രുദ്രവീണ: ഭാഗം 29

rudhraveena minna

രചന: MINNA MEHAK

രാത്രി ഒമ്പതോട് കൂടെ ഫ്ലാറ്റിൽ എത്തി ചേർന്നു...... ഡ്യൂട്ടിക്ക് മറ്റന്നാൾ കയറുന്നുള്ളു എങ്കിലും നാളെ രാവിലെ കോളനി വിസിറ്റ് ചെയ്യണം എന്ന് ഉറപ്പിച്ചിരുന്നു.... അലോഷി ഓൺ തെ വേ ആണെന്ന് നേരത്തെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു..... രാഹുൽ ന്റെ കയ്യിൽ കീ കൊടുത്തു ലഗേജ് എടുത്തു ഞാൻ കൃഷ്ണയെയും വിളിച്ചു അകത്തേക്ക് കയറി..... വന്നപ്പോൾ തന്നെ രാഹുൽ സോഫയിൽ മറഞ്ഞു... കൃഷ്ണ ചുറ്റും നോക്കുന്നുണ്ട്... കാരണം ഇതിന്റെ കോലം കുറച്ചു നാൾ മുന്നേ അവൾ കണ്ടത് ആണല്ലോ..... കുറെ നാൾ അടച്ചിട്ടൊണ്ട് തന്നെ ജനവാതിൽ ഒക്കെ തുറന്നിട്ട്‌ കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ ഒതുക്കി പെറുക്കി വെച്ചു.... "ടാ രാഹുലെ എണീക്കട..... " "എന്നേ കൊണ്ട് പണി എടുപ്പിക്കാൻ അല്ലേ ദേവേട്ടാ... എനിക്ക് ഊര വേദനയാണ് " "ഇമ്മാതിരി ഒന്ന്... നിനക്ക് ഭക്ഷണം വേണെങ്കിൽ വാ " "ഓ അതായിരുന്നോ... എന്നാ പറയണ്ടേ " _______® ഫ്ലാറ്റിൽ ആകെ മൂന്നു മുറിയാണ് ഉള്ളത്.. പിന്നെ ഒരു ഹാളും.. ഒരു കിച്ചണും.. ഹാളിൽ നിന്ന് ഒരു ബാൽക്കണിയും.....

ഹാളിൽ നിന്ന് ഓപ്പൺ ആയിട്ടാണ് കിച്ചൺ ഉള്ളത്... കൊണ്ട് വന്ന സാധങ്ങൾ ഒക്കെഒതുക്കി വെച്ചപ്പോഴേക്കും ദേവേട്ടൻ ഫുഡ്‌ ഓർഡർ ചെയ്തിരുന്നു.... രാഹുൽ സോഫയിൽ കിടന്ന് ഉരുളുന്നുണ്ട്.. ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണം എടുത്തു വെക്കുമ്പോൾ രാഹുലിനെയും കൂട്ടി ദേവേട്ടൻ വന്നിരുന്നു... "ആഹാ മഹാൻ എണീറ്റോ " "എണീറ്റല്ലോ ഏട്ടത്തി... എനിക്ക് ഭക്ഷണം എടുത്തു താ " "ദേ പിടി " "അയ്യേ ചപ്പാത്തിയും ചിക്കനുവോ.. ദേവേട്ടാ ഇന്നെങ്കിലും " "നിനക്ക് വേണ്ടെങ്കിൽ എണീറ്റു പോടാ " "വിശന്നൊണ്ട് മാത്രം ഞാൻ കഴിക്കുന്നു.. " "മ്മ് മ്മ്.... " "എന്താ ഒരു ആക്കൽ " "അല്ല നീ കഴിച്ചില്ലെങ്കിൽ ഇതൊക്കെ വേസ്റ്റ് ആകുവല്ലോ എന്ന് ആലോചിച്ചതാ " "വല്ലാതെ ഊതല്ലേ..... " "രണ്ടും ഭക്ഷണം കഴിക്ക് എന്നിട്ട് ആക്കാം ബാക്കി ഒക്കെ... " "ഏട്ടത്തി പറഞ്ഞോണ്ട് മാത്രം.. അല്ലെങ്കിൽ ഇന്ന് ഇവിടെ ഒരു കൊലപാതകം നടന്നേനെ " "ടാ അറം പറ്റുന്ന വാക്ക് പറയാതെ...രണ്ടും ഭക്ഷണം കഴിച്ചു പോയി കിടക്കാൻ നോക്ക് " അത് കേട്ടതോടെ രണ്ടും ഭക്ഷണം കഴിച്ചു എണീറ്റു.....

