രുദ്രവീണ: ഭാഗം 18

rudhraveena minna

രചന: MINNA MEHAK

വല്യമ്മയേയും ചെറിയമ്മയേയും കണ്ടിട്ടുണ്ടെങ്കിലും ഞാൻ അവരെ കാണാത്ത പോലെ അവരെ മറകടന്നു പോവാൻ നിന്നെങ്കിലും അത് മുൻകൂട്ടി കണ്ടത് പോലെ എന്റെ വഴിയിൽ അവർ കയറി നിന്നു... "തമ്പുരാട്ടി അവിടെ ഒന്ന് നിന്നേ.. ഞങ്ങൾ ഇവിടെ നിൽക്കുന്നെ കണ്ടില്ലേ " ഒന്നും പറയാതെ ഞാൻ നിന്നു.. "ഛേ.. കണ്ടില്ലേ പറയടി " കണ്ടു എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.. "പിന്നെ നീ എന്താ ഞങ്ങളെ കാണാത്ത പോലെ നടന്നെ " മൗനം ആയിരുന്നു ഉത്തരം... "തമ്പുരാട്ടി എങ്ങോട്ട് ആണാവോ പോവുന്നത്... " "ഷോപ്പിംഗ് " ഒറ്റവാക്കിൽ അതിനുള്ള ഉത്തരം നൽകി.... "ഓ ഇപ്പോ പൂക്കാട്ട് തറവാട്ടിലെ മരുമകൾ ആണല്ലോ.. എന്തും ആവാല്ലോ " "അത് അങ്ങനെ ആണല്ലോ ചേച്ചി.... അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതൊക്കെ ആവും " "ഏട്ടത്തി "(താഴെ നിന്ന് രാഹുലിന്റെ വിളി വന്നു ) "ഓ അപ്പൊ എന്റെ മകനെയും നീ നിന്റെ താളത്തിന് ഒത്തു തുള്ളിപ്പിച്ചു തുടങ്ങി അല്ലെ...

നീ എന്തും പറഞ്ഞ വാശീകരിച്ചു വെച്ചത് " "ഞാൻ ഒന്നും.. " "എന്റെ ശബ്ദത്തിനു മുകളിൽ ശബ്ദം പൊങ്ങരുത്... " "അല്ലെങ്കിലും ഇവര് ഒക്കെ ഈ സ്വഭാവം കാണിച്ചില്ലെങ്കിലേ അത്ഭുതം ഒള്ളു... ". ചെറിയമ്മയുടെ പുച്ഛം നിറഞ്ഞ വാക്കുകൾ കൂടെ കൂട്ടിച്ചേർത്തു... അവിടെയും മൗനം ബജിക്കേണ്ടി വന്നു.... "നിന്റെ അടുക്കളയിലെ പണി ഒക്കെ തീർന്നോ " "തീർന്നു " "ഡിന്നർനുള്ളതോ " "റെഡി ആണ് " "കൃഷ്ണേ "(മുത്തശ്ശിയുടെ വിളി വന്നതും കൂടുതൽ അവർക്ക് പിടിച്ചു നിൽക്കാൻ കയ്യാത്തോണ്ട് ഞാൻ അവരെ മറികടന്നു താഴേക്ക് ഇറങ്ങി.. ) "നീ ഇത് എവിടെ പോയതാ കൊച്ചേ " "ഞാൻ ഫോൺ എടുക്കാൻ കയറിയത.. " "എന്നാ വാ സന്ധ്യ ആവുമ്പോഴേക്കും തിരിച്ചതണം.. "

