രുദ്രവീണ: ഭാഗം 17

rudhraveena minna

രചന: MINNA MEHAK

 "ഹലോ " ".......". "കൃഷ്ണേ " "ഹ " "ഇതിപ്പോ വിളിച്ചപ്പോ താൻ എന്താ റിപ്ലൈ തരാത്തത് " "അത് അത്.. " "നീ രാഹുലിനോട് എന്നേ പറ്റി ആവലാതി പറയുമ്പോ..ഞാൻ വിളിച്ചാൽ എന്താ എന്നോട് ചോദിച്ചൂടെ " "അതിന് ഞാൻ " "ഉരുളണ്ട.. നീ പറഞ്ഞത് ഒക്കെ വെടുപ്പിൽ ഞാൻ കേട്ട്.. രാഹുൽ അതിന് അവസരം ഒരുക്കി തന്നു " "ഭക്ഷണം കഴിച്ചോ " "ഹ കഴിച്ചു.. ഇപ്പൊ ഒരു ആവിശ്യത്തിന് പുറത്ത് പോവാ...നീ കഴിച്ചില്ലേ " "ഹ കഴിച്ചു.... " "എന്നാ ശരി... സൂക്ഷിക്കണം... ആരോഗ്യം ശ്രദ്ധിക്കണം.." "ആ ശരി ദേവേട്ടാ " "ടേക് കെയർ bye " "Bye " ഫോൺ കട്ട്‌ ആയതും എന്റെ കണ്ണ് രാഹുലിനെ തേടി..... ഗാർഡനിലെ ബെഞ്ചിൽ ഇരുന്നു ഫോണിൽ കളിക്കുന്ന അവനെ കണ്ടപ്പോൾ അവന്റ അരികിലേക്ക് നടന്നു... ഫോണിൽ കാര്യമായി കളിക്കുന്നൊണ്ട് ഞാൻ വന്നത് ഒന്നും അറിയാത്തോണ്ട് അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു... "ആഹ് ഏട്ടത്തി ചെവിയിൽ നിന്ന് പിടി വിട് "

"ഞാൻ പറഞ്ഞത് ഒക്കെ എങ്ങനെ ദേവേട്ടൻ അറിഞ്ഞു " "ആദ്യം ചെവീന്ന് പിടി വിട്.. " "നീ പറഞ്ഞിട്ട് പിടി വിടാം.. നീ പറയുന്നുണ്ടോ " "ഏട്ടത്തി ഞാൻ വോയിസ്‌ റെക്കോർഡ് ചെയ്തു വിട്ടതാ.. ഇനി എങ്കിലും ഒന്ന് പിടി വിട് " "ആകെ നാണക്കേട് ആയി.. നീ ഇത് എന്ത് പണിയാ കാണിച്ചേ " ചെവിയിൽ നിന്ന് പിടി വിട്ട് ഞാൻ അവനോട് ചോദിച്ചു.. "എന്തിന് നാണക്കേട്....ഒന്ന് പോ ഏട്ടത്തി.. അകത്തേക്ക് പോവാ... " "നീ നടക്ക് ഞാൻ വന്നേക്കാം " "ദേവേട്ടനെ പകൽ കിനാവ് കാണുവാണെല്ലേ " "ഈ ചെക്കനെ "താഴെ കിടന്ന ഒരു കമ്പ് എടുത്തു പറഞ്ഞതും "അയ്യോ വേണ്ടേ.. ഞാൻ പോയേ " _________® വില്ലേജ് ഓഫിസ്ൽ വിസിറ്റിംഗ് ന് വേണ്ടി പോയികൊണ്ടിരിക്കുമ്പോ ആണ് രാഹുലിന്റെ മിസ്സ്കാളും ഒരു വോയിസ്‌ മെസ്സേജും.... അവന്റെ മിസ്സ്കാൾ പതിവ് ആയോണ്ട് നൈറ്റ്‌ വിളിക്കാം എന്ന് കരുതി ഫോൺ എടുത്തു വെക്കാൻ നിക്കുമ്പോ ആണ് ഒരു വോയിസ്‌ മെസ്സേജും...

