രുദ്രവീണ: ഭാഗം 20

rudhraveena minna

രചന: MINNA MEHAK

സ്റ്റേറ്റ്ന്റെ പ്രോഗ്രസ്സ്ന് തന്നെ നല്ല നിലയിൽ എത്തിക്കാൻ കെലിപ്പുള്ള ഈ പ്രൊജക്റ്റ്‌ൽ എന്ത് പിഴവ് ആണ് കളക്ടർ രുദ്രദേവ് കണ്ടതത്തിയത് എന്ന് ഞങ്ങൾക്ക് മനസിലാവുന്നില്ല.... നല്ല ഒരു പ്രൊജക്റ്റ്‌...കുറഞ്ഞ കാശിനു വെള്ളം... ഇപ്പൊ 500 ml ബോട്ടിൽന് തന്നെ 12 രൂപയാണ് gst അടക്കം.. അത് വെറും അഞ്ചു രൂപക്ക് നൽകാൻ ആണ് പ്ലാൻ.. ജനങ്ങൾക്കും നന്മയുള്ള കാര്യം.. ആറ് രൂപ അവിടെ മിച്ചം.. പിന്നെ എന്ത് കൊണ്ട് ആണ് നിങ്ങൾ ഇതിനെ എതിർക്കുന്നത്.. അതും അല്ല നിങ്ങൾ ചാർജ് എടുക്കുന്നതിനു മുമ്പ് ഉള്ള കളക്ടർ ഇത് അപ്പ്രൂവ് ചെയ്തത് ആണ് .പിന്നെ നിങ്ങൾക്ക് എന്ത് പ്രശ്നം " "പ്രശ്നം ഉണ്ട് സർ... അത് ഇല്ലാതെ ഞാൻ അതിന് എതിരെ നോട്ടീസ് അയക്കില്ലല്ലോ.." എന്റെ വാക്കുകൾക്കായി അവർ കാതോർത്തു "സാധാരണ പത്തു രൂപ വിലയുള്ള ഒരു വാട്ടർ ബോട്ടിൽ അഞ്ചു രൂപക്ക് പുറത്ത് ഇറക്കാ എന്ന് വെച്ചാൽ അത് അംഗീകരിക്കാൻ പറ്റില്ല...

കാരണം അങ്ങനെ ഒന്ന് നടന്നാൽ മാർക്കെറ്റിൽ മറ്റുള്ള water കമ്പനികളുടെ സ്ഥാപനം അത് പൂട്ടുന്നതിന് തുല്യം ആണ്... സാധങ്ങൾക്കെല്ലാം തുല്യ വിലയാകണം മാർക്കെറ്റിൽ എന്നില്ലേ.. അപ്പൊ ഇത് ഒരു കണക്കിനും അനുവദിച്ചു നൽകാൻ പറ്റില്ല... അടുത്തത് ആ കമ്പനി വരാൻ ഉദ്ദേശിക്കുന്ന സ്ഥലം അത് വർഷങ്ങൾക്കു മുമ്പ് തന്നെ എന്റെ ജില്ലയിലെ ട്രൈബെൽ ഗ്രൂപ്പിന് കേരള സർക്കാർ തന്നെ അനുവദിച്ചു നൽകിയതാണ്... അവിടെ 12 ഓളം വീടുകൾ വന്നിട്ടും ഉണ്ട്... അവരെ മാറ്റി പാർപ്പിക്കാൻ തീരുമാനം എടുത്താലും ജോഗ്രാഫിക്കലി ആ ഭൂമിയിൽ അത്രേം താഴ്ചയിൽ കുഴിക്കാനോ മൂന്നു നില കെട്ടിടത്തേക്കാൾ ഉയരാനോ പറ്റില്ല.. അത് അടുത്ത മഴയിൽ മണ്ണ് കുത്തിയൊലിപ്പ്ന് കാരണം ആകും..

