രുദ്രവീണ: ഭാഗം 16

rudhraveena minna

രചന: MINNA MEHAK

 രാവിലെ പതിവുപോലെ തന്നെ അടുക്കളയിൽ കയറി ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാൻ സീതേച്ചിക്കൊപ്പം കൂടി......ചേച്ചിയും ഞാനും സംസാരിച്ചു ഓരോന്ന് ചെയ്യുമ്പോൾ രാഹുലിന്റെ വിളി എന്നേ തേടിയെത്തി.. "എന്തടാ ചെക്ക..." "ഒന്നുല്ല.. റൂമിൽ ഏട്ടത്തിനെ കാണാൻ ഇല്ലാത്തോണ്ട് വിളിച്ചത" "എന്ന ഒന്ന് തിരഞ്ഞു താഴേക്ക് വന്നൂടെ.. നിന്റെ നിലവിളി കേട്ടപ്പോ ആകെ ഒരു മരവിപ്പ് ആയിരുന്നു.. " "അതിന് ഞാൻ ഈ സ്റ്റൈർ ഇറങ്ങണ്ടേ... എന്ത് ബുദ്ധിമുട്ട് ആണ് അതൊക്കെ.. ഏട്ടത്തി ഇവിടെ ഇരി.. നമ്മക്ക് വല്ല ഗെയിം കളിച്ചു ഇരിക്കാം.. " "നേരം പുലർന്നതേ ഒള്ളു.. അപ്പോഴേക്കും ഗെയിം.. നീ ശരിക്കും ഡിഗ്രിക്ക് തന്നെ ആണോ പഠിക്കുന്നെ.. കുഞ്ഞു പിള്ളേരെ പോലെ.. " "അതെന്താ ഈ പ്രായത്തിൽ കളിച്ചൂടെ " "ഓ കളിക്കാലോ.. പക്ഷേ ഞാൻ ഇല്ലാന്ന് മാത്രം... " "അതെന്താ " "വേറെ പണി ഉണ്ട് ചെക്കാ.. നിനക്ക് കോഫീ വേണെങ്കിൽ വാ എടുത്തു തരാം "

"അങ്ങനെ എനിക്ക് ഉപകാരം ഉള്ളത് വല്ലതും പറ.. എന്നാ ഞാൻ കേൾക്കും " "ഈ ചെക്കൻ...നീ വാ " അടുക്കളയിൽ ചെന്ന് കോഫീയും എടുത്തു കൊടുത്തു ഞാൻ ഉച്ചക്ക് ഉള്ളത് ഒരുക്കാൻ തുടങ്ങി.. സീതേച്ചി മുറ്റം അടിക്കുന്നുണ്ട്.... രാഹുൽ സ്ലാബിൽ കയറി ഇരുന്നു ചായ കുടിക്കുന്നുണ്ട്... "ഏട്ടത്തി.. ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ " "ഈ ചോദ്യം പതിവല്ലല്ലോ നിനക്ക്... നീ ചോയ്ക്ക് നിനക്ക് എന്തിനാ എന്നോട് ഒരു കാര്യം ചോയ്ക്കാൻ ഒരു മുഖവര " "അതേ ചേച്ചി... ദേവേട്ടനുമായി പെട്ടന്ന് ആണല്ലോ ചേച്ചിയുടെ വിവാഹം നടന്നത്... എന്റെ ഊഹം ശരിയാണെങ്കിൽ താലി കെട്ടാൻ നേരതാണ് അറിഞ്ഞത്.... അപ്പൊ ഏട്ടത്തി... ഏട്ടത്തിക്ക് ദേവേട്ടനെ അക്‌സെപ്റ് ചെയ്യാൻ പറ്റിയോ.. അതോ ഉള്ളിൽ ആരെങ്കിലും ഇഷ്ടം ഉണ്ടായിട്ട് വീട്ടുക്കാരെ നിർബന്ധം പ്രകാരം കെട്ടിയതാണോ... എന്താണെങ്കിലും ഏട്ടത്തി പറ "ഒരു ഏട്ടനോട് ഉള്ള എല്ലാ കരുതലും അവന്റെ ചോദ്യങ്ങളിൽ ഉണ്ടായിരുന്നു...

