രുദ്രവീണ: ഭാഗം 27

rudhraveena minna

രചന: MINNA MEHAK

"ദേവേട്ടാ വ.. ഇവിടെ ഇങ്ങനെ കിടക്കണ്ട.. തണുപ്പ് പിടിക്കും... അകത്തെ മുറിയിൽ പോയി കിടക്കാം " "കുറച്ചു കയ്യട്ടെ കൃഷ്ണേ... " "മ്മ്.. കിടക്കുന്നത് ഒക്കെ കൊള്ളാം... കുറച്ചു കഴിഞ്ഞു എണീറ്റു കിടക്കിയിൽ കിടന്നാൽ മതി " അതിന് മറുപടിയായി ഒന്നൂടെ കുറുകി കിടന്നു.... ______® "രാഹുലെ...അക്ഷയ്... രണ്ടു പേരും ഭക്ഷണം കഴിക്കുന്നൊന്നും ഇല്ലേ... എല്ലാരും കഴിച് എണീറ്റിട്ട് നേരം കുറച്ചായി " "ആ വരുവാ... " "വേഗം ഭക്ഷണം കഴിച് കിടക്കാൻ നോക്ക്.... " "ഏട്ടാ ഞങ്ങൾ നൈറ്റ്‌ റൈഡ്ന് പൊക്കോട്ടെ " "രണ്ടു ദിവസത്തേക്ക് അത് നിങ്ങൾ പ്രതീക്ഷിക്കണ്ട...ദേവൻ നിന്നെ വിട്ടത് ഇങ്ങോട്ട് ആണല്ലോ കരുതിയാണ്.. അതോണ്ട് രണ്ടും ഭക്ഷണം കഴിച് കിടക്കാൻ നോക്ക് " അതും പറഞ്ഞു അലോഷിചേട്ടൻ മുറിയിലേക്ക് കയറി.. "ഒന്നൂടെ ചോദിച്ചു നോക്കാം... " "മ്മ്... വ " വാതിൽ തുറന്നപ്പോൾ ഫോൺ വിളിച്ചു ഓരോന്ന് പറയുന്ന ചേട്ടനെ ആണ് "എന്തോ പ്രശ്നം ഉണ്ട് " "മ്മ്.. കാര്യമായി എന്തോ ഉണ്ട്... വാ ഇനി പിന്നെ ഒരിക്കൽ പോവാം... " ഭക്ഷണം കഴിച് മുറിയിലേക്ക് പോവുമ്പോൾ ആണ് അക്ഷയ്ക്ക് ഒരു കാൾ വന്നത്.. അവൻ സെറ്റിൽ ഇരുന്നു ഫോൺ ചെയ്യുന്നത് കണ്ടു മുറിയിലേക്ക് പോവുമ്പോൾ ആണ് അലോഷി ചേട്ടനെ കണ്ടത്.....

എന്തോ നോക്കി കണ്ണ് നിറക്കുന്ന അലോഷി ചേട്ടൻ.. എപ്പോഴും ചിരിച്ചു മാത്രം കാണുന്ന അലോഷി ചേട്ടന് ഇത് എന്ത് പറ്റി ____© ഭക്ഷണം കഴിച് വരുമ്പോൾ ആയിരുന്നു രാഹുലും അക്ഷയ്യും കൂടെ പുറത്ത് പൊക്കോട്ടെ എന്ന് ചോദിച്ചത്... ഇപ്പൊ അത് ഒട്ടും സേഫ് അല്ലെന്ന് അറിയുന്നൊണ്ട് ഞാൻ അതിന് മറുപടി നൽകി മുറിയിലേക്ക് കയറി... നേരം കടന്നു പോയി... ആരും കാണാതെ ഒളിപ്പിച്ചു വെക്കുന്ന അമ്മുവിന്റെ ഫോട്ടോ ഞാൻ കയ്യിൽ എടുത്തു.... "എന്ത്നാ പെണ്ണേ നാട് ഒക്കെ വിട്ട് പോയത്...എന്റെ പ്രണയം നീ തിരിച്ചറിഞ്ഞിരുന്നോ.. അറിഞ്ഞിട്ടുണ്ടാവില്ല അല്ലേ...ഫൈസിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ ഒന്നും ആരോടും പറയാതെ മാറിതന്നതല്ലേ ഞാൻ . ... രണ്ടു പേരും എനിക്ക് ഒത്തിരി പ്രിയപ്പെട്ടവർ തന്നെയാണ്... അതോണ്ട് ആണല്ലോ ഫൈസിക്ക് വേണ്ടി ഞാൻ നിന്നിൽ നിന്ന് ഒളിഞ്ഞു നടന്നത്... അല്ല അവന്റെതായിരുന്നു ശരി... വരുവോ പെണ്ണേ ഒരുവട്ടം എങ്കിലും എന്നെ കാണാൻ... നീ എവിടെ ആണെന്ന് അറിഞ്ഞിട്ടും നിന്നെ തേടിവരാത്തത് നിന്റെ പുഞ്ചിരിച മുഖം ഇല്ലെങ്കിലും കണ്ണീർ തൂകാത്ത കണ്ണുകൾ കാണാൻ വേണ്ടി മാത്രമാണ്.... നീ നിന്റെ രാഹുലിനെ കുറിച്ച് ഓർത്തോ...

