ടി പോകാൻ നോക്ക്..." ഇനി എന്താണ് വേണ്ടതെന്ന് എനിക്കറിയാം... " അവൻ തന്റെ കാറിൽ കയറിമുന്നോട്ടുപോയി "എടാ അത് നമ്മുടെ സിഐ ദ്രുവൻസാറല്ലേ ... എന്താടാ നിനക്ക് അയാളുമായി ബന്ധം...." രുദ്രന്റെ അടുത്തേക്ക് വന്ന വിശാൽ ചോദിച്ചു... എന്റെ അപ്പച്ചിയുടെ മകനാണ് അവൻ... ഒരിക്കൽ ഈ ഷാനവാസിനെ കുടുക്കിയത് ഇവനാണ്... നിങ്ങൾ വണ്ടിയിൽ കയറ്... ബാക്കി പോകുമ്പോൾ പറയാം... അവൻ തിരിഞ്ഞ് കാറിൽ കയറി... പുറകെ മറ്റുള്ളവരും കയറി... "രുദ്രേട്ടാ... ആരാ അവര്... അവരെന്തിനാണ് രുദ്രേട്ടനോട് പ്രതികാരം ചെയ്യുന്നത്... " തീർത്ഥ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു..... "അത് നീയറിയേണ്ട കാര്യമല്ല... " രുദ്രൻ പറഞ്ഞു "അതെന്താ ഞാനറിഞ്ഞാല്... എനിക്കതറിയണം.... ഇന്നുതന്നെ നിങ്ങളുടെ അപ്പച്ചിയുടെ മകൻ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ ഇവിടെ നിങ്ങളുടെ മുന്നിൽ നിൽക്കാൻ ഞങ്ങളുണ്ടാകുമായിയിരുന്നോ... നാളെ വീണ്ടും ഇതുപോലെ ഉണ്ടാവില്ലെന്ന് പറയാൻ പറ്റുമോ.... അതുകൊണ്ട് എന്താണ് ഇതിന്റെയൊക്കെ അർത്ഥമെന്ന്എനിക്കറിയണം... നിങ്ങളത് പറഞ്ഞേ പറ്റൂ....

"നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ..." രുദ്രന്റെ ശബ്ദം കനത്തു ഇല്ല... എനിക്കൊന്നും മനസ്സിലാവില്ല... ആരേയും എനിക്ക് മനസ്സിലാവില്ല... അതുകൊണ്ടാണല്ലോ ഇതുപോലെ ഓരോന്നിലും ചെന്നു ചാടുന്നത്... ഇനിയെനിക്ക് വയ്യാ... നിങ്ങൾക്ക് പറയാൻ വയ്യെങ്കിൽ വേണ്ട... ഞാൻ നേരിട്ട് അയാളോട് ചോദിച്ചോളാം.... എന്താണ് ഏട്ടാ... ഇത് ഞങ്ങളറിഞ്ഞാൽ എന്തെങ്കിലും പ്രശ്നമുണ്ടോ... അതോ തീർത്ഥ പറഞ്ഞതുപോലെ ഞങ്ങൾ അയാളുടെ അടുത്തു പോയി നേരിട്ട് ചോദിക്കണോ... വേണിയുടേയും തീർത്ഥയുടേയും ചോദ്യങ്ങൾക്കുമുന്നിൽ അവൻ കുഴങ്ങി... അവൻ വിശാലിനോട് കാറ് നിർത്താൻ ആവിശ്യപ്പെട്ടു... വിശാൽ കാറ് റോഡ്സൈഡിൽ ഒതുക്കി നിർത്തി... രുദ്രൻ കാറിൽനിന്നിറങ്ങി... പുറകെ മറ്റുള്ളവരും.... എന്താണ് നിങ്ങൾക്കറിയേണ്ടത്... ഷാനവാസും ഞാനും തമ്മിലുള്ള ബന്ധമെന്താണെന്നാണോ... പറയാം... അവൻ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു... അതിന് രുദ്രേട്ടനെ മാത്രം അയാൾ ദ്രോഹിക്കണോ... രുദ്രേട്ടന്റ കൂട്ടുകാരന്മാരും ഇതിനുകൂട്ടുനിന്നതല്ലേ...

