രുദ്രവീണ: ഭാഗം 24

rudhraveena minna

രചന: MINNA MEHAK

"അലോഷി ന്യൂസ്‌ എങ്ങനെ ലീക്ക് ആയത്.. dam it " "-----------" "Ok അലോഷി ഞാൻ അങ്ങോട്ട് വിളിക്കാം " "ദേവ പറയടാ ഇത് എന്താന്ന്.. ആക്‌സിഡന്റ് ആണെന്ന് നീ പറഞ്ഞപ്പോഴും അറിയായിരുന്നു വല്ലവരും ആകും ഇതിന് പിന്നിൽ എന്ന്... പക്ഷേ ഇപ്പൊ നിന്റെ ഫ്ലാറ്റിൽ പോലും ആക്രമണം നടന്നിരിക്കുന്നു.... അറസ്റ്റ് ചെയ്ത ആളുകളെ ചോദ്യം ചെയ്തപ്പോൾ നിന്നെ കൊല്ലാൻ വിട്ടത് ആണെന്ന്... ഇനി പറ.. എന്താടാ പ്രശ്നം " "കൂൾ അമ്മേ.. ഇത് ഒരു ഫയലിന് വേണ്ടി പോയത് ആകും ഫ്ലാറ്റിൽ.. അവിടെ എല്ലാം വലിച്ചു വാരിയിട്ടപ്പോ മീഡിയക്കാർ അത് ആക്രമണം എന്ന പേരിലാക്കി.. that's all... " "അപ്പൊ ആ അറസ്റ്റ് ചെയ്യപ്പെട്ടവർ പറഞ്ഞതോ " "അത് എന്നേ ഭീഷണിപെടുത്തിയത... കൂടുതൽ ഒന്നും ഇല്ല....അമ്മ പോയി വിശ്രമിച്ചോ... ഇനി ഇത് മുത്തശ്ശിയോട് പറയാൻ നിക്കണ്ട... " വല്യമ്മയും ചെറിയമ്മയും പുറകെ അമ്മയും അവരവരുടെ മുറിയിലേക്ക് പോയതും അതുവരെ ഫോണിൽ കുത്തികൊണ്ടിരുന്ന റോഷൻ എനിക്ക് നേരെ തിരിഞ്ഞു.... "എന്നാ അഭിനയം ഫയൽ തപ്പിയിട്ട് ആണേലോ അവര് ഫ്ലാറ്റിൽ പോയത്.. അവരെ പറ്റിച്ചപോലെ ഏട്ടത്തിയെ പറ്റിക്കാൻ കയ്യും തോന്നുന്നുണ്ടോ..... anyway ഇത്രയൊക്കെ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത് കൊണ്ട് ഒന്ന് സൂക്ഷിക്കണം... "

അതും പറഞ്ഞു അവൻ ഫോൺ കൊണ്ട് അവന്റെ മുറിയിലേക്ക് പോയി.. ഞാൻ ഫോൺ എടുത്തു പുറത്തേക്കും.... "രാമേട്ട" "സർ " "എനിക്ക് വൈകുന്നേരം തറവാട് വരെ ഒന്ന് പോകണം... വണ്ടി തയ്യാറാക്കി വെക്കണം " "ശരി സർ " "എല്ലാവരും ഭക്ഷണം കഴിച്ചോ " "കഴിച്ചല്ലോ.. സാറുടെ വൈഫ് കൊണ്ട് തന്നു...പിന്നെ " ഒരു സംശയരൂപത്തിൽ അവരെ നോക്കി "മാഡം പുറത്തേക്ക് പോയിരിക്കുവാ... സെക്യൂരിറ്റി ആയി കൂടെ പോവാൻ നിന്നെങ്കിലും സമ്മതിച്ചില്ല.. സേഫ് അല്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല " "അവളെ കൂടെ വേറെ ചേച്ചിക്കൂടെ ഇല്ലായിരുന്നോ " "ചേച്ചി പോയതിന് ശേഷം ഞങ്ങക്ക് ഭക്ഷണം തന്നിട്ട മാഡം പോയത് ".. "ഹ്മ്മ്... എന്നോട് പറഞ്ഞിട്ട പോയത് ഡോണ്ട് വറി " "Ok sir... " "പിന്നെ വീടിന് ചുറ്റും സംശയം തോന്നിക്കുന്ന ആരെയെങ്കിലും കണ്ടാൽ സൂക്ഷിക്കണം.. അവരുടെ നേരെ ആക്ഷൻ എടുക്കണം എന്ന് അത്യാവശ്യം ആയാൽ മാത്രം ആക്ഷൻ എടുത്താൽ മതി " "Ok sir " "പിന്നെ വീട്ടീന്ന് ആര് പുറത്ത് പോയാലും ഒരാൾ അവരുടെ പിറകെ അവർക്ക് പിറകെ വേണം... ബാക്കി എല്ലാം നേരത്തെ പറഞ്ഞ പോലെ " "ശരി സർ " അപ്പോഴാണ് വിക്കിയുടെ കാൾ വരുന്നത്... അതും കൊണ്ട് മുറിയിലേക്ക് പോയി.... "ആ വിക്കി പറയടാ ".