അത് മെസ്സേജ് റീഡ് ആക്കാൻ ഉള്ള മിസ്സ്കാൾ ആണെന്ന് മനസിലായതും ഞാൻ വോയിസ്‌ ഓൺ ചെയ്തു....വോയിസ്‌ കേട്ടതും കൃഷ്ണയെ വിളിച്ചു സംസാരിച്ചു... "സർ... സ്ഥലം എത്തി " "ആ...മഹേഷ്‌ നീ ഫയൽസ് ഒക്കെ കൈയ്യിൽ വെക്കണം നഷ്ടപ്പെടരുത് " "ശരി സർ... " കാറിൽ നിന്ന് ഇറങ്ങി വില്ലേജ് ഓഫിസിലേക്ക് കയറുമ്പോൾ തന്നെ കണ്ടു പടിക്കെട്ടിൽ തന്നെ ഒരുപാട് പേർ... അവർക്ക് ഒക്കെ ഒരു പുഞ്ചിരി നൽകി അകത്തേക്ക് കയറി... എന്റെ വരവ് ഒരു മുന്നറിയിപ്പ് ഇല്ലാതെ ആയോണ്ട് തന്നെ അവർ ഒക്കെ ഒന്ന് ഞട്ടിയിട്ടുണ്ട്... എന്നെ കണ്ടതും അവർ എല്ലാം വിഷ് ചെയ്തു.. ഒരു പുഞ്ചിരിയോടെ ഞാൻ തിരിച്ചും വിഷ് ചെയ്തു... "നിങ്ങൾ നിങ്ങളുടെ വർക്ക്‌ ചെയ്യ് ഞാൻ വില്ലേജ് ഓഫിസറെ ഒന്ന് കാണട്ടെ " അത് പറഞ്ഞതും അവരുടെ മുഖത്തു ഒരു ഭീതി നിയലഴിച്ചില്ലേ.. അതോ എനിക്ക് തോന്നിയതോ.. "സർ.. ഓഫീസർ ഇവിടെ ഇല്ല " "എവിടെ പോയതാ " "അറിയില്ല സർ "

"അവരെ വിളിക്ക് എന്നിട്ട് ഇവിടെ ഒരുപാട് പേർ അദ്ദേഹത്തെ കാത്തു ഇവിടെ ഇരിപ്പുണ്ട് എന്ന് പറ.. ഞാൻ ഇവിടെ ഉള്ള കാര്യം പറയണ്ട " ക്ലർക് ഫോൺ എടുത്തു വിളിച്ചതും മറുതലക്കിൽ നിന്ന് ഫോൺ എടുത്തു.. "പറയടോ "സർ.. ഒരുപാട് പേർ സാർന്റെ വരവും കാത്ത് ഇവിടെ ഇരിപ്പുണ്ട്... സർ എപ്പോ എത്തും " "ഇന്ന് ഇനി ഇല്ല " "സർ ലീവ് മാർക്ക്‌ ചെയ്തില്ലല്ലോ " "അതൊന്നും ആരും അറിയാൻ പോവുന്നില്ല.. " "സർ " "താൻ അതികം ചോദ്യം ചെയ്യാതെ വെച്ചിട്ട് പോയേ " മറു തലക്കിൽ നിന്ന് ഫോൺ കട്ട്‌ ആയതും അവർ എല്ലാവരും തല താഴ്ത്തി നിന്നു.. "ഇത് എന്താ ഇതുവരെ നിങ്ങൾ ഒന്നും എന്റെ ശ്രദ്ധയിൽ പെടുത്താതെ ഇരുന്നത് " "അത് സർ " "എനിക്ക് ഇതിന്റെ കൃത്യമായ ഒരു മറുപടി ആണ് വേണ്ടത്... അതിന്റെ അപ്പുറം ഒന്നും വേണ്ട " ഒരാളും മിണ്ടിയില്ല.. "എന്താ നിങ്ങളുടെ വായിൽ നാവില്ലേ.. " ഫോൺ എടുത്തു വില്ലേജ് ഓഫീസറെ വിളിച്ചു.. "Helo sir " "ഞാൻ ഇവിടെ വില്ലേജ് ഓഫിസിൽ ഉണ്ട്..

