രുദ്രതാണ്ഡവം: ഭാഗം 31

rudhra thandavam

രചന: രാജേഷ് രാജു

"എന്തുകരുതി പുല്ലന്മാരെ... ഒന്നും കാണാതെ ഞാൻ വരുമെന്നോ.... നീയൊറ്റക്കാണ് ഇവിടെ വന്നുകയറി എന്നുപറഞ്ഞപ്പോൾ എനിക്കറിയാമായിരുന്നു നിന്റെ പുറകെ മറ്റാരോ ഉണ്ടെന്ന്... എന്നാൽ നിങ്ങളെ ഇത്ര ഒരുക്കത്തിലാണ് കിട്ടുമെന്ന് കരുതിയില്ല... ഏതായാലും രണ്ടിനും എന്റെ വക നല്ലൊരു ആശംസകൾ നേരുന്നു... വിധിയുണ്ടെങ്കിൽ ഏതെങ്കിലും കാലത്ത് പരലോകത്തുവച്ച് കണ്ടുമുട്ടാം... ശിവാ.... അവരെയങ്ങ് തീരത്തേക്ക്.... ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു.... നിന്റെ കൂട്ടുകാരൻ അതായത് എന്റെ മകൻ വിശാൽ ഇഷ്ടപ്പെട്ടിരുന്ന ഒരു പെണ്ണുണ്ടായിരുന്നല്ലോ... അവളെ തീർത്തത് ഞാൻതന്നെയാണ്... ഒരുഗതിയും പരഗതിയുമില്ലാത്ത അവളെ എന്റെ മോൻ കെട്ടിയാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം.... കൂടെ മറ്റൊരു ചെറുപ്പക്കാരും പോയി... അതവന്റെ വിധി.... ഇനിയെന്റെ രീതിക്കനുസരിച്ച് അവൻ വന്നില്ലെങ്കിൽ അധികം താമസിക്കാതെ അവനേയും അവിടെ നിന്റെയടുത്തെത്തിക്കാം... എന്നാൽപ്പിന്നെ അങ്ങനെയാകട്ടെ...... " അയാൾതിരിഞ്ഞുനടന്നതും... രണ്ടുപേരുടെ അലർച്ചയാണ് കേട്ടത് സേതുമാധവൻ തിരിഞ്ഞുനോക്കി... അവിടെ നടന്ന കാഴ്ചകണ്ട് അയാൾ ഞെട്ടിത്തരിച്ചു നിന്നു...

രക്തത്തിൽകുളിച്ച് തല പൊത്തിപ്പിടിച്ചുനിൽക്കുന്നു തന്റെ കൂടെ വന്നവർ... താഴെ പൊട്ടിചിതറികിടക്കുന്ന കുപ്പിച്ചില്ലുകൾ... അയാൾ തെറിച്ചുപോയ തോക്കെടുത്ത് ചുറ്റുമൊന്ന് നോക്കി... പെട്ടന്ന് ഒരു കുപ്പി തന്റെ കയ്യിൽ വന്നു പതിച്ചതും തോക്ക് തെറിച്ചുപോയതും അയാളറിഞ്ഞു... അയാൾ വേദനകൊണ്ട് കൈ കുടഞ്ഞു വീണ്ടും അവിടെയെല്ലാം നോക്കി.... ആ നിമിഷം വിശാലും ആദിയും അവിടേക്ക് വന്നു... വിശാലിനെ കണ്ട് അയാൾ ഞെട്ടി... അപ്പോൾ താൻ രുദ്രനോട് പറഞ്ഞതു മുഴുവൻ ഇവൻ കേട്ടിരിക്കുന്നു.... പെട്ടന്നയാൾ നിലത്തുവീണ തോക്ക് കൈക്കലാക്കി വിശാലിന്റെ നേരെ നീട്ടി.... "അപ്പോൾ എല്ലാരും കൂടി അറിഞ്ഞു കൊണ്ടുള്ള കളിയായിരുന്നല്ലേ... ഇതുവരെ എന്റെ കൈകൊണ്ട് ആരും തീർന്നിട്ടില്ല... എതിരുനിന്നവരെ കൊല്ലിച്ചിട്ടേയുള്ളൂ... ആദ്യമായി എനിക്കത് ചെയ്യേണ്ടിവന്നു.... അതും എന്റെ ചോരയിൽ ഉണ്ടായ നിന്നിലൂടെ തന്നെയാവട്ടെ...." അയാളുടെ വിരലുകൾ കാഞ്ചിയിലമർന്നു... പെട്ടന്ന് രുദ്രൻ അടുത്തുനിന്നു ഷാനവാസിനെ വിിശാലിനുനേരെ തള്ളി.... സേതുമാധവന്റെ തേക്കിൽനിന്നുതിർത്ത ഉണ്ടകൾ ഷാനവാസിന്റെ പുറത്ത് തുളച്ചു കയറി... ആ നിമിഷം ദ്രുവൻ കാലുയർത്തി അയാളെ ചവിട്ടുത്തെറിപ്പിച്ചു....

