രുദ്രവീണ: ഭാഗം 19

rudhraveena minna

രചന: MINNA MEHAK

കോളനിയിൽ എത്തിയപ്പോഴേക്കും ബാക്കി സ്റ്റാഫുകളും അവിടെ എത്തിയിരുന്നു... ഞങ്ങളെ കണ്ടപ്പോൾ തന്നെ ആ പരിസരവാസികൾ ഞങ്ങളുടെ അടുക്കൽ എത്തിയിരുന്നു... "സർ ഞങ്ങളെ ഭൂമി " "അത് പെട്ടന്ന് ശരിയാകും.. ഞാൻ പറഞ്ഞത് അല്ലെ.. നിങ്ങൾ നിങ്ങളെ റേഷൻ കാർഡ് ഒക്കെ ഒന്ന് എടുത്തു കാണിക്ക്.... " "ശരി സർ " നിമിഷങ്ങൾകൊടുവിൽ ഓരോ റേഷൻ കാർഡുകളും എനിക്ക് മുമ്പിൽ എത്തി... apl കാർഡ്സ് ഒഴിച്ച് ബാക്കി കാർഡ് തിരിച്ചു നൽകി "മണികണ്ഠൻ... മാത്തു..കനകം.... നിങ്ങളോട് ഒക്കെ ഞാൻ കാർഡ് മാറാൻ പറഞ്ഞത് അല്ലെ... പിന്നെ എന്താ മാറഞ്ഞത് " "ഞങ്ങൾ അവരെ ഓഫീസിൽ പോയതാ.." "എന്നിട്ട് " "ഇതുവരെ മാറി കിട്ടിയിട്ടില്ല " അത്കേട്ടതും ഞാൻ ഓഫീസർസ്നു നേരെ നോക്കി.... "എന്താ ഇതിന് അർത്ഥം...ഞാൻ ഇനി എന്താ ചെയ്യേണ്ടേ അതും കൂടെ പറ... " "സോറി സർ " "രണ്ടു ദിവസം അതിനുള്ളിൽ ഈ കാർഡ്സ് എല്ലാം bpl ആയിരിക്കണം... "

"ശരി സർ " "പിന്നെ ഡിഗ്രിക്ക് പഠിക്കാൻ താല്പര്യം ഉണ്ടന്ന് പറഞ്ഞ 14 കുട്ടികൾക്ക് ഉള്ള സീറ്റ്‌ അറേഞ്ച് ചെയ്തിട്ടുണ്ട്.. അവിടെ നിങ്ങളെ ഹോസ്റ്റലിൽ നിങ്ങളുടെ food ഫീസ് എല്ലാം ഫ്രീ ആണ്... സൊ വരീഡ് ആവേണ്ട ആവിശ്യം ഇല്ല.... അടുത്ത തിങ്കൾ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യും..... കയ്യിൽ ഉണ്ടായിരുന്ന അവരുട അഡ്മിഷൻ ഡീറ്റെയിൽസ് എല്ലാം അവർക്ക് തിരിച്ചു നൽകി.. "ഫോംസ് ഒക്കെ സൂക്ഷിക്കണം.. അതികം ദിവസം ഇല്ല.... പിന്നെ ആ സ്ഥലം അത് നമ്മക്ക് തന്നെ തിരിച്ചു കിട്ടും.... ഡോണ്ട് വറി " എനിക്ക് ഇതുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ന് പോവേണ്ട ആവിശ്യം ഉള്ളതിനാൽ അവിടുന്ന് വേഗം ഇറങ്ങി... __________® "രാഹുലെ നിനക്ക് ഇത് എന്ത് പറ്റി.. പുറത്ത് പോയി വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുവാ " "ഒന്നുല്ല ഏട്ടത്തി.. ഒരു തലവേദന " "എന്നിട്ട് നീ നേരത്തെ ഒന്നും പറയാഞ്ഞേ.. നിക്ക് ഞാൻ ടാബ്ലറ്റ് എടുത്തു വരാം.... " "അതൊന്നും വേണ്ട ഏട്ടത്തി.. ഇത് ഒന്ന് കിടന്നാൽ മാറും "