മുത്തശ്ശി അത് പറഞ്ഞു കാറിലേ co -ഡ്രൈവർ സീറ്റിലേക്ക് ഇരുന്നു... ഞാൻ പിറകിലേക്കും കയറി....കാറിൽ കയറിയതും രാഹുൽ ഓരോന്ന് പറഞ്ഞു ചെവി അടപ്പിച്ചു.. കൂടെ മുത്തശ്ശിക്കൂടെ കൂടിയോണ്ട് അത് പിന്നെ പറയേണ്ട ആവിശ്യം ഇല്ലല്ലോ... മുത്തശ്ശിക്ക് 2 സാരി എടുത്തു ഇറങ്ങാൻ ആയിരുന്നു പ്ലാൻ എങ്കിലും അവിടെ എത്തിയപ്പോൾ മുത്തശ്ശി എനിക്കായി രണ്ടു സാരി കൂടെ വേടിച്ചു... എല്ലാം എടുത്തു പാക്ക് ചെയ്തു വണ്ടിയിൽ കയറുന്നത് വരെ ഞങ്ങളെ ചുറ്റും പരുന്തിനെ പോലെ രാഹുൽ വട്ടമിട്ടിരുന്നു.. കാര്യം ചോദിച്ചപ്പോ അവൻ ഒഴിഞ്ഞു മാരിയെങ്കിലും എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായിരുന്നു... എന്തായാലും അവൻ പറയും എന്നറിയുന്നൊണ്ട് ഞാൻ അത് കൂടുതൽ ശ്രദ്ധിച്ചില്ല.... _________® "തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ " അവൻ തലകുനിച്ചു നിന്നല്ലാതെ ഒന്നും മിണ്ടിയില്ല... "ഇത്രയും പരാതി നിന്നേ പറ്റി ഈ വില്ലേജിൽ ഉള്ളവർക്ക് ഉണ്ട്..

നിനക്ക് നിന്റെ വില്ലേജിൽ ഉള്ള ഒരാളെ കാര്യം പോലും നോക്കാൻ വയ്യേ.... നീ ഒന്ന് തിരിഞ്ഞു നോക്ക്.. നിന്റെ അമ്മയുടെ പ്രായം മുതൽ നിന്റെ കുഞ്ഞിന്റെ പ്രായം ഉള്ളവർ വരെ ഇവിടെ നിരന്നു നിൽക്കുന്നത്... ദേ നോക്ക് കൈ കുഞ്ഞിനെ ഏന്തി രണ്ടു അമ്മമാർ... നാളെ നിന്റെ സീറ്റിൽ വേറെ ഒരാൾ കയറി നിന്ന് നിന്റെ ഭാര്യ നിന്റെ കൈ കുഞ്ഞിനെ പിടിച്ചു നിന്നാൽ നീ എങ്ങനെ പ്രതികരിക്കും.... നിന്റെ അമ്മ ഇതുപോലെ പടിക്കെട്ടിൽ ഇരുന്ന് മറ്റൊരാളെ ഒപ്പിന് വേണ്ടി ഇങ്ങനെ ഇരുന്നാൽ.... " "നിനക്ക് സഹിക്കില്ലല്ലേ.. സ്വന്തം അമ്മയേയും അച്ഛനെയും മക്കളെയും മാത്രം അല്ല പരിഗണിക്കേണ്ടത് ദേ കാണുന്നവരും നിന്റെ അമ്മയും അച്ഛനും സഹോദരിയും സഹോദരനും ആണെന്ന് കരുതിയാൽ നീ ഇതുപോലെ ചെയ്യില്ല.. " "നിന്നോട് ജില്ലയിലെ എല്ലാ ജനങ്ങളെ കാര്യം നോക്കാൻ അല്ല പറഞ്ഞത്.. നിന്റെ വില്ലേജിൽ ഉള്ളവരെ മാത്രം.... നിനക്ക് സഹായത്തിനു അസിസ്റ്റന്റ്മാർ..

