രുദ്രവീണ: ഭാഗം 26

rudhraveena minna

രചന: MINNA MEHAK

തന്റെ കോളേജ് കാലഘട്ടം.... അലോഷിയും ഞാനും വിക്കിയും ഫൈസിയും ഒരു കൂട്ട് ആയിരുന്നു.... ഞാനും വിക്കിയും ഒരു ഒതുങ്ങി കൂടുന്ന ടൈപ്പ് ആണെങ്കിൽ അലോഷി ചളി പറഞ്ഞും ചിരിപ്പിച്ചും എല്ലാർക്കും അവൻ പ്രിയപ്പെട്ട വെക്തി ആയിരുന്നു... പിന്നെ ഫൈസി ഒരു തനി സഖാവ് ആയിരുന്നു... ഇലക്ഷന് ടൈം ഒക്കെ ആയാൽ അവനെ പിന്നെ കാണില്ല.. എങ്കിലും പഠിക്കാൻ അതി മിടുക്കൻ ആയിരുന്നു അവൻ.... പാർട്ടി ജീവിതം എന്ന് കരുതി ജീവിക്കുന്നവൻ... എല്ലാവരുടെയും കണ്ണിലുണ്ണി.... എല്ലാത്തിനും മുന്നിൽ കാണും... ഒരു റിയൽ കോംറൈഡ്... പാർട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു സഖാവ്... ആ നാട്ടിൽ ഉള്ളവർക്ക് അവൻ എന്നും പ്രിയപ്പെട്ടവൻ തന്നെയാണ്... അങ്ങനെ പ്രതേകിച്ചു കുഴപ്പം ഒന്നുമില്ലാതെ ഞങ്ങളുടെ ക്യാമ്പസ്‌ ജീവിതം മുന്നോട്ട് പോയികൊണ്ടിരുന്നു.... അതിനിടയിൽ ആണ് ചെറിയച്ഛനും ചെറിയമ്മയും അമ്മുവും നാട്ടിലേക്ക് വരുന്നത്... "അമ്മുവോ "കൃഷ്ണ ഒരു സംശയത്തോടെ ചോദിച്ചു.. അതിന് ഒരു പുഞ്ചിരി നൽകി "മ്മ് അമ്മു... ചെറിയമ്മയുടെ മകൾ.. എന്റെ ചെറിയച്ഛന്റെ മകൾ.. എന്റെ അനിയത്തി....രാഹുൽന്റെ ക്രൈം പാർട്ണർ " "എന്നിട്ട് അവൾ എവിടെ " "പറയാം... "

"അമ്മുവിനെ എന്റെ കോളേജ്ൽ തന്നെ ചേർത്തു.. ഒരു പൊട്ടിത്തെറിച്ച സാധനം ആയിരുന്നു അവൾ.. ഡി എന്ന് വിളിച്ചാൽ പോടാ പട്ടി എന്ന് വിളിക്കുന്ന ഒരു കിലുക്കാം പെട്ടി.. അവൾക്ക് കുറച്ചു ഒക്കെ പേടി ഉണ്ടായിരുന്നത് ഫൈസിയെ ആയിരുന്നു.... സധാ ഗൗരവക്കാരനായ അവനെ ഞങ്ങൾക്കും ഒരു കുഞ്ഞു പേടി ഒക്കെ ഉണ്ടായിരുന്നു... എങ്കിലും ആ ഗൗരവം നിറഞ്ഞ മുഖത്തിനേക്കാൾ അവന്റെ ഹൃദയം സ്നേഹം മാത്രം നിറഞ്ഞത് ആയിരുന്നു... അങ്ങനെ പോയിക്കൊണ്ടിരിക്കെ ആണ് ഒരു ദിവസം ഫൈസി എന്നോട് വന്നിട്ട് അവന് അമ്മുവിനെ ഇഷ്ടം ആണെന്ന് പറയുന്നത്.... ആദ്യം ഒന്ന് ഞട്ടിയെങ്കിലും അവനെ നന്നായിട്ട് അറിയുന്ന എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു.... ചെറിയച്ഛനും എന്നിൽ നിന്നും അവനെ കേട്ടറിഞ്ഞത് കൊണ്ട് പ്രശ്നം ഉള്ളത് ആയി എനിക്ക് തോന്നിയില്ല.. അതുപോലെ ജാതിയും മതവും ചെറിയച്ചന് പ്രശ്നം അല്ലായിരുന്നു.. അതുകൊണ്ട് ധൈര്യമായി ഞാൻ അവനോട് പ്രണയിക്കാൻ പറഞ്ഞു... പിന്നെ ക്യാമ്പസ്‌ കാണുവായിരുന്നു അവരുടെ പ്രണയം...

