രുദ്രവീണ: ഭാഗം 35 || അവസാനിച്ചു

rudhraveena minna

രചന: MINNA MEHAK

"എല്ലാം റെഡി അല്ലെ.. അവർ ഇപ്പൊ ഇങ്ങ് എത്തും " "എല്ലാം സെറ്റ് ആണ് ബ്രോ... ഇനി അവര് വരേണ്ട താമസമെ ഒള്ളു... ഏട്ടത്തി എവിടെ ".. "ഞാൻ നോക്കീട്ട് വരാം.... നീ തെണ്ടി തിരിഞ്ഞു നടക്കാതെ കുറച്ചു ഒക്കെ ഒരു ഉത്തരവാദിത്തബോധം ഉണ്ടായിക്കോട്ടെ " "ദേ വേണ്ടാട്ടോ.... ഏട്ടൻ ചെല്ല്.... " അവന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തു അകത്തേക്ക് കയറി.... പെൺ സഭകൾ നിരന്നു നിൽക്കുന്നുണ്ട് അവിടെ... ചുണ്ടിൽ ഒരു പുഞ്ചിരി വെച്ച് ഞാൻ മുകളിലേക്ക് നടന്നു.... "മോനെ " " ആഹ് അമ്മേ... " "നീ അവരോട് ഒന്ന് താഴേക്ക് ഇറങ്ങാൻ പറ... ചെക്കനും കൂട്ടരും എത്താറായി..അതിന് മുമ്പ് ദക്ഷിണ ഒക്കെ കൊടുക്കേണ്ടതാ . " "ആഹ് അമ്മേ ഞാൻ പറയാം " ഞാൻ നേരെ അമ്മുവിന്റെ മുറിയിലേക്ക് വെച്ച് പിടിച്ചു... "കഴിഞ്ഞില്ലേ " "ഇത് ഇപ്പൊ കഴിയും... " "വേഗം തീർത്തു താഴേക്ക് ഇറങ്ങണം ദക്ഷിണ കൊടുക്കാൻ മുഹൂർത്തം ആയി തുടങ്ങി " "ആഹ് ഒരു അഞ്ചു മിനിറ്റ് " മുറിയിൽ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.. കൃഷ്ണ അവിടെ ഇല്ലന്ന് അരിഞ്ഞതും എന്റെ മുറിയിലേക്ക് വെച്ച് പിടിച്ചു....

"ശ്രീക്കുട്ടി ദേ അമ്മയെ ഓടിക്കല്ലേ... വാ ഉടുപ്പ് ഇടേണ്ടേ " "മേണ്ട.... നിക്ക് അമ്മനെ പോലെ മതി... ഇത് മതി " "വാവ കുഞ്ഞല്ലേ.... മോള് വല്ല്യ കുട്ടിയാവുമ്പോ അമ്മ ഉടുപ്പിച്ചു തരും.. ഇപ്പൊ നമുക്ക് ഇത് ഇടാം " "മേണ്ട നിക്ക് ഇത് മതി " "ന്റെ കുഞ്ഞികൃഷ്ണ എന്നോട് തന്നെ വേണായിരുന്നോ ഇത് " "ദേ മോൾ ഇങ്ങനെ അമ്മയെ വെഷമിപ്പിച്ചാൽ കുഞ്ഞിവാവക്ക് സങ്കടം ആവൂട്ടോ " "ആണോ " "മ്മ് " അവൾ ഒന്ന് ചിണുങ്ങി കൃഷ്ണയുടെ അടുത്തേക്ക് പോയി.... "ആഹാ രണ്ടാളുടെയും ഇതുവരെ തീർന്നില്ലേ " "ഇല്ല്യ.. എന്തേ " "താലിക്കെട്ടുമ്പോ എങ്ങാനും അങ്ങോട്ട്‌ എത്തുവോ " "ഈ പോക്ക് ആണെങ്കിൽ ഇറങ്ങുന്ന നേരത്തും എത്തില്ല " "ആഹാ ശ്രീമോൾ ഇതുവരെ ഡ്രസ്സ്‌ മാറിയില്ലേ " കിടക്കയിൽ ഉള്ള കൃഷ്ണയുടെ സാരി തിരിച്ചും മറിച്ചും നോക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് പോയി..... "ദേവേട്ടാ കുഞ്ഞിന് ഡ്രസ്സ്‌ മാറ്റി കൊടുക്കണേ.. അപ്പോഴേക്കും ഞാൻ മാറി വരാം... " "ആഹ് " കിടക്കയിൽ നിന്ന് കൃഷ്ണ സാരി എടുത്തു പോയപ്പോൾ ആ കുഞ്ഞി ചുണ്ടുകൾ പുറത്തേക് ഉന്തി വന്നു...

