രുദ്രതാണ്ഡവം: ഭാഗം 32

rudhra thandavam

രചന: രാജേഷ് രാജു

"അയാളതും ചെയ്യും അതിനപ്പുറവും ചെയ്യും.... നമ്മൾ തന്നെ ഇന്ന് ജീവിച്ചിരിക്കുന്നത് ഈശ്വരന്റെ കടാക്ഷം കൊണ്ടാണ്... ഇല്ലെങ്കിലെന്നോ നമ്മളൊക്കെ മണ്ണോട്മണ്ണായി തീരുമായിരുന്നു.... ഇല്ല ഇനി അയാൾ പുറംലോകം കാണില്ല... അതിനുവേണ്ടി ഏതറ്റംവരേയും പോകും ഞാൻ.... " അതും പറഞ്ഞ് ഹരിഗോവിന്ദൻ പുറത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ സേതുമാധവനേയും കൊണ്ട് പോലീസുകാർ സ്റ്റേഷനിലേക്ക് പോയതിനു പുറകെ രുദ്രനും വിശാലും ദ്രുവനും ആദിയുമെല്ലാം അവിടെനിന്നും പോന്നിരുന്നു... പോരുന്നവഴി തങ്ങളുടെ ബൈക്കെടുത്ത് ആദിയും ദ്രുവനും അവരുടെ വീട്ടിലേക്ക് പോയിരുന്നു... "ഇനി എന്താണ് നിന്റെ അടുത്ത പരിപാടി... " തിരിച്ചുവരുമ്പോൾ രുദ്രൻ വിശാലിനോട് ചോദിച്ചു... "ഇനിയെന്ത്... അമ്മയെ കാണണം.... എത്ര ദുഷ്ടനായാലും അമ്മയുടെ കഴുത്തിൽ താലിചാർത്തിയവനല്ലേ അയാൾ.... ആ ഒരു വിഷമം കാണില്ലേ അമ്മക്ക്... അവരെയൊന്ന് ആശ്വസിപ്പിക്കണം... പിന്നെ ഇനിമുതൽ എന്റെ അമ്മയുടെ കൂടെ തേവള്ളി യിൽ താമസിക്കണം....

അതിനുമുമ്പ് തീർത്ഥക്ക് അവകാശപ്പെട്ട സ്വത്ത് അവൾക്ക് നൽകണം.... അതുപോലെ സുഭദ്രാമ്മക്കും അടിവാരത്തുളള സ്വത്ത് കൈമാറണം.... " "ഞാനൊരു കാര്യം പറഞ്ഞാൽ നീ എതിർക്കുമോ... ആ അടിവാരത്തുള്ള സ്വത്ത് കിട്ടുന്നവിലക്ക് വിറ്റ് ഇവിടെയെവിടെയെങ്കിലും നല്ലൊരു വീടോടുകൂടിയുള്ള സ്ഥലം വാങ്ങിക്കുന്നതല്ലേ നലത്.... " "നീ പറഞ്ഞത് ഞാൻ ആലോചിക്കായ്കയല്ല... അവർ സമ്മതിക്കുമോ എന്നതാണ് പ്രശ്നം.... ഏതായാലും സുഭദ്രാമയുമായി ഞാനൊന്ന് ആലോചിക്കട്ടെ.... നമ്മുടെ കൺമുന്നിലാണെങ്കിൽ അവരെ കൂടുതൽ ശ്രദ്ധിക്കാൻ പറ്റുമല്ലോ... എന്നിട്ടുവേണം അവരുടെ മകൾ ആര്യനന്ദയുടെ വിവാഹം നടത്താൻ... " "ഒരു രണ്ടാം വിവാഹത്തിന് ഒരുക്കമാണെങ്കിൽ.. നമ്മുടെ ആദിക്ക് അവളെ വിവാഹം ചെയ്തുകൊടുത്താലോ.... മൂന്ന് വയസായ ഒരു കുട്ടിയുണ്ട് എന്നല്ലാതെ അവൾക്ക് എന്തുകൊണ്ടും പറ്റിയ ആളാണ് ആദി.... ഏതായാലും നാളെ അവൻ വീട്ടിലേക്ക് വരുന്നുണ്ട്... ഞാനൊന്ന് സംസാരിച്ചു നോക്കാം..... " അത് ശരിയാണ്... ഇത് നടന്നാൽ അവളുടെ ഭാഗ്യമാണ്...

