രുദ്രവീണ: ഭാഗം 22

rudhraveena minna

രചന: MINNA MEHAK

 ഞാൻ കണ്ണുകൾ അടച്ചു ഇന്നലത്തെ ദിവത്തേക്ക് ഒന്നൂടെ പോയി... മഹേഷിന് കിട്ടിയ ഒരു ഹിഡൻ ഇൻഫർമേഷൻ അനുസരിച്ചു ആണ് ഞാൻ ആ ആരും അതികം വരാത്ത ഇടത്തേക്ക് വണ്ടി തിരിച്ചത്..... ജനങ്ങളെ സേവിക്കുന്ന ഒരാൾ തന്നെ ജനങ്ങളെ തല്ലുന്നത് കണ്ടാൽ നാളെ അത് വലിയ വിവാദം ആകും.... പിന്നെ മീഡിയക്ക് ഒരു തുമ്പ് കിട്ടാൻ നിക്കുന്നത് ആയതോണ്ട് തന്നെ അവർ അത് നീട്ടി പേരിപ്പിച്ചോളും...... ഇതിന്റെ പിന്നിൽ ആ mp ക്ക് എന്നോട് ഉള്ള ദേഷ്യം ആണെന്ന് അറിയുന്നൊണ്ട് വല്ലാതെ തല പുകക്കെ ഒന്നും വേണ്ട.......പക്ഷേ എലെക്ഷൻ ആയോണ്ട് അയാൾ ang ചെയ്യും എന്നും തോന്നുന്നില്ല.... മനസ്സ് രണ്ടു ഭാഗം വാദിക്കാൻ തുടങ്ങി... എന്തായാലും mp ആണെങ്കിൽ ശത്രു തെളിഞ്ഞു... അല്ലെങ്കിൽ പുതിയ ഒരു ശത്രു കൂടെ അവതരിച്ചു... എല്ലാം നിമിത്തം പോലെ ആവും.... "ദേവേട്ടാ.. എന്താ ആലോചിച്ചു ഇരിക്കുന്നെ.... " "ഒന്നുല്ല രാഹുൽ... ഞാൻ ഓരോന്ന് "

"അലോഷി ചേട്ടൻ അതിനെ കുറിച്ച് അന്വേഷിക്കാൻ ആ ചാനൽ ഓഫീസിൽ പോയിട്ടുണ്ട്... എന്തെങ്കിലും കിട്ടും " "എനിക്ക് തോന്നുന്നില്ല രാഹുൽ... " "എല്ലാം ശരിയാകും... ഏട്ടത്തി എന്തെങ്കിലും അറിഞ്ഞോ " "ഇല്ല... പക്ഷേ ഇതൊന്നും അവളിൽ നിന്ന് ഒളിക്കാൻ നമ്മക്ക് സാധിക്കില്ല... " "മ്മ്... ഏട്ടന് എന്നാൽ ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങിക്കൂടെ " "അത് മിക്കവാറും ഞാൻ വാങ്ങേണ്ടി വരില്ല... " "ഓ ഞാനൊന്നും പറയുന്നില്ല " "അതൊക്കെ നിക്കട്ടെ.. നീ പറ... നിന്റെ സ്റ്റഡീസ് ഒക്കെ എങ്ങനെ പോവുന്നു ".. "ആ അങ്ങനെ പോവുന്നു.... നാട്ടിൽ എത്തിയോണ്ട് ആ സായിപ്പന്മാരെ ഇംഗ്ലീഷ് കേൾക്കണ്ട... " "ഇത് കേട്ടോണ്ട് വല്യച്ഛൻ എങ്ങാനും വന്നാലുണ്ടല്ലോ " "മ്മ്.. അച്ഛൻ ബിസിനസ് ടൂർ കഴിഞ്ഞു ഇങ്ങോട്ട് ആണ് വരുന്നത്... ഈ വരവിനു പിന്നിൽ ഇനി എന്താണാവോ ഉദ്ദേശം.. എന്തായാലും നല്ലത് ഒന്നും ആവൂല ".. "മ്മ്.. വരട്ടെ... " "രാഹുലേ..... "