പിന്നെ തന്റെ സർവീസ് റിവോൾവർ അയാൾക്കു നേരെ ചൂണ്ടി... "വിശാലേ എത്രയും പെട്ടന്ന് ഇവനെ ഹോസ്പിറ്റലിലെത്തിക്കണം... " നിലത്തുവീണ് പിടയുന്ന ഷാനവാസിനെ നോക്കി രുദ്രൻ പറഞ്ഞു... വേണ്ട.... അവനവിടെ കിടക്കട്ടെ... ഇവനൊന്നും ഇനി ഈ ഭൂമിയിൽ ആവിശ്യമില്ല... മാത്രമല്ല ഇയാളെ കുടുക്കാൻ ഇവന്റെ മരണം അനിവാര്യമാണ്... ദ്രുവൻ പറഞ്ഞു "ദ്രുവാ... എത്രയായാലും ഇതൊരു മനുഷ്യജീവനല്ലേ... അത് കണ്ടില്ലെന്ന് നടിക്കാൻ നമുക്ക് പറ്റുമോ... ഇയാളുടെ ജീവൻ പോയാൽ അതിന്റെ ഉത്തരവാദികൾ നമ്മളുംകൂടിയല്ലേ.... " ഒരിക്കലുമല്ല.... ഇത് അവൻ ചോദിച്ചു വാങ്ങിയ മരണമാണ്.... പിന്നെ കോടതിയിൽ പറയേണ്ട കാര്യം... ഷാനവാസ് വിളിച്ചുവരുത്തി ഇയാളെ ഇല്ലാതാക്കാനായിരുന്നു പ്ലാൻ .... കൂടെ നിന്നുകൊണ്ട് ചതിച്ചപ്പോൾ ഇയാൾക്ക് ഇവനെ കൊല്ലുകയല്ലാതെ മറ്റുവഴിയൊന്നുമില്ലായിരുന്നു.... എഫ് ഐആറിൽ എഴുതിപ്പിടിപ്പിക്കേണ്ടത് ഇതൊക്കെ തന്നെ.... ഇതുമൂലം നിങ്ങൾക്ക് ഒന്നും വരില്ല... ഈയൊരു ഉറപ്പ് ഞാൻ തരുന്നു.... " അപ്പോഴേക്കും ഷാനവാസിന്റെ ശ്വാസം നിലച്ചിരുന്നു... ദ്രുവൻ തന്റെ കീശയിൽ നിന്ന് കർച്ചീഫെടുത്ത് അയാളുടെ കയ്യിൽനിന്ന് തോക്ക് വാങ്ങിച്ചു.... പിന്നെ ഫോണെടുത്ത് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞു....

ഈ നിമിഷം വിശാൽ അയാളുടെ അടുത്തേക്കു വന്നു... ഇത്രയും കാലം അച്ഛനെന്നു വിളിച്ചു പോയല്ലോ നിങ്ങളെ... ഇത്രയും വലിയ ദുഷ്ടനാണെന്നറിയില്ലായിരുന്നു... നിങ്ങൾക്ക് മരണശിക്ഷയല്ല തരേണ്ടത്... എന്റെ അമ്മയുടേയും നിങ്ങൾ ഒരിക്കൽ ചതിച്ച ആ പാവം സുഭദ്രാമ്മയുടേയും കണ്ണുനീരിന് അനുഭവിക്കും നിങ്ങൾ അല്ലെങ്കിൽ അനിഭവിപ്പിക്കും ഞാൻ... നിങ്ങൾ നരകിച്ച് ചാവുന്നത് കാണണം എനിക്ക്... എന്നാലെ നിങ്ങൾ കൊന്നു തള്ളിയ എന്റെ ദേവികയുടേയും അപ്പച്ചിയുടേയും ആത്മാവിന് മോക്ഷം കിട്ടൂ.... പിന്നെ ഒന്നുകൂടി നിങ്ങളറിയണം.... നിങ്ങൾ ഇതുവരെ സ്വന്തമാക്കാൻ കൊതിച്ച അപ്പച്ചിടെ സ്വത്തുണ്ടല്ലോ... അത് കിട്ടേണ്ടവർക്കുതന്നെ കിട്ടും... അതുപോലെ നിങ്ങൾ ആ പാവം സുഭദ്രാമ്മക്ക് അവരുടെ പേരിൽ എഴുതികൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച അടിവാരത്തുളള ആ ബംഗ്ലാവും സ്ഥലവുമുണ്ടല്ലോ അത് അവർക്കു തന്നെ കിട്ടും... " "മതി വിശാലെ... ഇയാളോട് സംസാരിച്ച് എന്തിനാണ് സ്വയം നാറുന്നത്... കുറച്ചെങ്കിലും മനുഷ്യപറ്റുള്ളവരോട് സംസാരിച്ചിട്ടേ കാര്യമുള്ളൂ...

