രുദ്രവീണ: ഭാഗം 12

rudhraveena minna

രചന: MINNA MEHAK

"ഓഫീസ് കാര്യങ്ങൾ വീട്ടിൽ വെച്ച് ഞാൻ നോക്കാറില്ല... നീ ആരായാലും ശരി ഓഫിസിലെ കാര്യങ്ങൾ ഓഫിസിൽ വെച്ച് മതി... അതോണ്ട് നാളെ രാവിലേ ഓഫീസിൽ ഫയൽ എത്തിക്ക്... എന്നിട്ട് ഞാൻ തീരുമാനിച്ചോളാം ഒപ്പിടണോ വേണ്ടേ എന്നൊക്കെ " "ടേയ് "അവന്റെ അലറൽ മുഴുവൻ ആവുന്നതിനെ മുമ്പേ ഞാൻ ഫോൺ കട്ട്‌ ചെയ്തു....കട്ട് ചെയ്യാൻ കാത്തിരുന്നപോലെ ദാമോദരട്ടന്റെ കാൾ വന്നു.. "ഹലോ അങ്കിൾ " "മോനെ ഞാൻ പാർവതിയമ്മ പറഞ്ഞിട്ട് വിളിച്ചത് ആണ്..." "ആ പറ അങ്കിൾ " ."അത് പാർവതിയമ്മ മോനോട് ഇല്ലത്തേക്ക് വരാൻ പറഞ്ഞു.. ഒരുമിച്ചു തിരിച്ചു പോവാം എന്നൂടെ പറഞ്ഞു " "അത്യാവശ്യം ആണോ " "അറിയില്ല കുഞ്ഞാ " "ആഹ് ഞാൻ അങ്ങോട്ട് വരാം " _____® ഇല്ലാത്തിന്റെ ഓരോ മുക്കും മൂലയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന തിരക്കിൽ ആണ് കൃഷ്ണ.... തൂണുകളിലും കട്ടിലയിലും കൊതുപണികൾ എല്ലാം വിടാതെ ഒപ്പി എടുക്കുന്ന തിരക്കിൽ ആണ് അവൾ... വർഷങ്ങൾക്കുമുമ്പേ ഇവിടുന്ന് താമസം മാറിയിട്ടും ഒന്നിനും ഒരു കെടുപാടും ഇല്ലാതെ ഒരു പൊടി തരി പോലും ഇല്ലാത്തക്ക വണ്ണം വൃത്തി ആയിരുന്നു...... നടുമുറ്റവും കുളവും കുളത്തിൽ വിരിഞ്ഞിരിക്കുന്ന ആമ്പലും എല്ലാം അവൾ നോക്കി കണ്ടു... "കൃഷ്ണേ "

"ദേ വരുന്നു മുത്തശ്ശി " കുളത്തിന്റെ പടിക്കെട്ടിൽ ആയിരുന്ന അവൾ ഉമ്മർത്തേക്ക് തന്നെ തിരിച്ചു... "എന്താ മുത്തശ്ശി " "ദേവൂട്ടൻ ഇങ്ങ് എത്താറായി എന്ന് വിളിച്ചു പറഞ്ഞു... കവലയിൽ എത്തി എന്ന പറഞ്ഞത്... ഞാൻ ദേ ആ പറമ്പിൽ ഉണ്ടാകും.. പറയാതെ പോയാൽ മോള് വിളിച്ചു കൂവുമ്പോ കേട്ടില്ലെങ്കിൽ എന്ന് വെച്ചാ ഞാൻ പറഞ്ഞത് " " മുത്തശ്ശി പോയിട്ട് വാ.. ഞാൻ വീട് ഒക്കെ നോക്കി കാണുവാ " "സൂക്ഷിക്കണേ.. കുളത്തിൽ ഒന്നും ഇറങ്ങാൻ നിക്കണ്ട " "ശരി മുത്തശ്ശി " മുത്തശ്ശി തൊടിയിലേക്ക് ഇറങ്ങിയതും ഞാൻ വീണ്ടും വീടിനകത്തേക്ക് കയറി... ഏകദേശം എല്ലാം കണ്ടു തീർന്നപ്പോൾ മുകളിലെ ബാൽക്കണിയിൽ ഇരുന്നു ഞാൻ പുറത്തേക്ക് നോക്കി.. അന്നേരം ചുറ്റുമതിലിന്റെ അടുത്ത് നിന്ന് ആരോടോ സംസാരിച്ചു ഇല്ലത്തേക്ക് കയറുന്ന ദേവേട്ടനെ ഞാൻ കണ്ടു.... എന്നേ നേരത്തെ കണ്ടന്ന് തോന്നുന്നു എന്നേ നോക്കി ചിരിച്ചിട്ട് അകത്തേക്ക് കയറി.. അന്നേരം ഞാനും താഴേക്ക് ഇറങ്ങി.. "നിന്റെ ബാൽക്കണിയിൽ ഉള്ള ഇരുത്തം തീർന്നോ " "വയിൽ ആയോണ്ട് ഇരിക്കാൻ പറ്റുന്നില്ല " "ഉച്ചക്ക് വയിൽ അല്ലാതെ മഞ്ഞുണ്ടാകോ " _______® ഞാൻ പറഞ്ഞു തീർന്നതും ചുണ്ട് കൂർപ്പിച് ഒരു നോട്ടം ആയിരുന്നു.. "ഞാൻ വെറുതെ പറഞ്ഞത..നീ വാ "