ഏതായാലും നീയൊന്ന് അവനുമായി സംസാരിക്ക്... " "അതു സംസാരിക്കാം.. അതിനിടയിൽ നിന്റെ തീരുമാനം പറഞ്ഞില്ല... എന്താണ്.... നിന്റെ ജീവിതത്തെക്കുറിച്ച് പറയാനുള്ളത്.... " "അതിനെ കുറിച്ചും ഞാനാലോചിച്ചു.... എന്റെ ജീവൻ ഇന്ന് രക്ഷിച്ചത് നീയാണ്... അതിന് എത്ര നന്ദി പറഞ്ഞാലും... അത് കുറഞ്ഞു പോകും... നിങ്ങളുടെയെല്ലാം ഇഷ്ടം അതാണെങ്കിൽ ഞാനൊരു തടസം നിൽക്കുന്നില്ല പക്ഷെ അതിനുമുമ്പ് എനിക്ക് വേണിയുമായി സംസാരിക്കണം.... " "സംസാരിക്കാം... നിങ്ങൾ തമ്മിലുള്ള ജീവിതമാണ്.... അതിനിടയിൽ പഴയ കാര്യങ്ങൾ പറഞ്ഞ് ഒരു പ്രശ്നമുണ്ടാകരുത്... എല്ലാം സംസാരിച്ച് ഉറപ്പു വരുത്തണം.... " അതിന് മറുപടിയായി വിശാലൊന്ന് ചിരിച്ചു... അതു പോട്ടെ എനിക്ക് നല്ല വിശപ്പുണ്ട് വല്ലതും കഴിക്കണം സമയം മൂന്ന് കഴിഞ്ഞു... " അവർ അടുത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.. അവിടെനിന്നും കോളേജിലേക്ക് യാത്രയായി... അവരെത്തുമ്പോഴേക്കും തീർത്ഥയും വേണിയും ഗെയ്റ്റിൽ അവരേയും കാത്തിനിൽപ്പുണ്ടായിരുന്നു....

അവർ കാറിൽ കയറി... പോരുന്ന വഴി ഒരു ജ്വല്ലറി യുടെ മുമ്പിൽ രുദ്രൻ കാർ നിർത്തി... "നിങ്ങളിവിടെയിരിക്ക് ഞാനും തീർത്ഥയും ഒരു സാധനം വാങ്ങിച്ചുവരാം.... " രുദ്രൻ പറഞ്ഞു... "എവിടേക്കാണ് ഏട്ടാ ജ്വല്ലറിയിലേക്കാണോ.... എന്നാൽ ഞാനും വരാം..." "വേണ്ടമോളെ ഞങ്ങൾ പെട്ടന്നു വരാം... " അതും പറഞ്ഞ് അവർ ജ്വല്ലറിയിലേക്ക് നടന്നു... "ഓ ഇപ്പോൾ നമ്മളെയൊന്നും വേണ്ടല്ലോ... പുതിയ ആളുണ്ടല്ലോ... " വേണി നിരാശയോടെ പറഞ്ഞു.... " അതുകേട്ട് വിശാൽ ചിരിച്ചു... "ചിരിക്കണ്ടാ... ഞാൻ സത്യമാണ് പറഞ്ഞത്... " "ഇതതൊന്നുമല്ലെടോ കാര്യം... നമ്മളെ ഒറ്റക്ക് വിടാൻ വേണ്ടിയാണ് അവർ പോയത്.... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ടെന്ന് ഞാനവനോട് പറഞ്ഞിരുന്നു... " വിശാൽ പറഞ്ഞത് കേട്ട് വേണി അവനെ നോക്കി... "നിനക്കറിയാലോ ദേവികയുടെ മരണം എന്നെ എന്തുമാത്രം വേദനിപ്പിച്ചിരുന്നു എന്ന്... അതുപോലെ തന്നെയാണ് നിന്റേയും അവസ്ഥ... പീന്നീടൊരു വിവാഹം വേണ്ടെന്നുവച്ചവനാണ് ഞാൻ... പക്ഷേ അവസാനം എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങിയാണ് ഈ വിവാഹത്തിന് സമ്മതിച്ചതുതന്നെ...