അമ്മു അച്ഛന്റെ മോൾ ആയോണ്ട് തന്നെ അവൾ ആദ്യമേ അത് ചെറിയച്ഛനോട്‌ പറഞ്ഞിരുന്നു... അവന്റെ പഠിത്തം ഒക്കെ കഴിഞ്ഞു ജോലി ആയാൽ നമുക്ക് വിവാഹം നടത്താം എന്നും വാക്ക് കൊടുത്തു.... അങ്ങനെ ഞങ്ങളുടെ പിജി കഴിഞ്ഞതും ഞാനും അലോഷിയും വിക്കിയും സിവിൽ സർവീസ് കോച്ചിംഗ്നായി ഡൽഹിയിലേക്ക് വണ്ടി കയറി... അവൻ നെറ്റ് എഴുതി അവിടെ തന്നെ ലെക്ചർ ആയി ജോലിയിൽ കയറി.. അവന് ആ ഫീൽഡ് ആയിരുന്നു കൂടുതൽ താല്പര്യം.... അങ്ങനെ മാസങ്ങൾ കടന്നു പോയിരിക്കെ മുത്തശ്ശി അമ്മുവിന്റെ കല്യാണം നടത്താൻ തീരുമാനിച്ചു.. അപ്പൊ തന്നെ ചെറിയച്ഛൻ ഫൈസിയുടെ കാര്യം അവതരിപ്പിച്ചു... ആദ്യം എല്ലാവരും എതിർത്തെങ്കിലും ചെറിയച്ഛൻ അവനെ കെട്ടിച്ചു കൊടുക്കു എന്ന് പറഞ്ഞതും.. പിന്നെ അമ്മുവിന്റെ കണ്ണീരിന്റെ മുമ്പിൽ കല്യാണം നടത്താൻ തീരുമാനിച്ചു... അവിടെയും പ്രശ്നം ആയി ഫൈസിയുടെ കുടുംബക്കാർ മുന്നോട്ട് വന്നു.. പക്ഷേ അവന്റെ ഉമ്മക്കും ഏട്ടത്തിക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.. കാരണം അവന്റെ ഉപ്പ മരണപ്പെട്ടപ്പോ ആരും അവന്റെ ഉമ്മയെയോ ചേച്ചിയേയോ അവനയോ ഏറ്റടുത്തിട്ടില്ലായിരുന്നു...ഏറ്റടുത്താൽ അവരുടെ ചിലവ്..

ചേച്ചിയുടെ കല്യാണം അവന്റെ പഠിപ്പ് ഒക്കെ ആലോചിച്ചാകും.. അന്നും ജാതിയും മതവും നോക്കാതെ സഹായിച്ചത് എന്റെ അച്ഛൻ ആയിരുന്നു.. അതോണ്ട് തന്നെ അവിടെയും കാര്യങ്ങൾ ഓക്കേ ആയി.. ഞങ്ങൾ അടുത്ത ആളുകൾ കൂടി തൊട്ടടുത്ത ഞായറാഴ്ച തന്നെ നിശ്ചയം നടത്തി.... കല്യാണം ഒരു മാസം കഴിഞ്ഞിട്ട് ആക്കാം എന്നായി.... നിശ്ചയത്തിന്റെ രണ്ടു ദിവസം മുന്നേ ആയിരുന്നു ഞാനും അലോഷിയും വിക്കിയും നാട്ടിൽ എത്തിയത്.. ഞാറാഴ്ച വൈകുന്നേരം തന്നെ ഞങൾ ഡൽഹിയിലേക്ക് മടങ്ങി... അന്നും മുടങ്ങാതെ ഉണ്ടായിരുന്നു ഞങ്ങളുടെ ഫോൺ സംഭാഷണം ആയിരുന്നു... പഠനം ആലോചിക്കുമ്പോൾ അവിടെ തന്നെ നിക്കാൻ തോന്നുമെങ്കിലും ഫൈസിയെ ആലോചിക്കുമ്പ നാട്ടിലേക്ക് പോരാൻ തോന്നും.. അന്നും അവൻ ആയിരുന്നു ഞങ്ങളെ അവിടെ പിടിച്ചു നിർത്തിയത്.... അങ്ങനെ ദിവസങ്ങൾ കടന്നു പോയി... കല്യാണത്തിന് അനുബന്ധിച്ചു മൂന്നു ദിവസം മുന്നേ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു..... നാട് എത്താൻ ആയപ്പോൾ കാലം തെറ്റി പെയ്യുന്ന മഴയും.... ഒടുവിൽ ഞങ്ങൾ സ്റ്റേഷനിൽ എത്തി ചേർന്നു.. കൂട്ടാൻ വരും എന്ന് പറഞ്ഞ ഫൈസിയെ കാണാഞ്ഞിട്ട് ഞങ്ങൾ അവനെ വിളിച്ചു.. ഫോൺ സ്വിച്ച് ഓഫ്....