"ടാ എല്ലാം നമ്മളെ വിചാരിച്ചപ്പോലെ തന്നെ... അവരും ആ ഫയൽ സിഎം ന്റെ മുന്നിൽ എത്തരുത് എന്ന് ആഗ്രഹിക്കുന്നു " . "നീ കാര്യം പറ ".. "Nothing.. അവരെ എന്നേ തുടർന്നു പുറകെ ഉണ്ട്.... " "ടാ സൂക്ഷിക്കണം " "ഓ ശരി.. " "എന്നിട്ട് സിഎം നെ കണ്ടോ " "ടാ സിഎംന് അർജന്റ് ആയി എവിടേക്കോ പോവേണ്ടി വന്നു.. വരാൻ രണ്ടു ദിവസം എടുക്കും.... ഞാൻ നാട്ടിലേക്ക് തിരിക്കാ.." "മ്മ്.. അതാണ്‌ നല്ലത് " "പിന്നെ എന്താടാ ആ ന്യൂസ്‌ " "നീയും അലോശിയും അത് പ്രതീക്ഷിക്കണം " "എന്താടാ ഇത് നമ്മടെ " "Yes " "എല്ലാം സേഫ് അല്ലെ.... അല്ലെങ്കിൽ അറിയാലോ ചെറിയ കാത്തിരിപ്പാണ് നമ്മൾ.. അതിന്റെ മുമ്പ് എങ്ങാനും അത് അവരുടെ കയ്യിൽ എത്തിയാൽ " "ഡോണ്ട് വറി.. എല്ലാം സേഫ് ആണ് " "വീട്ടിൽ സീൻ ഒന്നും " "ഒതുക്കിയിട്ടുണ്ട്... പിന്നെ അവമാർ കൊടുത്ത മൊഴിയും നീ കേട്ടത് അല്ലെ.. സത്യം എന്താണെന്ന് അവർക്കും പറയാൻ വയ്യല്ലോ " "മ്മ്. എന്നാ ശരി ഞാൻ എയർപോർട്ടിൽ എത്തി.. 5 മിനിറ്റ് കൂടെ ഒള്ളു plane എടുക്കാൻ ".. "ഇവിടെ എത്തിയിട്ട് ഇങ്ങോട്ട് വാ "