"ന്നാ ഞാൻ ബാം എടുത്തു വരാം... " അതിന് ഒരു പുഞ്ചിരി നൽകി ബെഡിൽ തന്നെ കിടന്നു... ഏട്ടത്തി കബോർഡ് തുറന്നു ബാം എടുത്തു എന്റെ ഇല്ലാത്ത തലവേദനക്ക് ബാം പുരട്ടി കൊണ്ടിരുന്നു... ഉള്ളിൽ കള്ളം പറഞ്ഞതിൽ കുറ്റബോധം ഉണ്ടെങ്കിലും ആ തലോടൽ എന്റെ ഉള്ളിൽ ഉള്ള അഗ്നിക്ക് ചെറിയ ആശ്വാസം കൈ വന്നു.... *എന്റെ ദേവേട്ടൻ പറഞ്ഞത് ശരിയാ..സന്ദർഭം പോലും നോക്കാതെ എന്താ പറഞ്ഞത് അപ്പടി വിശ്വസിക്കും.... അത് ശത്രു ആയാൽ പോലും.. * ഓരോന്ന് ആലോചിച്ചു എന്റെ കണ്ണ് എപ്പഴോ അടഞ്ഞു പോയി...  "ഈ ചെക്കന് ഇത് എന്ത് പറ്റി അല്ലെങ്കിൽ ഏട്ടത്തി ഏട്ടത്തി എന്ന് പറഞ്ഞു എന്റെ പിറകെ നടന്നിരുന്ന ആളാ... ഇപ്പൊ ദ ഒന്നും മിണ്ടാതെ തലവേദനയാണെന്ന് പറഞ്ഞു കിടക്കുന്നു...

മ്മ് എന്താണെങ്കിലും എന്നോട് ഇവൻ പറയാതെ ഇരിക്കില്ല.. മ്മ് ഉറങ്ങിക്കോട്ടേ എന്തോ വിഷമം ഉണ്ട്... " അവൻ ഉറങ്ങി എന്ന് ഉറപ്പായതും അവനെ നേരെ കിടത്തി പുതപ്പ് നേരെ ഇട്ട് കൊടുത്തു ac ഒന്ന് സ്പീഡ് കുറച്ചു ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.... അടുക്കളയിൽ ചെന്ന് സീതേച്ചിന്റെയും ജാനുവേച്ചിയുടെയും കൂടെ കൂടി എങ്കിലും ഉള്ളിൽ രാഹുൽന്റെ ഈ അവസ്ഥ എന്റെ ഉള്ളിൽ വന്നു നിറഞ്ഞു.. ഒടുവിൽ ദേവേട്ടനോട്‌ കാര്യം പറയാം എന്ന് വെച്ചു.. ഞാൻ ചോദിച്ചാൽ പറഞ്ഞില്ലെങ്കിലും ദേവേട്ടൻ ചോദിച്ചാൽ അവന് പറയാതെ ഇരിക്കാൻ കയ്യില്ല എന്നറിയാം..... "എന്താ കൃഷ്ണ മോളെ വലിയ ആലോചനയിൽ ആണല്ലോ.. എന്ത് പറ്റി " "ഒന്നുല്ല ചേച്ചി.... ഞാൻ വെറുതെ ഓരോന്ന് " "ആ ഇപ്പോ ഈ ആലോചന കുറച്ചു ഒക്കെ കൂടിയിട്ടുണ്ട്.... " "ജാനു നീ അവളെ ഇങ്ങനെ ഓരോന്ന് പറഞ്ഞു വല്ലാതെ ആക്കല്ലേ.. പാവം കുറച്ചു കിനാവ് ഒക്കെ കാണട്ടെ " "ഞാൻ ഇപ്പൊ വരാം " "എവിടേക്ക്യാടി "