"രാഹുലെ.. ഒന്ന് നിർത്തി നിർത്തി ചോദിക്ക്... " "അടുത്തത് മുതൽ അങ്ങനെ ചോയ്ക്കാം.. ഇപ്പൊ ചോദിച്ചതിന് ഒക്കെ മറുപടി താ " "നീ പറഞ്ഞത് പോലെ താലികെട്ടിന്റ നേരത്താണ് അറിഞ്ഞത്... പിന്നെ വീട്ടുക്കാരുടെ നിർബന്ധം ചോദിച്ചാൽ എനിക്ക് പറയാൻ അത്ര വീട്ടുക്കാർ ഒന്നും ഇല്ല... പിന്നെ പേരിന് വല്യച്ഛനും വല്യമ്മയൊക്കെ ഉണ്ട്.. അവർക്ക് ഞാൻ അവിടുന്ന് ഇറങ്ങി കിട്ടാണല്ലോ ആലോചിച്ചു അവർ വേഗം സമ്മതം അറിയിച്ചു... പിന്നെ എനിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നോ എന്ന് ചോദിച്ചല്ലോ എന്റെ ഈ തിരക്ക് പിടിച്ച ജീവിതത്തിൽ അതിനൊക്കെ എവിടെ സമയം... ഡിഗ്രി കംപ്ലീറ്റ് ആക്കിയതും പിന്നെ കൊണ്ട് പോകാൻ കയ്യാത്തോണ്ടും പഠിക്കാൻ വിടില്ല അറിയുന്നുണ്ടും ഇവിടെ അങ്ങ് സ്ഥിരം ആക്കി.....

പിന്നെ ദേവേട്ടനെ അക്‌സെപ്റ് ചെയ്തോ എന്നുള്ളതിന് വിവാഹജീവിതം പോലും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല രാഹുൽ.. എല്ലാം ദൈവ നിമിത്തം എന്നേ ഞാൻ കരുതിയിട്ടോള്ളു... പക്ഷേ ആരും ഇല്ലാത്ത എന്റെ ജീവിതത്തിൽ വർണ്ണങ്ങൾ പകർന്നു നൽകുന്നത് ദേവേട്ടൻ ആണ്...... പിന്നെ എന്തിനാ രാഹുലെ ഞാൻ ദേവേട്ടനെ അക്‌സെപ്റ് ചെയ്യാതെ ഇരിക്കുന്നെ.... " "ഒരുകണക്കിന് ആ പൂതന നന്ദന വിവാഹത്തിൽ നിന്ന് പിന്മാറിയത് നന്നായി... അല്ലെങ്കിൽ അത് കുടുംബം കലക്കിയേനെ " "ടാ വേണ്ടാട്ടോ... " "നമ്മൾ ഒന്നും പറയുന്നില്ലേ.. " "നീ ടേബിളിൽ ചെന്നിരിക്ക്.ഭക്ഷണം കഴിക്കാം... .. ഞാൻ മുത്തശ്ശിനെയും കൂട്ടി വരാം.... " "അത് വേണ്ട ഞാൻ മുത്തശ്ശിയെ കൂട്ടീട്ട് വരാം "അതും പറഞ്ഞു രാഹുൽ മുത്തശ്ശിയുടെ മുറിയിലേക്ക് കയറിപോയി.. _______©

കളക്ടർ ഓഫിസിൽ ചെന്നിറങ്ങി നേരെ ക്യാബിനിലേക്ക് വിട്ടു... പിയെനെ വിളിച്ചു ഇന്ന് പോവേണ്ട സ്ഥലത്തെ പറ്റി വിവരണം കൊടുത്തു... "മാത്യു ഓരോരുത്തരെ ആയി അകത്തേക്ക് വിട്.. " "ശരി സർ " എല്ലാം കേട്ട് കഴിഞ്ഞു വന്നപ്പോഴേക്കും ഉച്ചകത്തെ ഭക്ഷണം കഴിക്കാൻ ഉള്ള നേരം ആയിട്ടുണ്ടായിരുന്നു.. "സർ ഒരു team കൂടെ ഉണ്ട് " "ഹ വരാൻ പറയൂ" "സർ npc പാർട്ടി മെംബേർസ് ആണ്.. " "ആരായാലും എന്റെ ആവിശ്യം ഉള്ളോണ്ട് അല്ലേ വന്നത്.. അകത്തേക്ക് വരാൻ പറയൂ" "ശരി സർ " "നമസ്കാരം സർ " " ഇരിക്കൂ "എനിക്ക് എതിരെ ഉള്ള ചെയറിലേക്ക് ചൂണ്ടി പറഞ്ഞു... "ആയിക്കോട്ടെ.. എല്ലാം ഇരുന്നു സംസാരിക്കാൻ ആണല്ലോ വന്നത് " എന്റെ മുമ്പിലേക്ക് ഒരു ഫയൽ വെച്ചു.. "സർ അതിൽ ഒന്ന് ഒപ്പ് വെക്കണം..