അവളെ തോളിലൂടെ കൈ ചേർത്ത് ഞാൻ മുറ്റത്തേക്ക് ഇറങ്ങി... "മുത്തശ്ശി എന്തിന വരാൻ പറഞ്ഞത് എന്ന് അറിയോ " "ഇല്ല..എന്തോ കാര്യമായിട്ട് ഉണ്ട് " "അത് എനിക്കും അറിയാം അല്ലാതെ മുത്തശ്ശി എന്നേ വിളിച്ചു വരുത്തില്ല " "ഞഞഞ"മുഖം വെട്ടിച്ചവൾ മുന്നോട്ടു നടക്കാൻ ആഞ്ഞു.. "ടി... നിനക്ക് കുറച്ചു കൂടുന്നുണ്ടേ... കൊഞ്ഞനം കുത്തുന്നോ " "ദേ മുത്തശ്ശി വരുന്നു.. ഇനി നേര ചോയ്ച്ചോ " "ആഹ് ദേവ...നീ എപ്പോ എത്തി " "ഇപ്പൊ വന്നു കയറിയതേ ഒള്ളു " "നീ ഒരു അര മണിക്കൂർ മുമ്പ് വിളിച്ചിട്ട് കവലയിൽ എത്തി എന്ന് പറഞ്ഞിട്ട്... എന്നിട്ട് നീ ഇതുവരെ എവിടെ ആയിരുന്നു " "ഞാൻ കവലയിൽ വെച്ച് ഉണ്ണിയേട്ടനെ കണ്ടു.. പിന്നെ സംസാരിച്ചു ഇങ്ങ് പോന്നു " "നീ എങ്ങനെ വന്നത് " "അലോഷി ഉണ്ടായിരുന്നു.. അവൻ അവിടെ ആൽത്തറയിൽ കാണും.. ഞാൻ ഇങ്ങ് പോന്നു " "ഹ.. കൃഷ്ണേ എന്നാ നീ ആ വാതിൽ അടച്ചേച്ചു വാ... അസ്തിത്തറന്റെ അടുത്തും പോയി നമ്മക്ക് കവലയിലേക്ക് ഇറങ്ങാം.. " "ശരി മുത്തശ്ശി " അവൾ അടച്ചു അച്ഛന്റെയും മുത്തശ്ശന്റെയും അസ്ഥിതറക്ക് മുന്നിൽ പ്രാർത്ഥിച്ചു മുത്തശ്ശിയും ഞാനും കൃഷ്ണയും ഇല്ലാത്തിന്റെ മെയിൻ ഗേറ്റ് കഴിഞ്ഞു റോഡിലേക്ക് ഇറങ്ങി... അന്നേരം ഞാൻ മുത്തശ്ശിക്ക് നേരെ തിരിഞ്ഞു "എന്താ മുത്തശ്ശി "

