രുദ്രവീണ: ഭാഗം 4

rudhraveena minna

രചന: MINNA MEHAK

പതിവിന് വിപരീതമായി അന്ന് ചെറിയമ്മയും ഉണ്ടായിരുന്നു... എല്ലാവരെ നേരെ നോക്കി ചിരിച്ചെങ്കിലും.. തിരിച്ചു അങ്ങനെ ഉണ്ടായിരുന്നില്ല...... ഞാൻ തിരിച്ചു അടുക്കളയിലേക്ക് തന്നെ ചെന്ന് ബാക്കി ഉണ്ടായിരുന്ന ചായയും കപ്പുകളിൽ ആക്കി ഓരോ റൂമും ലക്ഷ്യം വെച്ച് നീങ്ങി.. ആദ്യം തന്നെ അമ്മ തമ്പുരാട്ടിയുടെ മുറിയിലേക്ക് ആണ് പോയത്..... എന്നും പോകുന്ന പോലെ അല്ലല്ലോ.. ഇതുവരെ ഉള്ള സ്ഥാനം അല്ലല്ലോ ഇപ്പൊ എനിക്ക്.. അത് തന്നില്ലെങ്കിലും ഉള്ളിൽ വെറുപ്പ് ഒന്നും കടന്നു കൂടരുത് എന്നേ ഉള്ളിലൊള്ളൂ.... ഡോർൽ ഒന്ന് തട്ടി ഞാൻ അകത്തേക്ക് കയറി.... സോഫയിൽ കണ്ണടച്ചു കിടക്കുവാണ്... ഞാൻ മുന്നിൽ ഉള്ള ടീപോയിയിൽ ചായ വെച്ച് തിരിച്ചു പോരാൻ നിന്നതും "അവിടെ ഒന്ന് നിന്നെ "എന്ന കടുത്ത സ്വരത്തോടെ തമ്പുരാട്ടിയമ്മ പറഞ്ഞു... കാലിൽ ആണി അടിച്ചത് പോലെ ഞാൻ അവിടെ നിന്നു.... പേടിച്ചിട്ട് ആണെങ്കിൽ കയ്യും കാലും വിറക്കുന്നുണ്ട്.... "ടി മുഖത്തേക്ക് നോക്കടി "എന്ന് ഉച്ചത്തിൽ പറഞ്ഞതും അതുവരെ താഴെ നോക്കി നിന്നിരുന്ന ഞാൻ മുഖം ഉയർത്തി അവരുടെ കണ്ണിലേക്ക് നോക്കി... പക്ഷേ അവരുടെ നോട്ടം എന്റെ സിന്ദൂരത്തിലും കഴുത്തിൽ കിടക്കുന്ന താലിയിലും ആയിരുന്നു.... "

"നീ നിന്നെ കുറിച്ച് തന്നെ ആലോചിച്ചു നോക്ക്... നിനക്ക് ചേർന്ന ഒരു ബന്ധം ആണോ ഇത്... ആകാശ ഭൂമി വ്യത്യാസം ഉണ്ട്... തൊഴുത്തിൽ കഴിയുന്ന നീ... അങ്ങനെ ഉള്ള നീ പൂക്കോട്ട് തറവാടിന്റെ ഏക അവകാശിയെ തന്നെ.... നീ അതികനാൾ ഇനി ഈ പൂക്കോട്ട് തറവാട്ടിൽ ഉണ്ടാവില്ല... എന്നുന്നേക്കുമായി എന്റെ മകന്റെ ജീവിതത്തിൽ നിന്നും ഈ വീട്ടിൽ നിന്നും നിന്നെ ഞാൻ പുറത്താക്കും.... അതിന് മുമ്പേ നീ സ്വമേതയാൽ ഇറങ്ങി പോയാൽ നിന്റെ സംരക്ഷണ കാര്യം ഞാൻ നോക്കും അല്ലെങ്കിൽ " ഭീഷണിയുടെ സ്വരത്തോടെ പറഞ്ഞു നിർത്തിയതും എന്റെ കണ്ണല്ലാം നിറഞ്ഞു തുളുമ്പാൻ ഒരുങ്ങിയിരുന്നു... ഇവരെ മുന്നിൽ നിന്ന് എങ്ങനെ രക്ഷപെടും എന്ന ചിന്ത എന്നിൽ നിറഞ്ഞു... "കൃഷ്ണേ "രുദ്ര സാർന്റെ വിളി വന്നതും ഞാൻ തമ്പുരാട്ടി അമ്മയുടെ മുഖത്തേക്ക് നോക്കി... കയ്യിൽ ഒരു കത്തി ഉണ്ടായിരുന്നു എങ്കിൽ ഈ നിൽപ്പിൽ എന്നേ അങ്ങ് കൊന്നേനെ..... "കൃഷ്ണേ " "ദ വരുന്നു " അടുത്ത വിളിക്ക് ഞാൻ അറിയാതെ തന്നെ എന്റെ വായിൽ നിന്ന് മറുപടി വന്നിരുന്നു....