അത് ഇടക്ക് ഉള്ളത് ആയോണ്ട് ഞങ്ങൾ ഗൗനിച്ചില്ല.. കുറച്ചു നേരം കൂടെ നോക്കാം എന്ന് പറഞ്ഞു അവിടെ ഉള്ള സീറ്റിൽ ഇരുന്നു... ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ അവന്റെ ഉമ്മിക്ക് വിളിച്ചു.. അവിടെ നിന്ന് പോന്നിട്ട് കുറച്ചു നേരം ആയി എന്ന് പറഞ്ഞതും എന്തോ അപകടം മണത്തു... നേരം രാത്രി 9:30.. കാലം തെറ്റി പെയ്യുന്ന മഴയും പിന്നെ ഒന്നും നോക്കിയില്ല ഒരു ടാക്സി വിളിച്ചു വീട്ടിലേക്ക് ഉള്ള ഷോർട് വഴിയിലൂടെ പോകാൻ പറഞ്ഞു... അങ്ങനെ ഊടുവഴിലേക്ക് തിരിഞ്ഞതും പെട്ടന്ന് ഒരു വണ്ടിയിലേക്ക് കയറി പോകുന്നത് കണ്ടു..എന്തോ ആസ്വഭാവികത തോന്നിയ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു... അവിടെ ഞാൻ കണ്ടത് ചോരയിൽ കുളിച്ചു നിൽക്കുന്ന എന്റെ ഫൈസിയെ ആണ്.... തട്ടി വിളിച്ചിട്ടും ഉണർന്നില്ല.... ഹൃദയമിടിപ്പ് ഇല്ല.. ശ്വാസം എടുക്കിന്നില്ല... അവിടെ തന്നെ ഞങ്ങൾ മനസിലാക്കിയിരുന്നു അവൻ ഞങ്ങളെ വിട്ടു പോയി എന്നത്.. എന്നാലും ഒരു പ്രതീക്ഷ ഉള്ളതോണ്ട് അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.. വിവരം അറിഞ്ഞു എല്ലാവരും വന്നു.. അമ്മു അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞു...

അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് ആർക്കും അറിയില്ല... പക്ഷേ ഇന്നും മുന്നിൽ ഉണ്ട് കൈയിൽ മൈലാഞ്ചി അണിഞ്ഞു ഹോസ്പിറ്റലിലേക്ക് ഓടി വരുന്ന അവളുടെ മുഖം... കാത്തിരിപ്പിനു ഒടുവിൽ അവൻ ഈ ലോകത്ത് നിന്ന് പോയി......അവനെ നോക്കി കയ്യിൽ അവന്റെ പേര് കാണിച്ചു പലതും പറയുന്ന അമ്മുവിന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്... ഒടുവിൽ കല്യാണവീട് മരണവീട് ആയി മാറി.. ഓർമ്മകൾ തന്നു അവൻ ഞങ്ങളെ തനിച്ചാക്കി പോയി... " "അപ്പൊ അമ്മു.. " "അവന്റെ മരണം പാർട്ടിക്ക് രക്തസാക്ഷി കിട്ടിയ സന്തോഷം.. കുറച്ചു ആൾക്ക് സമരം നടത്താൻ ഉള്ളത്.. അങ്ങനെ നീണ്ടു.. ഒടുവിൽ അത് രാഷ്ട്രീയകൊലപാതകം എന്നൊക്കെ ആയി... അങ്ങനെ അവന്റെ മരണം നടന്നതിന്റ മൂന്നാം ദിവസം..അമ്മയും മുത്തശ്ശിയും രാഹുലും അമ്പലത്തേക്ക് പോയിരുന്നു.. ഞാൻ അമ്മുവിനോട് സംസാരിക്കുന്നുണ്ടെങ്കിലും അവൾ അവളുടെ ലോകത്ത് ആയിരുന്നു.. പെട്ടെന്ന് മുകളിൽ നിന്ന് ഒരു പൊട്ടിത്തെറി കേട്ടാണ് ഞാനും അമ്മുവും മുകളിലേക്ക് പോയത്..