അതെങ്ങനെയാണ്... സ്വന്തം തള്ളയും തന്തയും ആരെന്നറിയാതെ വളർന്നതല്ലേ... അവരെല്ലാം എത്രക്കാരായിരുന്നെന്ന് ആർക്കറിയാം... ഒരു കാര്യം ഞാൻ പറയാം ഇയാൾക്ക് ജീവിതകാലം മുഴുവൻ അകത്തുകിടക്കാനുള്ള വക ഏതായാലും ഇപ്പോളുണ്ട്.... തൂക്കുമരം വരെ കിട്ടാനുള്ള ചാൻസുണ്ട്...." രുദ്രൻ പറഞ്ഞു.... കുറച്ചു കഴിഞ്ഞപ്പോൾ പുറത്തൊരു പോലീസ് വാഹനം വന്നുനിന്നു.. കൂടെ ഒരു ആംബുലൻസും പോലീസ് വാഹനത്തിൽനിന്ന് കുറച്ചുപോലീസുകാർ ഇറങ്ങി... അവർ ഗോഡൌണിനുള്ളിലേക്ക് വന്നു... "അപ്പോൾ എല്ലാവരുടേയും ചോദ്യവും പ്രർത്തിയുമൊക്കെ കഴിഞ്ഞില്ലോ.. ഇനി ഇയാളെ എനിക്ക് ഇവരെ ഏൽപ്പിക്കാലോ... " ദ്രുവൻ ചോദിച്ചു.... "അല്ലെങ്കിലും ഇയാളോട് എന്ത് സംസാരിക്കാൻ... കുറച്ചെങ്കിലും മാനഭിമാനം ഉള്ളവരോടല്ലേ... സംസാരിച്ചിട്ടു കാര്യമുള്ളൂ.... പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ഇയാളെയൊക്കെ നാലുപേര് കൂടുന്നേടത്ത് നിർത്തി വെടിവച്ച് കൊല്ലുകയാണ് വേണ്ടത്... നാടിനും വീടിനും ഭാരമായി നിൽക്കുന്നതിനേക്കാൾ നല്ലത് അതാണ്... " രുദ്രൻ പറഞ്ഞു

"എടാ.... നീയൊക്കെ ഇപ്പോൾ ജയിച്ചെന്ന് കരുതേണ്ട... എന്റെ സ്വത്ത് മുഴുവൻ വിറ്റിട്ടായാലും ഞാൻ പുറത്തുവരും... അതുവരെ മാത്രമേ നിനക്കൊക്കെ ആയുസുള്ളൂ... ഇതിലും വലിയ തലതൊട്ടപ്പന്മാർ എന്റെ മുന്നിൽ ഓച്ചാനിച്ച് നിന്നിട്ടുണ്ട്... എന്നിട്ടല്ലേ പീക്കിരിപിള്ളേരായ നിങ്ങൾ.... " സേതുമാധവൻ പറഞ്ഞുതീരുംമുന്നേ ദ്രുവന്റെ കൈ അയാളുടെ കവിളത്ത് പതിഞ്ഞിരുന്നു... അതുകണ്ട് വിശാൽ മുഖം തിരിച്ചു... "മിണ്ടാതെ നിൽക്കടാ കഴിവേറിമോനേ... നീയെന്നെ ഞങ്ങളെ വെല്ലുവിളിക്കുന്നോ... കൊണ്ടുപോ ഇവനെ.... ബാക്കി സ്റ്റേഷനിലെത്തിയിട്ട്.... " ദ്രുവൻ പറഞ്ഞത് കേട്ട് മറ്റു പോലീസുകാർ അയാളുടെ കയ്യിൽ വിലങ്ങു വച്ചു.... പിന്നെ അയാളെ പുറത്തേക്ക് കൊണ്ടുപോയി.... ഷാനവാസിന്റെ ബോഡി ആംബുലൻസിൽ കയറ്റി കൊണ്ടുപോയി... പുറകെ എല്ലാവരും അവിടെനിന്നും യാത്രയായി.... ▪️▪️▪️▪️▪️▪️▪️▪️▪️ "ഏടത്തീ... ഏടത്തീ... " ഹരി ഗോവിന്ദന്റെ വിളികേട്ട് വിലാസിനിയും സുമിത്രയും പുറത്തേക്ക് വന്നു... "ഏടത്തീ നമ്മൾ ജയിച്ചു.... അയാളെ പോലീസ് അറസ്റ്റു ചെയ്തു.... "

