രുദ്രവീണ: ഭാഗം 3

rudhraveena minna

രചന: MINNA MEHAK

ഓരോന്ന് ഓർത്തു കൊണ്ടിരിക്കുമ്പോൾ ആണ് ഡോർ തുറന്നു അദ്ദേഹം വന്നത്...കയ്യിലെ തോർത്ത്‌ സ്റ്റാൻഡിൽ ഇട്ട് എനിക്ക് എതിരെ വന്നിരുന്നു... എന്താ പറയാൻ ഉള്ളത് എന്നാരൂപത്തിൽ ഞാൻ ആ മുഖത്തേക്ക് നോക്കി... അതിന്റെ അർത്ഥം മനസിലായ പോലെ അദ്ദേഹം പറഞ്ഞു തുടങ്ങി.. "കൃഷ്ണ തന്റെ അറിവോടെ അല്ല ഈ വിവാഹം നടന്നത് എന്നനിക്കറിയാം... നിന്റെ സമ്മതം ചോദിക്കാൻ എനിക്കും കയ്യുന്നുണ്ടായിരുന്നില്ല.... നന്ദനയുമായി നിശ്ചയിച്ചു വെച്ച വിവാഹം ഒരു സുപ്രഭാതത്തിൽ അവര് തന്നെ വേണ്ടന്ന് വെക്കുക... എന്നേ നാട്ടകാർക്കിടയിൽ നാണം കെടുത്തുവ എന്ന ലക്ഷ്യം ആയിരുന്നു അവർക്ക്... " "അതിനുമാത്രം "ഞാൻ ചോദിക്കാൻ തുടങ്ങിയതും എന്റെ ചോദ്യം മുമ്പിൽ കണ്ടന്നപോലെ എന്നേ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി "അവളെ അച്ഛൻ ഒരു രാഷ്ട്രീയക്കാരൻ ആണന്നു നിനക്ക് അറിയാം എന്ന് വിചാരിക്കുന്നു..... അവരുടെ ലക്ഷ്യം ഞാനും അവരുടെ മകളുമായി ഒരു നല്ല ജീവിതം ആയിരുന്നില്ല....

മറിച് അവരെ താളത്തിന് തുള്ളുന്ന ഒരു പാവ...തിരുവനന്തപുരം ഏകദേശം അങ്ങേർക്ക് പിടിപാട് ഉള്ളത് ആണ്... പക്ഷേ അതുകൊണ്ട് മാത്രം അവർക്ക് എല്ലാം തികയില്ല... അതിന് എന്റെ കയ്യൊപ്പിന്റ ആവിശ്യവും വരും... എല്ലാം എനിക്ക് നേരത്തെ മനസിലായത..പക്ഷേ അച്ഛൻ മരിച്ച എന്നേ നോക്കി വളർത്തിയ അമ്മ എന്നോട് ആദ്യമായി ആവിശ്യപ്പെട്ടത് നന്ദനയുമായുള്ള വിവാഹം ആയിരുന്നു... അമ്മയുടെ അഭിപ്രായത്തിൽ പണം കൊണ്ടും പേര് കൊണ്ടും എല്ലാം തറവാടിന് യോജിച്ചത്... അവിടെ ആയിരുന്നു അമ്മക്ക് തെറ്റിയതും.... എന്നാലും അമ്മയുടെ ആ ആഗ്രഹതോട് എതിർത്തു പറയാൻ എന്റെ കയ്യിൽ ഒന്നും തന്നെ അവർക്ക് എതിരെ ഉള്ള ഒരു evidence പോലും ഉണ്ടായിരുന്നില്ല.... മുത്തശ്ശിക്ക് അവളെ ഒറ്റ നോട്ടത്തിൽ തന്നെ പിടിച്ചിട്ടില്ലായിരുന്നു... എന്നിട്ടും അവര് അമ്മയുടെ ആഗ്രഹത്തിന് നിന്ന് കൊടുത്തു.... ലീവ് എടുക്കാൻ കയ്യുമെങ്കിലും ഞാൻ ലീവ് വെട്ടി കുറച്ചു 8 ദിവസത്തെ ലീവ് എടുത്തു പോന്നു....

