രുദ്രതാണ്ഡവം: ഭാഗം 27

rudhra thandavam

രചന: രാജേഷ് രാജു

"എന്താണെന്നുവച്ചാൽ ആയ്ക്കൊ... പക്ഷേ എന്റെ മോളുടെ കണ്ണുനിറയാതിരുന്നാൽ മതി.... " അംബിക അടുക്കളയിലേക്ക് നടന്നു... "അച്ഛൻ അമ്മയോട് അങ്ങനെ പറയരുതായിരുന്നു... എത്ര വിഷമമായിക്കാണും അമ്മയ്ക്ക്... സ്നേഹിച്ച പുരുഷൻ ചതിച്ചതിന് അമ്മ എന്തു തെറ്റു ചെയ്തു.... എല്ലാം അറിഞ്ഞിട്ടുതന്നെയല്ലേ അച്ഛൻ അമ്മയെ വിവാഹം ചെയ്തത്... പിന്നെ മുത്തശ്ശൻ ചെയ്തത്... അതിനുള്ള ശിക്ഷ അദ്ദേഹത്തിന് ദൈവം കൊടുത്തില്ലേ.... ഇനി അച്ഛന്റെ നാവിൽ നിന്ന് അങ്ങനെയൊന്ന് വരരുത്... " "മോനെ.... വേണമെന്ന് കരുതി പറഞ്ഞില്ല... എന്റെ നിയന്ത്രണം വിട്ടുപോയി..." "അറിയാം... അച്ഛൻ ചെന്ന് അമ്മയെ സമാധാനിപ്പിക്ക്... അച്ഛൻ ഒന്നു സംസാരിച്ചാൽ തീരുന്നതേയുള്ളൂ... " അതും പറഞ്ഞ് രുദ്രൻ അകത്തേക്ക് നടന്നു... ഈ സമയം അടുക്കളയിലേക്ക് പോയ അംബിക ചുമരിൽ ചാരിനിന്ന് കരയുകയായിരുന്നു... അവരുടെ മനസ്സിലപ്പോൾ പഴയകാര്യങ്ങൾ തെളിഞ്ഞു വന്നു.... മുഴു കുടിയനായ അച്ഛൻ ഒരു ദിവസം എല്ലാമുപേക്ഷിച്ച് ആ നാട്ടിലെ വൃത്തികെട്ട സ്ത്രീയുമായി നാടുവിട്ടു....

വയ്യാണ്ടായപ്പോൾ ആ സ്ത്രീ അച്ഛനെ ആട്ടിയിറക്കിയതും... അറിയുന്ന ആരോ വഴിയിൽ കിടക്കുന്നതു കണ്ട് അച്ഛനെ തിരികേ വീട്ടിലെത്തിച്ചതും എല്ലാം അവരുടെ മനസ്സിൽ തെളിഞ്ഞു വന്നു... "അംബികേ... " അടുക്കളയിലേക്ക് വന്ന പരമേശ്വരൻ അവരെ വിളിച്ചു.... അവർ അയാൾ വിളിച്ചത് കേൾക്കാത്ത പോലെ നിന്നു... "അംബികേ എന്നോട് ക്ഷമിക്ക്.... അപ്പോഴുണ്ടാ ദേഷ്യത്തിൽ ഞാനെന്തൊക്കെയോ പറഞ്ഞു... നിനക്കറിയാവുന്നതല്ലേ എന്നെ... " "എല്ലാം അറിഞ്ഞിട്ടുതന്നെയല്ലേ നിങ്ങളെന്നെ വിവാഹം ചെയ്തത്... മുപ്പത് വർഷം കഴിഞ്ഞപ്പോളാണോ ഞാൻ ചീത്തയാണെന്ന് മനസ്സിലായത്... " "ഞാൻ പറഞ്ഞല്ലോ അംബികേ എനിക്ക് തെറ്റു പറ്റിയതാണെന്ന്... എന്റെ നാവിൽ നിന്ന് വീണു പോയി... ഇത്രയുംകാലം ഞാനെന്തെങ്കിലും നിന്നോട് പറഞ്ഞിരുന്നോ... ഇനിയിതുണ്ടാവില്ല... " എനിക്കറിയാം.... അച്ഛന്റെ മരണശേഷം ഞങ്ങളുടെ കാര്യം അന്വേഷിക്കുകയാണെന്ന വ്യാജേന വീട്ടിൽ വന്നിരുന്ന ഒരകന്ന ബന്ധുവായിരുന്നു അയാൾ... അയാളെ ഞങ്ങൾ വിശ്വസിച്ചു പോയി...

