രുദ്രവീണ: ഭാഗം 15

rudhraveena minna

രചന: MINNA MEHAK

കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ആദ്യം ഒന്ന് ഞട്ടിയെങ്കിലും പിന്നെ ഈ വരവ് എന്നും പ്രതീക്ഷിച്ചിരുന്നു ഞാൻ... വേറെ ആരും അല്ല നമ്മളെ വല്യമ്മയും കുടുംബവും തന്നെ.... "അച്ഛമ്മേ.... "ഒരു പയ്യൻ വന്നു മുത്തശ്ശിയെ പുണർന്നു.. "ആരാടാ അന്റെ അച്ഛമ്മ.. അനക് ആ ബോധം ഉണ്ടോ തെണ്ടി തിരിഞ്ഞു നടക്കുമ്പോ ആ ബോധം നിനക്ക് ഉണ്ടോ... എന്നിട്ട് അച്ഛമ്മേ എന്ന് വിളിച്ചോണ്ട് വന്നിരിക്കുന്നു.. 😒".. "എന്റെ അച്ഛമ്മേ എനിക്ക് ഒന്ന് വരാൻ പറ്റേണ്ടേ.. അല്ലെങ്കിൽ ഞാൻ ദേവേട്ടന്റ കല്യാണത്തിന് ഒരാഴ്ച മുന്നേ ഇവിടെ എത്തിയിരുന്നല്ലോ.. ഇനി ഇങ്ങളെ പരാതി പെട്ടി പിന്നെ തുറക്കാം ഞാനെ കളക്ടറേ ഭാര്യയേ ഒന്ന് ദർശനം നടത്തട്ടെ " "ടാ ചെക്കാ.. " "പിന്നീന്ന് വിളിക്കല്ലേ " "ഈ ചെക്കൻ "അതും പറഞ്ഞു തിരിഞ്ഞതും മുന്നിൽ നിൽക്കുന്നവളെ കണ്ട് ഉള്ളിൽ പുച്ഛം നിറഞ്ഞെങ്കിലും അത് പുറത്ത് കാണിക്കാതെ അവരെ നോക്കി ചിരിച്ചു.... "എന്താ രാധികേ അവിടെ തന്നെ നിന്ന് കളഞ്ഞേ " "ഒന്നുല്ല അമ്മേ.. "അതും പറഞ്ഞു മുത്തശ്ശിയുടെ കാലിൽ തൊട്ട് വണങ്ങി...

"യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു " "നന്നായിരുന്നു അമ്മേ " "മോഹൻ വന്നില്ലേ " "ഇല്ലമ്മേ.. ചേട്ടൻ ബിസിനസ് കാര്യത്തിന് മലേഷ്യയിലേക്ക് പോയിരിക്ക.. അവിടുന്ന് നേരെ ഇങ്ങോട്ട് തിരിക്കാ എന്ന് പറഞ്ഞിട്ടുണ്ട് " "കുശലം ചോദിക്കൽ ഒക്കെ പിന്നെ ആവാം അമ്മേ.. ചേട്ടത്തി അകത്തേക്ക് കയറട്ടെ.... വാ ചേട്ടത്തി " മുത്തശ്ശിയെയും കൂട്ടി രാധിക (വല്യമ്മ )അകത്തേക്ക് കയറി.. അവരെ പിറകെ രാഹുലും കൃഷ്ണയും കയറി... ആ കുഞ്ഞു സമയം കൊണ്ട് തന്നെ രാഹുൽ കൃഷ്ണയുമായി അടുത്തിരുന്നു... അകത്തു കയറിയതും കൃഷ്ണ അടുക്കളയിലേക്ക് പോയി... ജാനുവേച്ചിയും സീതേച്ചിയും അടുക്കളയിൽ ഉള്ള പണി ഒക്കെ ഒതുക്കി വെച്ചിരുന്നു.. സീതേച്ചി വീട്ടിലേക്ക് വിളിച്ചു ഇരിപ്പുണ്ട്.. മകളെ വിളിച്ചു അന്വേഷണം നടത്തുന്നത് കേട്ടപ്പോൾ ഉള്ള് നിറഞ്ഞു.. ഒരമ്മ ഉണ്ടായിരുന്നു എങ്കിൽ എന്നേ വിളിച്ചിരുന്നല്ലോ..... ഫ്രിഡ്ജിൽ നിന്ന് ചിക്കു എടുത്തു ജ്യൂസ്‌ അടിച്ചു.. ഇതിനിടയിൽ ചേച്ചി വന്നു ചെയ്യാം എന്ന് പറഞ്ഞെങ്കിലും അമ്മയുടെയും മകളുടെയും സംസാരം മുടക്കേണ്ട എന്ന് പറഞ്ഞു ഞാൻ തിരിച്ചയച്ചു..