ആ മല പ്രദേശം തന്നെ വെള്ളത്തിൽ ആകും.... തീർത്തും ഇത് ഒരു നിലക്കും ഒരാൾക്കും യോചിക്കാത്ത സ്ഥിതിക്ക് ഇത് അവിടെ വരാൻ പറ്റില്ല... സർ പറഞ്ഞ ഗവണ്മെന്റ്ന് കൂടുതൽ ക്യാഷ് കിട്ടുമെങ്കിലും ഓരോ ഇന്ത്യക്കാരന്റെയും തന്റെ ഷെൽട്ടർനുള്ള അവകാശം അത് മുടക്കി ആരും പണം വാരാൻ നിക്കണ്ട എന്നാണ് എന്റെ അഭിപ്രായം... എന്തായാലും തീരുമാനം തിങ്കൾ ഹൈ കോർട്ടിൽ നിന്ന് നോട്ടീസ് വരും... അത് അനുസരിക്കാം " അതും പറഞ്ഞു കൂടുതൽ ഒന്നിനും നിൽക്കാതെ ഞാൻ അവിടുന്ന് ഇറങ്ങി... ______® "ഡാമിറ്റ്.. എത്ര കോടിയുടെ നഷ്ടം ആണെന്ന് അറിയോ കയ്യിൽ നിന്ന് പോയത്.. എലെക്ഷൻ വരുന്നോണ്ട് ഒന്നും എതിർക്കാൻ പറ്റാത്ത അവസ്ഥ...എന്തെങ്കിലും ചെയ്തു ആ ഭൂമി സ്വന്തം ആക്കിയാൽ അടുത്ത എലെക്ഷനിൽ സീറ്റ്‌ വല്ലവന്റെയും കാലിന്റെ ചുവട്ടിലും കാണും... " "ഇനി എന്താ ചെയ്യാ "

"എന്ത് ചെയ്യാൻ ആണെങ്കിലും എലക്ഷൻ തീരട്ടെ.. എങ്കിലേ എല്ലാം നമ്മൾ വിചാരിക്കുന്ന പോലെ നടക്കൂ " "അവനെ അങ്ങ് ഇവിടുന്ന് സ്ഥലം മാറ്റിയാൽ പോരേ " "വിഢിത്തം പറയാതെ... ഒരു സ്ഥലം മാറ്റം അവൻ പ്രതീക്ഷിച്ചു നിൽക്കാ.. അതോണ്ട് തന്നെ അവന്റെ എല്ലാ പണികളും അവിടെ നടക്കുന്നുണ്ട്.. നമ്മൾ ഒന്ന് ആദ്യം ഒതുങ്ങിയാൽ അവന്റെ ശ്രദ്ധ മാറിക്കോളും.. അന്നേരം കയറാം...ഇനി ബാക്കി ചർച്ച ഗസ്റ്റ്‌ ഹൗസിൽ വെച്ചാകാം "അതും പറഞ്ഞു mp യും അവിടുന്ന് സ്ഥലം കാലിയാക്കി _________® "ചേച്ചി ആ കൃഷ്ണ ഇവിടെ വിലസി നടക്കുവാ.. ചേച്ചി ആണെങ്കിൽ ഒന്നും ചെയ്യുന്നും ഇല്ലല്ലോ "(ചെറിയമ്മ ) "ഇപ്പൊ ചെയ്താൽ അത് നമ്മക്ക് തന്നെ ആണ് ദോഷം നാളെ വൈകുന്നേരം ദേവ് ഇവിടെ എത്തും.. എന്തെങ്കിലും പ്രശ്നം അവനു തോന്നിയാൽ പിന്നെ ഞാൻ പറയണ്ടല്ലോ "(വല്യമ്മ "പക്ഷേ ചേച്ചി എന്താ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നടക്കുന്നെ "(ദേവിന്റ അമ്മയെ കുറിച്ച് ആയിരുന്നു ചോദ്യം )

