രുദ്രവീണ: ഭാഗം 25

rudhraveena minna

രചന: MINNA MEHAK

"ടാ ദേവ അങ്ങേര് നാട്ടിൽ എത്തിയിട്ടുണ്ട് " "മ്മ്... നമ്മൾ കാത്തിരുന്ന നിമിഷം " "എന്താ പ്ലാൻ " "അതൊക്കെ പറയാം... പക്ഷേ നമ്മൾ കുറച്ചു കാലം കൂടെ ഒന്നും അറിയാത്ത കോലത്തിൽ നടക്കണം... അവസരം ഒത്തുചേരുന്നത് വരെ നമ്മൾ കാത്തിരിക്കണം " "മ്മ്.. നമ്മുടെ കാത്തിരിപ്പിന് ഒരു അവസാനം വേണം..... " "അങ്ങേര് ഇപ്പൊ എവിടെ ഉണ്ട് " "അങ്ങേരെ തറവാട്ടിൽ ആണ്... " "ഇത്രയും കാത്തിരുന്നില്ലേ... ഇനി കുറച്ചും കൂടെ കാത്തിരിക്കാം " "കൃഷ്ണക്ക് വല്ലതും അറിയോ " "ഇല്ല... പക്ഷേ വൈകാതെ അവൾ എല്ലാം അറിയും " "മ്മ് അതാ നല്ലത്...നമ്മുക്ക് ഇവിടെ ഒന്ന് കൂടണം... ദേവ നിനക്ക് എപ്പോഴാ ഒഴിവ് " "നമുക്ക് നാളെ കൂടാം.. അമ്മയും മുത്തശ്ശിയും നാളെ ക്ഷേത്രദർശനത്തിനു പോവാൻ ഇരിക്കാണ്.. പിന്നെ രാഹുൽ മാത്രം ആണ് ഉള്ളത്... അവന് ഇത് അറിയാവുന്നത് അല്ലെ.. അതോണ്ട്. നാളെ ഇങ്ങോട്ട് വന്ന് രണ്ടൂസം ഇവിടെ തങ്ങാം എന്ന് വെച്ചു" . "അപ്പോ കാര്യങ്ങൾ ഒക്കെ നാളെ പറയാം...ഞാൻ വീട്ടിലേക്ക് നടക്കട്ടെ.. അമ്മന്റെ അടുത്ത് പോയിട്ട് കുറച്ചായി "

"ഓക്കേ ടാ " അലോഷി പോയതും അതിന് പിറകെ തന്നെ അനുവും വിക്കിയും യാത്ര പറഞ്ഞു ഇറങ്ങി... "എന്നാ നമുക്ക് അങ്ങോട്ട്‌ പോവാം " "ആ " ദേവേട്ടന്റ കൂടെ വീട്ടിലേക്ക് തിരിച്ചു.. കാറിൽ ആയപ്പോഴും പല ഒഫീഷ്യൽ കാൾസും ദേവേട്ടനെ തേടി എത്തുന്നുണ്ടായിരുന്നു... ________© കൃഷ്ണയേയും കൂട്ടി പുറത്ത് ഒന്ന് കറങ്ങാൻ ആയിരുന്നു കൂടെ കൂട്ടിയിരുന്നത്.. ഒരു സപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ച് പറഞ്ഞില്ല.. പക്ഷേ ഗാർഡ്സ്ൽ നിന്ന് കിട്ടിയ റിപ്പോർട്ട്‌ അനുസരിച്ചു ഇപ്പൊ അവളെയും കൂട്ടി പുറത്ത് പോവൽ സാധ്യമല്ല... ഒരുകണക്കിന് അവളോട് പറയാതെ ഇരുന്നത് നന്നായി.. ആശ കൊടുത്തു നിർവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ കാര്യമില്ല..... ഓരോന്ന് മനസ്സിൽ പറയുമ്പോഴും ഗാർഡ്സ്ന്റെ കാൾസ് എന്നെ തേടി എത്തുന്നുണ്ടായിരുന്നു.... അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകികൊണ്ടിരുന്നു.. രണ്ടു മണിക്കൂറിന്റ യാത്രക്ക് ശേഷം ഞാൻ വീട്ടിൽ എത്തി ചേർന്നു... "എവിടെ പോയതാ മക്കളെ നിങ്ങൾ " "ഞാൻ അലോഷിയെയും വിക്കിയെയും കാണാൻ പോയതാ " "എന്നാ പറഞിട്ട് പൊക്കൂടെ.. ഞാൻ മോളെ നോക്കിയപ്പോൾ ഒന്നും കാണാനില്ല.. പിന്നെ സീതയ പറഞ്ഞത് നിന്റെ കൂടെ പോയിട്ടുണ്ട് എന്ന് " "മുത്തശ്ശി കിടക്കായിരുന്നു..