അടിച്ചു വെച്ച ജ്യൂസ്‌ കൊണ്ടു കൊടുത്തു..ഇന്നേവരെ ചിരിച്ചു കണ്ടിട്ടില്ലാത്ത അമ്മ വല്യമ്മ ചിരിച്ചു സംസാരിച്ചു ഇരിക്കുന്നത് കണ്ടതും എന്തോ ഉള്ളിൽ ഒരു പൊട്ട് സന്തോഷം തോന്നി.. ചെറിയമ്മ എന്നേ നോക്കി മുഖവെട്ടിക്കാനും മറന്നില്ല... മുത്തശ്ശിയുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ട് വിശേഷം പറയുന്ന രാഹുലും.. "ഏട്ടത്തി പറയാതിരിക്കാൻ വയ്യാ ജ്യൂസ്‌ അടിപൊളി " ആദ്യമായി കിട്ടിയ അനുമോധാനം.. ഇത്രയും കാലങ്ങൾക്ക് ഇടയിൽ ആദ്യമായി.... എല്ലാം ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി.. "അത് വെച്ചുണ്ടാക്കി ശീലം ആയതല്ലേ.. ഇവർക്ക് ഒക്കെ ഇതല്ലേ അറിയൂ.." "എന്നിട്ട് അമ്മക്ക് ഇതുപോലും അറിയുന്നില്ലല്ലോ...അമ്മ പുരോഗതി വരുത്താനുണ്ട്.. വേണെങ്കിൽ ഏട്ടത്തിന്റെ അടുത്ത് ട്യൂഷൻ ചേർന്നോ.. എന്നാ അച്ഛന് വീട്ടിലേ ആഹാരം സ്വാതോടെ കഴിക്കാലോ.. ന്യൂഡിൽസിൽ നിന്ന് ഒരു മോചനം ആവുകയും ചെയ്യും " ചിരി വരുന്നുണ്ടെങ്കിലും ഞാൻ ഒതുക്കി നിർത്തി... അത് കണ്ടിട്ടുണ്ട് എന്ന് വല്യമ്മയുടെ നോട്ടത്തിൽ തന്നെ മനസിലായി "ടാ.. ഒന്ന് പറഞ്ഞാൽ തറുതല പറഞ്ഞോളും "കൈ ഉയർത്തി പറഞ്ഞു "രാധേ കുട്ടികൾക്ക് നേരെ കൈ ഓങ്ങരുത് എന്ന് എപ്പോഴും ഞാൻ പറയുന്നതാ...."മുത്തശ്ശി ശാസന പോലെ പറഞ്ഞു നിർത്തി..

"അത് അമ്മേ " "വേണ്ട.. ഇനി കൂടുതൽ പറയണ്ട... അന്നും എന്നും അതേ എനിക്ക് പറയാൻ ഒള്ളു... ചിലരുടെ എടുത്തു ചാട്ടം കാരണം നടന്നത് ഒന്നും മറന്നിട്ടില്ലല്ലോ..മറക്കാൻ നിക്കണ്ട.. എല്ലാർക്കും അത് ഒരു പാടം ആണ്.. " ചെറിയമ്മയേ നോക്കി പറഞ്ഞു രാഹുലിന്റെ തോളിൽ തട്ടി മുത്തശ്ശി എണീറ്റു... "കൃഷ്ണേ... ദേവൂട്ടൻ വിളിച്ചോ " "ഇല്ല മുത്തശ്ശി... എത്തീട്ട് ഉണ്ടാവില്ല.. " "ആ.. അതാകും... നീ എന്നേ ഒന്ന് മുറിയിൽ എത്തിക്ക്.. പിന്നെ ഉമ്മറത്തു ദീപം വെക്കാൻ മറക്കണ്ട... " "ശരി മുത്തശ്ശി " മുത്തശ്ശിയേ റൂമിൽ ആക്കി ദീപം തെളിയിച്ചു മുറിയിലേക്ക് കയറി... ഒരുപാട് പുസ്തകം അടക്കിവെച്ചത് കണ്ടപ്പോൾ ഒരു പുസ്തകം എടുത്തു മുറിയുടെ പുറത്ത് ഇറങ്ങി പൊതു ബാൽക്കണിയിൽ പോയി ഇരുന്നു... പുസ്തകതാളുകൾ ഓരോന്ന് മറിയുമ്പോ ഓരോന്ന് ഉള്ളിൽ പതിപ്പിച്ചു കൊണ്ടിരുന്നു... അന്നേരം ആണ് രാഹുൽ അങ്ങോട്ട്‌ വന്നത്.. "ഏട്ടത്തി നല്ല വായനയിൽ ആണന്നു തോന്നുന്നു.. ഡിസ്റ്റർബ് ആയോ " "ആയെങ്കിൽ " "സഹിച്ചോ.. അല്ല പിന്നെ.. ഏട്ടത്തി വല്ലതും പറ.. നിക്ക് ബോർ അടിക്കാൻ തുടങ്ങി "