.എന്നു കരുതി നിന്നെ ഇഷ്ടമില്ലാതെയായെങ്കിൽ ഈ വിവാഹത്തിന് ഞാൻ സമ്മതിച്ചതൊന്നുമല്ല കേട്ടോ... ഞാൻ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണിത്.... ഈ വിവാഹം നടന്നാലും എനിക്കു കുറച്ചു സമയം ആവിശ്യമാണ്... എല്ലാം എന്റെ മനസ്സിൽ നിന്ന് പെട്ടന്നൊന്നും മാഞ്ഞു പോവില്ല... എന്നാലും ഞാൻ ശ്രമിക്കാം... " വിശാൽ പറഞ്ഞതിനു ശേഷം വേണിയെ നോക്കി "വിശാലേട്ടൻ പറയുന്നതെല്ലാം എനിക്കു മനസ്സിലാകും... നിവിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ ഒരിക്കലും മായില്ല... എന്നാലും നല്ലൊരു ഭാര്യയാകാൻ ഞാനും ശ്രമിക്കാം... എന്റെ അച്ഛന്റേയും അമ്മയുടേയും ഏട്ടന്റേയും സന്തോഷമാണ് ഇന്ന് ഞാൻ ആഗ്രഹിക്കുന്നത്.... വിവാഹം കഴിഞ്ഞാലും എനിക്ക് കുറച്ചു സമയം തരണം... " വിശാലൊന്ന് ചിരിച്ചു... "എന്റേയും നിന്റേയും ജീവിതം വെറുമൊരു ആക്സിഡന്റിൽ ഇല്ലാതായതല്ല... ഒരാൾ മനപ്പൂർവം ചെയ്തതാണ്... ആ ലോറി അപ്പോൾ ആ സമയത്ത് വന്നത് ദേവിയെ ഇല്ലാതാക്കാൻ വേണ്ടിയാണ്... അതിൽ അറിയാതെയാണെങ്കിലും നിവിനും ഉൾപ്പെട്ടു....

ദേവിയെ ഇല്ലാതാക്കാൻ എന്റെ അച്ഛൻ പ്ലാൻ ചെയ്ത ഒരാക്സിഡന്റായിരുന്നു അത്... പക്ഷേ അതിൽ നിവിനും.... എന്നാൽ അതിനുള്ള ശിക്ഷ ഇന്ന് അയാൾക്ക് കിട്ടി.... അയാളുടെ ആയുസ്സൊടുങ്ങുംവരെ ഇനി അയാൾ പുറംലോകം കാണില്ല.... " അതുകേട്ട് വേണി ഞെട്ടിത്തരിച്ചുനിന്നു... "അതെ അതാണ് സത്യം... എനിക്ക് ആദ്യമേ അയാളെ സംശയമുണ്ടായിരുന്നു... എന്നാൽ ഇന്നത് അയാളുടെ നാവിൽ നിന്നുതന്നെ ഞാൻ കേട്ടു.... ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടിയെ ഞാൻ വിവാഹം കഴിക്കുന്നത് അയാൾക്ക് ഇഷ്ടമല്ലത്രേ... ഏതോ ഒരു പണച്ചാക്കിന്റെ മകളെയും അയാൾ എനിക്കുവേണ്ടി കണ്ടെത്തിയിട്ടുണ്ടാവും... അത് നടക്കില്ലെന്നറിഞ്ഞപ്പോൾ അയാൾ ചെയ്തതാണ്.... ആദ്യം തീർത്ഥയെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നോക്കി.... എന്നാൽ അത് നടക്കില്ലെന്ന് കണ്ടപ്പോൾ വേറെയേതെങ്കിലും പണച്ചാക്കിന്റെ മകളെ കണ്ടെത്തിയിരിക്കും... അതും നടക്കില്ലെന്ന് കണ്ടപ്പോൾ അയാൾ അവസാനം കണ്ടെത്തിയ മാർഗ്ഗമാണ് ഈ കൊലപാതകം.... എന്റെ അച്ഛനെ ചൊല്ലി വേണിയുടെ നല്ലൊരു ജീവിതം തന്നെ തകർന്നു.... എന്നുകരുതി ഇപ്പോൾ അതിനോടുള്ള അനുകമ്പയല്ല ഈ വിവാഹം കേട്ടോ....