വിത്തിന് 20 മിനിറ്റ് താങ്കൾ ഇവിടെ ഉണ്ടായിരിക്കണം " "Su..re സ..ർ " ഫോൺ വെച്ച് ഞാൻ പുറത്തിറങ്ങി.... ബെഞ്ചിൽ ഒരുപാട് പേർ ഇരിക്കുന്നുണ്ട്.. കുറച്ചു പേർ നിൽക്കുന്നുണ്ട്.. കുറച്ചു പേർ പുറത്തും... പ്രായം ഏറിയവരും അല്ലാത്തവരും.. കുഞ്ഞുങ്ങളും.. അങ്ങനെ എല്ലാവരും.... എന്നേ കണ്ടതും രണ്ടു ചെറുപ്പക്കാർ എന്റെ അടുത്തേക്ക് വന്നു... "സർ.. " "കേൾക്കാം എല്ലാവരുടെയും പരാതിക്ക് ഇന്നൊരു തീർപ്പ് ആവാതെ ഞാൻ ഇവിടം വിടില്ല... " "സർ "ഒരു ചെയർ ക്ലർക്ക് എനിക്ക് കൊണ്ട് തന്നു.. അന്നേരം ഞാൻ നോക്കിയത് ഒരു കൈ കുഞ്ഞിനെ പിടിച്ചു നിൽക്കുന്ന ഒരു അമ്മയെ ആണ്.. ചെയർ എടുത്തു അവർക്ക് നൽകി ഞാൻ അവിടെ ഉള്ള തിണ്ടിൽ ഇരുന്നു.... ഓരോ പരാതിയും കേട്ട് മഹേഷ്‌ (pa )നോട്‌ എല്ലാം രേഖപെടുത്താൻ പറഞ്ഞു.. അപ്പോഴേക്കും വില്ലേജ് ഓഫിസിറും അവിടെ എത്തിയിരുന്നു.... __________® "കൃഷ്ണേ.... " "ദേ വരുന്നു മുത്തശ്ശി " മുറിയിൽ നിന്ന് മുത്തശ്ശിയുടെ മുറിയിലേക്ക് കയറി...

"എന്താ മുത്തശ്ശി " "നീ എന്റെ കൂടെ സാരി എടുക്കാൻ ഒന്ന് കൂടെ വാ... യാത്രക്ക് ഒരുക്കങ്ങൾ ഇപ്പൊ തന്നെ തുടങ്ങാം എന്ന് കരുതി... ഞാൻ രാഹുലിനോട് കാര്യം പറഞ്ഞിട്ടുണ്ട് " "ശരി മുത്തശ്ശി ഞാൻ ചുരിദാർ ഒന്ന് മാറട്ടെ " "എന്താ ഇപ്പൊ ഇതിന് ഒരു കുഴപ്പം... " "പുറത്ത് പോവല്ലേ.. സാരി ഉടുക്കാം എന്ന് വെച്ചു " "അങ്ങനെ ഒന്നും ഇല്ല.. നീ മുഖം കഴുകി വാ നമുക്ക് പോവാം " "ശരി മുത്തശ്ശി " അത്‌ പറഞ്ഞു മുറിയിലേക്ക് കയറി.. ഒരുകണക്കിന് മുത്തശ്ശി പറഞ്ഞത് നന്നായി.. അല്ലെങ്കിൽ ഇപ്പൊ ഡ്രസ്സ്‌ മാറിയ ഞാൻ വീണ്ടും മാറേണ്ടി വന്നേനെ..... വാഷ്റൂമിൽ പോയി മുഖം ഒന്ന് കഴുകി പുരികകോടികൾക്കിടയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടും വെച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി.. അപ്പോഴേക്കും രാഹുലും മുത്തശ്ശിയും ഇറങ്ങി വന്നു.. സ്റ്റൈർ ഇറങ്ങി താഴെ എത്തിയപ്പോൾ ആണ് ഫോൺ എടുത്തില്ലല്ലോ എന്ന് ഓർത്തത്.. റൂമിൽ കയറി ഫോൺ എടുത്തു പുറത്ത് ഇറങ്ങിയപ്പോ എന്നേ കാത്തത് പോലെ വല്യമ്മയും ചെറിയമ്മയും അവിടെ ഉണ്ടായിരുന്നു.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story