അതായിരുന്നു പറയാതെ ഇരുന്നത് " "എന്നാ രണ്ട് പേരും ഒന്ന് ഫ്രഷ് ആയിവാ ഭക്ഷണം കഴിക്കാം " "ദേ വരുന്നു മുത്തശ്ശി " കൃഷ്ണ മുറിയിൽ പോയപ്പോൾ ഞാൻ പുറത്ത് ഇറങ്ങി.. മുത്തശ്ശി എന്നെ ഒന്ന് നോക്കി അകത്തേക്ക് തിരിഞ്ഞു... അവിടെ നിന്നിരുന്ന പോലീസ്ക്കാരിൽ നിന്ന് ഇന്നത്തെ കുറിച്ച് സംസാരിച്ചു ഞാൻ അകത്തേക്ക് കയറി.. അന്നേരം കൃഷ്ണ എന്നെ ഒരു ഉഴിഞ്ഞു നോട്ടം നോക്കി അടുക്കളയിലേക്ക് പോയി... വല്ലതും കത്തിക്കാണും...... ________® "അവൻ ഇപ്പൊ എവിടെ ഉണ്ട് " "നാട്ടിൽ ആണെന്ന കേട്ടത്... ഒരു അറ്റാക്ക്‌നെ തുടർന്ന് നാല് ദിവസത്തെ ലീവിന് നാട്ടിലേക്ക് പോയിട്ടുണ്ട് " "ബാക്കി രണ്ടു പേരും " "അവര് സെർവീസിൽ ഉണ്ട്... " "മ്മ്.... എന്നാ ട്രിവാൻഡറത്തു അവൻ എത്തുവാ " "മിക്കവാറും രണ്ടു ദിവസം കഴിഞ്ഞ് " "നീ നാട്ടിൽ എത്തിയത് അവർ അറിഞ്ഞിട്ടുണ്ടാകും " "ഇല്ല.. ഒരിക്കലും ഇല്ല.. ഞാൻ പുറത്ത് ഇറങ്ങിയിട്ടേ ഇല്ല " "നീ നാട്ടിൽ ഉണ്ടന്നും.. നിന്റെ റൂം നമ്പർ വരെ അവർക്ക് അറിയാം.. അതുകൊണ്ട് ഒന്ന് സൂക്ഷിക്കണം... എപ്പോ വേണമെങ്കിലും ഒരു അറ്റാക്ക്‌ പ്രതീക്ഷിക്കാം " "ബോസ് " "ഹേയ് ഡോണ്ട് വറി.... എല്ലാം നല്ലതിന് " അതും പറഞ്ഞു മറുതലക്കലിൽ നിന്ന് ഫോൺ കട്ട് ആയതും അയാൾ ഒരു വിറയലോടെ കട്ടിലിൽ ഇരുന്നു.......

മുന്നിൽ പല രൂപങ്ങളും ചിത്രങ്ങളും തെളിഞ്ഞതും കണ്ണുകൾ ഇറുക്കെ ചിമ്മി.. അന്നേരം കണ്ണിൽ മൂന്നു ആളുകളുടെ ചിത്രം തെളിഞ്ഞതും അയാൾ കണ്ണുകൾ വലിച്ചു തുറന്നു....... ഇതിന് നീ കണക്ക് പറയേണ്ടി വരും.... നിന്നോട് ഈ രക്തത്തിന്റെ കണക്ക് അവർ പറയിപ്പിക്കും... നീ എവിടെ ഒളിച്ചാലും നിനക്ക് അവരുടെ കയ്യിൽ നിന്ന് രക്ഷയില്ല.... ഇൻങ്കുലാപ് സിന്ദാബാദ്‌.. * എന്ന് പറഞ്ഞു അവസാനശ്വാസം വലിക്കുന്ന ചെറുപ്പക്കാരന്റെ മുഖം മുന്നിലൂടെ പോയതും അയാൾ അടിമുടി വിയർക്കാൻ തുടങ്ങി........... ________® *രാവിലെ * മുത്തശ്ശിയെയും അമ്മയെയും യാത്രയാക്കി വീണ്ടും ഒരു ഉറക്കം ഉണർന്നു ഉമ്മറത്തു ഇരിക്കുവാണ് രുദ്രനും രാഹുലും... കൂട്ടിനായി ചെറിയ ചാറ്റൽ മഴയും ഉണ്ട്... "ദേവേട്ടാ.... മഴയെ കാണാൻ നല്ല ഭംഗിയല്ലേ " "എന്താടാ ഇന്നൊരു പ്രതേക ഭംഗി.. എന്തോ നേടാൻ ഉണ്ടല്ലോ " "കൊച്ചു കള്ളൻ.. ഒക്കെ മനസിലാക്കി " "നിന്നെ ഞാൻ ഇന്നും ഇന്നലെയും അല്ലല്ലോ കാണുന്നത്.. പറ എന്താ കാര്യം " "ഞാനെ ഞാനുണ്ടല്ലോ.. അക്ഷയന്റെ വീട്ടിൽ ഇന്ന് സ്റ്റേ ആണ് "