."സാരല്ല്യ വാവേ.. നമ്മക്ക് ഉടുപ്പ് മാറി അമ്മു ചേച്ചിന്റെ അടുത്തേക്ക് പോവാം " ശ്രീകുട്ടിയെ ഡ്രസ്സ്‌ മാറുമ്പോൾ ആയിരുന്നു വീണ്ടും അവളുടെ ഇടതു കയ്യിലെ പാട് കണ്ടത്....അന്നേരം കണ്ണിലൂടെ ആ ദിവസം ഒന്നൂടെ മാഞ്ഞു പോയി (അപ്പൊ അന്ന് എന്താ നടന്നത് എന്ന് നോക്കീട്ട് വരാം.. കമോൺ ഫോളോ മി ) കണ്ണിൽ വെളിച്ചം കുത്തികയറിയപ്പോൾ മെല്ലെ കണ്ണുകൾ തുറന്നു ചുറ്റും നോക്കി.... ആരെയും കാണുന്നില്ല... ഒരാശ്രയത്തിനായി ചുറ്റും നോക്കി.... ആരും ഇല്ല... തളർന്നു ഉറങ്ങുന്ന മോളെ കാണുംതോറും അവളുടെ മാതൃഹൃദയം നീറാൻ തുടങ്ങി.... കുറച്ചുമാറി ബന്ധസ്തനാക്കി വെച്ചിരിക്കുന്ന ചെറിയച്ഛനെ കണ്ടതും അവൾ ഒന്ന് ഞട്ടി... ചെറിയച്ഛൻ അവിടെ എത്തി എന്ന ചോദ്യം മനസ്സിൽ വന്നെങ്കിലും അവിടെ നിന്ന് രക്ഷപെടാൻ ഉള്ള വഴികൾ ആലോചിക്കണം എന്ന് മനസിലാക്കി... പക്ഷേ ആ മുറിയിൽ നിന്ന് ഒരു മോചനം സാധ്യമായിരുന്നില്ല... ഒരു ജനൽ പോലും ഇല്ലാത്ത ആ മുറിയിൽ ഇരുട്ടിനെ തകർത്തു വെളിച്ചം കുത്തിയിറങ്ങുന്നത് എയർ ഹോളിലൂടെ മാത്രം ആണ്...

ഇനി ഇവിടുന്ന് രക്ഷപ്പെടണം എന്നുണ്ടെങ്കിൽ പുറത്തു നിന്ന് ഒരാൾ സഹായിക്കണം എന്ന് മനസിലാക്കി.... ഒരു നിമിഷം ദേവേട്ടന്റ മുഖം ഉള്ളിലേക്ക് വന്നെങ്കിലും ഇവിടെ ഞങ്ങൾ ഉള്ള കാര്യം തിരിച്ചറിഞ്ഞു കാണുമോ എന്ന ചോദ്യം മനസ്സിൽ ഉയർന്നു... എല്ലാം വരുന്നിടത്തു വെച്ച് കാണാം എന്ന് തീരുമാനിച്ചു ഞാൻ കണ്ണുകൾ അടച്ചു _______© "ദേവ ആർ യു ഷുവർ എബൌട്ട്‌ ദിസ്‌ " "ആം ഷുവർ എബൌട്ട്‌ ദിസ്‌... പക്ഷേ നമ്മൾ കാത്തിരിക്കണം... കാരണം നമ്മൾ അവരെ നിരീക്ഷിക്കുന്നത് പോലെ അവർ നമ്മളെയും നിരീക്ഷിക്കുന്നുണ്ട്... അതോണ്ട് തന്നെ അവർ എവിടെ എന്നുള്ളത് നമ്മൾ തിരിച്ചറിഞ്ഞത് അവർ ഒരിക്കലും നമ്മളിൽ നിന്ന് മനസിലാക്കരുത്.. അവർക്ക് ആവിശ്യം എന്നെയാണ്...അതോണ്ട് തന്നെ അവരെ അവർ ഒന്നും ചെയ്യില്ല... " "മ്മ്...നമ്മടെ ഫോഴ്സ് അവരെ ഒരു അകലം വെച്ച് ഫോളോ ചെയ്യുന്നുണ്ട്.. അതോണ്ട് അവർക്ക് ഒരു രക്ഷപ്പെടാൻ ഉള്ള സാധ്യത എല്ലാം കുറവാണ് " "വിശ്വാസം രക്ഷിക്കട്ടെ.... " "ദേവ് നീ ഇപ്പൊ തന്നെ ഹോപ്പ്ലെസ്സ് ആവല്ലേ... " "ഹേയ് പേടി ഒന്നും ഇല്ല.... കൂടിപ്പോയാൽ ഈ ശാശ്വതമായ ലോകത്ത് നിന്ന് ഒരു മടക്കം " "ദേവ.... " "നിങ്ങൾക്ക് തോന്നുന്നുണ്ടോ ഞാൻ ഇങ്ങോട്ട് തിരിച്ചുവരും എന്ന് " "ട... ഞങ്ങളും വരാടാ "