അവൻ നീറി നീറി കയ്യുവാ ഇവിടെ... അത് പോട്ടേ നീ നിന്റെ ദേവേട്ടനെ ആലോചിച്ചോ... നീ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞിരിക്കാ....എന്തിനാ വാവേ ഒളിഞ്ഞിരിക്കുന്നത്... അത്രക്ക് അന്യമായി പോയോ ഞങ്ങൾ... പിന്നെ നീ അറിയുന്നുണ്ടോ ഫൈസിയെ കൊന്നവന്റെ അടുത്തേക്ക് ഞങ്ങൾ എത്തി... ഇനി നീ നാട്ടിൽ വരുമ്പോൾ അവരൊന്നും ജീവനോടെ ഉണ്ടാവില്ല... ചിലപ്പോൾ ഞാനും... " അവളെ നോക്കി എന്റെ മനസ്സ് വാചാലമായി.. ഒന്നിനും മറുപടി ഇല്ലാന്ന് അറിഞ്ഞിട്ടും എന്റെ മനസ്സ് അവളെ നോക്കി പലതും പറഞ്ഞു കൊണ്ടിരുന്നു... ഫ്രെയിം എടുത്തു വെച്ച് ഞാൻ പുറത്ത് ഇറങ്ങി രാഹുലും അക്ഷയും ഉറങ്ങിയോ എന്ന് നോക്കി.. രണ്ടു പേരും നല്ല ഉറക്കിൽ ആണ് എന്ന് കണ്ടതും അവരെ പുതപ്പിച്ചു ലാമ്പ് ഓൺ ആക്കി വാതിൽ ചാരിയിറങ്ങി... റൂമിൽ എത്തി ബാൽക്കണിയിൽ ഇരുന്ന് ചെറു ചാറ്റൽ മഴയും നോക്കി ഇരുന്നു..... ______® അലോഷി ചേട്ടൻ വാതിൽ അടച്ചു പോയതും ഞാൻ കണ്ണുകൾ തുറന്നു...

ആരും അറിയാതെ പോയ അലോഷി ചേട്ടന്റ പ്രണയം അത് അമ്മുവായിരുന്നോ.. ഓരോന്ന് ആലോചിച്ചപ്പോ കണ്ണിൽ നിന്ന് കണ്ണീർ ഒലിച്ചിറങ്ങി.... കണ്ണിൽ ഓരോന്ന് മിന്നി മാഞ്ഞു വന്നുകൊണ്ടിരിക്കുന്നു.. ഓരോന്ന് ആലോചിച്ചു ഏതോ യമത്തിൽ ഞാനും ഉറക്കിലേക്ക് വഴുതി വീണു.... ______® മഴതുള്ളികൾ മുഖത്തേക്ക് തെറിച്ചപ്പോൾ ആണ് ഉറക്കത്തിൽ നിന്ന് എണീറ്റത്.. കൃഷ്ണയുടെ മടിയിൽ തന്നെ ആണ് കിടത്തം... സമയം നോക്കിയപ്പോൾ പുലർച്ച 5:30 മണി കഴിഞ്ഞിട്ടുണ്ട്.... "കൃഷ്ണേ എണീക്ക്...." "എന്താ ദേവേട്ടാ " "വാ ഇനി ഇവിടെ തണുപ്പ് അടിച്ചു കിടക്കണ്ട..അകത്തു പോയി കിടന്നോ ".. "സമയം എത്രയായി " "5:30 കഴിഞ്ഞു " "ന്റെ ഗണപതി... നേരം അത്രയയോ..... മാറിക്കെ അല്ലെങ്കിൽ ചായക്ക് നേരം വൈകും " "ഹേയ് നേരം ആവുന്നേ ഒള്ളു... നീ കിടന്നോ " "അമ്പലത്തിൽ പോവണം എന്നുള്ളത് മറന്നോ "

"അത് ഞാൻ വിട്ടു.. " "ദേവേട്ടൻ ഫ്രഷ് ആയി വാ അപ്പോഴേക്കും ചായ ഞാൻ ആക്കാം " "ഇന്ന് ചായ പുറത്തിന്ന് ആക്കാം.... നീ റെഡി ആവാൻ നോക്ക് " ഫ്രഷ് ആയി ഞാനും ദേവേട്ടനും അമ്പലത്തിലേക്ക് വിട്ടു.. രാവിലെ തന്നെ ആയോണ്ട് ആളുകൾ വന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു.... അവിടം എനിക്ക് പരിചയം ഇല്ലെങ്കിലും അവിടെ ഉള്ള ഓരോരുത്തർക്കും ദേവേട്ടനെ അറിയാമായിരുന്നു.. അതോണ്ട് തന്നെ അമ്പലത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് തിരിക്കാൻ നേരം വൈകി.... പോവുന്ന വഴിക്ക് നാരായണേട്ടന്റെ കടേന്നു ചായയും കുടിച് വീട്ടിലേക്ക് വിട്ടു.... വീട്ടിൽ എത്തി ഗേറ്റ് തുറന്നു കയറിയപ്പോൾ ഉമ്മറത്തു ഇരിക്കുന്ന ആളെ കണ്ടു ഞാൻ ദേവേട്ടനെ നോക്കിയപ്പോൾ ദേവേട്ടനും എന്നെ തിരിഞ്ഞു നോക്കി.... എന്താ എന്ന് കൈ കൊണ്ട് ചോദിച്ചപ്പോൾ കൈമലർത്തി അറിയില്ല എന്ന് ദേവേട്ടനും...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story