കവിളിൽ കൈ ചേർന്നു നിൽക്കുന്ന ചെറിയമ്മയും ദേഷ്യം കൊണ്ട് ഉറിഞ്ഞു തുള്ളുന്ന ചെറിയച്ഛനും.. തടയാൻ നിന്ന എന്നെ തടഞ്ഞു.. അവൾ അങ്ങോട്ട്‌ നോക്കി നിൽക്കാണ്.. ഞങ്ങൾ വന്നത് ഒന്നും അറിയാതെ അവർ ഓരോന്ന് പറയുക പക്ഷേ കാതിൽ ആകെ കേട്ടത് ചെറിയമ്മക്ക് ഫൈസിയുടെ മരണത്തിൽ പങ്കുണ്ടന്നായിരുന്നു.. ഒരു നിമിഷം തറഞ്ഞു നിന്നു.. അമ്മുവിനെ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി വിതുമ്പൽ അടക്കുന്ന അമ്മുവിനെ ആയിരുന്നു... പെട്ടന്ന് ഞങ്ങളെ കണ്ട ചെറിയമ്മ ഞട്ടിയിരുന്നു... അവളെ നേരെ നടക്കാൻ തുടങ്ങിയ ചെറിയമ്മയെ അവൾ കൈകൾ പൊക്കി തടഞ്ഞു *അവിടെ നിന്നോണം.. അടുത്തോട്ടു വന്നാൽ അച്ഛൻ തന്നത് പോലെ ആവില്ല ഞാൻ തന്നാൽ * അതും പറഞ്ഞു അവൾ മുറിയിലേക്ക് കയറി. വാതിൽ കൊട്ടിയടച്ചു.. *ഇറങ്ങിക്കോണം ഇവിടുന്ന് ഇപ്പൊ.. ഞാനും എന്റെ മകളും ഉള്ളടത്തു നീ ഇനി വേണ്ട.... * അന്നേരം ആയിരുന്നു അമ്പലത്തിൽ പോയവർ ഒക്കെ എത്തിയത്....

ഇത് കേട്ട് വന്ന മുത്തശ്ശി തെറ്റുധരിച്ചു കരണം പുകച് ഒരു അടിയായിരുന്നു ചെറിയച്ഛനെ..അന്നേരം ദേഷ്യത്തിന്റ കൊടുമുടിയിൽ എത്തി നിൽക്കുന്ന ചെറിയച്ഛൻ അവിടെ നിന്ന് ഇറങ്ങി പോയി... രാത്രി ആയപ്പോൾ ആയിരുന്നു പിന്നെ തിരിച്ചു വന്നത് നേരെ അമ്മുവിന്റെ മുറിയിലേക്ക് ആണ് പോയത്... അന്ന് ആ ഡോർ തുറന്നില്ല...ആ സംഭവം കേട്ടറിഞ്ഞു വന്ന അലോഷിക്കും വിഖിക്കും ദേഷ്യം അങ്ങ് എത്തിയിരുന്നു..... പക്ഷേ ചെറിയച്ഛനെ ബോഹുമാനിക്കുന്ന അവർക്ക് ചെറിയമ്മയെ ഒന്നും ചെയ്യാൻ തോന്നിയില്ല... പിറ്റേന്ന് രാവിലെ ജോഗിംന് ഇറങ്ങിയ ഞങ്ങൾ കാണുന്നത് ഒരുങ്ങി നിൽക്കുന്ന അമ്മുവും ചെറിയച്ഛനെയേയും ആയിരുന്നു.... *നിങ്ങളെ കാത്തിരിക്കുവായിരുന്നു... എല്ലാം തെളിയിക്കണം.... പഠിത്തത്തിൽ ഉയപ്പരുത്... എന്റെ മകനെ കൊന്ന ഒറ്റ ഒരാളെയും വെറുതെ വിടരുത്.. അത് ഞാൻ താലി കെട്ടിയവൾ ആണെങ്കിലും... എന്നെങ്കിലും തിരിച്ചു വരണം എന്ന് തോന്നിയാൽ തിരിച്ചു വരും.... അപ്പൊ ശരി ഡ്രൈവർ കാത്തിരിക്കുന്നുണ്ട് * എന്താ എവിടെക്കാ ഒന്നും പറയാതെ അവർ അന്ന് ഇറങ്ങിയത.. ഇടക്ക് ഉള്ള ഫോൺ കാൾ ഒഴികെ ഒന്നുമില്ല " "ചെറിയമ്മ എന്നാലും എനിക്ക് വിശ്വാസം വരുന്നില്ല " "വിഷം നിറഞ്ഞ ജീവിയാണ് അത്... അതുപോലെ വല്യമ്മയും " കണ്ണുകൾ ഇറുക്കെ അടച്ചു രുദ്രൻ കിടന്നു... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story