രുദ്രവീണ: ഭാഗം 21

rudhraveena minna

രചന: MINNA MEHAK

 അങ്ങനെ ആരും അതികം വരാത്ത വഴിയിൽ വണ്ടി നിർത്തി ബൈക്കിൽ നിന്ന് ഇറങ്ങി ബൈക്കിൽ ഇരുന്നു.... പിറകെ വന്ന വാൻ അവിടെ നിർത്തിയതും ഞാൻ കയ്യ്കെട്ടി അവരെ നോക്കി.... അത് അവരിൽ ഒരു സംശയം വരുത്തിയെങ്കിലും അവർ വാനിൽ നിന്നിറങ്ങി... അവർ പരസ്പരം നോക്കി പിന്നീട് എന്നേ നോക്കിയതും ഞാൻ അവരെ നോക്കി ചിരിച്ചു... ഒരാൾ ആദ്യം എനിക്ക് നേരെ വന്നെങ്കിലും ഞൊടിയിടയിൽ ഞാൻ അതിൽ നിന്ന് ഒഴിഞ്ഞു മാറി... അന്നേരം ബാലൻസ് പോയ അവർ എന്റെ ബൈക്ക് അടക്കം മറിഞ്ഞു വീണു... അരിശം മൂത്ത അവൻ എന്റെ നേരെ ചീറി മുഷ്ടി ഉയർത്തിയെങ്കിലും ഞാൻ എന്റെ ഇടതു കരം വെച്ച് അത് തടഞ്ഞു... അവന്റെ കാലിനു ഒരു ചവിട്ട് കൊടുത്തതും അവൻ മലക്കം മറിഞ്ഞു വീണു .. ഇന്നേരം അവരിൽ ഒരാൾ കയ്യിൽ ഒരു വടിവാൾ ആയി എനിക്ക് നേരെ ചീറി വരുന്നത് കണ്ടതും ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അത് എന്റെ ഷോൾഡറിൽ മുറിവേൽക്കുക തന്നെ ചെയ്തു. എന്റെ ശ്രദ്ധ പാളി പോയ നിമിഷം മതിയായിരുന്നു അവന് എന്റെ നേരെ കത്തി കുത്തിയിറക്കാൻ..

എന്തോ അന്നേരം തന്നെ ഞാൻ തിരിഞ്ഞു എങ്കിലും എന്റെ കയ്യിൽ അത് സരമായി തന്നെ മുറിവുണ്ടാക്കി...... അന്നേരം അവിടെയും ഇവിടെയും വീണു കിടന്ന ഓരോരുത്തരും എണീറ്റു എനിക്ക് നേരെ വരാൻ തുടങ്ങി..... അവസരം മുതൽ എടുത്തു അവര് മർദിക്കുമ്പോഴും എന്റെ ചുണ്ടിൽ ചിരിയായിരുന്നു.... "എന്താടോ ഇങ്ങനെ തല്ല് കിട്ടിയിട്ടും കിടന്നു ചിരിക്കൂന്നേ " അതിനും ഒരു ചിരി ആയിരുന്നു ഞാൻ മറുപടി നൽകിയത്.... "നീ എന്താ ആളെ കളിയാക്കുവാണോ " അന്നേരം പുറകിൽ നിന്ന ഒരുത്തൻ അവരുടെ നേതാവിന് ഫോൺ കൊടുത്തു... അത് ഞാൻ പ്രതീക്ഷിച്ചത് ആയതോണ്ട് എന്റെ ചുണ്ടിൽ പുഞ്ചിരി അതുപോലെ ഇരുന്നു... "Am sry sir... ശരി ഞങ്ങൾ പെട്ടന്ന് പൊക്കോളാം " "...... " "Sir.. " ".... " "Plz ഞങ്ങളെ.. helo helo " "എന്താ എന്താ അവര് പറഞ്ഞത് " അവനോട് ആയി കൂട്ടത്തിൽ ഉള്ള ഒരാൾ ചോദിച്ചപ്പോൾ അവൻ എനിക്ക് നേരെ നോക്കി....