"അവളോട് അവൾക്ക് അത്ര വൈരാഗ്യം ഒന്നും ഇല്ല..നിനക്ക് അത് അറിയാലോ.... പിന്നെ ഒരു പ്രശ്നം എന്ന് വെച്ചാൽ അവളുടെ സ്റ്റാറ്റസ് ആയിരുന്നു.. പക്ഷേ ചേച്ചിക്ക് അത് അത്ര വല്യ പ്രശ്നം അല്ലാന്ന് നിനക്ക് അറിയാലോ... പിന്നെ അവളെ അസപ്റ്റ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് അത് അത്രേ ഒള്ളു " "മ്മ് ശരിയാ..ഞാൻ കൊറേ പ്രതീക്ഷ വെച്ചത് ആയിരുന്നു.. എന്തായാലും ചേച്ചി അവളോട് സംസാരിച്ചു തുടങ്ങിയിട്ടില്ല... അവര് ഒന്നാകുന്നതിന് മുമ്പ് തന്നെ എന്തെങ്കിലും ഒക്കെ ചെയ്യണം " "മ്മ് ചെയ്യണം എന്നുണ്ടെങ്കിൽ അമ്മ ഇവിടുന്ന് മാറണം..." "ഇത്രേം കാത്തിരുന്നത് അല്ലേ... കുറച്ചു കൂടെ കാക്കാം.. " "ചേച്ചി എന്തോ മനസ്സിൽ കണ്ടിട്ടുണ്ടല്ലോ.. എന്താ ചേച്ചി " "നിനക്ക് ഞാൻ അത് വഴിയേ പറഞ്ഞു തരാം.. അതിന് മുമ്പ് ആദ്യം ഒരാളെ കാണണം " അവരുടെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിരിഞ്ഞു... _____© "മുത്തശ്ശി വാ ഭക്ഷണം കഴിക്കാം അവരൊക്കെ കഴിച്ചു എണീറ്റു.. " "നീ കഴിച്ചോ.. "

"ഇല്ല മുത്തശ്ശി നമുക്ക് ഒരുമിച്ചു കഴിക്കാം..ഇന്ന് മുത്തശ്ശിയുടെ ഭക്ഷണ നേരം ഒക്കെ തെറ്റിയിട്ടുണ്ട്.. അത് എങ്ങനെ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോ ഒന്നും വേണ്ട എന്ന് പറയും.. ഇനി അത് പറയാൻ ഒന്നും ഒക്കില്ല.. മരുന്ന് ഉള്ളത് ആണ് " "ഞാൻ വരുവാടി.. " മുത്തശ്ശിയെ എണീപ്പിച്ചു താഴേക്ക് ഇറങ്ങിയപ്പോൾ രാഹുൽ ഉണ്ട് മേശയിൽ താളം ഇട്ട് കാത്തിരിക്കുന്നു.... "നീ ഇതുവരെ ഭക്ഷണം കഴിച്ചില്ലേ രാഹുലെ " "ഇല്ല മുത്തശ്ശി.. നമ്മൾക് ഒക്കെ വിളമ്പി തരാൻ ആര്.. ബേഗം ഒരുത്തിനെ കൊണ്ടുവരേണ്ടി വരും എന്റെ കാര്യങ്ങൾ നോക്കാൻ " "നീ ഇതിന്റെ ഇടയിലൂടെ നിന്റെ കാര്യം സാധിക്കുന്നോ.. നിനക്ക് ഉള്ളത് വിളമ്പി വെച്ചല്ലേ ഞാൻ മുത്തശ്ശിയുടെ അടുത്തേക്ക് പോയത് " "ഓ അപ്പൊ നിങ്ങളെ കാത്തു നിന്നത് ആയോ പ്രശ്നം.. അല്ലേലും എന്നേ നന്നായി കാണാൻ ഇവിടെ ഒരാൾക്കും ആഗ്രഹം ഇല്ല " "ആ അത്യാഗ്രഹം ഒക്കെ ഞാൻ പണ്ടേ ഉപേക്ഷിച്ചു " "മുത്തശ്ശി " "നീ അലറണ്ട..." "മതി ഇനി... ഭക്ഷണം കഴിക്ക് രണ്ടാളും.... "