. "ദേ ഏട്ടത്തിയുടെ ഭക്ഷണം കഴിക്കാൻ ഉള്ള സൈറൺ മുഴങ്ങി.... " "ടാ " "ഏട്ടത്തി ഞാൻ ദേവേട്ടന്റ അടുത്ത... എനിക്ക് ഉള്ളതും ഇങ്ങോട്ട് എടുത്തോ " "എന്റെ ചെവി... എന്തുവാടെ.. നിന്റെ പിള്ളേരെ സ്വഭാവം ഇപ്പോഴും മാറിയില്ലേ " "😒😒ഒരു വല്യ ആള് വന്നിരിക്കുന്നു " "ടാ രാഹുലെ പുറകേക്ക് ഒന്ന് നോക്ക് " അവൻ തിരിഞ്ഞതും വാതിൽക്കൽ സാരിതുമ്പ് എളിയിൽ കുത്തി കയ്യിൽ ചട്ടകം പിടിച്ചു നിപ്പുണ്ട് കൃഷ്ണ... "എന്താ ഏട്ടത്തി ഇങ്ങനെ ഒരു എൻട്രി..അല്ല എനിക്കുള്ള ഭക്ഷണം എവിടെ ". "നിനക്ക് ഭക്ഷണം കഴിക്കാൻ താഴെ വരാൻ അറിയില്ലേ... " "ഞാൻ അതിന് ഇന്ന് ദേവേട്ടന്റ കൂടെ ആണ് ഭക്ഷണം കഴിക്കുന്നത്.." "രണ്ടും താഴെ വന്നു ഭക്ഷണം കഴിക്കാൻ നോക്ക്... അല്ലെങ്കിൽ ഇവിടെ ഈ ഇരിപ്പ് ഇരുന്നോ " "ഏട്ടത്തി " "ടാ രാഹുലെ ഇനി എന്നേ ഇങ്ങോട്ട് കയറ്റിയാൽ ഉറപ്പാ തല്ല് കിട്ടും "അതും പറഞ്ഞു അവൾ തിരിഞ്ഞു പോയി.. "ഓ മൈ ഗോഡ് ഇന്ന് ഏട്ടത്തി കലിപ്പിൽ ആണല്ലോ...

എന്ന ഞാൻ അങ്ങോട്ട്‌ " "ഞാനും ഉണ്ടടാ.. നിന്നോട് പറഞ്ഞത് ആണെങ്കിലും indirect ആയി എനിക്കും കൂടെ ഉള്ളത് ആണ് അത് " "എന്ന ബ.. അടുത്ത വരവ് വരുന്നതിന് മുമ്പ് നമ്മക്ക് ഹാജർ വെക്കാം " ___________© "ഇനി രണ്ടും വരുവോ ആവോ... ആ ചെക്കനെ നൂറ് വിളി വിളിക്കണം ഇപ്പൊ... ദേവേട്ടന് ഭക്ഷണം അങ്ങോട്ട്‌ കൊണ്ട് കൊടുക്കണ്ട എന്ന് മുത്തശ്ശി ഓർഡർ ഇട്ടിരിക്കുവാ... എല്ലാരും ഉള്ളത് കൊണ്ട് ഒരുമിച്ചു കഴിക്കാം എന്ന്.... അങ്ങനെ തന്നെ വേണം... നേരെ ചൊവ്വേ ചോദിച്ചാൽ ഒന്നും പറയത്തുമില്ല.. അതങ്ങനെ ബാക്കി ഉള്ളോരേ വിചാരം വേണ്ടേ " "എന്താ കൃഷ്ണേ കുറച്ചു നേരം ആയല്ലോ നീ മുറുമുറുപ്പ് തുടങ്ങിയിട്ട്... " "ഒന്നുല്ല സീതേച്ചി.. ഞാൻ വെറുതെ... " "മ്മ് വെറുതെ.. ഇത് ഇപ്പൊ രണ്ടു മൂന്നു ദിവസം ആയി ഇങ്ങനെ ഒറ്റക്ക് ഓരോന്ന് പറഞ്ഞു കൂടാൻ തുടങ്ങിയിട്ട്.. " ഞാൻ ഒന്ന് ചിരിച്ചിട്ട് കറി ഒരു ബൗളിലേക്ക് ഒഴിച്ച് ഡിനിംഗ് ഏരിയയിലേക്ക് പോയി...

