രുദ്രവീണ: ഭാഗം 11

rudhraveena minna

രചന: MINNA MEHAK

ഒരു ചെമ്മൺ പാതയിലൂടെ കാർ ചലിച്ചു തുടങ്ങി... റോഡ്ന്റെ ഇരു വശത്തും നെൽ പാടങ്ങളും... നെല്ല് കൊഴുത് എടുക്കുന്ന കാലം ആയോണ്ട് തന്നെ പണിക്കാരും അവിടെ ഉണ്ടായിരുന്നു... നല്ല പച്ചപ്പാർന്ന ഗ്രാമം... അതിന്റെ ഓരോ അണുവും സസൂക്ഷ്മം വീക്ഷിച്ചു കാറിൽ ഞാനും ഇരുന്നു... "ദാമോദര ഇവിടെ നിർത്തിയേക്ക് ഞങ്ങൾ ഇവിടെ ഇറങ്ങാം.. നീ കാർ വീടിനുള്ളില്ലേക്ക് കയറ്റിക്കോ " "ശരി അമ്മേ " ഞാനും മുത്തശ്ശിയും പാട വക്കിൽ ഇറങ്ങി...... മുത്തശ്ശിയേ കണ്ടതും പാടത്തു പണി എടുത്തോണ്ടിരുന്ന ചേട്ടൻ തലയിലെ തോർത്ത്‌ ഊരി ഞങ്ങളെ അടുത്തേക്ക് വന്നു... "പാർവതി അമ്മ എന്താ ഒരു മുന്നറിയിപ്പൊന്നും ഇല്ലാതെ " "അതെന്താ ശങ്കര..എനിക്ക് ഇങ്ങോട്ട് ഒന്നും വന്നൂടെ " "അങ്ങനെ അല്ല അമ്മേ... പെട്ടന്ന് കണ്ടപ്പോൾ..അതൊക്കെ അവിടെ നിക്കട്ടെ.. ഞാൻ നേരത്തെ അവിടുന്ന് വന്നപ്പോൾ നിങ്ങൾ ഒന്നും ഇല്ലത്തു എത്തിയിട്ടില്ലല്ലോ " "ഞാൻ ഇതുവരെ അങ്ങോട്ട്‌ പോയിട്ടില്ല.. വരുന്ന വഴി ആണ്...അല്ല കാർത്തിയാനി എന്ത് പറയുന്നു "

"സുഖാണ്... ഇത് ആരാ എന്ന് മനസിലായില്ല " "എന്റെ കൊച്ചുമോള" ഒരു സംശയത്തോടെ അദ്ദേഹം രണ്ടു പേരെയും നോക്കി.. "മനസിലായില്ല " "ഇത് ദേവ് ന്റെ ഭാര്യ... കൃഷ്ണവേണി " "ഈശ്വര..ദേവകുഞ്ഞിന്റെ ഭാര്യയോ... വിവാഹം കഴിഞ്ഞു എന്നറിഞ്ഞിരുന്നു... പക്ഷേ പെട്ടന്ന് ഇങ്ങോട്ട് ഒരു വരവ് " "ഇങ്ങനെ ഒക്കെ അല്ലേ ശങ്കര വരാ " അതും പറഞ്ഞു മുത്തശ്ശി എന്റെ കൈ പിടിച്ചു പാട വരമ്പിലേക്ക് ഇറങ്ങി... ശങ്കരേട്ടൻ മുന്നിലും അതിന്റെ പിന്നിലായ് മുത്തശ്ശിയും അതിന്റെ പിന്നിലായ് ഞാനും നടന്നു.. വയലിലൂടെ നടന്നു ഞങ്ങൾ ഒരു കൊച്ചു വീട്ടിൽ എത്തി ചേർന്നു.. "ദേ ആരൊക്കെ വന്നേക്കുന്നത് എന്ന് നോക്ക് മോളെ "ശങ്കരേട്ടൻ വീടിന്റെ മുമ്പിൽ നിന്ന് വിളിച്ചു കൂവിയതും ഒരു 19 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഒരു 10 വയസ്സ് തോന്നിക്കുന്ന ഒരാൺകുട്ടിയും പുറത്തേക്ക് വന്നു.. "ലക്ഷ്മി മോൾ ഇവിടെ ഉണ്ടായിരുന്നോ.. ക്ലാസ്സ്‌ ഒന്നും ഇല്ലേ കുഞ്ഞേ " "ആ പന്ത്രണ്ടാം തരം കഴിഞ്ഞു അമ്മേ.. പക്ഷെ ഇനി പടിക്കണേൽ പട്ടണത്തിൽ പോവണ്ടേ... അത്‌ കൂടെ ആയാൽ നാട്ടിൽ ഉള്ളോർക്ക് പറഞ്ഞു നടക്കാൻ ഒരു കാര്യം ആയിക്കോളും " "അങ്ങനെ എല്ലാരേയും വാ അടപ്പിച്ചിട്ട് നമുക്ക് എല്ലാം ചെയ്യാൻ സാധിക്കോ..

