രുദ്രതാണ്ഡവം: ഭാഗം 3

rudhra thandavam

രചന: രാജേഷ് രാജു

ഹേമയുടെ മുഖവുമായിട്ടുള്ള സാമ്യമല്ല... അവളുടെ ചോരയാണിത്..... നമ്മുടെ മാളുട്ടിയാണിത്... അതു കേട്ടതും അംബികയുടെ കണ്ണുനിറഞ്ഞു... അവർ തീർത്ഥയുടെ അടുത്തേക്ക് ചെന്നു അവളെ കെട്ടിപ്പിടിച്ചു... എന്നാൽ ഇതെല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു വേണിയും കൂട്ടുകാരികളും മോളെ നിനക്ക് ഞങ്ങളെ ഓർമ്മയുണ്ടാവില്ല... നിന്റെ ചെറുപ്പത്തിലേ അവിടെ നിന്നു പോന്നതാണ് ഞങ്ങൾ... ന്റെ കൂട്ടുകാരിയായിരുന്നു നിന്റെ അമ്മ... എന്നെകാണാൻ ഇടക്കിടക്ക് അവൾ വരുമായിരുന്നു... അവിടെ വച്ചാണ്... അരവിന്ദൻ അവളെ കണ്ടതും ഇഷ്ടപ്പെട്ടതും..... എന്നാൽ ആ ബന്ധത്തിന് അവളുടെ വീട്ടുകാർ എതിരായിരുന്നു.... അവസാനം ഞങ്ങൾ അവരുടെ വിവാഹം നടത്തിക്കൊടുത്തു... അവളുടെ വീട്ടുകാരെ ഭയന്ന് സേലത്തുള്ള എന്റെ അമ്മാന്റെ മകളുടെയടുത്തേക്ക് അവരെ പറഞ്ഞയച്ചു..... അവിടെ അരവിന്ദനൊരു ജോലിയും ശെരിയാക്കിക്കൊടുത്തു... " അംബിക കണ്ണുതുടച്ചു.... എന്നാൽ അവരെ സഹായിച്ചതിന് അവളുടെ വീട്ടുകാർ ഞങ്ങളെ വെറുതെ വിട്ടില്ല...

അവരുടെ അവരുടെ കയ്യിൽനിന്ന് കുറച്ചു പണം പലിശയ്ക്കു വാങ്ങിച്ചിരുന്നു... അതും ഈടായിട്ട് വീടിന്റെ ആധാരം കൊടുത്തിട്ടാണ് വാങ്ങിച്ചത്.... അത് പെട്ടന്ന് മുതലും പലിശയും അടച്തു തീർക്കണമെന്ന് അവർ പറഞ്ഞു... ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു... അവസാനം ആ വീട് വിറ്റിട്ടാണ് ആ കടം വീട്ടിയത്... എന്നാൽ ഇതൊന്നും അരവിന്ദനേയും ഹേമയേയും അറിയിച്ചില്ല ഞങ്ങൾ... ഒരു ദിവസം ഞങ്ങളറിയുന്നത് അവർ ഒരു കാറാക്സിഡന്റിൽ മരിച്ചെന്ന വാർത്തയാണ്.. അന്നുനിനക്ക് ആറുവയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ..... അതു കഴിഞ്ഞ് ഞങ്ങൽ പുത്തൻപുരക്കലേക്ക് പോയിട്ടില്ല... നിന്റെ മുത്തശ്ശന്റേയും മത്തശ്ശിയുടേയും മുഖത്തു നോക്കാനുള്ള ത്രാണിയില്ലായിരുന്നു ഞങ്ങൾക്ക്... അപ്പോൾ അമ്മയും അച്ഛനും എപ്പോഴും പറയാറുള്ള മാളുട്ടിയാണോ ന്റെ തീർത്ഥ... വേണി തീർത്ഥയെ നോക്കി ചോദിച്ചു... അതെ... ഇവളെ നീ ചെമുപ്പത്തിൽ കണ്ടിട്ടുണ്ടാകില്ല... പക്ഷേ രുദ്രൻ കണ്ടിട്ടുണ്ട് ഇവളെ... ഒരുപാട് എടുത്തു നടന്നിട്ടുമുണ്ട്.. ചെറുപ്പത്തിൽ വെക്കേഷൻ സമയത്ത് അവൻ അവിടെയായിരുന്നു അധികവും... അവന് ഒരുപാടിഷ്ടമായിരുന്നു ഇവളെ... അംബിക അവളെ ഒരു കൈകൊണ്ട് കെട്ടിപ്പിടിച്ചു