പതിയെ അയാൾക്ക് എന്നോടുള്ള അടുപ്പംകണ്ട് ഞാൻ തെറ്റിദ്ധരിച്ചു... അയാളെ ഞാനും ഇഷ്ടപ്പെട്ടു... എന്നാൽ അയാൾക്ക് വേണ്ടത് എന്റെ ശരിരമായിരുന്നു... ഒരു ദിവസം അയാൾ എന്നെയും കൂട്ടി ഡ്രസ്സ് വാങ്ങാനെന്ന വ്യാജേനെ കുട്ടിക്കൊണ്ടുപോയതും പോകുന്ന വഴി എന്നോട് സംസാരിക്കനുണ്ടെന്ന് പറഞ്ഞ് ഒരു ഹോട്ടൽ മുറിയിൽ എത്തിച്ചു... അവിടെ അയാളുടെ കൂട്ടുകാരനെ കണ്ടതും അയാൾക്ക് എന്നെ കാഴ്ച്ചവെക്കാനാണ് കൊണ്ടു വന്നതെന്നും നിങ്ങൾ അറിഞ്ഞിരുന്ന കാര്യമല്ലേ... ഒടുവിൽ എന്റെ കരച്ചിൽ കേട്ട് അടുത്തമുറിയിൽനിന്ന് നിങ്ങൾ വന്ന് എന്നെ രക്ഷിച്ചതും... ഞാൻ പറഞ്ഞിട്ടുവേണോ പരമേട്ടനറിയാൻ.... എല്ലാം അറിയുന്ന എന്നെ എന്തിനാണ് പഴയകാര്യങ്ങൾ പറഞ്ഞ് വേദനിപ്പിക്കുന്നത്... " ഇതെല്ലാം അറിഞ്ഞിട്ടുതന്നെയല്ലേ നിന്നെ ഞാനിഷ്ടപ്പെട്ടതും വിവാഹം കഴിച്ചതും... അന്നു തൊട്ട് ഇന്നുവരെയും ആ അർത്ഥത്തിൽ നിന്നെ കണ്ടിട്ടുണ്ടോ... വേണിമോളുടെ ജീവിതത്തെക്കുറിച്ചാണ് ഞാനപ്പോൾ ചിന്തിച്ചത്....

നിന്റെ എതിർപ്പുകണ്ടപ്പോൾ അറിയാതെ നാവിൽനിന്ന് വീണുപോയി... നീ ക്ഷമിക്ക്... നീയല്ലാതെ എന്നോട് ക്ഷമിക്കാൻ ആരാണുള്ളത്... " അവസാനമായപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അതുകണ്ട് അംബിക വല്ലാതായായി... എനിക്കറിയാം എന്റെ പരമേട്ടനെ... പക്ഷേ പരമേട്ടന്റെ നാവിൽ നിന്നതു വന്നപ്പോൾ സഹിച്ചില്ല.... ഇനിയെന്നെ ഈ കാര്യം പറഞ്ഞ് വേദനിപ്പിക്കരുത്... അങ്ങനെ വല്ലതും ഈ നാവിൽനിന്ന് വന്നാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.... അവർ പരമേശ്വരന്റെ നെഞ്ചിൽ തലചായ്ച്ചു കരഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️ വിശാൽ പറഞ്ഞ കാര്യങ്ങൾ കേട്ട് തളർന്നിരിക്കുകയായിരുന്നു വിലാസിനി.... ആ സമയത്താണ് ഹരിഗോവിന്ദനും സുമിത്രയും അവിടേക്കുവന്നു... കരഞ്ഞിരിക്കുന്നു അവരെകണ്ട് ഹരിഗോവിന്ദനും സുമിത്രയും പരസ്പരം നോക്കി.... "എന്തു പറ്റി ഏട്ടത്തീ... എന്തിനാണ് കരയുന്നത്... " സുമിത്ര ചോദിച്ചു... അവർ വിശാൽ പറഞ്ഞ കാര്യങ്ങൾ അവരോട് പറഞ്ഞു... അതുകേട്ട് അവരും ഞെട്ടി... "ഇത്രയും കാലം എന്തോ ബിസിനസ്സിന്റെ കാര്യത്തിനാണെന്ന് പറഞ്ഞ് പോയത് ഇതിനായിരുന്നല്ലേ...

