രുദ്രവീണ: ഭാഗം 10

rudhraveena minna

രചന: MINNA MEHAK

ദേവേട്ടന് കൊണ്ടുവാൻ ഉള്ള ഡ്രസ്സ്‌ എല്ലാം ഒതുക്കി വെച്ച് ഞാൻ താഴേക്ക് ഇറങ്ങി... അന്നേരം സേതുവേച്ചി അകം ക്ലീൻ ചെയ്യുന്നുണ്ടായിരുന്നു.. "ചേച്ചി അത് തന്നേക്ക് ഞാൻ ചെയ്യാം... ഇന്ന് വന്നതല്ലേ ഒള്ളു " "മോള് ഇതും ഇതിന്റെ അപ്പുറവും പറയും എന്നനിക്കറിയാം.. എല്ലാം എന്നോട് ജാനുവും ദേവ് മോനും പറഞ്ഞു.. ... പിന്നെ എന്ന് വന്നത് ആയാലും ഞാൻ ചെയ്യേണ്ട ജോലി ഇത് ഒക്കെ അല്ലേ...അതോണ്ട് മോള് അവിടെ എവിടെയെങ്കിലും പോയി ഇരിക്കാൻ നോക്ക് " ഇനി നേരെ അടുക്കളയിലേക്ക്.... "ജാനുവേച്ചി "അല്ല ചേച്ചി ഇത് എവിടെ പോയി... "ചേച്ചി... " "മോളെ ഞാൻ ഇവിടെ ഉണ്ട്... ഞാൻ അലക്കിയത് ഒന്ന് വിരിച്ചിടട്ടെ.. "ആ ശരിയേച്ചി " കിച്ചണിലെ ടേബിളിൽ എല്ലാ ഫുഡും റെഡിയാക്കി വെച്ചിട്ടുണ്ട്.. കൃഷ്ണ ഇനി ഇപ്പൊ എന്നാ പണി ഉള്ളത്... ഉച്ചക്ക് ശേഷം ഉള്ളത് ഇനി എന്തായാലും ഞാൻ ഉണ്ടാക്കാം.. അയ്യേ കൈ അടങ്ങി നിന്നിട്ട് ഒരുമാതിരി.... "ഇനി എന്തയാലും മുത്തശ്ശി തന്നെ ശരണം.. "മുത്തശ്ശി... " "ആ കൃഷ്ണ മോളോ.. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ "

."ഹേയ് ഒന്നുല്ല മുത്തശ്ശി.. " "ഹ നീ വന്നത് എന്തായാലും നന്നായി... എനിക്ക് നമ്മടെ പഴയ വീട് വരെ ഒന്ന് പോകണം... ഇവിടെ ഉള്ളോർക്ക് ഒന്നും കൂടെ പോരാൻ നേരം ഉണ്ടാവില്ല... ദേവൻ ആണെങ്കി പുറത്ത് പോയി... നീ എന്റെ കൂടെ ഒന്ന് വാ... നീ എന്തായാലും അവിടെ ഒന്നും കണ്ടിട്ടും ഇല്ലല്ലോ ".. "ഞാൻ വരാം മുത്തശ്ശി.. പക്ഷേ ദേവേട്ടനോട് പറയാതെ എങ്ങനെ " "എന്നാ ഇത് പിടി എന്നിട്ട് വിളിച്ചു പറഞ്ഞു ഡ്രസ്സ്‌ മാറി വാ... ഇപ്പൊ പോയാൽ ഊണിന് ഇങ്ങോട്ട് എത്താം " "ആ ആയിക്കോട്ടെ " ദേവേട്ടന്റെ നമ്പർ എടുത്തു അതിലേക്ക് രണ്ടു റിങ് പോയപ്പോഴേക്കും ദേവേട്ടൻ കാൾ എടുത്തു "എന്താ മുത്തശ്ശി... എന്തെങ്കിലും അത്യാവശ്യം ഉണ്ടോ " "മുത്തശ്ശിയല്ല കൃഷ്ണയാണ് " "ആ പറ.. " "അതേ ഞാൻ മുത്തശ്ശിയുടെ കൂടെ പഴയ വീട്ടിലേക്ക് പോവാ... ഊണ് കഴിക്കാൻ ആവുമ്പോഴേക്കും തിരിച്ചത്താം എന്ന മുത്തശ്ശി പറഞ്ഞത് " "ആ എന്ന പോയിട്ട് വാ.. ഞാൻ ഒരു ഡ്രൈവിൽ ആണ്... " "എന്നിട്ട് ആണോ കാൾ എടുത്തെ " "എന്റെ പൊന്ന് കൊച്ചേ ഞാൻ കാർ സൈഡ് ആക്കിയാണ് കാൾ എടുത്തേ... "