അവരല്ലാം അവരുടെ പണി ചെയ്തിട്ടുണ്ട്.. നിന്റെ സൈനിന് വേണ്ടി മാത്രം നിക്കുന്നവർ എത്ര പേരുണ്ടന്ന് അറിയോ..... ok ലീവ് it...എന്തയാലും നീ കുറച്ചു നാള് വീട്ടിൽ തന്നെ ഇരിക്ക്.. അതിന് മുമ്പ് ഇവിടെ കൂടിയവരെ പരാതി എല്ലാം തീർത്തിരിക്കണം... ഇനി എന്നേ കൊണ്ട് ഈ വരവ് വരുത്തരുത്... " അതും പറഞ്ഞു മഹേഷിനോട്‌ സസ്‌പെൻഷൻ ലെറ്റർന്റെ കാര്യം കൂടെ ഓർമ്മപെടുത്തി ഞാൻ കാറിലേക്ക് കയറി..... "സർ ഇനി എങ്ങോട്ടാ.... " "ആദിവാസി കോളനിയിലേക്ക് " യാത്രയിൽ ആയിരിക്കുമ്പോൾ ആണ് അലോഷിന്റെ കാൾ വന്നത്... "ആ അലോഷി പറയടാ... " "അലോഷി മാത്രം അല്ല ഞാനും ഉണ്ട് "(വിക്കി ) "അപ്പൊ എന്തോ കാര്യമായി ഉണ്ടല്ലോ " "കാര്യമായി ഉണ്ട് ദേവ... നീ നിന്റെ നാട്ടിലെ പ്രശ്നം... ആ പാടത്തു വരാൻ പോകുന്ന റിസോർട്ട്.... " "ആ നീ പറ " "അതിനെ പറ്റി ഞാൻ അന്വേഷണം നടത്തി ദേവ.. കംപ്ലീറ്ലി നേച്ചർന് നിരക്കാതത്...

പാടം ആയതിനാൽ തന്നെ മണ്ണ് ഇട്ട് നിരത്തി ആഴത്തിൽ തറ ഇടാൻ ആണ് പ്ലാൻ... വേസ്റ്റ് പൈപ്പ് കണക്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത് തൊട്ട് അടുത്തുള്ള പുഴയിലേക്ക് ആണ്.. അതിനുള്ള പണി അവർ തുടങ്ങി കഴിഞ്ഞു...പക്ഷേ പ്രശ്നം ഇത് ഒന്നും അല്ല... അതിക മന്ത്രിമാരും അവന്റെ കൈക്കുള്ളിൽ ആണ്... എല്ലാം അവർ തീരുമാനിക്കുന്നത് പോലെ... ഇനി ഒറ്റ വഴിയേ ഒള്ളു ഡയറക്റ്റ് സിഎംനെ കാണുക.. എന്നിട്ട് ഹൈ കോർട്ടിൽ കേസ് ഫയൽ ചെയ്യാ... കോടതിക്ക് അങ്ങനെ കണ്ണടക്കാൻ പറ്റില്ലല്ലോ " "സിഎംനെ കാണാൻ പോവുമ്പോൾ സൂക്ഷിക്കണം... ഫയൽന്റെ കോപ്പി മാത്രം കൈയിൽ കരുതിയാൽ മതി.. അറിയാലോ നമ്മളെ പുറകിൽ അവരെ കണ്ണ് എപ്പോഴും ഉണ്ട്... " "അറിയാം ദേവ.... ഞാൻ പിന്നെ വിളിക്കാം.. നിക്ക് ഒരു വിസിറ്റിംഗ് ഉണ്ട്... " "ആ ശരി " "അലോഷി നിന്നെ ഞാൻ നാളെ നേരിട്ട് കാണാൻ വരാം... ദേവ നീ എന്നാ നാട്ടിലേക്ക് ശനിയാഴ്ച രാത്രി "