"അതെന്താ പെട്ടന്ന് ഒരു സ്റ്റെ " "ചുമ്മാ.. " "എങ്ങോട്ടാ രാഹുലെ പോക്ക് " "അക്ഷയ്ന്റെ വീട്ടിൽ പോവുന്ന കാര്യം പറഞ്ഞതാ " "സ്റ്റേ ആണെന്ന് കൂടെ പറ " "ദേ രാഹുലെ അതൊന്നും വേണ്ട.... ഇവിടെ ആരും ഇല്ലാത്തതാ..പോവാണെങ്കിൽ സന്ധ്യ ആവുമ്പോഴേക്കും ഇങ്ങ് പോര് " "ദേവേട്ടാ " "അവൻ പൊക്കോട്ടെ കൃഷ്ണേ.. അവന്റെ ആഗ്രഹം അല്ലേ " "അതൊന്നും പറഞ്ഞാൽ ശരിയാവില്ല....ആരാ എന്നൊന്നും അറിയില്ലല്ലോ.. " "ഏട്ടത്തി അതാണ് പ്രശ്നം എങ്കിൽ.. അക്ഷയ് എന്ന് വെച്ചാൽ അലോഷി ചേട്ടന്റ അനിയൻ.. അതോണ്ട് അല്ലേ ഇങ്ങേര് പോവാൻ സമ്മതം മൂളിയത്.. " "മ്മ്.. അല്ല ദേവേട്ടാ.. പോലീസ് മാമ്മന്മാർ ഒക്കെ കാലി ചായ മാത്രം കുടിച് പോയി.. അവരുടെ ഡ്യൂട്ടി തീർന്നു എന്ന് പറഞ്ഞു... " "ആ.. എന്തായാലും മറ്റന്നാൾ ട്രിവാൻഡറം പോകണം.. അതോണ്ട് ഞാനാ ഒഴുവാക്കിയത്... " "മ്മ് രണ്ടു പേരും വാ.. പ്രാതൽ കഴിക്കാം " "ആ വരാം നീ എടുത്തു വെക്ക് " കൃഷ്ണ പോയതും ഞാൻ രാഹുലിന് നേരെ തിരിഞ്ഞു... "വല്യമ്മ വിളിച്ചോടാ " "ആ നല്ല കാര്യം... അവര് വിളിച്ചത് തന്നെ.. ഇവിടെ എത്തിയാരെ എന്നെ കണ്ടിട്ടുണ്ടോ ആവോ.. അച്ഛൻ പിന്നെ രണ്ടു പ്രാവശ്യം എങ്കിലും വിളിച്ചു.... " "മ്മ്.. വാ ഭക്ഷണം കഴിക്കാം... " ******** വൈകീട്ട് തറവാട്ടിൽ എത്തി ചേർന്നതാണ് ദേവയും കൃഷ്ണയും...

സന്ധ്യക്ക് വിളക്ക് കൊളുത്തി രാമ നാമം ജപിച്ചു നടുമുറ്റത്തേക്ക് ഇറങ്ങുന്ന ആദ്യ പടിയിൽ കൃഷ്ണ ഇരിപ്പുണ്ട്.. തൊട്ട് താഴെ കൃഷ്ണയോട് ചാരി രുദ്രനും ഉണ്ട്... കൂട്ടിനായി നല്ല മഴയും "ദേവേട്ടാ.. " "മ്മ്... " "എന്താ പതിവില്ലാതെ ഈ വൈകുന്നേരം ഇങ്ങോട്ടേക്കു പോന്നത് " "എന്താ ഇഷ്ടമായില്ലേ " "അതല്ല ദേവേട്ടാ... ഇന്നലെ ഇവിടെ വന്നു പോയതല്ലേ ഒള്ളു " "എനിക്ക് എന്തായാലും നാളെ ഇങ്ങോട്ട് വരേണ്ടി വരും.. അപ്പൊ നിന്നെയും കൂട്ടി ഇന്നേ ഇങ്ങോട്ട് വരാം എന്ന് കരുതി... പിന്നെ ഞാൻ ജനിച്ചു വളർന്ന മണ്ണല്ലേ... ഇതിനോട് ഒരു കൂറ് കൂടുതൽ ആണ്.... " "അതേ പിന്നേണ്ടല്ലോ ദേവേട്ടാ.. അവിടെ ആ മുറിയുണ്ടല്ലോ എനിക്ക് അവിടുന്ന് ഒരു ഫ്രെയിം കിട്ടി... അതിൽ ഒരാൾ എനിക്ക് അറിയാത്തത് ഉണ്ടല്ലോ.. അതാരാ " അതിന് ഒരു പുഞ്ചിരി നൽകി മഴയിലേക്ക് കണ്ണ് നട്ടിരുന്നു.... "സോറി.. ചോദിക്കാൻ പാടില്ലാത്തത് ആയിരുന്നു എങ്കിൽ സോറി " "ഹേയ് നീ അറിയണം അതാരായിരുന്നു എന്ന്... അതിനുള്ള സമയവും ഇതാണ് " രുദ്രൻ അവളുടെ മടിയിലേക്ക് തല ചായിച്ചു കണ്ണുകൾ അടച്ചു... അവന്റെ മുന്നിൽ ആ നാല് പേരുടെ ജീവിതം തെളിഞ്ഞു വന്നു......കൃഷ്ണ അവന്റെ വാക്കുകൾക്ക് കാതോർക്കാൻ തുടങ്ങി.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story