"മുത്തശ്ശിയുടെ അടുത്തേക്ക് " "ആ ഒരുതരം ഒളിച്ചോടൽ " "ഒന്ന് പൊ ചേച്ചി " ഞാൻ സ്റ്റൈർ കയറി മുറിയിലേക്ക് പോവാൻ നിൽക്കുമ്പോൾ ആണ് ചെറിയമ്മ വല്യമ്മയും അമ്മയുടെ മുറിയിലേക്ക് പോവുന്നത് കണ്ടത്... അവരുടെ മുന്നിൽ പെടുന്നതിനേക്കാൾ നല്ലത് വല്ലയിടത്തും ഒളിഞ്ഞു ഇരിക്കുന്നതാ.. അല്ലെങ്കിൽ ഒന്നും അറിയാത്ത എന്റെ അച്ഛനെയും അമ്മയെയും ഇതിലേക്ക് വലിച്ചിടും .. അവർ പോയി എന്ന് കണ്ടതും ഞാൻ മുത്തശ്ശിയുടെ റൂമിൽ പോയി നോക്കി.. മുത്തശ്ശി ഉറക്കിൽ ആണെന്ന് കണ്ടതും ഞാൻ അവിടം വിട്ട് പതിയെ മുറിയിലേക്ക് കയറി വാതിലടച്ചു... ഫോൺ എടുത്തു ദേവേട്ടനെ വിളിക്കണോ വിളിക്കണ്ടയോ ഒന്ന് ശങ്കിച്ചു... വല്ല തിരക്കിലും ആയിരിക്കോ... ആണെങ്കിൽ അത് പറഞ്ഞു വെച്ചോളും.. ഒടുവിൽ ഞാൻ ദേവേട്ടന്റ നമ്പറിലേക്ക് ഡയൽ ചെയ്തു... രണ്ടു റിങ്ന് ശേഷം കാൾ എടുത്തു ________®

മീറ്റിംഗ്nu കയറാൻ നിൽക്കുമ്പോൾ ആണ് പതിവില്ലാതെ കൃഷ്ണയുടെ ഫോൺ വന്നത്.. ഇത് ഒരു പതിവ് അല്ലാതോണ്ട് തന്നെ ഞാൻ വേഗം കാൾ എടുത്തു... "ഹലോ ദേവേട്ടാ തിരക്കിൽ ആണോ " "ഞാൻ ഒരു മീറ്റിങ്ന് കയറാൻ നിൽക്കാ..നീ കാര്യം പറ " "ദേവേട്ട.. രാഹുൽ ഇന്ന് പുറത്ത് പോയി വന്നതിന് ശേഷം ആകെ അപ്സെറ് ആണ്.. ഞാൻ ചോദിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി... അതല്ലാതെ അവന്റെ ഉള്ളിൽ എന്തോ കിടന്നു പുകയുന്നുണ്ട്... ദേവേട്ടൻ ഒന്ന് ചോദിക്കി...അവൻ വന്നിട്ട് ഒന്നും കുടിച്ചിട്ട് പോലും ഇല്ല " "എന്റെ കൃഷ്ണേ ഇതാണോ ഇത്ര വല്യ കാര്യം.... അവന് പലപ്പോഴും അങ്ങനെ തന്നെ ആണ്.. ചിലപ്പോൾ ഭക്ഷണം തന്നെ കഴിക്കില്ല.. അപ്പൊ വല്ല ഡയറ്റ് ആണെന്ന് ഒക്കെ പറയും.. പിന്നെ വല്ല തലവേദന ആയിരിക്കും.. അതിനുള്ളത് നീ ചെയ്തു കൊടുത്തില്ലേ... " "അവന്റെ ഡയ്റ്റ് അതൊന്നും അല്ല ദേവേട്ടാ അവന് ആകെ വല്ലാതെ ആണ്.. നിങ്ങൾ ഒന്ന് വിളിച്ചു നോക്കി.. ഞാൻ ചോദിച്ചിട്ട് പറയതോണ്ട് അല്ലേ... എന്നോട് പറഞ്ഞില്ലെങ്കിലും ആ ഭക്ഷണം എങ്കിലും കഴിക്കാൻ അവനു വന്നൂടെ "

