രുദ്രവീണ: ഭാഗം 33

rudhraveena minna

രചന: MINNA MEHAK

രാവിലെ തന്നെ ദേവേട്ടൻ ജോലിക്ക് പോയി.. ചെറിയച്ഛൻ ഞങ്ങളെ തൊട്ടടുത്തുള്ള ഒരു ഫ്ലാറ്റ് വാങ്ങിച്ചിരുന്നു.. ഇന്ന് രാവിലെ അങ്ങോട്ട് മാറി... അക്ഷയും രാഹുലും അമ്മുവും കൂടെ തന്നെ ഉണ്ട്.. ശ്രീക്കുട്ടി രാഹുലിന്റെ അടുത്ത് തന്നെ ആണ്... ആൾക്ക് ഇപ്പൊ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല..... "രാഹുലെ.. ടാ " "ദേ വരുന്നു ഏട്ടത്തി... എന്താ ഏട്ടത്തി.. " ശരിക്കുട്ടിയെ തോളിൽ ഇരുത്തി വരുന്ന രാഹുലിനെ ഞാൻ അടിമുടി നോക്കി.... "ഉണ്ട....... നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ " "എന്റെ ചേച്ചി.. അതൊക്കെ സെറ്റ് ആക്കി.. ഇനി അമ്മുന്റെ കൂടെ സെറ്റ് ആക്കണം... " "ആഹാ എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ നീ " "പറയാൻ നിന്നപ്പോൾ ആണല്ലോ അമ്മുന്റെ വരവ്.. അവളുടേതും സെറ്റ് ആക്കിയിട്ട് പറയാം എന്ന് കരുതി.... " ________® "ദേവ.. ചെറിയമ്മയുടെ കാൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ ആറിന് ഒരു കൂടിക്കാഴ്ച്ച ഉണ്ട്...

എന്തെങ്കിലും സെറ്റ് ആക്കി വെക്കണം.. വിക്കി ഇന്ന് രാത്രി ഇവിടെ എത്തും...." "മ്മ് വരട്ടെ... കളി അതികം ഇല്ലല്ലോ... " "എല്ലാത്തിനും അവസാനം ആയി....ചെറിയച്ഛൻ " "ഒന്നും അറിയില്ല...ടാ നിന്റെ അമ്മ വിളിച്ചിരുന്നു എനിക്ക് " "പതിവ് പല്ലവി അവതരിപ്പിച്ചു കാണും ല്ലേ " "മ്മ്... നിനക്ക് താല്പര്യമില്ല എന്നതിൽ ആണ് ഞാൻ ഒന്നും അങ്ങോട്ട് പറയാത്തത്... പക്ഷേ ഒന്നും അറിയാതെ ആണ് ഞാൻ നിൽക്കുന്നത് എന്ന് വിചാരിക്കരുത് ".. "ദേവ... " "നിന്നെ എനിക്ക് മനസിലാവും.. അതോണ്ട് അല്ലേ ഒന്നും നിർബന്ധം പിടിക്കാത്തത് " "അറിയില്ല.. എത്ര നാൾ ഈ കാത്തിരിപ്പൂ നീളും എന്ന്.. എന്നാലും ഇതിന് ഒരു സുഗവ... "

മ്മ് മതി മതി നാളെ സിഎം ന്റെ മുന്നിൽ പൊങ്ങണം എന്നുള്ള ഓർഡർ കിട്ടിയിട്ടുണ്ട് " "പ്ലോട്ട് " "ആ പാടം അങ്ങനെ വല്ലവർക്കും അങ്ങോട്ട് കൊടുക്കാൻ പറ്റുവാ.. ഞാനും നീയും ഒക്കെ കുറച്ചു കാലം കളിച്ചു നടന്ന പാടം അല്ലേ അത് " "മ്മ് എന്ന ശരി.. അഡോപ്റ് ഫോം ഒക്കെ വൈകുന്നേരം കിട്ടും ഡോണ്ട് വറി " "മ്മ്... ആ സ്ത്രീ " "മറ്റന്നാൾ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകും എന്ന് കേട്ടു " "അവരുടെ അവസ്ഥ.. എത്ര എന്ന് കരുതിയാണ് നമുക്ക് അതിൽ തലയിടാൻ പറ്റുവാ " "സർ " സംസാരത്തിനിടയിൽ മഹി വന്നു വിളിച്ചു... "എന്താടാ " "നേഴ്സ്മാർ സമരത്തിൽ ആണ്...അവരുടെ അർഹിക്കുന്ന ശമ്പളം കിട്ടുന്നില്ല എന്ന പരാതി... " "കാർ റെഡി ആക്ക് ഞാൻ വരുന്നു " "എന്ന ശരി ദേവ ഞാനും ഇറങ്ങുന്നു ".. ________® "എല്ലാം പറഞ്ഞപ്പോലെ " "ശരി.. എന്റെ ലക്ഷ്യം നിറവേറണം.. അതിന് എത്ര പണം അടക്കേണ്ടി വന്നാലും ".

. "പറഞ്ഞ പണി ഞങ്ങൾ ചെയ്തിരിക്കും.... പണം കിട്ടിയാൽ ഉടനടി എല്ലാം... " "ശരി.. അടവാൻസ് ഞാൻ അയച്ചേക്കാം ബാക്കി എല്ലാം തീർന്നതിന് ശേഷം " "ശരി " ഇല്ല ദേവ്... ഇത് നീ അറിയും എന്നനിക്കറിയാം... പക്ഷേ നീ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി ഞാൻ നിനക്ക് തരും....... കയ്യിൽ ഉണ്ടായപ്പോൾ അറിഞ്ഞില്ല നിന്റെ വില .. ഇനി ഞാൻ കളിക്കും.. അതിലെ കലിപ്പാവയായി നീ മാത്രം.. കണ്ണാടിയിലെ പ്രതിബബം നോക്കി ആ രൂപം പൊട്ടിച്ചിരിച്ചു....... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story