"Sure " ഫോൺ വെച്ച് കുറച്ചു നേരം ബാൽക്കണിയിൽ തന്നെ നിന്നു.. അപ്പോഴാണ് നാളെ കോർട്ടിൽ നിന്ന് ഓർഡർ വരുന്നത് എന്ന് ആലോചിച്ചത്.. ഫോൺ എടുത്തു മഹിക്ക് വിളിച്ചു "മഹി " ."സർ " "നാളെ ഉള്ള കാര്യം മറക്കണ്ട.... ഞാൻ എനിക്ക് പറ്റാവുന്ന അത്ര നേരത്തെ യാത്ര തിരിക്കാം " "നാളെ ഉണ്ടാവോ... " "ഇല്ല... പിന്നെ എല്ലാം പ്രോപ്പർ ആകണം... അതിന് മുമ്പ് നീ ആ കോളനിയിൽ ഇന്ന് തന്നെ പോയി ആ റേഷൻകാർഡ് ഒക്കെ ഒന്ന് ചെക്ക് ചെയ്യണം " "Ok സർ " ....... "വീട്ടിൽ വന്നാൽ എങ്കിലും കുറച്ചു നേരം റസ്റ്റ്‌ എടുത്തൂടെ.. വയ്യാതെ ഇരിക്കുമ്പോൾ ആ ഫോൺ അവിടെ വെച്ചൂടെ " കൃഷ്ണയുടെ ചോദ്യം എത്തിയത്.... "അത് അർജന്റ് കാൾ ആയിരുന്നു. അതാ" "ഹ പിന്നെ കഞ്ഞിക്ക് ചക്കപുഴുക്കും അച്ചാറും ഉണ്ട്.. ഇപ്പൊ എടുക്കണോ " . "വേണ്ട " "എന്നാ ഞാൻ മുത്തശ്ശിക്ക് എടുത്തു കൊടുക്കട്ടെ " ഇവളിൽ നിന്ന് ഇങ്ങനെ ഒന്നല്ലായിരുന്നു പ്രതീക്ഷിച്ചിരുന്നത്... ഇനി ന്യൂസ്‌ ന്റെ കാര്യം അറിയാഞ്ഞിട്ട് ആണോ.. ഹേ അതിന് വഴിയില്ല.. പിന്നെ.. _____®

"ശാരദേ നീ നാല് ദിവസത്തേക്ക് ഉള്ള ഡ്രസ്സ്‌ പാക്ക് ചെയ്യ്.. നമ്മക്ക് ഒരിടം വരെ പോകാൻ ഉണ്ട് " "എങ്ങട്ടാ ഏട്ടത്തി " "നമ്മൾ ഇങ്ങനെ പ്ലാൻ ഉണ്ടാക്കി ഇവിടെ ഇരുന്നിട്ട് കാര്യം ഇല്ലല്ലോ... അതിന് വേണ്ടി ഇറങ്ങാ..അമ്മയോട് ഒക്കെ എന്ത് പറയും... നമ്മടെ നാട്ടിൽ പോവാണന്ന് പറയണം " "മ്മ് ശരി.. ഞാൻ ഒന്ന് എല്ലാം എടുത്തു വെക്കട്ടെ " "ഊണ് കഴിഞ്ഞു ഇറങ്ങണം " "ശരി " ചെറിയമ്മ റൂം വിട്ടു ഇറങ്ങിയതും അവൾ ഫോൺ എടുത്തു 974****dail ചെയ്ത് ചെവിയോട് അടുപ്പിച്ചു _________® "മുത്തശ്ശി ഈ കഞ്ഞി കുടിക്ക്.. അതെല്ലാം ഞാൻ അടുക്കി വെച്ചോളാം " "എന്റെ കൊച്ചേ.. ഞാൻ വരാം " "മുത്തശ്ശി നാളെയാണോ യാത്ര തിരിക്കുന്നെ " "മ്മ് എന്തായാലും മോൾ ഇല്ലല്ലോ അതോണ്ട് യാശോദ കൂടെ വരാം എന്നേട്ടിട്ടുണ്ട്. " . "മ്മ്.. " "നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ... ദേവൻ ഇല്ലേ ഇവിടെ..പിന്നെ എന്താ " "ഒന്നുല്ല മുത്തശ്ശി...ഞാൻ അമ്മക്ക് ഉള്ളത് എല്ലാം റെഡി ആയോ നോക്കട്ടെ " "ശരി.. മോള് ചെല്ല് " മുത്തശ്ശിയുടെ മുറിയിൽ നിന്നിറങ്ങി അമ്മയുടെ മുറിയിലേക്ക് നടന്നു.. വാതിലിന്റെ അടുത്ത് എത്തിയപ്പോൾ കേറണോ വേണ്ടയോ എന്ന സംശയം മുന്നിൽ വന്നു... എത്ര നാള് ഇങ്ങനെ നിൽക്കാം എന്ന് ആലോചിച്ചപ്പോ കയറാൻ തന്നെ തീരുമാനിച്ചു.... വാതിൽ രണ്ടു മുട്ടി...