ഒപ്പ് കിട്ടിയാൽ കിട്ടുന്ന പ്രോഫിറ്ന്റെ പത്തിൽ ഒരു ഭാഗം സാറിന്റെ പോക്കറ്റിൽ... എന്താ സർ ഒപ്പിടുവല്ലേ " "ഓ നിക്ക് ഇത് ഒക്കെ ഒന്ന് വായിക്കണം.. എന്നിട്ട് ഒപ്പിടാണോ എന്നൊക്കെ തീരുമാനിക്കാം " "ഓ വായിച്ചു ബുദ്ധിമുട്ടണ്ട... വെള്ളായണി തടാകത്തിന്റെ തൊട്ട് അടുത്ത് നമ്മൾ ഒരു പ്രൊജക്റ്റ്‌ തുടങ്ങുവാ.. അതിന്റെ ആണ്.. തികച്ചും റിസോർട്ട് ആശയം " "അത് എങ്ങനെ ശരിയാകും.. ഈ ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല കായൽ അതാണ്‌.. അതിന്റെ തൊട്ട് ചാരത് എന്നൊക്കെ പറയുമ്പോൾ ഇൻപോസിബിൾ " "ഉറപ്പാണോ " "ഞാൻ ഒരു പ്രാവശ്യമേ എല്ലാം പറയൂ " "എന്നാ സർ അതികം ഈ കസേരയിൽ കാണില്ല " "ഓ ആയിക്കോട്ടെ... എന്നേ സംബന്ധിച്ച് ഈ സ്ഥലം മാറ്റം എനിക്ക് ഇഷ്ടം ഉള്ള കാര്യം ആണ്..

അതോണ്ട് മാറ്റുവാണെങ്കി വേഗം ആവണേ... " "ടാ " "അലറണ്ട..ജില്ല കളക്ടറോട് മര്യാദക്ക് പെരുമാറണം.. അല്ലെങ്കിൽ വകുപ്പ് ഒക്കെ നന്നായി അറിയാല്ലോ.. സാറുമാര് പോവാൻ നോക്ക്.. " "ഇതിനുള്ളത് നിനക്ക് തന്നിരിക്കും " "ഓ ആയിക്കോട്ടെ..കാത്തിരിക്കും " _______® "ടാ രാഹുലെ ദേവേട്ടൻ വിളിച്ചതോന്നും ഇല്ലല്ലോ.. " "എന്റെ ഏട്ടത്തി.. ഏട്ടന്റെ ഫോണിൽ മാത്രം അല്ല ഡൈലിങ് ഉള്ളത്.. ഏട്ടത്തിക്കും വിളിക്കാം " "ഹേ അത് ശരിയാവില്ല " "എന്നാ അങ്ങനെ ഇരി... ".. "ടാ എന്നാലും ദേവേട്ടൻ ഭക്ഷണം കഴിച്ചു കാണോ ".. "വിളിക്കാണെങ്കി വിളി.. അല്ലെങ്കിൽ അതിനെ പറ്റി മിണ്ടരുത് " "രാഹുലെ " "ദേ ദേവേട്ടന്റ പേര് പറഞ്ഞു നാവ് എടുത്തപ്പോഴേക്കും ഇങ്ങോട്ട് വിളിച്ചല്ലോ . ദേ ഏട്ടത്തി ഇനി സംസാരിക്ക് ഞാൻ മാറിയേക്കാം " ഫോൺ എടുത്തു ചെവിയോട് ചേർത്തു വെച്ചു 💕💕.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story