"നീ പഴയ കാര്യങ്ങൾ പറഞ്ഞുനിൽക്കാതെ അവർക്ക് കഴിക്കാൻ ഭക്ഷണം വിളമ്പ്... " "സംസാരത്തിനിടയിൽ അതു മറന്നു... എല്ലാവരും കൈകഴുകിവന്നോളു ട്ടോ... " ഭക്ഷണം കഴിക്കുന്നതിനിടയിലാണ് രുദ്രൻ തിരിച്ചു വന്നത്... അവനെ കണ്ട് തീർത്ഥ എഴുന്നേറ്റു... "ഇരിക്ക്... ഭക്ഷണം കഴിക്കുമ്പോൾ ആരുവന്നാലും എണീക്കാൻ പറ്റില്ല... ഇതൊന്നും ആരും പറഞ്ഞുതന്നിട്ടില്ലേ... " രുദ്രൻ അതു പറഞ്ഞുകൊണ്ട് അകത്തേക്കു നടന്നു "മോനേ ഒന്നു നിന്നേ... " അംബികയുടെ വിളികേട്ട് അവൻ തിരിഞ്ഞു നോക്കി... മോനെ ഈ ഇരിക്കുന്നതാരാണെന്നറിയോ... അംബിക തീർത്ഥയുടെ മുടിയിൽ തഴുകികൊണ്ട് ചോദിച്ചു... അറിയാം... അതുണ്ടാവില്ല... ഇവളെ അറിയാൻ വഴിയുണ്ടാവില്ല... അറിയാം അമ്മേ... എനിക്ക് മാളുട്ടിയെ മറക്കാൻ പറ്റുമോ... ഒന്നുമില്ലെങ്കിലും ഇവളെ ഒരുപാട് എടുത്തുകൊണ്ട് നടന്നതല്ലേ... ഒരുപാട് ഭക്ഷണം വാരിയൂട്ടിയതല്ലേ.. അതുപറഞ്ഞ് അവൻ അകത്തേക്കു നടന്നു... രുദ്രൻ പറഞ്ഞതുകേട്ട് എല്ലാവരും അന്തംവിട്ടുനിന്നു... അംബിക പരമേശ്വരനെ നോക്കി.. അയാളും അവരെ നോക്കി ഭക്ഷണം കഴിഞ്ഞ് വേണി നേരെ പോയത് രുദ്രന്റെ അടുത്തേക്കായിരുന്നു... " ഏട്ടാ ഭക്ഷണം കഴിക്കാൻ വരുന്നില്ലേ... "