"പോസ്സിബിൾ അല്ലടാ അത്... അവർ ഇമോഷണലി ട്രബിൾ ചെയ്യാൻ ആണ് ശ്രമിക്കുന്നത്.... എന്തായാലും അവരുടെ ഉദ്ദേശം എനിക്ക് പിടിക്കില്ല എന്നറിയാവുന്നത് കൊണ്ടല്ലേ... അപ്പൊ ബ്ലാക്‌മെയ്ൽ ചെയ്തു കാര്യം സാധിപ്പിക്കാൻ ആണ് അവരുടെ ശ്രമം... ഞാൻ എന്തായാലും അത് നടത്തികൊടുക്കാനും ഉദ്ദേശിക്കുന്നില്ല..... " ________® "എന്ന രണ്ടും ഭക്ഷണം കഴിച്ചോ... ഇനി പട്ടിണി കിടന്നു ചാവണ്ട.... ഞങ്ങളെ ആവിശ്യം ആയിപ്പോയി " കുറച്ചു മണിക്കൂറുകൾക്ക് ശേഷം മുറിയിലേക്ക് രണ്ടു പേര് ഭക്ഷണം കൊണ്ടുവന്നു തന്നു.. കൂടെ കയ്യിലെ കെട്ടും അയിച്ചു തന്നു... അവർ പുറത്ത് ഇറങ്ങിയതും ഞാൻ കാലിലെ കയർ എടുത്തുമാറ്റി ചെറിയച്ഛന്റെ കൈകളും കാലുകളും മോചിപ്പിച്ചു... ശ്രീകുട്ടിയെ തട്ടിവിളിച്ചു... "മ്മ... "ആ കുഞ്ഞ് തേങ്ങിക്കൊണ്ട് കൃഷ്ണയുടെ തോളിലേക്ക് ചാഞ്ഞു... "ച്ഛ.." കുഞ്ഞി ചുണ്ടുകൾ വിതുമ്പുമ്പോഴും അച്ഛനെ വിളിച്ചു കൊണ്ടിരുന്നു.. "അച്ഛൻ വരൂട്ടോ.. നമ്മക്ക് റ്റാറ്റാ പോവണ്ടേ " "ചെറിയച്ഛ.... നമ്മൾ " "ഒന്നുല്ല.... അവർക്ക് നമ്മളെ അല്ല ആവിശ്യം.. ദേവനെ ആണ്.... ഒന്നും വരില്ല...