"ഞാൻ അവനെ വിളിക്കാം.. നീ വല്ലതും കഴിച്ചോ " "ആ ചെക്കൻ ഏട്ടത്തി ഏട്ടത്തി എന്നും ഒപ്പം ഉണ്ടാവുന്നതാ.. എന്നിട്ട് അവൻ കഴിക്കാതെ ഞാൻ കഴിക്കേ.. അവൻ എണീക്കട്ടെ ഒരുമിച്ചു കഴിക്കാം " "നല്ല ബെസ്റ്റ് ഏട്ടത്തിയും അനിയനും... " " എന്നാ ശരി ഞാൻ നിന്നേ രാത്രി വിളിക്കാം..ആരോഗ്യം ഒക്കെ സൂക്ഷിക്കണം... " ഫോൺ കട്ട്‌ ചെയ്തു വന്നതും രണ്ടു ഓഫീസർസ് കൂടെ എത്താൻ ഉള്ളോണ്ടും മീറ്റിംഗ് തുടങ്ങാൻ ഒരു പത്തു മിനിറ്റ് കൂടെ കയ്യും എന്നറിയുന്നുണ്ടും ഞാൻ രാഹുലിന് വിളിച്ചു... അവൻറെ മാറ്റത്തിന്റെ കാരണം ഇന്നത്തെ സംഭവം ആണെന്ന് അറിയുന്നൊണ്ട് അത് ചോദിക്കാൻ നിക്കുന്നില്ല.. "ഹലോ ദേവേട്ടാ " "എന്താടാ നിനക്ക് പറ്റിയെ ".? "ദേവേട്ടാ ഇന്ന് " "അത് എനിക്ക് അറിയാം നീ എന്താ ഭക്ഷണം ഒന്നും കഴിക്കാതെ കിടന്നത് " "ഒന്നിനും തോന്നുന്നില്ല ദേവേട്ടാ.. ആ നാല് ആളുകളെയും കണ്ണിൽ കാണുവാ.. ഏട്ടത്തി എങ്ങാനും എന്റെ കണ്ണിൽ ശ്രദ്ധ പാളിയിരുന്നു എങ്കിൽ..

നിക്ക് ഇപ്പോഴും അതിന്റെ വിറയൽ മാറിയിട്ടില്ല " "ഇത് നിനക്ക് ആദ്യനുഭവം ഒന്നും അല്ലല്ലോ.. അതോണ്ട് അതൊക്കെ വിട്.. നീ പോയി ഭക്ഷണം കഴിക്ക്.. നിന്റെ ഏട്ടത്തി നീ ഭക്ഷണം ഒന്നും കഴിച്ചില്ല എന്ന് പറഞ്ഞു എന്നോട് പരാതി പറയാ..അതോണ്ട് നല്ല കുട്ടനായി നീ താഴേക്ക് ചെല്ല്... " "അപ്പോഴേക്കും അത് ഏട്ടത്തി അവിടെ എത്തിച്ചോ.. " "ആ അതൊക്കെ എത്തി... നീ വേഗം എണീക്കാൻ നോക്ക് " "ശരി ദേവേട്ടാ.. bye ".. "Bye " ഫോൺ വെച്ച് മീറ്റിംഗ് ഹാളിൽ കയറി.. അപ്പോഴേക്കും അവരൊക്കെ എത്തിയിരുന്നു... _________© കുറച്ചു നേരായി രാഹുലിനെ കാത്തു ദിനിങ് ടേബിളിൽ ഇരിക്കുന്നു.. ഇനി അവൻ എണീറ്റിട്ടുണ്ടാവില്ലേ.. അതോ അവന്റെ തലവേദന മാറിയില്ലേ..

എന്തെങ്കിലും ഒന്ന് ആ ചെക്കൻ പറഞ്ഞാൽ അല്ലെ എനിക്ക് ഒന്ന് മനസിലാവൂ.. ഇങ്ങോട്ട് വരട്ടെ നാല് കൊടുക്കണം.. കൊച്ചു കുഞ്ഞുങ്ങളെ പോലെ ഭക്ഷണം കഴിക്കാതെ ഓരോ അസുഖം വരുത്തി വെക്കാൻ... അവന്റെ വരവ് ഒന്നും കാണാത്തതോണ്ട് ഞാൻ ടേബിളിൽ തലവെച്ചു കിടന്നു.. --------------------® സ്റ്റൈർ ഇറങ്ങി താഴെ എത്തിയപ്പോൾ കണ്ടത് ടേബിളിൽ തലവെച്ചു കിടക്കുന്ന ഏട്ടത്തിയെ ആണ്.. ..... കൂടെ എന്തൊക്കയോ പറയുന്നുണ്ട്.. അത് എനിക്കിട്ട് പറയുന്നത് ആണന്നു നല്ല ബോധം ഉണ്ട്... "മൂക്ക് ഒക്കെ നല്ല ചൊറിച്ചിൽ ആണ്.. ആരാണാവോ എന്നേ ഇങ്ങനെ തിന്നുന്നെ ല്ലേ ഏട്ടത്തി " എന്റെ ശബ്ദം കേട്ടപ്പോ തന്നെ ഏട്ടത്തി എണീറ്റു... പിന്നെ എനിക്ക് മുഖം തരാതെ നല്ല ഏലക്ക ചായയും ഇലയടയും എടുത്തു തന്നു..... ആ മുഖത്തു മിണ്ടാതെ ഇരുന്നതിൽ ഉള്ള എല്ലാ പരിഭവവും ഉണ്ട്... "ഏട്ടത്തി " " " "ഏട്ടത്തി " "എന്താടാ " "ഇലയട അടിപൊളി ആയിക്ക്...എന്നാലും ചൂടില്ല "(വല്ലതും പറഞ്ഞു ചൂടാക്കാൻ വേണ്ടി ഞാൻ കാച്ചി )