"എന്നാ നാട്ടിൽ എത്തിയിട്ട് നമ്മുക്ക് കാണാം.. അപ്പോഴേക്കും ഞാൻ ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കട്ടെ " "ശരി " "അലോഷി... നീ പറ.. എന്താ നീ സൈലന്റ് ആയെ " "ടാ ഇന്ന് നിന്റെ മുത്തശ്ശിയും..കൃഷ്ണയും രാഹുലും ഒരു ഷോപ്പിംഗ്ന് പുറത്ത് പോയിരുന്നു.. ഞാൻ സ്റ്റേഷനിൽ നിന്ന് വരുന്ന വഴി രാഹുലിന്റെ കാൾ എനിക്ക് വന്നു... അവനെ കുറച്ചു നേരം ആയി ആരൊക്കയോ ഫോളോ ചെയ്യുന്നുണ്ട് എന്ന്..... ഞാൻ പറഞ്ഞു ടൌൺ അല്ലേ തോന്നിയത് ആവും എന്നാലും ഒന്ന് കെയർ ചെയ്യാൻ വേണ്ടി പറഞ്ഞു.. ഞാൻ അങ്ങോട്ട് എത്താം എന്ന് പറഞ്ഞു... അവൻ പറഞ്ഞത് ശരിയായിരുന്നു.... അവരെ വളഞ്ഞു 4 പേര് അവിടെ ഉണ്ടായിരുന്നു... രാഹുൽ മാത്രം ആയിരുന്നു അത് ശ്രദ്ധിച്ചത്... അവിടെ വെച്ച് അവരെ പിടിക്കാ അത് പോസ്സിബിൾ അല്ലാത്തതിനാൽ ഞാൻ അവരെ നോക്കി അവിടെ തന്നെ ചുറ്റി തിരിഞ്ഞു... ഒടുവിൽ അവരെ ഷോപ്പിംഗ് കഴിഞ്ഞു ഇറങ്ങി..

കൃഷ്ണക്ക് രാഹുലിന്റെ മുഖം ഭാവം കണ്ടു എന്തൊക്കയോ സംശയം ഉണ്ട്.... any way അവരെ ഞാൻ പൊക്കി.. കസ്റ്റഡിയിൽ എടുക്കാൻ പരാതി ഇല്ലതിനാൽ എടുക്കാൻ പറ്റില്ല.... അവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ അവർക്ക് ഒന്നും അറിയില്ല എന്നും പത്തു ലക്ഷം രൂപക്ക് ഉള്ള കോട്ടേഷൻ ആണെന്ന് പറഞ്ഞു.. അവന്റ ഫോൺൽ നിന്ന് നമ്പർ കല്ലെക്ട ചെയ്തു.. അവന്റെ ലൊക്കേഷൻ വേൾഡ്ലെ പല സ്ഥലത്തും കാണിക്കുന്നു... നീ സൂക്ഷിക്കണം...... അവരെ കാര്യം ഞാൻ നോക്കിക്കോളാം.... " "നീ കൂടുതൽ ശ്രദ്ധ കൊടുക്കണം അവനെ പറ്റി വല്ലതും കിട്ടിയാൽ അറിയിക്കണം..

ഞാൻ ഗസ്റ്റ് ഹൌസിൽ എത്തിയിട്ട് വിളിക്കാം " "Ok.. ദേവ.. നീ രാഹുലിനെ വിളിക്കാൻ മറക്കണ്ട " "ശരി " യാത്ര മുന്നോട്ടു പോയി കൊണ്ടിരുന്നു..മഹേഷ്‌ന് ഒരു കാൾ വന്നു.. ഫോൺ വിളിച്ചു വെച്ചതും അവൻ എനിക്ക് നേരെ തിരിഞ്ഞു ".സർ എനിക്ക് രണ്ടു ദിവസം ലീവ് തരുമോ... വൈഫ് ലേബർ പൈൻ വന്നു ഹോസ്പിറ്റലിൽ ആണ്.. പ്ലീസ് സർ.. സിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ എന്നേ ഇറക്കാമോ " "ആ ശരി... വൈഫ്ന്റെ കൂടെ ആരെങ്കിലും ഉണ്ടോ " "അമ്മ മാത്രമേ ഒള്ളു " "ശരി.. എന്തെങ്കിലും ആവിശ്യം വന്നാൽ വിളിക്കണം " "ശരി സർ " മഹേഷിനെ സിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ ഇറക്കി കോളനി ലക്ഷ്യം വെച്ചു നീങ്ങി.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story