ആ പോലീസുകാരനായ കൂട്ടുകാരനെ വിളിച്ച് കാര്യങ്ങൾ പറയ്... ബാക്കി അയാൾ നോക്കിക്കോളൂലേ...." എല്ലാം കേട്ടുകഴിഞ്ഞപ്പോൾ തീർത്ഥ ചോദിച്ചു... ഇല്ല... അവന് എന്നെ സഹായിക്കാൻ കഴിയില്ല... സഹായിക്കാൻ അവനിന്ന് ഈ ഭൂമിയിലില്ല... "മസ്സിലായില്ലാ... അവനെങ്ങനെ മരിച്ചു ... " വിശാൽ ചോദിച്ചു... അതൊരു സാധാരണ മരണമായിരുന്നില്ല.... ഒരു കൊലപാതകമായിരുന്നു... ഷാനവാസിന്റെ കഞ്ചാവ്ചെടികൾ നശിപ്പിച്ചതിന്റെ അടുത്തദിവസം ഒരു ഞായറാഴ്ച ഞാനും ആദിയുംകൂടി രോഷനെ കാണാൻ സ്റ്റേഷനിൽ ചെന്നു... എന്നാൽ അന്നവൻ സ്റ്റേഷനിൽ എത്തിയില്ലെന്നറിഞ്ഞു... അവന്റെ മൊബൈലിലേക്ക് വിളിച്ചിട്ടും കിട്ടുന്നില്ല.. ഞങ്ങളവന്റെ വീട്ടിൽ ചെന്നു... രാവിലെ സ്റ്റേഷനിലേക്ക് പോയെന്നായിരുന്നു അവരുടെ മറുപടി... കൂടുതലൊന്നും പറയാതെ അവിടെനിന്നും ഞങ്ങളിറങ്ങി... ഇനിയവനെ എവിടെച്ചെന്നന്വേഷിക്കുമെന്ന് നിശ്ചയമില്ലായിരുന്നു.... ഞങ്ങൾക്ക് ഭയം തോന്നി... ഷാനവാസ് അവനെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമോ എന്നായിരുന്നു പേടി...

എന്നാൽ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റൊരു നമ്പറിൽനിന്ന് അവന്റെ കോൾ എനിക്കുവന്നു.... ✨✨✨ ഹലോ രുദ്രാ... ഞാനാണ് രോഷൻ..... നീയേത് കാട്ടുമുക്കിൽ പോയതാണ് പറയാതെ... നിന്നെയന്വേഷിച്ച് നടക്കാൻ ഇനി സ്ഥലമില്ല.... " രുദ്രൻ ദേഷ്യത്തോടെ ചോദിച്ചു "അതെല്ലാം വന്നിട്ട് പറയാം.... നമുക്ക് പ്രതീക്ഷിക്കാം വകയുണ്ടെന്ന് കൂട്ടിക്കോളൂ... ആ ഷാനവാസിന്റെ ബോസിനെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ട്.... ഞാൻ വൈകീട്ട് അവിടെയെത്തും നീ വീട്ടിലേക്ക് വാ... കൂടെ ആദിയേയും കൂട്ടിയേക്കണം... എല്ലാം അവിടെ വന്നിട്ട് പറയാം...." അതും പറഞ്ഞവൻ കോൾ കട്ടുചെയ്തു.... "എന്താണ് രുദ്രാ രോഷൻ പറഞ്ഞ്.... " ആദി ചോദിച്ചു... ആ... എനിക്കൊന്നും മനസ്സിലായില്ല... അവൻ വൈകീട്ടെത്തും... നമുക്ക് സന്തോഷിക്കാനുള്ള വക അവന്റെ കയ്യിലുണ്ടെന്ന്....ആ ബോസിനെ കണ്ടെത്തിയെന്ന്.... ഏതായാലും വൈകീട്ട് നമുക്കവന്റെ വീട്ടിലൊന്ന് പോകണം... രുദ്രൻ പഞ്ഞു.... എന്നാൽ പിന്നീട് നടന്നത് ആരേയും ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story