"നമ്മടെ പടിഞ്ഞാറെ ഭാഗത്തെ പാഠം ഇല്ലേ " "ആഹ് അത് മുത്തശ്ശി " "നിന്റെ അച്ഛൻ അതിലെ ഒരേക്കർ അച്ഛന്റെ സുഹൃത്തു വാസുവിന് കൊടുത്തിരുന്നല്ലോ.... " "ആ അത് അന്ന് മുത്തശ്ശിയോടും ചോദിച്ചിരുന്നല്ലോ " "ആഹ് ഞാനും അത് സമ്മതിച്ചതോണ്ട് ആണല്ലോ അവൻ അത് കൊടുത്തത് " "പിന്നെ ഇപ്പൊ എന്താ " "അവന് തീരെ വയ്യാണ്ടേ കിടക്കല്ലേ... അന്നേരം അവന്റെ എല്ലാ സ്വത്തുക്കളും ആകെ ഉള്ള മകന്റെ പേരിൽ എഴുതി കൊടുത്തു " "അത് അങ്ങനെ ആണല്ലോ മുത്തശ്ശി " "അതല്ലടാ പ്രശ്നം.. അവന്റെ മകൻ അത് ഏതോ ഒരു വ്യവസായിക്ക് മറിച്ചു വിറ്റിട്ടുണ്ട്.. എന്തോ റിസോർട്ടോ അങ്ങനെ എന്തോ ഉണ്ടാക്കാൻ ഉള്ള പ്ലാനിൽ ആണ് അവർ... നിനക്ക് അറിയാലോ പൊന്ന് വിളയുന്ന മണ്ണ് ആണ് അത്... ആ ഒരു ഏക്കർ അവർ എടുത്താലും അതിലെ വേസ്റ്റ് എല്ലാം ബാക്കി അവശേഷിക്കുന്ന ഭൂമിക്കും ബാധിക്കും.. അത് മാത്രമല്ല..

ആ പാടം കൊറേ പേർക്ക് അന്നം നൽകുന്ന ഭൂമിയും ആണ് " "എനിക്ക് മനസിലായി മുത്തശ്ശി.. എന്താ ചെയ്യേണ്ടതും എനിക്ക് അറിയാം.. ഞാൻ അടുത്ത ആഴ്ച ലീവിന് വരുമ്പോഴേക്കും അത് റെഡി ആക്കാം " കുറച്ചു മുമ്പോട്ടു നടന്നതും സീതേച്ചി മുത്തശ്ശിയേ കണ്ടപ്പോൾ മുത്തശ്ശിയോട് പരിചയം പുതുക്കി.. അതിന്റെ ഇടയിൽ എന്നോടും കൃഷ്ണയോടും കുശലം ചോദിച്ചു ആൽത്തറയിൽ വെച്ച് കാണാം എന്ന് പറഞ്ഞു മുമ്പോട്ട് നടന്നു... ആൽത്തറന്റെ അടുത്ത് കൊറേ പേര് അവിടെ തടിച്ചു കൂടി നിൽക്കുന്നത് ദൂരെ നിന്ന് തന്നെ കണ്ടു "അതേ ദേവേട്ടാ അവിടെ എന്താ വല്ല ബിവറേജ് വല്ലതും ഉണ്ടോ " "അതെന്താ അങ്ങനെ ചോദിച്ചേ " "അല്ല വരി കണ്ടപ്പോൾ " "ബിവറേജിൽ മാത്രം വരി ഉണ്ടാവാൻ പാടുള്ളു എന്നുണ്ടോ " "അതില്ല..പിന്നെ അവിടെ എന്താ " "അങ്ങോട്ട്‌ തന്നെ അല്ലേ പോവുന്നെ.. നീ കണ്ടറിയ്‌ " "ദേ പാർവതിയമ്മ വരുന്നു "ആരോ അവിടുന്ന് വിളിച്ചു കൂവി... അന്നേരം എല്ലാവരുടെയും ദൃഷ്ടി ഞങ്ങൾക്ക് നേരയായി... ഇത് എന്താ സംഭവം എന്നറിയാതെ ഞാനും ... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story