രുദ്രതാണ്ഡവം: ഭാഗം 30

rudhra thandavam

രചന: രാജേഷ് രാജു

"ഞാനതിനെ പറ്റി ഒരുപാട് അവനോട് പറഞ്ഞതാണ്... കേൾക്കണ്ടെ അവൻ.... അച്ഛനോടുള്ള ദേഷ്യവും വാശിയും തീർക്കുകയാണ്... ഒരു വിവാഹം കഴിഞ്ഞാൽ എല്ലാം ശരിയാകുമായിരിക്കും.... അവനതിനൊന്ന് സമ്മതിച്ചാൽ മതിയായിരുന്നു.... " "അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരുമുറിവാണ് ആ പെൺകുട്ടിയുടെ മരണം... അതിൽനിന്നും അവനിനിയും മോചിതനായിട്ടില്ല... എനിക്കിപ്പോൾ അവനെപ്പോലെ സംശയമുണ്ട്... അയാളാണോ ആ മരണത്തിനു പിന്നിലെന്നകാര്യം.... അയാളുദ്ദേശിച്ച കാര്യം നടന്നിട്ടില്ലെങ്കിൽ എന്തുചെയ്യാലും അയാൾ മടിക്കില്ല.... " പറയാൻ പറ്റില്ല... ഹേമയുടെ കാര്യം നോക്കുമ്പോൾ ഇതും അങ്ങനെയാകാനേ സാധ്യതയുള്ളൂ... " എന്നാൽ പിന്നെ അയാളുടെ കാര്യത്തിലൊരു തീരുമാനമാകും... അങ്ങനെയാണെന്നറിഞ്ഞാൽ വിശാൽ അയാളെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ... " "അതാണ് എനിക്കുംപേടി അവനെന്തെങ്കിലും അവിവേകം കാട്ടി അവന്റെ ജീവിതം നഷ്ടപ്പെടുത്തുമോ.... ആകെ ഒന്നേയുള്ളൂ...

അവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല...." "എന്തിനാണ് ഏടത്തി വേണ്ടാത്ത കാര്യങ്ങൾ ആലോചിക്കുന്നത്... അങ്ങനെയൊന്നും ആർക്കും അവനെ ഒന്നും ചെയ്യാൻ പറ്റില്ല... അവന്റെ കൂടെയുള്ളത് രുദ്രനാണ്.... സാക്ഷാൽ പരമശിവൻ... അവനുള്ളോടുത്തോളം കാലം വിശാലിനെ പറ്റി ഒന്നും പേടിക്കേണ്ട.... ഈ രുദ്രനെക്കുറിച്ച് എല്ലാം ഞാൻ അന്വേഷിച്ചതാണ്... ഹിമവാനെപ്പോലെ പരാജയം എന്തെന്നറിയാത്തവൻ... സത്യത്തിന്റെ കൂടെ നിൽക്കുന്നവൻ... ഒരാളെ സ്നേഹിച്ചാൽ അയാൾക്കുവേണ്ടി എന്തും ചെയ്യുന്നവൻ... അതുകൊണ്ട് വിശാലിനെകുറിച്ചോർത്ത് ഏടത്തി പേടിക്കേണ്ട... അവന്റെ ശരീരത്തിൽ ഒരുപോറലുപോലും ഏൽക്കാൻ രുദ്രനനുവദിക്കില്ല.... " "അത്രക്ക് വലിയനാണോ ഈ രുദ്രനെന്നു പറയുന്നവൻ.... " എല്ലാം കേട്ടു നിന്നു സുമിത്ര ചോദിച്ചു.... "അതു ചോദിക്കാനുണ്ടോ.... പേരുകേട്ട പാലേരി ഗുരുക്കളിൽനിന്ന് എല്ലാവിധ അഭ്യാസവും അടവും പടിച്ചവനാണ് അവൻ.... അയാളുടെ ഏറ്റവും പ്രിയങ്കരനായ ശിഷ്യനാണ് ഈ രുദ്രൻ...