ഞാൻ പാത്രം ഒക്കെ ഒതുക്കി ഹാളിലേക്ക് വന്നു... രാഹുലിന്റെ റൂം ഒന്ന് തുറന്നപ്പോൾ ആള് ഉറങ്ങിയിട്ടുണ്ട്.. ഞാൻ കയ്യിൽ കരുതിയിരുന്നു രണ്ട് ജഗ്ൽ നിന്ന് ഒരു ജഗ് വെള്ളം അവിടെ വെച്ച് ഞാൻ ഡോർ അടച്ചു മുറിയിലേക്ക് പോയി.. അവിടെ ദേവേട്ടൻ എന്തോ നോക്കുവായിരുന്നു.....ഗൗരവത്തിൽ ആയിരുന്നു അദ്ദേഹം... "എന്തെങ്കിലും പ്രശ്നം ഉണ്ടോ ദേവേട്ടാ.. " "ഹേയ് ഇല്ല... ഞാൻ കോർട്ട് ഓർഡർ ഒന്ന് സ്റ്റഡി ചെയ്തത....എന്തായാലും കേസ് ജയിച്ചു..... നാളെ നമുക്ക് അവിടെ വരെ പോകണം.." "ആഹ്.. എങ്കിൽ കിടക്കാൻ നോക്ക്.. നേരം ഒത്തിരിയായി " "നീ കിടന്നോ... കുറച്ചു പണിയുണ്ട് " ഞാൻ ബെഡിൽ കയറി കിടന്നതും ദേവേട്ടൻ ലൈറ്റ് അണച്ചു ബാൽക്കണിയിലേക്ക് പോയി.... _______® കൃഷ്ണ വാതിൽ അടച്ചു പോയതും രാഹുൽ കണ്ണുകൾ വലിച്ചു തുറന്നു...ഫോണിൽ സെറ്റ് ചെയ്തു വെച്ച താനും അമ്മുവും ദേവട്ടനും ഒരുമിച്ചുള്ള ചിത്രം കാണുതോറും അവന്റെ കണ്ണുകൾ നിറഞ്ഞു.....അന്നേരം തന്നെ അവന്റെ ഫോണിലേക്ക് ഒരു പ്രൈവറ്റ് നമ്പർ വന്നതും അവന്റെ കണ്ണുകൾ വിടർന്നു... ഫോൺ അറ്റൻഡ് ചെയ്തു അവൻ കാതോട് ചേർത്തു.... "അമ്മൂ ". "കിച്ചാ.... " "വരാറായില്ലേ പെണ്ണേ ഇനിയും.. " "............"

"നീ ഹാപ്പിയല്ലേ അമ്മൂ " "മ്മ്.. " "ചെറിയച്ഛൻ ".. "സുഖമായിരിക്കുന്നു " "മ്മ്.. കാത്തിരിപ്പിന്റെ നീളം ഇനിയും ദൈഘ്യമേറുമോ " . "നാളെ ഉച്ചക്ക് ഞാനും അച്ഛനും നാട്ടിൽ എത്തും.. ഇപ്പൊ എയർപോർട്ടിൽ ആണ് " അത് കേട്ടതും രാഹുൽ ഞട്ടിപിടഞ്ഞു എണീറ്റു "ശരിക്കും " "ആടാ കിച്ച..നാളെ ഉച്ചക്ക് ട്രിവാൻഡ്രം എയർപോർട്ടിൽ ഞങ്ങൾ വന്നിറങ്ങും.. കൂട്ടാൻ വന്നോണം " "വരാം.. " "എന്നാ ശരി നാളെ കാണാം " അവൾ ഫോൺ വെച്ചിട്ടും അവൻ ആ ഇരിപ്പ് ഇരുന്നു _______® കൃഷ്ണ കിടന്നു എന്ന് ഉറപ്പായതും അലോഷിക്ക് വിളിച്ചു.. "അവൻ അവിടെ തന്നെ ഇല്ലേ " "ഉണ്ട്...അവൻ ഇന്ന് ഒരാളെ കാണാൻ പോയിരുന്നു " "ചെറിയമ്മയെ അല്ലേ " "മ്മ്...... നീ " "അറിയാം.. വല്യമ്മ വല്യച്ഛന്റെ അടുത്ത് എത്തി എന്നുള്ളതും അറിയാം... അവരുടെ മീറ്റ് ന്റെ ഉദ്ദേശം അത് മാത്രം ആണ് അറിയാൻ ഉള്ളത് " "...they are going to meet their boss.. which means we are near to that fu****ing person ".... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story