"അകത്തേക്ക് വാ " ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറി... എന്നേ പ്രതീക്ഷിക്കാത്തത് കൊണ്ട് ആണെന്ന് തോന്നുന്നു ബെഡിൽ ഇരുന്നു സാരി മടക്കി വെക്കുന്ന അമ്മ ഒന്ന് ഞട്ടിയിട്ടുണ്ട്... എന്നേ തന്നെ നോക്കുന്നത് കണ്ടു "അ..ത്.. അ..ത് അ..മ്മേ ഞാ..ൻ അ.മ്മ.മുത്തശ്ശിയുടെ കൂ..ടെ പോവുന്നുണ്ട്.. അപ്പൊ ഞാൻ ".. "അതിന് നീയെന്തിനാ വിക്കുന്നെ.. വാ ആദ്യം ഇവിടെ ഇരി.. എന്നിട്ട് പറ " "ഞാൻ അമ്മയെ സഹായിക്കാം എന്നുകരുതി വന്നതാ " "അതിന്റെ ആവിശ്യം ഒന്നും ഇല്ല മോളെ.. നാലഞ്ചു സാരി എടുത്തു വെച്ചാൽ അത് കഴിഞ്ഞു... നീ ഇവിടെ ഇരി.. ഒരു കൂട്ടം തരാം " "എന്താ അമ്മേ " "കാത്തിരിക്ക് കുട്ടിയെ.. ഞാൻ അതൊന്ന് എടുത്തിട്ട് വരട്ടെ " അമ്മ അലമാര തുറന്ന് എന്തോ ഒരു കവർ എടുത്തു എനിക്ക് കയ്യിൽ തന്നു "തുറന്ന് നോക്ക് " ഒരു പച്ച കളർ സാരിയും അതിനോടൊപ്പം ഒരു ചോക്കർ ആയിരുന്നു അമ്മ എനിക്ക് സമ്മാനിച്ചത്... വിവാഹം കഴിഞ്ഞതിന് ശേഷം ആദ്യമായി ആണ് അമ്മ എനിക്ക് ഇങ്ങനെ ഒന്ന് തരുന്നത്....

ആദ്യം എല്ലാം തരുവായിരുന്നു സംസാരിക്കുമായിരുന്നു.. പിന്നെ അത് നിർത്തി.. ഇപ്പൊ വീണ്ടും... "ഇഷ്ടായോ ".. "ഒരുപാട് " ഞാനും അമ്മയും തിരിച്ചു വന്നിട്ട് നമ്മക്ക് ഇവിടെ ഒരു ഫങ്ക്ഷന് വരാൻ ഉണ്ട്.. അന്ന് ഇതുടുക്കണം "എന്ത് ഫങ്ക്ഷൻ " "അതൊക്കെ ഉണ്ട്.. പതിയെ അറിയാട്ടോ " "മ്മ്.. " "ഏട്ടത്തി ".. "ദ വരുന്നു.... അമ്മേ ഞാൻ ഇപ്പൊ വരാം രാഹുൽ വിളിക്കുന്നുണ്ട്.. ഒന്ന് പോയി നോക്കട്ടെ " "ശരി.. ഇത് കൂടെ കൊണ്ട് പോ " സാരിയും എടുത്ത് മുറിയിലെ ടേബിളിൽ വെച്ച് ഞാൻ രാഹുലിന്റെ അടുത്തേക്ക് പോയി... താഴെ ദേവേട്ടനും ഉണ്ടായിരുന്നു "എന്താടാ.. " കുറച്ചു പപ്പേഴ്സ് കയ്യിലെക് വെച്ച് തന്നു ... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story