വരാം... അഭി വരട്ടെ... അവനെ കാത്തുനിൽക്കുകയാണ് ഞാൻ... "അഭിയേട്ടൻ വരുന്നുണ്ടോ.. അപ്പോൾ ഏട്ടൻ എന്റെ കൂട്ടുകാരികളെ വെറുതെ വിടില്ലല്ലേ... " "ഇല്ലാ... ഒന്നും കാണാതെ നിന്റെ പിറന്നാൾ ഇതുപോലെ ആഘോഷിക്കുമെന്ന് തോന്നുണ്ടോ... പിന്നെ വേറൊരു സസ്പൻസുകൂടിയുണ്ട്... അതിപ്പോൾ പറയില്ല... അവൻ പറയുന്നതുകേട്ട് വേണിയൊന്ന് ചിരിച്ചു... "ഏട്ടാ... ചെറുപ്പത്തിൽ കണ്ട തീർത്ഥയെ എങ്ങനെയാണ് ഏട്ടനിപ്പോൾ തിരിച്ചറിഞ്ഞത്... " അതിനുത്തരമായിട്ട് അവനൊന്ന് ചിരിച്ചതേയുള്ളൂ... മുറ്റത്ത് ഒരു കാർ വന്നുനിന്ന ശബ്ദം കേട്ടാണ് അവർ പുറത്തേക്കു വന്നത്... അഭി കാറിൽനിന്നിറങ്ങി... എന്നാൽ പുറകെയിറങ്ങിയ ആളെ കണ്ട് വേണി ഞെട്ടിത്തരിച്ചുനിന്നു... "നിവിൻ..." അവൾ രുദ്രനെ നോക്കി... അവൻ ചിരിച്ചുകൊണ്ട് വേണിയെ നോക്കി നിൽക്കുകയായിരുന്നു... അവൻ പിന്നെ അവരുടെ അടുത്തേക്കു നടന്നു... "ഹലോ അഭി.. ഇവിടേക്കുള്ള വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ... " രുദ്രൻ അവനോട് ചോദിച്ചു "കുറച്ചു ബുദ്ധിമുട്ടി... " അഭിഷേകം പറഞ്ഞു "എങ്ങനെ ബുദ്ധിമുട്ടായിരിക്കും.... ഈ വീട് വാങ്ങിയ അന്നുമുതൽ നിന്നെ ഇവിടേക്ക് വിളിക്കുന്നതല്ലേ.... ഇതുവരേയും സമയം കിട്ടിയിട്ടില്ലല്ലോ....

" അതു സത്യം..... പിന്നെ ഇതാണ് നീ പറഞ്ഞയാൾ... നിവിൻ... ഹലോ നിവിൻ... ഞാൻ രുദ്രദേവ്... നിങ്ങളെ വിളിച്ചുവരുത്തിയ കാര്യമെന്താണെന്ന് മനസ്സിലായിട്ടുണ്ടാവില്ല അല്ലേ.... കൂടുതലൊന്നും അറിയില്ല.. ഒരാളെ കാണാനാണെന്ന് ഇവൻ പറഞ്ഞു... അതു വഴിയേ പറയാം.. നിങ്ങൾ അകത്തേക്ക് കയറിയിരിക്കൂ.. രുദ്രൻ അവരേയുംകുട്ടി അകത്തേക്കു നടന്നു... വേണി അവർ വരുന്നതു കണ്ട് റൂമിലേക്കോടി.... അവിടെ തീർത്ഥയും ദേവികയും നന്ദനയുമെല്ലാം അംബികയോട് സംസാരിക്കുകയായിരുന്നു... "അമ്മേ... അവിടെ രുദ്രേട്ടന്റെ കൂട്ടുകാർ വന്നിട്ടുണ്ട്... " വേണി അംബികയോട് പറഞ്ഞു... അംബിക അവിടേക്ക് നടന്നു... അംബിക പോയപ്പോൾ വേണി ദീർഘനിശ്വാസമെടുത്തുകൊണ്ട് കട്ടിലിൽ ഇരുന്നു... "എല്ലാം കൈവിട്ടുപോയെടീ... " വേണി നെഞ്ചത്തു കൈവെച്ച് പറഞ്ഞു എന്താടീ... നിന്റെ മറ്റവൻ വേറെയേതെങ്കിലും പെണ്ണിനേയുംകൊണ്ട് ഒളിച്ചോടിയോ... ദേവികയാണ് അത് ചോദിച്ചത്.. അതാണെങ്കിൽ പ്രശ്നമില്ലായിരുന്നു... ഇത് അതല്ല പ്രശ്നം... അവൻ ഇവിടെ വന്നിട്ടുണ്ട് ഏട്ടൻ വിളിച്ചുവരുത്തിയതാണെന്ന് തോന്നുന്നു... " വേണി പറയുന്നതുകേട്ട് അവർ പരസ്പരം നോക്കി... "ഇവിടെ വരുകയോ... എന്തിന്...? അവൻ നിന്റെ ഏട്ടനെ അറിയുമോ...?