എന്തൊരു നീചനാണയാൾ.... ഇല്ല ഇത് ക്ഷമിക്കാൻ എനിക്കാവില്ല അയാളിവിടേക്ക് വരട്ടെ.... ഇനി അയാളെ ഈ വീട്ടിൽ വീഴാൻ അനുവദിക്കില്ല ഞാൻ... " "വേണ്ട ഹരീ.... അയാളോട് നേരിട്ടുമുട്ടാൻ നമ്മളായിട്ടില്ല... വിശാലും കൂട്ടുകാരനും ഇയാൾക്കെതിരെ എന്തോ ഒരുക്കുന്നുണ്ട്... പിന്നെ അയാൾ എവിടെയെങ്കിലും സ്ഥലം വാങ്ങിച്ചത് നിനക്കറിയോ... " വിലാസിനി ചോദിച്ചു "ഇല്ല... എന്റെ അറിവിൽ അങ്ങനെയൊരു സ്ഥലം വാങ്ങിച്ചതായി അറിവില്ല... " "എന്നാലുണ്ട്.... അയാളും കൂട്ടുകാരനും കൂടി വാങ്ങിച്ചിട്ടുണ്ട്... ആ സ്വത്ത് അവരുടെ പേരിൽ എഴുതി വച്ചിട്ടുമുണ്ട്... അതിന്റെ ആധാരം കണ്ടുപിടിച്ച് വിശാലിനെ ഏൽപ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ടവൻ... " "അത് എവിടെയാണെന്ന് കരുതിയാണ് നമ്മൾ അന്വേഷിക്കുക.... " ഹരിഗോവിന്ദൻ ചോദിച്ചു "എന്റെ ബലമായ സംശയം ഞങ്ങളുടെ മുറിയിലുളള ഷെൽഫിന്റെ കള്ളറയിൽ ഉണ്ടെന്നാണ്... അത് നമുക്ക് എടുക്കണം" "അതിന് അതിന്റെ ചാവി അയാളുടെ കൈവശമല്ലേ... " "അല്ല അത് എവിടെയാണ് ഒളിപ്പിച്ചുവച്ചതെന്ന് എനിക്കറിയാം... ഇനി അയാളെ സ്വസ്ഥമായിട്ട് ജീവിക്കാൻ ഞാനനുവദിക്കില്ല... "

വിലാസിനി ചെന്ന് ചാവിയെടുത്തുവന്നു... സേതുമാധവൻ വരുന്നുണ്ടോന്ന് നോക്കാൻ സുമിത്രയെ ഏൽപ്പിച്ച് വിലാസിനിയും ഹരിഗോവിന്ദനും ഷെൽഫ് തുറന്നു... ഒരുപാട് ഫയലിൽ നിന്ന് അവർക്ക് ആ ആധാരം കിട്ടി... ഒരു ഡയറിയും കയ്യിൽ കിട്ടി... ഷെൽഫ് പൂട്ടി ചാവി യഥാസ്ഥാനത്ത് വച്ച് അവർ പുറത്തേക്ക് ഇറങ്ങി... "ഹരി എത്രയും പെട്ടന്ന് ഇത് വിശാലിനെ ഏൽപ്പിക്കണം... ഇല്ലെങ്കിൽ നമുക്കാപത്താണ്... " "അതു ശരിയാണ് രാവിലെ ഞാൻ പോകുമ്പോൾ അവന് കൊടുത്തോളാം... " ഹരിഗോവിന്ദൻ പറഞ്ഞു... പെട്ടന്നാണ് സുമിത്ര അവിടേക്ക് ഓടിവന്നത്... "ദേ ഏട്ടൻ വരുന്നുണ്ട്... " എല്ലാവരും പെട്ടന്ന് താഴേക്ക് ഇറങ്ങി സേതുമാധവൻ വന്ന് നേരെ മുകളിലേക്ക് കയറിപ്പോയിപ്പോയി... സാധാരണ അയാൾ വന്നാൽ പുറകെ വിലാസിനിയും അവിടേക്ക് പോകുമായിരുന്നു.... എന്നാൽ ഇന്നതുണ്ടായില്ല.. അയാൾ ഫ്രഷായി വന്ന് ബാൽക്കണിയിൽ ഇരിക്കുമ്പോൾ വിലാസിനി ചായയുമായി വരുന്ന പതിവും ഇന്നുണ്ടായിരുന്നില്ല... അയാൾക്കെന്തോ സംശയം വന്നു....