വിവാഹത്തിന് അമ്പലത്തിൽ എത്തുന്നതിന് മുമ്പേ വിവാഹം നടക്കില്ല എന്ന കാൾ എനിക്ക് വന്നു.. അത് ഞാൻ പ്രതീക്ഷിച്ചതായിരുന്നു.... മൂന്നാലു ദിവസം മുമ്പ് അവര് കൊടുത്തു വിട്ട ഫയലിൽ ഞാൻ ഒപ്പ് വെച്ചിട്ടില്ലായിരുന്നു.. അതാകും റീസൺ എന്ന് ഞാൻ ഉറപ്പിച്ചു... വിളിച്ചു കൂട്ടിയ ജനങ്ങൾക്കിടയിൽ ഞാൻ നാണം കെട്ട് തലയും താഴ്ത്തി നിൽക്കണം അതായിരുന്നു പ്ലാൻ.. അത് കണ്ടറിഞ്ഞത് കൊണ്ട് തന്നെ മുത്തശ്ശിയോട് കൂടുതൽ പേരെ താലി കെട്ടിന് ക്ഷണിക്കണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു... റിസപ്ഷന് ആളെ കൂട്ടാം എന്നായിരുന്നു പറഞ്ഞത്... അതുകൊണ്ട് തന്നെ അടുത്ത കുടുംബക്കാരും അയൽപ്പക്കക്കാരും മാത്രം ആയിരുന്നു ഉണ്ടായത്.... സംഭവം ഞാൻ മുത്തശ്ശിയോട് പറഞ്ഞു... എന്തോ ആലോചിച്ചതിന് ശേഷം മുത്തശ്ശി പറഞ്ഞു നിശ്ചയിച്ചു ഉറപ്പിച്ച മുഹൂർത്തത്തിൽ തന്നെ നിന്റെ വിവാഹം നടക്കും എന്ന് " മുത്തശ്ശി അങ്ങനെ പറഞ്ഞു എങ്കിലും എന്താണ് ഉള്ളിൽ കണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു...

അമ്പലത്തിൽ എത്തിയപ്പോ മുന്നിൽ തന്നെ നിന്റെ ഫാമിലി ഉണ്ടായിരുന്നു... നിന്നോട് സമ്മതം ചോദിച്ചാൽ നീ എതിര് പറയും എന്ന് കരുതി ആകും മുത്തശ്ശി തന്റെ വല്യച്ഛനോട്‌ കാര്യം പറഞ്ഞത്.. മുത്തശ്ശി എന്തൊക്കെ സംസാരിച്ചു എന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും നീയും ജാനു ചേച്ചിയും അവിടേക്ക് എത്തിയിരുന്നു.. പിന്നെ ഇനി ഞാൻ പറയണ്ടല്ലോ എന്താ നടന്നത് എന്ന് " നടന്നത് എല്ലാം എന്നോട് പറഞ്ഞു കഴിഞ്ഞുവെങ്കിലും ഉള്ളിൽ തമ്പുരാട്ടിയമ്മയേയും ചെറിയമ്മയെ ഒക്കെ ആലോചിച്ചപ്പോ ഉള്ള് കിടന്ന് പിടക്കാൻ തുടങ്ങി.... അത്‌ അറിഞ്ഞ പോലെ അദ്ദേഹം പറഞ്ഞു തുടങ്ങി... "അമ്മക്ക് നിന്നെ അംഗീകരിക്കാൻ സമയം ആവിശ്യം വേണ്ടിവരും... അവരൊക്കെ പലതും പറഞ്ഞു എന്നിരിക്കും... നിന്നെ മുത്തശ്ശി പറഞ്ഞു എനിക്ക് നന്നായി അറിയാം... അതോണ്ട് തന്നെ എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ തള്ളണം... പക്ഷേ അതിര് കടന്നാൽ മൗനം പാലിച്ചു നിൽക്കരുത്..എതിർക്കേണ്ടടത്തു എതിർക്കുവ തന്നെ വേണം... കേട്ടല്ലോ "