തീർത്ഥ ചോദിച്ചു "ഇല്ലെടീ... അവർ ആദ്യമായിട്ട് കാണുകയാണ്... പുറത്തു വച്ച് പരിചയപ്പെടുന്നത് ഞാൻ കണ്ടതാണ്... " അവൻ നിന്നെ കണ്ടോ...? "ഇല്ല... അവർ അകത്തേക്കു കയറുന്നതുകണ്ട് ഞാൻ പെട്ടന്ന് ഇവിടേക്ക് പോന്നതാണ്... പിന്നെ വേറൊരു കാര്യമുണ്ട്... അവനോടൊപ്പം മറ്റൊരാളും വന്നിട്ടുണ്ട്... " അവളത് പറഞ്ഞത് നന്ദനയുടെ മുഖത്ത് നോക്കിയായിരുന്നു... "അരാടീ കൂടെയുള്ളത്... അവന്റെ കൂടെയുണ്ടാവുന്ന ആ തല്ലുകൊള്ളിയാണോ... " അവനൊന്നുമല്ല... നമ്മുടെ ഈ ചക്കിക്കുട്ടിയുടെ പ്രിയതമൻ അഭിലാഷ് എന്ന അഭിയേട്ടൻ... എന്റെ ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട്... വേണി പറഞ്ഞതു കേട്ട് നന്ദന ഞെട്ടിഎഴുന്നേറ്റു... അപ്പോഴാണ് അംബിക അവിടേക്ക് വന്നത്... "നിങ്ങളെ നാലുപേരേയും രുദ്രൻ വിളിക്കുന്നുണ്ട്... നിങ്ങളവിടേക്ക് ചെല്ല്... ഞാൻ അവർക്ക് കുടിക്കാനെന്തെങ്ങിലും എടുക്കട്ടെ... " അതുപറഞ്ഞ് അംബിക അടുക്കളയിലേക്ക് നടന്നു.. അവർ നാലുപേരും പരസ്പരം നോക്കി മെല്ലെ ഹാളിലേക്ക് നടന്നു.... കോണിപ്പടിയിറങ്ങുമ്പോൾ വേണി ഹാളിലേക്കു നോക്കി... അഭിയും നിവിനും തങ്ങളുടെ എതിരായിട്ടായിരുന്നു ഇരിക്കുന്നത്... രുദ്രനവരെ കണ്ടു... "ഇതാണ് എന്റെ അനിയത്തി... " രുദ്രൻ പറഞ്ഞതുകേട്ട് അഭിയും നിവിനും തിരിഞ്ഞുനോക്കി..