നിമിഷങ്ങൾക്കൊടുവിൽ ഒരു പോലീസ് ബസ് തന്നെ അവിടെ എത്തി ചേർന്നു... അന്നേരം ഞാൻ അവന് നേരെ തിരിഞ്ഞു "നിന്റെ ബോസ് ഇതല്ലടാ പ്രതീക്ഷിച്ചത്.... നിന്നേ ഒക്കെ ഞാൻ ഇട്ട് നിറങ്ങുന്നത് ആണ്.. അതാണല്ലോ ഇവിടെ ടീവി ചാനലിൽ ലൈവ് പോയികൊണ്ടിരിക്കുന്നത്.. ഇപ്പൊ താൻ ഒക്കെ കാണിച്ചു കൂട്ടിയത് എല്ലാവരും കണ്ടു... ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു എന്ന് പറയുന്നത് ഇതാണ് " "Sir " "ഹേ അങ്ങനെ വിളിക്കരുത്... നീ താൻ അങ്ങനെ മതി... ആ പിന്നെ ഇതുപോലെ ഒരാളെ വെട്ടി നുറുക്കാൻ പോകുമ്പോൾ തന്റെ വീട്ടിലും ആളുകൾ ഉണ്ടന്നും... അവരെ വെട്ടി നുറുക്കാൻ ഇതുപോലെ ആരെങ്കിലും വന്നാൽ എന്നും കൂടെ ആലോചിക്കണം " അപ്പോഴേക്കും ആംബുലൻസ് അവിടെ എത്തിയിരുന്നു..... എന്നെ രണ്ടു മൂന്നു പേര് ചേർന്നു ആംബുലൻസ്ൽ കയറ്റുകയും സെക്യൂരിറ്റിക്കായി പോലീസ് ഓഫീസർസും കൂടെ പോന്നു..

കുറച്ചു പോലീസ് അവരെ പൊക്കി പോവുകയും ചെയ്തു... _________© "എന്താ കൃഷ്ണ മനസ്സിന് ഒരു അസ്വസ്ഥത... ദേവേട്ടൻ ഇതുവരെ വിളിക്കാത്തത് കൊണ്ടാണോ... വർക്കിൽ ആവും അതോണ്ട് ആകും വിളിക്കാത്തത്... പക്ഷേ ഇത് എന്താ മനസ്സ് കിടന്നു ഇങ്ങനെ അസ്വസ്ഥത പ്രകടിപ്പിക്കുന്നെ..എന്റെ കുഞ്ഞി കൃഷ്ണ കാത്തോളണേ ആർക്കും ആപത്തു ഒന്നും വരുത്തല്ലേ... " കണ്ണടച്ച് കിടന്നെങ്കിലും ഉറക്കം എന്നേ തിരിഞ്ഞു നോക്കിയതേ ഇല്ല.......കൂട്ടിന് കാലം തെറ്റി വന്ന മഴയും.. മഴ എനിക്ക് എന്നും ഓരോ ഉണർവ് തരുന്ന ഒന്നാണെങ്കിലും ഇന്ന് എന്തോ അതിന് പോലും എന്റെ ഉള്ളം തണുപ്പിക്കാൻ ആവുന്നില്ല... എങ്ങനെയോ നേരം വെളിപ്പിച്ചു വെളുപ്പിനെ മുത്തശ്ശിയോട് പറഞ്ഞു അമ്പലത്തിലേക്ക് വിട്ടു.... വെളുപ്പിനെ ആയോണ്ട് തന്നെ ആളുകൾ നന്നേ കുറവായിരുന്നു.... "കൃഷ്ണ മോളെ കൊറേ ആയല്ലോ ഈ വഴിക്ക് വന്നിട്ട്.. എന്താ കൊച്ചു ഈ വഴി മറന്നോ "