ഓരോ കളി പറഞ്ഞു ഭക്ഷണം കഴിക്കുമ്പോഴും അവരെ നോക്കി അപ്പ്‌സ്റ്റൈർൽ ദേവന്റെ അമ്മ പുഞ്ചിരിയോടെ നോക്കി കാണുന്നത് അവരുടെ കണ്ണിൽ ഒന്നും പെട്ടില്ല... അവരെ ഒന്നൂടെ നോക്കി തന്റെ മുറിയിൽ കയറി വാതിലടച്ചു..... "രാഹുലെ നീ മുത്തശ്ശിക്ക് മരുന്ന് ഒന്ന് എടുത്തു കൊടുക്ക്ട്ടോ ഞാൻ പ്ലേറ്റ് ഒക്കെ ഒന്ന് എടുത്തു വെക്കട്ടെ " "ആ ശരി ഏട്ടത്തി..ഈ മുത്തശ്ശി ഇങ്ങനെ നടന്നാൽ നാളെ ആവും മുറിയിൽ എത്ത " "ഞാൻ നിന്നേ പോലെ ചെറുപ്പം ഒന്നും അല്ലല്ലോ.. നിന്നേ പോലെ ഓടി ചാടി നടക്കാൻ " "അത്രേ ഒള്ളു. പിന്നെ എന്തിനാ മുത്തശ്ശി ഞാൻ പേരകുട്ടി ആണെന്ന് പറഞ്ഞു നടക്കുന്നെ ഞാൻ എടുക്കാം " അതും പറഞ്ഞു മുത്തശ്ശിയെ കയ്യിൽ എടുത്തു പടികൾ കയറി.. "ടാ കുരുത്തം കെട്ടവനെ എന്നേ താഴെ ഇറക്കട.. " .

."വല്ലാതെ ഡയലോഗ് അടിക്കേണ്ട.. ഇങ്ങള് അവിടെ സുഖിച്ചു കിടക്കാ എന്ന് എനിക്കറിയാം. സൊ ചുപ് രഹോ" അവരുടെ പോക്ക് കണ്ടു കൃഷ്ണ ഒരു ചിരിയോടെ തന്റെ പണിയിലേക്ക് തിരിഞ്ഞു.... ______® രാത്രി ഭക്ഷണം കഴിച്ചു ഇരിക്കുമ്പോൾ ആണ് മഹേഷ്‌ന്റെ കാര്യം ഓർമ്മ വന്നത്.. "ഹലോ " "ഹെലോ സർ " "എന്തായി ഹോസ്പിറ്റലിലെ കാര്യങ്ങൾ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ " "Nothing sir... ഡെലിവറി ഇപ്പൊ കഴിഞ്ഞുള്ളു.. പെൺകുട്ടി ആണ്.. കുഞ്ഞിനെ കാണിച്ചു അകത്തേക്ക് കൊണ്ട് പോയി... രണ്ടു പേരും സുഖം ആയി ഇരിക്കുന്നു " "ഗ്രേറ്റ്‌.. congratz man " "Thank you sir "

ആ സംഭാഷണം അവിടെ വെച്ച് നിന്നെങ്കിലും ഞങ്ങൾ തമ്മിൽ നല്ലൊരു ആത്മ ബന്ധം ഉള്ളോണ്ട് തന്നെ അവനെ കാണാൻ പോവാൻ തീരുമാനിച്ചു... ഡ്രസ്സ്‌ ഒന്ന് മാറി ഒരു ജാക്കറ്റ് എടുത്തിട്ട് ഫോണും എന്റെ ബൈക്കിൽ കയറി ഞാൻ ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് നീങ്ങി.. യാത്ര ചെയ്തോണ്ട് ഇരിക്കുമ്പോൾ ആണ് എന്നേ കുറച്ചു പേര് ഫോളോ ചെയ്യുന്ന പോലെ തോന്നിയത്... തോന്നൽ അല്ല ഫോളോ ചെയ്യുകയാണ് എന്ന് എനിക്ക് വൈകാതെ തന്നെ കത്തി... ഇവരെയും കൊണ്ട് ഹോസ്പിറ്റലിൽ പോവൽ അത്ര നല്ല കാര്യം അല്ലാത്തോണ്ട് ഞാൻ ബൈക്ക് ഹോസ്പിറ്റലിലേക്ക് ലോങ്ങ്‌ വഴിയിൽ തന്നെ കയറി.... ഇനിയാണ് ഓരോ ഐഎസ്ക്കാരന്റെയും പവർ അവർ കാണാൻ പോവുന്നത്.. തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story