മറ്റുള്ളവർക്കുപോലും പഠിപ്പിച്ചുകൊടുക്കാത്ത അടവുകൾ പലതും പാലേരി ഗുരുക്കൾ അവന് പറഞ്ഞു കൊടുത്തിട്ടുണ്ട്... എന്നാൽ ഇതുവരേയും അവനത് ദുരുപയോഗം ചെയ്തിട്ടില്ല.... ഇനിയത് ഉണ്ടാകുമെന്നും കരുതേണ്ട... " ഹരിഗോവന്ദനതും പറഞ്ഞ് അകത്തേക്ക് നടന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️ "അംബികേ നിന്റെ പിണക്കം ഇതുവരെ തീർന്നില്ലേ...." ചായ കൊടുത്ത് ഒന്നും മിണ്ടാതെ പോകുന്ന അംബികയെ കണ്ട് പരമേശ്വരൻ ചോദിച്ചു... അവരൊന്നും മിണ്ടിയില്ല... "എന്താടോ ഇത് കൊച്ചുകുട്ടികളെപ്പോലെ... കുട്ടികളായാലും കുറച്ചുസമയം കഴിഞ്ഞാൽ പിണക്കമെല്ലാം മാറി അടുത്തുകൂടും... ഇത് അതിലും വലുതാണല്ലോ... " "എനിക്കാരോടും പിണക്കവും പരിഭവവുമൊന്നുമില്ല... " അംബിക പതുക്കെ പറഞ്ഞു.... "എന്നിട്ടെട്ടാ നിന്റെ മുഖം കടന്നൽ കുത്തിയതുപോലെ... ഈ ഗൌരവം നിന്റെ മുഖത്തിനു ചേർന്നതല്ല... എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന നിന്റെ മുഖമാണ് എനിക്കു കാണേണ്ടത്... നീയൊന്ന് ചിരിച്ചേ ഞാനൊന്ന് കാണട്ടെ..." പരമേശ്വരൻ അവരുടെ താടി പിടിച്ച് ഉയർത്തി...

പിന്നെ പതുക്കെ അവരുടെ നെറ്റിയിലൊന്ന് ചുംബിച്ചു... "ഒന്നു മാറിനിന്നേ.... വയസായി എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല.... അതെങ്ങനെയാണ്.... ഏതു സമയവും പൊരുത്തിനുവച്ച കോഴിയെപ്പോലെ ഇവിടെ ഒറ്റയിരുപ്പല്ലേ... എടി ആർക്കാടീ വയസ്സായത്.... തലയിൽ കുറച്ചു മുടികൾക്ക് നര വന്നെന്നേയുള്ളൂ... ഈ മുടിയൊന്ന് കറുപ്പിച്ചാലുണ്ടല്ലോ... ഇപ്പോഴും ഇരുപത്തഞ്ചേ തോന്നിക്കൂ... " "പിന്നേ... കണ്ടാലും പറയും... എത്ര നിലാവുദിച്ചാലും രാത്രി രാത്രിതന്നെയാണ്... അല്ലാതെ പകലായി മാറില്ല... കുട്ടികളുടെ വിവാഹംവരെ ഉറപ്പിപ്പിച്ചു.... എന്നിട്ടും സ്വന്തം പ്രായത്തെക്കുറിച്ച് ഒരു ബോധവുമില്ല... " "അതുശരി.... അപ്പോൾ നീയെന്നെ ഒരു വയസാനാക്കിയേ അടങ്ങൂ അല്ലേ.... കാണിച്ചുതരാമെടി എന്റെ ചുറുചുറുക്ക്.... " "വേണ്ടേ... ഒരുപാട് അനുഭവിച്ചതാണ്... ഇനിയതിനുളള ത്രാണിയല്ല... " "അങ്ങനെ വഴിക്കു വാ.... എന്നാലും നീയെന്നെ വയസനാക്കീലേ.... എന്റെ മക്കൾ കേട്ടാലുണ്ടല്ലോ... നിന്നെ പുകക്കും അവർ.... " "അല്ലെങ്കിലും നിങ്ങൾ അച്ഛനും മക്കളും ഒറ്റക്കെട്ടാണ്...