നീ ആ ഭക്ഷണം എടുത്തു കുഞ്ഞിന് കൊടുക്ക്.... അവളെ പട്ടിണി കിടത്തണ്ട " കൊണ്ട് വെച്ച ചോറിൽ നിന്ന് കുറച്ചു എടുത്തു കൈ കൊണ്ട് തന്നെ ഉടച്ചു മോൾക്ക് കൊടുത്തു... വിശപ്പ് അങ്ങേ അറ്റത്തു എത്തിയത് കൊണ്ടാണന്ന് തോന്നുന്നു അവൾ ഒരു എതിർപ്പും കൂടാതെ ഭക്ഷണം കഴിച്ചു... കൊണ്ട് വെച്ച വെള്ളവും കൊടുത്തു..... ക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു അവളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു... മണിക്കൂറുകൾ കടന്നു പോയി കൊണ്ടിരുന്നു... വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ട് കൃഷ്ണ കണ്ണുകൾ വലിച്ചു തുറന്നു കുഞ്ഞിനെ ഒന്നൂടെ ചേർത്ത് പിടിച്ചു.... "രണ്ടും എണീറ്റു വരാൻ നോക്ക്.... " ഒരുത്തൻ വന്നു കല്പ്പിച്ചു... ചെറിയച്ഛനെ നോക്കിയപ്പോൾ കണ്ണുകൾ അടച്ചു കാണിച്ചു എണീറ്റു.... പുറകെ ഞാനും എണീറ്റു അവരുടെ പുറകെ പോയി.... അവിടെ അവരുടെ മുന്നിൽ ഇരിക്കുന്ന ദേവേട്ടനെ കണ്ടു എങ്കിലും എന്തെങ്കിലും ഒന്ന് കാണാതെ ആ ഇരിപ്പ് ഇരിക്കില്ല എന്നറിയാവുന്നത് കൊണ്ട് ഞാനും ചെറിയച്ഛനും അവർ പറഞ്ഞ സ്ഥലത്ത് മാറി നിന്നു... "രുദ്രദേവ്.. ഫാമിലിയെ ഒരു പോറൽ ഏൽക്കാതെ വേണം എന്നുണ്ടെങ്കിൽ സൈൻ ചെയ്തേക്ക് " "സൈൻ ചെയ്യാം... അടുത്ത ആളെ ഡിമാൻഡ് കൂടെ കേൾക്കട്ടെ എന്നിട്ട് അവസാനം ആക്കാം "

അത് കേട്ടപ്പോ ചെറുതായി ഒന്ന് ഞട്ടി അവർ "അപ്പൊ ഒക്കെ അറിഞ്ഞോണ്ട് ആണ് ഈ വരവ്... ഓക്കേ അവർ വരട്ടെ... " "അപ്പൊ ആ പാടത്തു വരാൻ കമ്പനിയുടെ ഉടമസ്ഥരോ.. അങ്ങേര് എവിടെ.. ഇതിന്റെ ഒക്കെ മാസ്റ്റർ ബ്രയിനിനെ നമുക്ക് അവസാനം വിളിക്കാം.. എന്താ അതല്ലേ അതിന്റെ ഒരു പഞ്ച് " "ഡേയ് " "കിടന്നു അലറല്ലേ ടോ... താൻ ഒക്കെ എപ്പോഴും ഈ കളക്ടർ ഭാവം മാത്രമേ കണ്ടിട്ടുള്ളു... അതിന് മുമ്പ് തറയായിരുന്ന രുദ്രന്റെ ഭാവം ഒന്നും നീ കണ്ടിട്ടില്ല.... " "ഡേയ് " "ഇപ്പൊ തന്നെ എനർജി കളയല്ലേ.. നമുക്ക് മറ്റേ സേട്ടൻ കൂടെ വന്നിട്ട് തുടങ്ങാം... " "ടാ എന്ത് കണ്ടിട്ടാ നിന്റെ അഹങ്കാരം " "ഹ ദേ ആള് എത്തിയല്ലോ...എന്തിനാ വെറുതെ ഒരു പരിചയം ഇല്ലാത എന്നെ ഇതിലേക്ക് വലിച്ചിടുന്നത്.... " "നിന്നെ പരിചയം ഇല്ലന്നോ.. യൂ നോ വൺ തിങ്.. നീ കാരണം എനിക്ക് എത്ര ലോസ് ഉണ്ടായിട്ട് എന്നറിയോ " "ഓ ജനങ്ങളെ പൈസ വെച്ച് അല്ലെ " "ടോ " "ദേ ചീറാദേ... സത്യം അല്ലെ " "അതേടാ സത്യം തന്നെ... അതിനും വേണം കഴിവ് " "എന്തേ ആ കഴിവ് ഇത് ഉണ്ടാക്കിയപ്പോൾ പാറിപ്പോയോ " "ഡേയ് കൊന്നു കളയാടാ ഈ n*¡>;|€®^മോനെ " പാഞ്ഞു വന്ന ഒരുത്തന്റെ നെഞ്ചിനിട്ട് ഒരു ചവിട്ട് കൊടുത്തു തുടങ്ങി അവർ തമ്മിലുള്ള പോര്.......