പെട്ടന്നവർ ഇരുന്നിടത്തു നിന്ന് ഞെട്ടി എഴുന്നേറ്റു... നിവിൻ വേണിയെ കണ്ടിട്ടാണെങ്കിൽ അഭി നന്ദനയെ കണ്ടിട്ടാണ് ഞെട്ടിയത്... അവർ രുദ്രനെ നോക്കി... അവൻ ഒന്നുമറിയാത്തവനായി മുകളിലേക്ക് നോക്കിനിന്നു... പിന്നെ മെല്ലെ അവരുടെ അടുത്തേക്കു വന്നു... ഇപ്പോൾ മനസ്സിലായപ്പോൾ ഇവിടെ വരാൻ പറഞ്ഞതിന്റെ പൊരുൾ... കുറച്ചു ദിവസംമുമ്പ് കോളേജിന്റെ മുന്നിലുള്ള ബസ്റ്റോപ്പിൽവച്ച് നിങ്ങളെ ഞാൻ കണ്ടിരുന്നു... ആദ്യം ഞാൻ കരുതിയത് വെറുമൊരു ഫ്രണ്ട്ഷിപ്പ് മാത്രമാണെന്നാണ്... എന്നാൽ പലതവണ ഇതുപോലെ നിങ്ങളെ കണ്ടു... അവസാനം ഇവന്റെ സഹായം തേടി അപ്പോഴാണറിയുന്നത് ഇവൻ നിന്റെ അച്ഛൻപെങ്ങളുടെ മകനാണെന്ന്... പിന്നെ നീയും വേണിയും തമ്മിലുള്ള ചുറ്റിക്കളിയും... പിന്നെ നിന്നെയറിയാൻ ഞാൻ ശ്രമിച്ചു... അവിടെയെല്ലാം നീ വിജയിച്ചു... അതുപോലെ അഭിയുടെ കാര്യം.... " രുദ്രൻ അഭിയെ നോക്കി... നിന്റെ കാര്യം വേണിയിൽ നിന്നാണ് അറിഞ്ഞത്... എനിക്ക് നിങ്ങളോട് ഒരു കാര്യമേ പറയാനുള്ളൂ.... ഈ പ്രായത്തിലുള്ള ഒരു കുട്ടിക്കളിയായിട്ടാണ് ഇതു കാണുന്നതെങ്കിൽ ഇത് അവിടെവെച്ച് ഈ നിമിഷം നിർത്തിക്കോണം... അതല്ലാ മറിച്ച് ഇത് എന്നും നിലനിൽക്കുന്ന പ്രണയമാണെങ്കിൽ അതിനുള്ള സമയമാകുമ്പോൾ ഞാനുണ്ടാകും കൂടെ..."

വെറുതേ ഒരു നേരംപോക്കിനോ ചതിക്കാനോ വേണ്ടിയല്ല ഞാൻ വേണിയെ ഇഷ്ടപ്പെട്ടത്... എന്നും എന്നോടൊപ്പം ഉണ്ടാകണം എന്നു കരുതിയിട്ടു തന്നെയാണ്.... ഇവൾ കോളേജിൽ പോകുന്ന ബസ്സിൽവച്ചാണ് ആദ്യമായി ഇവളെ കണ്ടത്... അന്നേ എനിക്കവളെ ഇഷ്ടപ്പെട്ടു... ഞാനത് അവളോട് തുറന്നു പറഞ്ഞു... എന്നാൽ അവളുടെ പ്രതികരണം മറിച്ചായിരുന്നു... എന്നിട്ടും ഞാനവളെ ഇഷ്ടപ്പെട്ടു... പലപ്പോഴായി അവളോട് പറയുകയും ചെയ്തു... അവസാനം അവളും എന്നെ ഇഷ്ടപ്പെടാൻ തുടങ്ങി... ഈ കാര്യമെല്ലാം എന്റെ വീട്ടുകാർക്കും അറിയാം... ഒരിക്കൽ ഇവളെ കണ്ടിട്ടുമുണ്ട്.. പിന്നെ എനിക്കൊരു ജോലിയായിട്ട് വിവാഹത്തെപ്പറ്റി ചിന്തിക്കാംഎന്നവർ പറഞ്ഞു... നിവിൻ അതു പറയുമ്പോൾ വേണിയെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു... അവൾ തലതാഴ്ത്തി നിൽക്കുകയായിരുന്നു... അങ്ങനെയാണെങ്കിൽ നമുക്കു നോക്കാം... പക്ഷേ ഈ പുറമേയുള്ള ചുറ്റിക്കളിയൊന്നും ഇനി വേണ്ട... നിങ്ങൾ തമ്മിൽ തീരെ കാണരുതെന്നല്ല പറയുന്നത്... അതിന് കുറിച്ചൊരു ലിമിറ്റ് വേണമെന്നാണ്... എന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ നാണം കെടുന്നത്... ഇനി എന്റെ ചങ്ങാതിയുടെ നിലപാടെന്താണ്... ഇതുപോലെത്തന്നെയാണോ... ?" രുദ്രൻ അഭിയെനോക്കി ചോദിച്ചു "അതെ... "