എന്നെ ഇന്ന് മനസ്സിലാക്കാൻ എന്റെ അമ്മ കഴിഞ്ഞാൽപ്പിന്നെ വേണിക്കേ കഴിയൂ എന്നറിയുന്നതുകൊണ്ടാണ്.... ഇപ്പോൾ ഞാനിത് പറയുന്നത് പീന്നീടെപ്പോഴെങ്കിലും ഈ പ്രശ്നത്തെച്ചൊല്ലി മറ്റൊരു പ്രശ്നം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എന്നു കരുതിയാണ്.... " എനിക്കറിയാം.... എല്ലാം എന്റെ വിധിയാണ്... ഒരുപക്ഷേ നിവിന് അത്രയേ ആയുസ്സേ ഉണ്ടായിരുന്നുകാണൂ വിശാലേട്ടനെ എനിക്കു മനസ്സിലാവും.... ഒരുപക്ഷേ ഞാൻ മനസ്സിലാക്കിയതു പോലെ മറ്റാരും ഇന്ന് വിശാലേട്ടനെ മനസ്സിലാക്കിയിട്ടുണ്ടാകില്ല.... എന്റെ ഏട്ടൻ പോലും.... വിശാലേട്ടനല്ലാതെ മറ്റൊരു വിവാഹമാണ് എന്റെ ഏട്ടനും അച്ഛനുമെല്ലാം ആലോചിച്ചതെങ്കിൽ ഞാനതിന് കൂട്ടുനിൽക്കില്ലായിരുന്നു... ഇങ്ങനെയാകും എന്റെ മുന്നോട്ടുള്ള ജീവിതം... അതവിടെ നിൽക്കട്ടെ.... ഇതെല്ലാം വിശാലേട്ടന്റെ അച്ഛൻ പറഞ്ഞെന്നല്ലെ പറഞ്ഞത്.... അപ്പോ ഇന്ന് അച്ഛനെ കണ്ടിരുന്നോ.... " ഉം.. കണ്ടിരുന്നു... അയാൾ എന്നെ തേടി വന്നതല്ല.... ഞങ്ങൾ അയാളെ തേടി ചെന്നതാണ്.... " അവൻ നടന്നകാര്യങ്ങളെല്ലാം അവളോട് പറഞ്ഞു... "ഈശ്വരാ.... എന്തൊരു ജന്മമാണ് അയാളുടേത്... ഇങ്ങനെയും ക്രൂരനാകാൻ ഒരാൾക്ക് കഴിയുമോ.... " വേണി ചോദിച്ചു കഴിയും.... അയാൾക്കത് കഴിയും....

അങ്ങനെയൊരു ജന്മമാണ് അയാളുടേത്.... പിന്നെ ഈ കാര്യം എന്റെ വീട്ടുകാരും ഞങ്ങൾ നാലുപേരും ഇപ്പോൾ നീയും മാത്രമേ അറിഞ്ഞിട്ടുള്ളൂ.... ഇനിയിത് നിയറിഞ്ഞകാര്യം വേറെ ആരോടും ഇപ്പോൾ പറയേണ്ട.... തീർത്ഥയോടുപോലും.... അതിനാൽ തലയാട്ടി.... കുറച്ചു സമയത്തിനുശേഷം രുദ്രനും തീർത്ഥയും ജ്വല്ലറിയിൽനിന്നും പുറത്തേക്കിറങ്ങി കാറിനു നേരെ വന്നു... "ഇതെന്താണ് ജ്വല്ലറിയിൽ പോയവർ കയ്യും വീശിയാണോ വരുന്നത്... " അവരുടെ കയ്യിൽ ഒന്നും കാണാത്തതുകൊണ്ട് വേണി ചോദിച്ചു... അതുകേട്ട് രുദ്രനൊന്ന് ചിരിച്ചു.... പിന്നെ കീശയിൽ നിന്നും ഒരു ചെറിയ ബോക്സെടുത്ത് വേണിക്ക് കൊടുത്തു... അവൾ അത് തുറന്നു നോക്കി... രത്നക്കല്ല് പതിച്ച നല്ലൊരു റിംഗ്.. വേണി അത്ഭുതത്തോടെ രുദ്രനെന്നു നോക്കി.... "നീയെപ്പോഴും പറയാറില്ലേ... നല്ല രത്നക്കല്ല് പതിച്ച റിംഗിനെ കുറിച്ച്.... എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടോ... " അവൾ സന്തോഷത്തോടെ തലയാട്ടി... പിന്നെ തീർത്ഥയെ നോക്കി.... "ഇവൾക്കൊന്നും വാങ്ങിച്ചില്ലേ.... " തീർത്ഥ തന്റെ കൈവിരലും കാണിച്ചുകൊടുത്തു... അതേ മോഡൽ റിംഗ് അവളുടെ കയ്യിലും വേണികണ്ടു... വേണിക്ക് കൂടുതൽ സന്തോഷമായി.... രുദ്രൻ കാർ സ്റ്റാർട്ട്ചെയ്ത് കാർ മുന്നോട്ടെടുത്തു..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story