ഒടുവിൽ എല്ലാവരെയും ഒരു വിധം ആക്കിയതും ഉള്ളിലേക്ക് പോലീസ് വന്നു ഒക്കത്തിനെയും കൊണ്ട് പോയി... കൂടെ കൃഷ്ണയേയും ചെറിയച്ഛനെയും പറഞ്ഞു വിട്ടു.. ഒടുവിൽ മെയിൻ ശത്രുവിനായി കാത്തിരിപ്പ്..... പുറകു വശം കടൽ ആയതിനാൽ അവന്റെ വരവും അതിലൂടെ ആകും എന്നുറപ്പാ... കാത്തിരിപ്പിന് ഒടുവിൽ അവൻ വന്നു ചേർന്നു.... ഇത്രയും നാൾ ഞങ്ങൾ കാത്തിരുന്ന വെക്തിയെ... അവൻ എന്നെ കണ്ടതും ഒന്ന് ഞട്ടിയെങ്കിലും പിന്നെ അത് മറച്ചു പിടിച്ചു മുന്നോട്ട് വന്നു...മറഞ്ഞു നിന്നിരുന്ന വിക്കി അവനെ പുറകിൽ നിന്ന് ചവിട്ടിയതും അവൻ മലർന്ന് അടിച്ചു നിലത്തേക്ക് വീണു..... ആ തക്കത്തിൽ തന്നെ അവന്റെ കൈകൾ പുറകിലേക്ക് ആക്കി വിലങ്ങു വെച്ചു... "ഹ വരണം വരണം സഖാവ് വിദ്യദാസ്... " "ടാ " "നിന്ന് കാറാതെ.. താൻ എന്ത് കരുതി ഞങ്ങളുടെ ഫൈസിയെ അങ്ങ് ആരും അറിയാതെ തട്ടി കളയാം എന്നോ.. എന്നാലും നീ ഞങ്ങളെ പേടിച്ചു ഇത്രയും കാലം നാട്ടിൽ വന്നില്ലല്ലോ...അപ്പൊ നമ്മക്ക് നാട്ടിലേക്ക് വിട്ടാലോ.. നമ്മക്ക് ഗുഡ് ബൈ പറയണ്ടേ "

അന്ന് അവനെ പൊക്കി വിക്കിയുടെ ഗസ്റ്റ്‌ ഹോസ്സിലേക്ക് കൊണ്ട് പോയി.... എട്ട് ദിവസത്തെ വേദനയുടെ മൂർച്ചിച്ച അവസ്ഥയെ അറിയിച്ചു അങ്ങ് പരലോകത്തേക്ക് അയച്ചു... "ദേവേട്ടാ " കൃഷ്ണ വന്നു വിളിച്ചപ്പോൾ ആണ് ചിന്തകളിൽ നിന്ന് ഞാൻ പുറത്തേക്ക് വന്നത്.... "പോവാം " "ച്ഛ.. ഇക്ക് " "വാ.. " ഞങ്ങൾ താഴേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോ ആണ് പൊതു ബാൽക്കണിയിൽ അലോഷിയുടെ ഒരു നിഴൽ കണ്ടത്..... "കൃഷ്ണേ നീ താഴേക്ക് ചെല്ല് ഞാൻ ഇപ്പൊ വരാം " "ആ പെട്ടന്ന് വന്നേക്കണം.. അല്ലെങ്കിൽ ദക്ഷിണ കൊടുക്കുന്ന നേരത്ത് ഏട്ടനെ തപ്പി തിരയേണ്ടി വരും " അവൾ പോയതും ഞാൻ അലോഷിയുടെ അടുത്തേക്ക് ചെന്നു.. "ടാ " ".........." കണ്ണുകൾ തുറന്നു വെച്ച് പുറത്തേക്ക് കണ്ണ് നാട്ടിരിക്കുവാണവൻ.. അവന്റെ മനസ്സ് അറിയാവുന്നത് കൊണ്ട് തന്നെ വീണ്ടും അത് തന്നെ ചോദിച്ചു കുത്തി നോവിക്കാൻ ഉദ്ദേശം ഇല്ലാത്തതിനാൽ ഞാൻ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.. "അലോഷി വാ താഴേക്കു പോവാം " പെട്ടന്ന് എന്നെ ഇറുകെ പുണർന്നു കണ്ണീർ വർക്കുന്ന അവനെ കണ്ട് ഒരു നിമിഷം ചങ്ക് പിടഞ്ഞങ്കിലും ഞാൻ അത് കണ്ടില്ലന്നു നടിച്ചു... കാരണം അന്നേരം ഞാൻ ഒരു സുഹൃത്തു മാത്രം ആയിരുന്നില്ല.. അവളുടെ ചേട്ടൻ കൂടെ ആയിരുന്നു....