"അങ്ങനെ ഒന്നും ഇല്ല തിരുമേനി... എല്ലാം ഒന്നും ഒതുങ്ങുമ്പോഴേക്കും സന്ധ്യയോട് അടുക്കും.. പിന്നെ അന്നേരം ഞാൻ ഈ വഴിയിൽ ഇറങ്ങില്ല എന്ന് അങ്ങേക്ക് അറിയാലോ..... " "ആ മോളെ.. ഞാൻ കാണാത്തതോണ്ട് ചോദിച്ചതാ..... " "എന്നാ ശരി ഞാൻ ഇറങ്ങട്ടെ തിരുമേനി " "ഈഷ്വരൻ അനുഗ്രഹിക്കട്ടെ " അമ്പലത്തിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോ ഉള്ളിൽ ഒരു കുളിര് ആയിരുന്നു... ദേവേട്ടൻ വൈകീട്ട് എന്നും അറിയുന്നൊണ്ട് അന്നേരം ആവുമ്പോഴേക്കും വേഗം എല്ലാം ഉണ്ടാക്കി വെക്കണം എന്നുള്ളൊണ്ട് ഞാൻ പാടവരമ്പിലൂടെ വീടിന്റെ പിന്നാപുറത്തിലൂടെഅകത്തേക്ക് കയറി.. "സീതേച്ചി ഞാൻ ഇപ്പൊ വന്നേക്കാം " "എന്റെ കൊച്ചേ നീ അവിടെ പോയി ഇരി ഇവിടെ ഞാനും ജാനുവും കൂടിയാൽ ഒന്നും ഇല്ല " അതിന് ഒരു ചിരി നൽകി ഞാൻ പ്രസാദം മുത്തശ്ശിക്ക് കൊടുത്തു രാഹുലിനെ കുത്തി പൊക്കി താഴേക്ക് ഇറങ്ങി..... ജാനുവേച്ചി മുറ്റത്തെ പണിയിലും സീതേച്ചി പ്രതലിന്റെ തായാറെടുപ്പിലും ആയിരുന്നു.....

ഓരോന്ന് ഉണ്ടാക്കുമ്പോൾ ആണ് പുറത്ത് നിന്ന് നല്ല ശബ്ദം കേട്ടത്...പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന കത്തി അവിടെ വെച്ച് എളിയിൽ കുത്തിയ സാരി നീർത്തി ഇട്ട് ഉമ്മറത്തേക്ക് നടന്നു... അപ്പോഴേക്കും എല്ലാരും ഉമ്മറത്തേക്ക് എത്തിയിരുന്നു... ദേവേട്ടന്റ വണ്ടി ആണ് കണ്ടപ്പോൾ ചുണ്ടിൽ ഉള്ളം നിറഞ്ഞ ചിരി വിരിഞ്ഞു... ഒരു പോലീസ് പോയി കാറിന്റെ ബാക്ക് ഡോർ തുറന്നതും അതിൽ നിന്ന് ദേവേട്ടൻ ഇറങ്ങി... രണ്ടും കയ്യിലും കെട്ടും നെറ്റിയിലും ഒക്കെ bandage ഇട്ട് ഇറങ്ങി വരുന്ന ദേവേട്ടനെ കണ്ടതും ഞാൻ പടിവാതിലിൽ നിന്ന് ഒരു പടി ഇറങ്ങിയപ്പോഴേക്കും അമ്മ അങ്ങോട്ട് ഇറങ്ങി ചെന്നിരുന്നു... "എന്താടാ ഇത്.. ഇതൊക്കെ എന്ത് പറ്റിയതാ " "ഒന്നുല്ല അമ്മേ ഒരു ചെറിയ ആക്‌സിഡന്റ് " "ഇതാണോടാ ചെറുത്.. എന്താ കുഞ്ഞാ ഒന്ന് ശ്രദ്ധിചൂടെ " "ഒന്നുല്ല അമ്മേ ഇത് ഇപ്പൊ രണ്ടു ദിവസം റസ്റ്റ്‌ എടുത്താൽ മാറാവുന്നതേ ഒള്ളു "