സേതുമാധവൻ നേരെ താഴേക്ക് വന്ന് അടുക്കളയിലേക്ക് നടന്നു... അവിടെ വേലക്കാരി ജാനകിയുമായി എന്തോ സംസാരിച്ചു നിൽക്കുകയായിരുന്നു വിലാസിനി.... "ഇന്നെന്താ എന്നുമില്ലാത്തൊരു രീതി... സാധാരണ കിട്ടുന്ന ചായയും കിട്ടിയില്ല... " സേതുമാധവൻ ചോദിച്ചു വിലാസിനി ഒന്നും പറയാതെ പുറത്തേക്ക് നടന്നു... "വിലാസിനീ.... നിന്നോട് ചോദിച്ചത് കേട്ടില്ലെന്നുണ്ടോ... " സേതുമാധവന്റെ ശബ്ദം കനത്തു.... വിലാസിനി അതിനും മറുപടി പറഞ്ഞില്ല... സേതുമാധവന് ദേഷ്യം ഇരച്ചുകയറി.... "സാറെ ഇതാ ചായ.. " വേലക്കാരി ചായ അയാൾക്ക് കൊടുത്തു.... അയാൾ തിരിഞ്ഞ് അവരെ നോക്കി.... "ഇവിടെ ഇന്നെന്താ നടന്നത്... " "അറിയില്ല സാറേ വൈകീട്ടു മുതൽ ചേച്ചി ഇതുപോലെയാണ്... " സേതുമാധവന് വീണ്ടുമെന്തോ സശയം ഉടലെടുത്തു... അയാൾ വിലാസിനി പോയ വഴിയെ നടന്നു.... എന്നാലവർ വിശാലിന്റെ മുറിയിൽ കയറി വാതിലടച്ചിരുന്നു... അയാൾ ഒരുപാട് നേരം വാതിലിൽ മുട്ടി വിളിച്ചു.... വിലാസിനി വാതിൽ തുറന്നില്ല...

അയാൾ പെട്ടന്ന് താഴേക്ക് വന്ന് ഹരിഗോവിന്ദന്റെ മുറിയിലേക്ക് നടന്നു... അയാളെ കണ്ട് ഹരിഗോവിന്ദൻ തലവെട്ടിച്ചു... "ഹരീ.. എന്താ നിങ്ങൾക്ക് പറ്റിയത്... ഇവിടെ വൈകീട്ട് എന്താണ് നടന്നത്... " സേതുമാധവൻ ചോദിച്ചു... "എന്താണ് നടന്നതെന്നോ... അതെന്റെ നാവിൽ നിന്നുതന്നെ കേൾക്കണോ... ആരാണ് സുഭദ്ര... അവർ തമ്മിൽ ഏട്ടനെന്താണ് ബന്ധം... " ഹരിഗോവിന്ദൻ പറഞ്ഞതുകേട്ട് അയാൾ ഞെട്ടിത്തരിച്ചുനിന്നു... സു.. സുഭദ്രയോ... ഏത് സുഭദ്ര... നിനക്കെന്താണ് തലയുടെ ലെവൽ തെറ്റിയോ... ഏത് സുഭദ്രയുടെ കാര്യമാണ് നീയുദ്ധേശിക്കുന്നത്... " എത്ര സുഭദ്രമാരെ നിങ്ങൾക്കറിയാം... എല്ലാം അറിഞ്ഞിട്ടുതന്നെയാണ് ഞങ്ങളിരിക്കുന്നത്... നിങ്ങളുടെ രണ്ടാമത്തെ ഭാര്യ സുഭദ്രയും അതിൽ നിങ്ങൾക്കുണ്ടായ മകൾ ആര്യനന്ദയും എല്ലാം അറിഞ്ഞു കഴിഞ്ഞു.... നിങ്ങളിത്ര വൃത്തികെട്ടവനാണെന്ന് അറിഞ്ഞില്ല... ഇതറിഞ്ഞ് ഏട്ടത്തി എത്ര വേദനിക്കുന്നുണ്ടെന്ന് അറിയുമോ... " "ആരാണ് ഈ കാര്യം പറഞ്ഞത്... അവർ വന്നിരുന്നോ ഇവിടെ... "