സമ്മതം എന്നർത്ഥത്തിൽ തലയാട്ടിയതും കവിളിൽ ഒന്ന് തട്ടി അദ്ദേഹം എണീറ്റു ബെഡിന്റ മറു വശത്തു വന്നു കിടന്നു.. ഞാൻ ഇപ്പോ എവിടെ കിടക്കും.. നിലത്ത് കിടക്കാം എന്ന് തീരുമാനിച്ചപ്പോഴേക്കും "താൻ വല്ല സീരിയൽ നായികമാരെ പോലെ പുതപ്പും തലയിണയും എടുത്തു നിലത്ത് കിടക്കാൻ ഒന്നും നിക്കണ്ട... ബെഡിൽ തന്നെ കിടന്നോണം "എന്നും പറഞ്ഞു അദ്ദേഹം കണ്ണുകൾ അടച്ചു... എന്റെ കുഞ്ഞി കൃഷ്ണ ഇങ്ങേർക്ക് " "എന്താ മനസ്സ് വായിക്കാൻ വല്ല കഴിവും ഉണ്ടോ " കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ ബെഡിന്റ ഒരു വശത്തു ഞാനും കിടന്നു... __________© എന്നത്തേയും പോലെ രാവിലെ 4:30 മണിക്ക് തന്നെ എഴുന്നേറ്റു ഫ്രഷ് ആയി ഇറങ്ങി.... മുടി പിന്നിലിട്ട് നെറുകയിൽ സിന്ദൂരവും തൊട്ട് കണ്ണാടിയിൽ ഞാൻ എന്നെ തന്നെ ഒന്ന് നോക്കി.. ഇന്നലെ വരെ ദാവണി ഉടുത്തു നടന്ന ഞാൻ ഇന്ന് സാരിയും കഴുത്തിൽ താലിമാലയും നെറുകയിൽ സിന്ദൂരവും... എല്ലാം എത്ര പെട്ടന്ന...കൂടുതൽ നിന്നാൽ ഇന്ന് എന്തെങ്കിലും കേൾക്കേണ്ടി വരും എന്നറിയുന്നൊണ്ട് ഞാൻ വേഗം മുറി വിട്ട് പൂജ മുറിയിൽ കയറി പ്രാർത്ഥിച്ചു നെറ്റിയിൽ ചന്ദനക്കുറി വരച്ചു അടുക്കളയിലേക്ക് കയറി...

ഇവിടെ 6:00 ആവുമ്പോ ആകും ജാനു ചേച്ചിയും ഞാനും വരുവാ... വീട്ടിലെ പണി ഒതുക്കീട്ട് വേണല്ലോ ഇവിടേക്ക് വരാൻ.... ദീർഘശ്വാസം എടുത്തിട്ട് സാരിയുടെ അറ്റം എളിയിൽ കുത്തി ഫ്രിഡ്ജിൽ നിന്ന് അപ്പം ചുടാൻ ഉള്ള മാവ് പുറത്തേക്ക് എടുത്തു വെച്ച് കറിക്കുള്ളത് അരിയാൻ തുടങ്ങി.... ഒരു സ്റ്റവിൽ ജോജിങ്ന് പോവുന്നവർക്കുള്ള ചായക്കുള്ള വെള്ളവും വെച്ച് പച്ചക്കറി അരിഞ്ഞു കുക്കറിൽ ഇട്ട് സ്റ്റവിലേക്ക് വെച്ചു... അപ്പോഴേക്കും ചായക്കുള്ള വെള്ളവും റെഡി ആയിരുന്നു.. ചായ ഓരോ കപ്പിലേക്ക് പകർന്നപ്പോഴേക്കും ജാനു ചേച്ചി എത്തിയിരുന്നു... "മോള് നേരത്തെ അടുക്കളയിൽ കയറിയോ " ""ആ ചേച്ചി.. ഇതൊക്കെ ശീലായില്ലേ.... " "എന്നാലും നീയും ഇവിടെ ഉള്ള അംഗം ആവുമ്പോൾ എന്തിന ഈ പണി ഒക്കെ " "ചേച്ചി കറി ആക്കിയിട്ടുണ്ട്... ചേച്ചി ഉച്ചക്കുള്ള ഭക്ഷണതിന് നോക്കിയാൽ മതി.. മറ്റേത് ഒക്കെ റെഡി ആയിക്ക്.. ഞാൻ ചായ ടേബിളിൽ കൊണ്ട് വെച്ച് വരാം... അല്ലെങ്കിൽ ജോജിങ്ന് ഇറങ്ങുന്നവരെ വായിലുള്ളതും കേൾക്കേണ്ടി വരും " അതും പറഞ്ഞു ട്രൈ എടുത്തു ഡെയിനിങ് ടേബിളിൽ കൊണ്ട് വെച്ചു... പതിവിന് വിപരീതമായി അന്ന് ചെറിയമ്മയും ഉണ്ടായിരുന്നു... എല്ലാവരെ നേരെ നോക്കി ചിരിച്ചെങ്കിലും.. തിരിച്ചു അങ്ങനെ ഉണ്ടായിരുന്നില്ല...... ഞാൻ തിരിച്ചു അടുക്കളയിലേക്ക് തന്നെ ചെന്ന് ബാക്കി ഉണ്ടായിരുന്ന ചായയും കപ്പുകളിൽ ആക്കി ഓരോ റൂമും ലക്ഷ്യം വെച്ച് നീങ്ങി..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story