കാലം മാറിയില്ലേ ശങ്കര..അവളെയും പഠിക്കാൻ വിട്... ആരും ഇല്ലാതെ ആകുമ്പോഴും വിദ്യ മാത്രമേ കൂട്ടിന് ഉണ്ടാവൂ... നിനക്ക് അവളെ പട്ടണത്തിലേക്ക് വിടാൻ സൗകര്യക്കുറവ് എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാൽ മതി... " "അവിടേക്ക് ഒക്കെ പറഞ്ഞു വിടാൻ ഒത്തിരി പണം വേണ്ടി വരും അമ്മേ.. ആകെ ഉള്ളത് ഈ രണ്ടു സെന്റ് സ്ഥലം ആണ്... അതിന്റെ ആധാരം ആണെങ്കിൽ കാർത്തിയാനിക്ക് വയ്യാതെ ആയപ്പോൾ പണയം വെച്ചു.. ഇന്ന് നാളെ ജപ്തി പ്രതീക്ഷിചിരിക്ക ഞങ്ങൾ അതിനിടയിൽ " "അത് ഞാൻ അറിഞ്ഞില്ലല്ലോ ശങ്കര...നിനക്ക് എന്നോട് അത് ഒന്ന് സൂചിപ്പിക്കാമായിരുന്നു " "അത് അമ്മേ " "ഞാൻ ഇല്ലത്തു പോയി വരുമ്പോഴേക്കും മോളെ സിർട്ടിഫിക്കറ്റ് പിന്നെ ബാങ്കിലെ റെസിപ്റ് ഒക്കെ കൊണ്ട് ആൽത്തറയിലേക്ക് വാ " "ശരി അമ്മേ " മുത്തശ്ശിയുടെയും ശങ്കരചേട്ടന്റെയും സംസാരം മുറുകുമ്പോ ഞാനും അമ്പാടിയും (ആൺകുട്ടി)ലക്ഷ്മിയും കൂട്ടായിരുന്നു..... "എന്നാ ശരി ശങ്കര..ഞങ്ങൾ ഇല്ലത്തു കാണും..പറഞ്ഞത് ഒന്നും മറക്കണ്ട " "അങ്ങനെ ആവട്ട് അമ്മേ " "കൃഷ്ണേ പോകാം "

"അമ്പാടി ചേച്ചി പോയിട്ട് വരാട്ടോ...ലക്ഷ്മി "പോവാ എന്നർത്ഥത്തിൽ തലയാട്ടി... "മുത്തശ്ശി... അവരൊക്കെ ആരാ " "അത്‌ നമ്മളെ ഇല്ലത്തു പണ്ട് മുതലേ കൃഷിക്ക് മുമ്പിൽ നിൽക്കുന്ന ആള് ആണ്... ഒരു 6വർഷം മുന്നേ ആണ് ഇവിടുന്ന് താമസം മാറിയത്.. അതുവരെ ശങ്കരനും കുടുംബവും നമ്മളെ കുടുംബത്തിലെ അംഗങ്ങൾ പോലെ ആയിരുന്നു..ഇപ്പൊ ഇടക്ക് ഞാനും ദേവും വന്നാൽ ആയി എന്നായി " "മ്മ്.. അപ്പൊ അമ്മയും ചെറിയമ്മയും ഒന്നും വരൂലേ " "ഇല്ല മോളെ അവരൊന്നും വരാറില്ല... " "അതെന്താ മുത്തശ്ശി " _______® "അലോഷി അപ്പൊ അങ്ങനെ ആണല്ലേ കാര്യങ്ങളുടെ കിടപ്പ്.. എന്തായാലും വരാൻ ഉള്ളത് വരട്ടെ... നമ്മുക്ക് കാത്തിരിക്കാം " "എന്റെ രുദ്ര നീ പോവുമ്പോൾ കൃഷ്ണയേ കൂടെ കൂട്ടിക്കൂടെ.. അതല്ലേ നല്ലത്... അതാകുമ്പോൾ നിന്റെ കൺവെട്ടത് തന്നെ അവൾ ഉണ്ടാവില്ലേ " "അവിടെ ചെന്നാൽ അവളെ എനിക്ക് ശരിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞന്ന് വരില്ല.. അറിയാലോ.. അവിടെ എനിക്ക് അത്ര സുഖം ഉള്ള ചുറ്റുപ്പാട് അല്ലാന്നും നിനക്ക് അറിയാല്ലോ...