"ഞാൻ എന്ത് പറയാനാ.. നീ പറ.. നിനക്ക് അല്ലേ വിശേഷങ്ങൾ ഒരുപാട് ഉള്ളത് " പിന്നെ അവന്റെ കോളേജലേ ഉപ്പ് തൊട്ട് കർപ്പൂരം വരെ പറഞ്ഞു തുടങ്ങി.. നല്ല കേൾവിക്കാരി ആയി ഞാൻ നിന്ന് കൊടുത്തു... അവന്റെ സംസാരം ഒരുപാട് നീണ്ടു... "ആദ്യമായി ആണ് മുത്തശ്ശി അല്ലാതെ ഒരാൾ എന്റെ സംസാരം കേട്ടിരിക്കുന്നത്.. ആദ്യം ഒക്കെ ദേവേട്ടൻ ഉണ്ടായിരുന്നു.. പിന്നെ സിവിൽ സർവീസ്ന് പ്രിപ്പയർ ചെയ്യാൻ തുടങ്ങിയപ്പോൾ അത് കുറഞ്ഞു കുറഞ്ഞു വന്നു... എന്നാലും എന്നും വിശേഷം തിരിക്കാൻ വിളിക്കും....അമ്മ പോലും എന്റെ സംസാരം കേൾക്കാൻ നിക്കാറില്ല.. അച്ഛൻ ബിസിനസ് എന്ന് പറഞ്ഞു നടക്കും.. അമ്മ ഫോണിൽ കുശുമ്പ് പറഞ്ഞു ഇരിക്കും അല്ലെങ്കിൽ ടീവി. .... " "ഒക്കെ ശരിയാകും ടാ... " "എനിക്ക് ഇല്ലാത്ത വിശ്വാസം ആണല്ലോ ഏട്ടത്തിക്ക്.... അത് ഒന്നും ഉണ്ടാവാൻ പോവുന്നില്ല " "നമ്മുക്ക് നോക്കാം.. നീ വാ ഭക്ഷണം കഴിക്കാൻ നേരം ആയി തുടങ്ങി.. ഞാൻ ഭക്ഷണം എടുത്തു വെക്കാട്ടെ " "ഞാൻ വരാം ഏട്ടത്തി.. ഏട്ടത്തി ചെല്ല് " "വേഗം വന്നേക്കണം..

അല്ലെങ്കിൽ ഞാൻ ഒരു വരവ് കൂടെ വരും " അത്‌ പറഞ്ഞു ഞാൻ താഴേക്ക് വിട്ടു ____© "എങ്ങനെ ഏട്ടത്തി ഇത്ര പാവം ആയിരിക്കുന്നെ... അമ്മയുടെ ഈ പോക്ക് അത്ര നല്ലത് അല്ല എന്ന് തോന്നിയത് കൊണ്ടല്ലേ ഞാൻ പോന്നത്.. കൂടെ ദേവേട്ടന്റ വിളിയും.. എപ്പോഴും എന്റെ കണ്ണ് എനിക്ക് നിങ്ങളെ മേലെ വെക്കാൻ പറ്റില്ലല്ലോ.. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ഏട്ടത്തിയുടെ സ്വഭാവം തന്നെ ആവും അവസാനം ഏട്ടത്തിക്ക് തന്നെ പാരയാവുന്നത്...... എല്ലാം ദൈവ നിശ്ചയപോലെ നടക്കട്ടെ.. " ഒന്ന് ദീർഘശ്വാസം എടുത്തു വിട്ട് ഞാൻ താഴേക്ക് ഇറങ്ങി.. അപ്പോഴേക്കും ഏട്ടത്തി ഭക്ഷണം എടുത്തു വെച്ചിരുന്നു... "ആ വന്നോ.. ഞാൻ വിചാരിച്ചു ഞാൻ ഇനിയും വിളിക്കാൻ കയറേണ്ടി വരും എന്ന് " "ഭക്ഷണം ആണ്.. അത് കഴിഞ്ഞു മതി ഒക്കെ... മുത്തശ്ശി...അമ്മേ... ചെറിയമ്മേ.. ആന്റിയെ.. ... ഭക്ഷണം വേണെങ്കിൽ വന്നോ.. തീർന്നിട്ട് മോങ്ങിയിട്ട് കാര്യണ്ടാവില്ല. " "ഇങ്ങനെ വാ പൊട്ടിക്കല്ലേ ചെക്കാ.. ദേ വരുന്നുണ്ട് "എന്ന് പറഞ്ഞു സ്ത്രീ ജനങ്ങൾ ഒക്കെ രംഗത്തേക്ക് എത്തി.. ഭക്ഷണം ഒക്കെ വിളമ്പി ഞാൻ ഉൾവലിയാൻ നിന്നെങ്കിലും മുത്തശ്ശിയും രാഹുലും അവിടെ പിടിച്ചു ഇരുത്തി...