"രണ്ടു ദിവസം.. എല്ലാം ബേധം ആയി എനിക്ക് കൂടെ തോന്നട്ടെ എന്നിട്ടല്ലേ " "ഓ ഒക്കെ പറിയും പോലെ " "സർ ഞങ്ങൾ " "നോ താങ്ക്സ് am ഫൈൻ " _________® അമ്മ വന്നു ഓരോന്ന് ചോദിച്ചപ്പോൾ മനസ്സ് നിറഞ്ഞു.. കാരണം അമ്മ കൃഷ്ണയെ ജീവിതത്തിലേക്ക് കൂട്ടിയിട്ട് അമ്മ എന്നോട് പിണക്കം ആയിരുന്നു... എന്തായാലും അങ്ങേര് കാരണം ഇങ്ങനെ ഒരു ഗുണം ഉണ്ടായി... അമ്മയെ ചേർത്ത് പിടിച്ചു ഉമ്മറത്തേക്ക് കയറുമ്പോൾ കണ്ടു പടി വാതിലിക്കൽ രാഹുലിന്റെ അപ്പുറം എന്നേ കണ്ണ് നിറച്ചു നോക്കി നിൽക്കുന്ന എന്റെ വീണയെ.. രുദ്രന്റെ മാത്രം വീണയെ... അവളെ നോക്കി ഒന്നും ഇല്ലാന്ന് അർത്ഥത്തിൽ കണ്ണുകൾ അടച്ചു കാണിച്ചെങ്കിലും അവൾ അതേ നിൽപ്പ് തുടർന്നു.... റൂമിൽ ആക്കി അവരല്ലാം പുറത്ത് പോയി.. പിന്നെ അമ്മയും മുത്തശ്ശിയും കൃഷ്ണയും മാത്രം ആയിരുന്നു അവിടെ ഉള്ളത്.... കുറച്ചു കഴിഞ്ഞതും അമ്മ മുത്തശ്ശിയേയും കൂട്ടി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ മനസിലായി അമ്മ മാറി തന്നത് ആണെന്ന്.. അതോടെ അമ്മക്ക് അവളെ ഇഷ്ടപെടായി ഒന്നും ഇല്ലാന്ന് മനസിലായി.. അവര് പോയതും കൃഷ്ണ എന്റെ അരികിലേക്ക് വന്നു...

"എന്താ ഏട്ട ഇതൊക്കെ.... ആകെ അടിയും കുത്തും ഒക്കെ " "നീ അമ്മയോട് പറഞ്ഞത് കേട്ടില്ലേ ഒരു ചെറിയ ആസിഡന്റ് " "ഇതോ ആക്‌സിഡന്റ്...പുറത്ത് വീടിന് ചുറ്റും റൗണ്ട് അടിച്ചു നടക്കുന്ന പോലീസ് പിന്നെ എന്തിനാ.... അതും അല്ല ഈ മുഖം ഒക്കെ ഇങ്ങനെ വീങ്ങി കിടക്കുന്നു.. സത്യം പറ എന്താ പറ്റിയത് " "നീ പത്രം കണ്ടോ " "ഇല്ല രാവിലെ ഞാൻ നോക്കി കണ്ടില്ല.. ന്യൂസ്‌ പിന്നെ രാഹുൽ വെക്കുന്നത് കേൾക്കാം. ഇന്ന് അത് വെച്ചതും ഇല്ല..അതല്ലല്ലോ ഇവിടെ ചോദ്യം ഇത് എന്താ ആയത് " "ഒന്നുല്ല.. എനിക്ക് വിശക്കുന്നുണ്ട്.. നീ ഭക്ഷണം കൊണ്ട് വാ " എന്നേ ഒന്ന് നോക്കി അവൾ പുറത്തേക്ക് നടന്നു.... ഞാൻ കണ്ണുകൾ അടച്ചു ഇന്നലത്തെ ദിവത്തേക്ക് ഒന്നൂടെ പോയി .. തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story