പിന്നെ അവിടെ നിക്കാതെ ഞാൻ മുറിയിലേക്ക് പോയി...പോവുന്ന വഴിയിൽ മുത്തശ്ശിക്കുള്ള ചായ ടേബിളിൽ വെച്ച് സാർനുള്ള ചായ കയ്യിൽ എടുത്തു മുറിയിലേക്ക് വേഗം നടന്നു "എന്താ സാർ വിളിച്ചത് "ഒരു കിതപ്പോടെ ഞാൻ ചോദിച്ചു... എനിക്ക് മറുപടി തരുന്നതിന് പകരം ചുറ്റും നോക്കുവായിരുന്നു... "അല്ല താൻ ആരോടാ ഈ ചോദിച്ചത് "അങ്ങേരെ ആണ് വിളിക്കുന്നത് എന്നറിഞ്ഞിട്ടും എനിക്കിട്ട് വെക്കുന്ന മനുഷ്യൻ.. "അത് അത് പിന്നെ ഞാൻ " "വല്ലാതെ വിക്കാൻ നിക്കണ്ട ......ഇനി അങ്ങനെ വിളിക്കാൻ നിക്കരുത് ". "അത്... പിന്നെ.... ഞാൻ... പിന്നെ " "ഏതെങ്കിലും ഭാര്യമാര് സ്വന്തം കെട്യോനെ സാർ.. എന്നൊക്കെ വിളിക്കുന്നത് നീ കേട്ടിട്ടുണ്ടോ " ചുമൽ കൂച്ചി ഇല്ലാന്ന് തലയാട്ടി... "അപ്പൊ ഇനി നീയും അങ്ങോട്ട്‌ ഇനി അങ്ങനെ വിളിക്കണ്ട " "അത് എനിക്ക് അങ്ങനെ വിളിച്ചു ശീലം ആയി" "വിളി മാറ്റി പിടി രണ്ടു ദിവസം കയ്യുമ്പോ അതും ശീലമായിക്കോളും.. " "എന്തിനാ വിളിച്ചേ " "ആ അത്... ഇന്ന് വൈകീട്ട് ഒന്ന് പുറത്ത് പോകണം.. അപ്പോഴേക്കും റെഡി ആയി നിന്നോണം " സമ്മതം എന്നർത്ഥത്തിൽ തലയാട്ടി.. "ആ പിന്നെ ഞാൻ ഒന്ന് പുറത്ത് പോവാ... കുറച്ചു ആകും വരാൻ "