. __________® "സർ ലഗേജ്‌ എല്ലാം എടുത്തു വെച്ചിട്ടുണ്ട് " "ആ ശരി... നേരം ഒരുപാട് ആയില്ലേ.. ചേട്ടൻ പൊക്കോ.. ഞാൻ മാനേജ് ചെയ്തോളാം " "ശരി സർ " ഡ്രൈവർ പുറത്ത് ഇറങ്ങിയതും ഞാൻ പിഎ നെ വിളിച്ചു നാളത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു ഫ്രഷ് ആയി വന്നു.. ഫോൺ എടുത്തപ്പോൾ വീട്ടിൽ ഭക്ഷണം കഴിക്കുന്ന നേരം ആയതോണ്ട് തന്നെ ഞാൻ സബ്‌മിറ്റ് ചെയ്യാൻ ഉള്ള റിപ്പോർട്ട്‌ എല്ലാം റെഡി ആകാൻ ഇരുന്നു.... കിട്ടിയ ഇൻഫോം എല്ലാം എഴുതി ഉണ്ടാക്കിപ്പോഴേക്കും എനിക്കുള്ള ഫുഡ്‌എത്തിയിരുന്നു... ലാപ് എല്ലാം അടച്ചു വെച്ചു ഭക്ഷണം എടുത്തു കഴിച്ചു... അത് കഴിഞ്ഞു മുത്തശ്ശിക്ക് എത്തിയത് പറയാൻ വിളിച്ചു... അപ്പോഴാണ് വല്യമ്മയുടെ വരവിനെ കുറിച്ച് മുത്തശ്ശി പറഞ്ഞത്.. അന്നേരം കൃഷ്ണയുടെ മുഖം ഉള്ളിലൂടെ മിന്നി പാഞ്ഞു.. പിന്നെ ഒട്ടും വൈകിക്കാതെ കൃഷ്ണയുടെ ഫോണിലേക്ക് വിളിച്ചു... കുഴപ്പമില്ല എന്ന് അവളെ വായയിൽ നിന്ന് കേട്ടെങ്കിലും അവൾ എല്ലാം ഉള്ളിൽ ഒതുക്കുന്ന ഒരാൾ ആയോണ്ട് അത് എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു.. അതോണ്ട് തന്നെ രാഹുലിന് വിളിച്ചു കാര്യം അന്വേഷിച്ചു.. എല്ലാം ഓക്കേ ആണന്നു അറിഞ്ഞപ്പോഴാണ് ഒരു സമാധാനം ആയത്.... _____© "സർ കളക്ടർ എത്തിയിട്ടുണ്ട്... " "അവന്റെ വരവിനല്ലേ നമ്മൾ കാത്തിരുന്നത് " "എന്താ സർ ഉദ്ദേശിക്കുന്നത് " "തീർത്തും സമാധാനപരമായ ഒരു കൂടിക്കാഴ്ച്ച " "അവൻ സമ്മതിച്ചില്ലെങ്കിൽ " "അത് അപ്പോഴല്ലേ.. അത് അപ്പൊ തീരുമാനിക്കാം " "സർ " "ഇനി ഒരു സംസാരം വേണ്ട.. നാളത്തെ പുലരിക്കായി കാത്തിരിക്കാം..എല്ലാത്തിനും ഒരു തീരുമാനം ആകും.. " ...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story