ഇവിടെയാരും വന്നിട്ടില്ല... എന്റെയൊരു സുഹൃത്ത് നിങ്ങളെ അവിടെവച്ച് അവിടെവച്ച് കണ്ടു... അവനാണ് ഇതു പറഞ്ഞത്... " "ഏത് സുഹൃത്ത്... അവൻ നിന്നോട് പറഞ്ഞതെങ്ങനെ അവളറിഞ്ഞു... " "അത് ആരെങ്കിലുമാകട്ടെ.... ഇത് എന്നോടല്ല പറഞ്ഞത് ഏട്ടത്തിയോടാണ്... പിന്നെ സുഹൃത്ത് ആരാണെന്നറിഞ്ഞാലേ ഏട്ടനിത് സമ്മതിക്കൂ.... മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ നാണംകെടുത്തിയപ്പോൾ ഏട്ടന് സമാധാനമായില്ലേ... " സേതുമാധവൻ നേരെ ബാൽക്കണിയിലേക്ക് നടന്നു... തന്റെ ഫോണെടുത്ത് സുഭദ്രയെ വിളിച്ചു... അവിടെ തന്നെ അറിയുന്ന ആരെങ്കിലും വന്നിരുന്നോ എന്നു ചോദിച്ചു... ഇല്ലെന്നായിരുന്നു സുഭദ്രയുടെ മറുപടി... അയാൾ ഫോൺ കട്ടുചെയ്ത് പടിയിൽ ഇരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം സുഭദ്രയുടെ വീട്ടിൽ.... "ആരാണമ്മേ വിളിച്ചത്...." ആര്യനന്ദ ചോദിച്ചു... "അച്ഛനായിരുന്നു... ഇന്നിവിടെ ആരെങ്കിലും വന്നിരുന്നോ എന്നു ചോദിച്ചു... ഇല്ലെന്ന് ഞാൻ പറഞ്ഞു... അച്ഛന് എന്തോ സംശയം വന്നിട്ടുണ്ട്... ചിലപ്പോൾ നിന്നെ സോപ്പിട്ട് കാര്യം മനസ്സിലാക്കാൻ നോക്കും...

ഒരു കാരണവശാലും മോളുടെ നാവിൽ നിന്ന് പുറത്തുവരരുത്... ആ പാവം കുട്ടിയെ വേധനിപ്പിക്കരുത്... അച്ഛന്റെ സ്നേഹം ഇനി എത്ര നാളുണ്ടെന്നറിയില്ല... ഏതു നിമിഷവും അദ്ദേഹത്തിന്റെ വരവ് ഇല്ലാതാകും... അതിനുമുമ്പ് നിന്നെ ആരെങ്കിലും കയ്യിൽ ഏൽപ്പിക്കണം... ഒരു രണ്ടാംകെട്ടുകാരനായാലും മതി.... " അമ്മ അതോർത്ത് വിഷമിക്കേണ്ട... എനിക്കിപ്പോൾ കല്യണമൊന്നും വേണ്ട... ഒന്നുകഴിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല... " "എന്നുപറഞ്ഞാലെങ്ങനെയാണ്... നിനക്കും ഒരു ജീവിതം വേണ്ടേ... " "ജീവിതം... ഇപ്പോഴുള്ള ജീവിതംതന്നെ ധാരാളമാണ്... അത് മടുക്കുമ്പോൾ അന്നേരമെന്ത് വേണമെന്ന് എനിക്കറിയാം... " അവൾ തിരിഞ്ഞ് അകത്തേക്ക് പോയി.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story