"നിന്റെ അമ്മ സമ്മതിക്കുമോ...? " "അമ്മക്കും എല്ലാം അറിയാം.. " "അപ്പോൾ കുട്ടിയുടെ കാര്യമോ... നിന്റെ വീട്ടുകാർ സമ്മതിക്കുമോ...?" രുദ്രൻ നന്ദനയോട് ചോദിച്ചു "അമ്മക്കറിയാം... അച്ഛനറിയുമോ എന്നറിയില്ല... ഇതുവരെ എന്നോട് ഇതിനെപ്പറ്റി ചോദിച്ചിട്ടില്ല... " "അതുശെരി... അപ്പോൾ എല്ലാരുമറിഞ്ഞുകൊണ്ടുള്ള കളിയാണല്ലേ.. ഇതൊന്നുമറിയാത്ത ഞങ്ങൾ പൊട്ടന്മാർ.... ആ നടക്കട്ടെ... " ഇതെല്ലാം കേട്ട് അവിടെയിരുന്നിരുന്ന പരമേശ്വരൻ ഉറക്കെ ചിരിച്ചു... ഏറെക്കുറേ നിന്റെ കാര്യവും ഇങ്ങനെയൊക്കെയല്ലേ... അവിടെ പൊട്ടന്മാരായത് ഞങ്ങളും... പരമേശ്വരൻ പറഞ്ഞത് കേട്ട് അവൻ ഒന്നും മനസ്സില്ലാതെ അയാളെ നോക്കി... അച്ഛൻ എന്താണുദ്ദേശിക്കുന്നത്... അതെല്ലാം പിന്നെപറയാം... ആദ്യം വെള്ളം കുടിക്കൂ... ഞാൻ ഭക്ഷണമെടുത്തുവക്കാം... അവിടേക്കുവന്ന അംബിക പറഞ്ഞു...

അവർ എല്ലാവർക്കും വെള്ളം കൊടുത്തു... അഭി... നിനക്ക് ഞാനൊരാളെ പരിചയപ്പെടുത്തിത്തരാം...ആരാണെന്ന് നീ പറയണം... രുദ്രൻ അവന്റെയടുത്തേക്ക് നീങ്ങിയിരുന്ന് ചെവിയിൽ പറഞ്ഞു.... "ആ നിൽക്കുന്ന കുട്ടിയെ നിനക്ക് മനസ്സിലായോ..." രുദ്രൻ തീർത്ഥയെ നോക്കി ചോദിച്ചു.... അഭി തിരിഞ്ഞ് അവളെ നോക്കി പിന്നെ രുദ്രനെ നോക്കി.... നന്ദനയുടേയും വേണിയുടേയുംകൂടെ കണ്ടിട്ടുണ്ട്.... "അതല്ലാതെ അറിയുമോ ആരാണെന്ന്.... ഒന്നുകൂടി ഓർത്തു നോക്ക്.." അവൻ വീണ്ടും അവളെ നോക്കി പിന്നെയെന്തോ ആലോചിച്ചു... ഉടനെ ചിരിച്ചുകൊണ്ട് രുദ്രനെ നോക്കി... "തീർത്ഥ...?" അവൻ പതുക്കെ അവനോട് ചോദിച്ചു... അതെയെന്ന് അവൻ തലയാട്ടി... അഭി വീണ്ടും അവളെനോക്കി... എന്നാൽ ഇതെല്ലാം തീർത്ഥ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... തന്നെ പറ്റി എന്തോ മോശമായി പറയുകയാണെന്നവൾ കരുതി... അവൾക്കു ദേഷ്യംവന്നു.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story