"ആഹ് എന്നാ ശരി " "ഓക്കേ bye " "ദേ മുത്തശ്ശി ഫോൺ.. ഞാൻ സാരി മാറ്റി വരാം " റൂമിൽ പോയി ഡ്രസ്സ്‌ ഒക്കെ മാറി വെളിയിലേക്ക് ഇറങ്ങിയതും ചെന്ന് പെട്ടത് ചെറിയമ്മയുടെ മുന്നിലായിരുന്നു "ഓ കെട്ടിലമ്മ അപ്പൊ മുറിയിൽ തന്നെ ഇരിപ്പാണല്ലേ... നിന്റെ സ്നേറിമെന്റ് സംസാരത്തിൽ ഒക്കെ വേണമെങ്കിൽ മുത്തശ്ശിയും ദേവനും വീഴുമായിരിക്കും.. പക്ഷേ എന്നേയും ഏട്ടത്തിയെയും അതിൽ പെടുത്തണ്ട... " "ഞാൻ അതിന് " "ശൂ.. ശബ്ധിക്കരുത്..... നീ എനിക്ക് മുകളിലും സംസാരിക്കാൻ പഠിച്ചോ.... ഒരു കാര്യം ഓർത്തോ.. അതികനാൾ നീ ഇവിടെ ഉണ്ടാകില്ല... ഞാൻ ഉണ്ടാക്കില്ല... ചേർത്ത് പിടിച്ച ആളുകൾ ഒക്കെ തന്നെ നിന്നെ ഇവിടുന്ന് പറഞ്ഞുവിടും... കാത്തിരുന്നോ" അത് പറഞ്ഞു ചെറിയമ്മ പോയതും ഉള്ളിൽ ആകാരമായ ഭയം ഉള്ളിൽ മുള പൊട്ടി... ഇത്ര ദേഷ്യം ഒക്കെ എന്നോട് ഉണ്ടായിരുന്നോ... "കൃഷ്ണേ "

"ദേ വരുന്നു മുത്തശ്ശി " കൃഷ്ണ കാത്തോണേ.. താഴെ എത്തിയപ്പോഴേക്കും മുത്തശ്ശി വീതിഉള്ള കസവുമുണ്ടും നേര്യതും നെറ്റിയിൽ ചന്ദനക്കുറിയും കഴുത്തിൽ ഒരു ഒരു സ്വർണ്ണ മാലയും കയ്യിൽ രണ്ടു വളയും ഒക്കെ ഇട്ട് ഒരു തേജ്ജസ്സുറ്റ മുഖത്തോടെ മുത്തശ്ശി താഴെ ഇരിപ്പുണ്ട്... "പോവാം " "ശരി മുത്തശ്ശി " "ദാമോദര കാർ എടുക്ക്..... ഇനിയും വൈകിയാൽ ശരിയാവില്ല " "ശരി പാർവതിയമ്മേ " ______® "സർ അവന്റ പേര് രുദ്രൻദേവ്... ഇപ്പൊ തിരുവനന്തപുരം ജില്ല കളക്ടർ... ഒരു വിധത്തിലും കള്ളത്തരത്തിനോട് കൂടെ നിക്കാത്തവൻ... നാട് തൃശൂർ... പൂക്കാട്ട് തറവാടിന്റെ അവകാശി.... ഭാര്യ കൃഷ്ണവേണി.. മുത്തശ്ശി പാർവതി.. അമ്മ ജാനകി... " "ഇതല്ല എനിക്ക് അറിയേണ്ടത് " "തിരുവനന്തപുരത്തു വെച്ച് നമ്മളെ മീറ്റിങ് റിസ്ക് ആണ് സർ.... " "Why " "കമ്മീഷണർ അതുപോലെ ഇവനും ഒരു അച്ചിൽ ഉണ്ടാക്കിയവര..ഇപ്പൊ തന്നെ mp യായ വാസുദേവൻ ഗവണ്മെന്റ് ഒരു 23 ഫാമിലിക്ക് വീട് വെക്കാൻ സ്ഥലം അനുവദിച്ചു.. സർക്കാർ ഭൂമി ആയ അത്‌ mp കയ്യേറ്റം ചെയ്തു എന്ന കേസ് നടന്നോണ്ടിരിക്കുവാ " "അപ്പൊ സൂക്ഷിച്ചു കളിക്ക് ഇറങ്ങണം എന്ന് സാരം... വരട്ടെ സമയം ഉണ്ടല്ലോ.. "..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story