ഹരി ഗോവിന്ദൻ പറഞ്ഞതുകേട്ട് വിലാസിനിയുടെ മുഖം വാടി... "എന്താണ് ഏടത്തീ ഇനി അയാളെ പറ്റിയോർത്ത് ദുഃഖിക്കുന്നത്.... ഈ സമയം സന്തോഷിക്കുകയല്ലേ വേണ്ടത്... " "എനിക്ക് സന്തോഷം തന്നെയാണ്... എന്നാലും മനസ്സിലെവിടേയോ ഒരു നിറ്റൽ... ഒന്നുമില്ലെങ്കിലും കുറച്ചുകാലം അയാളുടെകൂടെ ജീവിച്ചതല്ലേ... " "ആ ബോധം അയാൾക്കില്ലല്ലോ... ഈ കാലയളവിൽ എന്തൊക്കെ ചെയ്തുകൂട്ടി അയാൾ...." "ഒന്നും നിഷേധിക്കുന്നില്ല... അയാളെ നിയമത്തിന് മുന്നിൽ കൊടുക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു.... എന്റെ മോനെപ്പോലും ദ്രോഹിച്ച ദ്രോഹിയാണ് അയാൾ... എന്നാലും പെട്ടന്നു കേട്ടപ്പോൾ മനസ്സിലിവു വേദന... " "അതൊന്നും ഏടത്തീ കാര്യമാക്കണ്ട.... ഇന്നുതന്നെ അയാൾ ഒരാളെ കൊന്നിരിക്കുന്നു.... അയാളുടെ വിശ്വസ്ഥനെയാണ് കൊന്നത്.... എല്ലാം അറിഞ്ഞെന്ന് മനസ്സിലാക്കി വിശാലിന്റെ നേരെയായിരുന്നു അയാളുടെ ആക്രമണം... എന്നാൽ കരക്റ്റ് സമയത്ത് രുദ്രൻ ഷാനവാസിന്റെ വിശാലിന്റെ നേരെ തള്ളിയിട്ടതു കാരണം വിശാൽ രക്ഷപ്പെട്ടു...

ആ ഷാനവാസിന് വെടിയേറ്റു... പിന്നെ വിശാൽ സ്നേഹിച്ച കുട്ടിയെ കൊന്നതും ഇയാളുടെ ആവിശ്യപ്രകാരമായിരുന്നു... " എല്ലാം കേട്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു വിലാസിനിയും സുമിത്രയും... വിലാസിനി പൊട്ടിക്കരഞ്ഞു.... "കരയാതെ ഏടത്തീ... നമ്മുടെ വിശാലിന് ഒന്നും പറ്റിയില്ലല്ലോ... അങ്ങനെയൊന്നും നമ്മളെ ദൈവം ചതിക്കില്ല... " സുമിത്ര വിലാസിനിയെ ആശ്വസിപ്പിച്ചു... "എന്നാലും അയാൾക്കെങ്ങിനെ തോന്നി സ്വന്തം മകനെ ഇല്ലാതാക്കാൻ..... ഇത്രക്ക് ദുഷ്ടനായിരുന്നോ ആ നീചൻ.... " "അയാളതും ചെയ്യും അതിലപ്പുറവും ചെയ്യും.... നമ്മൾ തന്നെ ഇന്ന് ജീവിച്ചിരിക്കുന്നത് ഈശ്വരന്റെ കടാക്ഷം കൊണ്ടാണ്... ഇല്ലെങ്കിലെന്നോ നമ്മളൊക്കെ മണ്ണോടുമണ്ണായി തീരുമായിരുന്നു.... ഇല്ല ഇനി അയാൾ പുറംലോകം കാണില്ല... അതിനുവേണ്ടി ഏതറ്റംവരേയും പോകാൻ തയ്യാറാണ് ഞാൻ.... " അതും പറഞ്ഞ് ഹരിഗോവിന്ദൻ പുറത്തേക്ക് നടന്നു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story