എന്തായാലും അടുത്ത് തന്നെ എനിക്ക് ഒരു സ്ഥലമാറ്റം ഉണ്ടാകും.. അത് ഉറപ്പായി...പോവുന്നതിനു മുമ്പ് എന്നിൽ പ്രതീക്ഷ വെച്ചവരെ കൈ ഒഴിയാതെ നോക്കണം " "നീ പറഞ്ഞതിലും കാര്യം ഉണ്ട്.. പക്ഷേ നിന്റെ വീട്ടിൽ തന്നെ അവൾ സേഫ് ആണെന്ന് നിനക്ക് ഉറപ്പുണ്ടോ " "ഉറപ്പില്ലാതെ ഞാൻ പോവില്ലല്ലോ " "എന്തയാലും സൂക്ഷിക്കണം..ആവിശ്യം വന്നാൽ വിളിക്കാനും മടിക്കരുത് " അതും പറഞ്ഞു അലോഷി ആലിംഗനം ചെയ്തു തന്റെ കാറിൽ കയറി.... എന്തൊക്കെ മനസ്സിൽ കണക്ക് കൂട്ടി ദേവും.... ______® "എന്റെ മോൻ അതായത് ദേവിന്റ അച്ഛൻ മരണപ്പെട്ടപ്പോൾ യാശോദ(ദേവ് ന്റെ അമ്മ )ആകെ വല്ലാതെ ആയിരുന്നു.. ആരോടും മിണ്ടില്ല.. സംസാരിക്കില്ല... എന്തിന് പറയുന്നു ദേവ്നോടും പോലും... ആകെ സംസാരിക്ക അവന്റെ അസ്തിത്തറയുടെ അടുത്ത് ചെല്ലുമ്പോൾ ആണ്... പിന്നെ അത് അങ്ങനെ തുടർന്നു..

ഭക്ഷണം വേണ്ട... ഉറക്കില്ല...ചോദിച്ചാൽ തന്നെ പരസ്പരം ബന്ധമില്ലാത്തത് പറയും.. അതോണ്ട് തന്നെ ആ ചുറ്റുപാടിൽ നിന്ന് മാറി താമസിക്കൽ അത്യാവശ്യം ആയിരുന്നു... നീ വാ.. " ഞാനും മുത്തശ്ശിയും ഇല്ലത്തിലേക്ക് കയറി... "ദാമോദര...നീ ദേവിനെ വിളിച്ചു ഇങ്ങോട്ട് വരാൻ പറയണം... ഒന്നിച്ചു പോകാം എന്നൂടെ പറഞ്ഞേക്കണം " "ശരി അമ്മേ " "അതെന്തിന അമ്മേ " ."ആവിശ്യം ഉണ്ട് " ______® "Helo " "Helo മിസ്റ്റർ രുദ്ര ദേവ്... " "Yes.. who are you " "അത്‌ അറിയാൻ സമയം ആയില്ല രുദ്ര... " "...." "ഇപ്പോ വിളിച്ചത് എന്താന്ന് വെച്ചാൽ നിന്റെ വീട്ടിൽ ഒരു ഫയൽ എത്തിക്കും അതിൽ ഒപ്പിട്ട് കൊണ്ട് വന്ന ആളെ കയ്യില് കൊടുത്തു വിട്ടേക്ക്.. ജസ്റ്റ്‌ ഇൻ one ഹവർ.... അല്ലെങ്കിൽ ".... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story