രണ്ടു പേർക്കും ഒരുമിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ കഴിയില്ല എന്ന് എന്നോട് അവൾ പറഞ്ഞത് എനിക്ക് സ്വബോധനം ഉള്ളപ്പോൾ തന്നെ ആണ്... അത് അവന്റെ മുന്നിൽ നിന്ന് തന്നെ ആയിരുന്നു... കിട്ടാൻ ഇല്ലാത്ത സ്നേഹത്തെ വാശി പിടിച്ചു വാങ്ങാൻ ഞാനും ഒരുക്കമല്ല എന്ന് അവൻ എന്നോട് പറഞ്ഞത് ആണ്.. കൂടെ എന്റെ ഇമോഷൻ കണ്ടു ഒരിക്കലും അവളുടെ തീരുമാനത്തെ എതിർക്കരുത് എന്നും പറഞ്ഞത് അവൻ ആണ്... "വാ.. താഴേക്ക് ഇറങ്ങാം " "ആഹ് ഞാൻ ഒന്ന് മുഖം കഴുകി വരാം " "വന്നേക്കണം " ഒരുപാട് വേദന നിറഞ്ഞ പുഞ്ചിരി നൽകി തലയാട്ടി... താഴെ എത്തിയപ്പോഴേക്കും അവൾ ദക്ഷിണ കൊടുത്തു തുടങ്ങിയിരുന്നു...... താലിക്കെട്ട് വീട്ടിൽ വെച്ചു തന്നെ ആയിരുന്നതിനാൽ തെണ്ടി തിരിയേണ്ട ആവിശ്യം ഇല്ലായിരുന്നു... ചെക്കൻ എത്തിയതും എല്ലാവരും പുറത്തേക്ക് അവരെ സ്വീകരിക്കാൻ ആയി ഇറങ്ങി.... _____® ANAMIKA & VIKAS എന്ന ബാനർ കണ്ടപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞങ്കിലും അവൾക്ക് ഒരിക്കലും എന്നോടൊപ്പം ഉള്ള ജീവിതം ശരിയാവില്ല എന്ന് പറഞ്ഞത് അവൾ തന്നെ ആയിരുന്നു... പാടില്ല എന്നറിഞ്ഞിട്ടും എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞു... "അലോഷി ചേട്ടാ വാ.. വിക്കിയേട്ടനും ദേവേട്ടനും തിരക്കുന്നു " "ഹ ദ വരുന്നു "

സ്റ്റേജിൽ കയറി ദേവന്റെ ഒപ്പം നിൽക്കുമ്പോഴും കൈകൾ വിറക്കുന്നുണ്ടായിരുന്നു... കടിഞ്ഞാൺ ഇടാൻ പറ്റാത്ത പോലെ സങ്കടം പുറത്തേക്ക് വരുന്നുണ്ട്... ഒരാശ്രയത്തിന് ദേവന്റെ കയ്യിൽ ഉള്ള ശ്രീക്കുട്ടിയെ ഞാൻ വാങ്ങി... എന്റെ മനസ്സ് മനസിലാക്കിയത് പോലെ വിക്കി ചുമലിൽ തട്ടി... ഇവിടെ ദേവൻ നിസ്സഹായനാണ്.... അവനെ നോക്കി കണ്ണടച്ച് കാണിച്ചു... താലി കെട്ടും കഴിഞ്ഞു വികാസ് ആയി ഒന്ന് സംസാരിച്ചു ഭക്ഷണം കഴിച്ചു ദേവനോടും വിക്കിയോടും യാത്ര പറഞ്ഞു ഇറങ്ങി.. എന്റെ അവസ്ഥ മനസിലാവുന്നത് കൊണ്ട് തന്നെ അവർ എതിർത്തില്ല...വീട്ടിൽ ഉള്ളവർ ഒക്കെ അവിടെ ആയതിനാൽ വീട്ടിലേക്ക് കയറി ചെന്ന കോലം ആരും കണ്ടില്ല..... ഓർമ്മകളിൽ നിന്ന് ഒരു മോചനം കിട്ടാൻ വേണ്ടി സ്ലീപ്പിങ് പിൽസ് എടുത്തു കഴിച്ചു ബെഡിലേക്ക് വീണു _________® തകർന്നു പോവുന്ന അലോഷിയെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.... കാരണം അവളുടെ ജീവിതം അവളുടെ ഇഷ്ടം ആണ്.... ഒരാളുടെ വാക്ക് കേട്ടോ അവരുടെ വിഷമം കണ്ടോ അല്ല പാർട്ണറെ ചൂസ് ചെയ്യേണ്ടത്....