എപ്പോഴും പുറത്തു തന്നെയാണ് ഞാൻ.... " ആ... അതിനും വേണമൊരു ഭാഗ്യം.... എത്രനാൾ ഉണ്ടാകുമെന്നറിയില്ല... അന്ന് ഡോക്ടർ പറഞ്ഞത് ഓർമ്മയില്ലേ... മനസ്സിൽ വേദന തട്ടുന്ന ഒരു കാര്യവും ആലോചിക്കരുതെന്ന്... എന്നാൽ എപ്പോഴും അതുതന്നെയല്ലേ മനസ്സിൽ വരുന്നത്.... അതെല്ലാം മറക്കുന്നത് ഇതുപോലെ കിട്ടുന്ന ചില സന്ദർഭങ്ങളാണ്.... എല്ലാം ദൈവത്തിന്റെയടുത്താണ്... എനിക്കെന്തെങ്കിലും വരുന്നതിനുമുമ്പ് എന്റെ കുട്ടികളുടെ വിഹാഹമൊന്ന് കാണണം എന്നുണ്ട്... ഒരു തടസവും കൂടാതെ അതങ്ങ് നടന്നാൽ മതിയായിരുന്നു.... " നിങ്ങളെന്തിനാണ് വേണ്ടാത്തത് ആലോചിക്കുന്നത്... അങ്ങനെയൊന്നും നടക്കില്ല.... എന്റെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടെങ്കിൽ എല്ലാം നടക്കും.... നിങ്ങൾ സമാധാനമായി നിൽക്ക്... " അതു പറഞ്ഞ് അംബിക അടുക്കളയിലേക്ക് നടന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️ ഷാനവാസിന്റെ ബോസിനേയും പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു.. രുദ്രനും ദ്രുവനും വിശാലും ആദിയുമെല്ലാം.... പെട്ടന്നാണ് പുറത്തു കാർ വന്നു നിന്നത്...

കാറിന്റെ ശബ്ദം കേട്ടതും എല്ലാവരും മാറിനിന്നു... ഷാനവാസിനെ തന്നെ പിടിച്ചിരുത്തിയ കസേരയിൽ ഇരുത്തിയിരുന്നു രുദ്രൻ... ആകെ അവശനായിരുന്നു ഷാനവാസ്.... കാറിൽ നിന്നിറങ്ങിയ ആൾ ഗോഡൌണിനുള്ളിലേക്ക് കയറി... അയാളെ കണ്ടതും തങ്ങൾ പ്രതീക്ഷിച്ച ആളാണന്നറിഞ്ഞിട്ടും എല്ലാവരുമൊന്ന് ഞെട്ടി... രുദ്രൻ വിശാലിനെ നോക്കി... അവൻ ദേഷ്യത്തോടെ പല്ലുകടിക്കുന്നത് അവൻ കണ്ടു... സേതുമാധവൻ ഷാനവാസ് ഇരിക്കുന്ന ഭാഗത്തേക്ക് വന്നു.... പുറംതിരിഞ്ഞിരുക്കുന്ന ഷാനവാസിനെ കണ്ട് അയാൾ അവന്റെയടുത്തേക്ക് ചെന്നു.... എവിടെ ഷാനവാസേ അവൻ.... ഞാൻ വരുന്നതു മുന്നേ നീയവനെ തീർത്തു കഴിഞ്ഞോ... എന്തായാലും വേണ്ടില്ല... നാലുവർഷം മുന്നേ തുടങ്ങി അവനോടുള്ള പക അവസാനം തീർന്നല്ലോ... എവിടെയാണ് ആ നായിന്റെമോനുടെ ശവം... ജീവനില്ലാത്ത കിടക്കുന്ന അവന്റെ മൂഖത്തേക്കൊന്ന് കാർക്കിച്ച് തുപ്പണം.... " എന്നാൽ ഷാനവാസിന്റെ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല... സേതുമാധവൻ അവന്റെ മുന്നിലേക്ക് വന്നു നിന്ന് അവനെയൊന്ന് നോക്കി...