അപ്പോഴേക്കും ദേവേട്ടനും രാഹുലും ഒഴികെ എല്ലാരും അവിടെ എത്തിയിരുന്നു... "കൃഷ്ണേ നീ അവരെ വിളിച്ചില്ലേ " "വിളിച്ചു മുത്തശ്ശി.. ഞാൻ ഒന്ന് പോയി നോക്കട്ടെ " "അയ്യോ ഏട്ടത്തി വേണ്ടായേ ഞങ്ങൾ എത്തി... " അവനെ ഒന്ന് കടിപ്പിച് നോക്കി ബാക്കി ഉള്ളവർക്ക് ഭക്ഷണം എടുത്തു കൊടുത്തു.... "ദേവ വയ്യെങ്കിൽ ഭക്ഷണം അങ്ങോട്ട്‌ കൊണ്ട് വരുമായിരുന്നല്ലോ.. ഇങ്ങോട്ട് ഇറങ്ങി വരേണ്ട ആവിശ്യം ഇല്ലായിരുന്നു " "Am perfectly ok അമ്മേ... " "അതന്നെ കാലൊന്നും അല്ലല്ലോ മുറിഞ്ഞത് ല്ലേ ദേവേട്ടാ " "ടാ.. " "Am സോറി അളിയാ... കൗതുകം ലേശം കൂടുതലാ " "😏😏" "കൃഷ്ണേ നീ ഇരിക്കുന്നില്ലേ " "ഇരിക്കാം മുത്തശ്ശി... നിങ്ങൾ കഴിച്ചോ " ____________® "ഇവൾ ഇത് "അവളെ കൈ പിടിച്ചു എനിക്ക് അപ്പുറം ഉള്ള ചെയറിൽ ഇരുത്തി..

അപ്പൊ കണ്ണുരുട്ടി നോക്കുവാ..ഞാൻ പിന്നെ അത് നോക്കാതെ ഫുഡ്‌ എടുത്തു കഴിച്ചു.. പിന്നെ അവിടെ അങ്ങനെ ഇരുന്നിട്ട് കാര്യം ഇല്ല എന്നറിയുന്നൊണ്ട് തന്നെ അവളും ഫുഡ്‌ കഴിച്ചു എണീറ്റു.... സമയം കൊഴിഞ്ഞു കൊണ്ടിരുന്നു.. അവൾ ജാനു ചേച്ചിയുടെ കൂടെ ചേച്ചിയുടെ വീട്ടിൽ പോയി തിരിച്ചു വരാം എന്ന് പറഞ്ഞു പോയത് ആണ്.. പിന്നെ ഞാൻ ലാപ് കൊണ്ട് സോഫയിൽ ഇരുന്നു...തൊട്ടടുത്തു റോഷൻ ഫോണിൽ കുത്തി കളിക്കുന്നുണ്ട്.... അങ്ങനെ വർക്ക് ചെയ്യുമ്പോൾ ആണ് അലോഷിയുടെ കാൾ വന്നത്.... "ആ അലോഷി പറ " "-------" "വെയിറ്റ്.. ഞാൻ ഒന്ന് നോക്കട്ടെ " "-----------------" "ശരി... റോഷ ടീവി ഓൺ ചെയ്യ് " അവൻ ടീവി ഓൺ ചെയ്തതും അതിൽ മിന്നിമായുന്ന ന്യൂസ്‌ കണ്ടു എല്ലാവരും ദേവനെ ഞട്ടി തിരിഞ്ഞു നോക്കി...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story