അവൾക്ക് ആര് കംഫർട് ആയി തോന്നിയോ അവരുടെ കൂടെ ജീവിക്കട്ടെ... അവൾ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് രാഹുൽ ആയിരുന്നു.. കൈ വിട്ടു പോയ ഒരാളെ തിരിച്ചു കിട്ടിയിട്ട് അതികം ആയിട്ടില്ലല്ലോ.... വന്ന അതിഥികൾ ഒക്കെ പോയി തുടങ്ങി... അവസാനം വീട്ടിൽ ഉള്ളവർ മാത്രം അവശേഷിച്ചു.... വല്യമ്മയെയും വല്യച്ഛനെയും പടിഅടച്ചു പിണ്ഡം വെച്ചോണ്ട് അവർ ഇല്ലായിരുന്നു... രാത്രി ഫ്രഷ് ആയി ശ്രീക്കുട്ടിയുടെ കൂടെ ബെഡിൽ ഇരുന്നു അവളെ കളി നോക്കി കാണുന്നുണ്ടെങ്കിലും മനസ്സ് അലോഷിയുടെ അടുത്ത് തന്നെ ആയിരുന്നു... അന്നേരം ആണ് കൃഷ്ണ ഉള്ളിലേക്ക് കയറി വന്നത്.... എന്റെ പ്രശ്നം അറിയാവുന്നത് കൊണ്ട് തന്നെ കൂടുതൽ കുത്തി ചോദിക്കാൻ വന്നില്ല... അലോഷിക്ക് വിളിക്കാൻ ആണെങ്കിൽ മനസ്സ് സമ്മതിക്കുന്നില്ല..... "അക്ഷയ്ക്ക് വിളിച്ചു നോക്ക് ദേവേട്ടാ "

ആദ്യ റിങ് കട്ട് ആയെങ്കിലും അടുത്ത റിങ്ങിൽ കാൾ എടുത്തു... "അക്ഷയ്.. അലോഷി " "ചേട്ടൻ കിടന്നിട്ടുണ്ട് " "അവൻ ok ആണോ " "പ്രശ്നം ഒന്നും ഇല്ല.. ഭക്ഷണം കഴിച്ചു കിടന്നു... എങ്കിലും സംസാരം കുറവാണ്.. അത് നാളേക്ക് ശരിയായിക്കോളും.... " "മ്മ്... ok.. ഞാൻ പിന്നീട് വിളിക്കാം " "Ok ഏട്ടാ.. " "എന്ത് പറഞ്ഞു ദേവേട്ടാ " "അവൻ കിടന്നുന്ന്... ഞാൻ തെറ്റായ തീരുമാനം എടുത്തോ " "ഒരിക്കലും ഇല്ല ദേവേട്ടാ... നമ്മൾ അവളോട് പറഞ്ഞത് അല്ലെ എല്ലാം... അവൾക്ക് അതിന് സാധിക്കില്ല എന്ന് പറഞ്ഞത് അവൾ തന്നെ അല്ലെ... അവൾക്ക് ഇഷ്ടം ഇല്ലാത്ത ജീവിതം നമ്മൾ നേടി കൊടുത്തിരുന്നു എങ്കിൽ ഇന്ന് അലോഷി ചേട്ടൻ വേദനിക്കുന്നതിലേറെ അന്ന് വേദനിക്കും.... അമ്മുന്റെ ജീവിതത്തിലേക്ക് വികാസ് കടന്നു വന്നത് പോലെ നാളെ അലോഷി ചേട്ടന്റെ ജീവിതത്തിലേക്കും ആരെങ്കിലും കടന്നു വരും... " "എന്ന് നമുക്ക് സമാധാനിക്കാം " അങ്ങനെ തന്നെ ആവട്ടല്ലേ.... മരുഭൂമിയിൽ വസന്തം തീർക്കാൻ വന്നതുന്ന മഴയായി അലോഷി ചേട്ടന്റെ ജീവിതത്തിലും ആരെങ്കിലും ഒക്കെ കടന്നു വരട്ടെ * *THE END ഇനി തുടരുന്നില്ല....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story