അവന്റെ രൂപംകണ്ട് അയാൾ ഞെട്ടി.... നീരുവന്ന് വീർത്ത മുഖവും വായിൽനിന്നുവരുന്ന രക്തവുമെല്ലാം കൂടുതൽ അയാളെ ഞെട്ടിച്ചു.... അയാൾ ചുറ്റും നോക്കി.. പെട്ടന്ന് രുദ്രൻ അയാൾക്ക് മുന്നിലെത്തി... അയാൾ അവനെ സൂക്ഷിച്ചു നോക്കി... "നീ... നീ വിശാലിന്റെ കൂട്ടുകാരനല്ലേ... നീയെന്താണിവിടെ... " അയാൾ ചോദിച്ചു "ഇതുനല്ല കൂത്ത്... എന്നെ കാണാനല്ലേ നിങ്ങൾ പണിപെട്ട് ഇവിടെയെത്തിയത്... " ഓഹോ അപ്പോൾ എന്റെ കൺമുന്നിലുണ്ടായിരുന്ന നീയാണല്ലേ ആ രുദ്രൻ.... അപ്പോൾ എല്ലാം നിന്റെ തന്ത്രമാണല്ലേ.... എന്റെ മകനെ എന്നിൽനിന്ന് അകറ്റിയതും നീയാകും... " അതിന് എന്റെ ആവശ്യമുണ്ടോ... അല്ലാതെതന്നെ അവനറിയുന്നതല്ലേ നിങ്ങളെ.... സ്വന്തമായിട്ട് ഒരു ഭാര്യയും മകനുമുണ്ടായിട്ടും മറ്റൊരു പെണ്ണിന്റെയടുത്തേക്ക് സുഖംതേടിപ്പോയ നിങ്ങളെ അവനെങ്ങനെ കാണണം..." ഓഹോ... ഇത് നീയാണല്ലേ അവനോടും എന്റെ ഭാര്യയോടും പറഞ്ഞത്... എനിക്ക് കോടികൾ നഷ്ടമുണ്ടാക്കിയാണ് നീയും നിന്റെ മറ്റൊരു കൂട്ടുകാരനും എനിക്കെതിരെ വന്നത്... അന്ന് നിന്റെ കൂട്ടുകാരനും അവന്റെ കുടുംബത്തിനും ഒരിക്കലും മനസ്സിൽ വിചാരിക്കാത്ത സമ്മാനം കൊടുത്ത് പറഞ്ഞുവിട്ടു... പക്ഷേ നീ ഞങ്ങളുടെ കയ്യിൽനിന്ന് വഴുതിപ്പോയി...