"അപ്പൊ പ്രാതൽ " "ഞാൻ ഇപ്പോ ഇറങ്ങും പ്രാതലിന് ഇരിക്കില്ല " ഞാൻ തലയാട്ടി സമ്മതിച്ചു പുറത്ത് ഇറങ്ങാൻ നിന്നതും മനസ്സിൽ തമ്പുരാട്ടിയമ്മയുടെ മുഖം തെളിഞ്ഞു വന്നതും ഞാൻ തിരിഞ്ഞു ദേവേട്ടനോട്‌ ആയി ചോദിച്ചു "ദേവേട്ടാ ഞാൻ വരണം എന്ന് നിർബന്ധം ആണോ ".. കണ്ണുരുട്ടി ആയിരുന്നു അതിനുള്ള മറുപടി... പിന്നെ കൂടുതൽ അവിടെ നിക്കാതെ കിച്ചണിലേക്ക് വിട്ടു... ജാനു ചേച്ചി ചോറിന് ഉള്ളത് റെഡി ആക്കി കൊണ്ടിരിക്കുവായിരുന്നു... ഞാൻ വേഗം അപ്പം ചുടാൻ ആയി തിരിഞ്ഞു... എല്ലാം റെഡി ആക്കി ടേബിളിൽ കൊണ്ട് നിരത്തി വെക്കാൻ തുടങ്ങി... അപ്പോഴേക്കും ദേവട്ടൻ അമ്മയോട് യാത്ര പറഞ്ഞു എന്നോട് പോകുവാ എന്ന് കൈ കൊണ്ട് കാണിച്ചോണ്ട് പോയി ...ഞാൻ ഫുഡ്‌ എല്ലാം ടേബിളിൽ നിരത്തി കട്ടൻ കാപ്പി എല്ലാം ഒഴിച്ചു വെച്ച് അടുക്കളയിലേക്ക് നടന്നു... അവിടെ നിന്ന് വരുന്ന ശബ്ദം കേട്ടപ്പോൾ തന്നെ മനസിലായി അവരല്ലാം ഫുഡ്‌ കഴിക്കാൻ വന്നന്ന്...

ഞാൻ ജാനു ചേച്ചിയുടെ കൂടെ കൂടി ഇരിക്കുമ്പോൾ ആണ് മുത്തശ്ശിയുടെ വിളി വന്നത്.... "എന്താണാവോ... എനിക്ക് ആണെങ്കിൽ കയ്യും കാലും വിറക്കുന്നു " "അതിന് മുത്തശ്ശിയല്ലേ വിളിക്കുന്നത്. പിന്നെ എന്താ " "എല്ലാവരും ഉണ്ടാകും.. കൂട്ടത്തിൽ തമ്പുരാട്ടിയമ്മയും ചെറിയമ്മയൊക്കെ " "നീ വേഗം ചെല്ലാൻ നോക്ക്... അല്ലെങ്കിൽ അതിനാവും... ഒന്നും ഇല്ലെങ്കിലും നീ ഇന്ന് അവരുടെ കൂടെ ഇരുന്ന് കഴിക്കേണ്ട ആളല്ലേ " "കൂടെ ഇരുത്തിയിട്ടില്ലെങ്കിലും വേണ്ടില്ല എന്നോട് ഒരു വെറുപ്പും തോന്നാതെ ഇരുന്നാൽ മതി " "കൃഷ്ണേ " "ദ വരുന്നു മുത്തശ്ശി " പിന്നെ വേഗം അവിടേക്ക് വെച്ച് പിടിച്ചു.. "നീ ഭക്ഷണം കഴിച്ചോ " "ഇല്ല മുത്തശ്ശി " "എന്നാ അവിടെ ഇരിക്ക് " ഒരു ചെയറിലേക്ക് ചൂണ്ടി എന്നോട് പറഞ്ഞതും ഞാൻ തലതാഴ്ത്തി അവിടെ തന്നെ നിന്നു...

മുത്തശ്ശി എന്നോട് അത് വീണ്ടും പറഞ്ഞതും.. "വേണ്ട മുത്തശ്ശി ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം ഇപ്പൊ വിശപ്പില്ല... " അതും പറഞ്ഞു മുത്തശ്ശിയുടെ മറുപടി കേൾക്കാൻ നിക്കാതെ അടുക്കളയിലേക്ക് വിട്ടു. എന്തിനാ ഞാൻ കാരണം ബാക്കി ഉള്ളവർ പട്ടിണി കിടക്കാൻ പോവണ്ടല്ലോ... എന്നും ഞാനും ജാനു ചേച്ചിയും അവരുടെ ഭക്ഷണം കഴിപ്പ് കഴിഞ്ഞാണ് കഴിക്കാറുള്ളത്... അത് ഇപ്പൊ ഇനിയും അങ്ങനെ മതി.. ഞാൻ കാരണം ആരുടേയും മുഖം കറുക്കാനും നിക്കണ്ടല്ലോ... ഇങ്ങനെ എല്ലാം ദൈവത്തിനു എത്തിക്കാൻ കഴിഞ്ഞു എങ്കിൽ ഇതിന്റെ ബാക്കിയും ദൈവം തന്നെ തീരുമാനിച്ചിട്ടുണ്ടാകും... എല്ലാം നല്ലതിൽ അവസാനിക്കട്ടെ..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story