"നേരം ഒരുപാട് ആയി അത് ഉണ്ടാക്കി വെച്ചു നിന്നേ കാത്തിരിക്കാൻ തുടങ്ങിയിട്ട്....നിനക്ക് അത് അറിയണ്ടല്ലോ.. വന്നു കയറിയത് മുതൽ ഒറ്റ കിടപ്പ...ബാക്കി ഉള്ളോർ ഇങ്ങനെ കാത്തു നിക്കുന്നു എന്നാ വിചാരം ഉണ്ടോ " "സോറി ഏട്ടത്തി .... ഞാൻ ഇവിടെ വരുമ്പോൾ ആണ് ഇങ്ങനെ കൂട്ടം കൂടി ഭക്ഷണം കഴിക്കാ..അവിടെ അമ്മക്ക് ഒരുനേരം അച്ഛന് ഒരു നേരം.. നിക്ക് വേറെ നേരം.. എല്ലാം അവനവനു വേണ്ടത് എടുത്തു കഴിക്കാ..അതാ ഏട്ടത്തി.. സോറി ഏട്ടത്തി.. ഇനി ഇങ്ങനെ ഉണ്ടാവില്ല " "പോട്ടെ എന്റെ വിഷമം കൊണ്ട് പറഞ്ഞത് അല്ലെ.. നിന്റെ തലവേദന ഒക്കെ മാറിയോ.... " "അതൊക്കെ ഏട്ടത്തിയുടെ കൈ തലയിൽ പതിഞ്ഞപ്പോഴേ മാറി... " "എന്നാ കഴിക്ക്.... ഞാൻ ചൂടാക്കി കൊണ്ട് വരണോ " "ഇത് ആവിശ്യത്തിനുള്ള ചൂട് ഉണ്ട് " അതും പറഞ്ഞു ഞാൻ ഇലയട തിന്നാൻ തുടങ്ങി..... ഒരു അമ്മയുടെ കരുതലോടെ ഏട്ടത്തി എന്റെ അരികിൽ തന്നെ നിന്നു.... ----------------------------®

"സ്റ്റേറ്റ്ന്റെ പ്രോഗ്രസ്സ്ന് തന്നെ നല്ല നിലയിൽ എത്തിക്കാൻ കെലിപ്പുള്ള ഈ പ്രൊജക്റ്റ്‌ൽ എന്ത് പിഴവ് ആണ് കളക്ടർ രുദ്രദേവ് കണ്ടതത്തിയത് എന്ന് ഞങ്ങൾക്ക് മനസിലാവുന്നില്ല.... നല്ല ഒരു പ്രൊജക്റ്റ്‌...കുറഞ്ഞ കാശിനു വെള്ളം... ഇപ്പൊ 500 ml ബോട്ടിൽന് തന്നെ 12 രൂപയാണ് gst അടക്കം.. അത് വെറും അഞ്ചു രൂപക്ക് നൽകാൻ ആണ് പ്ലാൻ.. ജനങ്ങൾക്കും നന്മയുള്ള കാര്യം.. ആറ് രൂപ അവിടെ മിച്ചം.. പിന്നെ എന്ത് കൊണ്ട് ആണ് നിങ്ങൾ ഇതിനെ എതിർക്കുന്നത്.. അതും അല്ല നിങ്ങൾ ചാർജ് എടുക്കുന്നതിനു മുമ്പ് ഉള്ള കളക്ടർ ഇത് അപ്പ്രൂവ് ചെയ്തത് ആണ് .പിന്നെ നിങ്ങൾക്ക് എന്ത് പ്രശ്നം " "പ്രശ്നം ഉണ്ട് സർ... അത് ഇല്ലാതെ ഞാൻ അതിന് എതിരെ നോട്ടീസ് അയക്കില്ലല്ലോ.." എന്റെ വാക്കുകൾക്കായി അവർ കാതോർത്തു... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story