അതിനിടക്ക് ഷാനവാസിനെ നീ അകത്താക്കിച്ചു.... അവിടേയും നീ ജയിച്ചു.... എന്നാൽ നിന്റെ വീട്ടിൽവന്ന് എനിക്ക് നിന്നേയും നിന്റെ കുടുംബത്തേയും തീർക്കാൻ അറിയാഞ്ഞിട്ടല്ല... പക്ഷേ ഷാനവാസ് പുറത്തില്ലാതെ ഞാനതു ചെയ്താൽ അത് പിന്നിൽനിന്നുകളിക്കുന്ന എന്റെ നേരെ വരുവരുമെന്ന് കരുതിയിട്ടാണ് ഇവൻ ഇറങ്ങുന്നതുവരെ കാത്തുനിന്നത്... പക്ഷേ അവിടേയും വിജയം നിനക്കായിരുന്നു... എന്നാൽ ഇന്നു നീ എല്ലാം അറിഞ്ഞുവന്നിരിക്കുകയാണ്... ഇനി ഇവിടെനിന്ന് പുറത്തേക്ക് നീയിറങ്ങില്ല.... " ഇവിടെവരെ വന്നുകയറി ഇത്രയും ചെയ്യുമെങ്കിൽ വന്നതുപോലെ തിരിച്ചുപോവാനും എനിക്കറിയാം... " "അത്മവിശ്വാസം കൊള്ളാം... പക്ഷേ അതിനുളള ആയുസ്സ് മോനില്ലാതെ പോയല്ലോ... " സേതുമാധവൻ അരയിൽനിന്നും തോക്കെടുത്ത് അവനുനേരെ നീട്ടി... പെട്ടന്നൊരു വെടിശബ്ദം കേട്ടു... സേതുമാധവന്റെ കയ്യിൽ നിന്നും തോക്ക് തെറിച്ചു പോയി അയാൾ തിരിഞ്ഞനോക്കിയപ്പോൾ ദ്രുവൻ അയാളുടെ നേരെ വരുന്നതു കണ്ടു....

ഓഹോ അപ്പോൾ നീയൊറ്റക്കല്ല വന്നല്ലേ... എന്തുചെയ്യാനാണ്... രണ്ടിനും ഒന്നിച്ചു തീരാനാണ് യോഗം... " പെട്ടെന്നായിരുന്നു രുദ്രന്റേയും ദ്രുവന്റേയും കഴുത്തിൽ കത്തികൾ അമർന്നത്... അവരൊന്ന് ഭയന്നു... ഒന്നനങ്ങിയാൽ എല്ലാം തീരുമെന്ന് അവർക്ക് മനസ്സായി... "എന്തുകരുതി പുല്ലന്മാരെ... ഒന്നും കാണാതെ ഞാൻ വരുമെന്നോ.... നീയൊറ്റക്കല്ല ഇവിടെ വന്നുകയറി എന്നുപറഞ്ഞപ്പോൾ എനിക്കറിയാമായിരുന്നു നിന്റെ പുറകെ മറ്റാരോ ഉണ്ടെന്ന്... എന്നാൽ നിങ്ങളെ ഇത്ര ഒതുക്കത്തിൽ കിട്ടുമെന്ന് കരുതിയില്ല... ഏതായാലും രണ്ടിനും എന്റെ വക നല്ലൊരു ആശംസകൾ നേരുന്നു...

വിധിയുണ്ടെങ്കിൽ ഏതെങ്കിലും കാലത്ത് പരലോകത്തുവച്ച് കണ്ടുമുട്ടാം... ശിവ അവരെയങ്ങ് തീരത്തേക്ക്.... ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു.... നിന്റെ കൂട്ടുകാരൻ അതായത് എന്റെ മകൻ വിശാൽ ഇഷ്ടപ്പെട്ടിരുന്ന ഒരു പെണ്ണുണ്ടായിരുന്നല്ലോ... അവളെ തീർത്തത് ഞാൻതന്നെയാണ്... ഒരുഗതിയും പരഗതിയുമില്ലാത്ത അവളെ എന്റെ മോൻ കെട്ടിയാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം.... കൂടെ മറ്റൊരു ചെറുപ്പക്കാരും പോയി... അതവന്റെ വിധി.... ഇനിയെന്റെ രീതിക്കനുസരിച്ച് അവൻ വന്നില്ലെങ്കിൽ അധികം താമസിക്കാതെ അവനേയും അവിടെ യെത്തിക്കാം... എന്നാൽപ്പിന്നെ അങ്ങനെയാകട്ടെ...... " അയാൾതിരിഞ്ഞുനടന്നതും... രണ്ടുപേരുടെ അലർച്ചയാണ് അവിടെ കേട്ടത്.................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story